പ്രണയവും പൊസ്സെസിവ്‌നസ്സും :)

                                                 

പ്രണയിക്കാത്ത ഒരുത്തന്‍ പ്രണയിക്കുന്നവര്‍ക്ക് വേണ്ടിയെഴുതിയ  പോസ്റ്റാണിത്..   … യൂ ആര്‍ ടൂമച്ച് പൊസ്സെസിവ്‌ എന്ന് പറയാത്ത അല്ലെങ്കില്‍ കേള്‍ക്കാത്ത ഒരു പ്രണയവും ഇതു വഴി      കടന്നുപോയിട്ടില്ല്യ..  പൊസ്സെസിവ്‌നസ്സ് , സെല്‍ഫിഷ്‌നസ്സ് എന്നിവയിലൂടെയുള്ള ഒരെത്തിനോട്ടം ആണ് ഉദ്ദേശിക്കുന്നത്   …തെറ്റുണ്ടെങ്കില്‍ ഓര്‍ക്കുക , എക്സ്പീരിയന്‍സ്‌ ഇല്ലാതെ  എഴുതിയതാണിത്  🙂      

 

   

 

അലക്ഷ്യമായ കണ്ണുകളോടെ അതിരുകളില്ലാത്ത ആഗ്രഹത്തിന്‍റെ ധൈര്യവുമായി ഞാന്‍ അവളുടെ ഫെയിസ്ബുക്ക് മെസേജ്ബോക്സില്‍ ക്ലിക്ക് ചെയ്തു ഒരു നാണത്തില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ ടൈപ്പ് ചെയ്തു . .

“കുറച്ചു മറവി എടുക്കാനുണ്ടാവുമോ . ഒരുപാട് ഓര്‍മ്മകളുമായി അലയുന്ന ദാരിദ്രവാസിയാണ്‌ ഞാന്‍ … ”

ഞാന്‍ അതിനുമുന്‍പ് അവളെ കണ്ടിട്ടില്ല്യ , ഇങ്ങനെയൊക്കെ പരിചയപ്പെടുന്നതാണല്ലോ ഒരു ത്രില്‍ 🙂   ഉത്തരം പ്രതീക്ഷിച്ചല്ല  മെസ്സേജ് അയച്ചത് ..

ക്ലിം  .. മറുപടി വന്നു

ഉണ്ടല്ലോ…പക്ഷെ സ്വീകരിക്കാന്‍ വിശാലമായ മനസുവേണം 🙂

[ അപ്പോള്‍ അവള്‍ ഫ്രീയാണ് എന്നര്‍ത്ഥം ] കൊള്ളാലോ , വിചാരിച്ചപോലല്ല …തലയ്ക്കകത്ത്  ഉള്ള കുട്ടിയാണ് …എന്ത് പറയുംന്നറിയാതെ  ഒരു നിമിഷം ആലോചിച്ചുനിന്നപ്പോഅടുത്ത മെസ്സേജ്

  …. തിരക്കാണോ  😉

ഹ്മം വിഷയം അവളായി   ഇട്ടുതന്നിരിക്കുന്നു …പ്രതീക്ഷിച്ചതിലും വേഗം …

ഹ്മം , ഗേള്‍ഫ്രണ്ട്  അങ്ങേയറ്റത്ത്  ഹാങ്ങ്‌ഔട്ടിലാ ..പക്ഷെ ഫെയിസ്ബുക്ക്‌ മതിലുകള്‍ തകര്‍ക്കാന്‍ പോരാട്ടോ  🙂

ഒരു സാഡ് സ്മൈലി വന്നു വീണു 🙁  യു ആര്‍ ലക്കി  …

അപ്പൊ അതിനര്‍ത്ഥം , അവള്‍  എന്‍ഗെയിജിട് അല്ല ദൈവമേ നീ കാത്തു 🙂

അല്ല , ഗേള്‍ഫ്രണ്ട് ന്നു പറഞ്ഞാ , അതെന്‍റെ ഫ്രണ്ട് ആണ്  ..അവള്‍ക്കു ഇരുപത്താറു കഴിഞ്ഞിരിക്കുന്നു ….

🙂  ഹ്മം ഞാന്‍  ഏഴില്‍ല്‍ പഠിക്കുമ്പോ രാവണപ്രഭു കണ്ടത് ഓര്‍ക്കുന്നു  ..കാലം എത്ര പെട്ടന്നാപോണേ

 അപ്പൊ അവള്‍ക്കു ഇരുപത്തിരണ്ട്  അതും ക്ലിയര്‍ 🙂    ഇതായിരുന്നു ഞങ്ങളുടെ തുടക്കം ..ഒരേപോലെ ചിന്തിക്കുകയും  ഒരുപാടൊക്കെ വര്‍ത്തമാനം ചെയ്യുന്നതോണ്ടും ഞങ്ങള്‍ പെട്ടെന്നടുത്തു …. ” യൂ ആര്‍ ടൂമച്ച് പൊസ്സെസിവ്‌ എന്ന് പറഞ്ഞവളകലും വരെ ..

