മനോരമ /മാതൃഭൂമി – നാണിക്കുക !!!

പത്രം എന്ന്  പറഞ്ഞാല്‍ ജട്ടിയുടെയും സ്വര്‍ണ്ണക്കടയുടെയും പരസ്യം യാതൊരു ഉളുപ്പുമില്ലാതെ പതിച്ചിറക്കുന്ന, നിങ്ങള്‍ക്ക് തോന്നിയ , നിങ്ങള്‍ സൃഷ്ടിക്കുന്ന,  നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള  ,പ്രായം തികയാത്ത ജൂനിയര്‍ എഡിറ്റര്‍മാര്‍ക്ക്  എന്ത് മണ്ടത്തരവും അടിച്ചിറക്കാന്‍ വാര്‍ത്തകള്‍  പറയുന്ന മഞ്ഞപ്പത്രത്തിന്‍റെ നിലയിലേക്ക് തരം താഴരുത് …

പാലക്കാട്‌ മേഖലയിലെ ലക്ഷോപലക്ഷം മലയാള മനോരമ /മാതൃഭൂമി ഉപഭോക്‌ത്താക്കള്‍ക്കുവേണ്ടി പൊതുജന താല്‍പര്യാര്‍ത്തം  എഴുതുന്നതു …

 

നിങ്ങള്‍ പുതിയ ബ്രാന്‍ഡുകള്‍ കീഴടക്കട്ടെ , പുതിയ ചരിത്രം ഉണ്ടാക്കട്ടെ …പക്ഷെ പുതിയതൊക്കെ ഉണ്ടാക്കും മുന്‍പ് ഉള്ളതിനെ മര്യാദക്ക് നോക്കുക …ചരിത്രവും പ്രതീക്ഷയും ഉണ്ടാക്കാന്‍ പുറപ്പെടുന്നതിനു മുന്‍പ് സ്വയം വിശകലനത്തിനു വിധേയരാവുക  …

 

ടോയിലെറ്റ്‌ നിലവാരത്തിലേക്ക് ചിലപ്പോഴെങ്കിലും തരം താഴാറുണ്ടെകിലും  , കഴിഞ്ഞ 32 വര്‍ഷമായി മുടങ്ങാതെ നിങ്ങള്‍ അടിച്ചിറക്കുന്ന , പരസ്യങ്ങള്‍ക്കിടയില്‍ വാര്‍ത്ത ഏതെന്നു തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്ന , അപൂര്‍വ്വമായെങ്കിലും മഞ്ഞപ്പത്ത്രത്തിന്‍റെ നിലയിലേക്ക് തരം താഴുന്ന പരസ്യക്കടലാസു  നാലും അഞ്ചും രൂപ കൊടുത്തു വാങ്ങുന്ന നിരവധി കുടുംബങ്ങളുടെ പ്രതിനിധി  ആണിത് എന്ന് കരുതിയാല്‍ മതി …പ്രതികരണശേഷി ഉണ്ടായിട്ടും  ക്ഷമിക്കാവുന്നതിന്‍റെ പരമാവധി ക്ഷമിച്ചും , ഉപദേശിക്കാവുന്നതിന്‍റെ  പരമാവധി ഉപദേശിച്ചും , അപേക്ഷിക്കുന്നതിന്‍റെ നെല്ലിപ്പലകയുടെ അടിയില്‍ കേറി നിന്ന് യാചിച്ചും  ഒരുപാടൊക്കെ  ശ്രമിച്ചതാണ്

ഇപ്പോള്‍  പ്രതേകിച്ചു ഇതെഴുതാന്‍ കാരണം ,  കഴിഞ്ഞ  രണ്ടു മാസത്തിലതികമായി  ( ഒരു ദിവസമല്ല , ഒരു ആഴ്ചയല്ല ..ഒരു മാസമല്ല !!!  ) നിങ്ങളുടെ പത്രത്തോടൊപ്പം വിതരണം  ചെയ്യുന്ന( മനോരമ , മാതൃഭൂമി )  “അതിക പത്രം ” എന്ന് നിങ്ങള്‍ സ്വയം വിശേഷിപ്പിക്കുന്ന പരസ്യക്കടലാസു പാലക്കാട്‌ ജില്ലയിലെ ഒരു വീട്ടിലും കിട്ടാറില്ല്യ …നിങ്ങള്‍ കൊടുക്കുന്ന കമ്മിഷന്‍ പോര എന്ന് പറഞ്ഞു പത്രം വിതരണം ചെയ്യുന്ന എജന്ടുമാര്‍  അവ വിതരണം ചെയ്യറില്ല്യ..അവരത് പുഴുങ്ങിത്തിന്നുന്നോ ,തൂക്കി വില്‍ക്കുന്നോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല ..എന്തായാലും ഞങ്ങളുടെ കൈവശം എത്താറില്ല്യ … വിവിധ ആള്‍ക്കാരുടെ പേരുകളില്‍ , മനോരമയും ,മാതൃഭൂമിയും , ഹിന്ദുവും , ഇന്ത്യന്‍ എക്സ്പ്രസ് എന്നിവയൊക്കെ ഏജന്‍സി  കുത്തക ആക്കി വെച്ചിരിക്കുന്ന ജന്തുക്കള്‍ , ഞങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കുന്നില്ല്യ ..പത്രം വായിക്കുന്ന സാധാരണക്കാര്‍ക്ക് സങ്കടന ഇല്ല്യാലോ ? ഞങ്ങള്‍ എവിടെ ചെന്ന് പരാതി പറയും ..പക്ഷെ ഒന്നുണ്ട് …പാലക്കാട്‌ ജില്ലയിലെ മേലാളന്‍മാര്‍ കൂടെ അറിഞ്ഞിട്ടാണ് തൊക്കെ നടക്കുന്നതെന്ന് അറിയുമ്പോള്‍ പുച്ഛം തോന്നുന്നു .. അടിച്ചു ഉണ്ടാക്കുന്ന പത്രം വായനക്കാരുടെ കൈവശം എത്തിക്കണമെന്നത് നിങ്ങളുടെ ധാര്‍മ്മിക ഉത്തരവാധിത്തമാണ്  ..അതില്‍ നിന്നും ഒളിച്ചോടി ശീതീകരണ മുറിയുടെ അന്തപുരങ്ങളില്‍ അഭയം പ്രാപിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ല്യെ  ?  ഒരു ഉളുപ്പും ഇല്ലാതെ  കാശ് മാത്രം വാങ്ങി വെക്കും മുന്‍പ് ഒന്ന്  ചിന്തിക്കുക..

അതല്ല , നിങ്ങള്‍ക്ക് അതൊന്നും അറിയേണ്ട കാര്യമില്ല എന്ന ജല്‍പ്പനത്തില്‍ നിങ്ങള്‍ ഇനിയും ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ ആളെ പൊട്ടനാക്കുന്ന “രണ്ടു പത്രം ” എന്നാ ചിത്രം അടിച്ചിറക്കാന്‍ തുനിയും മുന്‍പ് രണ്ടു വട്ടം ആലോചിക്കുക

 

 

ഒന്നുകൂടെ പറഞ്ഞു നിര്‍ത്തട്ടെ , കുറച്ചു ദിവസം മുന്‍പ് മനോരമ പത്രത്തിലെ  വേറൊരു ജില്ലയിലെ എഡിഷനില്‍  ഒരു സംഭവം കണ്ടു ( വാര്‍ത്തയാണോ , പരസ്യമാണോ അതോ വേറെ എന്തെങ്കിലുമാണോ എന്ന്  അറിയില്ല്യ) അതില്‍ പത്രത്താളിന്‍റെ പകുതി പേജില്‍ കൊടുത്ത ലേഖനം , ഇന്നിവിടെ ഇറങ്ങിയിട്ടുള്ള വിവിധയിനം വിദേശ പുരുഷ അടിവസ്ത്രത്തെക്കുറിച്ചുള്ള ജല്‍പ്പനം ആയിരുന്നു .. ജട്ടിയിട്ടു നില്‍ക്കുന്ന ഒരുത്തനെ കുറെ പെണ്ണുങ്ങള്‍ കടിക്കുന്നത് ..അത്തരം ലേഖനം കൊണ്ട് എന്താണ് ഉദെശിച്ചത് ?  സദാചാരത്തെക്കുറിച്ച്  പറഞ്ഞു നടന്നാല്‍പ്പോര, പ്രവര്‍ത്തിയിലും അത് കാണിക്കണ്ടേ ?   പത്രം വായിക്കാന്‍ ഇരിക്കുന്ന ആള്‍ക്കാര്‍ക്ക് വേണ്ടത് ജട്ടിയുടെ ചരിത്രവും ഭൂമി ശാസ്ത്രവും അല്ല ..അതൊരു പരസ്യമായിരുന്നെങ്കില്‍ ശരി .. മട്ടും ഭാവവും കണ്ടപ്പോള്‍ തോന്നിയില്ല്യ … വേറെ എവിടെയെങ്കിലും പ്രസിദ്ധീകരിക്കാന്‍ വെച്ചിരിക്കുന്ന ലേഖനം എടുത്തു കോളം തികക്കാന്‍ എവിടെയും എടുത്തിടുന്ന പതിവ് എന്തിനു ആവര്‍ത്തിക്കുന്നു ?   കുറച്ചെങ്കിലും മാന്യത പുലര്‍ത്താന്‍ ശ്രമിക്കുക ..

 

പത്രം എന്ന്  പറഞ്ഞാല്‍ ജട്ടിയുടെയും സ്വര്‍ണ്ണക്കടയുടെയും പരസ്യം യാതൊരു ഉളുപ്പുമില്ലാതെ പതിച്ചിറക്കുന്ന, നിങ്ങള്‍ക്ക് തോന്നിയ , നിങ്ങള്‍ സൃഷ്ടിക്കുന്ന,  നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള  ,പ്രായം തികയാത്ത ജൂനിയര്‍ എഡിറ്റര്‍മാര്‍ക്ക്  എന്ത് മണ്ടത്തരവും അടിച്ചിറക്കാന്‍ വാര്‍ത്തകള്‍  പറയുന്ന മഞ്ഞപ്പത്രത്തിന്‍റെ നിലയിലേക്ക് തരം താഴരുത് …

Posted in നമുക്ക്‌ച്ചുറ്റും | Tagged , | 3 Comments

ഗുരോ പ്രണാമം …!!!

ഈ പോസ്റ്റ്‌ എല്ലാവര്‍ക്കും ഉള്ളതാണ്

ഇന്നു  സെപ്റ്റംബര്‍ 5  അധ്യാപക ദിനം  !!!

 

 

 

 

 

…നിങ്ങളില്‍ എത്ര പേര്‍ ഓര്‍ക്കുന്നു എന്നറിയില്ല്യ  ….സാരമില്ല്യ ,വന്ദിച്ചില്ലെങ്കിലും  നിങ്ങള്‍  അവരെ നിന്ദിക്കാതെ ഇരുന്നിട്ടുടെങ്കില്‍  അത് മതി  നിങ്ങള്‍ക്കഭിമാനിക്കാം  … ….തറ പറ പഠിപ്പിച്ചു നിങ്ങളെ നിങ്ങളാക്കാന്‍  കയ്യില്‍ ചോക്ക്‌ കഷണം എടുത്ത അധ്യാപകരെ ഒന്ന് ഓര്‍മ്മിക്കുക ..വിളിക്കാവുന്ന  ദൂരത്തില്‍ ആണ് അവരെങ്കില്‍ , വിളിച്ചാല്‍ അവര്‍ കേള്‍ക്കുമെങ്കില്‍ ഒന്ന് വിളിക്കുക …അത് മതി നിങ്ങള്‍ അവര്‍ക്ക് കൊടുക്കാവുന്ന നല്ല ഗുരു ദക്ഷിണ ആണത് …

നിങ്ങള്‍ക്ക് കാശുണ്ടോ , വരുന്നത് നല്ല കുടുംബത്തില്‍  നിന്നാണോ , ബുദ്ധിയുണ്ടോ ..കാണാന്‍ കൊള്ളാമോ  എന്നിങ്ങനെ ഒന്നും ഓര്‍ക്കാത്ത ഒരു അധ്യാപക സമൂഹം ഇവിടെ ഉണ്ടായിരുന്നു …കുറച്ചു പേര്‍ ഇപ്പോഴുമുണ്ട് ..അവര്‍ക്കെല്ലാം ഞങ്ങളുടെ എല്ലാവരുടെയും സ്നേഹാദരം ….

