പ്രണാമം :) പത്മശ്രീ കാണാത്തവരുണ്ടോ …

പ്രാഞ്ചിയെട്ടന്‍ പടം കണ്ടതില്‍പ്പിന്നെ  പത്മശ്രീ നേരില്‍ കാണണമെന്നത്   അതിഭയങ്കരമായ ഒരു ആഗ്രഹമായിരുന്നു … …വെറുതേ കൊതിച്ചതുകൊണ്ടായില്ല്യ,  കൊതിക്കുന്നവര്‍ക്കും ശ്രമിക്കുന്നവര്‍ക്കും മാത്രം  കിട്ടുന്ന ഒരു സംഭവമാ  പത്മശ്രീ എന്നാ ചിന്ത മനസ്സില്‍ ശക്ത്തിപ്പെട്ടത്‌ നമ്മുടെ അഭിനയ പ്രതിഭ   ജയറാം അത് പിടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ മുതലായിരുന്നു …. അന്ന് ഒന്നുറപ്പിച്ചു , ജയറാം  പോലും കൊണ്ടുവന്ന സ്ഥിതിക്ക്   അതിന്‍റെ  ഒരു കളറുപടം എന്തായാലും കണ്ടേക്കാം  ..

ഇരുപത്തന്ജ്ജു വര്‍ഷത്തെ സിനിമ -ഇതര തപസ്യകള്‍ക്കിടയില്‍ മലയാളത്തിലും തമിഴിലുമായി നുള്ളിപ്പെറുക്കിയെടുത്താല്‍ ഇരുനൂറോളം  സിനിമകള്‍ പുള്ളി അഭിനയിച്ചിട്ടുണ്ട്  …..രാജസേനന്‍ എന്നാ കുടുംബസംവിധായകന്‍  വളര്‍ത്തി വലുതാക്കിയ പ്രതിഭ എന്ന് പറയുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ജയറാമിന്‍റെ സമീപകാല പടങ്ങളുടെ ലിസ്റ്റ് എടുത്തു നോക്കാന്‍ പക്വതയില്ലാതെ ഈ വിവരം  കേട്ടവന്‍ അപേക്ഷിച്ചുകൊണ്ട്‌ തുടര്‍ന്നെഴുതട്ടെ … മിമിക്രിയില്‍ കൂടി വന്ന അദ്ദേഹം അഭിനയിപ്പിച്ചു പ്രതിഫലിപ്പിച്ച ഒട്ടനേകം മുഹൂര്‍ത്തങ്ങള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു …

ഞാന്‍ ഈ ചിത്രങ്ങള്‍ക്ക് ഒരു തലവരി കൊടുക്കാനായി ശ്രമിച്ചു ,

മലയാളത്തിന്‍റെ  മഹാനടന്‍ ജയറാം പത്മശ്രീയുമായി   🙁

അഭിനയ പ്രതിഭ ജയറാമിന് രാജ്യത്തിന്‍റെ ആദരം  🙁

അഭിനയ സാമ്രാട്ട് ജയറാം പത്മശ്രീയുമായി –അയ്യയ്യോ !!!

എന്തോ ഒന്നും അങ്ങ് ശരിയാകുന്നില്ല്യ …എവിടെയോ എന്തോ ഒരു വ്യാകരണപ്പിശക്   …    ശരാശരി മലയാളിയല്ലെ .. നാവെടുത്താല്‍ കുറ്റമേ  പറയൂ എന്നോര്‍ക്കുന്നതിനു മുന്‍പ്  കുറെ പേരുകള്‍ ഓര്‍ത്തു …കുതിരവട്ടം പപ്പു , നെടുമുടി വേണു , തിലകന്‍ , ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ,  ജഗതി ശ്രീകുമാര്‍ , കവിയൂര്‍ പൊന്നമ്മ , സുകുമാരി  …കെ പി എസ്സി ലളിത ..പിന്നെയുമൊരുപാട്  …. അവാര്‍ഡുകള്‍ ചിലപ്പോഴെങ്കിലും പ്രഹസനമല്ലേ എന്ന ചിന്ത ശക്ത്തിപ്പെടുന്നോ ???

” സമസ്ഥ  മേഖലകളില്‍ സംഭാവന നല്‍കിയ വ്യക്തി എന്ന നിലയില്‍ ജയറാമിന് കിട്ടിയ ഈ അന്ഗീകാരത്തെ  നമുക്കിഷ്ട്ടപ്പെടാന്‍ ശ്രമിക്കാം  ….  അഭിനയിച്ചു വാങ്ങിയതാനെങ്കിലും അഭിനയിപ്പിച്ചു വാങ്ങിയതാണെങ്കിലും , എന്തായാലും നന്നായി അഭിനയിക്കാന്‍ അറിയാമെന്നു തെളിയിച്ചിരിക്കുന്നു  .. പിന്നെ അവര്‍ക്കാര്‍ക്കും കൊട്ടാന്‍ അറിയില്യായിരുന്നു (  അതായതു ചെണ്ട 😉  ) അതുകൊണ്ടായിരിക്കും !! ഹ്മം

ശുപാര്‍ശകള്‍ക്കും കടപ്പാടുകള്‍ക്കും മുന്നില്‍ ത്യജിക്കാനുള്ളതാവരുത് നമ്മുടെ വ്യക്തിത്വം , നട്ടെല്ലുള്ള ഒരു ജനതയായിരിക്കട്ടെ  നമ്മുടെ ശക്തി

ശരിയപ്പോ   തല്‍ക്കാലം വിട  …..

Posted in നമുക്ക്‌ച്ചുറ്റും | Tagged | 2 Comments

ഓര്‍മ്മയുണ്ടോ ഈ മുഖം ?

 

 

മറന്നു കാണാന്‍ വഴിയില്ല്യ  ………..

 

 

 

വായിച്ചു തുടങ്ങും മുന്‍പ് പറയട്ടെ….

ഇതൊരു ഓര്‍മ്മപെടുത്തല്‍ ആണ് …അറിയാത്തവര്‍ക്ക് ഇവരെക്കുറിച്ചറിയാനും മറന്നു തുടങ്ങിയവര്‍ക്ക് ഒന്നോര്‍മ്മിച്ചെടുക്കാനും വേണ്ടി മാത്രമുള്ളത് …ഇപ്പോള്‍ നടന്നു വരുന്ന ഒരു സമരവുമായോ , മുന്‍പ് നടന്ന യാതൊരു സമരങ്ങളുമായോ ഉള്ള ഒരു താരതമ്യ പഠനമല്ല  ഉദേശിക്കുന്നത്  …

 

ഇങ്ങനെയും ഇവിടെ  ഒരാള്‍ജീവിച്ചിരിക്കുന്നുണ്ട് ….

നിരാഹാര സമരമെന്നോ അഹിംസ സമരമെന്നോ പറഞ്ഞാല്‍ , പഞ്ചനക്ഷത്ര സൌകര്യങ്ങളുള്ള  പന്തലില്‍ കിടന്നുള്ള ആളെ പട്ടിയാക്കുന്ന കളിയല്ലയെന്നും ,  സമരമെന്നത് ലോകം മുഴുവന്‍ മാര്‍ക്കറ്റ്‌ ചെയ്തു ഉത്തരാധുനിക കപട സദാചാരമുഖപടം എടുത്തണിഞ്ഞു  ഉന്നം വെച്ചിരിക്കുന്ന ഭരണ യന്ത്രക്കസെരകളിലെക്കുള്ള ഒളിഞ്ഞു നോട്ടം ആകരുതെന്നും സ്വന്തം ജീവിതം കുരുതികൊടുത്ത് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ജീവിക്കുന്ന രക്തസാക്ഷി  …..

കൂടുതല്‍ പറയുന്നതിന് മുന്‍പ്  ആ മുഖത്തേക്ക് ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കുക  …

 

പത്ത് വര്‍ഷത്തെ  പൂര്‍ണ്ണ ഭക്ഷണം ഉപേക്ഷിച്ചുള്ള ജീവിതം സമ്മാനിച്ചതാണ്‌  പിറന്നു വീണത്‌ മുതല്‍ കൂടെ ജനിച്ചതെന്ന് തോന്നിപ്പിക്കപ്പെടുന്ന ആ  പ്ലാസ്റ്റിക്‌ കുഴല്‍  ..

ഇവരാണ് ഷര്‍മ്മിള (Irom Chanu Sharmila)…മണിപ്പൂരിലെ  ഉരുക്ക് വനിതയെന്നറിയപ്പെടുന്ന, കവയിത്രിയും ,മനുഷ്യാവകാശ പ്രവര്‍ത്തകയും ആയ മുപ്പത്തെട്ടുകാരി  … Armed Forces (Special Powers) Act, 1958 (AFSPA)  നിരോധിക്കണമെന്നും , പുനരാലോചിക്കണം എന്നും പറഞ്ഞ് കഴിഞ്ഞ പത്ത് വര്‍ഷമായി  ജലപാനമില്ലതെയും, ഊണും  ഉറക്കവും ഉപേക്ഷിച്ചു, യഥാര്‍ത്ഥ  നിരാഹാര സത്യഗ്രഹമെന്നോ ഗാന്ധി സമരമെന്നോ അതിനപ്പുറം എന്തെങ്കിലും വിശേഷണങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം ചാര്‍ത്തിക്കൊടുത്താലും പിന്നെയും പോര  എന്ന് തോന്നുന്ന  സമരം നടത്തി വരുന്ന ജീവിക്കുന്ന രക്തസാക്ഷി ….

അവര്‍ അല്‍ഭുധമാണ് ….   ലോകത്തില്‍ തന്നെ ജീവിച്ചിരിക്കുന്ന ” ഏറ്റവും കൂടുതല്‍ കാലം ജലപാനമില്ലാതെ നിരാഹാരം അനുഷ്ടിച്ചു വരുന്ന ” മനുഷ്യജീവി  …

2005 ലെ നോബല്‍ സമ്മാനത്തിനു പേര് നിര്‍ദ്ദേശിക്കപ്പെട്ട ,  അമ്പത്തിയോന്നു ലക്ഷം രൂപ സമ്മാനത്തുകയുള്ള  ‘Rabindranath Tagore Peace Prize’  ലഭിച്ച, നിരവധി ദേശീയ -അന്താരാഷ്ട്ര അവാര്‍ഡുകള്‍ കൊണ്ട്  ബഹുമാനിക്കപ്പെട്ട , ഇനിയുമൊരുപാട്  അവാര്‍ഡുകള്‍  നേടാനിരിക്കുന്ന ഈ ധൃടനിശ്ചയത്തിന്   മുന്നില്‍ മണിപ്പൂര്‍ സര്‍ക്കാരോ , അല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരോ മാത്രം മൌനം പാലിക്കുന്നു …

 

ആരാണിവര്‍   എന്നറിയെണ്ടവര്‍ക്ക്  —

മണിപ്പൂര്‍ –  2000 നവംബറിലെ തണുപ്പുള്ള പ്രഭാതത്തില്‍ ബസ്‌ കാത്തു നില്‍ക്കുകയായിരുന്ന ഷര്‍മ്മിള എന്ന ഇരുപത്തെട്ടുകാരി പെണ്‍കുട്ടിക്ക് മുന്നിലൂടെ , അവിടേക്ക് ഇരച്ചെത്തിയ അസം റൈഫിള്‍സിലെ സൈനികര്‍ അവിടെ നിന്നിരുന്ന പത്തു നിരപരാധി സാധാരണക്കാരെ  ”  Armed Forces (Special Powers) Act, 1958 (AFSPA)  ” എന്ന നിയമത്തിന്‍റെ പിന്‍ബലത്തില്‍ കഴുത്തറത്തിട്ടപോള്‍ , എന്ത് വിലകൊടുത്തും ആ നിയമം തടയും എന്ന് പ്രതിജ്ഞയെടുത്ത    ഒരു സാധാരണ സ്ത്രീ …

അന്ന് വ്യഴാഴ്ച ആയിരുന്നതുകൊണ്ട് സാധാരണ എടുത്തു വരാറുള്ള  ഉണ്ണാവ്രതം  അന്നുതൊട്ട്   ഈ നിമിഷം വരെ മുറ തെറ്റാതെ  ഒരു ജീവിതചര്യയാക്കിയ സ്ത്രീ … ഈ നിമിഷം വരെ ജലപാനം കഴിക്കാത്ത അവരിന്നും ജീവിക്കുന്നത് , മൂക്കില്‍ ആരംഭിച്ചു വയറില്‍ എത്തി നില്‍ക്കുന്ന പ്ലാസ്റ്റിക്‌ കുഴലിലൂടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ മരുന്നുകളും പോഷകങ്ങളും  എത്തുന്നത് കൊണ്ട് മാത്രമാണ് …


ഇക്കഴിഞ്ഞ വര്‍ഷം , അവര്‍ മരിച്ചെന്നുവരെ പത്ര വാര്‍ത്തകള്‍ ഇറങ്ങിയിട്ടും ലോകമാകമാനമുള്ള എല്ലാവര്‍ക്കും ആശ്ചര്യമായി അവരിന്നും പോരാടുന്നു …

 

അന്താരാഷ്ട്ര തലത്തില്‍ നിന്നും കഴിഞ്ഞ ഏതാനം നാളുകളായി സമ്മര്‍ദ്ദം ഉണ്ടെങ്കിലും , മണിപ്പൂര്‍  സര്‍ക്കാരോ , ആരും തന്നെയോ  ആ നിയമം തിരുത്തിയെഴുതാനോ  , പുനരാലോച്ചനക്കോ എടുത്തിട്ടില്ല്യ . 2000ത്തില്‍ സമരം തുടങ്ങി മൂന്നാം ദിവസം  മുതല്‍   ഇന്ത്യന്‍ പീനല്‍ കോഡിലെ  309 വകുപ്പ് പ്രകാരം “ആത്മഹത്യക്ക് ശ്രമിച്ചു ”  എന്നാ കാരണം ചുമത്തി തുറുങ്കില്‍ അടക്കപ്പെട്ട അവരെ ,” നിര്‍ഭന്ധിത ജീവന്‍ രക്ഷ ശുശ്രൂക്ഷകള്‍ക്കായി , ഇപ്പോഴും  അറെസ്റ്റ്‌ ചെയ്തും വിട്ടയക്കപ്പെട്ടും കൊണ്ടിരിക്കുന്നു  …