പൊസ്സെസിവ്‌ !!   ഒരു ഭ്രാന്തനെപ്പോലെ അതിന്‍റെ അര്‍ഥംതെടി പിണീടോരുപാട് ഞാനലഞ്ഞു … വായിച്ചുതള്ളിയ പുസ്തകത്താളുകള്‍ എന്നില്‍ അവശേഷിച്ച ഓര്‍മ്മകളിലൂടെ ഊളിയിട്ടു ..ഞാനൊരു പൊസ്സെസിവ്‌ റിലേഷനിലാണെന്നോ ..

” അവള്‍ പറയുന്നത് കേള്‍ക്കാതെ , അവള്‍ക്കു സമയം കൊടുക്കാതെ ,ഞാന്‍ എന്ത് ചെയ്താലും അതിലവളുടെ ശ്രദ്ധ വീഴണമെന്നോ ; തനിയെയിരിക്കാന്‍ സമയം കൊടുക്കാതെ എപ്പോഴും എന്നെക്കുറിച്ചു ചിന്തിക്കണമെന്ന് ഞാനഗ്രഹിചിരുന്നുവെന്നോ; അവളുടെ അടുത്ത ഫ്രണ്ട്സിനെ ഒഴിവാക്കണമെന്നോ , എപ്പോഴും എന്‍റെ കൂടെ മാത്രം സംസാരിക്കണമെന്നോ ഞാന്‍ വിചാരിച്ചിരുന്നോ;ഞാന്‍ പറയുന്നതുപോലെ കേട്ടില്ലെങ്കില്‍ വിട്ടുപോകുമെന്നുപറഞ്ഞിരുണോ ; എന്‍റെ ആഗ്രഹങ്ങളും ഇഷ്ട്ടങ്ങളും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നോ;  അവള്‍ ആരുടെ അടുത്തെങ്കിലും സംസാരിച്ചിരിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ മുഷിവു തോന്നിയിരുന്നോ; എന്‍റെ കൂടെ മാത്രം സംസാരിക്കണമെന്ന് നിര്‍ഭന്ധം പിടിച്ചിരുന്നോ; അവള്‍ക്കു ഒരു സ്വാതത്രവും കൊടുക്കാതെ ഇടക്കിടെ മുഷിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിരുന്നുവോ ”    ഇല്ല്യ ..ഒരിക്കലുമില്ല്യ  പിന്നെ ഞാന്‍ എങ്ങനെ  പൊസ്സെസിവ്‌ ആണെന്ന് അവള്‍ പറഞ്ഞു 🙁 

സത്യത്തില്‍  രണ്ടു വിധത്തിലുള്ള സ്നേഹമുണ്ട് …കണ്ടിഷണല്‍ ലവ് &അണ്‍കണ്ടിഷണല്‍ ലവ്

 ആനയും അമ്പാരിയുമുണ്ടോ, ഞാന്‍ നിന്നെ സ്നേഹിക്കുന്നതുകൊണ്ട്  നീ എന്നെയും സ്നേഹിക്കണം എന്നൊന്നുമുള്ള കണ്ടിഷണല്‍ ലവ്  ആയിരുന്നില്ലല്ലോ നമുക്കിടയില്‍  …

ഏതോ യാമത്തില്‍ , മലര്‍ക്കെത്തുടര്‍ന്നുകിടന്നിരുന്ന സ്വപ്നജാലകത്തിലേക്ക് ഒന്നുമൊന്നും നോക്കാതെ, എന്തുമേതും നിനക്കാതെ ആയിരം സ്വപ്നങ്ങള്‍ക്ക് ജന്മമേകി പറന്നിറങ്ങുകയായിരുന്നില്ല്യെ…അതോ പരിചയപ്പെട്ടു  ഒരുപാടൊക്കെ സംസാരിച്ചുകൂട്ടുന്നതിനിടയില്‍ ..എവിടെയോ എന്തൊക്കെയോ സാമ്യം കണ്ടപ്പോള്‍ ദൈവത്തിനു മാത്രം കഴിയുന്ന കരവിരുതോടെ  മനസിനെ ചേര്‍ത്തു വിടുകയായിരുന്നോ ….എന്തായാലും അത്  അണ്‍കണ്ടിഷണല്‍ ലവ് ആയിരുന്നു ..അണ്‍കണ്ടിഷണല്‍ ലവ് ദൈവികമായ ഒരു അനുഭൂതിയാണ് ..