 

ഇന്നു സെപ്റ്റംബര്‍ 5 , ഒക്ടോബര്‍ അഞ്ചിനല്ലേ ലോകം മുഴുവന്‍ അധ്യാപക ദിനം എന്ന് ആരെങ്കിലും ഓര്‍ക്കുന്നുവെങ്കില്‍ , അല്ലെങ്കില്‍ എന്ത് കൊണ്ടാണ്  ഇന്നു അധ്യാപക ദിനം ആഖോഷിക്കുന്നത്  എന്ന് സംശയിക്കുന്നെങ്കില്‍ ഈ ചിത്രം നോക്കുക

ഇദ്ധേഹം ആയിരുന്നു നമ്മുടെ  രണ്ടാമത്തെ പ്രസിഡന്റ്റ് ..അതേ …സത്യം …നമ്മുടെ ഭാരതത്തിലെ രണ്ടാമത്തെ പ്രസിഡന്റ് ഈ ചിത്രത്തിലുള്ള സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ ആയിരുന്നു …പ്രഥമ ഭാരതത്തിലെ ആദ്യത്തെ വൈസ്‌ പ്രസിഡന്റ്റ് (1952–1962), പിന്നെ പ്രസിഡന്റ്റ്(1962–1967) ..:)  ]   തമിഴ്നാട്ടില്‍ ജനിച്ച , ഭാരതരത്നം(1954) കിട്ടിയ  ഈ വലിയ തത്വചിന്തകന്‍റെ ജന്മദിനം ആണ് നമ്മള്‍ അധ്യാപക ദിനം ആയി കൊണ്ടാടുന്നത് …നിങ്ങളില്‍ പലര്‍ക്കും അതറിയില്ല്യ  , അല്ലെങ്കില്‍ മറന്നു കാണും എന്ന് എനിക്ക് ഉറപ്പുള്ളത് കൊണ്ടാണ് ഇത്രയും പറഞ്ഞത് !!!!

പഠിപ്പിച്ചിരുന്ന അധ്യാപകരുടെ പേര് ഓര്‍ക്കാന്‍ പറഞ്ഞപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് പത്തിന് താഴെ പഠിപ്പിച്ചിരുന്ന  , കാശിനു മോഹിക്കതേ , നിസ്വാര്‍ത്ഥമായി  ഞങ്ങളെ വഴിനയിച്ചിരുന്ന അധ്യാപകരെ ആണ് …

ഓര്‍മ്മ വെക്കണ്ട തരത്തില്‍ ആയിരുന്നു അവരന്നു പഠിപ്പിചിരുന്നത് ….ഓര്‍ക്കാന്‍ ഉള്ള അത്ര ഹൃദയബന്ധം സൂക്ഷിക്കാന്‍ ഇരു കൂട്ടര്‍ക്കും തോന്നിയിരുന്നു …അതെല്ലാം ഒരു മധുരിക്കുന്ന ഓര്‍മ്മ ആയിരുന്നു …എന്നെ ആദ്യം തറ പറ പഠിപ്പിച്ച കമല ടീച്ചറെ ഞാന്‍ ഇടക്കിടെ ഓര്‍ക്കും …പിന്നെ വേറൊരു അധ്യാപിക തലയില്‍ കൈവച്ചു പറഞ്ഞു …. പഴയത് നീ മറക്കരുത് ..നീ നന്നായി വരും , കേടുവരാനുള്ള ഒരു സാധ്യതയും ഞാന്‍ കാണുന്നില്ല എന്ന് ….പിന്നെ ഓര്‍ക്കുന്നത് വേറൊരു സംഭവം ആണ് ( അധ്യാപകര്‍ എന്നോട് ക്ഷമിക്കുക …ഡിഗ്രി പഠിക്കുമ്പോള്‍ ഒരു അധ്യാപകന്‍ ചോദിച്ചു , പുതിയ സി ഡി വല്ലതും കയ്യിലുണ്ടോ എന്ന് , അദ്ദേഹത്തെയും ഒരു വെറുപ്പോടെ ഞാന്‍ ഓര്‍ക്കുന്നു ) അപ്പൊ നമ്മള്‍ എങ്ങനെ ഒരാളെ ഓര്‍ക്കുന്നു എന്നതാണ് പ്രാധാന്യം …ഇപ്പോഴും ഞാന്‍ പഠിപ്പിച്ചിരുന്ന ഒരുപാട് ഗുരുക്കളെ കാണാറുണ്ട് …സംസാരിക്കാറുണ്ട് …ഞങ്ങള്‍ ഇരു കൂട്ടര്‍ക്കും അത് ഒരു ഭയങ്കര ആശ്വാസമാണ് …. നമ്മള്‍ വിചാരിക്കും അവര്‍ എല്ലാം മറന്നു എന്ന് ….ഒന്ന് പൊടി തട്ടി എടുപ്പിച്ചാല്‍ അവര്‍ ഓര്‍മ്മകളിലേക്ക് ഊളിയിട്ടു എല്ലാം ഓര്‍ത്തെടുത്തു പറയും ..അത് കൊണ്ട് വിളിക്കാവുന്ന  ദൂരത്തില്‍ ആണ് അവരെങ്കില്‍ , വിളിച്ചാല്‍ അവര്‍ കേള്‍ക്കുമെങ്കില്‍ ഒന്ന് വിളിക്കുക ….

അഞ്ചു ലക്ഷത്തിനു  ശിപായി പോസ്റ്റും , പതിനഞ്ചു ലക്ഷത്തിനു അധ്യാപക കസേരയും മേടിക്കാന്‍ നടക്കുന്ന എല്ലാവരും ഒന്നോര്‍ക്കുക ..ഞങ്ങള്‍ വളരെ ബഹുമാനം  തരുന്ന ഒരു പ്രോഫെഷന്‍ ആണത് ..ആര്‍ത്തി മൂത്ത് , വല്ല കടപ്പാടിന്‍റെയും , ഭാദ്ധ്യതയുടെയും ,എന്തിന്‍റെയെങ്കിലും  പേരില്‍ നശിപ്പിക്കുന്ന ഒന്നാക്കരുത് ഈ പ്രോഫെഷനെ  …എല്ലാരും ഓര്‍ക്കുക … കാശുണ്ടെന്നു കരുതി നിങ്ങള്‍ നശിപ്പിക്കുന്നത് നാളത്തേ ഭാരതത്തിനെയാണ്  ..ഇംഗ്ലീഷ് മാത്രം പറയണമെന്ന് പറഞ്ഞു , പിഞ്ചു കുഞ്ഞുങ്ങളോട് പൈസ പിഴിയും മുന്‍പ് ….( തെറ്റായി ഒരു നോട്ടം പോലും നോക്കും മുന്‍പ് , [ ഈയടുത്ത് പഠിപ്പിച്ചു കൊണ്ടിരുന്ന അധ്യാപകന്‍ കുഞ്ഞിനെ പീഡിപ്പിച്ചു എന്ന് വായിക്കാന്‍ ഇടയായി ,നല്ലൊരു ദിവസത്തില്‍ കൂടുതല്‍ ഞാന്‍ പറയുന്നില്ല്യ ] ) തെറ്റ് ചെയ്തെങ്കില്‍ , ചെയ്യുന്നെങ്കില്‍ തിരുത്തുക .. ഓര്‍ക്കുക 🙂 ..അത്യതികം മഹത്തരമായ ഒരു പ്രോഫെഷന്‍ ആണിത്  🙂

 

നിങ്ങള്‍ പറയുന്ന പോലെ , അവര്‍ എനിക്ക് മാം ,ഡ്യുഡോന്നും ആയിരുന്നില്ല്യ …  തെറ്റില്‍ നിന്നും ശരി പറഞ്ഞു  തന്ന , നേര്‍വെളിച്ചമായി നമുക്ക് മുപേ നടന്ന ഒരു പറ്റം പണമോഹിയല്ലാത്ത , ചെയ്യുന്ന തൊഴിലിനെ മഹത്തരമായി കണ്ട മഹാതമാക്കള്‍ ആയിരുന്നു  ….. പ്രണാമം ..അവര്‍ക്ക് മുന്നില്‍  ഒരിക്കലും തീര്‍ത്താല്‍ തീരാത്ത നന്ദിയോടെ , തികച്ചും ഹൃദയത്തില്‍ നിന്നുമെടുത്ത ഒരു കൂട്ടം നന്ദിയുടെ പൂച്ചെണ്ടുകളോടെ   ഒരുവീഡിയോസമര്‍പ്പിക്കുന്നു

 

ഇത് ഷെയര്‍ ചെയുക …നിങ്ങള്‍ക്കോ എനിക്കോ നഷ്ട്ടമോ ലാഭമോ ഇല്ല്യ …ഒരുപാട് പേര്‍,  പഠിപ്പിച്ചിരുന്ന അധ്യാപകരെ നിങ്ങള്‍ കാരണം ഓര്‍ക്കുമെങ്കില്‍ അതൊരു പുണ്യമല്ലേ

 

വീണ്ടും കാണുന്നവരെ വിട …ശരിയപ്പോ 🙂

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഗുരോ പ്രണാമം …!!!

ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ;)

“”.ഒടുക്കം ഇന്നലെ വൈകിട്ടാണ് അത് സ്ഥിരീകരിച്ചത് ….  അജ്ഞാതമായ അവള്‍ ഗര്‍ഭിണിയായി ..ഇപ്പോള്‍ പുഷ്പ്പിണിയായിരിക്കുന്നു   .””