പാവം അവര്‍ അറിഞ്ഞില്ല്യാലോ സമരം തുടങ്ങും മുന്‍പ് ആദ്യം വേണ്ടത് അതിനെ നന്നായി മാര്‍ക്കറ്റ്‌ ചെയ്യുക എന്നതാണെന്ന് !!!  അല്ലെങ്കില്‍ നിരാഹാരസമരം ഒരു ഷിഫ്റ്റ്‌ പോലെ അനുഷ്ട്ടിക്കണമെന്നും അവരോടു പറയാന്‍ ആരും ഉണ്ടായിരുന്നില്ല്യ ..  കൂട്ടുപിടിക്കാന്‍ ഭരണ -രാഷ്ട്രീയ രംഗങ്ങളിലെ അപ്പോസ്തലന്മാര്‍  ഉണ്ടായിരുന്നില്ല്യ ….
ഒന്നോ രണ്ടോ നേരം  ആഹാരം കഴിക്കാതെ ഇരിക്കുംബോഴെക്കും , അതിനെ ഊതിപ്പെരുപ്പിച്ചു മഹാസംഭവമാക്കി   ഭരണതലങ്ങളിലേക്ക് കടത്തി കൂച്ചു വിലങ്ങിടാന്‍ ആര്‍ക്കും താല്‍പ്പര്യം ഉണ്ടായിരുന്നില്ല്യ   …

എന്തിനുവേണ്ടിയാണെങ്കിലും  , ഒരു സാധാരണ സ്ത്രീ കഴിഞ്ഞ പത്തു വര്‍ഷമായി ഊണും ഉറക്കവും ഇല്ലാതെ ചത്ത്‌ ജീവിക്കുമ്പോള്‍.. അതിനെതിരെ , സര്‍ക്കാരുകള്‍ പ്രകടിപ്പിക്കുന്ന ഈ ഭീകര നിശബ്ദതയെ വരാനിരിക്കുന്ന തലമുറ എന്ത് വികാരത്തോടെ ഓര്‍ക്കുമെന്ന് വൈകിയവേളയിലെങ്കിലും ഓര്‍ത്താല്‍ മതിയായിരുന്നുവെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു

…നന്ദി  …തല്‍ക്കാലത്തെക്ക് വിട  ….

സജിത്ത്

https://www.facebook.com/iamlikethisbloger


Posted in കഥ/കവിത | Tagged , | 23 Comments

ഭൂമിയിലെ രാജാക്കന്മാര്‍

 

വരവ് ചിലവു കണക്കുകള്‍ എങ്ങനെ നോക്കിയിട്ടും ഒരറ്റവും കൂട്ടി മുട്ടാതെ തലയ്ക്കു പ്രാന്ത് പിടിച്ചു  എന്തോന്ന് ജോലി അല്ലെങ്കില്‍ എന്തോന്ന് ജീവിതം എന്ന് മനസ്സില്‍ പിറുപിറുത്തുകൊണ്ടിരിക്കുമ്പോള്‍  ,  ഒരു പക്ഷെ ലോകത്തിലെ ഏറ്റവും മനസമാധാനമായി വിശ്രമിക്കപ്പെടുന്ന ഇത്തരം കാഴ്ചകള്‍  അസൂയപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു ….

 

സമൂഹം അവശേഷിപ്പിക്കുന്ന വേണ്ടാത്തതിനെ  പെറുക്കിയെടുത്ത് അന്നന്നയ്ക്കുള്ള അപ്പം തേടുന്നവര്‍ .. മനസമാധാനമായ ഉറക്കം കണ്ടെത്തുന്നവര്‍ …  ചിലപ്പോള്‍ അതൊരുപക്ഷേ ഒരു പാക്കറ്റ് വിലയോ പേരോ അറിയാത്ത  മോഹദ്രാവകം ആയിരിക്കാം  ..അല്ലെങ്കില്‍ ബ്രാന്‍ഡ്‌ ഐറ്റം ആയിരിക്കാം ..എന്തായാലും സുഖസുഷിപ്തമായ ഉറക്കവും , എന്തിനെയും ആധിയില്ലാത്ത കുറച്ചു നിമിഷങ്ങളും നല്‍കുമെങ്കില്‍ ഇടക്കെങ്കിലും ഒന്ന് പരീക്ഷിച്ചാലോ എന്നൊരു തല തിരിഞ്ഞ ചിന്ത മനസ്സില്‍ തലപൊക്കിത്തുടങ്ങിയിരിക്കുന്നു

 

 

സ്വര്‍ണ്ണത്തിന് വിലകൂടുന്നു എന്നുപറഞ്ഞു ബ്ലഡ്‌ പ്ലഷര്‍ കൂട്ടാതെ …ലോക്പാല്‍ ബില്ലിന് എന്ത് സംഭവിച്ചു എന്നോര്‍ക്കാതെ …താഴേക്കു പൊയ്ക്കൊണ്ടിരിക്കുന്ന ഓഹരി വിപണിയെക്കുരിച്ച് ആകുലപ്പെടാതെ ..സ്പെക്ട്രം കേസിനെക്കുറിച്ച്  ഒന്നും ആലോചിക്കാതെ ..വിപണിയില്‍ പുതുതായി ഇറങ്ങിയ ഗാഡ്ജെറ്റുകള്‍  എത്രയും പെട്ടെന്ന് പരീക്ഷിക്കണം എന്നൊന്നും മനസ്സില്‍ ഓര്‍ക്കാതെ … ഒന്നിനെക്കുറിച്ചും ഓര്‍ക്കാതെ ഇവരല്ലേ  ഈ ഭൂമിയിലെ മനസമാധാനമുള്ള യഥാര്‍ത്ത രാജാക്കന്മാര്‍ !!! ഇവരെ അങ്ങനെ പുച്ചിച്ചു തള്ളരുത് …..ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ ഇവര്‍ പോലും അറിയാതെ , ഇവരില്‍ നിന്നും നമുക്കേറെ പഠിക്കാനുണ്ട് …

 

…എന്ത് ചെയ്യാം ഞാന്‍ ഇങ്ങനെയൊക്കെ ആയിപ്പോയി    …………..മദ്യത്തിനു നല്ലൊരു പേര് ഞാന്‍ കണ്ടെത്തിയിരിക്കുന്നു …മോഹദ്രാവകം  !!!  ഇതിന്‍റെ എല്ലാ ക്രെഡിറ്റും എനിക്ക് മാത്രമെന്ന സ്വകാര്യ അഹങ്കാരത്തോടെ  തല്ക്കാലം വിട ….

Posted in കഥ/കവിത | Tagged | 1 Comment

ജീവിതം ഒരു തിരിച്ചറിവ്

ഇത്  പ്രണയിക്കുന്നവര്‍ക്കും പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്കുന്നവര്‍ക്കും മാത്രമുള്ള പോസ്റ്റ്‌ ആണ്
അല്ലാത്തവര്‍ സൈറ്റിലെ മറ്റു പോസ്റ്റുകള്‍ വായിക്കുമല്ലോ


ജീവിതം  ഒരു തിരിച്ചറിവാണെന്ന സത്യം  മറന്നുപോകുമ്പോള്‍ ഇപ്പോഴും  ഇടക്കെങ്കിലും മനസ് നോവുന്നു  …
എന്നാണ്  ആത്മാര്‍ത്തമായി വെദനിച്ചത് ?

മഷിത്തണ്ടുമായി എത്താമെന്ന് പറഞ്ഞപ്പോള്‍,  സമയം പോയതറിയാതെ  കാത്തിരുന്നിട്ടും  ഒരു കൊച്ചു കുസൃതിച്ചിരിയോടെ  നീ  ഓടിയകന്ന നിമിഷതിലോ ?
മനസ്സില്‍ ആഗ്രഹമായുദിച്ച നിനവുകള്‍ എങ്ങും എത്താതെ വലിച്ചെറിയപ്പെട്ടപ്പോഴോ ?..
നഷ്ട്ടപ്പെടാണോ നേടാനോ ഒന്നും  ഇല്ലാത്ത  ഈയൊരു നിമിഷത്തില്‍  ഞാന്‍ തിരിച്ചറിയുന്നു  നിനക്ക് മീതെയുള്ള  നഷ്ട്ടത്തില്‍ക്കൂടുതല്‍ ഒന്നിനും  ഇനിയെന്നെ  വെദനിപ്പിക്കാന്‍ കഴിയില്ല്യ …

നിന്നെക്കുറിച്ചോര്‍ക്കാന്‍ ശ്രമിക്കവേ  എന്‍ മിഴികളെന്തേ നനയുന്നില്ല്യ ?
വിടരുവാന്‍ അതികമിതളുകള്ളില്ലാത്തൊരു കൊച്ചു പുഷ്പ്പംപോള്‍
നിന്‍ ഓര്‍മ്മകള്‍ എന്നില്‍ പടരുമ്പോള്‍ ….
മനസിലെന്നുമവശേഷിക്കുമൊരു വിങ്ങലിന്‍  വേദനയിലും  ഞാന്‍ കൊതിക്കുന്നു
നിറമില്ലാപ്രതീക്ഷകള്‍ മാത്രം നല്‍കുന്ന ഒരു കൊച്ചു സ്വപ്നം മാത്രമാവട്ടെനീയെന്നു   ….

നിശബ്ദതയില്‍ നിന്നും നിശബ്ധതയിലെക്കുള്ള നിശബ്ധരഹിതമായ നിമിഷങ്ങള്‍ മാത്രമല്ലോയീജീവിതം   … .. അതെ  ജീവിതം ഒരു തിരിച്ചറിവാണ്

ഇതള്‍ കൊഴിയുമെന്നറിഞ്ഞിട്ടും പൂമൊട്ടുകള്‍ വിടരുന്നെങ്കില്‍…
അസ്തമിക്കുമെന്നറിഞ്ഞും സൂര്യന്‍ ഉദിക്കുന്നെങ്കില്‍….
പെയ്തൊഴിയുമെന്നറിഞ്ഞിട്ടും കാര്‍മെഖങ്ങള്‍ അടിഞ്ഞു കൂടുന്നെങ്കില്‍..
വീണ്ടുമൊരു വസന്തത്തിനായ് ഇലകള്‍ പൊഴിയുന്നെങ്കില്‍…..
മറക്കാനെങ്കിലുമായി ഒന്ന് പ്രണയിക്കാം  …

 


പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന, പ്രണയിക്കാന്‍ കൊതിക്കുന്ന എല്ലാ സുമനസുകളുടെയും   ഓര്‍മ്മകളെ തഴുകിയുണര്‍ത്താന്‍ വെറും നാല് ഗാനങ്ങള്‍  സമര്‍പ്പിച്ചു തല്‍ക്കാലം വിട …..

NB:  സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത പോസ്റ്റ്‌ എന്നൊക്കെപ്പറഞ്ഞ്  കമന്റ്റ് ഇട്ടു  പ്രണയിച്ചുപോലും  നോക്കാത്ത എന്‍റെ മനസിനെ വീണ്ടും വേദനിപ്പിക്കരുത് … വിമര്‍ശനം എന്തുണ്ടെങ്കിലും  മെയില്‍ ഐഡി  മറക്കണ്ട ..   iamlikethis.com@gmail.com     അല്ല ഇനിയിപ്പോ  നല്ലത് വല്ലതും പറയാനാണ് ഉള്ളതെങ്കില്‍ ധൈര്യമായി കമെന്റിട്ടോളൂ  🙂


സൈറ്റിന്‍റെ   മുകളില്‍ ഇടതു വശത്തായി ഒരു കുഞ്ഞുകിളി ഇരിക്കുന്നത് ശ്രദ്ധിച്ചോ  ? അതില്‍ ക്ലിക്ക് ചെയ്യാന്‍  മറക്കരുത് (  ട്വിറ്റെര്‍ , ഫെയിസ്ബുക്ക്  )

 

Posted in കഥ/കവിത | 2 Comments

അഭിനവ കേരള ഹസാരെ ?