അല്ലെങ്കില്‍ത്തന്നെ  കുറച്ചു  പൊസ്സെസിവ്‌ ആയിരുന്നെങ്കില്‍ അതിലെന്താണിത്രതെറ്റ്  …നിഷ്ക്കളങ്കമായ സ്നേഹം ചിലപ്പോഴൊക്കെ പൊസ്സെസിവ്‌  ആകാറുണ്ട് ….  നിന്നെ അത്രയതികം സ്നേഹിക്കുന്നു ,അതുകൊണ്ട്   ഒരിക്കലും നഷ്ട്ടപ്പെടുത്തിക്കൂടാ  എന്ന്  മനസ് അറിയാതെയെങ്കിലും ആഗ്രഹിച്ചുപോയെങ്കില്‍ അതിത്ര വലിയ തെറ്റാണോ ..  നിസ്വാര്‍ത്ഥമായ സ്നേഹം പൊസ്സെസിവിന്‍റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നത്  ഒരു തരത്തില്‍ കുറ്റമല്ല ….

ഞാന്‍  പൊസ്സെസിവ് ആയിരുന്നു  പക്ഷെ സെല്‍ഫിഷ്‌ ആയിരുന്നില്ല്യ  ….ഒന്ന് നിഴല്‍ ആണെങ്കില്‍ മറ്റേതു  അന്ധകാരമാണ് , രണ്ടും ഇരുട്ടല്ലേ എന്ന് വിചാരിച്ചിരുന്നെങ്കില്‍ തെറ്റി …അവക്കിടയിലൂടെ ഒരു ചെറിയ നൂല്‍പ്പാലത്തിന്‍റെ വ്യത്യാസം ഉണ്ട്  ….

അത്രയും അത്യാവശ്യമെന്നും , അതില്ലാതെ ഹൃദയം  വേദനിക്കുമെന്നും ഉള്ളപ്പോള്‍ ,  നമ്മുടെ മനസ് എന്തിനുവേണ്ടിയെങ്കിലും നിര്‍ഭന്ധം പിടിക്കുന്നെങ്കില്‍ അത് പൊസ്സെസിവ്നസ്സ് ആണ് …

വേണോ വേണ്ടയോ എന്ന് സംശയമുല്ലപ്പോഴോ ,  അതില്ലാതെ നമ്മുക്ക് അഡ്ജസ്റ്റ് ചെയ്യമെന്നുള്ളപ്പോഴോ ആരെയെങ്കിലും വേദനിപ്പിച്ചുകൊണ്ടുകൂടി എന്തെങ്കിലും വേണമെന്നുള്ള മനസിന്‍റെ നിര്‍ഭന്ധബുദ്ധിയാണ് സെല്‍ഫിഷ്‌നസ്സ്

അപ്പോള്‍ ഞാന്‍ ചിലപ്പോഴെല്ലാം  പൊസ്സെസിവ് ആയിരുന്നിരിക്കാം …ഒരിക്കലും സെല്‍ഫിഷ്‌ ആയിരുന്നില്ല്യ

അണ്‍കണ്ടിഷണല്‍ ലവ് ആണെങ്കില്‍ പൊസ്സെസിവ്നസ്സ് ഒരു തെറ്റല്ല …..

നമുക്ക് വേണ്ടത് അണ്‍കണ്ടിഷണല്‍ ലവ്  ആണോ അതോ കണ്ടിഷണല്‍ ലവ്  ആണോ എന്നുള്ളതെല്ലാം  ഓരോരോ മനസിന്‍റെയും ഇഷ്ടം …എന്താണെങ്കിലും പരമാവധി പ്രണയിക്കുക …. മനസ് നിറച്ചു പ്രണയിക്കുക …

പ്രണയത്തിനു വിജയം എന്നോ പരാജയം എന്നോ ഒന്നുമുള്ള ഒന്നുംതന്നെയില്ല്യ …  ഇവിടെക്ലിക്ക്ചെയ്യുക

 

പ്രണയത്തെക്കുറിച്ച് കുറച്ചുകൂടെ വായിക്കേണ്ടവര്‍    ഇവിടെക്ലിക്ക്ചെയ്യുക

 അത് കൊണ്ട് ഒന്നേ പറയാനുള്ളൂ ..പരമാവധി പ്രണയിക്കുക 🙂  കാരണം

 

“പ്രണയം പ്രണയിച്ചു തന്നേയ് തീര്‍ക്കണം …പിന്നീട്  പ്രണയിക്കനായി  മാറ്റി വെക്കരുത് …

പ്രണയിക്കപ്പെടാത്ത പ്രണയത്തിനു വേദന മാത്രം നല്‍കാനേ കാലത്തിനു പോലും കഴിയൂ “

പ്രണയിക്കുന്ന എല്ലാവര്‍ക്കും ഈഗാനംഡെഡിക്കേറ്റ്ചെയ്തുകൊണ്ട്‌ ..

