ഒരു നിമിഷമിങ്ങുനോക്കൂ …

എനിക്കറിയാം നിങ്ങള്‍ തിരക്കിലാണെന്ന് ..അത് കൊണ്ടുതന്നെ അതികനിമിഷം  ബുദ്ധിമുട്ടിക്കാന്‍ ഉദേശിക്കുന്നില്ല്യ ..നിങ്ങള്‍ ഇവിടെ ചിലവഴിക്കുന്ന ഓരോ നിമിഷത്തിലും എന്തെങ്കിലും പ്രയോജനം വേണമെന്ന് നിങ്ങളെക്കാള്‍ എനിക്ക് നിര്‍ഭന്ധമുണ്ട് …

ഈ പടതിലുള്ള ആളെ നിങ്ങളില്‍ കുറച്ചുപെരെങ്കിലും കണ്ടിരിക്കും ..കാണാത്തവര്‍ വിഷമിക്കണ്ട ..ഞാനും ഇപ്പോഴാണ് കാണുന്നത് ..ഇദേഹം,

Dr. Alois Alzheimer …അല്‍ഷിമേഴ്സ് കണ്ടുപിടിച്ചയാള്‍ 🙂  ഇന്നു സെപ്റ്റംബര്‍ 21 ..അല്‍ഷിമേഴ്സ്  ഡേ !!!     …….” ഓര്‍മ്മിക്കാന്‍ മറന്നുപോയ കോടി  ജനങ്ങളെ” നമുക്കോന്നോര്‍ക്കാം …ഒപ്പം വേറെ ചിലത് കൂടി  …എന്താണ്  അല്‍ഷിമേഴ്സ്  ? എങ്ങനെ വരും ?  ലക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്നിവയും അറിയാം  …

എന്താണ്  അല്‍ഷിമേഴ്സ് ?

സത്യത്തില്‍ അതൊരു സംഭവമാണ് ..ഇത്രെയേ ഉള്ളൂ …” നമ്മുടെ ഓര്‍മ്മകളേയും വികാരങ്ങളെയും നശിപ്പിക്കുന്ന വളരെ മെല്ലെയുള്ള നമുടെ തലച്ചോറിന്‍റെ രോഗാതുരമായ അവസ്ഥയാണ് ഇത് 🙁  നമ്മുടെ പ്രണയത്തെ ,ചിന്തയെ,വികാരങ്ങളെ, സംസാരത്തെ അങ്ങനെ വളരെ മെല്ലെ നമ്മളെത്തന്നെ കാര്‍ന്നുതിന്നുന്ന  ഈ അവസ്ഥ എങ്ങനെയാണ് വരുന്നതെന്നോ ?

 

 

രണ്ടു കുരുത്തം കേട്ട  പ്രോട്ടീന്‍ കണികകള്‍ , പേര്   പ്ലാക്സ്‌ , ടാങ്കിള്‍സ്   [Plaques  & tangles ]  നമ്മുടെ തലച്ചോറിന്‍റെ കണികകളെ , തന്മാത്രകളെ അങ്ങുകേറി നശിപ്പിച്ചു കളയും  ..അതാണ്‌ അല്‍ഷിമേഴ്സ് … അല്‍ഷിമേഴ്സ് ഒരു രോഗമല്ല  മറിച്ചു   അതൊരവസ്തയാണ് .. ചുമ്മാ കേറി നശിപ്പിക്കില്ല്യ ..മെല്ലെ മെല്ലെ  ..എങ്ങനെയെന്നോ ?

കുരുത്തം കേട്ട  പ്രോട്ടീന്‍ കണികകള്‍ പ്ലാക്സ്‌ + ടാങ്കിള്‍സ്  , മെല്ലെ മെല്ലെ  ഹെപ്പോക്യാമ്പസ്‌  എന്നാ നമ്മുടെ തലച്ചോറിന്‍റെ ഭാഗത്ത്‌ കേറും ….നമുക്ക് പുതിയതായി ഉണ്ടാകുന്ന ഓര്‍മ്മകള്‍  എല്ലാം ഈ  ഹെപ്പോക്യാമ്പസിലാണ് ഉണ്ടാകുക ..കുറച്ചു വര്‍ഷം അവിടെ കുത്തിയിരുന്ന് ആ സ്ഥലം അങ്ങ് തൂത്തുവാരും ….ഫുള്‍ ആയി നശിപ്പിച്ചു കളയും..അപ്പൊ പുതിയ ഓര്‍മ്മകള്‍  ഒന്നും ഉണ്ടാകില്ല്യ  🙁   പിന്നെ  പ്ലാക്സ്‌ + ടാങ്കിള്‍സ് കൂടിക്കൂടി നമുടെ തലച്ചോറിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങും ..പോകുന്ന വഴിയൊക്കെ നമ്മുടെ തലച്ചോറിന്‍റെ  തന്മാത്രകളെ നശിപ്പിച്ചാണ് ആ  യാത്ര എന്നോര്‍ക്കണം …ആ യാത്രയാണ്  അല്‍ഷിമേഴ്സ് എന്ന അസുഖത്തിന്‍റെ വിവിധ ഘട്ടങ്ങളെ ഉണ്ടാക്കുന്നത്‌ .. പിന്നെ  ഹെപ്പോക്യാമ്പസ്‌ വിട്ടു തലച്ചോറിന്‍റെ വേറെ ഒരു ഭാഗത്തെ കണികകളെ തിന്നു കളയും ..ആ ഭാഗത്താണ് നമുടെ ഭാഷ , സംസാരം എന്നിവയൊക്കെ നിയന്ത്രിക്കപ്പെടുന്നത് …അപ്പൊ നമുക്ക് സംസാരിക്കുമ്പോള്‍ ശരിയായ വാക്ക് കണ്ടു പിടിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടും ..പിന്നെ അവര്‍ നമ്മുടെ  തലച്ചോറിന്‍റെ ഫ്രണ്ട്സൈഡ് കേറി ആക്രമിക്കാന്‍ തുടങ്ങും .. നിങ്ങള്‍ക്കറിയാമോ ?  തലച്ചോറിന്‍റെ ഫ്രണ്ട്സൈഡ് കൊണ്ടാണ് നമ്മള്‍ എന്തെങ്കിലും പ്രശ്നം വരുമ്പോ അത് പരിഹരിക്കാന്‍ ശ്രമിക്കുക ..പിന്നെ പുതിയ ചിന്തകള്‍ ..ഐഡിയ എന്നിവയോക്കെ മനസിലാക്കാന്‍ ശ്രമിക്കുന്നത് ഈ ഫ്രണ്ട്സൈഡ് കൊണ്ടാ ..അപ്പൊ ആ കഴിവൊക്കെ അതോടെ കൊണ്ട്പോകും

പിന്നെ കേറി പിടിക്കുന്നത്‌ നമ്മുടെ വികാരങ്ങള്‍ നിയന്ത്രിക്കപ്പെടുന്ന  തലച്ചോറിന്‍റെ  കണികകളെയാണ്  …അപ്പൊ നമ്മുടെ വികാരങ്ങളും , മൂഡും ഒക്കെ അങ്ങ് പോകും 🙁   ..പിന്നെ കേറി  അടുത്ത  കണികകള്‍ക്കിട്ടു (കാണാനും, കേള്‍ക്കാനും , മണക്കാനും ഉള്ള ) പണി കൊടുക്കും … അങ്ങനെ അതിന്‍റെ കാര്യവും തീരുമാനം ആകും ( ഹാലുസിനേഷന്‍  എന്ന് കേട്ടിട്ടില്ല്യെ )

അവസാനം കേറി  നമ്മുടെ തലച്ചോറിന്‍റെ പുറകു ഭാഗത്താണ് പഴയ ഓര്‍മ്മകള്‍ ( ഏറവും വിലപ്പെട്ടത് )  ..അതോടെ നമുക്ക് ബാലന്‍സ് തെറ്റും പിന്നെ നിക്കാനേ പറ്റില്ല്യ 🙁  .. ഇനിയിപ്പോ എന്താണ് ഉള്ളത് ?   ഹം ഹൃദയം ..അങ്ങനെപ്ലാക്സ്‌ + ടാങ്കിള്‍സ് ആവസാന ആക്രമിക്കുന്നത്  തലച്ചോറിന്‍റെ ചില കണികകളെ ആണ് , ആ കണികകള്‍ നമ്മുടെ ശ്വാസത്തെയും , ഹൃദയത്തെയും നിയന്ത്രിക്കുന്നവര്‍ .. അത്രേയുള്ളൂ  ..അതോടെ പെട്ടിയില്‍ എടുത്തു അങ്ങ് മണ്ണിലോട്ടിടാം  …   🙁 🙁  🙁

ലക്ഷണങ്ങള്‍ 🙁

നിത്യജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട് ( വണ്ടിയുടെ കീ ..മൊബൈല്‍ വെച്ച സ്ഥലം ), ഒരു കാര്യത്തെക്കുറിച്ച് വീണ്ടും  വീണ്ടും ചോദിക്കുക …തിയ്യതി സ്ഥലം എന്നിവ പെട്ടെന്ന് മറന്നു പോകുക ..ബില്‍ അടക്കാന്‍ മറന്നു പോകുക ..ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടപ്പില്‍ വരുത്താന്‍ ബുദ്ധിമുട്ടുക ..സാധാരണ ചെയ്തു വന്നിരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ട് അനുഭവപ്പെടുക ..എങ്ങനെ എന്തിനു ഒരു സ്ഥലത്ത് പോയി എന്ന് മറക്കുക …വായിക്കാനോ എഴുതാനോ ബുദ്ധിമുട്ടുക ..സംസാരിക്കാനോ  , കുറച്ചു സംസാരിച്ചു കഴിയുമ്പോ എന്താണ് സംസാരിച്ചു വന്നത് എന്ന് മറക്കുക ..ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും കിട്ടാതെ വരുക …സംസാരിക്കുന്ന ഭാഷ മറന്നു പോകുക ..ഒന്നിലും താല്‍പ്പര്യം ഇല്ലാതാകുക …സാധനങ്ങള്‍ മറന്നു വെക്കുക ..ഉല്‍ക്കണ്ടാകുലരാകുക,പെട്ടെന്ന് മാനസിക വിഷാദം വരുക …സാധാരണ സംസാരിച്ചു കൊണ്ടിരിക്കുന്ന  ആള്‍ക്കാരോട് ദേഷ്യം വരുക, താല്‍പ്പര്യം ഇല്ലാതാകുക ഇതൊക്കെ ആദ്യ ലക്ഷണം ആണ് 🙁 🙁 🙁

 

ഓരോ  എഴുപതു സെക്കന്‍ഡിലും  ലോകത്ത് ഒരാള്‍ ഈ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട് ..:( 🙁

ഇന്ത്യയില്‍  3.7 മില്ല്യണ്‍ ആള്‍ക്കാര്‍ ഇതിന്‍റെ പിടിയിലായിടുണ്ട്…2030 ആകുമ്പോ ഇത് ഇരട്ടിയാകും …Rs. 14,700 കോടി രൂപ ഇപ്പോ ഇതിനായി ചിലവാക്കുന്നുണ്ട് …:( 🙁

ഒന്നുണ്ട് ,  ഒരിക്കല്‍ വന്നുപെട്ടാല്‍ പിന്നെ ഒരു രക്ഷയും ഇല്ല്യ ..ഞാന്‍ ഈ ലേഖനം എഴുതുന്ന നിമിഷം വരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല്യ 🙁

നമുക്ക് എന്ത് ചെയ്യാം ?

