തട്ടത്തിന്‍ മറയത്ത് – 6.7/10

*) ” തട്ടത്തിന്‍ മറയത്ത് കണ്ടു.
പണം, സമയം, അധ്വാനം, അഭിമാനം എല്ലാം നഷ്ടപ്പെട്ടു..

അപമാനിതനായി.
ഇതുപോലൊരു വളിപ്പ് സിനിമ അടുത്തകാലത്തൊന്നും  കണ്ടിട്ടില്ല. “

* ) മുസ്ലിം സമൂഹത്തോടുള്ള അനാദരവ് ആണ് ഈ ചിത്രം

എന്ന് പറഞ്ഞു തുടങ്ങുന്ന  , എഴുതിയ ആളുടെ പേര് പോലും വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു  റിവ്യു  ഫെയിസ് ബുക്കില്‍ കണ്ടതുകൊണ്ടു മാത്രമാണ്   ആ സിനിമ കണ്ടു കുറെ ദിവസങ്ങള്‍ ആയെങ്കിലും  ഒരു റിവ്യു ഇടാമെന്ന് വിചാരിച്ചത് …സത്യത്തോട് നീതി പാലിക്കാനുള്ള ഒരു എളിയ ശ്രമം കഥയെക്കുറിച്ച് കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല പക്ഷെ വേറെ ചിലത്  ഒന്ന് പറഞ്ഞു കൊള്ളട്ടെ  

തട്ടത്തിന്‍ മറയത്ത് കണ്ടത് പാലക്കാടു നിന്നുമായിരുന്നു …  സിനിമ റിലീസ് ചെയ്തു അഞ്ചു ദിവസങ്ങള്‍ക്കു ശേഷം  ഉച്ചക്ക് ഒന്നിനുള്ള ഷോ കാണാന്‍ പോയിരുന്നെങ്കിലും  ടിക്കറ്റ് കിട്ടിയില്ല ..ടിക്കറ്റ് കിട്ടാതെ മടങ്ങിപ്പോകുന്ന അറുപതോളം ആള്‍ക്കാരുടെ കൂടെ കൂടാതെ നേരെ ബില്ല്ല 2 കാണാന്‍ കയറി കാത്തിരുന്നു ,  മൂന്നരയോടെ  തന്നെ ഇറങ്ങി തട്ടത്തിന്‍ മറയത്തിന്റെ ടിക്കറ്റ്  കഷ്ട്ടപ്പെട്ടു സങ്കടപ്പിച്ചു … വൈകിട്ട് അന്ജിനുള്ള ഷോയ്ക്ക്  നാല് മണിയോടെ തന്നെ ആള്‍ക്കാര്‍ വന്നു മടങ്ങുന്നുണ്ടായിരുന്നു , നീണ്ട ക്യു കണ്ടാലെ അറിയാം നാല് മണിക്ക് ചെന്നിട്ടു ടിക്കറ്റ് കിട്ടില്ലെന്ന്  …

ഇനി സിനിമയെക്കുറിച്ച് :

Director/written – vineeth sreenicaasan 
producer: Mukesh & sreeenivasan 
music – shaan Rahman
Nivin Pauly as Vinod
Isha Talwar as Aisha
Aju Varghese as Abdu
Manoj K. Jayan as S.I. Premkumar
Sreenivasan as Abdul Rahman
Manikuttan as Najaf

കണ്ടിരിക്കുന്നവരുടെ കണ്ണും കരളും അലിയിപ്പിക്കുന്ന സംഭവബഹുലമായ തിരക്കഥയും സസ്പെന്‍സും നിറഞ്ഞു നില്‍ക്കുന്ന ഒരു ചിത്രമല്ല ഇതു … വളരെ സിമ്പിള്‍ ആയ  ഒരു പ്രണയം , അതിനെക്കാള്‍ സിമ്പിള്‍ ആയും മനോഹരമായും,  കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ ( (age limit   14 – 30 പിന്നെ പ്രണയം കുറച്ചതികം പൈങ്കിളി എന്ന്  അറിയാവുന്ന ഏവര്‍ക്കും  ) നൂറു ശതമാനം എന്റര്‍ട്രെയിനിംഗ്  ആയും അണിയിച്ചോരുക്കിയ  ഒരു ചിത്രമാണ്   തട്ടത്തിന്‍ മറയത്ത് …  