 

 

 

ആദ്യമേ പറയട്ടെ …ഇതൊരു പോസ്റ്റ്‌ അല്ല …  ഇന്നൊരുപാട്  സന്തോഷമുള്ള ദിവസമായതുകൊണ്ട് ,ഭാവിയില്‍ എന്നെകിലും ഡയറി എഴുതുമ്പോള്‍ അതിലേക്കുള്ള ഒരു താളാണിത് …

 

ഇതൊക്കൊരു സംഭവമാണോ എന്ന് ചോദിക്കുകയാണെങ്കില്‍ , ആണ് ..ഈ വിടര്‍ന്നു മദാലസയായി നില്‍ക്കുന്ന ( ഡാലിയ ആണ് പേരെന്ന് ഇപ്പോഴാണ് ഞാന്‍ അറിഞ്ഞത് ) പുഷ്പം ഒരു സംഭവമാണ് …ഒന്നല്ല  , രണ്ടല്ല ഏഴ് പുഷ്പ്പങ്ങള്‍ ഒരുമിച്ചു ഉണ്ടായിരിക്കുന്നു  ….  സംഭവം ഇങ്ങനെയാണ് ..ആറു മാസം മുന്‍പ് റോഡില്‍ക്കിടന്നു  ഒരു കുഞ്ഞു കിഴങ്ങ് ഞാന്‍ കണ്ടു ….കുറെ അതിനെ തട്ടിയുരുട്ടി ഒരു കൌതുകത്തിന് പിന്നെയെടുത്ത് പോക്കറ്റില്‍ വെച്ചു …അങ്ങനെ അതെന്‍റെ ഭാഗില്‍ എത്തി …വീട്ടിലെക്കുള്ള  യാത്രയില്‍ , എന്നും ചോധിക്കാറുള്ള പോലെ ഒരിക്കല്‍ എന്നോട് ചോദിച്ചു , ഇപ്രാവശ്യം എന്താണ് കൊണ്ടുവന്നിരിക്കുന്നത്  …

 

ഒരു നിമിഷം ആലോചിച്ചു ഞാന്‍ പറഞ്ഞു , ഒരു സംഭവം ഉണ്ട് ..ഹിമാലയത്തില്‍ സന്യാസിമാരുടെ അടുത്ത് മാത്രം കണ്ടുവരുന്ന പരിശുദ്ധമായ ഒരു  വിത്ത് എന്‍റെ  കൈവശം ഉണ്ട് …നേപ്പാളില്‍ കറങ്ങാന്‍ പോയ സുഹൃത്ത് തന്നതാണ് എന്ന് പറഞ്ഞു ഞാന്‍ ഇതവരെ ഏല്‍പ്പിച്ചു … പിന്നെ ഞാന്‍ അതിനെക്കുറിച്ചു മറന്നു … പാവം വീട്ടുകാര്‍ , അതിഭയങ്കര ആരാധനയോടെ , പരിശുദ്ധിയോടെ അതിനെ കുഴിച്ചിട്ടു .. അങ്ങനെ ദിവസങ്ങള്‍  കുറ കഴിഞ്ഞു ..ഒരു മാസം കഴിഞ്ഞപ്പോള്‍ കിഴങ്ങ് കുഴിച്ചിട്ട ഭാഗത്ത് നിന്ന് ഒരു ചെടിയുണ്ടായി ..അത് മരമാണോ … വള്ളിയാണോ ..ഒന്നും അറിയില്ല്യ …  വീട്ടില്‍ നിന്നും ഫോണ്‍ ചെയ്യുമ്പോള്‍ എന്നോട് ചോദിക്കും , എന്താണതെന്നു ..ഞാന്‍ പറയാറുണ്ട് , അതൊരു ഭയങ്കര സംഭവമാണ് ..കാത്തിരിക്കുക  … ഇടക്ക് പറഞ്ഞു , അതില്‍ രണ്ടു ഇതളായി …കുറച്ചു വലുതായി എന്നൊക്കെ ..ഞാന്‍ ശ്രദ്ധിക്കാന്‍ പോകാറില്ല്യ …ഒടുക്കം ഇന്നലെ വൈകിട്ടാണ് അത് സ്ഥിരീകരിച്ചത് ….  അജ്ഞാതമായ അവള്‍ ഗര്‍ഭിണിയായി ..ഇപ്പോള്‍ പുഷ്പ്പിണിയായിരിക്കുന്നു   … അതാണ്‌ മുകളില്‍ കൊടുത്തിരിക്കുന്നത്  …മൊത്തം ഏഴ് പൂ !!   കേട്ട മുതല്‍ എനിക്കെന്തോ അതിഭയങ്കരസന്തോഷം …എത്രയും പെട്ടെന്ന് കാണണമെന്ന് …ഒന്നടുത്ത് എത്തണമെന്ന് !!!

അങ്ങനെ ഞാന്‍ വീട്ടിലെത്തിയിരിക്കുന്നു …ഇതാണോ സ്നേഹം ..ആണെങ്കില്‍ ഞാന്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു  ….വീട്ടില്‍ വരുന്നവരെക്കൊണ്ടെല്ലാം അമ്മ പറഞ്ഞു , ഇതു പരിശുദ്ധ പുഷ്പമാണ് ….ഹിമാലയത്തില്‍ നിന്നും കൊണ്ടുവന്നതാണ് !!

ആരോ പറഞ്ഞു , ഇതിന്‍റെ പേര് ഡാലിയ എന്നാണെന്ന് …എന്തോ ആവട്ടെ …ഇപ്പോള്‍ അതിങ്ങനെ പത്തുമാസം കഷ്ട്ടപ്പെട്ട് പ്രസവിച്ച ഒരു സ്ത്രീയെപ്പോലെ നാണം കുണുങ്ങി നില്‍ല്ക്കുകയാണ്  ..പടുപ്പുര കടന്നെത്തുന്നവര്‍ എല്ലാം കാണുന്നുണ്ട് …     ഒരു ചാര് കസേരയില്‍ക്കിടന്നു  ഞാന്‍ ഒരുപാടൊക്കെ സന്തോഷിക്കുന്നു !!! …

Posted in കഥ/കവിത | Tagged | Comments Off on ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ;)

നീയാരാ ???

എവിടേക്കോ…. എന്തിനെന്നോ… എപ്പോഴെന്നോ
എങ്ങനെയെന്നോ ,നിനയ്ക്കാത്ത നിമിഷങ്ങളില്‍
ഒരു ശബ്ദം എന്നെ എന്നും
വേട്ടയാടുന്നു ……………. “നീയാരാ ?????”
താടിയും മുടിയും നരച്ച ഒരു വൃദ്ധനാണെന്നോട് ആദ്യം ചോദിച്ചത്..  നീയാരാ ??????
ഒട്ടും മടിക്കാതെ ഞാന്‍ പറഞ്ഞു , “ഞാന്‍ ആരെന്നു ”  തെടുമൊരു മനുഷ്യമൃഗം!!!!!!!
ഒരുപാടെന്തോക്കെയോ പറഞ്ഞുവീണ നിമിഷത്തില്‍ അമ്മയോ , അച്ഛനോ എന്നോടത് ചോദിച്ചു ??????
ഒട്ടും മടിക്കാതെ ഞാന്‍ പറഞ്ഞു , “നിങ്ങള്‍ നിങ്ങളോട്  തന്നെ ചോദിക്കുക ഞാനാരാ !!!!!!!
പ്രണയം ലൈംഗികംമാത്രമോയെന്നുതേടിയുള്ള യാത്രയില്‍  അവളുമെന്നോടത് ചോദിച്ചു..
അവശേഷിച്ചിരുന്ന നാണയത്തുട്ടുകള്‍  എറിഞ്ഞുകൊണ്ട് പറഞ്ഞു ..
നീ നിന്നോട് തന്നെ ചോദിക്കൂ നീയാരെന്നു  …അപ്പൊ നിനക്ക് മനസിലാകും ഞാനാരെന്നു !!!!!!!
മരണക്കിടക്കയില്‍ നിന്നുമെന്‍ മുത്തശി ചോദിച്ചു , നീയാരാ ..ഞാനാരാ …
പറയാന്‍ നാവെടുക്കും മുന്‍പ് വിടചൊല്ലിയ അവരുടെ കണ്ണുകള്‍ അടച്ചുകൊണ്ട് എന്തോ പറയാന്‍ തുടങ്ങിയ നിമിഷങ്ങളില്‍ എന്തുകൊണ്ടോ വാക്കുകളെന്‍ തൊണ്ടയില്‍ കുരുങ്ങപ്പെട്ടു!!!!!!!
എന്തിനോക്കെയോ വേണ്ടി തല്ലുകൂടി ആക്രോശിച്ചടുത്ത കുറച്ചുപേരെന്നോട് ചോദിച്ചു ..”നീയാരെടാ …ആരാടാ നീ ….”
പറയാനൊരുപാടോക്കെയുണ്ടായിരുന്നതുകൊണ്ട് എവിടുന്നു തുടങ്ങണമെന്നറിയാതെ ഒരു തുള്ളി കണ്ണീര്‍ നിറഞ്ഞതിനിടയില്‍ അവരോടി ..അവരക്കുമറിയുമോ ഞാനാരെന്നു!!!!!!!
ഒരുപാടൊക്കെയറിഞ്ഞിട്ടും വര്‍ഷങ്ങളോളം  സ്നേഹിച്ചയവളുമെന്തിനോവേണ്ടിയെന്നോടത് ചോദിച്ചു  !!!!!!!!
ചൂണ്ടു വിരല്‍ നിവര്‍ത്തി ഒരുപാടൊക്കെ പറയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഞാന്‍ അറിയുന്നു
എന്‍റെതന്നെ  മൂന്നു വിരല്‍ എന്നോട്  ചോദിക്കുന്നു “നീയാരാ …നീയാരാ …നീയാരാ!!!!!!!
Posted in കഥ/കവിത | Tagged | Comments Off on നീയാരാ ???

കേരളം കണികണ്ടുണരാന്‍ പോകും നന്മ ??

ഇത് സാധാരണക്കാര്‍ക്കുള്ള പോസ്റ്റാണ്  ….   ആറോ,അതോ ഏഴക്കമാണോ ശമ്പളം വാങ്ങുന്നതെന്നു ചിന്തിക്കുന്നവര്‍ക്കുള്ള പോസ്റ്റല്ല …ചാര്‍ട്ടട് ഫ്ലൈറ്റില്‍ പറന്നു നടന്നു ഒരു ഉളുപ്പുമില്ലാതെ ശരീരം വിക്കുന്ന , അതിനു കൂട്ട് നിക്കുന്ന , അതിനു വേണ്ടി കുറേപ്പേരെ മോഹനമായ ഓമനപ്പേരിട്ട് വളര്‍ത്തുന്ന മംഗ്ലീഷ് മംഗമാര്‍ക്കുല്ലതല്ല … മുട്ടോളമെത്താത്ത കുട്ടി നിക്കറുമിട്ടു ക്ലബുകള്‍ താണ്ടുന്ന കൊച്ചമ്മമാര്‍ക്കുള്ളതല്ല ..ഏറ്റവും ഒടുവില്‍ , ഭക്ഷണം കഴിക്കാനായി മാത്രം അടുക്കള കാണുന്നവര്‍ക്കും , കഴിക്കുന്ന സാധനങ്ങളുടെ സാമാന്യ വില നിലവാരം പോലും അറിയാത്തവര്‍ക്കും ഉള്ളതല്ല  … അങ്ങനെ ഉള്ളവര്‍ ഈ സൈറ്റിലെ വേറെ പോസ്റ്റുകള്‍ വായിക്കുക ..

അങ്ങനെ  ഒരു പൊറാട്ട്നാടകത്തിനോടുവില്‍  അതിനൊരു തീരുമാനമായി … കേരളത്തില്‍ അടുത്ത തിങ്കളാഴ്ച മുതല്‍ പാല്‍ വില അഞ്ചു രൂപ കൂടാന്‍ പോകുന്നു …ഇപ്പോള്‍ ഒരു ലിറ്ററിന്  22 -24 ( toned & dual toned ) എത്തി നില്‍ക്കുന്ന വിലയുടെ കാര്യത്തില്‍ ഓണത്തിന് മുന്‍പ് തന്നെ ഒരു തീരുമാനമായി  മില്‍മ ഒരു കാര്യം ഉരക്കിട്ടുരപ്പിക്കാന്‍ പോവുകയാണ് ..

മില്‍മ – കേരളം കണികണ്ടുണരാന്‍ പോകും നന്മ ??  അത് അതികം വൈകാതെ സത്യമാകും ..ഇങ്ങനെ പോയാല്‍  സാധാരണക്കാരെ സംഭന്ധിച്ചിടത്തോളം വിഷുവിനോ ഓണത്തിനോ പോലെ ആണ്ടിലൊരിക്കല്‍ മാത്രം വാങ്ങേണ്ടി വരുന്ന ഒന്നായിത്തീരുമോ പാലും ???