അസുഖത്തെ മനസിലാക്കുക ( അസുഖം അല്ല അവസ്ഥ ) അവരോട്‌ ദേഷ്യപ്പെടാതെ നല്ല രീതിയില്‍ സഹകരിച്ചു പോകുക …7-8  വര്‍ഷം വരെ ഇത് നീണ്ടു നില്‍ക്കാം ….

തന്മാത പടത്തിലെ  ഒരു രംഗം കൂടാതെ ഇതു അവസാനിപ്പിച്ചാല്‍ ഞാന്‍ ഒരു മലയാളി എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല്യാതാവും  …  രണ്ടു വീഡിയോ  താഴെ കൊടുക്കുന്നു  …എന്തായാലും കാണുക

 

പരീക്ഷണം

ഗാനം

 


അപ്പോള്‍ , ഓര്‍മ്മിക്കാന്‍ മറന്നുപോയവരെ ഒരു നിമിഷം ഓര്‍ത്തു നമുക്ക് പിരിയാം

 

ശരിയപ്പോ 🙂

സജിത്ത് പി എച്ച്

 

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഒരു നിമിഷമിങ്ങുനോക്കൂ …

ഹര്‍ത്താല്‍ ദിനാഘോഷങ്ങള്‍ :)

ഇനിയെന്നു വരുമിങ്ങനെയൊരു ദിനം  എന്ന പ്രാര്‍ത്ഥനയോടെ അങ്ങനെ ഹര്‍ത്താല്‍ ദിനവും കഴിഞ്ഞു:(

…ഒരു കണക്കിന് നോക്കുകയാണെങ്കില്‍ ഹര്‍ത്താല്‍ നമുക്കെല്ലാം ഒരു ആഘോഷമാണ് …മനസറിഞ്ഞ് ,വലിയ കോലാഹലങ്ങള്‍ ഇല്ലാതെ ഇരുന്നു എല്ലാരേയും ഒന്ന് കാണാന്‍.. …വണ്ടികളുടെ കൂകിപ്പായും ശബ്ധങ്ങളില്ല്യ …അലോസരപ്പെടുത്തുന്ന ഒന്നും തന്നെ ഇല്ല്യ …

മലയാളിയുടെ മാത്രം (തിരുത്ത്: തല്‍ക്കാലം കേരളത്തില്‍ ജീവിക്കുന്ന കേരളീയരുടെ )   ദേശീയ ആഘോഷമാണ് ഹര്‍ത്താല്‍  🙂  മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞാല്‍ ശരിക്കുമോന്നു പ്ലാന്‍ ചെയ്തു ഹര്‍ത്താല്‍ നമുക്കൊരു നല്ല അവധിദിവസ പ്രതീതി തരും ….ആദ്യം നമുക്ക് ചിലരുടെ ഹര്‍ത്താല്‍ ആഘോഷങ്ങളിലൂടെ ഒന്ന് പോയിവരാം …

🙂  ഹര്‍ത്താല്‍ ദിനം മുന്‍പേ തന്നെ കുപ്പിയും ചിക്കനും മേടിച്ചു ഫ്രിഡ്ജില്‍ വെച്ച് കൊണ്ടാണ് ചിലര്‍ ഇതിനെ വരവേറ്റത്

🙂 ദാനം കിട്ടിയ ഒഴിവു ദിനം,  കൂട്ടുകാരെ തിരക്കുകള്‍ ഇല്ലാതെ കാണാന്‍ , കുറേപ്പേരെങ്കിലും ജീവനോടെയൊക്കെ ഉണ്ടെന്നു അറിയാന്‍  പ്രയോജനം ചെയ്തു

🙂 എണീറ്റുവലതും പുട്ടടിച്ചു തീര്‍ത്ത്‌ നേരെ ഫോണിലോട്ട് അഭയം പ്രാപിച്ചവരും കുറവല്ല … അവരങ്ങനെ ഒരു കൈയില്‍ ഫോണും പിടിച്ചു കണ്ണുകള്‍ കൊണ്ട് ടിവി സ്ക്രീനിലൂടെ അലക്ഷ്യമായി കണ്ണുകള്‍ പായിച്ചു കൊണ്ടിരുന്നു ..

🙂 കുറച്ചുപേര്‍ ഫെയിസ്ബുക്കിലുംക്കിലും  നെറ്റിലും ഉണ്ടായിരുന്നു ( ??? )

🙂 ചില പുസ്തക ജീവികള്‍ കിട്ടിയ ദിവസം കുറെ ഒതുക്കിപ്പെറുക്കലുകള്‍ക്ക് ഉപയോഗിച്ചു (   ഉണ്ട് , അങ്ങനെയും കുറെ പ്ലാന്‍റെര്‍സ് ഉണ്ടേ 😉

🙂  നെയില്‍ പോളിഷ് കളര്‍ മാറ്റി പരീക്ഷിച്ചും, തലയില്‍ എണ്ണതേച്ചു തളം വെച്ചും 😉  ഉപാധികളില്ലാതെ കുളിച്ചും കുറേപ്പേര്‍ തീര്‍ത്തു

🙂 ആര്‍ക്കും യാതൊരു ശല്യവും ഉണ്ടാക്കാതെ , കിട്ടിയ്യത്‌ അടിച്ചുകേറ്റി ചുമ്മായങ്ങനെ ഉണ്ടുറങ്ങിത്തീര്‍ത്തവരും കുറവല്ല …ലക്കി പീപ്പിള്‍ 🙂

🙂 രണ്ടു കുപ്പിയുടെ ബലത്തില്‍ ഹര്‍ത്താലിനെതിരെ പറഞ്ഞും ,അനുകൂലിച്ചും കുറെ ബുദ്ധി ജീവികള്‍

ചില അത്യാവശ്യ സേവന മേഖലകളും , ഐടി  ജനങ്ങള്‍ക്കും ഇതു ഒരു സാദാരണ ദിവസം ആയിരുന്നു … ഞങ്ങള്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവര്‍ ആണ് 🙁  അതുകൊണ്ട് തന്നെ ഞാന്‍ ഇന്നലെത്തന്നെ  ആറു ഉണക്കച്ചപ്പാത്തി മുന്‍കൂര്‍ വാങ്ങിവെച്ച് ഹര്‍ത്താലിനോടുള്ള പ്രതിബദ്ധത അറിയിച്ചു 🙂

ഹര്‍ത്താലിനിടെ അരങ്ങേറിയ കല്ലേറ് തുടങ്ങിയ കലാപ്രകടനങ്ങള്‍!! അതിപ്പോ 🙁 തെറ്റ് തന്ന്യാ ..  കാട്ടിലെ ആന , തേവരുടെ മരം ..വലിയെടാ വലി  എന്ന് കേട്ടിട്ടില്ല്യെ …നമ്മുടെ കുടുംബത്തില്‍ നിന്ന് അല്ലാത്തതോണ്ട് നമുക്കത്ര വേദന ചിലപ്പോള്‍ തോന്നിയെന് വരില്ല്യ …

അങ്ങനെ ആരോക്കെയെന്തോക്കെയെങ്ങനെയൊക്കെ ആഘോഷിച്ചാലും ഇല്ലെങ്കിലും  പെട്രോള്‍ വില ലിറ്ററിനു എഴുപതില്‍ എത്തി നില്‍ക്കുന്നതില്‍ നമുക്കെല്ലാര്‍ക്കും സങ്കടമുണ്ട് …അമര്‍ഷമുണ്ട് … ഇല്ല്യെ ?? ഹ്മം ഇല്ല്യ …തുടര്‍ന്ന് വായിക്കുക

പറഞ്ഞത് ധിക്കാരമാണോയെന്നു എനിക്കറിയില്ല്യ ..കേരളത്തിലെ വളരെയേറെ കഴിവുള്ള ഒരു മുന്‍IAS ബുദ്ധിജീവിയോടു ഞാന്‍ ആദ്യാമായി എതിര്‍ത്തു സംസാരിച്ചു .മാനസികമായി കുറച്ചു വിഷമം ഉണ്ട്,കാരണം അദ്ദേഹത്തെപ്പോലെ ഒരാള്‍ക്കെതിരെ സംസാരിക്കാന്‍ഞാന്‍യോഗ്യനല്ല  …പക്ഷെ സത്യം , മനസ്സില്‍തോന്നുന്നത് ആരുടെ മുഖത്തും നോക്കി പറയണമെന്ന് എന്നെ പഠിപ്പിച്ച ഗുരു കാരണവന്മാര്‍അതൊരു ധിക്കാരമായി എടുക്കില്ല്യ എന്നെനിക്ക് ഉറപ്പുണ്ട്

 

 

one Retired Govt Secretary to Govt ( (IAS)  … ഇങ്ങനെ പറഞ്ഞു :

കോഴിയിറച്ചി 50 രൂപയില്‍ നിന്നി ഒറ്റയടിക്ക് 110  വരെ രൂപയായി.ഏത്തക്ക കിലോക്ക് നാല്‍പ്പതു രൂപയായി.സിനിമ ടിക്കെട്ടിനു 50-60-70 രൂപയായി.മദ്യത്തിന്റെ വില എത്രയാ കൂടിയത്.. ആരെങ്കിലും ഹര്‍ത്താല്‍ നടത്തിയോ?വാഹനം കത്തിച്ചോ..? ആഡംബര കാറ് വാങ്ങാന്‍ എല്ലാവര്‍ക്കും പണമുണ്ട്.ഇരുപതു ലക്ഷം വരെഅതിനായി മുടക്കുന്നു .. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനും ആള്‍ട്ടോ കാറില്‍ വരുന്നു.എല്ലാവര്‍ക്കും ശമ്പളം കൂടി ..പറയുന്നത് സത്യമല്ലേ?ഏഴു ശതമാനം ഡീ എ ഞാനടക്കമുള്ള പെന്ഷങ്കര്‍ക്കും കൂടി.എനിക്ക് രണ്ടായിരം രൂപയോളം കൂടി..എല്ലാറ്റിനും കൂടുമ്പോ പെട്രോളിന് കൂടാതിരിക്കാന്‍ പറ്റുമോ …….???