തികച്ചും അതിമനോഹരമായ വിഷ്വല്‍സ്  , കേട്ടിരിക്കാന്‍ കൊള്ളാവുന്ന , കണ്ടിരിക്കാന്‍ മനോഹരമായ ഗാനങ്ങള്‍ … നല്ല സംഗീതം , സിനിമ കണ്ടതിനു ശേഷവും ഓര്‍മ്മയിലേക്ക് വരുന്ന ചില ജോക്സ്  എന്നിവയെല്ലാം കൊണ്ട് ഈ സിനിമ പ്രേക്ഷകര്‍ വളരെയധികം ഇഷ്ട്ടപ്പെടുന്നു …തിരക്ക്  കാരണം  വിശാഖ് തിയേറ്ററില്‍  കഴിഞ്ഞ ഒരു ദിവസം ഏഴ് ഷോ സങ്കടിപ്പിക്കുകയുണ്ടായി ..  ഉസ്താദ് ഹോട്ടെല്‍ തിരക്കഥാകൃത്ത്‌  പറഞ്ഞപോലെ , ടിക്കറ്റ് കിട്ടാതെ മടങ്ങുന്നവര്‍ നിരവധിയാണ് … ഒന്നുകൂടെ കാണാന്‍ തോന്നിപ്പിക്കുന്ന , രണ്ടോ അതില്‍ക്കൂടുതലോ പ്രാവശ്യം  ഇപ്പോഴും കേറുന്ന ഒരു സിനിമയാണ്  തട്ടത്തിന്‍ മറയത്ത് .. ഇത്രയും പ്രേക്ഷകര്‍  രണ്ടില്‍ക്കൂടുതല്‍ പ്രാവശ്യം  കാണണമെങ്കില്‍ എന്തെങ്കിലും ഉണ്ടായിരിക്കുമല്ലോ  ..

ഒരു തവണ കൂടി ഈ ചിത്രം തിയേറ്ററില്‍ നിന്നും കാണണമെന്ന്  ഞാനും വിചാരിക്കുന്നു ..  ഒരു സിമ്പിള്‍ ആയ സബ്ജക്റ്റ്  അണിയിച്ചൊരുക്കിയ വിധവും , അതിലെ സംഭാഷണവും ( അജു വര്‍ഗീസ്‌ – കുട്ടു (മലര്‍വാടി ) ) , മനോഹരമായ ചിത്രങ്ങളും എന്താണ് കാരണമെന്ന് അറിയില്ലെങ്കിലും ഒരു തവണ കൂടി ഈ  ചിത്രം കാണാന്‍ ചാന്‍സ് കിട്ടുമെങ്കില്‍ കണ്ടിരിക്കും ..  പ്രണയം കുറച്ചതികം പൈങ്കിളിയാണ് , അതുകൊണ്ട് തന്നെ ഗഹനമായ പ്രണയ കഥ കാണാം എന്ന് കരുതി വരുന്നവര്‍ക്ക് ഈ ചിത്രം രസിച്ചെന്നു വരില്ല …

വേറെ ഒരു രിവ്യുവില്‍ കണ്ടത്  മുസ്ലിം സമൂഹത്തോടുള്ള അനാദരവ് ആണ് ഈ ചിത്രം എന്നാണ്  ..ഈ ചിത്രം കാണാന്‍ പാലക്കാട്‌  കൂടുതല്‍ ഉണ്ടായിരുന്നവര്‍ മുസ്ലിം പെണ്‍കുട്ടികള്‍ ആയിരുന്നു ..പിന്നെ പ്രണയത്തിനു എന്ത് മതം .. ഇതൊരു സിനിമയാണ്  എന്നത് പോലും ചിലരെങ്കിലും  മറന്നു  അതിനെ ഇരു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു …  രണ്ടു മണിക്കൂര്‍ പോകുന്നത് പോലും അറിഞ്ഞിരുന്നില്ല … ഒരിക്കല്‍ കണ്ടവര്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നു എന്ന്  ഓര്‍ത്താല്‍ ഈ  ചിത്രത്തില്‍ നമ്മളറിയാതെ  നമ്മെ പിടിച്ചിരുത്തുന്ന എന്തോ ഉണ്ടെന്നു വ്യക്തമാണല്ലോ ….
  പ്രണയം കുറച്ചൊക്കെ പൈങ്കിളിയാണ് എന്ന് കരുതുന്ന എല്ലാവര്ക്കും അതി മനോഹരമായ ഒരു ദ്രിശ്യ വിരുന്നായിരിക്കും തട്ടത്തിന്‍ മറയത്ത് – 6.7/10  എന്ന് പറഞ്ഞുകൊണ്ട്   നിര്‍ത്തുന്നു .

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

© 2012, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2012 Sajith ph
This entry was posted in സിനിമ and tagged . Bookmark the permalink.
  • You_know_who

    Dear Sajith,
    Pranayam ennum painkili an..

    • Sajithph

      iDntKnwU 🙂 ഹ്മം .. …. എക്സ്പീരിയന്‍സ് കുറവാണ് … പക്ഷെ കണ്ടതും കേട്ടതും വെച്ച് നോക്കുമ്പോള്‍ അതെ .. പ്രണയം പൈങ്കിളിയാണ് 😉