ഈ വിലവര്‍ദ്ധനയില്‍ കര്‍ഷകര്‍ക്ക് 4.20 രൂപ കൂടെ അതികം കിട്ടും …യഥാര്‍ത്ഥത്തില്‍ വില വര്‍ദ്ധന ശരിയാണോ ? കര്‍ഷകര്‍ക്ക് ലോട്ടറി അടിച്ചോ  എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടെങ്കില്‍ , അവരറിയുക .. വില വര്‍ദ്ധന  കുറച്ചൊരു ആശ്വാസം ആകുമെന്നലാതെ സാധാരണ പാല്‍ക്കര്‍ഷകര്‍ക്ക്  പ്രതേകിച്ചു ഒന്നും കിട്ടില്ല്യ ..കാരണം ,  അതിനു വേണ്ടി വരുന്ന  അസംസ്കൃതവസ്തുക്കളുടെ വില കൂടിയിരിക്കുന്നു …  വില വര്‍ദ്ധന  ആവശ്യമായിരുന്നു …തിന്നാന്‍ പോലും പറ്റാത്ത സ്വര്‍ണ്ണത്തിനു വരെ  വില അനേകമിരട്ടി കൂടിയിരിക്കുന്നു ….( പാലിന് ബ്രസ്സിലില്‍ മൂന്നു ബ്രസ്സിലിയന്‍ യുറോ കൊടുക്കണം ..അമേരിക്കയില്‍ മൂന്നു ഡോളറും  !!! )

ഇപ്പോള്‍ ചെറുകിട ഹോട്ടെലുകളില്‍ 5-6  രൂപ വിലയുള്ള ചായയുടെ വില  7-8 ആയേക്കാം ( അമ്പതു പൈസയൊക്കെ എങ്ങനാ ഈ  കാലത്ത് കൂട്ടുന്നത്‌ !! ) ..കുറച്ചുകൂടെ കൊള്ളാവുന്ന ഹോട്ടെലുകളില്‍  10 രൂപയാകും ഒരു ഗ്ലാസ്‌ ചായ കാണണമെങ്കില്‍ 🙁    സ്റ്റാര്‍ ഹോട്ടെലുകളില്‍ പണ്ടേ 30-45 ആണ് ചായക്ക് എടുക്കുന്നത് ..അതിനെപ്പറ്റി നമ്മള്‍ പറയേണ്ട കാര്യമില്ല്യാലോ ….  അവരെ കുറ്റം പറഞ്ഞും കാര്യമില്ല്യ …നിങ്ങള്‍ ഒന്നാലോചിക്കുക … ഒരു ഗ്ലാസ്‌ ചായ നിങ്ങള്‍ക്ക് മുന്നില്‍ എത്തപ്പെടുന്നതിനുമുന്‍പ്  താഴെപ്പറയുന്ന ഘട്ടങ്ങള്‍ കഴിഞ്ഞിരിക്കണം ..

ഓര്‍ഡര്‍ എടുക്കാന്‍ വരുന്ന വെയിറ്റര്‍ …ചായ അടിക്കുന്ന ആള്‍ –ചായക്കപ്പ് മേടിക്കാനുള്ള പൈസ …കുടിച്ചു കഴിഞ്ഞ ചായക്ക്ലാസ് എടുക്കാനായി വേറൊരാള്‍ ….അത് കഴുകാനായി വേറൊരാള്‍ …പൈസ വാങ്ങാന്‍ ഒരാള്‍ …മുതലാളി വേറൊരാള്‍ …ഹോട്ടല്‍ വാടക ..കറണ്ട്ബില്ല് –മുതലാളിയുടെ ലാഭം –ഇവര്‍ക്കൊക്കെ കൊടുക്കാനുള്ള പൈസ . ….ഇത്രയും സംഭവങ്ങള്‍ ഉണ്ട് !!!! ( തട്ടുകടയില്‍ ഇത്രക്കൊന്നും വരില്ല്യ )  ..അപ്പോള്‍ അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല്യ …

എവിടെയാണ് പിഴച്ചത് ?

നമ്മളൊക്കെ പൊതുവേ ഭയങ്കര മടിയന്മാരായിരിക്കുന്നു ….ആലുവ റെയില്‍വേ സ്റ്റേഷന്‍ കണ്ടാല്‍ വല്ല ബീഹാറിലോ ആന്ധ്രയിലോ നിക്കുകയാണെന്നേ തോന്നൂ …കാക്കനാട്‌ ഞായറാഴ്ച ചെന്ന് നോക്കിയാല്‍ ,എല്ലാ അന്യസംസ്ഥാന ജോലിക്കാരും നിറഞ്ഞു അന്ന് ഒരുത്സവം പോലെയാണ്..അവരുടെ ഒത്തുചേരല്‍ ദിവസമാണ് ..അവിടെയുള്ള കടയിലെ സാധനങ്ങള്‍ മൊത്തം വാങ്ങിത്തീര്‍ക്കും …അവരുടെ ഗള്‍ഫ്‌ ആണല്ലോ കേരളം …

 

 

ഒടുക്കം അറിയാന്‍ കഴിഞ്ഞത് , പൊറോട്ട അടിക്കാനായി 15000 രൂപ കൊടുക്കാമെന്നു വെച്ചിട്ടും ആളെ കിട്ടനില്ല്യ …!!! എന്നിട്ട് ഒരു ബീഹാറിയെ വിളിക്കേണ്ടി വന്നു !!( ഞാന്‍ ഇപ്പോ ചെയ്തുകൊണ്ടിരിക്കുന്ന പണി നിര്‍ത്തി അതിനു പോയാലോ എന്നലോചിച്ചതാ , വീട്ടില്‍ വിളിച്ചു ചോദിച്ചപ്പോ പറഞ്ഞു , മോനെ മേലനങ്ങി പണിയെടുക്കണം അതിനു നിന്നെക്കൊണ്ട് പറ്റുമോ എന്ന്  😛  ) ..അപ്പൊ , എവിടയോ നമ്മള്‍ ഒരുപാടൊക്കെ മോഹിക്കാന്‍ തുടങ്ങി …അതിബയങ്കരമായ വൈറ്റ്‌ കോളര്‍ സംസ്ക്കാരത്തിനും ഇതില്‍ പങ്കുണ്ട് … സാധാരണ ജോലിയെടുക്കുന്ന ഒരാള്‍ക്ക് പെണ്ണിനെക്കൊടുക്കാന്‍  ആരും തയ്യാറാവുന്നില്ല്യ , പ്രത്യേക തരം അഭിമാനജ്വരം നമ്മളെ ബാധിച്ചിരിക്കുന്നു..ഹോട്ടല്‍ മാനേജ്‌മെന്‍റ് പഠിക്കണം എന്ന് ഒരിക്കല്‍ അച്ഛനോട് പറഞ്ഞു  ,എന്നോട്  ചോദിച്ചു  , നീ ലക്ഷങ്ങള്‍ മുടക്കിപ്പടിച്ചു അവസാനം ആരുടെയെങ്കിലും എച്ചില് വാരാനാണോ പോകുന്നത് , അതിപ്പോഴെ ആയിക്കൂടെ എന്ന്  … നമുക്കെല്ലാവര്‍ക്കും എവിടെയൊക്കെയോ പിഴച്ചിരിക്കുന്നു …

നമുക്കെന്തു ചെയ്യാം ?

ഒരു ലിറ്റര്‍ പാല്‍ വാങ്ങിയാല്‍ അതില്‍നിന്നും  14/22 ചായ  തരാതരം പോലെ ഹോട്ടെലുകാര്‍ ഉണ്ടാക്കും ..ചായയുടെ വില വര്‍ദ്ധിച്ചാല്‍ നമുക്ക് ആകെ ചെയ്യാന്‍ കഴിയുക , കുടിക്കുന്ന ചായയുടെ എണ്ണം കുറക്കുക എന്നതാണ് …ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹോട്ടെലുകാരന്‍  പറഞ്ഞത് , മതി ..അത്ര പാല്‍ ഞങ്ങള്‍ വാങ്ങിയാ മതിയല്ലോ …കുടിക്കെണ്ടവര്‍ എങ്ങനെ ആയാലും കുടിക്കും എന്ന്…ശരിയാണ് ചായകുടി ഒഴിവാക്കാന്‍ നമുക്ക് പറ്റില്ല്യ ….വേണമെങ്കില്‍ ഒരു നേരം കട്ടന്‍ ചായ കുടിക്കാം …!!!

ചായ കുടിക്കാന്‍ വന്ന ഒരു ലോറി ഡ്രൈവര്‍ക്ക് തോന്നുകയാണ് ,ചെലവ് വര്‍ദ്ധിച്ചു , കൂടുതല്‍ ശമ്പളം ചോദിച്ചേക്കാം എന്ന് ..അവര്‍ കൂടുതല്‍ ചോദിച്ചാല്‍ , ലോറിയുടമയും അതേപോലെ ചിന്തിക്കും സ്വാഭാവികമായും അങ്ങനെ എല്ലാത്തിനും വില കൂടാന്‍ ഈ ചായ വിചാരിച്ചാല്‍ മതി  !!!!

കാശുള്ളവന് ഇതൊന്നും വിഷയമല്ല …അവര്‍ എങ്ങനെ ആയാലും ജീവിക്കും … ഓണം അടുത്തതോടെ നെന്ത്രക്കയുടെ വില  60 രൂപയില്‍ നില്‍ക്കുമോന്നു കണ്ടറിയണം ..

മൊത്തത്തില്‍ ആലോചിക്കുമ്പോ ഇനി വരും നാളുകള്‍ എങ്ങനെ ജീവിച്ചുപോകും എന്നറിയില്ല്യ  ……ഒന്നുറപ്പാണ് ഇങ്ങനെ പോയാല്‍ അതികം വൈകാതെ , ഇതൊരു അക്രമ സംസ്ഥാനമായി മാറും …സംശയമുള്ളവര്‍ അടുത്ത് നടന്ന ലണ്ടനിലെ സംഭവങ്ങളെ ഒന്നോര്‍ത്തെടുക്കുക ..

ഒരുപാടൊന്നും  ഓര്‍ക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത് !!!  നല്ല രണ്ടു കോമഡി കണ്ടു നമുക്ക്  തല്‍ക്കാലം പിരിയാം

 

ക്ലിക്ക്ചെയ്യുക

ക്ലിക്ക്ചെയ്യുക

 

തല്‍ക്കാലം വിട … ശരിയപ്പോ 🙂

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on കേരളം കണികണ്ടുണരാന്‍ പോകും നന്മ ??

വീട്ടിലെക്കൊരു കത്ത്

ഇയാള്‍ എന്താ  നേരം കേട്ട നേരത്ത് ഉറങ്ങ്വ ?……

ഒന്ന് ഞെട്ടിയെങ്കിലും , അത് വക വെക്കാതെ ജനലിനിടയിലൂടെ പുറത്തേക്കു നോക്കി ..നേരം പത്തുമണി ആയിക്കാണും , മാനത്തതങ്ങനെ ചിരിച്ചു നില്പാണ്    റ   പോലെ ..അതേ ഒട്ടും സംശയില്ലിയ ..അവിടുന്ന് തന്നെയാണ്  പാറപ്പുറത്ത് ഉരച്ചപോലെ ഒരു ശബ്ദം ….

ഭഗവാനേ, അങ്ങോ ..അതും ഈ  നേരത്ത് ? ഇത്രയും  അരോചകമായ ശബ്ദത്തില്‍ ?  ഗാനഗന്ധര്‍വനു ശബ്ദം കൊടുക്കുമ്പോ ഇത്തിരി പിശുക്കിയിരുന്നെകില്‍ അങ്ങേക്കീ ഗതി വരുമായിരുന്നോ …എനിക്ക് ഒരു സംശയമില്ല്യാതില്ല, ടി വിയില്‍ കണ്ട ഭഗവാന്‍ വെളുതിട്ടാ, പോരാത്തതിന് ഇമ്പമാര്‍ന്ന ശബ്ദവും…ഇതിപ്പോ ഒരുമാതിരി …

ഡാ ശപി , നിനക്ക് കാര്യങ്ങള്‍  നടന്നാപ്പോരെ …എന്‍റെ കാര്യം നീ വിട്..നിന്നെയീയടുത്തോങ്ങും അങ്ങോട്ട്‌ കണ്ടില്ലലോ ..