( ഈ വിഷയത്തെക്കുറിച്ച് ഇനി എഴുതുന്നില്ല്യ …ബോറടിച്ചു തുടങ്ങി  🙁 )

അണ്ണാ ഹസാരയെക്കുറിച്ചോ , കേന്ദ്ര സര്‍ക്കാരിനെ കൂച്ചു വിലങ്ങില്‍ നിര്‍ത്തി ഇന്ത്യയിലെ ആകെ അവശേഷിക്കുന്ന ഒരേ ഒരു പ്രശ്നം ലോക്പാല്‍ ബില്‍ എന്നെന്നു പറഞ്ഞു അദേഹം നടത്തിവരുന്ന  സത്യാഗ്രഹത്തെക്കുറിച്ചോ ഒന്നും തന്നെ  പ്രതികരിക്കില്ല്യ എന്ന് ഉറപ്പിച്ചതാ ..പക്ഷെ  ,ഇന്നലെ ഒരു ഫിലിപ്പ് എം പ്രസാദ്‌  കേരളത്തിലെ യുവാക്കളെയും ജനങ്ങളെയും കുറിച്ച് നടത്തിയ   പ്രസ്താവന   കണ്ണില്‍പ്പെട്ടു  ….   ഉള്ളസത്യം പറയാമല്ലോ ( എന്നില്‍ നിന്ന് അത് മാത്രം പ്രതീക്ഷിച്ചാല്‍ മതി )  അണ്ണാ  ഹസാരെ എന്ന്  ഏത് നേരവും കേട്ട് കേട്ട് ബോറടിച്ചു തുടങ്ങിയിരിക്കുന്നു …. ഒരു മാതിരി മരവിച്ച അവസ്ഥ …  ഇന്ത്യയെന്നാല്‍ , അഴിമതിക്കെതിരെ പോരാടുന്ന ഒരേയൊരു അണ്ണന്‍ എന്നാണോ ?   ഇന്ത്യയില്‍ വേറെ ഒരു പ്രശ്നങ്ങളും  ഇല്ല്യെ  ? അല്ല , നടന്നുവരുന്ന സമരത്തെ ക്കുറിച്ചോന്നും പറയുന്നില്ല്യ  …ഇവിടെആര്‍ക്കും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട് …

ഈ പറഞ്ഞു വരുന്ന ഫിലിപിനെക്കുറിച്ച് ഒരുപാടൊന്നും അറിയില്ല്യ…   ഐബിഎന്നില്‍ ഒരു പത്രവാര്‍ത്ത കണ്ടപ്പോളാണ്  എവിടെയോ കണ്ടു മറന്ന മുഖമാണല്ലോ എന്നോര്‍ത്തത്  ….ഇന്നലെ രാത്രി ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിനിടയില്‍ പുള്ളി ഇങ്ങനെ പറഞ്ഞു നിര്‍ത്തി …

” ഭാരതമൊട്ടുക്കുമുള്ള ജനങ്ങള്‍ അണ്ണനോട്  ഐക്യം പ്രക്യാപിച്ചു മൈതാനത്തിലേക്ക്  കുതിക്കുമ്പോളും നമ്മുടെ കേരളത്തിലെ ജനം പ്രതേകിച്ചു  പ്രതികരണം  ഇല്ലാതെ ഇരിക്കുന്നു …. ഇവിടുത്തെ യുവജന സങ്കടനകള്‍  ഒന്നും പ്രതികരിക്കുന്നില്ല്യ … …കേരളത്തിലെ യുവജനത    ആകെ ബന്ധിതരാണ്  ..ട്രേഡ്യൂണിയനുകളും , മറ്റു സങ്കടനകളും അവരെ ബന്ധിതരക്കി വെച്ചിരിക്കുകയാണ്  …    പ്രതികരണ ശേഷി നശിച്ച യുവത്വം എന്ന് പറയാതെ പറഞ്ഞിരിക്കുകയാണെന്നു സ്പഷ്ടം  … ”

ഒന്നും പറയില്ല്യ  എന്ന് മനസ്സില്‍ കരുതിയിരിക്കുമ്പോഴാണ് ഇതുകേട്ടത്  …

അച്ചായോ നിങ്ങള്‍ എന്താണ് ഉദേശിച്ചത്‌ ?

ഞങ്ങള്‍ ആരും ബന്ധിതരല്ല … സാക്ഷരത കൂടിപ്പോയതുകൊണ്ട്  ഇവിടെ ചിന്തിക്കുന്ന യുവത്വം ആണുള്ളത്  …   പണ്ട് താങ്കള്‍ പുല്‍പ്പള്ളിയില്‍ ചെയ്തപോലെ , അമ്പതോ അറുപതോ പേര്‍ വരുന്ന സങ്കമായി ചേര്‍ന്ന് രണ്ടോ മൂന്നോ പോലീസുകാരെ വെട്ടിവീഴ്ത്തിയായിരുന്നോ ഞങ്ങള്‍ ഐക്യം  പ്രകടിപ്പിക്കേണ്ടത് ? അതോ ,  ജീവിച്ചുപോകാനായി കഷ്ട്ടപ്പെട് പണിയെടുക്കുന്നതിനിടയില്‍  താങ്കെളുടെ കൂടെ ചേര്‍ന്ന്   സെക്രട്ടറിയെറ്റിനു മുന്‍പില്‍   വഴിമുടക്കല്‍ സമരം നടത്തണമായിരുന്നോ ?  അതുമല്ലെങ്കില്‍   അണ്ണനോട് ഐക്യം   പ്രക്യാപിച്ചു ഒരു സമരമൊ ഹര്‍ത്താലോ ആണോ  താങ്കള്‍ യുവജന സങ്കടനകളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ?  ( കുറെ കാലമായി സമരമൊന്നും  ഇവിടെ നടക്കുന്നില്ല്യ എന്നതില്‍ പ്രതിഷേധിച്ചു ഒരു സമരം നടത്തിയാലോ 😉   ) ….. അതോ  നേരെ രാംലീല  മൈതാനത്തേക്ക്‌ വെച്ച് പിടിക്കണമായിരുന്നോ ?     നന്ന് … ഹസാരെ നേടിയെടുക്കാന്‍ ശ്രമിക്കുന്ന ലക്‌ഷ്യം നല്ലത് തന്നെ …പക്ഷെ ഒരു തികഞ്ഞ ഗാന്ധിയന്‍ എന്നവകാശപ്പെടുന്ന അദേഹം എല്ലാവരെയും കൂച്ചുവിലങ്ങില്‍ നിര്‍ത്തിയാണോ  വിലപെശുന്നത് …പിന്നെ ഇന്ത്യയിലെ അവശേഷിചിരിക്കുന്ന ആകെയൊരു പ്രശ്നം ഇതു മാത്രമല്ല ….

ലോക്പാല്‍ ബില്ലോ , സങ്കടനയോ  ജനങ്ങള്‍ക്ക്‌ ഒരു തലവെദനയായി മാറുമോ , കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ,കോര്‍ കമ്മിറ്റിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്രോതസിന്‍റെ ഉറവിടമോ, അത് എന്ത് ചെയ്തു എന്നൊക്കെയോ ഉള്ള ചോദ്യങ്ങള്‍ ഉയരുമ്പോള്‍ “നമുക്ക് ചര്‍ച്ച ചെയ്തു പരിഹരിക്കാം”  എന്ന് പറയുന്ന കോര്‍ കമ്മിറ്റി  ഒന്ന് മനസിലാക്കണം , ഇതേ ചര്‍ച്ച നടത്താനാണ് കേന്ദ്ര സര്‍ക്കാരും ക്ഷണിച്ചിരിക്കുന്നത് ..അതിനൊന്നും പോകാതെ കിടന്ന കിടപ്പില്‍ , പിടിച്ച പിടിയാലെ  കാര്യം നടത്തിയെ നടങ്ങൂ എന്ന് പറയുമ്പോള്‍ ഒരു ഗാന്ധിയന്‍ എന്നാ പദത്തിനു അര്‍ഹനാണോ ??? …

കേരളത്തിലെ ജങ്ങള്‍ക്ക് ബുദ്ധിയുണ്ട്  വേണ്ടതിനൊക്കെ ഞങ്ങള്‍ ഐക്യ  പ്രഖ്യാപിച്ചു ….       പണ്ട് താങ്കള്‍ നടത്തിയ പുല്‍പ്പള്ളിയിലെ നക്സല്‍ സമരമാണ് യുവാക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നതെങ്കില്‍  അതിനു ഞങ്ങള്‍ ഇല്ല്യ ….   സാധാരണക്കാരന്‍റെ യധാര്‍ത്ത  പ്രശ്നം ഇതൊന്നുമല്ല … എല്ലുമുറിയെ പണിയെടുതാലെ ജീവിച്ചുപോകാന്‍ പറ്റുന്നുള്ളൂ …  ഗാന്ധിസവും , പഴയ നക്ഷലിസവും   പറഞ്ഞാലൊന്നും  ജീവിച്ചുപോകാന്‍ പറ്റില്ല്യ …..      അമ്പതു അറുപതോ കോടികള്‍ സംഭാവന പിരിച്ചുകഴിഞ്ഞ കോര്‍ കമ്മിറ്റിക്കാര്‍ക്ക് എന്ത് വേണമെങ്കിലും കാണിക്കാം  …രാം ലീല മൈതാനത്തേക്ക്‌ പോയി വന്നാലോന്നും ഞങ്ങളുടെ അടുപ്പിലെ തീ തെളിക്കാന്‍ പറ്റില്ല്യ …

അച്ചായന്‍ കുറ കാലങ്ങളായി   സത്യാസായി ഭാബയെയും , യേശുവിനെയും ഒരുമിച്ചു   ഭജിച്ചു ഭയങ്കര ഭക്തിയാനെന്നു കേട്ടല്ലോ…നല്ലത് 🙂

സത്യം പറയുമ്പോള്‍ അത് മുഴുവനായിപ്പറയണം ….ഇപ്പോള്‍ താങ്കള്‍ക്ക്ഉണ്ടായിട്ടുള്ള   ഈ ഭൂദോദയം കാണുമ്പോള്‍ ഒരു സംശയം , പഴയ വിപ്ലവ ചിന്തകള്‍ തലപൊക്കി  ത്തുടങ്ങിയോ  ?   ഒരു കേരള ഹസാരെ ആകാനുള്ള ശ്രമത്തിലാണോ ? എങ്കില്‍ വണ്ടി നേരെ വെച്ചുപിടിചോളൂ ….  പറയുന്നതെന്തും വിശ്വസിക്കുന്ന വല്ലയിടത്തും പോയി കലാപ്രകടനങ്ങള്‍ നടത്തി സായൂജ്യമടയുക …

ഇവിടുത്തേ യുവജനത അറിവുളവര്‍ ആണ്   …   അതുമിതും പറഞ്ഞു ഇളക്കിവിടാന്‍ ശ്രമിച്ചു , പഴയ കഥകള്‍ കുത്തിപ്പൊക്കാതിരുന്നാല്‍ ,  ദിവ്യ ജ്ഞാനം ഉണ്ടായി എന്ന് പറഞ്ഞു വേറെ വല്ലയിടങ്ങളിലും പോയി ദിവ്യ സ്വാമിയായിക്കഴിയാം (  ഇപ്പോഴുള്ള ജീവിതം ബോറടിച്ചുവെങ്കില്‍ )  ….    ജനങ്ങളെ മനസിലാക്കുന്ന  , അവരുടെ ശരിക്കുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു മുന്നേറ്റമാണ്  ഇവിടെ വന്നിരുന്നതെങ്കില്‍  താങ്കള്‍ പറയാതെ ഇവിടെ പ്രതികരിക്കാന്‍ ആളുണ്ടായേനെ ..

ഈ മാസം മുപ്പതാം തീയത്തിക്കകം ,താന്‍ പറഞ്ഞത് നടന്നില്ലെങ്കില്‍ ഭാരതം ഇന്നുവരെ കാണാത്ത ഒരു സമര മുഖത്തിന്‌ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നൊക്കെ അണ്ണന്‍ പറഞ്ഞിരിക്കുന്നു , ഇല്ലെങ്കില്‍ സ്ഥാനം വിട്ടോഴിയാന്‍ മന്മോഹന്‍ സര്‍ക്കാരിനോട് പറഞ്ഞിരിക്കുന്നു  …അല്ല, ഒരു തലതിരിഞ്ഞ സംശയം   …അപ്പൊ എന്തിനു വേണ്ടിയാ   ഈ സമരം 😉     ഒരു രസത്തിനു ചോദിച്ചു പോയതാ  ….     മുപ്പതാം തീയതിക്കുള്ളില്‍ ഒന്നും നടന്നില്ലെങ്കില്‍ , എല്ലാ ജനങ്ങളും  ജയില്‍ നിറക്കല്‍ സമരത്തിനു തയാറാവണം എന്നെങ്ങാനും അണ്ണന്‍ പറഞ്ഞുപോയാല്‍  , അങ്ങ് ജയിലിലെക്കെങ്ങാനും കേറാന്‍ചിന്തയുണ്ടെങ്കില്‍   കൂടെ വരാന്‍ ആരെങ്കിലും വേണമെങ്കില്‍ , ചില സമ്മേളനങ്ങള്‍ക്ക് ചെയാറുള്ളതുപോലെ വണ്ടി പിടിച്ചു പോയി വാടകക്ക് ആളെ  ഇറക്കേണ്ടി വരും …

പ്രതികരണ ശേഷി നശിച്ച യുവത്വം   എന്നാ അങ്ങയുടെ വാചകമാണ് ഇത്രയും എഴുതാന്‍ ഇടയാക്കിയത് ,  പ്രതികരണ ശേഷി ഉണ്ടെന്നു ബോധ്യമാകട്ടെ …  വേണ്ട കാര്യങ്ങള്‍ക്ക് ഇവിടുത്തേ യുവജനത എപ്പോഴുമുണ്ട്    ……….

ബോറടിചിരിക്കുന്നു …ഏതു നേരവും ഇതൊക്കെത്തന്നെയല്ലേ  സംസാരം ?   ഒന്ന് മനസ് തുറന്നു ചിരിക്കണമെന്നുള്ളവര്‍ക്ക്  ഇവിടെക്ലിക്ക്ചെയ്യാം

 


 

 

 

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

രാജാവ് നഗ്നനാണോ ?