ശരിയപ്പോ 🙂

 സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

 

 

 

Posted in കഥ/കവിത | Tagged | 2 Comments

എല്ലാവര്‍ക്കും നന്ദി !!!

എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്‌ തുടങ്ങട്ടെ ..എണ്ണത്തില്‍ ഒരു കാര്യവുമില്ലെങ്കിലും ഇതു നൂറാമത്തെ പോസ്റ്റാണ് , സൈറ്റിന്‍റെ താഴേക്കു നോക്കുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണം അന്‍പതിനായിരം കഴിഞ്ഞിരിക്കുന്നു ….അതില്‍ പ്രത്യേകിച്ച് ഒന്നും ഇല്ലാത്തതുകൊണ്ട് , സന്തോഷം !! അപ്പോള്‍ ആരൊക്കെയോ വായിക്കുന്നുണ്ട് 🙂 കൊള്ളം 🙂 ഇനിയും പറയാനേരെയുണ്ട് 🙂

സത്യത്തില്‍ ഞാന്‍ ഒരു ബ്ലോഗറല്ല , കുറച്ചുനേരം ആരെയും മുഷിപ്പിക്കാതെ സംസാരിക്കാന്‍ പോലും കഴിയാത്ത എനിക്ക് ആകെയറിയാവുന്നത് , മലയാളത്തില്‍ സംസാരിക്കാന്‍ കഴിയുമെന്ന്മാത്രമാണ് …നെല്ലില്‍ നിന്നും പതിര് ചേറിയെടുത്തു വേര്‍തിരിക്കുന്ന അതേ ശ്രദ്ധയോടെ തെറ്റ് കൂടാതെ എഴുതാന്‍ ഞാന്‍ ശ്രമിക്കാറുണ്ട് …പലപ്പോഴും കഴിയാരില്ല്യ എന്നത് മാത്രമാണ് പരമമായ സത്യം …

ഇടയ്ക്കു ആരോ ചോദിച്ചു , കുറെ എന്തൊക്കെയോ ചവര്‍ എഴുതിപ്പിടിപ്പിക്കുന്നുണ്ടല്ലോ ഓരോ ക്ലികിനും കാശ് കിട്ടും ല്ല്യെ ..
തികച്ചും താഴ്മയോടെ പറയട്ടെ , ഇല്ല്യ അഞ്ചു പൈസ പോലും എവിടെ നിന്നും വരായ്കയില്ല്യ , പിന്നെ എന്തിനു സമയം മെനക്കെടുത്തി ഇതു കുത്തിക്കുറിക്കുന്നുവെന്നു ചോദിച്ചാല്‍ iamlikethis 🙂

വെറുതെയെങ്കിലും എന്തിനെക്കുറിച്ചെന്നരിയാതെ എന്തെങ്കിലുമൊക്കെ എന്തിനെന്നില്ലാതെ ചിന്തിച്ചിരിക്കാന്‍ എനിക്കിഷ്ടമാണ് … കരിയിലക്കിടയില്‍ ഒരു തളിരിലയെ തിരഞ്ഞു നടക്കാനെനിനിക്കിഷ്ടമാണ്… … പ്രതെകിച്ചൊരു കാരണവുമില്ലത്തിടത്തോളം എന്തിനെയൊക്കെയോ ഇഷ്ട്ടപ്പെടാന്‍ എനിക്കിഷ്ടമാണ് ….ആരും പറയാത്ത കഥ , ആരും കേള്‍ക്കാത്ത കഥ കേള്‍ക്കനെനിക്കിഷ്ടമാണ് …ആരും കാണാത്ത കുറെ കാഴ്ചകള്‍ കാണാനെനിക്കിഷ്ടമാണ് ….

പ്രത്യേകിച്ചു ഒന്നിനും വേണ്ടിയലാത്തതുകൊണ്ട് കുറച്ചൂടെ കുത്തിക്കുറിക്കണംമ്ന്നുണ്ട് .. നടക്ക്വോന്നറിയില്ല്യ ….