ഭഗവാനേ അപ്പണി ഞാന്‍ നിര്‍ത്തി . ….മണിക്കൂറുകളോളം കാത്തു നിന്ന് ഉള്ള കാര്യമൊക്കെ എണ്ണിയെണ്ണി പറഞ്ഞിട്ടും എന്തെങ്കിലും ഈയിടെയായി നടത്തി  തരാരുണ്ടോ …സുകുവേട്ടന്‍റെകടക്കു മുന്‍പില്‍ ക്യുനിന്നാല്‍  ആ സമയംകൊണ്ട് നാല് കുപ്പി വാങ്ങി വരാം …ഇത്തിരി ലഹരിയെങ്കിലും കിട്ടും…

അപ്പൊ നീ  കുടീം തൊടങ്ങ്യോ !!

കുടീം വലിയുംഒന്നും  തുടങ്ങിയിട്ടില്ല്യ..അമ്പല വാസി പെണ്ണിനെ ചാക്കിട്ടു പിടിക്കാനായ്‌  കഴിഞ്ഞ ആറേഴു വര്‍ഷമായ്‌ പച്ചക്കറി മാത്രേ തോടാറുള്ളൂട്ട്വോ …എന്നിട്ട് വല്ല കാര്യവുമുണ്ടോ

അപ്പൊ ഇപ്പോ  നിന്‍റെ  പ്രശ്നമെന്താ കേഡി ?

ഭഗവാനേ വള്ളുവനാടന്‍ ഭാഷ മതിട്ടോളൂ … …എനിക്കാതയിഷ്ട്ടം  …പ്രശ്നംന്നു പറഞ്ഞു വരുമ്പോ സത്യത്തില്‍ എനിക്കൊരു കുഴപ്പവും ഇല്ല

പ്രശ്നങ്ങളില്ല എന്നതാനെന്‍റെ  പ്രശ്നം …….പ്രശ്നം മുഴുവന്‍ നാട്ടുകാര്‍ക്കാ ..

പിന്നെ പണ്ടും ഈ നാടുകാര്‍ക്കയിരുന്നലോ എന്‍റെ കാര്യത്തില്‍ വേവലാതി …ഞാന്‍ ജനിച്ചപ്പോ സ്കൂളില്‍ ചെര്‍ക്കുന്നതിന്നെപ്പറ്റിപറഞ്ഞു നാട്ടുകാര്‍ പേടിപ്പിച്ചു …പിന്നേ പത്തു കടക്കുന്നതിനെപ്പറ്റി പറഞ്ഞു …ഇനിയെന്ത് പഠിക്കും എന്നുപറഞ്ഞു വീണ്ടും അവര്‍ പേടിപ്പിച്ചു …പിന്നേ ജോലി കിട്ടുന്നതിനെ പ്പറ്റി  പറഞ്ഞും അവരെന്നെ കുറെ വിരട്ടി …….ഇപ്പോ അവര്‍ പറയുവാ വയസു പത്തിരുപതതന്ജ്ജയില്ല്യെന്ന്

അങ്ങനെ വരട്ടെ … ഈ പെണ്ണ് നിനക്ക് പറ്റിയ ഏര്‍പ്പടല്ലടോ …നാളെ മേലാക്കം പറഞ്ഞില്ല അറിഞ്ഞില്ലന്ന് വേണ്ട…അല്ല നശിക്കാന്‍  തീരുമാനിച്ചാല്‍ പിന്നേ പറഞ്ഞിട്ടെന്താവാനാ …

ഭഗവാനേ, അത് ഞാന്‍ ക്ഷമിച്ചു ….വരാനുള്ളത് വഴിയില്‍ തങ്ങില്ലലോ

പണ്ട് ഏതേലും ഒരു പെണ്ണിനെ പ്രേമിപ്പിക്കാന്‍ തോന്നിപ്പിച്ചിരുന്നെങ്കില്‍ ഞാന്‍ ഇപ്പൊ ഇങ്ങനെ യാചിക്കുമായിരുന്നോ…..

തടികൂടി ന്ന് പറഞ്ഞു ജിമ്മില്‍ പോയി …പിന്നേ തടി കുറഞ്ഞെന്നു പറഞ്ഞു വീണ്ടും ജിമ്മില്‍ പോയി…എന്നിട്ടും …..

എല്ലാത്തിനും സമയമുണ്ട് …നീയിത്തിരി….

ഭഗവാനേ, എല്ലാം സമയത്ത് നടക്കുമെങ്കില്‍ പിന്നേ ഞാന്‍ അമ്പലത്തില്‍ വരണ്ടല്ലോ..പ്രാര്‍ത്ഥിക്കുകയും വേണ്ട… വീട്ടുകാര്‍ക്കൊക്കെ  ഈയിടെയായി എന്‍റെ കാര്യത്തില്‍ ഇത്തിരി ഒരു ശ്രദ്ധയുമില്ലാന്നു തോന്ന്വാ…

പ്രാര്‍ത്ഥനയെ കുറിച്ച് നീ മിണ്ടരുത്….

അതിപ്പോ അമ്പലത്തില്‍ വന്നാല്‍  എല്ലാ ബിംബങ്ങളെയും നമിക്കണമല്ലോ..

ഇത്രേയുള്ളൂ നിന്‍റെ പ്രശ്നം…

തല്ക്കാലം ഇത്ര മാത്രം…അങ്ങ് മുകളിലിരുന്നു എല്ലാം കാണുന്നുണ്ടല്ലോ..

പിന്നേ , എനിക്കതല്ലേ പണി …നേരോം കാലോം ഇല്ലാതെ നാവിന് ലൈസെന്‍സ് ഇല്ലാത്ത  നീയൊക്കെ പറഞ്ഞത് മുഴുവന്‍ നടത്തിതരലല്ലേ എന്‍റെ …

ഭഗവാനേ അങ്ങനെ പറയരുത്…ഈയുള്ളവനെ അതില്‍ കൂട്ടരുത്…

അറിയാം ..അതല്ലേ ഞാന്‍  നിന്‍റെടുത്തു വന്നത്…

 

വിരോധമില്ലെങ്കില്‍  ഞാന്‍ പോട്ടെ ..ഇത്തിരി പണിയുണ്ട് …ഐ എഫ്‌ യു

ഹ്മം ..അതെന്താത്‌ ?

ഭഗവാനേ സത്യത്തില്‍ അങ്ങോന്നും ശ്രധിക്കുന്നില്ലേയ് ? ഐ എഫ്‌ യു  – ഐ  വാണാ ഫീല്‍  സംവണ്‍…അങ്ങ് ഫെയ്സ് ബുക്കില്‍ ഉണ്ടെങ്കില്‍ എന്‍റെ ഇഷ്ടാനിഷ്ടങ്ങളൊക്കെ തുറന്നു പറയാന്‍ എളുപ്പമായിരുന്നു …വെറുതേ സംസാരിച്ചു സമയം കളയണ്ടല്ലോ…

ഹ്മം  …I will make you feel.!!!!!!!!!!!

Posted in കഥ/കവിത | Tagged | Comments Off on വീട്ടിലെക്കൊരു കത്ത്

കാക്കിയിട്ട കാട്ടാളര്‍ :)

ഒരന്ജ്ജന്ജ്ജര  ആയിക്കാണും  …. കുട്ടിയുടുപ്പിട്ട കൊച്ചു മദാമ്മമാര്‍ പട്ടിയെയും പിടിച്ചു നടക്കാനിറങ്ങുന്ന സമയം ..

വല്ല കാഴ്ച്ചകളുണ്ടോയെന്നറിയാനായി  റോഡിലൂടെ പോകുന്ന ഓരോ ജീവന്‍റെ ചലനങ്ങളും ഒപ്പിയെടുത്തുകൊണ്ട് നില്‍ക്കുകയായിരുന്ന എന്‍റെ കണ്മുന്നിലേക്ക് തികച്ചും അപ്രതീക്ഷിതമായാണ് ഇരയെ തേടുന്ന രണ്ടു കുഞ്ഞിറുമ്പുകളെപ്പോലെ പോലിസ്‌ ജീപ്പ് അടുത്ത് നിന്നത് ..ഒരാള്‍ ഇറങ്ങി സൂപ്പര്‍ മാര്‍ക്കെറ്റിലെക്ക് തിരക്കിട്ടോടുന്നതും , മറ്റൊരാള്‍ മൊബൈല്‍ എടുത്തു എന്തൊക്കെയോ മെല്ലെ സംസാരിക്കുന്നതും കണ്ടു ..മലയാളിയായിപ്പോയില്ല്യെ ?  അന്യരുടെ ജീവിതതിലോട്ടു ഒന്നൊളിഞ്ഞുനോക്കുകയെന്നത് ജന്മസിദ്ധമായികിട്ടിയ വാസന ആയതുകൊണ്ട് , ഞാന്‍ അവിടേക്ക് കുതിച്ചു ….അടക്കത്തില്‍ ഇത്രയും സംസാരിക്കുന്നത് ഞാന്‍ കേട്ടു ..

എന്നിട്ട് ? ഇപ്പോ എവിടെയാണ്  ..ഏറണാകുളത്തോ  …നാശം …മീഡിയ അറിഞ്ഞോ …….

വൈകിട്ടൊന്നു കൂടാനിരിക്കുംമ്പോഴാ  , ജോസീക്കാര്യം വിളിച്ചു പറഞ്ഞെ ..

……എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല  …….  വല്ല പാര്‍ട്ടിക്കും പോയിരുന്നതാണെന്നു പറഞ്ഞു  പെട്ടെന്ന് ഊരാന്‍ പറ  …

അവിടിപ്പോ   കുറെ തല തിരിഞ്ഞവന്മാരാ , ഒന്നും ചെയ്യാന്‍ പറ്റില്ല ..എന്തായാലും ഞാന്‍ ക്ലബില്‍ കാണും  ..