 

 

 

 

 

 

 

കത്തുന്ന നിലവിളക്ക് സാക്ഷിയായി …

 

ഇതു മുഴുവന്‍ വായിച്ചു കഴിയുന്നത്‌ വരെ വികാര പ്രകടനങ്ങളെ അടക്കി നിര്‍ത്താമെന്നും , പറയുന്നതിനെക്കുറിച്ചു  സമയം കിട്ടുമ്പോള്‍ സ്വയം ആലോചിക്കാമെന്നും …  ഇതെഴുതിയവന്‍റെ  കുടുംബത്തിനിട്ടു വിളിക്കതെയോ , അവനിട്ട് പണി കൊടുക്കില്ലെന്നും  ഉറപ്പുള്ളവര്‍  മാത്രം തുടര്‍ന്ന്‍ വായിച്ചാല്‍ മതി ..അല്ലാത്തവര്‍  , ഈ സൈറ്റില്‍ വേറെ ധാരാളം പോസ്റ്റുകള്‍ ഉണ്ട് അത് വായിക്കുക   …ഞാന്‍ ജീവിച്ചു പൊയ്ക്കോട്ടേ , ഇങ്ങനെ എന്തെങ്കിലും പറയാന്‍ ഞാന്‍ നാളെയും വേണ്ടേ  എന്നെ വെറുതേ വിടുക  … 🙂 🙂

 

കോണ്‍ഗ്രെസ്സുകാരനായി ജനിച്ചു , മണ്മറഞ്ഞുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍   ഏറ്റവും മഹത്തരം എന്ന് വിശ്വസിക്കുന്ന   പക്വതയില്ലാത്തവന്‍ ആണ് ഞാന്‍ എന്ന്  പുതിയതായി ആരെങ്കിലും ഈ ബ്ലോഗ്‌ വായിക്കുന്നവരുണ്ടെങ്കില്‍  അറിയുക   …നിലവിളക്കില്‍ തൊട്ട്  സത്യം ചെയ്തല്ലോ ?  വിളക്ക് കെടുത്തിവെക്കണ്ട , ഇങ്ങു പോരൂ …പറയാന്‍ പോകുന്നത് അന്ധത നിറഞ്ഞ അര്‍ദ്ധ സത്യങ്ങള്‍  എന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും  തോന്നുന്ന സമയത്ത് തെളിയിച്ചു നോക്കാന്‍ ആ വിളക്ക് ഉപകരിക്കും ….

പണ്ട്   രാജാവ്  നഗ്നനാണ് എന്ന് പറഞ്ഞു  തെരുവിലൂടെ ഓടിപ്പോയ കൊച്ചുകുട്ടി കാണിക്കാന്‍ ശ്രമിച്ച സത്യസന്ധത/അത്രക്കെങ്കിലും ആത്മാര്‍ത്ത കാണിക്കുക …അന്ധമായ  രാജഭക്തിയിലും , വിഗ്രഹ ആരാധനയിലും മുഴുകാതെ സഖാവ്  വിഎസ്സ് പറഞ്ഞതിനെക്കുറിച്ചു ആലോചിക്കുക..
ഇന്നത്തെ പത്ര വാര്‍ത്തകളും , കുറച്ചു പ്രതികരണവും  വായിച്ചു …
ധാന ധര്‍മ്മിഷ്ട്ടനായ ഉത്രാടം തിരുമനസ്സിനെ   ദൈവതുല്യനായ മഹാത്മാവായി  പ്രതിഷ്ട്ടിക്കാന്‍  ചിലര്‍ നടത്തുന്ന കോലാഹലങ്ങള്‍ കണ്ടപ്പോള്‍ , എന്തായാലും ഇതിനെക്കുറിച്ച് ഒരു വാക്ക് പറയാതെ പോകുന്നത് ശരിയല്ല എന്ന് തോന്നി  …

 

പരമ സാത്വികന്മാരായ കുറച്ചുപേര്‍ തിരുവിതാംകൂര്‍ രാജവംശത്തില്‍ ജീവിച്ചിരുന്നു , അതില്‍ ആരും എവിടെയും തെറ്റ് പറയുന്നില്ല്യ …പക്ഷെ   അവര്‍ മണ്മറഞ്ഞു പതിറ്റാണ്ടുകള്‍ കഴിഞ്ഞും , പിന്തുടര്‍ച്ചക്കാര്‍ മാമോദീസ മുങ്ങിയ നിഷ്ക്കളങ്ക കുഞ്ഞാടുകളാണ് എന്നൊക്കെപ്പറഞ്ഞാല്‍ അത് വെള്ളം തൊടാതെ വിഴുങ്ങാന്‍   നമ്മള്‍ രാജവാഴ്ച പിന്തുടരുന്ന ഒരു സമൂഹത്തിലാണോ ജീവിക്കുന്നത് എന്ന് കേരളത്തിലെ ബുദ്ധിയുള്ള ജനം ചിന്തിക്കും എന്നെനിക്കുറപ്പുണ്ട് ….    തെറ്റ്  ചെയ്തവര്‍ ആരായാലും തെറ്റ് തെറ്റ് തന്നെയാണ് …രാജാവ് ആണ് എന്ന് പറഞ്ഞു തെറ്റ് ശരിയാവുന്നില്ല്യ …  ചിലര്‍ക്കെങ്കിലും പൊള്ളിക്കാണും  എന്ന് ഞാന്‍ കരുതുന്നു … അങ്ങനെയുള്ളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ,    ക്ഷേത്രവും  രാജകുടുംബവും ഉള്‍പ്പെടുന്ന ആള്‍ക്കാര്‍ നടത്തിയ വസ്തു വക ക്രയവിക്രിയകളെക്കുറിച്ചു  ഒന്ന് അന്വോഷിക്കുക എന്നിട്ട് പ്രതികരിക്കുക …  അന്ധമായ രാജഭക്തി അരുത് …

ഇവിടെ തിരുവിതാംകൂര്‍ രാജവംശത്തെയോ , മുന്‍പ് ജീവിച്ചിരുന്നവരെയോ ആരും കുറ്റപ്പെടുത്തുന്നില്ല്യ…അവര്‍ ചെയ്തു വന്നത് , സംരക്ഷിച്ചു ബാക്കി അവശേഷിപ്പിച്ചത് വളരെ നല്ല  കാര്യം  തന്നെ ..പക്ഷെ അച്ഛന്‍ ആനക്കാരനാണ് എന്ന് പറഞ്ഞതുകൊണ്ട് ,  മകന്‍റെ  മൂട്ടില്‍ തഴമ്പ് വരില്ല്യാലോ ?   അതുകൊണ്ട് പണ്ടുള്ളവര്‍ അങ്ങനെ  ആയിരുന്നു എന്ന് പറഞ്ഞു  , ഇപ്പോള്‍ ജീവിച്ചിരുന്നുവരുന്നവരെക്കേറി മഹാത്മ്ക്കള്‍ ആക്കേണ്ടതുണ്ടോ ???

ഒന്നാലോചിക്കുക , ടി പി സുന്ദരരാജന്‍ എന്നാ കറകളഞ്ഞ മുന്‍ ഐ പി എസ്സ് ഓഫീസറും, പരമോന്നത നീതിപീടമായ  സുപ്രീം കോടതി അഭിഭാഷകനുമായ  അദേഹം വെറുതേ കേറി കേസ് കൊടുക്കില്ല്യ ..  .ക്ഷേത്രത്തില്‍ ഇടക്കിടെ സന്ദര്‍ശനം നടത്താറുള്ള അദ്ദേഹവും , പറഞ്ഞു വരുന്ന   ഉത്രാടം  തിരുന്നാള്‍ അവര്‍കളെപ്പോലെ ,  ഒരുപക്ഷെ അതിനെക്കാളും മഹാനായ  ഒരു ഭക്തനായിരുന്നു ….  അദേഹം  തുറന്നു കാണിക്കാന്‍ ശ്രമിച്ച  തീ ഊതിക്കെടുത്താന്‍ ഏതു തല്‍പ്പര കക്ഷികള്‍ ശ്രമിച്ചാലും സത്യം ആര്‍ക്കും മൂടിവേക്കാവുന്ന ഒന്നല്ല എന്ന് മനസിലാക്കുക  …. വി എസ്സിന് , ഇങ്ങനെയൊരു വാര്‍ത്ത കൊടുത്തു വേണ്ടല്ലോ പ്രശസ്തന്‍ ആകാന്‍ ?   അവിടുത്തെ ഏതോ ഒരു ശാന്തിക്കാരനെ സത്യം പറയാന്‍ ശ്രമിച്ചു എന്ന് പറഞ്ഞു കൊടിയ ക്രൂരതക്ക് വിധേയമാകിയിട്ടുണ്ടെങ്കില്‍ അതും അന്വോഷിക്കപ്പെടട്ടെ…… വികാരപ്രകടനങ്ങള്‍ക്കുമുന്‍പ്   സത്യം എന്താണെന്ന് അറിയാന്‍ ശ്രമിക്കുക …വി എസ്സ് ഒരു മുഴുസമയ ഭക്തന്‍ അല്ല  അല്ലെങ്കില്‍ നിരീശ്വരവാദിയാണ് എന്ന് പറഞ്ഞത് കൊണ്ട് മാത്രം അദേഹം പറഞ്ഞത് സത്യമല്ലാതാവുമോ  …സത്യം പറയുന്നവരെക്കേറി അടച്ചാക്ഷേപിക്കരുത്  ….ഇങ്ങനെയൊക്കെ തുറന്നു പറയാന്‍ ആരെങ്കിലും വേണ്ടേ ?   അതുകൊണ്ട്   സ്വയം വിശകലനത്തിന് വിധേയരാവുക …   നിങ്ങള്‍ ഒരു കോണ്‍ഗ്രെസ്സുകരാനോ , കമ്മ്യൂണിസ്റ്റ് അനുഭാവിയോ , ബിജെപ്പിയോ  ആരോ ആകട്ടെ , ആരാണെങ്കിലും എല്ലാ പാര്‍ട്ടികളും ജന നന്മക്കും  , സത്യത്തിനു വേണ്ടിയും നിലകൊള്ളൂന്നവരാണെങ്കില്‍   ആരെങ്കിലും പറഞ്ഞത് കേട്ട് പ്രതികരിക്കാതെ  സ്വയം ആലോചിക്കുക ..

അവശേഷിച്ചിരിക്കുന്ന ക്ഷേത്ര നിലവറ തുറന്നാല്‍ , തുറക്കുന്നവന്‍റെ  കുലം മുടിയുമെന്നും സര്‍വ്വനാശം സംഭവിക്കുമെന്നും ഒക്കെപ്പറഞ്ഞു ഉടുക്കുകൊട്ടിപ്പെടിപ്പിച്ചത്  കൊണ്ടൊന്നും സത്യം മൂടിവെക്കാന്‍ പറ്റില്ല്യ … രാജഭരണകാലം മാറി …ചിന്തിക്കുന്ന ജനം  ജീവിച്ചിരിക്കുന്നടത്തോളം  , ഇത്തരം  മൂന്നാംകിട തമാശ കലര്‍ന്ന ഭീഷണി സ്വരം ഉയര്‍ത്തുന്നതിന് മുന്‍പ് , നിങ്ങള്‍ ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്ന് ഓര്‍ക്കണം ..വരാന്‍ പോകുന്ന പുതു തലമുറ നിങ്ങളെ എങ്ങനെ ഓര്‍ക്കും എന്ന് ആലോചിക്കുക ആരുടെയെങ്കിലും ചൊല്‍പ്പടിക്ക് കേറി അടിയറ വെക്കാനുള്ളതല്ല നമ്മുടെ ജ്യോതിഷ പാരമ്പര്യം …അതുകൊണ്ട് എല്ലാം ഓര്‍ത്തു മാത്രം മുന്നോട്ടു നീങ്ങുക  …

ഇതിനു മുന്‍പും നാല് പ്രാവശ്യം  ആ നിലവറകള്‍ തുറന്നപ്പോളും സംഭവിക്കാതിരുന്ന പേമാരിയാണോ ഇനി വരാന്‍ പോകുന്നത് ?    നിലവറകളിലെ കണക്കുകള്‍  ശേഷിച്ചിരിക്കുന്ന  ഇനിയും തുറക്കാനിരിക്കുന്ന ബി നിലവറയില്‍  ഭദ്രം എന്നുള്ളതുകൊണ്ടാണോ , അത് തുറക്കരുത് എന്ന് ചില കുബുദ്ധികള്‍ വാശി പിടിക്കുന്നത്‌ ? ആര്‍ക്കു വേണ്ടി ?   ഇതില്‍ ആര്‍ക്കാണ് ലാഭം ?

 

കോണ്‍ഗ്രസ്‌ , ഈ രാജാവിനെയോ രാജവംശതെയോ പ്രകീര്‍ത്തിക്കുന്നതില്‍  അല്‍ഭുധമില്ല്യ   , കാരണം  ഗാന്ധിജിയെന്ന മഹാന്‍ , സ്വാതന്ത്രം നേടിത്തരാനായി മാത്രം തുടങ്ങിയ ഒരു പ്രസ്ഥാനത്തിന്കീഴില്‍ അതിന്‍റെ പെരുമ അവകാശപ്പെട്ടു കഴിയുന്ന കുറച്ചുപേരില്‍ നിന്ന് അത് കേട്ടില്ലെകിലെ അല്ഭുധമുള്ളൂ….പക്ഷെ  ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്‍  സത്യത്തെ തിരിച്ചറിയുന്നവനായിരിക്കണം ..സത്യത്തിനു വേണ്ടി നിലകൊള്ളുന്നവന്‍ ആയിരിക്കണം ..അല്ലാതെ ആരുടെയെങ്കിലും ചൊല്‍പ്പടിക്ക്  വഴങ്ങുന്നവര്‍ ആയിക്കൂടാ ….  കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ അവശേഷിച്ചിരിക്കുന്ന കുറ നല്ല മനുഷ്യസ്നേഹികള്‍ മനസുകൊണ്ടെങ്കിലും , അവരുടെ മുതിര്‍ന്ന ചില നേതാക്കള്‍ നടത്തിയ പ്രശ്താവന കേട്ട് ലജ്ജിക്കുന്നു ……..

