സ്വപാനം റിവ്യു

സ്വപാനം – സ്വയം പാനം ചെയ്യുന്നത്
സത്യത്തിൽ ഇതൊരു പുതിയ വാക്കാണെന്നു  ഒന്നുകൂടെ ഓർത്ത് നോക്കുമ്പോൾ ആണ് ഒരു ആശ്ചര്യത്തോടെ ഓർമ്മ  വരുന്നത്  …
ഈ സിനിമ കണ്ടിറങ്ങിയപോൾ  തോന്നിയത് , സിനിമയുമായി ഇത്രയും സത്യസന്ധത പാലിക്കുന്ന ഒരു സിനിമാപ്പേര്  വളരെയതികം ഇല്ലെന്നതാണ്

മറ്റുപല ഷാജി എൻ കരുണ്‍ ചിത്രങ്ങളെപ്പോലെ ഒരു സാധാരണ പ്രേക്ഷകന് വിസ്‌മയം  ഉളവാക്കാൻ പോന്ന ഒന്നല്ല സ്വപാനം  ..പക്ഷെ കുറച്ചുകൂടെ ചിന്തിക്കുന്ന / ഒരൽപം നല്ല സിനിമകളെ  ഇഷ്ട്ടപ്പെടുന്ന / അല്ലെങ്കിൽ  വ്യത്യസ്തത തേടുന്ന / പിന്നെ  എല്ലാ ഉപരിവർഗ പ്രേക്ഷകർക്കും സിനിമ ഒരു ദൃശ്യ വിരുന്നു തന്നെയാണ് ..

ശബ്ദവ്യക്തത [ 11.1 aura ] , മികവാർന്ന  മിഴിവുറ്റ ചിത്രസംയോജനം / കാമറ /  .. കേൾക്കാൻ വ്യത്യസ്തതയുള്ള ഇമ്പമാർന്ന ഗാനങ്ങൾ , മികച്ച അഭിനയ മുഹൂർത്തങ്ങൾ ( സിദിക്ക് പ്രത്യേകിച്ചും ) /   സ്വാതി തിരുനാളിന്റെ   കീര്‍ത്തനങ്ങൾ /  അങ്ങനെ ഒരു പിടി പ്രതേകതകൾ കൂടെ ഈ സിനിമക്കുണ്ട് ..അങ്ങനെ എല്ലാ തലത്തിലും ഈ സിനിമ ഒരു മുതല്ക്കൂട്ടു തന്നെയാണ് ..   ആറുവർഷത്തെ തിരച്ചിലിൽ ആണത്രെ ഇത്തരമൊരു കഥ ജയറാമിന് വേണ്ടി  കണ്ടെത്തിയത് ..

ചിത്രത്തെക്കുറിച്ച് :

മറ്റുള്ളവർക്ക്  വേണ്ടി  സ്വയം വികാരങ്ങൾ പാനം ചെയ്യുന്ന കുറെപ്പേരുടെ കഥ എന്നാണ്  എനിക്ക് തോന്നുന്നത് ..

ചെണ്ടയെ അഗാധമായി പ്രണയിക്കുന്ന ജയറാം അവതരിപ്പിക്കുന്ന ഉണ്ണിയുടെയും   ,  മോഹിനിയാട്ടത്തിൽ സ്വയം സമർപ്പിച്ച  കഥാപാത്രമായി  പ്രശസ്ത ഒഡീസി നർത്തകിയായ  കാദംബരി   അവതരിപ്പിക്കുന്ന നളിനിയുടെയും  പ്രണയം ..  ചെണ്ടയെ വെറുക്കുന്ന സ്നേഹത്തെ അന്വോഷിക്കുന്ന ലക്ഷി ഗോപാലസ്വാമിയുടെ  കഥ .. ഇതൊക്കെയാണ് സിനിമ എന്നൊരു വാക്കിൽ ആർക്കും  പറയാൻ ആകില്ല  ..

ചെണ്ട വാദ്യത്തിന്റെയും മോഹിനിയാട്ടത്തിന്റെയും  അന്തർധാരകളിലെക്കുള്ള , സമൂഹത്തിൽ നിലനില്ക്കുന്ന   മുൻവിധികളെ ചോദ്യം ചെയ്തുകൊണ്ടുള്ള  ബുദ്ധിപരമായ അഭിനയമുഹൂർത്തങ്ങളാണ്  ഈ ചിത്രം ..

സ്നേഹം അന്വോഷിക്കുന്ന കുറെപ്പേരുടെ കഥ  ?

ഈ സിനിമ തരുന്ന സ്വാതന്ത്ര്യം എന്നത് കാണുന്നവന്റെ ഉള്ളിലാണ് കഥ …  നിസാരമെന്നു കരുതുന്ന ചില ഡയലോഗുകളിൽകൂടെ  ഒരുപാട് ചിന്തിക്കാനുണ്ട് .. വേണമെങ്കിൽ  ഈ ചിത്രത്തെ വേറൊരു വിധത്തിൽ വ്യാഖ്യാനിക്കാം  ..