ഹ്മം ………എന്ത് പറയണം എന്നെനിക്കറിയില്ല ..കാരണം ഇതിനുത്തരം ഒരുപാട് പറയാനുണ്ട് ക്ഷമിക്കണം …സാറിന് അത് മനസിലാകില്ല്യ  പതിനാലു രൂപ കൊടുത്തു ഒരു പാക്കറ്റ് ബന്നും , നാല് റോബസ്റ്റ പഴവും വാങ്ങിയാല്‍ രണ്ടു നേരം അത് മതി …രാവിലെ ഒരു കട്ടന്‍ ചായയും രണ്ടു കടിയും ..അങ്ങനെ ഒരു വര്‍ഷത്തോളം ഞാന്‍ കഴിഞ്ഞിരുന്നു …ഇപ്പോഴും ചിലരെങ്കിലും കഴിയ്യുന്നുണ്ടാവും ..അപ്പോള്‍ ചായയുടെ വില ഏഴോ പത്തോ ആകുന്നതും ….ബസ്‌ ചാര്‍ജ് കൂടുന്നതും ഞങ്ങള്‍ക്ക് വിഷയമാണ് ……മുന്തിയ ബാറുകളില്‍ അല്ലെങ്കില്‍ മുന്തിയ ഇനം മദ്യത്തോടൊപ്പം കടിച്ചു വലിക്കാന്‍ ചിക്കന്‍റെ വില കൂടുന്നത് ചിലപ്പോള്‍ ഞങ്ങള്‍ക്ക് വിഷയമല്ല,,,എന്നും ചിക്കന്‍ കഴിച്ചല്ല ഞങ്ങള്‍ ജീവിക്കുന്നത് …ഉറങ്ങാന്‍ ഞങ്ങള്‍ക്ക് മദ്യം വേണ്ട …ഓര്‍മ്മകള്‍ മാത്രം മതി …കുറെ ഓര്‍മ്മകള്‍ കൂടുതല്‍ ആകുമ്പോള്‍ ഒരു തുള്ളില്‍ കണ്ണീരില്‍ ചിലപ്പോ കുറെ സമയത്തേക്ക് ഉറങ്ങാന്‍ പോലും കഴിയാറില്ല്യ….ഏറ്റവും തറ ടിക്കറ്റ്‌ എടുത്തു സിനിമ എപ്പോഴെങ്കിലും കാണുന്ന ഞങ്ങള്‍ക്ക് അതിന്‍റെ വില കൂടിയാലും സഹിക്കാവുന്നതെയുള്ളൂ..എന്നും സിനിമ കണ്ടല്ല ഞങ്ങള്‍ ജീവിക്കുന്നത് …..സര്‍ കരുതുന്നപോലെ ഞങ്ങള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ ഒന്നും തരുന്നില്ല്യ …പറയാന്‍ ആണെങ്കില്‍ എനിക്കേറെ ഉണ്ട് … അത് മനസിലാക്കാന്‍ കുറച്ചു താഴെ തട്ടില്‍ ഇറങ്ങി ചിന്തിക്കണം …അത് പക്ഷെ സാറിന് പറ്റുമെന്ന് തോന്നുന്നില്ല്യ……ഒരു ചൊല്ലുണ്ട് “ഉണ്ടവന് പായ കിട്ടാഞ്ഞിട്ട് , ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട് ” ..സാര്‍ എല്ലാം ഉണ്ട് കഴിഞ്ഞിരിക്കുന്നു ..അതുകൊണ്ടുതന്നെ ഈ പറഞ്ഞ അഭിപ്രായത്തെ ( പെട്ട്രോള്‍ വില കൂടിയതിനെ ന്യായീകരിച്ചത് ) അതിന്‍റെതായ സെന്‍സില്‍ എടുക്കുന്നു.. 🙁
ചിലര്‍ പറയുന്നത്  പെട്രോള്‍ മദ്ധ്യവര്‍ഗക്കാരന്‍റെ പ്രശ്നമെന്നാണ് ..കാരണം സാധാരണക്കാര്‍ക്ക് വേണ്ടതൊക്കെ ഇപ്പോള്‍ ഡീസലില്‍ ആണത്രേ..ഭൂരിപക്ഷം ഓട്ടോയും ഡീസല്‍ ആണല്ലോയെന്നു 🙁

പ്രിയ സുഹൃത്തുക്കളെ ഒന്ന് മനസിലാക്കുക , ഈ മിഡില്‍ ക്ലാസ്‌ എന്ന് പറയുന്നതും ജനങ്ങള്‍ ആണ് …കോടിക്കണക്കിനു കെട്ടിയിരുപ്പുള്ളവരല്ല …പെട്രോള്‍ കൂടിയാലും ഡീസല്‍ കൂടിയാലും അത് പ്രശ്നം ആകുന്നതു സാധാരണക്കാര്‍ക്ക് കൂടിയാണ്..ആയിരങ്ങള്‍ മുതല്‍ പതിനായിരങ്ങള്‍ വരെ ആശുപത്രിചിലവായി വിഴുങ്ങപ്പെടുന്ന ഈ കാലത്ത് കേവലം ഒരു പനി വന്നാല്‍ തീരേണ്ട നീക്കിയിരിപ്പോക്കെയോ ഇവിടെ ഭൂരിപക്ഷത്തിനും ഉള്ളൂ

അടിസ്ഥാനപരമായി  എന്‍റെ അഭിപ്രായത്തില്‍ ഇവിടെ രണ്ടു കൂട്ടരേ ഉള്ളൂ , ഒന്ന് കാശുള്ളവനും , മറ്റേതു കാശില്ലാത്തവനും …ചിലപ്പോള്‍ നമ്മള്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ പലതായിരിക്കാം…പിടിക്കുന്ന കൊടിയുടെ നിറം പലതായിരിക്കാം ..സംസാരിക്കുന്ന ശൈലി പലതായിരിക്കാം …പാവപ്പെട്ടവന്‍ വീണ്ടും പാപ്പരായും , കാശുള്ളവന്‍ കുത്തക മുതലാളിയും ആയി മാറ്റപ്പെടുമ്പോള്‍ ഒന്നറിയുക പെട്രോള്‍ മദ്ധ്യവര്‍ഗക്കാരന്‍റെ പ്രശ്നമല്ല  …പെട്രോള്‍ വില കൂടിയാല്‍ , അത് പിന്നീട് കൂടാനിരിക്കുന്ന തുടര്‍ ചലനങ്ങളുടെ ഒരു പ്രകമ്പനമാണ് …
പാല്‍ വില അഞ്ചു രൂപ കൂട്ടി എന്നിട്ട് കൃഷിക്കാര്‍ സന്തോഷതിലാണോ ? അല്ല ( വായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതില്‍ക്ലിക്ക്ചെയ്യാം )

തമിഴ്നാട്ടില്‍ മിനിമം ബസ്‌ചാര്‍ജ് രണ്ടു രൂപയാണ് , ഇവിടെ അഞ്ചും ..എന്നിട്ടോ ?  അവര്‍  തൃപ്‌തരാണോ ?

ഒന്ന് കിട്ടിയാല്‍ രണ്ടു ചിലവാക്കാന്‍ നമുക്ക് തോന്നുമെങ്കില്‍  പത്തു നമ്മളില്‍നിന്നു പിടിച്ചു വാങ്ങാന്‍ കുറെ കുത്തകകള്‍ ഇവിടുണ്ട് …

നമ്മള്‍ കൊടുക്കുന്ന  70  രൂപയില്‍   പെട്രോള്‍ കമ്പനിക്ക് കിട്ടുന്നത് 40  രൂപ …ബാക്കിയുള്ളത് ടാക്സ്‌ 🙂       പെട്രോള്‍ ഒരു ആഡംബര വസ്തുവല്ല …ഇന്നത് കാശുകാരന്‍റെയും, കാശില്ലാത്തവന്‍റെയും    ഒരു ആവശ്യമാണ്‌  …പക്ഷെ എന്ത് കൂടിയാലും കാശുള്ളവന് എന്നും ഒന്നുമൊന്നും ഇവിടെ  ഒരിക്കലും പ്രശ്നമല്ല ….

പക്ഷെ  ഒന്ന് പറയട്ടെ , ഈ സര്‍ക്കാര്‍ അവര്‍ക്ക് കഴിയാവുന്ന രീതിയില്‍ അതിക നികുതി വേണ്ടെന്നു വെച്ചു…തലപ്പത്തുള്ളവര്‍ കൂടെ അത് ചെയ്‌താല്‍ ..അല്ല അത് നടക്കാന്‍ പോണില്ല്യ 🙁 🙁

പതിനായിരം ഏക്കര്‍  വനഭൂമി ദേശസാല്‍ക്കരിച്ച  കുഞാപ്പയും,  മുന്നൂറുകോടി സ്വത്തുള്ള പിള്ളമാരും ,ലക്ഷങ്ങള്‍ പിറന്നാള്‍ സദ്യക്ക് പൊടിച്ചു കളയുന്ന ചില അച്ചായന്‍മാരും നമ്മളെ ഭരിക്കുമ്പോള്‍ സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍  ആരെങ്കിലും എന്നെങ്കിലും വരുമോയെന്ന ആശങ്കയോടെ തല്‍ക്കാലം ഇവിടെ നിര്‍ത്തട്ടെ …

സജിത്ത് പി എച്ച്

ശരിയപ്പോ  🙂

 

 


 

Posted in രാഷ്ട്രീയം | Tagged | Comments Off on ഹര്‍ത്താല്‍ ദിനാഘോഷങ്ങള്‍ :)

ദിവ്യഗര്‍ഭിണി

 

 

 

 

ഇതിപ്പോ വര്‍ഷം ഒന്നര കഴിഞ്ഞിരിക്കുന്നു …ഏഷ്യാനെറ്റിലെ വൈകിട്ട് ഏഴ്മണിക്ക്‌ സംപ്രേക്ഷണംചെയ്യുന്ന ഹരിചന്ധനം നായിക ഗര്‍ഭിണിയായി    പുര നിറഞ്ഞു നിക്കാന്‍ തുടങ്ങീട്ടു ..

കല്യാണമോ കഴിഞ്ഞിട്ടില്ല്യ .. കാണെണ്ടാവരെ കുറെ കാണിച്ചു …;)

ഗര്‍ഭം ഉണ്ടാക്കിയവന്‍ പോയി വേറെ പെണ്ണിനെ കെട്ടി , അവള്‍ ചത്തു ..വില്ലനും ചത്തു … മഴ പോയി വേയില്‍ വന്നു …വെയില്‍ പോയി തണുപ്പ് വന്നു …അങ്ങനെ കാലം കൊറേ ആയി ….ഇവളിന്നും ഗര്‍ഭിണി തന്നെ ..സംഭവം തന്നെ 😉

ഞാന്‍ ഇടക്ക് ഒന്ന് നോക്കാറുണ്ട് ( അതായത് വൈകിട്ട് ടിവി സ്ക്രീനില്‍…ദിവ്യഗര്‍ഭമുള്ള വയറോട്ടു കാണുന്നുല്ല്യ ) ഇരുമ്പുലക്ക പ്രസവിക്കട്ടെ എന്ന് പറഞ്ഞു പുരാണത്തില്‍ പണ്ടൊരാള്‍ ശപിച്ചത് ഓര്‍മ്മ വരുന്നു 😛

 

ഈ സീരിയല്‍ ഇനിയും കണ്ടുകൊണ്ടിരിക്കുന്ന ഇത്രയും ക്ഷമാശീലമുല്ല എല്ലാ പ്രേക്ഷകരെയും മനസ്സില്‍ നമിച്ചുകൊണ്ട് തല്ക്കാലം നിരത്തുന്നു ..

കൂടുതല്‍ പറഞ്ഞിട്ട് കാര്യമില്ല്യ … 🙂

 

ശരിയപ്പോ 🙂

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

എന്തായിരുന്നുവത് ??

നെഞ്ചിനു താഴെ ഇറക്കി വെട്ടിയ ബ്ലൌസ് പീസും , മുട്ടിനു മീതെ കേറ്റി വെട്ടിയ കുട്ടിനിക്കറും ഇട്ടാല്‍ മാത്രമേ ഫാഷന്‍ വരുവെന്നു വിചാരിക്കുന്ന ആധുനിക ഫെമിസ്റ്റ്‌ ചിന്താഗതിക്കാര്‍ക്കുള്ള പോസ്റ്റല്ല ഇതെന്ന ഓര്‍മ്മപ്പെടുത്തലോടെ ഞാന്‍ കുത്തിക്കുറിക്കട്ടെ  …

 

എന്തായിരുന്നു അവിടെ സംഭവിച്ചത് ?

 

 

 

 

 

ഇങ്ങനെയൊരു പടം അല്ലാതെ വേറെ വാര്‍ത്ത ഒന്നും കാണാത്തതുകൊണ്ട് ഉണ്ടായ ആശയക്കുഴപ്പമാണ് …ഇക്കഴിഞ്ഞ ദിവസം ചന്ദ്രശേകരന്‍ നായര്‍ സ്റ്റേഡിയത്തില്‍   അരങ്ങേറിയ കലാപ്രകടനം എന്തായിരുന്നു ?