സമയം കഴിയുന്തോറും കുറച്ചു സീരിയസ് ആണ് , പെട്ടെന്ന് എന്തെങ്കിലും ചെയ്യ്‌ …

 

എനിക്കൊന്നും മനസിലായില്ല്യ ….എന്തോ സംഭവിച്ചിരിക്കുന്നു !!! കേട്ടപാതി കേള്‍ക്കാത്ത പാതി , ഞാനോടി  ഇന്ത്യാ വിഷനും , ഏഷ്യാനെറ്റും , മനോരമ ന്യൂസും  എടുത്തു ഒരു ടാബില്‍ സ്ട്രീം ചെയ്യാന്‍ ഇട്ടു ..ഇല്ല്യ , ഒന്നും കാണാനില്ല്യ .. കുറച്ചെന്തെങ്കിലും കേട്ടാല്‍ അതെന്താണെന്ന് അറിയാതെ കിടന്നാല്‍ ഉറക്കം വരില്ല്യ ..അപ്പോഴെങ്കിലും കിടന്നാലെ നൈറ്റ്‌ ഷിഫ്റ്റ്‌ കേറാന്‍ പറ്റൂ …മനസില്ലാ മനസോടെ ഉറങ്ങാന്‍ കിടന്നു …

 

എണീറ്റ ഉടനെ ഞാന്‍ പോയി കൂടുതല്‍ തിരക്കി ,  കാര്യം പിടികിട്ടി … പൊലീസ്‌ അക്കാദമി മുന്‍ ഡി ഐ ജിയും ,ഇപ്പോള്‍ ലീഗല്‍ മെട്രോളജി വകുപ്പ്‌ ഡയറക്ടറുമായ ഇ ജെ ജയരാജ്  ദാണ്ടെ റെയില്‍വേ പോലിസ്‌ കസ്റ്റഡിയില്‍ !!    ( പേടിക്കണ്ട ,  നല്ല ഷേക്കും പഞ്ഞി മുട്ടായിയും കൊടുത്തു എസി റൂമില്‍ ഇരുത്തിയിട്ടുണ്ടാവും , നാട്ടുകാരെ പറ്റിക്കാന്‍   കസ്റ്റഡി എന്ന് പറയുന്നുവെന്നുമാത്രം !!! )   ഒഴിവുദിന ആഖോഷത്തിന്‍റെ കെട്ടടങ്ങും മുന്‍പ് ഫുള്‍ വെള്ളമടിച്ച്  യാധൊരു ബോധവുമില്ലാതെ ജനശതാബ്ദി ട്രൈനില്‍ക്കേറി  അവിടെ ലാപ്ടോപ്പില്‍ പടം കണ്ടുകൊണ്ടിരുന്ന ഒരുത്തന്‍റെ ലാപ്ടോപ് എടുത്തു ഓടാന്‍ ശ്രമിച്ചു , എതിര്‍ക്കാന്‍ ശ്രമിച്ച ഏതോ പെണ്ണിനെക്കേറി തെറി വിളിച്ചുവെന്നും പറയപ്പെടുന്നു (വെള്ളമടിച്ചവനെക്കേറി  എന്തും പറയാം ..നിഷേധിച്ചാല്‍ അത് കള്ളുകുടിച്ചു ബോധമില്ലാത്തകൊണ്ടാണെന്ന് പറയാല്ലോ 😉  )  എന്തായാലും നാട്ടുകാര്‍ കേറി ബഹളം വെച്ചിട്ടും ഇറങ്ങാന്‍ കൂട്ടാക്കാതെ ഇരുന്ന പുള്ളിയെ , പാവം വനിതപോലിസ് വന്നു ( !! ) അനുനയിപ്പിച്ചു കൊണ്ടുപോയിട്ടുണ്ട് …അത്രമാത്രം  …

പുള്ളി പോലിസ്‌ ആയതുകൊണ്ട് എന്തും ആവാം ..സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍  വാര്‍ത്ത ഇങ്ങനെയായേനെ ..

“കാമാഭ്രാന്തനായ  കള്ളുകുടിയന്‍ മോഷണശ്രമത്തിനിടെ  ട്രെയിനില്‍ വെച്ച് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു  ,  പോലിസ്‌ കേസെടുത്തു അന്വോഷിച്ചു വരുന്നു ..തീവ്രവാദി ബന്ധം ഉണ്ടോയെന്നും സംശയിക്കുന്നു @@@ “

ഒടുക്കം അവനെപ്പിടിച്ചു പരിപ്പെടുത്ത് കെട്ടിത്തൂക്കുകയോ കുളത്തില്‍ത്താഴ്ത്ത്തുകയോ ചെയ്ത്  അവന്‍റെ നെഞ്ചത്ത് വാഴനാട്ടിയേനെ

ചില മാധ്യമങ്ങളില്‍  ഇതു ചൂടേറിയ  ലൈവ്  സംവാദങ്ങള്‍ക്ക് ഇടവെച്ചേനെ ….”നിങ്ങള്‍ പറയൂ അയാള്‍ ചെയ്തത് ശരിയോ തെറ്റോ ..പെട്ടെന്ന് പ്രതികരിക്കുക  ..എസ്‌ എം എസ് അയക്കേണ്ട ……” എന്നോക്കെപ്പറഞ്ഞു അതിന്‍റെപെരിലും  പാവംപ്രേക്ഷകരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുക വരെ ചെയ്യും …  ചിലപ്പോ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കുക എന്നൊക്കെപ്പറഞ്ഞ് മഹിളാ സങ്കടനകള്‍ രംഗത്തെത്താന്‍ ഉള്ള സ്കോപ് ഇതിനുണ്ട് ..

പക്ഷെ , ഇതിപ്പോ ഇവിടെ  ഉന്നതങ്ങളില്‍ പിടിപാടുള്ള പോലീസുകാരന്‍ , പിടിക്കേണ്ട സ്ഥലങ്ങളില്‍ പിടിച്ചും , കൊടുക്കേണ്ട സ്ഥലങ്ങളില്‍ കൊടുത്തും , കാണെണ്ടാവരെ കണ്ടും , കുമ്പിടെണ്ടവടങ്ങളില്‍ വണങ്ങിയിട്ടുമുണ്ടാകും ..വല്ല ഉള്‍പ്പെജുകളില്‍ മൂന്നുവരികള്‍ക്കുള്ളില്‍  വല്ലതും കണ്ടെങ്കിലായി !!!  അല്ല ഇനിയിപ്പോ അത്തരം വാര്‍ത്ത വന്നുവെന്നു വെച്ച് ഇവിടെ ഒന്നും സംഭാവിക്കില്ല്യ …ടോമിനച്ചായന്‍ ഇവിടെക്കിടന്നു ആര്‍മാദിക്കുന്നത് നമ്മളൊക്കെ കണ്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ ..

 

കാശുള്ളവനും ,പിടിപാടുള്ളവനും എന്ത് തോന്ന്യാസവും  ആവാം എന്നാ സ്ഥിതിഥി വിശേഷം അത്യന്തം ആപല്‍ക്കരമായ ഒന്നാണ് ..എന്നിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ ചിലരെങ്കിലും ഭയക്കുന്നത് , അത്തരം സാമൂഹ്യദ്രോഹികള്‍ക്ക് ഭരണയന്ത്രങ്ങളിലും , മതസങ്കടനകളിലും ഉള്ള സ്വാധീനത്തിന്‍റെ ആഴങ്ങളെക്കുറിച്ചു  സാമാന്യബോധം ഉള്ളതുകൊണ്ടാണ്.. തലയ്ക്കു മീതെ എറിയാന്‍ കാശും ,  അതിനു വഴങ്ങാത്തവരുടെ കാലു നക്കാന്‍ വരെപ്പോലും  മടിയുമില്ലാത്ത ഇത്തരം സാമൂഹ്യ വിരുദ്ധരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നുവെന്നത് സാക്ഷരകേരളം കാണുന്നുണ്ട് ..എത്രയോ നല്ല പോലീസുകാര്‍ നമുക്കുണ്ട് , അവരുടെ പേര് കളയാനെങ്കിലുംമായി  ചില ദേശദ്രോഹികളും …..പ്രതികരണശേഷിയില്ലാത്ത ജനങ്ങള്‍ വരാനിരിക്കുന്ന നല്ലൊരു നാളേക്ക് ഭാദ്ധ്യതയാണ് എന്ന് വിധിയെഴുംതും മുന്‍പ് ഇങ്ങനെയെങ്കിലും പ്രതികരിക്കാം …

ഒഴിവു ദിനത്തില്‍ കാണുന്ന രണ്ടുപേര്‍ ആദ്യം കണ്ടാല്‍ചോദിക്കുന്നതിതാണ്

യാതൊരു ഉളുപ്പിമില്ലാതെ എന്ത് നാറിത്തരും കാണിച്ചും മുന്നേറുന്ന നീചരെ ദൈവം പോലും വെറുതേ വിടുന്നല്ലോ 🙁

എന്തായാലും ഒരു  വീഡിയോഡെഡിക്കേറ്റ്ചെയ്യുന്നു

തല്ക്കാലം വിട …….

 

 

Posted in നമുക്ക്‌ച്ചുറ്റും | Tagged , , , | Comments Off on കാക്കിയിട്ട കാട്ടാളര്‍ :)

മമ്മി ടമ്മി ( ലേഡിസ് ഒണ്‍ലി )

“ഒന്നുമില്ലെങ്കിലും നിന്നെയൊക്കെ പത്തു മാസം ചുമന്നുപെറ്റതല്ലേ ഞാന്‍ “

 

എന്നൊരിക്കലെങ്കിലും അമ്മയുടെ വായില്‍നിന്നു കേക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ ..അങ്ങനെ പറയിപ്പിച്ചിട്ടില്ലെങ്കില്‍ ഒരിക്കലെങ്കിലും പറയിപ്പിക്കുന്നത് അവരുടെയും നിങ്ങളുടെയും ജന്മാവകാശമാണ് ..പക്ഷെ ഏതു ടോണില്‍ കേള്‍പ്പിക്കുന്നു എന്നതിലാണ് നിങ്ങളുടെ മിടുക്ക് ..ഒരു സന്തോഷം നിറഞ്ഞ പുഞ്ചിരിയോടെ “ഒന്നുമില്ലെങ്കിലും നിന്നെയൊക്കെ പത്തു മാസം ചുമന്നുപെറ്റതല്ലേ ഞാന്‍ ” എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മറ്റെന്തിനെക്കാളും മൂല്യമുള്ളതാണത് …  സ്ത്രീ സമത്വത്തിനായി എന്നൊക്കെപ്പറഞ്ഞ് ഖോര ഖോരം വായിട്ടലക്കുന്ന ഫെമിസ്റ്റുകള്‍ അവസാനം പറയാറുള്ള അടവാണ് ” എന്തൊക്കെപ്പറഞ്ഞാലും ജന്മം നിലനിര്‍ത്താന്‍ ഞങ്ങള്‍ വേണ്ടേ …പേറ്റ്നോവ്‌ ഒരു മഹാസംഭാവമാണ് എന്നൊക്കെ  …അതിനെക്കുറിച്ച് ഒന്നും അറിയാത്തതുകൊണ്ട് മൌനം പാലിക്കാറാണ് പതിവ് ..

 

ചെറുപ്പത്തില്‍  സന്ധ്യാവന്ദനത്തിനിടെ , മുത്തശിയുടെ മടിയിലിരുന്നു  പടുപ്പരയോട്‌ ചേര്‍ന്നുള്ള ഭാസ്മത്തറയിലോട്ടു  കണ്ണുനട്ട് ഞാന്‍ ചോദിച്ചിരുന്നു , എന്തുകൊണ്ടാണ് ദൈവം ആണിനെയും പെണ്ണിനെയും സൃഷ്ട്ടിച്ചതെന്നു …ഒരു ചെറുചിരിയോടെ  എന്‍റെ തലയില്‍ കൈവച്ചു മുത്തശി പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു …  ഏഴ് ജന്മം ഒരു പുരുഷന്‍ പാപം ചെയ്‌താല്‍ പിന്നെ അവനു സ്ത്രീജന്മം കൊടുക്കും ..പേറ്റുനോവ് അതിന്‍റെയൊരു ശിക്ഷയാണത്രേ ..ആയിരിക്കാം !!!   ആ വേദന എത്രത്തോളം ഉണ്ടെന്നു കുറെ ചിന്തിച്ചിട്ടുണ്ട് , വേറൊന്നിനുമല്ല അതെന്തോ മഹാസംഭവം ആണെന്ന് അങ്ങനെ അവര്‍ കരുതിക്കൂടല്ലോ … എന്തായാലും അതവരുടെ കുത്തക ആയിത്തുടര്‍ന്നുപോരുന്നു …

നമുടെ “അര്‍നോള്‍ഡ്‌ ഭായ് ” ജൂനിയര്‍ എന്ന  പടത്തില്‍  പ്രേഗ്നന്റ്റ്‌ ആയി ചെയ്ത ഒരു വേഷം ഓര്‍മ്മ വരുന്നില്ല്യെ ?  ( ഗര്‍ഭിണി എന്നതിന്‍റെ വിപരീതം കിട്ടുന്നുല്ല്യ ) ചിലപ്പോ അതെല്ലാം സത്യമായെക്കാം  ….