പ്രതിഭയുടെ സ്പർശം ആവോളം ഉള്ളിൽ  ഉണ്ടെങ്കിലും , ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന ചെണ്ട കലാകാരന്റെ/  അയാളെ അറിഞ്ഞ  , പ്രണയിച്ച ഒരു മോഹിനിയാട്ട കഥാകാരിയുടെ / അയാളുടെ പ്രതിഭയിൽ അസൂയ തോന്നിത്തുടങ്ങിയ ചിലരുടെ / എല്ലാത്തിനും നടുവില നിന്ന് ഒറ്റപ്പെടലിലെക്കുള്ള ആഴത്തിന്റെ   ദൃശ്യാവിഷ്കാരം  ..
പക്ഷെ ഇതൊന്നുമല്ല  ആ ചിത്രം .. പറയുന്നതിന് ഒരുപാട് അപ്പുറത്താണ് ..

ചരിത്രം :

സിനിമയ്ക്കുവേണ്ടി  ചിട്ടപ്പെടുത്തിയ ചെണ്ടവാദ്യം  ദിവസങ്ങളോളം കേട്ടുപഠിച്ചശേഷമാണ് ജയറാം കാമറക്കു മുന്നില് എത്തിയത്    .. ഒഡീസി കലാകാരിയായ കാദംബരി കലാമണ്ഡലം ക്ഷേമാവതിക്കു കീഴില്‍ മോഹിനിയാട്ടം പരിശീലിച്ചത്  മാസങ്ങൾ എടുത്താണ് .. ഒരു വർഷം  എടുത്തു ഈ ചിത്രം തയാറാക്കാൻ .. ആറുവർഷം എടുത്തു ഇത്തരമൊരു  കഥ എന്ന് പറയപ്പെടുന്നു ( ഷാജി എൻ കരുണിന്റെ  വാനപ്രസ്ഥം ഈ സിനിമ  കണ്ടപ്പോൾ ഇടക്കിടെ ഓർമ്മ വന്നു  ,.. സമാനതകൾ തോന്നുമെങ്കിലും അത് യാദൃശ്ചികമാണ് ) .. നളിനിയുടെ കഥാപാത്രം മോഹിനിയാട്ടത്തിൽ അതീവ താല്പ്പര്യമുള്ള ഒരാളുടെ ആണല്ലോ .. കുറെ അന്വോഷനങ്ങൾക്ക് ഒടുവിൽ ആണത്രേ ഒഡീസി നർത്തകിയായ  കാദംബരിയെ കണ്ടെത്തിയത് ..

സിദ്ദിഖ് / വിനീത് എന്നിവരുടെ അഭിനയം വളരെ മികച്ചു നിന്നു

രജനികാന്ത് ചിത്രങ്ങൾ നാം  കാണുന്നത് അത് നല്ലതെന്ന് നോക്കിയാണോ അല്ല അതൊരു വികരാമാണ്  അത്തരത്തിൽ ഒന്നാണ് ഈ ചിത്രവും അല്ലെങ്കിൽ ഷാജി എൻ കരുണിന്റെ ഒട്ടു മിക്കതും ..

പക്ഷെ ഒന്നുണ്ട് , ഈ ചിത്രം നിങ്ങൾ കാണണമെന്ന്  ഉണ്ടെങ്കിൽ മികച്ച തിയേറ്ററിൽ നിന്നും കാണാൻ ശ്രമിക്കുക .. തിരുവനന്തപുരം ശ്രീയിലാണ്  കാണാൻ കേറിയത്‌ .. ഒരു ലോക്കൽ തിയെട്ടറിലോ  അല്ലെങ്കിൽ  ഡിവിഡി  എടുത്തു  കാണാം എന്നെല്ലാം വിചാരിക്കുന്നത് ഈ ചിത്രത്തോട് ചെയ്യുന്ന   എറ്റവും വലിയ മണ്ടത്തരമാണ് ..

സമയം കളയാൻ ഒരു സിനിമ കാണാൻ എന്ന് വിചാരിക്കുന്നവരോ , കോമഡി , റൊമാൻസ് സിനിമകൾ മാത്രം ഇഷ്ട്ടപ്പെടുന്നവരോ അല്ലെങ്കിൽ ക്ഷമയില്ലത്താവരോ   അങ്ങനെ ആരും ഈ സിനിമക്ക് പോകേണ്ടതില്ല അവരെ ഈ ചിത്രം നിരാശപ്പെടുത്തും , തീർച്ച

ഈ സിനിമ എത്ര അവാർഡുകൾ കരസ്തമാക്കും എന്നാണ് ആലോചിക്കുന്നത് ..  best actor / Best cinimatography / Best sound recording / Best camara  man / music / make-up man അങ്ങനെ ഒരുപിടി ഈ ചിത്രത്തെ പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിപ്പുണ്ട്

സജിത്ത്   ,    https://www.facebook.com/iamlikethisbloger         

             iamlikethis.com@gmail.com

© 2014, sajithph. All rights reserved.

Digiprove sealCopyright secured by Digiprove © 2014 Sajith ph
This entry was posted in സിനിമ and tagged , , , . Bookmark the permalink.