അംഗഭംഗിയും ശരീരവടിവും വിളിച്ചുപറയപ്പെട്ട  മദാലസ റാണിമാരുടെ സ്പെഷ്യല്‍ റീമിക്സ് തിരുവാതിരയോ ?

അതോ ഉത്താരാനുനിക കാലത്തിലെ റിയാലിറ്റിഷോയില്‍  നിന്നും വിരിയപ്പെട്ട  ഹോര്‍മോണ്‍ പ്രോഡക്ട്കളുടെ  പേരറിയാത്ത ക്രാഷ് കോഴ്സ് അഴിഞാട്ടമോ ?

 

അതോ , സര്‍ക്കാര്‍ വക മദ്യം കിട്ടാഞ്ഞിട്ട് പട്ടയടിച്ച   ക്ലബ്‌ മമ്മിമാരുടെ മക്കളുടെ പൂരക്കളി-പുലികളിയോ ??

 

അതോ രാഖി സാംവന്ത് മോഡലില്‍ മക്കളെ വളര്‍ത്തിയെടുക്കാന്‍ പാടുപെടുന്ന ഒരു പറ്റം ആള്‍ക്കാരുടെ കേളീ വിക്രിയകളോ

 

അല്ല , ഓണം വാരാന്ത്യത്തോട് അനുബന്ധിച്ചു നടത്തിയതെന്ന് പറയപ്പെടുന്ന പരിപാടിയായതിനാല്‍   , മാറുന്ന കാലത്തെ ഓണാഖോഷത്തെക്കുറിച്ചു  നമളുമോന്നു അറിഞ്ഞിരിക്കണമല്ലോ !!!

 

പണ്ട്കാലത്തുള്ളവര്‍ക്ക്  ഓണത്തല്ലും , പുലികളിയും നടത്താമെങ്കില്‍  ..വാമനന്‌ ഒറ്റമുണ്ടു ഉടുത്തു വരാമെങ്കില്‍ ..അതെല്ലാം ചേര്‍ത്ത് ഒരു റീമിക്സ് അവതരിപ്പിക്കുന്നതില്‍ തെറ്റില്ല്യലോല്ലേ  😛

ഇതെല്ലാം ഉണ്ടെന്നു പറഞ്ഞിരുന്നേല്‍ കള്ളവണ്ടി പിടിച്ചെങ്കിലും ഒന്നെത്താമായിരുന്നു  !!!!!!!!!

 

 

 

 

 

 

 

 

Posted in കഥ/കവിത | Tagged | 1 Comment

ഇനിയെന്നു :(

അറപ്പുരയിലെ പഴക്കുലയില്‍ ആകെ  അവശേഷിച്ചിരുന്ന ഞാലിപ്പൂവന്‍ പഴം കൂടെ പിഴുതെടുക്കുന്നതിനിടയില്‍ ചങ്ക് പിടയുന്ന വേദനയോടെ ഞാന്‍ ഓര്‍ക്കുന്നു… എല്ലാം കഴിഞ്ഞിരിക്കുന്നു 🙁

 

നാളെ   പൂജ്യവും ഒന്നും മാത്രം പ്രാധാന്യമുള്ള യന്ത്രഭാഷയുടെ ലോകത്തേക്ക് തിരിച്ചു പോണം:(

വീട്ടില്‍ ഞാന്‍ എപ്പോള്‍ എത്തിയാലും അറപ്പുരയില്‍  കൊതിയോടെ എന്നെക്കാത്ത്, എനിക്ക് വേണ്ടി മാത്രം    ഇളം സ്വര്‍ണ്ണ നിറത്തോടെ  ഒരു പഴക്കുല ഉണ്ടാവും 😉  ..അങ്ങോട്ടും ഇങ്ങോട്ടും കടക്കുംമ്പോഴെല്ലാം ഞാന്‍ അവളെ ഒന്ന് തലോടാറുണ്ട്   .  കഴിഞ്ഞ ദിവസങ്ങള്‍ ഓരോ നിമിഷവും ആര്‍ത്തിയോടെ ജീവിയ്ക്കുകയായിരുന്നു … ഇനിയെന്നു !!!  അറിയില്ല്യ … ഓര്‍ക്കുമ്പോള്‍ പ്രാണന്‍ പോകുന്ന വേദന ….( ഇതിനു മുന്‍പ് പ്രാണന്‍ പോയിട്ടുണ്ടോ അതറിയാന്‍ എന്ന് ചോദിച്ചാല്‍ ഇല്ല്യ, ) എന്തോ മനസ്സില്‍ ആകെയൊരു വിങ്ങല്‍ … ചില  കാര്യങ്ങള്‍ അങ്ങനെയാണ് ..പറഞ്ഞറിയിക്കുക അസാധ്യം …

പുറത്ത് മഴ പെയ്യുന്നെങ്കിലും എന്‍റെ കണ്ണുകള്‍ വിയര്‍ക്കുന്നു  …കരയുകയാണോ എന്ന് ചോദിച്ചാല്‍ …എനിക്കറിയില്ല്യ  🙁  ഇതാദ്യമായല്ല വീട്ടില്‍ നിന്നും തിരിച്ചു പോകുന്നത്  …പക്ഷെ ഇത്രയും ഒഴിവു ദിവസങ്ങള്‍ ഇതാദ്യമാണ് …..

എല്ലാ പെണ്‍കുട്ടികളെയും മനസുകൊണ്ട് ഞാന്‍ നമിക്കുന്നു …കല്യാണം കഴിഞ്ഞ നിമിഷം ,  പതിറ്റാണ്ടുകള്‍ തന്‍റെ ഭാഗമായിരുന്ന എല്ലാരേയും വിട്ടു പുതിയ ഒന്നിനെ സ്വീകരിക്കാന്‍ അവര്‍ക്കെങ്ങനെ മനസ് വരുന്നു എന്ന് ഞാനിപ്പോ ഓര്‍ക്കുന്നു  …

ഉമ്മറക്കോലായില്‍  നെല്‍ക്കറ്റ  മെതിക്കുന്നതിന്‍റെ ശബ്ധത്തെക്കള്‍ എന്‍റെ ഹൃദയം മിടിക്കുന്നു ..  നിനക്ക് ഹൃദയമില്ല്യ എന്ന് പറഞ്ഞെന്നില്‍നിന്നും അകന്ന സുഹൃത്തിനെ ഞാന്‍ ഓര്‍ക്കുന്നു ..അവള്‍ പറഞ്ഞതപ്പോ തെറ്റായിരുന്നു 😉

സങ്കടം വരുമ്പോള്‍ എനിക്ക് ഓര്‍ത്തു ചിരിക്കാന്‍ ഒരു നിമിഷം തന്ന അജ്ഞാതനായ ആള്‍ക്ക് നന്ദി 🙂  ഇന്നലെയായിരുന്നു അത് സംഭവിച്ചത് … വൈകിട്ട് സന്ദ്യാവന്ദനം നടത്താന്‍ വിളക്കിനു മുന്നില്‍ ഞാന്‍ നിന്നപ്പോള്‍ പടിപ്പുരപ്പടിക്കല്‍ ഒരനക്കം കേട്ടു .. അമ്പതു വയസ്സുണ്ടെന്നു തോന്നിച്ച ഒരു അസ്ഥികൂടംകടന്നു വന്നു … പുഞ്ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു ..

അച്ചനില്ല്യെ കുട്ട്യേ ?

ഹ്മം ഉണ്ട് ..കേറിയിരിക്കൂ ..ഞാന്‍ വിളിക്കാം ..

വന്ന ആള്‍ നേരെ വിഷയത്തിലോട്ടു കടന്നു …റോഡിലൂടെ നടന്നുപോകുമ്പോള്‍  പടിപ്പുരയില്‍ എന്നെ കണ്ടുവത്രെ !!! അയല്‍ക്കാരോട് കൂടുതല്‍ അന്വോഷിച്ചു …  സ്വയമ്പന്‍ പെണ്‍കുട്ടികളുടെ ജാതകം അങ്ങേരുടെ കയ്യിലുണ്ട് …എന്നെക്കണ്ടപ്പോ കെട്ടിക്കാന്‍ പ്രായമായി എന്ന് തോന്നിയത്രേ 😛

കല്യാണമോ !!!  എനിക്കോ !!!  ഈശ്വരാ 🙂 അതിബയങ്കരമായി ചിരിയോ നാണമോ എന്തൊക്കെയോ  വന്നെങ്കിലും അതെല്ലാം ഉള്ളിലടക്കി മടികൂടാതെ ഞാന്‍ പറഞ്ഞു ..

ക്ഷമിക്കണം ..എന്നെ  കണ്ടാല്‍ ഇത്തിരി സൈസ് ഉണ്ടെന്നെയുള്ളൂ ….കുറെ എന്തൊക്കെയോ പഠിക്കാന്‍ ശ്രമിച്ചെങ്കിലും , ബുദ്ധിയും വിവരവും തീരെ കുറവാ  !! പക്വത ആണെങ്കില്‍ അടുത്തൂടെ പോയിട്ടില്ല്യ .. ഇപ്പോഴും എനിക്ക് ചിരി വന്നിട്ട് വയ്യാ  🙂   എന്ന് പറഞ്ഞു ഞാന്‍ നടന്നു നീങ്ങി ..

പുറകില്‍ നിന്നും അങ്ങേര്‍ പറയുന്നത് കേട്ടു …

അതിനിപ്പോ കെട്ടാന്‍ അതൊന്നും വേണ്ടാ 🙂  ചിലപ്പോ ഒന്ന് കെട്ടിയാ അതൊകെ വന്നേക്കും ..

മനസ്സില്‍ ഇപ്പോഴും ഇടക്കിടെ സങ്കടം വരുന്നു …നാളെ പോണം ..പക്ഷെ ഇനിയെന്നു !!!

കൂടുതല്‍ ആലോചിക്കുമ്പോ ഒരുപാട്  വേദനിക്കുന്നു …

” നമ്മള്‍ ഹൃദയം കൊണ്ടാണോ സ്നേഹിക്കണ്ടത് അതോ ബുദ്ധികൊണ്ടോ ? “

ഞാന്‍ കൂടുതല്‍ ഹൃദയം കൊണ്ട് സ്നേഹിക്കുന്നു ..അതുകൊണ്ട് വേര്‍പാടിന്‍റെ നീറ്റല്‍ കൂടുതലാണ് … അപ്പോള്‍ ഇനിയെങ്കിലും ബുദ്ധി കൊണ്ട് സ്നേഹിച്ചു പഠിക്കണോ 🙁  എന്തായാലും മനസ് കൂടെ വേണം 🙁 🙁

എല്ലാവര്‍ക്കുംഒരുഗാനംസമര്‍പ്പിച്ചുകൊണ്ട്  …

 

ശരിയപ്പോ  🙂

 

 

Posted in കഥ/കവിത | 2 Comments

നിത്യകന്യക

അഞ്ചുമണിയായിക്കാണും ,സൂര്യദേവന്‍റെ കന്നിവെളിച്ചം  ഭൂമീദേവിയുടെ നഗ്ന മാറിലേക്ക് ഒഴുകാന്‍  തയ്യാറെടുക്കുകയാവണം …. അതിനിടയില്‍ പതിവ് തെറ്റിച്ചുകൊണ്ട് ഒരു കാകത്തിന്‍റെ  ശബ്ദം എന്‍റെ കാതുകളെ അലോസരപ്പെടുത്തി കടന്നുപോയി ……ഇടക്ക് പറമ്പില്‍ കാണാറുള്ള പൂവന്‍ കോഴിയെ ഞാന്‍ ഓര്‍ത്തു …അതിന്‍റെ ശബ്ദം കേട്ട് കൊണ്ടാണ് ഞാന്‍ ഉണരാരുള്ളത് ,ഇതാദ്യമായി …:(   പതിയെ പതിയെ കാകത്തിന്‍റെ ശബ്ദം ഇമ്പമുള്ളതായിത്തോന്നി ….    ഇടക്കിടെ  ആ കാകത്തിന്‍റെ  ശബ്ദം വന്നും പോയുമിരുന്നു … എന്തായാലും അതികം വൈകാതെ  മുറ്റത്തേക്കിറങ്ങി  …

മഴ നനയണ്ടന്‍റെ അപ്പുവേ ,  പനിപിടിക്കും .. രണ്ടീസ്വം ( രണ്ടു ദിവസം)  കഴിഞ്ഞാല്‍ പോണ്ടതല്ലേ  ?