മാറിമറഞ്ഞു പോകാന്‍ സാധ്യതയുള്ള വോട്ടു ബാങ്ക് മുന്നില്‍ക്കണ്ട് ഉമ്മന്‍ചാണ്ടിയെപ്പോലെ സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ഒരാള്‍  വിലകുറഞ്ഞ പ്രസ്താവനകള്‍ക്ക് പുറകെ പോകാതേ സത്യം വിളിച്ചു പറയാന്‍ ഉള്ള ആര്‍ജ്ജവം കാണിക്കണം …

 

അതുകൊണ്ട് , എല്ലാ ആരോപണങ്ങളും   അന്വോഷിക്കപ്പെടെണ്ടതാണ് …  പാര്‍ട്ടിക്ക് വേണ്ടി , അല്ലെങ്കില്‍ ചില വിഗ്രഹങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിന് മുന്‍പ് മാനുഷിക സ്നേഹത്തെയും , മൂല്യങ്ങളെയും കുറിച്ച് ആലോചിക്കുക …അതൊക്കെ സംരക്ഷിക്കപ്പെടാനാണ് പാര്‍ട്ടികള്‍ …അതുകൊണ്ട്  നിങ്ങള്‍ ആലോചിക്കുക ..,…. വേദനിപ്പിക്കുന്ന എന്തെങ്കിലും ഞാന്‍ പറഞ്ഞുപോയെങ്കില്‍ , അതെന്‍റെ പക്വതയില്ലായ്മയായോ  , വിവരക്കെടായോ എടുത്താല്‍ മതി

സജിത്ത്   ,    https://www.facebook.com/iamlikethisbloger

Digiprove sealCopyright secured by Digiprove © 2014 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | 6 Comments

ദൈവമേ കാത്തോളണമേ…….

നീയിനിയും എഴുന്നെറ്റില്ല്യെ ?

നീയൊക്കെ ചോദിക്കുന്നത് എന്താണെന്നു പോലും നോക്കാതെ നടത്തിത്തന്നിട്ടാ  എല്ലില്‍ കേറി പിടിച്ചിരിക്കുന്നത് ..

പോത്തുപോലെ കിടന്നുറങ്ങാതെ

ഇങ്ങനെയെന്തോ ശബ്ദം കീടുകൊണ്ടാണ് ഞാന്‍ എഴുന്നെറ്റെ …  നോക്കുമ്പോള്‍  ദേ !!  പരമകാരുണികനായ   ഭക്തവത്സലന്‍ മുമ്പി നില്‍ക്കുന്നു …

ദൈവമേ അങ്ങോ??  എനിക്കെന്‍റെ  കണ്ണുകളെ വിശ്വസിക്കാമോ …ഇതെന്തുപറ്റി ഇപ്പ്രാവശ്യം   എന്നെക്കാണാന്‍ അങ്ങ് വന്നിരിക്കുന്നു ?

ശുംഭാ  , നേരമെത്രമായി എന്ന് വല്ല ആലോചനയുമുണ്ടോ ? ഇന്നത്തെദിവസം എന്താണെന്നറിയില്ല്യെ ????

ക്ഷമിക്കണം ഭഗവാനെ , ഞായരാഴ്ച  ആയതുകൊണ്ട് , എണീക്കാന്‍ ഇത്തിരി വൈകി   …മൂന്നു മണിയായിരിക്കുന്നു …അതുകൊണ്ടിപ്പോ രണ്ടു നേരം കഴിച്ചാമതി    🙂

 

ഹ്മം , എന്തൊക്കെയുണ്ട് നിന്‍റെ  വിശേഷം ?

ഭഗവാനെ , തല്ലിപ്പൊ  കിട്ടും ..   കുറച്ചുകൊണ്ട്  മിസ്സായി എന്നൊക്കെ പറയുമ്പോലെ  അടിയൊന്നും കൊള്ളാതെ  അങ്ങ് ജീവിച്ചു പോണൂ ..ബോറടിക്കുന്നു ..

നിനക്ക് രണ്ടു കിട്ടണ്ട സമയം അതിക്രമിച്ചിരിക്കുന്നു …ഒന്ന് രണ്ടു ഭക്തന്മാര്‍ ആലോചിച്ചതായിരുന്നു വളരെ കഷ്ട്ടപ്പെട്ട  ഞാന്‍ അതൊന്നുമുടക്കിയെടുത്തെ 😛

യ്യോ  ദൈവമേ , നന്ദി അതിനു പ്രത്യേക നന്ദി ..ആര്‍ക്കാണ് ഈയുള്ളവനെ തല്ലാനായി കൊട്ടേഷന്‍ കൊടുത്തിരിക്കുന്നത് ?

നിനക്ക് അഹങ്കാരം വെച്ച് വരുന്നുണ്ട് …നീയത്രക്ക് വല്യ പുള്ളിയാണോ , കൊട്ടേഷന്‍  ടീമിന്‍റെ  അടികൊള്ളാന്‍ മാത്രം വളര്‍ന്നോ ?  അതിനൊക്കെ ഒരു സ്റ്റാന്‍ഡേര്‍ഡ് വേണ്ടേ ?

ഭഗവാനെ അപ്പറഞ്ഞത്‌ ന്യായം …തല്ലുകൊള്ളിക്കാതെ എന്നെ കാത്തോളണേ …ആര്‍ക്കെങ്കിലും തല്ലണം എന്ന് തോന്നുകയാണെങ്കില്‍ ഇത്തിരി ക്ഷമിക്കാനുള്ള ബുദ്ധി അവര്‍ക്ക് കൊടുക്കണേ…ഒരു കല്യാണം  പോലും കഴിച്ചിട്ടില്ല്യ …എന്നെ ഒന്ന് മനസിലാക്കണം …

ഇങ്ങനെ എഴുതി മുന്നോട്ടു പോകുകയാണെങ്കില്‍ അതികം എഴുതാന്‍ നിന്നെ അവന്മാര്‍ വെചെക്കില്ല്യ …

 

🙁 🙁  അല്ല ചോദിക്കാന്‍ മറന്നു ഭഗവാനേ ..  എന്താ ആകെ സംസാരതിലോക്കെ ഒരു മാറ്റം?  ഇതിപ്പോ ഞങ്ങള്‍ ലോക്കല്‍സ്സ്  സംസാരിക്കുന്ന ശബ്ധമോക്കെ ഇടക്ക് കേറി വരുന്നുണ്ടല്ലോ ?

നിന്നോടൊക്കെ സംസാരിക്കണേല്‍ ഇനി ഇതേ രക്ഷയുള്ളൂ ..ആട്ടെ വേറെ എന്തുണ്ട് വിശേഷം ?

അതാപ്പോ നന്നായെ , എന്‍റെ  കാര്യം എല്ലാം ഭഗവാന് അറിയാവുന്നതല്ലേ …വെറൊന്നുമില്ല്യ ….

ഒന്നുമില്ല്യെ ?   അപ്പൊ ഞാന്‍ പോട്ടെ ?

ഭഗവാനെ വന്ന സ്ഥിതിക്ക് എനിക്കൊരു കാര്യം ..

ഓശിനു  കിട്ടിയാല്‍ ആസിഡും അടിക്കുന്ന നിന്‍റെയൊക്കെ സ്വഭാവം ഇന്നെങ്കിലും ഒന്ന് മാറ്റി വെക്ക് …ഇന്ന് ..ഇന്നു ………

ക്ഷമിക്കണം ഭഗവാനെ , കണ്ടപ്പോ    എന്‍റെ  കാര്യം കൂടെ ഒന്ന് ഓര്‍മ്മിപ്പിക്കമെന്നെ വെച്ചള്ളൂ …ഇന്ന്  ഞായരാഴ്ച അല്ലെ? ഞങ്ങള്‍ ഭക്തരെല്ലാം   ഉച്ചവരെ ഉറങ്ങി ആകെ ആലസ്യതിലാണ് …ഭഗവാനും പോയി വിശ്രമിക്കൂ …

അല്ലെങ്കിലും ഇരുകാലി മൃഗങ്ങളായ നിങ്ങളുടെ കാര്യം നടത്തിത്തരാന്‍ വന്ന നേരത്ത് , ആ പാലാഴിപോയി കടഞ്ഞിരുന്നെങ്കില്‍ എന്തെങ്കിലും കിട്ടിയേനെ , നീ എന്നെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ , ഇന്നെന്താ വിശേഷം  ?  പത്രമെടുത്ത് നോക്ക് ..

ഭഗവാനെ ഒന്നുമില്ല്യ, മനോരമയുടെ   ഉമ്മറപ്പേജില്‍   ഒരു റോട്ട്വീലര്‍  പട്ടി കുരയ്ക്കുന്ന പോലെ പഹയന്‍ രവുഫിന്‍റെ   പടം ഉണ്ട് …ഇടക്കിടെ വന്നു ഒന്ന് കുരച്ചു പോകുന്നതാ …കടിക്കില്ല്യ  .. അല്ലാതെ വേറെ ഒന്നുമില്ല്യ …

ശുംഭാ….. നീയാ സണ്‍‌ഡേ സ്പെഷ്യല്‍ എടുതുനോക്ക് …

യ്യോ , എന്‍റെ   പൊന്നു ഭഗവാനെ  ക്ഷമിച്ചു   മാപ്പാക്കണേ …അടിയന്‍ ഓര്‍ത്തില്ല്യ …  തിരുവുള്ളം ഉണ്ടായി എന്നോട് കോപിക്കരുത് …ഇന്ന് അങ്ങയുടെ പുറന്നാലാണല്ലേ   ..ക്ഷമിക്കണം..എന്താ പറയുക എന്ന് എനിക്ക് നിശ്ചയില്ല്യ …ഹാപ്പി ബര്‍ത്ഡേ ..ഛെ  വേണ്ട സമയത്ത് നല്ല ഒന്നും നാവില്‍ വരുന്നില്ല്യാലോ …

എന്‍റെ  എല്ലാ ആഗ്രഹങ്ങളും ഇതുവരെ നടത്തിത്തന്ന   പൊന്നു തമ്പുരാന് നൂറായിരം പിറന്നാള്‍ ആശംസകള്‍…എനിയുമെന്‍റെലക്ഷോപലക്ഷം ആഗ്രഹങ്ങള്‍  നടത്തിത്തരുവാന്‍ ഭഗവാന് ബുദ്ധി  തോന്നിപ്പിക്കണേ  …

അതെനിക്കിഷ്ടായി ,  നിന്‍റെ   ആ സത്യത്തില്‍ കലര്‍ന്ന ആശംശ …

പറയൂ തമ്പുരാനേ , ഞാന്‍ എന്താണ് അങ്ങേക്ക് വേണ്ടി ചെയ്യണ്ടത് …എന്നെക്കൊണ്ട് പറ്റുന്ന എന്തങ്കിലും ഉണ്ടോ ..എനിക്ക് ഉള്ള ആരോഗ്യം  വച്ച് എന്തെങ്കിലും  പറ്റുമെങ്കില്‍ അത് നടത്തിതരാന്‍ സാധിച്ചാല്‍ ഞാന്‍ ധന്യനായി  …

അങ്ങേക്കെന്താണ് മൌനം ,  എന്താണ് ഒരു മ്ലാനത …പറയൂ തമ്പുരാനേ ..

ഹ്മം ഒന്നുണ്ട് നിന്‍റെ   ഈ വളവള    സംസാരം ഒന്ന് നിര്‍ത്തി നീ എനിക്ക് വേണ്ടി ഒന്ന് ചെയ്യണം

എന്‍റെ  തമ്പുരാനേ , നന്ദി ..ഈയുള്ളവന്‍ എന്താണ് ചെയ്യേണ്ടത്

അന്തര്‍ജ്ജനം ആകെ ധര്‍മ്മ സങ്കടത്തിലാണ് …

ദേവിയോ ? ദേവിക്കെന്തു പറ്റി ? പനി  വല്ലതും ?   പനിയല്ല നിങ്ങള്‍ ജന്തുക്കള്‍ …ഒരു ഓസ്ട്രലിയക്കാരി ഫാഷന്‍ ഡിസൈനര്‍ ലിസി നമ്മുടെ അന്തര്‍ജനത്തിനിട്ടു പണി തന്നിരിക്കുന്നു ..

ഉടയതമ്പുരാനേ    എനിക്കൊന്നും മനസിലാകുന്നില്ല്യ.

അപ്പൊ നീ ഫാഷന്‍ ചാനെല്‍ കാണുന്നത് നിര്‍ത്തിയോ ?

തമ്പുരാനേ !!!!  ഞാന്‍ ആ വക പരിപാടിയൊന്നും  ഇപ്പോ കാണാറില്ല്യ… തിരിച്ചറിവില്ലാത്ത പ്രായത്തില്‍ എന്തോ ചെയ്തുന്നു വെച്ച് എന്നെ എപ്പോളും ഹരാസു  ചെയ്യരുത് …

ആഹ പോട്ടെ , അന്തര്‍ജനത്തിന്‍റെ  ഒരു ഫോട്ടോ …ഛെ ഞാന്‍ എങ്ങനെയാ അത് നിന്നോട് പറയുക … കലികാലം ..

ദൈവമേ , അരുത് അങ്ങ് ഒന്നും പറയണ്ട, എന്‍റെ   മൊബൈലിലേക്ക്  ഒരു പിഡിഎഫ്   ഡോക്യുമെന്‍റ്   തന്നേക്കൂ …ഞാന്‍ വായിച്ചെടുക്കാം …

ശപീ  ,  നിനക്ക് അഹങ്കാരം കൂടി വരുന്നു .. , എനിക്കിട്ടു തന്നെ പണിയണമല്ലേ ..  നീ ഒന്ന് കണ്ണടക്കു …എല്ലാം  ഓര്‍മ്മ വരും ..

ഉടയ തമ്പുരാനേ അക്രമമായിപ്പോയി ….     നമ്മുടെ ദേവിയുടെ ചിത്രം ബിക്കിനിയില്‍ അടിച്ചു   തുണിയില്ലാതെ  അഴിഞ്ഞാടുന്ന നീചകള്‍ ദുരുപയോഗിച്ചിരിക്കുന്നു … പക്ഷെ ഇതു നടന്നു രണ്ടു മാസമായില്ല്യെ ? അവര്‍ ക്ഷമയും ചോദിച്ചു ..പിന്നെ ഇതൊക്കെ  ഇപ്പോ കുഴിച്ചു പുറത്തെടുക്കണോ ഭഗവാനേ ….