പ്രതീക്ഷകളും വാഗ്ദാനങ്ങളുടെ അലോസരപ്പെടുത്തുന്ന ഓര്‍മ്മകളും , ബന്ധങ്ങള്‍ ബന്ധനങ്ങള്‍ അല്ലാതായിത്തുടരുന്നിടത്തോളം നമുക്കിടക്കിടെകാണാം എന്ന നന്ദിയില്‍ക്കുതിര്‍ന്ന ഓര്‍മ്മപ്പെടുതലോടെ തല്‍ക്കാലം വിട 🙂

സജിത്ത്

https://www.facebook.com/iamlikethisbloger

iamlikethis.com@gmail.com

ശരിയപ്പോ 🙂

 

Posted in നമുക്ക്‌ച്ചുറ്റും | 1 Comment

മറവി…

പ്രതീക്ഷകളെല്ലാം ഓടിയോളിക്കുമെന്‍ ജീവിതവീഥിയില്‍…
ആകാശദീപമായ്‌ നീ തെളിഞ്ഞിടുമ്പോള്‍….
ഇനിയെന്തെന്നപ്പൊവെന്നറിയാത്ത നിമിഷങ്ങളില്‍ …
നിദ്രയിലൊരു സ്വപ്നമായ്‌ നിന്നെഞാനറിഞ്ഞിടുന്നു…
സ്വപ്‌നങ്ങള്‍ മോഹമായുംമോഹങ്ങള്‍ സ്വപ്നമായും മാത്രം ….
അറിയാന്‍ വിധിക്കപെട്ടുപോയെന്‍ ജീവിതത്തില്‍ …
പിറന്നുവീഴുമ്പോള്‍ ലക്‌ഷ്യം മാറുമൊരു മഴതുള്ളിപോല്‍…
കുളിരുപോലും തരാതെന്നില്‍നിന്നകന്നിടുമ്പോള്‍…
മറവിതന്‍മരണം പോലുമെനിക്കന്യമാവുമോ …

Posted in കഥ/കവിത | Tagged | Comments Off on മറവി…

അജയ്യര്‍ :(


ലോലഹൃദയര്‍ ഇത് വായിക്കരുത് 🙁

ചിലപ്പോഴെല്ലാം നൈമിഷികമായ ജീവിതത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കാറുണ്ട്‌ ..എവിടെനിന്ന് വന്നെന്നും എവിടേക്ക് പോകുന്നെന്നും നമ്മള്‍ അറിയുന്നില്ല്യ . ഇടക്കെന്തോക്കെയോ അറിയാനായി, അറിഞ്ഞുവെന്നു നടിക്കാനായി ശ്രമിക്കുന്നു … അങ്ങനെ നിശബ്ദതയില്‍ നിന്നും നിശബ്ദതയിലേക്കുള്ള നിശബ്ധരഹിതമായ നിമിഷങ്ങളിലെ കുറച്ചു നാട്യക്കാര്‍ മാത്രമാണ് നമ്മളെല്ലാം .. ഏറ്റവും നന്നായി നടിക്കുന്നവന്‍ വിജയിയെന്നു കരുതുന്നു ….അതുകൊണ്ട് തന്നെ ജീവിതത്തോട് ഒരാളവില്‍ക്കവിഞ്ഞ സ്നേഹമോ വെറുപ്പോ എനിക്ക് തോന്നാറില്ല്യ ..

വെളുപ്പിന് ആദ്യത്തെ കോഴി കൂവുംമുന്‍പ് തന്നെ എഴുന്നെട്ടത്‌ മാത്രം ഓര്‍ക്കുന്നു

ശകുനങ്ങളെ ഒരാളവില്‍ക്കൂടുതല്‍ വിശ്വസിക്കരുതെന്ന് മനസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും , മനസ് പലപ്പോഴും പറയുന്നത് കേള്‍ക്കാറില്ല എന്നതാണ് പരമാര്‍ത്ഥം ..വര്‍ഷങ്ങളായി ഞാന്‍ ഉപയോഗിക്കാറുള്ള ചില്ലുഗ്ലാസ്‌ അലോസരപ്പെടുത്തുന്ന ശബ്ദത്തോടെ നെടുകെ പിളര്‍ന്നപ്പോള്‍ മനസൊന്നുടഞ്ഞു … അകാരണമായ ഒരു ഭയം ഈ കന്നിചൂടിലും മടുപ്പിക്കുന്ന തണുപ്പോടെ എന്നെ കീഴ്പ്പെടുത്തി ..പലകുറി എടുത്തുനോക്കിയിട്ടും ആകര്‍ഷിക്കുന നനുത്ത ചൂട് ചില്ലുകഷണങ്ങളില്‍ തങ്ങിനിന്നു … ബ്രാഹ്മണ്യ മുഹൂര്‍ത്തത്തിന്ഏതാനം വിനാഴികമാത്രമേയുള്ളൂ എന്നത് ചിന്താനിമഗ്നനാക്കി …അമ്പലക്കുളത്തിലേക്കുള്ള വഴിയില്‍ നിറയെ വെളിച്ചമുണ്ടായിരുന്നിട്ടും ഒരു മൂടല്‍മഞ്ഞ്പോലെയെന്തോ എന്‍റെ മിഴികളെ അലോസരപ്പെടുത്തി ഇടക്ക് വന്നുപോയ്‌കൊണ്ടിരുന്നു ..കസര്‍ത്തുകള്‍ കഴിഞ്ഞുതിരിച്ചുവരുന്നതിനിടയില്‍ വിശപ്പ്‌ മാടി വിളിച്ചപ്പോഴാണ് മുപ്പത്തിനോടടുത്ത ഓട്ടോഡ്രൈവറും കുടുംബവും തൊട്ടപ്പുറത്തെ ചായക്കടയിലേക്ക് റോഡ്‌ മുറിചു കടക്കുന്ന കാഴ്ച എന്നെ ആകൃഷ്ടനാക്കിയത്‌ … അര്‍ദ്ധപ്രാണെശ്വരിയെ ഓട്ടോസീറ്റിലിരുത്തി അച്ഛനും രണ്ടു മക്കളും എനിക്ക് മുന്നിലൂടെ നടന്നകന്നു …രാവിലെതന്നെ അമ്പലത്തിലേക്ക് പോകാനായി വിളിചുണര്‍ത്തിയതിന്‍റെ ആലാസ്യത കുരുന്നു പെണ്‍മണികളുടെ മുഖത്ത് നിഴലിച്ചിരുന്നു …