മുറ്റമടിക്കുകയായിരുന്ന അമ്മ സ്നേഹത്തില്‍ പൊതിഞ്ഞ നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തി ..

അപ്പൊ അമ്മ മഴ നനയുന്നില്ല്യെ ..പനി പിടിക്കില്ല്യെ ?

ആഹാ , അതെനിക്കിപ്പോ ശീലായി …

ഇങ്ങനെയല്ലേ , എനിക്കും ശീലാവ്വ്വാ ? അമ്മേ  രാവിലെ മുതല്‍  ഒരു കാക്ക കരയുന്നത് ഞാന്‍ കേട്ടല്ലോ , ഇവിടെവിടെം കാണാനില്ല്യാലോ .അമ്മ കണ്ടോ?

ആര് പറഞ്ഞു കാക്ക കരഞ്ഞതാന്നു ? കാക്ക ചിരിക്കുമ്പോഴും , കരയുമ്പോഴും  ഒക്കെ അങ്ങനെയല്ലേ ശബ്ധിക്കൂ ..ബാക്കിയൊക്കെ നമുക്ക് തോന്ന്ണതല്ലേ ?

കാക്ക ചിരിക്കുമോ …സന്തോഷം വന്നാല്‍ ചിരിക്കുമായിരിക്കും ..

അതിപ്പൊ മരിച്ചുപോയ ആരുടെയെങ്കിലും ആത്മാക്കള്‍ ആയിരിക്കും …നീയതിനെ ആട്ടിവിടണ്ടാ

ല്ല്യാ , ഞാന്‍ ഒന്നും ചെയ്യാന്‍ പോണില്ല്യാ ..എന്ന് മനസ്സില്‍ ഓര്‍ത്തുകൊണ്ട് മുന്നോട്ടു നീങ്ങിയതിനിടയില്‍ , കര്‍ക്കിടകപ്ലാവില്‍ നിന്നും വീണ്ടുമാശബ്ധം കേട്ടു ….

ഓര്‍മ്മകള്‍ ഒന്നൊന്നായി എനിക്ക് മുന്നിലേക്ക്‌ നീണ്ടു ..ഒരു പടവാള്‍ കണക്കെ എന്നെ അവ ആക്രമിച്ചുകൊണ്ടിരുന്നു ..

അതേ ..ഇതവള്‍ തന്നെ !!!    മരിച്ചിട്ടിപ്പോ വര്‍ഷം ഒന്നായി …അവളുടെ തിരുശേഷിപ്പുകള്‍  നിളയില്‍ ഒഴുക്കാനായി  ഐവര്‍മഠം വരെ ഒന്ന് പോകണമെന്ന് മനസ്സില്‍ വിചാരിച്ചിരുന്നതാണ് ..ഇതിപ്പോ ഈയിടെയായി വേണ്ടതൊക്കെ മറന്നു തുടങ്ങിയിരിക്കുന്നു ..

ഏറണാകുളത്ത്  വിമാനത്താവളത്തില്‍   ടാക്സിഡ്രൈവര്‍  ആയി ജോലി നോക്കിയിരുന്ന കാലം  … കാക്കനാട്‌ ആയിരുന്നു അന്ന് താമസിച്ചിരുന്നത് ..വണ്ടിയുടെ സിസി അടക്കാനും , വട്ടച്ചെലവിനുമുള്ള കാശ് കിട്ടിയാല്‍ പിന്നെ താമസിച്ചിരുന്ന   ഒറ്റമുറിയിലോട്ടു യാത്രയാകും ..അങ്ങനെ ഒരു യാത്രയിലാണ് അവളെ ഞാന്‍ കണ്ടത് ..ചുരുണ്ടമുടികളോടെ , പാതി രാത്രിയില്‍ തികച്ചും അജ്ഞാതമായ അവള്‍ ഒരിക്കല്‍ വണ്ടിക്കു കൈ കാണിച്ചു …നിര്‍ത്തണോ ,പോണോ  എന്ന് ഒരു നിമിഷം ആലോചിച്ചു ..പിറ്റേ ദിവസം പത്രത്തില്‍ വരാന്‍ സാധ്യതയുള്ള ഒരു വാര്‍ത്ത ആലോചിച്ചു ,

“മൃഗീയ പീഡനത്തെത്തുടര്‍ന്ന് യുവതി കൊല്ലപ്പെട്ടു “

എന്‍റെ പണി വണ്ടിയോടിക്കല്‍ ആയതുകൊണ്ട് കുറച്ചു മുന്നോട്ടുപോയശേഷം , എന്തോ ഓര്‍ത്തുകൊണ്ട് വണ്ടി പുറകോട്ടു എടുത്തു …പുറകിലെ വാതില്‍ തുറന്നു ഉള്ളില്‍ക്കെറിയ അവളെയോന്നു ഞാന്‍  നോക്കി ..ഇരുണ്ട വെളിച്ചത്തിലും ഇരുപത്ത്ന്ജ്ജുവയസ്സുണ്ടെന്നു തോന്നിച്ച അവരുടെ താലിമാല മിന്നിത്തിളങ്ങി … ഞാന്‍ ചോദിച്ചു ..

മാഡം   എവിടേക്കാ പോണ്ടേ ?

എവിടേക്കെങ്കിലും !!      ആ ഉത്തരം ഞാന്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല്യ …

അല്ല , അതിപ്പോ എന്താ ആവശ്യംന്നു പറയാതെങ്ങനെയാ ..

എനിക്ക് സുഖം വേണം ..അത് കിട്ടുന്ന എവിടെക്കെങ്കിലും വണ്ടി വിടൂ …

എങ്ങോട്ട് പോകണമെന്നോ , എന്ത് ചെയ്യണമെന്നോ അറിയാതെ നിന്ന എന്നോട് അവള്‍ പറഞ്ഞു ..മുന്നോട്ടെടുക്കൂ..വലത്തോട്ടു …ഇടത്തോട്ട്‌..അങ്ങനെ പറഞ്ഞതിനനുസരിച്ചു നീങ്ങി …

പച്ച വെളിച്ചം തെളിഞ്ഞു നില്‍ക്കുന്ന ഫാസ്റ്റ് ഫുഡ്‌കട എന്ന് തോന്നിപ്പിച്ച സ്ഥലം എത്തിയപ്പോള്‍ അവള്‍ പറഞ്ഞു ..

ഇവിടെ നിര്‍ത്തൂ …

ഒന്നും മിണ്ടാതെ അവള്‍ പുറത്തിറങ്ങി ..നടന്നു നീങ്ങുന്നതിനിടയില്‍ പറഞ്ഞു  മൂന്നു മണിക്കൂറിനു ശേഷം വീണ്ടും ഇവിടെവെച്ചു കാണാം .. 🙂

ഞാന്‍ ആലോചിചിച്ചു , ഇതിപ്പോ പണ്ടാരെങ്ങോപറഞ്ഞപോലെ  “വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തിട്ടപോലെയായല്ലോ” 🙁

സാരല്ല്യ ..റൂമില്‍ ചെന്നാല്‍ കൊതുകുകടി ഏറ്റുകിടക്കണം ..ഹ്മം ഇതിപ്പോ വല്ലതും തടഞ്ഞാല്‍ അത് കോളായി 🙂

മൂന്നു മണിക്കൂറിനു ശേഷം ഞാന്‍ തിരിച്ചവിടെ ചെന്നു .. മുപ്പതു വയസു പ്രായം തോന്നിക്കുന്ന ഒരുത്തനോടൊപ്പം അവള്‍ നില്‍ക്കുന്നു ..ചെന്ന ഉടനെ അവള്‍ പറഞ്ഞു , എന്നെ ആദ്യം കണ്ട സ്ഥലത്ത് കൊണ്ടുവിടൂ ..

തിരിച്ചുകൊണ്ട്ചെന്ന് വിട്ടു ..  വാനിറ്റി ഭാഗില്‍നിന്ന് ഒരു ചെക്ക് എടുത്തു അവള്‍ ചോദിച്ചു , എത്രയായി ? അക്കൗണ്ട്‌ നമ്പര്‍ എന്താ ?

ദൈവമേ !!! ഇതെന്തു വിചിത്രം എന്ന് ഞാന്‍ നിരീച്ചു ..ഡാഷ്ബോര്‍ഡില്‍ കിടന്നിരുന്ന  ബാങ്ക്കടലാസു അടങ്ങിയ പുസ്തകം അവള്‍ക്ക് നേരെ നീട്ടി ..എന്നിട്ട് പറഞ്ഞു ..

പൈസ ….അതിപ്പോ മാഡം തന്നാല്‍ മതി …

അയ്യായിരം രൂപയുടെ ചെക്ക് എനിക്ക് നേരെ നീട്ടിക്കൊണ്ടു അവര്‍ പറഞ്ഞു , നാളെയും കാണണം ..

അന്ന് മുതല്‍ അതൊരു പതിവായി …അവരുടെ കൂടെക്കണ്ട അവനെ ഞാന്‍ പിന്നീട് ഒരുപാട് സ്ഥലത്തു വെച്ച് കണ്ടു ….ഒരിക്കല്‍ ഇരുപതിനായിത്തിന്‍റെ വണ്ടിയില്‍ ..പിന്നീട് കുറച്ചു കൂടി മുന്തിയ ഇനം ഒന്നില്‍ …ഒടുക്കം അവനെ കറുത്ത കടലാസ് ഒട്ടിച്ച ഒരു കാര്‍ ഓടിക്കുന്നതും കണ്ടു ….പിന്നീടുള്ള യാത്രകളില്‍ ഒന്നും ഞാന്‍ ആ സ്ത്രീയോട് സംസാരിക്കാറില്ല്യ ..അയ്യായിരം രൂപയുടെ ഓട്ടം ഓടിക്കഴിഞ്ഞാല്‍ ഞാന്‍ പറയും

മാഡം …

അത്ര മാത്രം …വീണ്ടും ഒരു ചെക്ക് എനിക്ക് നേരെ എഴുതി നീട്ടും ..അങ്ങനെ പത്ത് മാസം കഴിഞ്ഞു കാണണം ….ഒരിക്കല്‍ പതിവിനു വിപരീതമായി മുന്‍വശത്ത് കേറി തിരിച്ചു വരുന്നതിനിടയില്‍ ചോദിച്ചു ..ഇയാള്‍ക്ക് എന്നോട് ഒന്നും ചോദിക്കാനില്ല്യെ ?