 

ഈയിടെ ജപ്പാനിലെ  Kanagawa Institute of Technology (KAIT) …വെള്ളം കൊണ്ട് നിറയപ്പെടുന്ന ബ്ലാടെറും , അതീവ സങ്കീര്‍ണ്ണമായ ചില സെന്‍സറുകളും  ഒക്കെ സംയോജിപ്പിച്ച് ഒരുതരം ജാക്കെറ്റ്‌ പോലെ ഒരു സംഭവം ഇറക്കിയിട്ടുണ്ട് അതാണ്‌ ” മമ്മി ടമ്മി  “..ഗര്‍ഭിണിയായ ഒരു സ്ത്രീ അനുഭവിക്കുന്ന എല്ലാ മാനസിക-ശാരീരിക വിഷമതകളും പുരുഷന്മാര്‍ക്ക് അനുഭവിച്ചറിയാന്‍ ഇതുമൂലമിന്നു സാധ്യമാണ് ..കൊച്ചു കുഞ്ഞു വയറില്‍ തട്ടുകയും മുട്ടുകയും ചെയ്യുമ്പോഴുള്ള ചലനം മുതല്‍ പത്താം മാസത്തില്‍ പ്രകടിപ്പിക്കുന്ന പ്രകടനങ്ങള്‍ വരെ അനുഭവിച്ചറിയാം  ….ഗര്‍ഭിണിയായ സ്ത്രീകളോടുള്ള പുരുഷന്മാരുടെ പെരുമാറ്റം നന്നാക്കണം എന്ന ഉദ്ദേശത്തോടെയാണ് അവര്‍ അതിറക്കിയിരിക്കുന്നത് …  കൂടുതല്‍ പറഞ്ഞു ബോറടിപ്പിക്കുന്നില്ല്യ  …

വീഡിയോകണ്ടുവരുക

 

അതില്‍  ക്ലിക്ക് ചെയ്തു കണ്ടു ബോധ്യപ്പെട്ടല്ലോ  … ചൈനയില്‍ ക്ലോണിംഗ് നടത്തി നമുടെയിവിടെ കോഴിക്കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നപോലെ മനുഷ്യ കുട്ടികളെ ഉണ്ടാക്കി  സൌന്ദര്യ വര്‍ദ്ധനത്തിനു ഉപയോകിക്കുന്നു എന്ന് ഞാന്‍ മുന്‍പേ സൂചിപ്പിച്ചത് ഓര്‍ക്കുന്നോ ..ഇല്ലെങ്കില്‍ ഇവിടെക്ലിക്ക്ചെയ്യുക..

ഇപ്പോള്‍ത്തന്നെ നമ്മുടെ സര്‍ക്കാരുകള്‍ പുരുഷന്മാര്‍ക്കുകൂടി , കുറച്ചുകൂടെ നീട്ടി പ്രസവാവധി നല്‍കുന്ന കാര്യം ആലോചിക്കുന്നുണ്ട് …വിദേശരാജ്യങ്ങളില്‍ ചിലതിലെല്ലാം , സ്ത്രീ പ്രസവിക്കുന്ന സമയത്ത് കെട്ടിയോന്‍ അടുത്തുണ്ടായിരിക്കനമെന്നത് മസ്റ്റാണ്ണ് …

 

പക്ഷെ എന്തൊക്കെപ്പറഞ്ഞാലും അമ്മ , അമ്മ തന്നെയാണ്  ….മധുരിക്കുന്നതോ വേദനിക്കുന്നതോ ആയ ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ ഇഷ്ട്ടപ്പെടുന്ന എല്ലാവരും   ഇവിടെക്ലിക്ക്ചെയ്തുപാട്ടുകേള്‍ക്കുക

 

വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ , വിട പറയുന്നില്ല്യ ….

 

 

 

 

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on മമ്മി ടമ്മി ( ലേഡിസ് ഒണ്‍ലി )

കണക്ക് കൂട്ടലുകള്‍ പിഴക്കുന്നോ :(

പതിവുള്ള ജിമ്മിലേക്കുള്ള യാത്രയും കഴിഞ്ഞു
ആകെ വിയര്‍ത്തു വന്ന ഞാന്‍  കയ്യിലൊരു  ചൂട് വെള്ളം നിറഞ്ഞ ലിംകായുടെ കുപ്പിയും എടുത്തു എന്തെങ്കിലും കാഴ്ച്ചകളുണ്ടോയെന്നറിയാനായി  മട്ടുപ്പ്പാവിലേക്ക്   നീണ്ടു ….
പതിവിലും ആകാശം കറുത്തിരുന്നു എന്നതല്ലാതേ   പ്രത്യേകിച്ചു ഒന്നും തന്നെ കണ്ടില്ല…മഴക്കുള്ള ഒരു സാധ്യതയും ഇല്ല….

അങ്ങനെ റോഡിലേക്ക് എന്‍റെ പക്വതയില്ലാത്ത  കണ്ണുകള്‍ വെറുതേ ഒന്നോടിച്ചപ്പോള്‍ കണ്ടത്  പ്രായം  ചെന്ന ഒരു  പ്രീമിയര്‍  പത്മിനി ഓടിക്കാന്‍ ആരോ നടത്തുന്ന വൃഥാ ശ്രമമാണ്  പിന്നെ ദാണ്ടെ അതിനരികിലൂടെ അതിനെക്കാള്‍ പ്രായം ചെന്ന ഒരു പെണ്‍കുട്ടി നടന്നു പോകുന്നു …. പതിവുള്ള ഒരു നടതത്തിലാവണം, ഈ പ്രായത്തില്‍  എന്തിനൊരു നടത്തം  അതും ഈ സമയത്ത്  ഇന്നു ഞാന്‍ ചിന്തിക്കാതിരുന്നില്ല്യ …..

ഒരു മുടില്‍ ചൂടുവെള്ളം അകത്താകി താഴേക്കു നോക്കി …ആവൂ   ആശ്വാസത്തിന് വകയുണ്ട് പണ്ടേ എനിക്ക് ഈ ചുരുണ്ട മുടിയോടു അതിബയങ്കരമായ ആരാധനയാണെങ്കിലും  ഒരു ചാണ്‍ പോലും നീളമില്ലാത്ത നീളന്‍ മുടിക്കാരിയോടു തെല്ലൊരു താല്പര്യം …അല്ല , പറഞ്ഞിട്ട് കാര്യമില്ല ….മൊത്തത്തില്‍ പറഞ്ഞു വരുമ്പോള്‍ ഞങ്ങള്‍ അയല്‍ക്കാരായി വരും …അതേ …തൊട്ടടുത്ത ഫ്ലാറ്റില്‍ ആവണം താമസം …

കഴിഞ്ഞ ആഴ്ച റിലയന്‍സ്  നെറ്റ് ബില്‍ അടക്കാനായി   നിക്കുമ്പോഴാണ് അവളെ കണ്ടത് ….അതില്‍പിന്നേ എന്നും വയര്‍ലെസ്  കണക്ഷന്‍ കണക്റ്റ് ചെയ്യാന്‍   നേരത്ത് ഞാന്‍ ഒന്ന് തിരക്കും …അങ്ങനാണ് അവളുടെ പേര് കിട്ടിയത് …ഞങ്ങളുടെ റൂമിലെ  കണക്ഷന്‍ അല്ലാതെ  വളരെ ചെറിയ ഒരു സിഗ്നല്‍ സ്ട്രെങ്ങ്തോടെ ആ പേര് ഞാന്‍ വായിച്ചെടുത്തു ….”നിത്യ” അവളങ്ങനെ അന്ന് മുതല്‍ക്കു  ഒരു നോട്ടപ്പുള്ളിയായി …ഒന്ന് രണ്ടു വട്ടം ഞാന്‍ ആ നെറ്റ്   കണക്ഷന്‍  കണക്റ്റ് ചെയ്യാന്‍ നോക്കിയെങ്കിലും , വിചാരിച്ചത് തന്നെ സംഭവിച്ചു …എവിടെയും ഈയിടെയായി കണക്കുകള്‍ എന്നെ തോല്‍പ്പിച്ചു തുടങ്ങുന്നു ….എത്ര തന്നെ നോക്കിയിട്ടും ഒരു വഴിയുമില്ല്യ 🙁

അതേ …അപ്പോള്‍ നിത്യ  താഴെഅമ്മയോടോത്   ഒരു  സ്കൂട്ടിപെപ്പില്‍ വന്നിറങ്ങി  …..കയില്‍ ഒരു റിലയാന്‍സ്  ബാഗുണ്ട്‌ …പിന്നേ ഒരു മൊബൈലും ….1A1 ,ആ  മുറിയിലേക്ക് തിരക്കിട്ട് ഓടുന്നത് കണ്ടു ….    സത്യം പറയാമല്ലോ ….ഒരു ആഴ്ചയില്‍ അതികമായി ഞാന്‍ അവളെ ഒന്ന് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് ….ഒരു ജാട ടീം ആയിരിക്കണം …ഒന്ന് തിരിഞ്ഞു നോക്കിയാല്‍ എന്തൊന്നാ നഷ്ട്ടപ്പെടനുള്ളത് എന്നെനിനിക്കെപ്പോഴും തോന്നിയിട്ടുണ്ട് …

അപ്പൊ പറഞ്ഞു വന്നത് …അവള്‍ തിരക്കിട്ട് പോയതിനെപ്പറ്റി …അവള്‍ പോയതും അവളുടെ അമ്മയെന്ന്   തോന്നിപ്പിക്കുന്നവര്‍ മൊബൈല്‍ ഫോണെടുത്തു ആരെയോ വിളിക്കാന്‍ തുടങ്ങി ….

ഇതിനിടയില്‍ ഒരു നിമിഷം ….കഴിഞ്ഞ ആഴ്ച എന്‍റെ വേറൊരു സുഹൃത്ത്‌ വിളിച്ചപ്പോലാണ് ഈ കാലത്തെ ട്രെന്‍ഡ് എനിക്ക്   ബോധ്യമാകി തന്നത് ..

ആവുന്ന കാലത്ത് അവളോട് പ്രേമിക്കാന്‍ ഞാന്‍ അന്നേ പറഞ്ഞതാണ് …എന്താ പറയുക ..അല്ലെങ്കിലും നല്ലത് പറഞ്ഞാല്‍ ഈ കാലത്ത് ആരും കേള്‍ക്കില്ലല്ലോ …കൊള്ളാവുന്ന ചെറുക്കന്മാരെയോക്കേ   കോളേജില്‍    വിട്ടു അവള്‍ ജോലിക്കായി ഇന്‍ഫോ പാര്‍ക്കില്‍ കുടിയേറി ….എന്നിട്ടെന്ത …ഒരു ചെക്കന് വേണ്ടി പെടാപ്പാട്  നടത്തിയെങ്കിലും  ഒന്നും കിട്ടിയില്ലത്രേ ….അവളുടെ വളരെ ചെറിയ ആവശ്യങ്ങള്‍ എല്ലാം സാധ്യമാകുന്ന ഒരു ചെറുക്കാന് വേണ്ടി കുറെ നോക്കിയത്രേ ….വെറും നിസാരമെന്നു അവള്‍ പറഞ്ഞ ആവശ്യങ്ങള്‍
 

പയ്യന്     കുടവയര്‍ പാടില്ലത്രേ ( ഹ്മം …ഇന്‍ഫോ പാര്‍ക്കില്‍ ചെന്ന്  നാഗമാണിക്ക്യം  വേണം എന്നുപറഞ്ഞാല്‍ കിട്ടിയെന്നു വരും , പക്ഷെ ഇതു ?)