[  ചിത്രംകാണണം എന്ന്   നിര്‍ബ്ബന്ധമായും  മനസ് പറയുന്നവര്‍  ഇവിടെക്ലിക്ക്ചെയ്യാം …ഞാന്‍ അല്ല ആ ചിത്രമോ വസ്ത്രമോ ഇറക്കിയതെന്നു  ഓര്‍മ്മ വെച്ച് ബാക്കി വായിക്കാം]


ആര്‍ക്കു വേണം നിങ്ങളുടെ ക്ഷമ …നമുക്ക് ഒരു പട്ടു വസ്ത്രം തിരയാന്‍  ദേവി കടയില്‍ കേറിയപ്പോ  , നിരോധിച്ചു പറയുന്ന ആ നീച വസ്ത്രം കണ്ടു .. അന്തര്‍ജ്ജനം ആകെ സങ്കടത്തിലാ  …നീ ഒന്ന് അവന്മാര്‍ക്ക് എഴുത്  ..ഞാന്‍ നിന്‍റെ  കൂടെയുണ്ടെന്നും  വേണ്ടി വന്നാല്‍ ഭസ്മമാക്കിക്കളയും എന്നും പറഞ്ഞോ …കിടക്കട്ടെ 😉

ഭഗവാനെ ,ഒന്നോര്‍ത്താല്‍   ഇങ്ങനെയൊരു ദേവിയുണ്ടെന്നു അവരൊക്കെ അറിഞ്ഞില്ല്യെ ? അത് നല്ലതല്ലേ ?

ഫ്ഫാ ശുംബാ     നിന്‍റെ  ആരുടെയെങ്കിലും  പടമാണ് ഇങ്ങനെ അടിച്ചു വന്നിരുന്നത് എങ്കില്‍ നിനക്ക് നോവില്ല്യെ ?  ദൈവങ്ങള്‍ക്കും മനസുണ്ട് അവര്‍ക്കും നോവും  …….

ക്ഷമിക്കണം ഭഗവാനെ കാര്യം പിടികിട്ടി …  ഞാന്‍ തീര്‍ച്ചയായും എഴുതുന്നുണ്ട് ..ഇനി ഒരുത്തനും അങ്ങനെ ഒന്നും ചെയ്യില്ല്യ  ..

പക്ഷെ അങ്ങ് സര്‍വ്വവ്യാപിയല്ലേ ..അങ്ങേക്ക് തന്നെ അവള്‍ക്കിട്ടു പണി കൊടുത്തൂടെ ?

ഹ്മം , നിങ്ങള്‍ ഇരുകാലി മൃഗങ്ങള്‍ ഒരുലക്കും ലഗാനുമില്ലാതെ പരന്നതുകൊന്ദ്   ഭരണം വിഭജിക്കെണ്ടിവന്നു …  അവള്‍  ഉള്‍പ്പെടുന്ന ഭാഗം നമ്മുടെ തന്നെ വേറൊരു ശക്തി സ്വരൂപം ആണ് നോക്കുന്നത് ….അതുകൊണ്ട് പുള്ളിയുടെ ഭരണമെഖലയില്‍ കേറി കൈയിട്ടു എന്നൊക്കെപ്പറഞ്ഞാല്‍ അതൊക്കെ വലിയ സംഭവമാകും ..പിന്നെ ഇതോക്കെ  നാലാള്‍  അറിഞ്ഞു ചെയ്യേണ്ടതാണോ , നീ രഹസ്യമായി ചെയ്യണം …ഭൂമിയിലെ മൃഗങ്ങള്‍ എല്ലാരും അറിഞ്ഞാലും ദേവലോകത്തിലെക്ക്ആ ന്യൂസ്‌ വിടരുത് ..

എന്‍റെ   ഭഗവാനെ ഞാന്‍ എനിക്ക് പറ്റുന്നതില്‍   അപ്പുറം ചെയ്യും …ഇനി ഒരുത്തനും ഇതൊന്നും ആവര്‍ത്തിക്കില്ല്യ …. പിന്നെ  അങ്ങ് കേറി ആകെയൊരു സ്റ്റാര്‍ ആയല്ലോ ….ഈ ലോകത്തുള്ള സര്‍വ്വ കണ്ണുകളും അങ്ങയുടെയും നിധിയുടെയും ചുറ്റുമല്ലേ ?

ഹ്മം , അതിനെക്കുറിച്ച് ഞാന്‍ പിന്നീടു വിശദമായി നിന്നോട്  പറയാം ,ആദ്യം ഞാന്‍ പറഞ്ഞ കാര്യം ശരിയാക്ക് ..

ഏറ്റു  ഭഗവാനെ  ..അല്ലേലും ഈ വിവരമില്ലാത്ത വിദേശി ജനങ്ങള്‍ എന്തെങ്കിലും ചെയ്തുന്നു വെച്ച് അങ്ങ് കേറി ഇത്രക്ക് വിഷമിക്കരുത്

ശുംഭാ നിങ്ങള്‍ എന്താ അത്രയ്ക്ക് നല്ലവരോ , കഴിഞ്ഞ ആഴ്ച  നിങ്ങടെ ആസ്ഥാന ഭരണ സിരാകെന്ദ്രത്തില്‍   നടത്തിയ  തുണിയുരിയാല്‍  കാഴ്ചക്ക് കാമസൂത്ര എന്നാ പേരാണ് അവര്‍ ഇട്ടത് ..അത് കൊണ്ട് നിങ്ങള്‍ അത്രയ്ക്ക് പുണ്യാളന്മാരോന്നും ആകണ്ട …..

ആഹ , അതോ ..പാവം  സുനീത് വര്‍മ്മ  എന്ന   ഇന്ത്യന്‍  ഡിസൈനെര്‍ അറിയാതെ അങ്ങേരുടെ ഫാഷന്‍ ഷോയ്ക്ക്   കാമസൂത്ര എന്ന പേര്  വിളിച്ചതാണ് ….  പുള്ളി ക്ഷമ ചോധിച്ചുവല്ലോ …   പിന്നെ  കാമസൂത്ര ,അങ്ങനത്തെ ഷോയ്ക്ക്  പറ്റിയ പേരല്ലേ .. 😉  😉

പമ്പര ശുംബാ … കാമസൂത്ര എന്നത് ഒരു പവിത്രമായ്‌ പദമാണ് ..വാത്സ്യായനമുനി എഴുതിയ ഒരു പദമാണ് അത് … അത് എന്താണെന്ന് ആദ്യം മനസിലാക്കു എന്നിട്  കേറി എന്തെങ്കിലും പറയ്‌ …

ഈ വിവരമില്ലത്തവനോട് ക്ഷമിക്കൂ ഭഗവാനെ ….എനിക്ക് മനസിലായി ..തീരെ പക്വതയില്ല്യ  ….

എന്നാല്‍ ശരി …നോം വിട വാങ്ങുന്നു …  ഒരു ചെറിയ പാര്‍ട്ടി ഉണ്ട് …ദേവിയും കുറച്ചു ദേവ ഗണങ്ങളും മാത്രമുള്ളത്  ………

ഹ്മം ശരി ഭഗവാനെ , എല്ലാം ഞാന്‍ ഏറ്റിരിക്കുന്നു …അടിയന്‍ അങ്ങേക്ക് ഒരു ഗാനം ഡെഡിക്കേറ്റ് ചെയ്യുന്നു    ഈഗാനമോന്നുകേട്ടുപോയാലും !!!!!

Posted in കഥ/കവിത | Tagged | 1 Comment

നമുക്കിതുവേണോ ….


ഒരു കമ്പ്യുട്ടറും ചിലവഴിക്കാന്‍ കുറച്ചു നിമിഷവുമുണ്ടെങ്കില്‍   ഇവിടെ എന്തും ചെയ്യാം , ആരുടെ മാനവും കപ്പലുകയറ്റാം ..

ബലാത്സംഗ കഥ മുതല്‍ അഴിമതി ആരോപണം തുടങ്ങി  എന്ത് വ്യക്തിഹത്യ  നടത്താനും വളരെ എളുപ്പമാണ് .. അതിപ്പോ  ഇന്ത്യന്‍ പ്രധാനമന്ത്രി ആയാലും അടുക്കളക്കാരി  ജാനു  ആയാലും ആരുടേയും  മാനത്തിന്  നമുക്ക് വില്‍പ്പന നടത്താം..  ഇപ്പോള്‍ത്തന്നെ ഇവിടെ  എന്തും നടക്കുമെന്ന സ്ഥിതി വിശേഷം  ആണുള്ളത് …ഇലക്ട്രോണിക് മാധ്യമരംഗത്ത് നല്ല രീതിയില്‍ ഉള്ള നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴാണ് ഈ സ്ഥിതി എന്ന് ആലോചിക്കണം  ….


ഇത്രയൊക്കെ  പറഞ്ഞു വരാന്‍ കാരണം , ക്രിമിനല്‍ പശ്ചാത്തലമുള്ളതോ, സാധാരണബുദ്ധി  പോലുമോ ഇല്ലാത്ത  ആരൊക്കെയോ കുറേപ്പേര്‍ അതുമല്ലെങ്കില്‍  അസാധാരണബുദ്ധിയുള്ളവര്‍  സൃഷ്ട്ടിചെടുക്കുന്ന കുറച്ചു കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതുകൊണ്ടാണ്  … ഞാന്‍ ജന്മം കൊണ്ട് ഒരു കോണ്‍ഗ്രസ്‌ ആന്നെങ്കിലും , ഇടതുപക്ഷ മാനുഷിക ചിന്തകള്‍/മൂല്യങ്ങള്‍ ഇവിടെ നടപ്പില്‍ വന്നു കാണണം എന്നാഗ്രഹിക്കുന്ന പക്വതയില്ലാത്തവന്‍ ആണ്‌   ….  ഇതിലൂടെ  കടന്നു പോകുമ്പോ   ഇയാളെന്താ കോണ്‍ഗ്രസിന്‌ സപ്പോര്‍ട്ട് ചെയ്യുകയാണോ എന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കാന്‍ സാധ്യത ഉള്ളതുകൊണ്ടാണ്  കാലേകൂട്ടി പറഞ്ഞത് ..


 

ലോക്പല്‍ ബില്ലിനെക്കുറിച്ചു അറിയുന്നവര്‍ താഴത്തെ ഖണ്ഡിക ചേര്‍ത്ത്  വായിക്കുക,  എനിക്ക്   ഒരു പിടിയും ഇല്ല്യ അതുകൊണ്ട് വായിക്കുന്നില്ല്യ..എന്‍റെ  കൂടെ ഈ ബില്ലിനെക്കുറിച്ച് അറിയാത്തവര്‍ ആരെങ്കിലും പോരുന്നെങ്കില്‍  പോരൂ ..താഴെ കുറെ ഇളംനീല പന്തുകളുടെ ചിത്രത്തിനു    താഴെ കാത്തിരുപ്പുണ്ട്…………

ഇക്കണോമിക്സ്   തറ പറ അറിറിയില്ല്യ    MBA പഠിക്കണമെന്ന മോഹവുമായി ചെന്ന് കേറിയപ്പോള്‍ ആണ് ഇക്കണോമിക്സ്  ഒരു സംഭവം ആണെന്ന് മനസിലാക്കിയത്, അതുകൊണ്ട് MBA വഴിക്കുപെക്ഷിച്ചു വഴിയെതെന്നറിയാതെ യാത്ര തുടരുന്ന ഒരു വിവരമില്ലാത്തവന്‍ ആണ് ഞാന്‍:)

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഉദാരവല്‍ക്കരണം ഉള്‍പ്പെടെ  മന്‍മോഹന്‍ -നരസിംഹ സര്‍ക്കാറുകള്‍ തുടര്‍ന്ന് വന്ന ചില സാമ്പത്തിക പരിഷ്ക്കാരങ്ങളാണ്‌   അറുപതു വര്‍ഷം  കൊണ്ട് ഒരു ട്രില്ല്യണില്‍ എത്തിച്ചേര്‍ന്ന   സാമ്പത്തിക സ്ഥിതി  കേവലം ആറുവര്‍ഷം കൊണ്ട് രണ്ടു ട്രില്ല്യണില്‍ എത്തിനില്‍ക്കാന്‍ സഹായിച്ചിരിക്കുന്നത് എന്നുറച്ചു വിശ്വസിക്കുന്നവന്‍ ആണ് ഞാന്‍ …Montek Singh Ahluwalia  എന്ന മനുഷ്യന് നമ്മളെല്ലാം  നന്ദി പറഞ്ഞെ മതിയാകൂ .. കാരണം, പുകഞ്ഞു തുടങ്ങിയാല്‍ മാലപ്പടക്കം പോലെ പൊട്ടുന്ന സാമ്പത്തിക കെട്ടുറപ്പുള്ള രാജ്യം അല്ല ഇന്ത്യ എന്ന് വിശ്വസിച്ചുകൊണ്ട്  വിദേശനിക്ഷേപം  ഒഴുകിയെത്തുന്നത്  പുള്ളി കൂടെ പറഞ്ഞു നടപ്പാക്കിയ  അത്തരം സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ പേരിലാണ്   …തരാം താണ ചിത്രങ്ങളിലൂടെ ചരിത്രത്തില്‍ ഓര്‍മ്മിക്കപെടെണ്ടാവരല്ല   മന്‍മോഹന്‍സിംഗ് അവര്‍കള്‍…