ഇല്ല്യ

ഹ്മം ? അതെന്താ അങ്ങനെ ?

ഞാന്‍ ഒന്നും മിണ്ടിയില്ല്യ … അവര്‍ പറഞ്ഞത് ഇന്നും വ്യക്തമായി ഞാന്‍ ഓര്‍ക്കുന്നു …

ഒരു നിശ്വാസത്തോടെ അവള്‍ പറഞ്ഞു ..അല്ലാ , ചലിക്കുന്ന വേശ്യയോട് ഇയാള്‍ എന്ത് പറയാനാല്ല്യെ  …ഹ്മം……ഇയാള്‍ക്കറിയോ പാര്‍ക്കില്‍ ജോലി ചെയ്തുകൊണ്ടിരിക്കുംമ്പോഴാ അവിടെ ജോലി ചെയ്തിരുന്ന ഒരുത്തന് എന്നെ കെട്ടിയാല്‍ കൊള്ളാം എന്ന് തോന്നിയത് ..ഒരേ  ഒരു നിഭന്ധന , കല്യാണത്തിനു ശേഷം ഞാന്‍ ജോലിക്ക് പോകരുത് …കെട്ടിയതിന്‍റെ മൂന്നിന്‍റെ അന്ന് അങ്ങേര്‍ ഓണ്‍സൈറ്റ്‌ ജോലിക്ക് വിമാനം കേറി ..പിന്നെ ആകെയുള്ള ആശ്വാസം , എപ്പോഴെങ്കിലും വന്നെത്തുന്ന ഫോണ്‍വിളികളും ,മുടക്കം തെറ്റാതെ എത്താറുള്ള ബാങ്ക് ബാലന്‍സ് സ്റ്റേറ്റ്മെനടുകളും ആണ് ..you know  I am still a virgin ###……..

അപ്പോഴേക്കും  അവര്‍ക്കിറങ്ങാനുള്ള സ്ഥലം എത്തി

മാഡം …സ്ഥലം എത്തി …

ഇറങ്ങുന്നതിനിടയില്‍ ഞാന്‍ ചോദിക്കാതെ തന്നെ ഒരു ചെക്ക് തന്നുകൊണ്ട് അവര്‍ പറഞ്ഞു ..നാളെ വരണമെന്നില്ല്യ…അങ്ങനെവര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ ഹസ്ബന്റ് വരുന്നുണ്ട് ..ഇയാളുടെ നമ്പര്‍ എന്‍റെ കയ്യിലുണ്ട് ..ഞാന്‍  വിളിക്കാം …

ഞാന്‍ പറഞ്ഞത് നുണയാന്ന് ഇയാള്‍ക്ക് തോന്ന്യോ ?

ഞാന്‍ ഒന്നും മിണ്ടിയില്ല്യ ..അവര്‍ പുറത്തിറങ്ങി നടക്കാന്‍ ആരഭിച്ചു …ചെക്കിലോട്ടു ഞാന്‍ നോക്കി ..അഞ്ഞൂറ് രൂപ !!! അയ്യായിരം ആയിരുന്നു തരുക പതിവ് ..ഇതിപ്പോ ബോണസ് ആയിരിക്കുമോ ..അവര്‍ക്കെന്നോട് നുണ പറയേണ്ട ആവശ്യം ഇല്ല്യ …  എന്തോ ആവട്ടെ അഞ്ഞൂറ് രൂപ !!! എന്‍റെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി ….പിറ്റേ ദിവസം ഫ്ലാഷ് പത്രത്തില്‍ ഒരു വാര്‍ത്ത കാണുന്നവരെ അത് നീണ്ടു നിന്നു ..

ഐ ടി ഉദ്യോഗസ്ഥ മരിച്ച നിലയില്‍

കൊച്ചി : പാര്‍ക്കില്‍  ജോലി ചെയ്തിരുന്ന പെരുമാറ്റദൂഷ്യമുള്ള ഐ ടി ഉദ്യോഗസ്ഥ മരിച്ച നിലയില്‍ കാണപ്പെട്ടു ..ഭര്‍ത്താവ് വിദേശത്ത് നിന്നും വരാനിരിക്കെ ആണ് സംഭവം ..അക്ക്വണ്ടില്‍ നിന്നും പൂര്‍ണ്ണമായി പണം പിന്‍വലിക്കപ്പെട്ടത് സംശയം ജനിപ്പിക്കുന്നു ..പോലിസ്‌ അന്വോഷണം ആരംഭിച്ചു …

എനിക്ക് വിളിച്ചു പറയണമെന്ന് തോന്നി ..അവര്‍ ഒരു കന്യക ആയിരുന്നു …നിത്യകന്യക …she is virgin .. 🙁 🙁 🙁

ആര് വിശ്വസിക്കാന്‍ ? ആര്‍ക്കു വേണ്ടി ? ഞാന്‍ അവരുടെ ആരാണ് … എന്‍റെ മറുപടി വീണ്ടും ചോദ്യങ്ങള്‍ ജനിപ്പിക്കും …ഞാന്‍ ഒന്നും പറഞ്ഞില്ല്യ ..പറയുന്നില്ല്യ …അല്ലെങ്കിലും കാക്ക ചിരിക്കുമ്പോഴും , കരയുമ്പോഴും  ഒക്കെ അങ്ങനെയല്ലേ ശബ്ധിക്കൂ ..ബാക്കിയൊക്കെ നമുക്ക് തോന്ന്ണതല്ലേ ?  🙁 🙁

Posted in കഥ/കവിത | Tagged | 2 Comments

നിള ഒരോര്‍മ്മ !!

മോന്‍ എന്തായിവിടെ ?

അപരിചിതമായ ആ ശബ്ദം കേട്ടുകൊണ്ടാണ് എവിടെനിന്നോ എവിടെക്കെന്നറിയാതെ പായുന്ന ഓര്‍മ്മകളില്‍ നിന്നും ഞാന്‍ ഞെട്ടിയുണര്‍ന്നത് ..അത്രയും നേരം കടിഞ്ഞാണില്ലാത്ത കുതിരപോല്‍ അപക്വമായ മനസിന്‍റെ ചൊല്‍പ്പടിയിലായിരുന്നു ഞാന്‍ ..കത്തിയമരുന്ന സൂര്യന്‍ ഒരു വാള്‍മുനപോല്‍ തലക്കുമീതെ നിന്നപ്പോള്‍ മാത്രമാണ് സമയത്തെക്കുറിച്ചു ഞാന്‍ ചിന്തിച്ചത് ..അപ്പോഴെങ്കിലും എന്നെ ഉണര്‍ത്തിയ ആ മനുഷ്യന് ആത്മാര്‍ത്ഥമായ നന്ദി മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാനയാളെ ഒന്നുനോക്കി …

എണ്‍പത്തിനോടടുത്ത പ്രായം ,പുരികം പോലും നരച്ചിരുന്ന ആ മുഖത്തെ ചുളിവുകള്‍ കൂടുതല്‍ മനോഹരമാക്കിയിരുന്നതായി എനിക്ക് തോന്നി ..ആത്മാര്‍ത്ഥമായ ഒരു ജിജ്ഞാസ അയാളുടെ കണ്ണുകളില്‍ നിഴലിച്ചിരുന്നതായി ഇന്നും  വ്യക്തമായി ഞാനോര്‍ക്കുന്നു ..ആ വൃദ്ധന്‍ ചോദിച്ച ഒരൊറ്റ ചോദ്യത്തിന് തന്നെ ഒരായിരം ചോദ്യങ്ങളുടെ ശക്തിയുണ്ടായിരുന്നു …കാരണം ഞാന്‍  ഇരുന്ന സ്ഥലം നിളാതീരമായിരുന്നു, കൃത്യമായി പറഞ്ഞാല്‍ തിരുവില്വാമലയിലെ ഐവര്‍മഠം !!! എങ്ങും ചന്ദനത്തിന്‍റെ സുഗന്ധം അലയടിക്കുന്ന ,ബാലിക്കാക്കകളുടെ കൂട്ടക്കരച്ചില്‍ മുഴങ്ങുന്ന വിചിത്രാന്തരീക്ഷം …ബലിതര്‍പ്പണങ്ങള്‍ക്കും മരണാനന്തരകര്‍മ്മങ്ങള്‍ക്കും മാത്രമായി ഉപയോഗിക്കുന്ന സ്ഥലം !! പക്ഷെ നിള ഇന്നു പേരിനു മാത്രമാണ് ..അനേകായിരം വ്യഥകള്‍ ഉള്ളിലെറ്റി നിള സ്വയം ഉരുകുകയാണെന്ന് വറ്റിവരണ്ടുകിടക്കുന്ന നിളയെക്കണ്ടപ്പോള്‍ എനിക്ക് തോന്നി …ഒരു ലിറ്റര്‍ വെള്ളം കൊണ്ട് ഒരു മനുഷ്യന്‍റെ മരണാനന്തരകര്‍മ്മങ്ങള്‍ നടത്തി , ജീവിതത്തിലെ  മുഴുവന്‍ പാപങ്ങളും കഴുകിക്കളയാന്‍ ആരോ നടത്തുന്ന വൃഥാശ്രമം എന്നെ കൂടുതല്‍ ഓര്‍മ്മകളിലേക്ക് നയിച്ചു …

അപരിചിതനായ ആ വൃദ്ധന്‍ കാണിച്ച ആത്മാര്‍ത്ഥതയുടെ നാലിലൊന്ന് അവള്‍ക്കുണ്ടായിരുന്നെങ്കില്‍ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നു ഞാന്‍  വിശ്വസിക്കുന്നു ..ആ വൃദ്ധന്‍ ചോദിച്ച ചോദ്യത്തിന്‍റെ ഉത്തരം എനിക്കറിയില്ല്യ..അത് മാത്രമല്ല ,അവളാര് ? എന്ത് ? എന്നിങ്ങനെ ചോദിച്ചാല്‍ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ എനിക്കും ചോദിക്കാനുണ്ട്..ചില ചോദ്യങ്ങള്‍ അങ്ങനെയാണ് , അവയ്ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ആര്‍ക്കും  സാധ്യമല്ല ..കാലമാകുന്ന യവനികക്കുള്ളില്‍ ഒരു തിരിനാളമായി എരിഞ്ഞടങ്ങാന്‍ ആഗ്രഹിക്കുന്നവയാണ് ഞാന്‍ ഉള്‍പ്പെടെയുള്ള ചിലത് ..ഓര്‍മ്മകളുടെ സ്മാരകങ്ങള്‍ പോലും അവശേഷിപ്പിക്കാന്‍ ഞാനാഗ്രഹിക്കുക്കുന്നില്ല്യ ..

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പൂമ്പാറ്റ കണക്കെ പാറിനടന്നിരുന്ന അവളെ ഞാന്‍ കണ്ടത് ..എന്തോ പറയാന്‍ കൊതിക്കുന്ന അവളെ,എന്തിനെയോ തേടുന്ന അവളുടെ കണ്ണുകളെ ആകസ്മികമായാണ് ഞാന്‍ ശ്രദ്ധിച്ചുതുടങ്ങിയത് ..പക്ഷെ “Man proposes  Woman opposes” പതിയെ എന്നില്‍നിന്നുംഅവള്‍ പറന്നകലാന്‍ തുടങ്ങിയിരുന്നോ ?എനിക്കറിയില്ല്യ..ആരും എവിടെയും തോല്‍പ്പിക്കപ്പെടുന്നത് ഒരു തരത്തില്‍ സ്നേഹം കൊണ്ടാണല്ലോ  🙁  അറിഞ്ഞോ അറിയാതെയോ അവള്‍ തന്ന സ്വപ്‌നങ്ങള്‍ കാര്‍മേഖശകലങ്ങള്‍ പോല്‍ എന്‍ മനസില്‍ തിങ്ങി നിറഞ്ഞു ..