ദോശ ,പുട്ട് , അപ്പം , പൊറോട്ട ,കിഴങ്ങ്കറി ,കടലക്കറി , മുട്ടക്കറി ..ബീഫ്‌ ആകാന്‍ പത്തുമിനിറ്റാകും

ഉച്ചത്തിലുള്ള ആ ശബ്ദം ഓര്‍മ്മകളില്‍പ്പെട്ടുഴലുകയായിരുന്ന എന്നെ വിളിച്ചുണര്‍ത്തി.. ഒരു ടേബിളിനിരുപുറവുമായി ഇരുപ്പുറപ്പിച്ചു , ഞാന്‍ ഒരു പുട്ടിനും അവര്‍ ദോശക്കും പറഞ്ഞു …

അതിനിടയില്‍ ഒരു കുട്ടി പറഞ്ഞു , അച്ഛാ എനിക്ക് കടലക്കറി
വേണ്ടാ, മുട്ടക്കറി മതി മറ്റെകുട്ടി പറഞ്ഞു

അവരുടെ ഭാഗ്യത്തെ ഓര്‍ത്തു ഞാന്‍ ഒരു നിമിഷം അസൂയയോടെ നോക്കി ..എന്‍റെ ചെറുപ്പത്തില്‍ ഇങ്ങനെയൊരു ചിത്രം ആലോച്ചിക്കാവുന്നതിലും അപ്പുറമായിരുന്നു …

തര്‍ക്കം വേണ്ടാ …. ഒരു കടലക്കറി പുഴുങ്ങിയ മുട്ടയിട്ടു എടുത്തേക്കു …എന്തോ അതിഭയങ്കര പ്രശ്നം പരിഹരിച്ചപോലെ അയാള്‍ പറഞ്ഞുനിര്‍ത്തി …

ചായക്കിപ്പോ ഏഴുപയാക്കിയല്ലോ , ഒരു വിഷമത്തോടെ അയാള്‍ എന്നോട് പറഞ്ഞു …

നമ്മുക്ക് കട്ടന്‍ മതി അല്ലേല്‍ ഒരു വണ്‍ബൈട്ടു ചായ ആക്കേണ്ടിവരും ..ചിരിയോടെ പറഞ്ഞുനിര്‍ത്തി …

സ്വര്‍ണ്ണനിറമുള്ള ഉഴുന്നുവടചൂണ്ടിയപ്പോള്‍ , പിന്നീട്‌ വാങ്ങിത്തരാം മോളെ എന്ന് പറയുന്ന കേട്ടു …

ഇതിനുമുന്‍പിവിടെ കണ്ടിട്ടില്ല്യാലോ , എന്തെങ്കിലും ചോധിക്കണ്ടേയെന്നു വിചാരിച്ചു ഞാന്‍ പറഞോപ്പിചു

ഇല്ല്യ , അമ്പലത്തില്‍ വന്നതാ …

പേപ്പര്‍വായനക്ക് ശേഷം ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു …

അവരുടെ അമ്മ ഓട്ടോയില്‍ ഇരുന്നു ഉറങ്ങിപ്പോയിരിക്കുന്നു …. എന്തുകൊണ്ടാണ് ആ സ്ത്രീ ഭക്ഷണം കഴിക്കാന്‍ വരാതിരുന്നതെന്ന് ഞാന്‍ ഓര്‍ക്കുമ്പോളെക്കും പാദസരതിന്‍റെ അകമ്പടിയോടെ എന്തോ വീഴുന്ന ശബ്ദം എന്നെ ഉണര്‍ത്തി …തണുത്ത ഒരു കാറ്റിനൊപ്പം ഇളം ചൂടുള്ള രൂപം കണ്ണുകളില്‍ നിഴലായ് കടന്നുപോയ്‌ ….