വര്‍ത്തമാന കാല ചരിതം …

ലോക്പാല്‍ബില്ലിനെക്കുറിച്ച് അറിയാതെ ഒന്നും പറയുന്നത് ശരിയല്ല ,   വായിച്ചു മനസിലാക്കണം എന്ന് കുറെ വിചാരിച്ചെങ്കിലും മുഴുവന്‍ ഇംഗ്ലീഷില്‍ ആയതുകൊണ്ട് ഞാന്‍ ആ വഴിക്ക് പോയില്ല്യ , മറന്നുപോയവര്‍ക്ക്   ഈലിങ്കില്‍ക്ലിക്ക്ചെയ്തു ഓര്‍മ്മിചെടുക്കാം

എനിക്ക് ആകെ അറിയാവുന്നത് , അണ്ണാ ഹസാരെ  എന്ന് പേരുള്ള ധന മോഹിയല്ലാത്ത   ഒരാള്‍  അഴിമതി തടയുക എന്നാഉദ്ധെശത്തോടെ   നിരാഹാര സമരം നടത്താന്‍ പുറപെട്ടുവെന്നും ,   ഒരുപാട് ആളുകള്‍ പുറകില്‍ ഉണ്ടെന്നുമാണ് .. .കടും പിടിത്തം നടത്തി പുള്ളിക്കാരന്‍ എന്തോ നടപ്പില്‍  വരുത്താന്‍ ശ്രമിക്കുന്നത് നല്ലത് തന്നെ ….   കാര്യത്തെക്കുറിച്ച് മുഴുവന്‍ അറിയാതെ കൂടുതല്‍ എന്തെങ്കിലും പറയാന്‍ ഞാന്‍ ആളല്ല… എങ്കിലും വിഗ്രഹാരാധന ഞങ്ങള്‍ കമ്മ്യുണിസ്റ്റുകാര്‍ക്ക്  പണ്ടേ ഇഷ്ടമല്ല 😉

ഇതെങ്ങാനും നടന്നാല്‍  അത് ജനാതിപത്യ സര്‍ക്കാരിന് മീതെയുള്ള കടന്നുകയറ്റമാകുമോ ?  ആരോ ആവട്ടെ , നാളെ മൂന്നു മാസം പട്ടിണി കിടക്കാമെന്ന് പറഞ്ഞു ഒരുത്തന്‍  വന്നാല്‍ അവന്‍ പറയുന്നതും നടത്തിക്കൊടുക്കേണ്ടിവരില്ല്യെ  … തോനെ ആല്ലോചിക്കെണ്ടതുള്ളതുകൊണ്ട് , പിബി എന്ത് പറയുന്നൂ എന്ന് നോക്കാം 🙂

അണ്ണനു  പിന്നില്‍  പതിനായിരങ്ങള്‍ ഉണ്ട് , ലോക്പാല്‍ ബില്ലിനെക്കുറിച്ച് നന്നായറിയാവുന്നവര്‍  ആണോ ??   എന്തെങ്കിലും പറയുകയോ പിന്തുടരുകയോ ചെയ്യുന്നതിനുമുന്‍പ്  കാര്യങ്ങള്‍ മനസിലാക്കിയാണോ ഇവരെല്ലാം തുള്ളിപ്പുറപ്പെടുന്നത്?…അത് എന്താണെന്നും , എന്തിനു വേണ്ടി ആണെന്നും , എന്തുകൊണ്ടാണ്  മന്‍മോഹന്‍   സര്‍ക്കാര്‍ചില നിബന്ധനകളില്‍  ഇത്ര കടും പിടിത്തം പിടിക്കുന്നതെന്നും വ്യക്തമായി ബോധാമുള്ളതുകൊണ്ടാണോ അവര്‍ വാശിപിടിക്കുന്നുണ്ടാവുക  😀  ആയിരിക്കും അല്ലെ ? അല്ലാതെ ചുമ്മാ ലോട്ടറി ലോട്ടറി എന്ന് പറയുമ്പോലെ ആരും വിളിച്ചു നടക്കില്യാലോ . … നിങ്ങള്‍ തന്നെ ശരിക്കും ഒന്നാലോചിക്കൂ എനിക്കൊന്നും അറിയില്ല്യ, അതുകൊണ്ട് എന്തെങ്കിലും പറയാന്‍ എന്തിനു മെനക്കെടണം ..

പ്രധാനമന്ത്രി ചോദ്യം ചെയ്യപ്പെടേണ്ട ആളാണോ ..  ദൈവത്തോട്    നമ്മളൊന്നും ചോധിക്കില്ല്യാലോ  …പ്രധാനമന്ത്രി ദൈവമാണോ അല്ലാലോ..  അതുക്കൊണ്ടാണോ പുള്ളിയും ഈ നിയമത്തിനു കീഴില്‍ ഉള്‍പ്പെടണമെന്നു പറയുന്നത് ? ആയിരിക്കാം ..പക്ഷെ പ്രധാനമന്ത്രി എന്നാ ഇന്ത്യന്‍ ജനാതിപത്യത്തിലെ  ഉയര്‍ന്ന സ്ഥാനത്തുള്ള ഒരാളെ ഇത്രയൊക്കെ ചിത്രങ്ങളിലൂടെ കോപ്രായം കാണിച്ചു   ഒരു കുഴപ്പവും ഇല്ലാതെ വിലസാമെങ്കില്‍ , നാളെ പുള്ളിക്കെതിരെ ആര്‍ക്കു വേണമെങ്കിലും കേസ് കൊടുത്തൂടെ ?  എന്തും പറഞ്ഞു കരിവാരിത്തെച്ചുകൂടെ  ? ഏതു അണ്ടനും അടകോടനും കേറി കേസ് കൊടുക്കാന്‍ പറ്റുമോ അപ്പോള്‍ ?   ഇന്ത്യന്‍ പ്രധാനമന്ത്രി  അഴിമതി ആരോപണത്തിന്‍റെ നിഴലില്‍ എന്ന് എല്ലാ വിദേശ പത്രങ്ങളിലും വാര്‍ത്ത വരില്ല്യെ… അവര്‍ക്ക് ലോക്പാല്‍ബില്ലിനെക്കുറിച്ച്  അറിയില്ല്യാലോ ?  സമ്പത്ത്വ്യവസ്ഥ  തകരില്ല്യെ ? ഭരണയന്ത്രം  കിതച്ചു നില്‍ക്കില്ല്യെ ?    അങ്ങനെ വല്ല അഴിമതി ആരോപണവും വന്നാല്‍ ഭാരതത്തിലെ ജനപ്രതിനിധികളില്‍ കുറച്ചു പേര്‍ ഒന്നനങ്ങിയാല്‍ , പ്രധാനമന്ത്രിയെ മാറ്റാമല്ലോ ..അതിനു ശേഷം ക്രോസ് വിസ്താരമോ എന്ത് വേണമെങ്കിലും നടത്താമല്ലോ …പ്രധാനമന്ത്രി എന്ന  പദവി , ഏത്  അണ്ടനും അടകോടനും കേറി ചവിട്ടി മെതിക്കത്തക്ക രീതിയില്‍ ആക്കണോ ?
ആവോ ഞാന്‍ ലോക്പാല്‍ ബില്‍  വായിചില്ല്യ…കേരള സര്‍ക്കാര്‍ എങ്ങാനും മലയാളത്തില്‍ ആക്കി പരിഭാഷപ്പെടുത്തിയിട്ടു വേണം ഒന്ന് ശരിക്ക് വായിച്ചു പഠിച്ചു എന്താണ് ഇത്ര  കോലാഹലം  എന്നാലോചിക്കാന്‍  …


നമ്മുടെ ജനാതിപത്യ ഭരണ യന്ത്രത്തിലെ  ഉന്നത സ്ഥാനത് ഉള്ള പുള്ളിക്കാരന്‍റെ   ഇത്തരം പടം  അടിച്ചിറക്കുന്നത് ആരായാലും അത് ശുദ്ധ പോക്രിത്തരമല്ലേ ?

 

 

പോയിപ്പോയി  രാജാവിന്‍റെ   നഗ്ന ചിത്രം വരെ ഉണ്ടാക്കി  വിറ്റ്കാശാക്കി പോകെറ്റ്‌ നിറയ്ക്കുക  എന്നാ മൂന്നാം കിടാവും  അധക്രിതവുമായ രീതിയിലെക്കെത്തിയോ കാര്യങ്ങള്‍ …

ഇത്തരം ചിത്രങ്ങള്‍ ,  കൊതിയോടെ അടുത്ത പത്ത് പേരിലേക്ക് കൂടി എത്രയും പെട്ടെന്ന് പങ്കുവെക്കാമെന്ന നമ്മുടെ മലയാളി മനസ് ഇവിടെയെങ്കിലും സംയമനം പാലിച്ചേ പറ്റൂ …ഇനിയിപ്പോ  കുറച്ചു ചിലര്‍ക്കെങ്കിലും  ഇത്തരം പടം പങ്കുവേച്ചേ ഉറക്കം വരൂ എങ്കില്‍

(  ഇത്തിരി കുശുമ്പ്   പറഞ്ഞില്ല്യേല്‍  എനിക്കും ഉറക്കം വരില്ല്യന്നെ 😀 അതുകൊണ്ട്  ) നമുക്ക്  സ്വന്തം രാജുവിന്‍റെ    ചിത്രങ്ങളും , വീരചരിതങ്ങളും , വഷളത്തരങ്ങളും പങ്കുവെക്കാം    ..അവര്‍ക്കൊരു പബ്ലിസിറ്റി കൂടെ ആയിക്കോളും ഏതു !!!

പ്രധാനമന്ത്രിയെയും  അതുപോലെ  നാലു  നല്ല കാര്യങ്ങള്‍ ചെയുന്നവരെയും വെറുതേ വിടാം…. കല്യാണത്തിന് ശേഷം  രാജുവിന്‍റെ   പുതിയ പടം തെജാബായ് വരുന്നുണ്ട്  …ശ്രദ്ധിക്കുക!!!   .ഈയിടെയായി പുള്ളിക്കാരന് ഭയങ്കരസ്പീടാ .. അതുകൊണ്ട്   ആ ചിത്രം വന്നതിനെക്കാളും വേഗത്തില്‍ പോകും എന്ന് ഉറപ്പാണ്‌…കണ്ടു നിര്‍വൃതി അടയെണ്ടാവര്‍  പെട്ടെന്ന് തന്നെ കണ്ടോളണം …

അപ്പൊ പറഞ്ഞു വന്നത്  —

ഇവിടെ ചിത്രം ഇടുമ്പോത്തന്നെ എന്‍റെ  മനസൊന്നു ഇടറിയതാ ..പക്ഷെ നിങ്ങള്‍ എല്ലാവരെയും എനിക്ക് നല്ല വിശ്വാസമുള്ളത് കൊണ്ടാണ്ചിത്രങ്ങള്‍ സങ്കടിപ്പിച്ചു ഇവിടെ കൊടുത്തത് … അതുകൊണ്ട് എനിക്കിട്ടു മാത്രം പണി തരരുത് 😀


ആര്‍ക്കും ആരുടേയും ഉടുതുണി പോലുമില്ലാത്ത പടങ്ങള്‍ നിമിഷനേരം കൊണ്ട് അടിച്ചിറക്കാമെന്നിരിക്കെ, നമ്മുക്ക് ആകെ ചെയ്യാന്‍ കഴിയുക അത്തരം ചിത്രങ്ങളെ കണ്ട ഭാവം നടിക്കാതെ ,കൂടുതല്‍ ഒന്നും രസിക്കാതെ ഡിലീറ്റ് ചെയ്തു കളയുക എന്നതാണ്  …ദേശീയ പതാകയെ അപമാനിക്കുന്നത് തെറ്റാണെങ്കില്‍ , ദേശീയ ഗാനത്തെ അപമാനിക്കുന്നത് തെറ്റാണെങ്കില്‍ , ദേശീയ മന്ത്രിയെയും  അപമാനിക്കുന്നത് തെറ്റാണു …  നമുക്കിതൊക്കെവേണോ ….

ആവോ നിങ്ങള്‍ തന്നെ ആലോചിക്കൂ …എന്തായാലും

വ്യത്യസ്തമായഒരുപാട്ട്കേട്ട്പിരിയാം വീണ്ടും കാണും വരെ വിട …..

Posted in രാഷ്ട്രീയം | Tagged | 4 Comments

ദൈവമേ അങ്ങെവിടെ ?