 

സ്വപ്നങ്ങളും സാഹചര്യങ്ങളും തമ്മില്‍ പൊരുത്തപ്പെടില്ലെന്നു തോന്നിയതുകൊണ്ടാണ് നിളാതീരത്ത് ഞാന്‍ എത്തിയത് ..ഇവിടെ വീശുന്ന ചൂടുകാറ്റിനുപോലും എന്‍റെ കണ്ണുനീരിനെ ബാഷ്പീകരിക്കാന്‍ തക്ക ശക്തിയോന്നുമില്ല്യ ..അവളെനിക്ക് തന്ന സന്തോഷവും ദു:ഖകരവുമായ എല്ലാ ചമയങ്ങളും നിളാതീരത്ത് ഉപക്ഷിക്കുന്നു ..

Death is not a condolence,but a celebration.Its necessary for the bud to become a flower and the night to become a day !! 🙁

ആത്മാര്‍ത്ഥതമായ സ്നേഹത്തിന് മരണത്തെ തോല്‍പ്പിക്കാനാകുമോ  ..നിളാതീരത്തുനിന്നും  അവ പുനര്‍ജനിക്കുമോ ..കാലത്തിന്‍റെ  മുഴുവന്‍ മൂകസാക്ഷിയായി എല്ലാ വികാരങ്ങളും ഉള്ളിലൊതുക്കി നിറഞ്ഞു കവിഞ്ഞു ഒഴുകിയിരുന്ന നിള ഒരോര്‍മ്മ മാത്രമാകുമോ …

നിറമില്ലാത്തസ്വപ്നങ്ങള്‍ക്കും മടുപ്പിക്കുന്ന തിരക്കുകള്‍ക്കും മാത്രം സ്വാഗതമരുളുംമ്പോഴും മനസ് വേദനിക്കുന്നോ …അനുദിനം മരിച്ചുകൊണ്ടിരിക്കുന്ന നിളക്ക് എന്‍റെ വ്യഥകള്‍ താങ്ങാന്‍ ഉള്ള കരുത്തുണ്ടോ ? നിലാവില്‍ കുളിച്ചു നില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രനെയും ,സ്വയം കത്തിയമരുന്ന നക്ഷത്രങ്ങളെയും ഇന്നും പൂര്‍ണ്ണമായ അര്‍ത്ഥത്തോടെ ഞാന്‍ മനസിലാക്കുന്നു ..എനിക്കൊന്നും നഷ്ട്ടപ്പെട്ടിട്ടില്ല്യ ..അവള്‍ എന്‍റെ ആരുമായിരുന്നില്ല്യ ..

 

 

 

Posted in കഥ/കവിത | Tagged | Comments Off on നിള ഒരോര്‍മ്മ !!

ഓണം വന്നോ ?

അത്തം കറുത്താല്‍ ഓണം വെളുക്കുംന്നാ പറയുക

മഴയങ്ങനെ തിമിര്‍ത്തു പെയ്യുകയാണ്  കരിമ്പന നാട്ടില്‍ ..!!    അത്തം ദിവസം തുടങ്ങിയ മഴയങ്ങനെ  പൊളിച്ചടുക്കുകയാണ് ..ഓണ ദിവസം  നല്ല വെയില്‍ ആയിരിക്കും എന്നാണ് പഴമക്കാരുടെ  വിശ്വാസം പറയുന്നത് .. പാലക്കാട്‌ ഇപ്പോ കരിമ്പന എവിടെ എന്ന് ചോദിച്ചാല്‍ , അങ്ങ് തമിഴ്നാട് അല്ലെങ്കില്‍ ചിറ്റൂര്‍ ചൂണ്ടിക്കാട്ടി പറയാം , അവിടെ കരിമ്പന ഉണ്ട് …ഇവിടെയും ഉണ്ടായിരുന്നു !!!

ഓണം ഇവിടെ എത്തിയോ എന്ന് ചോദിച്ചാല്‍ , സത്യമായും എനിക്കറിയില്ല്യ ..എന്തായാലും ഞാന്‍ എന്‍റെ  ഓര്‍മ്മയില്‍ ഓണം എന്ത് എന്ന് എടുത്തു പറയാം

വയസ്സ് 0-10:)

പത്തുവയസ്സിനു മുന്‍പ് ഓണം എന്ന് പറഞ്ഞാല്‍ , അത് എന്നും മധുരിക്കുന്ന …വീണ്ടും വരാന്‍ കൊതിക്കുന്ന ഓര്‍മ്മയാണ് ..അഞ്ചര മണിക്ക് അമ്മ എഴുന്നെല്‍പ്പിക്കും ..ആറു മണിക്ക് തന്നെ , കൊട്ടിയടക്കാത്ത,  വേര്‍തിരിവുകള്‍  ഇല്ലാത്ത അപ്പുറത്തെ പറമ്പിലേക്ക്  കുമ്പളങ്ങ ,മത്തന്‍ , തുമ്പ , ,ജമന്തി  പിന്നെ പേര് അറിയാത്ത കുറെ പൂവുകള്‍ പറിക്കാന്‍ പോകും …തിരിച്ചു വരുമ്പോഴേക്കും  മുറ്റം അടിച്ചു വൃത്തിയാക്കി  തൊഴുത്തില്‍ നിന്നും എടുത്ത നല്ല ഫ്രഷ്‌ ചാണകം മെഴുകിയിട്ടുണ്ടാവും ..ആ കളത്തില്‍ കൊണ്ടുവന്ന പുഷ്പങ്ങള്‍ നുള്ളിപ്പെറുക്കി വെക്കും …പിന്നെ മണ്ണ് കൊണ്ടുണ്ടാക്കിയ വലിയ മൂന്നു കട്ടകളും , മൂന്നു നാലു കുഞ്ഞു കട്ടകളും പൂക്കളത്തിനടുത്ത് വെക്കും ( അത് മാവേലി ആണെന്ന് പിന്നീടാണറിഞ്ഞത്)..മങ്കട്ടക്ക് ചുറ്റും അരിമാവ് ഉപയോഗിച്ച് അണിഞ്ഞിരിക്കും …കുഞ്ഞു കുഞ്ഞു ഉറമ്പുകള്‍ അരിമാവ് കൊത്തിയെടുക്കനായി തയാറായി നില്‍ക്കും …ഉറുമ്പുപൊടി ഉണ്ടെങ്കിലും പക്ഷെ അന്ന് അതിനെ ദ്രോഹിക്കാതെ വെറുതേ വിടും 🙂

കുളിപ്പിച്ചു   ഉള്ളതില്‍   നല്ല ഭംഗിയുള്ള  ഉടുപ്പ് ഇട്ട്  തരും…ഓണ ദിവസം പഴം പുഴുങ്ങിയതോ അല്ലെങ്കില്‍ കുറച്ചു ഉപ്പുമാവോ തരും ..വളരെ കുറച്ചു മാത്രം…..ഒരുപാട് കഴിച്ചാല്‍ ഓണസദ്യ ഉണ്ണാന്‍ ടേസ്റ്റ് ഉണ്ടാവില്ലത്രേ …അങ്ങനെ പതിനൊന്നു മണിയാകുമ്പോള്‍  പായസവും , ചോറും ഒക്കെ നിറച്ചു ഒരു വലിയ മുറത്തില്‍ വെച്ച് പൂജിക്കും ..മാവെലിക്കാത്രേ പൂജിക്കുന്നത് ….പുള്ളിക്ക്   ആ സദ്യ കഴിക്കാനായി മൂന്നു നിമിഷം കൊടുക്കും , എന്നിട്ട് ഞങ്ങള്‍ അതുകഴിഞ്ഞ് ആ ഇലയെടുത്തു  നേരെ പശുവിന് കൊണ്ടുപോയി കൊടുക്കും ..

പുന്നെല്ലില്‍  നിന്നും ഉണ്ടാക്കിയ അവില്‍ എടുത്തു പുത്തരി  ഉണ്ടാക്കും ….അതെനിക്ക് ഭയങ്കര ഇഷ്ടമാ …അവില്‍ , പയര്‍ , ശര്‍ക്കര എന്നിങ്ങനെ കുറെ എന്തൊക്കെയോ അതില്‍ ചേര്‍ക്കാറുണ്ട് ..നല്ല മധുരവും ഏലക്കയുടെ മണവും ഉണ്ടാകും ..പുത്തരി  ആദ്യം കഴിക്കണം ..പിന്നെ ബാക്കി ഐറ്റംസ് 🙂  അത് കഴിഞ്ഞാല്‍ ഓണക്കളികള്‍ ഉണ്ടാകും ..അത് കാണാന്‍ പോകും …ഓണത്തല്ല് ..ഉറിയടി ..ചാക്ക് ചാട്ടം അങ്ങനെ … അതായിരുന്നു അന്നത്തെ ഓണം …

വയസ് 10-20 🙂

അന്നും അഞ്ചരക്ക്  എഴുന്നെല്‍പ്പിക്കും …ഓണത്തിന്  സദ്യക്കുള്ള  ഐറ്റംസ് പച്ചക്കറികള്‍ കഷണങ്ങള്‍  ആക്കാന്‍ ആയി തരും ..അതെല്ലാം മുറിച്ചു കൊടുക്കും ..പൂ പറിക്കാന്‍ പോകാറില്ല്യ ..പക്ഷെ മുറ്റത്ത്‌ പൂക്കളം ഞാന്‍ കാണാറുണ്ട് … പിന്നെ പത്ര വായന കഴിഞ്ഞു നേരെ ടി വി കാണാന്‍ ഇരിക്കും …ഇടക്ക് അമ്മ പഴം കൊടുവന്നു തരും ..അത് കഴിച്ചു , ഉണ്ണാന്‍ വിളിക്കുന്നതിനായി കാത്തിരിക്കും ..

മാവേലി ഉണ്ടാക്കാന്‍ ചുമന്ന മണ്ണ്  വേണം , അത് കൊണ്ടുവരുന്ന ആള്‍ വരാതായി ..അതോടെ മാവേലി വെപ്പ് നിന്നു …മാവേലി ഇല്ലാത്തത് കൊണ്ട് പൂജ ചെയ്യാറില്ല്യ …സദ്യ ഉണ്ടാക്കിയാല്‍ പുത്തരി തൊട്ടു കഴിക്കാന്‍ ആരംഭിച്ചു  പായസത്തില്‍ എത്തി തീര്‍ക്കും …ഓണക്കളികള്‍ കാണാന്‍ പോകാറില്ല്യ …പകരം ടിവിക്കളികള്‍ കണ്ടിരിക്കും  …അങ്ങനെ  നാല് ദിവസം !!