റോഡ്‌ മുറിച്ചു കടക്കുന്നതിനിടയില്‍ ഒരു കുട്ടി വീണിരിക്കുന്നു …അവരുടെ അച്ഛന്‍ യാതൊരു കൂസലുമില്ലാതെ നടന്നുകൊണ്ടിരിക്കുന്നു ..
നിമിഷത്തിന്‍റെ നേര്‍ത്ത ഇടനാഴിയില്‍ അയാളും തൊട്ടടുത്ത നിമിഷം മറ്റേകുട്ടിയും വീണു ….

എന്തോ മനസിലാക്കിതതുടങ്ങുന്നതിനു മുന്‍പേ അബോധമനസിന്‍റെ പ്രേരണായാല്‍ ഒരു കുഞ്ഞിനെ മടിയില്‍വെക്കുമ്പോള്‍ രാവിലെ തകര്‍ന്നുടഞ്ഞ ഗ്ലാസില്‍ അനുഭവപ്പെട്ടെ അതെ ചൂട് വീണ്ടും ….മരണം എന്‍റെ മുന്നിലൂടെ , എന്നെ തൊട്ടുകൊണ്ട് കടന്നുപോയിരിക്കുന്നു …
എന്തൊക്കെയോ വിളിച്ചുപറയാനായി ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും , വാക്കുകള്‍ ഒരു ഗദ്ഗദമായ്‌ തൊണ്ടയില്‍ കുരുങ്ങി …തല ഉയര്‍ത്തിനോക്കിയപ്പോള്‍ കണ്ടത് ചലനമറ്റ് ഓട്ടോയില്‍ ഇരിക്കുന്ന സ്ത്രീയെയാണ് …. കേവലം നിമിഷങ്ങള്‍ …മരണമെന്ന അതിഥി എന്‍റെ കൂടെയുള്ള നാല് ജീവന്‍ എടുത്തിരിക്കുന്നു ….

ഞാന്‍ തിരിച്ചറിയുന്നു …മരണത്തിന് ഒരു ഇളം ചൂടുണ്ട് …നനുത്ത കാറ്റിനിടയില്‍ അതിലും നനുത്ത ചൂടോടെ ഒഴുകിയെത്തും …വരുന്നതിനുമുന്‍പേ നിങ്ങളുടെ അബോധമനസ് അറിഞ്ഞിരിക്കും …ബോധാമാനസിലേക്ക് മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ ഒരു മിന്നല്‍പ്പിണരായി പ്രവഹിക്കണമെങ്കില്‍ അന്ധതയുടെ ഇരുട്ടു വേണം …മരണം ഒരു സുഖമുള്ള അനുഭൂതിയാണ് … “ഞാനില്ല്യ ” എന്നാ പരമമായ അറിവ് നമുടെ ബോധമനസിനെ കീഴ്പ്പെടുത്തുന്ന നിമിഷമാണ് നാം മരിക്കുന്നത് …. ഇന്നു ഞാന്‍ മരണത്തെ അറിഞ്ഞിരിക്കുന്നു … മരണത്തിന് രാവിലെയും രാത്രികളും ഇല്ല്യ …സൂര്യന്‍ ഉണര്‍ന്നില്ല്യല്ലോ എന്ന എന്‍റെ അല്‍പജ്ഞാനത്തിന് മുകളിലൂടെ ആ അറിവ് എന്നെ പിന്തുടരുന്നുണ്ടായിരുന്നു …ഒരു നിഴലായ്‌ എനിക്ക് ഇടക്കെപ്പോഴോ തോന്നിയത് മരണമായിരുന്നോ …എന്നിട്ടും എന്‍റെ ബോധാമാനസ്സു ഒരിക്കലും അതിനെ അറിഞ്ഞില്ല്യ …. മരണത്തെക്കുറിച്ച് ചിന്തിച്ചു മരിക്കാന്‍വേണ്ടി ഒരുങ്ങുമ്പോള്‍ നമ്മുടെ ആഗ്രഹം തീവ്രമാണെങ്കില്‍ അപൂര്‍വ്വമായി അത് നമ്മെ പിന്തുടരും …..മരണത്തിന് പ്രത്യേക നിറമില്ല്യ,പക്ഷെ എന്നിട്ടും ഒരു നിമിഷം അത് നമ്മെ ആകര്‍ഷിക്കും ….നിശബ്ദതയില്‍ , മനസിനെ അറിയാതെ ആകര്‍ഷിക്കുന്ന ഒരു ഒരു നനുത്ത ശബ്ധമായ്‌ അത് ഒഴുകിയെത്താം ……