ക്ഷമിക്കണം , ഈ പോസ്റ്റ്‌  വളരെയേറെ ബുദ്ധി ഉള്ളവര്‍ക്കും അല്ലെങ്കില്‍ ഒട്ടും ബുദ്ധി ഇല്ലാത്തവര്‍ക്കും ഉള്ള പോസ്റ്റ്‌ ആണ് … ബാക്കിയുള്ളവര്‍ ദയവു ചെയ്തു മുന്നോട്ടു വായിക്കരുത് …

 

 

 

ദൈവമേ അങ്ങ് ജീവനോടെ ഉണ്ടോ ?  ഇപ്പോഴും ഉണ്ടോ ?
എനിക്കെന്തൊക്കെയോ സംഭവിച്ചു തുടങ്ങിയിരിക്കുന്നു …അല്ല ഒരുപാടൊക്കെ സംഭവിച്ചു കഴിഞ്ഞിരിക്കുന്നോ ? ..ശരിക്ക് പറയുകയാണെങ്കില്‍ വൈറസ്‌ കേറിയ ഒരു കമ്പ്യൂട്ടര്‍ പോലെ  …  അതൊരു മാന്ത്രിക പെട്ടിയാ…എനിക്ക് ബോറടിക്കുംമ്പോഴെല്ലാം  ,സംസാരിക്കാനായി  ഒരുപാട് ആളുകളെ തരുന്ന പെട്ടി …എന്നെ ചിരിക്കുന്ന, ചിന്തിപ്പിക്കുന്ന …അങ്ങനെ ഒരുപാടെന്തോക്കെയോ തന്നുവെന്നും, കേള്‍പ്പിച്ചുവെന്നും കിട്ടിയെന്നും തെറ്റിദ്ധരിപ്പിക്കുന്ന ഒന്ന്  …   ഒരുപാടൊക്കെ ഉണ്ടായിട്ടും അവര്‍ പറയുന്നതോ , ചെയ്യുന്നതോ , ചോദിക്കുന്നതോ ഒന്നും എനിക്ക് വിഷയങ്ങള്‍ അലതായിരിക്കുന്നു …

നിശബ്ധയില്‍ നിന്നും നിശബ്ധതയിലെക്കുള്ള നിശബ്ധരഹിതമായ ഒരു യാത്ര മാത്രമാണല്ലോ  നമ്മുടെ ജീവിതം, നിശബ്ദതയെ എനിക്കിഷ്ടമാണ് …അതുകൊണ്ട് എനിക്കത് മതി …ഇടക്കുള്ള നിശബ്ധരഹിതമായ യാത്ര  ബോറടിച്ചു തുടങ്ങിയിരിക്കുന്നു …

സാധാരണ മനുഷ്യര്‍ക്ക്‌ കാണാന്‍ പറ്റുന്ന എല്ലാം എനിക്ക് കാണാം ….പക്ഷെ അതൊക്കെ കണ്ടു എനിക്ക് ബോറടിചിരിക്കുന്നു …എന്താപ്പതിനു പറയുക , കണ്ടു കണ്ടു താല്‍പ്പര്യം നശിച്ചിരിക്കുന്നു ….അങ്ങയുടെ കണ്ണുകള്‍ എനിക്ക് രണ്ടു  ദിവസത്തേക്ക്  തരുമോ ,  പുതിയതെന്തെങ്കിലും കാണാനാ …

സാധാരണ കേള്‍ക്കാറുള്ളത് കേട്ട് കേട്ട് എനിക്ക് മടുത്തിരിക്കുന്നു … വേറെ എന്തെങ്കിലുമുണ്ടോ ?…

സാധാരണ എഴുതാറുള്ളത് എഴുതിയും  പറഞ്ഞും മടുത്തിരിക്കുന്നു …വേറെ എന്തെങ്കിലുമുണ്ടോ ?

എനിക്കറിയാം അങ്ങേക്ക് എന്നെ മനസിലാക്കാന്‍ പറ്റും ..ഒരു പക്ഷെ ഈ ലോകത്തില്‍ അങ്ങേക്ക് മാത്രമേ  അതിനു  പറ്റൂ   …


ബാക്കി ആരോടും ഞാന്‍ ഒന്നും പറയാറില്ല്യ ,  അവര്‍ എനിക്ക് ഭ്രാന്താണെന്ന്  പറയും ..കാരണം അവര്‍ ചെയ്യാത്തത്, കാണാത്തത് , കേള്‍ക്കാത്തതു എന്തൊക്കെയോ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു ..അല്ലെങ്കില്‍ കേട്ടുകൊണ്ടിരിക്കുന്നു …സാധാരണ എല്ലാരും ഭ്രാന്തു പിടിച്ചു എന്ന് പറഞ്ഞു എന്നെ ഓടിച്ചകറ്റും… അതുകൊണ്ട് അല്‍പ്പജ്ഞാനികളായ ആരോടും ഞാന്‍ ഒന്നും പറയാറില്ല്യ

എല്ലാമുണ്ടെങ്കിലും എന്തൊക്കെയോ ഇല്ല്യ എന്നെനിക്കു തോന്നുന്നു …ഒരുപാട്  കഴിച്ചെങ്കിലും എന്തോ ഒരു  പ്രത്യേക  വിശപ്പ്‌ ….എന്തൊക്കെയോ ചിന്തകള്‍ എന്‍റെ  സിരകളെ ചൂട് പിടിപ്പിക്കുന്നു …സാധാരണ ആള്‍ക്കാര്‍ കേട്ടാല്‍ എനിക്ക് ഭ്രാന്താണെന്ന്  പറയും

 

…പക്ഷെ ഞാന്‍ സംശയിക്കുന്നു ,  ഇതാണോ അറിവിന്‍റെ  ഏറ്റവും ഉന്നതമായ അവസ്ഥ ?  യു സീ , എനിക്ക് സങ്കടമില്ല്യ, ഈ ലോകത്തിലെ ഒന്നും തന്നെ എന്നെ സന്തോഷിപ്പിക്കുന്നില്ല്യ …ഒരു തരം തികഞ്ഞ ശൂന്യത …  കമ്പ്യൂട്ടറിന്‍റെ  ഭാഷയില്‍ പറയുകയാണെങ്കില്‍ , ബയോസില്‍ നിന്ന് ബൂട്ട് ചെയ്യുകയും ചെയ്തു , എന്നാല്‍ ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നും  ഒന്നും വായിച്ചെടുക്കപെടുന്നും ഇല്ല്യ …ഒരു തരാം പരമമായ ആനന്ദം  ഞാന്‍ അനുഭവിക്കുന്നു  ….   ദൈവമേ , ഇതാണോ സാധാരണക്കാര്‍ പറയുന്ന ഭ്രാന്തു ? വിവരം കേട്ട ലോകം എന്നെ ഭ്രാന്തനെന്നു ഉടനെ തന്നെ വിളിക്കുമോ ?     അങ്ങേവിടെയുണ്ടെങ്കിലും പെട്ടെന്ന് വരുക …   ഈ ലോകം എന്നെ ഭ്രാന്തന്‍ എന്ന് വിളിക്കുന്നതിലും നല്ലത് ഒരു പക്ഷെ , ഒരു സന്യാസിയുടെ വേഷം അണിയാന്‍ ആയിരിക്കും …എനിക്ക് എല്ലാത്തില്‍ നിന്നും ഓടിയോളിക്കാമല്ലോ ..

എല്ലാം കണ്ടു , കേട്ട്  അറിഞ്ഞു എനിക്ക് മതിയായിരിക്കുന്നു …ഒരു പൂര്‍ണ്ണത നേടി എന്നെനിക്കു തന്നെ തോന്നിത്തുടങ്ങിയിരിക്കുന്നു ….
ഇനിയിപ്പോള്‍ …  ഒന്നുണ്ട് ബാക്കി ..ഒരു കല്യാണം ….പക്ഷെ   വിവരക്കെടുകൊണ്ട് ആരൊക്കെയോ എന്നെ ഭ്രാന്തന്‍ എന്ന് വിളിക്കാന്‍ തുടങ്ങിയോ എന്ന്  സംശയിക്കുന്നു  … അതുകൊണ്ട് ആ വഴിയും അടഞ്ഞിരിക്കുന്നു   … ഒരു ഭ്രാന്തന്  ആരും പെണ്ണ് തരില്ല്യാലോ ..എനിക്ക് ഭ്രാന്തല്ല എന്ന് അറിയുന്ന ,  സത്യം അറിയുന്ന രണ്ടേ രണ്ടു പേര്‍ ഒന്നും ദൈവമേ അങ്ങും മറ്റേതു ഞാനുമാണ് . . .പണ്ടൊക്കെ ഞാന്‍ പറയുന്നത് ഇവര്‍ കേട്ടിരുന്നു …പക്ഷെ ഭ്രാന്തന്‍ എന്നാ ഒരു വിളി വന്നതിപ്പിന്നെ  ഞാന്‍ എന്ത് പറയുന്നതും ആള്‍ക്കാര്‍ കേള്‍ക്കാതായിരിക്കുന്നു  ……  എനിക്കിപ്പോള്‍ ഒരുപാടൊക്കെ അറിയാം, ഭ്രാന്തു എന്ന് പറഞ്ഞു തുറുങ്കില്‍ അടക്കപ്പെട്ടിരിക്കുന്ന, ഒരുപാടൊക്കെപ്പെര്‍ക്ക് സാധാരണ മനുഷന്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കാം അറിയാം  ….പക്ഷെ   ഭ്രാന്തില്ല എന്ന് പറഞ്ഞാലും ഈ  ഇരുകാലി മൃഗങ്ങള്‍ വിശ്വസിക്കില്ല്യ  ….

യഥാര്‍ത്ഥത്തില്‍ ഈ ഇരുകാലി മൃഗങ്ങള്‍  കാണുന്നത്  ഒരു മായയാണ് , കേള്‍ക്കുന്നത് ഒരു മായയാണ് …ആത്യന്തികമായ സത്യം അതിലും എത്രയോ മേലെയാണ് ..സത്യം ?    അതിനു സത്യം എന്താണെന്ന്  ഇവര്‍ക്കാര്‍ക്കും അറിയില്ല്യ…കൂടുതല്‍ പേര്‍ പറയുന്നത് ആണ് സത്യമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത് …പരമമായ സത്യം ഞാന്‍ മനസിലാക്കിത്തുടങ്ങിയിരിക്കുന്നു …

കൂടുതല്‍ കാണാന്‍ എനിക്ക് അങ്ങയുടെ ഹൃദയം വേണം …കൂടുതല്‍ കേള്‍ക്കാന്‍ എനിക്കങ്ങയുടെ കണ്ണുകള്‍ വേണം  … കൂടുതല്‍ ആസ്വദിക്കാന്‍ എനിക്ക് അങ്ങയുടെ കാതുകള്‍ വേണം … …ഹൃദയം കൊണ്ട് കാണാന്‍ കഴിയും എന്ന് ഞാന്‍ മനസിലാക്കിത്തുടങ്ങി  …

സൈക്കൊലജിസ്റ്റ്  എന്നെ ഒരു ഭ്രാന്തന്‍ എന്ന് വിളിക്കും മുന്പ് , അങ്ങ് വരില്ല്യെ ?  …അങ്ങെവിടെയാണ് …അതോ അങ്ങും കരുതുന്നോ എനിക്ക് ഭ്രാന്തായെന്നു  ….ഭ്രാന്തു ഒരു പ്രതേക തരാം അവസ്ഥയാണ് , അവിടെ എന്തും പറയാം ..എന്തും  കേള്‍ക്കാം  ….ഒരുപാടൊക്കെ കാണാം ,  ശരിക്കും ഉള്ള സത്യം അറിയാം , പക്ഷെ പറഞ്ഞാലും ആരും വിശ്വസിക്കില്ല്യ …    നുണ പറഞ്ഞാല്‍ മാത്രമേ ഭ്രാന്തന്‍ അല്ല എന്ന് ചാര്‍ത്തപ്പെടൂ  …  ഇടക്കെങ്കിലും സത്യം പറഞ്ഞു പോയാല്‍ , ഭ്രാന്തു പിടിച്ചു എന്ന് പറഞ്ഞു വീണ്ടും ആട്ടിയകറ്റും …വിചിത്ര ലോകം ….

ദൈവമേ  ഞാന്‍ അങ്ങയിലെക്കുള്ള പാതയിലാണോ …ഈ ലോകത്ത് അങ്ങ് എന്ത് പറഞ്ഞാലും അത് സത്യം മാത്രമാണെന്നും ഭ്രാന്തല്ല എന്നും  കോടാനുകോടി വിശ്വസിക്കുന്നില്ല്യെ , കുറച്ചു നിമിഷം എന്നെയും അതുപോലെന്നു ആക്കാമോ  …

ഇങ്ങനെ ജീവിച്ചു എനിക്ക് എനിക്ക് ….ബോറടിചിരിക്കുന്നു അല്ല ബാക്കിയുള്ളവരുടെ കണ്ണില്‍ ഭ്രാന്തു പിടിച്ചിരിക്കുന്നു 🙁

Posted in കഥ/കവിത | Comments Off on ദൈവമേ അങ്ങെവിടെ ?

Beware – സൂക്ഷിക്കുക

 

പ്രിയ സുഹൃത്തുക്കളെ  …

 

താഴെ കൊതിരിക്കുന്ന പോലെ ഒരു മെയില്‍ നിങ്ങള്‍ക്ക് കിട്ടാന്‍ സാധ്യതയുണ്ട് …ദയവു ചെയ്തു അതില്‍ ഒരു കാരണവശാലും ക്ലിക് ചെയ്യരുത്  …..ജിമെയില്‍ ഇത്തരമൊരു മെയില്‍ നിങ്ങള്‍ക്ക് അയച്ചിട്ടില്ല്യ ..അതുകൊണ്ട് അത് ശ്രദ്ധിക്കാതെ ഡിലീറ്റ് ചെയ്യുക …നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ ഒരു കാരണവശാലും ജിമെയിലിന് ആവശ്യമില്ല്യ … മെയിലിന്‍റെ ഒരു വിധമുള്ള ബാക്ക്ഗ്രൌണ്ട് പ്രവര്‍ത്തനങ്ങള്‍ , സര്‍വ്വര്‍ എന്നിവയെക്കുറിച് ആധികാരികമായി അറിയുന്നതുകൊണ്ട് ഒന്ന് പറയാം , നിങ്ങള്‍ക്ക് വരുന്ന മെയില്‍ വായിച്ചു നോക്കാന്‍ അവര്‍ക്ക് ഇതിന്റെ ഒരു ആവശ്യവും ഇല്ല്യ  … ചിത്രം താഴെ കൊടുക്കുന്നു … ഇതു പരമാവധി  പേര്‍ക്ക് ഷെയര്‍ ചെയ്തു , എല്ലാവരെയും അറിയിക്കുക  …ഇങ്ങനത്തെ ഒരു വിധ മെയിലിലും ക്ലിക്ക് ചെയ്യരുത്  …

 

 

 

 

 

 

 

 

 

 

 

Please donot click on any such mails …Gmail wont delete your mails , note that its just a fake mail to collect your password ..Gmail doesn’t send any such mails …As a person who works/know about the background process/server side things,  can guarantee that if gmail needs to read your mails,  they donot need any passwords .. So,   Its a fake mail….carefully note the above picture and donot try to click on any such ones or share your password …

Try to share this post to all so that all will be alerted against such spoofing mails .

Thank you   നന്ദി

 

 

 

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on Beware – സൂക്ഷിക്കുക