വയസ് 20-(ഇന്നുവരെ )

പഠിക്കാനായും , പണിയെടുക്കാനായും   അങ്ങും ഇങ്ങും അലഞ്ഞത് കൊണ്ട് ചിലപ്പോഴൊക്കെ ഓണ ദിവസം വീട്ടില്‍ എത്തും …..ചില ഓണം ഒരു കുപ്പി പെപ്സിയും പഫ്ഫ്സും കൊണ്ട് കൊണ്ടാടിയിട്ടുണ്ട് … എന്തായാലും തിരുവോണ ദിവസം എത്താറുണ്ട്…ഏഴ് മണിയോടെ എഴുന്നേല്‍ക്കും , ഭയങ്കര തണുപ്പായതുകൊണ്ട്  ചിലപ്പോള്‍ പതിനൊന്നു മണിക്കേ കുളിക്കാറുള്ളൂ, എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും , കുളിച്ചിട്ടു പുത്തനുടുപ്പ് ഒന്നും ഇല്ലാലോ എന്ന് 🙁  ( ഇന്നു ഞാന്‍ അതില്‍ ലജ്ജിക്കുന്നു )

കഴിഞ്ഞ വര്‍ഷം  വീണ്ടും പഴയ ട്രാക്കിലോട്ടു എത്തി …അഞ്ചരക്ക് തന്നെ എഴുന്നേല്‍ക്കും , ഏഴര  മണി വരെ അമ്മയെ സഹായിക്കും …പാചകം എനിക്ക്  ഏറ്റവും  ഇഷ്ടമുള്ളത്കൊണ്ട് ആസ്വദിച്ചു സഹായിക്കാന്‍ പറ്റാറുണ്ട് മുറ്റത്ത് പൂക്കളം ഇടാറുണ്ട് ..പൂകള്‍ അതികം ഇല്ലാത്തതുകൊണ്ട് അതൊരു ചടങ്ങാ 🙂  പച്ചിലയും  , കളറുകളുള്ള വേറെ ഇലകളും കൊണ്ട് പൂക്കളം നിറയ്ക്കും …

അന്നും ഇന്നും  ഓണം ഇന്നു പറഞ്ഞാല്‍ സദ്യയാണ് ..അത് മാറ്റമില്ലാതെ തുടരുന്നു ..പക്ഷെ പുത്തരി ഇല്ല്യ 🙁  കാരണം അതിനു പുന്നെല്ലില്‍ നിന്നും ഉള്ള അവില്‍ വേണം …  അച്ഛനോട് ഞാന്‍ ചോദിച്ചു , ഓണം ആയിട്ട് എന്താ പുതിയ ഉടുപ്പോന്നും പണ്ട് തുടങ്ങിയിട്ടേ വാങ്ങിത്തരാറില്ല്യാലോയെന്നു ..:)  ചിരിച്ചു കൊണ്ട് പറഞ്ഞു  നമ്മള്‍ കൃഷിക്കാരെന്നു നീ മറന്നു പോയോ ?  ഇതു വിറ്റാലേ  കാശ് കിട്ടൂ ..എന്നാലല്ലേ അതൊക്കെ വാങ്ങാന്‍ പറ്റൂ  …ഉള്ളതുകൊണ്ട് ഓണം പോലെ ഇന്നു നീ മനസിലാക്കുക … കാണം വിറ്റും  ഓണം ഉണ്ണണ്ടെ എന്ന ചൊല്ല് ഓര്‍മ്മ വന്നെങ്കിലും മുതിര്‍ന്നവരോട് തര്‍ക്കിക്കാന്‍ പോകാറില്ല്യ  😉

വീണു തുടങ്ങിയ പാടം കാണിച്ചുകൊണ്ട് അച്ഛന്‍ നെടുവീര്‍പ്പിട്ടു … “ഇപ്പോ ഒരു രൂപയ്ക്കു  25 കിലോ അരി കിട്ടും ..പിന്നെ  തൊഴിലുറപ്പുപദ്ധതി പ്രകാരം പോയാലും പോയിട്ടില്ലെങ്കിലും മാസാമാസം കാശും കിട്ടും …വീടുണ്ടാക്കാന്‍ ഒന്നര ലക്ഷം വരെ കൊടുക്കുന്നു ..അഞ്ചു വര്‍ഷം കഴിയുബൊ പുതിക്കിപ്പണിയാന്‍ വേറെ കാശും കൊടുക്കും ..അതിനു പുറമേ  ആട് കോഴി ..അങ്ങനെ ഉള്ളപ്പോ പാടത് പണിയാന്‍ ആരെക്കിട്ടാനാ ?  എന്തായാലും , നഷ്ടമാണെങ്കിലും , എന്തായാലും ഞാന്‍ കൃഷി ഇറക്കും ..അത് ഒരു ജീവശ്വാസം പോലെയാണ്  …

വീട്ടിലേക്കു വന്നു കയറിയപ്പോള്‍ അമ്മ ചായ കൊണ്ടുവന്നു തന്നു , പഴയ സ്വാദില്ല …ഒന്ന് നോക്കിയപ്പോള്‍ ഒഴിഞ്ഞ തൊഴുത്ത് കണ്ടു..ഞാന്‍ ചോദിച്ചു

എന്ത് പറ്റി ?പശുക്കളെ  ഫുഡ്‌ അടിക്കാന്‍ വിട്ടിരിക്കുകയാണോ അവരെവിടെപ്പോയി ……..

അമ്മ പറഞ്ഞു , ആരും ഇവിടെ ഇല്ല്യ …

മടിക്കാതെ ഞാന്‍ ചോദിച്ചു , അവര്‍ക്ക് വല്ല  പനി ? അസുഖവും ?

അല്ല ,  എല്ലാ പശുക്കളെയും കൊടുത്തു 🙁

കൊയ്യാന്‍ ആളെ കിട്ടാനില്ല്യ …അവര്‍ക്ക് സമയാസമയത്ത് ഞാന്‍ എന്തെടുത്ത് കൊടുക്കും ? എനിക്കും വയസ്സായി ..വയ്യ …പതിനഞ്ചുറുപ്പിക കൊടുത്താല്‍ വേണ്ട പാല്‍ മേടിക്കാം … [ ഞാന്‍ ഓര്‍ക്കുന്നു , പശുക്കള്‍ വീട്ടിലെ ഒരംഗത്തെപ്പോലെ ആയിരുന്നു …ഇടക്കൊക്കെ ചോറും കറികളും കൊടുക്കും ..അങ്ങനെ അവരും പടിയിറങ്ങിയിരിക്കുന്നു ]

ഇപ്പോള്‍ ഓണം എന്ന് പറയുമ്പോള്‍ , കൂടുതല്‍ പേരും ആവശ്യമില്ലെങ്കിലും ഷോപ്പിംഗ്‌ മാളുകളിലും , ഇലക്ട്രോണിക്സ് കടകളിലും ചിലവഴിക്കുന്നു ….ഇന്നു വേണമെങ്കില്‍ ഞാന്‍ വിചാരിച്ചാല്‍ അതെല്ലാം  വാങ്ങാം , പക്ഷെ  , വേണ്ട  ഞാന്‍ ശീലിച്ചു വന്നത് എന്നെ പഠിപ്പിച്ചത് അങ്ങനെ ആയിരുന്നില്ല്യ ..എന്തോ വേണ്ടാ !!!

ഓണം  എന്ന് പറഞ്ഞാല്‍ അത് , പൂക്കളുടെ , കാര്‍ഷിക കേരളത്തിന്‍റെ, ഒത്തൊരുമയുടെ ഉത്സവമായിരുന്നു ..ഇന്നിപ്പോ തമിഴ്‌നാട്‌ കനിയുന്നതുകൊണ്ട് നമ്മളൊക്കെ ഫുഡഡിച്ചു പോകുന്നു …

ദാനധര്‍മ്മിഷ്ട്ടനായ  അസുരരാജാവ് മഹാബലിത്തംബുരാനെ  ,  ദേവഗണങ്ങള്‍ക്ക് അസ്സൂയമൂത്ത് അവരുടെ ആവശ്യപ്രാകാരം മൂന്നടി മണ്ണ് ചോദിക്കാന്‍ മഹാവിഷ്ണുവിനെ വാമനാവതാരം എടുപ്പിച്ചു,മഹാബലിയെ പാതാളത്തിലേക്ക് പറഞ്ഞു വിട്ടതിന്‍റെ ഓര്‍മ്മക്കായ്‌ ആണല്ലോ നമ്മള്‍ ആഖോഷിക്കുന്നത് …ഈ ദിനങ്ങളില്‍ മഹാബലി നമ്മളെക്കാണാന്‍ വരുമെന്ന് വിശ്വസിക്കുന്നു  ..

ഇന്നും അത് തുടരുന്നു ..തിഹാര്‍ ജയിലിലേക്ക് നമ്മളെ ഭരിക്കുന്നരെ ആരൊക്കെയോ ചവിട്ടിത്താഴ്ത്തുന്നുണ്ട് …ഇവരെയൊക്കെ ഓര്‍മ്മിക്കാന്‍ നമ്മള്‍ എന്തെങ്കിലും ദിവസം നീക്കിവെക്കേണ്ടി വരുമോ ആവോ ..

നിങള്‍ എവിടെയോ ആകട്ടെ ഹിന്ദുവോ , മുസല്‍മാനോ ക്രിട്ത്യാനിയോ ആകട്ടെ ..ആരാണ് ഇങ്ങനെ വിഭജിച്ചത് എന്ന് ഞാന്‍ ഓര്‍ക്കാറുണ്ട് .. , ചിലരെങ്കിലും ഒഴിവു കിട്ടാതെ മണലാരണ്യത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും  കമ്പ്യൂട്ടറിനു മുന്നില്‍ , മേശക്ക് മുന്നില്‍  ഓണം ആഖോഷിക്കേണ്ട അവസ്ഥയില്‍ ആയിരിക്കും …പക്ഷെ ഓണം എന്ന് ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ നിറയുന്ന ഓര്‍ക്കാന്‍ പറ്റുന്ന ചിത്രമുണ്ട് …കുറച്ചു ഓര്‍മ്മകള്‍ ഉണ്ട്  ..അത് എന്തായാലും ..നിര്‍ഭന്ധിക്കുന്നില്ല്യ പറ്റുമെങ്കില്‍ ഇത്തിരി സമയം കണ്ടെത്തി നിങ്ങള്‍ താഴെ പറയാം…നിങ്ങളുടെ ഓണം എന്ത് , എങ്ങനെ , ഓണം എന്നാല്‍ നിങ്ങളുടെ ഓര്‍മ്മ എന്ത്  എന്നിവയൊക്കെ രേഖപ്പെടുത്താം ..ഒന്നും പറയാന്‍ ഇല്ലെങ്കിലും , ആര്‍ക്കും എന്തും രേഖപ്പെടുത്താം  …

എന്‍റെവകഎല്ലാവര്‍ക്കുംഒരുഗാനമിതാ

 

Posted in കഥ/കവിത | Tagged | 6 Comments

അവള്‍ ……

വിടരുവാന്‍ കൊതിക്കുമൊരു പൂമോട്ടുപോല്‍

മിന്നിയടുക്കുമൊരു നക്ഷത്രമായ്‌ നീ മാറിയപ്പോള്‍

അന്ധകാരത്തിലാറാടിടും ഞാനെന്തോ കൊതിച്ചു

 

സ്വയം കത്തിയമരും സൂര്യനെപ്പോല്‍ നീ ജ്വലിച്ചപ്പോ

എന്നിലെക്കൊന്നു നോക്കാന്‍ നീ മറന്നുവോ ..

നിന്‍ മനസിന്‍ ഇടനാഴിയില്‍ കൊതിച്ചുനില്‍ക്കും

എന്നെയപ്പോഴും നീയറിഞ്ഞില്ലയെന്നോ ??

കത്തിയമര്‍ന്നൊരു ധൂളി പോല്‍

എന്നില്‍നിന്നും വിടര്‍ന്നകന്നൊരു പുഷ്പമേ

പ്രതീക്ഷതന്‍ നാമ്പുകളും ഞാനും  ബാക്കി

 

 

 

Posted in കഥ/കവിത | Tagged | Comments Off on അവള്‍ ……