ഒന്ന് നേരത്തേ പ്രേമിച്ചിട്ടുള്ള പയ്യന്‍ ആണെങ്കിലും അവള്‍ക്കു താല്പര്യമാണ് ( സമാധാനം )

പയ്യന്റെ തൂക്കം  70കിലോകൂടാന്‍ പാടില്ലത്രേ !!!  ( ക്ഷമിക്കണം തൂക്കവും കല്യാണവും തമ്മില്‍ എന്ത് ബന്ധം ഇന്നു എനിക്കറിയില്ല )

അത്യാവശ്യം  പതിനായിരങ്ങള്‍ ടാക്സ് അടക്കുന്നവന്‍ ആയിരിക്കണമെന്നത്  ഒരു ചെറിയ  ആഗ്രഹം മാത്രം !!

ആഴ്ചകളില്‍ അവള്‍ നടത്താറുള്ള ഷോപ്പിങ്ങിനു  കൂടെ ചെല്ലാന്‍ താല്പര്യമുള്ള ആളാണെങ്കില്‍ നന്നായി …

വിഗ്  എന്ന വസ്തുവിനോട് തന്നെ അവള്‍ക്കു അലര്‍ജിയാണത്രേ …അതുകൊണ്ട് തലയില്‍  മുടിയുള്ള പയ്യന്‍ ആയിരിക്കണം ( !!  ഞാന്‍ അവളോട്‌ ചോദിച്ചു …5  വര്‍ഷം കഴിഞ്ഞു മുടി പോയാല്‍ നീ എന്ത് ചെയ്യും ഇന്നു …..അവളെന്നോട് തിരിച്ചു ചോദിച്ചു …..പെര്‍ഫെക്ഷന്‍ ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റെന്നു ….ഇതാണോ പെര്‍ഫെക്ഷന്‍ !!!!

പിന്നേ എന്തിനും ഏതിനും അവളോട്‌ കണക്കു ചോദിക്കുന്ന ഒരുത്തനെ അവള്‍ക്കു വേണ്ടത്രെ !!!! ( അതായതു അഴിച്ചു വിടണം 😛  )

ഹ്മം ഇങ്ങനേ  പോകുന്നു കേവലം ഇന്‍ഫോ പാര്‍ക്കിന്‍റെ പടിക്കല്‍  പണിയെടുക്കുന്ന അവളുടെ ഡിമാണ്ട് !!!!

എന്തുകൊണ്ട് ഉള്ള സമയം ഇനിയും പാഴാക്കണം എന്നാലോചിച്ചു ഞാന്‍ വളരെ പ്രതീക്ഷയോടെ   റോഡിലേക്ക് നോക്കി ….ഇല്ല …നിത്യ  ഇനിയും വന്നിട്ടില്ല്യ ……അപ്പൊ എന്‍റെ ഡിമാണ്ട്  ഒന്ന് ഓര്‍ത്തെടുത്തു …..

പഠിക്കുമ്പോള്‍ കുറെ കാശ് കൊടുത്തു പഠിച്ചത് കൊണ്ടും ……..എന്‍റെ അപാരമായ ബുദ്ധി മണ്ടന്മാരായ മള്‍ട്ടി നാഷണല്‍ കമ്പനികളിലെ ആര്‍ക്കും പിടികിട്ടാഞ്ഞിട്ടുമാവനം …ഇന്‍ഫോ പര്‍ക്കിനടുത്തുള്ള …വളരെ അടുത്തുള്ള കറങ്ങുന്ന കസേരയില്‍ ഇരുന്നുകൊണ്ട്  എന്‍റെ ഡിമാണ്ട്   നെയ്തെടുക്കാന്‍ വിധി എന്നെ തള്ളിവിട്ടത് ….

ചെറുപ്പം മുതലേ കാറിനോട്  എനിക്കുള്ള ഇഷ്ടം  എന്‍റെ നാട്ടിലെ കൊച്ചു കുട്ടികള്‍ക്കുപോലും അറിയാം …അതുകൊണ്ട് മാത്രം ….ഒരു കാര്‍   തരാന്‍ ഉള്ള കാശില്ലാത്ത പെണ്ണിനെ എങ്ങനെ കെട്ടും 😉

അല്ല …കേവലം ഒരു കാര്‍ ആഗ്രഹിക്കുന്നത് ഈ കാലത്ത് അത്ര വലിയ തെറ്റാണോ !!!!

ഹ്മം …..ചുരുണ്ട മുടിക്കാരി …കണ്ണാട വെക്കാതവള്‍…എന്നിങ്ങനെ  വളരെ ചെറിയ കുറച്ചു ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ….ആഗോള സാമ്പത്തിക മാന്ദ്യവും അങ്ങനെ …..എല്ലാം കണക്കിലെടുത്ത് അവയെല്ലാം ഞാന്‍ ഉപേക്ഷിച്ചു ….

പക്ഷെ ….നിത്യക്കിതോന്നും ഇല്ല …എന്നിട്ടും എനിക്കവളെ ഇഷ്ട്ടപ്പെടാന്‍ കാരണം …..  ഈ കാലത്തെ  പേടിപ്പെടുത്തുന്ന ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന
പെണ്‍കുട്ടികളുടെ ലിസ്റ്റ് ആണ് …എന്‍റെ അനേകം സുഹൃത്തുക്കള്‍ ഇപ്പോ നിത്യേന ജിമില്‍ ചിലവഴിക്കുന്നുണ്ട് …എല്ലാം കല്യാണ പ്രായം എത്തിയവര്‍

ആകെ മൊത്തം ഒന്നണിഞ്ഞു ഒരുങ്ങിയില്ലെങ്കില്‍ പെണ്ണ് കിട്ടില്ലത്രെ …സത്യം !!!

നിത്യ  ഇതിനിടയില്‍ വന്നതും പോയതും   ഒന്നും ഞാന്‍ അറിഞ്ഞില്ല .

ആ ..ഒരു നാള്‍ വരുമായിരിക്കും …..അല്ലെങ്കിലും കണക്കു കൂട്ടലുകള്‍ ഈയിടെയായി തെറ്റുന്നു !!!!!!!!!!!!!!!!!!!

 

മനസുതുറന്നുചിരിക്കനിഷ്ടമുള്ളവര്‍ഇതില്‍ ക്ലിക്ക്ചെയ്യുക

തല്‍കാലം വിട ശരിയപ്പോ ……

Posted in കഥ/കവിത | Tagged | Comments Off on കണക്ക് കൂട്ടലുകള്‍ പിഴക്കുന്നോ :(

മഴ …

 

പൊട്ടിപ്പൊളിഞ്ഞുത്തുടങ്ങിയ ഭസ്മപ്പെട്ടിയിലേക്ക് ഓടിനിടയിലൂടെ വെള്ളത്തുള്ളികള്‍ ഊര്‍ന്നിറങ്ങി ഭസ്മത്തില്‍  ചേരുംമ്പോഴുള്ള സുഗന്ധം എന്നെ പഴയ ഓര്‍മ്മകളിലേക്ക് നയിച്ചു  …

ഉമ്മറക്കോലായിലെ മഴവെള്ളം വീഴാത്ത ഇത്തിരി സ്ഥലത്തില്‍ സ്ഥാനം പിടിച്ച് ഒരു നിഴലനക്കത്തിനായി എത്രയോ പകലുകള്‍ പടിപ്പുരയിലേക്ക് നോക്കിയിരുന്ന ഓര്‍മ്മകള്‍ എന്‍റെ കണ്ണ് നനച്ചു  ….ഇപ്പോഴും മഴയങ്ങനെ തിമിര്‍ത്തു പെയ്യുകയാണ് ,ഒന്നിനെയും കൂസാതെ ..

നിറം മങ്ങിത്തുടങ്ങിയ ഉമ്മറക്കോലായില്‍ സന്ദ്യാനേരത്തിങ്ങനെ മുത്തശിയുടെ മടിയില്‍ കിടന്നു മഴയെ വെറുതെ നോക്കിയിരിക്കാന്‍,പ്രണയിച്ചു തുടങ്ങാന്‍ ഒരു പ്രത്യേക സുഖമാണ് …രായിരനെല്ലൂര്‍ മലനിരകളിലെങ്ങോ മനസ്സുടക്കിയ ഓര്‍മ്മ ഒന്ന് മിന്നി മറഞ്ഞു …പതിയെ പൊഴിതുവീണ മഴത്തുള്ളിയായിരിക്കണം, നഷ്ട്ടപ്പ്രണയത്തിന്‍റെ പ്രതിനിധിയെന്നോണം കണ്ണുകളെ ഈറനണിയിച്ചു കടന്നുപോയി ….

എത്രയായാലും നീ പടിക്കില്ല്യാന്നു വെച്ചാ ???

 

ഒരു ശാസനയെന്നോണം മുത്തശി പറഞ്ഞു നിര്‍ത്തി  ….പ്രായം തൊണ്ണൂട്ടന്ജ്ജിനോടടുത്തിരിക്കുന്നു , എങ്കിലും ആ കണ്ണുകള്‍ക്ക്‌ ഇപ്പോഴും ചെറുപ്പത്തിന്‍റെ തിളക്കമാണ് ..എന്തോ മനസിലാക്കിയിട്ടെന്നപോലെ വീണ്ടും പറഞ്ഞുതുടങ്ങി …

 

നിനക്ക് മഴ ഇഷ്ട്ടല്ലേ ? മാനം കരയുന്നതാണോ അതോ ചിരിക്കുന്നതാണോ മഴ?   എന്തായാലും മഴയെ എല്ലാര്‍ക്കുമിഷ്ട്ടല്ലേ …?  ജീവിതവും പ്രണയവും നഷ്ട്ടപ്പെടലിന്‍റെതുകൂടിയാണെന്‍റെ കുട്ട്യേ  ..ചിരിക്കാനും അതിനേക്കാള്‍ മനോഹരമായി കരയാനും പ്രണയം  നിന്നെ പടിപ്പിച്ചില്ല്യെ ?  കരയാന്‍ തോന്നിയാല്‍ നീ പൊട്ടിക്കരയണം, അപ്പൊ ചിരിക്കാന്‍ ശ്രമിക്കരുത് ..കരയാനും ചിരിക്കാനും ഇടയിലുള്ള സുഖമുള്ള  സമയമാണ് ഒരര്‍ത്ഥത്തില്‍ ജീവിതം ..നീ സ്നേഹിക്കാന്‍ പഠിക്കൂ സുഖിക്കാനല്ല

സ്നേഹവും സുഖവും പ്രണയവും ഒന്നല്ല …

 

നാറാണത്ത് ഭ്രാന്തനോട് ഒരുനിമിഷമെനിക്കസൂയ തോന്നി …ഓടിപ്പോയി ആ കല്ല്‌ തട്ടിപ്പറിച്ചു  താഴെയിട്ടാലോ എന്നൊരു തോന്നല്‍ ..നടക്കില്ലെന്നറിഞ്ഞിട്ടും വെറുതെയെങ്കിലും !!!

ഞാനിയുമേറെ പഠിക്കേണ്ടിയിരിക്കുന്നു ..മഴയിപ്പോലും തകര്‍ത്തുപെയ്യുകയാണ്‌  ..ആരെക്കെയോ സന്തോഷിക്കുന്നുണ്ടാവും,ചിലര്‍  ശപിക്കുകയും  ..എന്തായാലും മഴയെ എല്ലാര്‍ക്കുമിഷ്ടാ ……….

സജിത്ത്       https://www.facebook.com/iamlikethisbloger 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in കഥ/കവിത | Tagged | Comments Off on മഴ …