നാളത്തെ പത്രവാര്‍ത്തയില്‍ , നാലംഗ കുടുംബം ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത വായിക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കും ..ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാതെ , എന്നും ഒരു ഓര്‍മ്മയായി മരണം എന്നെ കൂടെയുണ്ടെടന്നത് എന്നെയിപ്പോള്‍ വേദനിപ്പിക്കുന്നില്ല്യ…ഏതുനിമിഷവും മരിക്കുമെന്നറിഞ്ഞിട്ടും ഒടുക്കം വരെ നന്നായി നടിച്ച ആ ഓട്ടോക്കാരനെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച നടനായ്‌ ഞാന്‍ ഓര്‍ക്കുന്നു ..ഒരു തരത്തില്‍ നമ്മളെല്ലാം നടിക്കുകയാണ്..പക്ഷെ അയാള്‍ ഏറ്റവും മികച്ച നടനാണ് .. മരണത്തിന് ഒരു നേര്‍ത്ത സുഖിപിക്കുന്ന വികാരം തരാന്‍ പറ്റുമെന്ന് , എന്‍റെ മടിയില്‍ വീണുമരിച്ച ആ കുഞ്ഞിന്‍റെ കണ്ണുകള്‍ എന്നെ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്നു …അതുകൊണ്ട് മരണത്തെ ഞാന്‍ വെറുക്കുന്നില്ല്യ …മരണം എല്ലായിടത്തുമുണ്ട് കന്നിച്ചൂടില്‍ ഒരു കുളിരായ് , തുലാമഴയില്‍ ഒരു ചൂടുള്ള നിശ്വസമായ്‌ ……

Posted in കഥ/കവിത | Tagged , | Comments Off on അജയ്യര്‍ :(

നിത്യക്ക്‌ ജാഡയോ ?

മഹാനടന്‍ തിലകനു പിന്നാലെ ഉറുമി ഫെയിം നിത്യാമേനോനും വിലക്കിനെ നേരിടുമ്പോള്‍ ഒരിക്കലും അവസാനിക്കാത്ത അലയൊലി പോലെ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു

സത്യത്തില്‍ ഇവിടെ ആര്‍ക്കാണ്ജാഡ ? ജോലിയെടുക്കുന്നതിനിടയില്‍ യാതൊരുവിധ അറിയിപ്പുകളുമില്ലാതെ കയറി വന്ന് സംസാരിക്കണമെന്ന് പറഞ്ഞിട്ടും ,വൈകിട്ട് സംസാരിക്കാമെന്നും മാനേജരോട് ചോദിച്ചു സമയം അറ്രെന്ജ് ചെയ്യണമെന്നും പറഞ്ഞ നിത്യക്കോ ? അതോ മലയാളത്തിലെ സീനിയര്‍ നിര്‍മാതാക്കളാണ് വന്നിരിക്കുന്നതെന്നും മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍പോലും തങ്ങള്‍ ആവശ്യപ്പെട്ടാല്‍ എന്തേതെന്നു നോക്കാതെ ഉടന്‍ കാണാന്‍തയാറാകുമെന്ന് പറഞ്ഞു വിലക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സങ്കടനയുടെ തലപ്പത്തിരിക്കുന്ന നിര്‍മ്മാതാക്കള്‍ക്കോ ?

സംഭവം അറിയാത്തവര്‍ ഉണ്ടെങ്കില്‍ …

പ്രൊഡ്യുസെര്‍സ് സങ്കടനയുടെ തലതൊട്ടപ്പന്‍ സുരേഷ്കുമാറും ,ആന്‍റോയും ( ബിഗ്ബി ,ബെസ്റ്റ്‌ആക്ടര്‍ ,ചട്ടമ്പിനാട് നിര്‍മ്മാതാവ് ) സില്‍മ്പതികളും കൂടെയങ്ങ് ഉലാത്തുമ്പോള്‍ അടുത്തൊരു പടത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നുവെന്ന്‌ കേട്ടു ..എന്നാപ്പിന്നെ ഒന്ന് കണ്ടു വന്നെക്കാംന്നുകരുതി നേരെ ഷൂട്ടിംഗ് സ്ഥലത്തെത്തി .. നിത്യാമേനോന്‍ ഉണ്ടൊരുങ്ങാനായ്‌ കുഞ്ഞു ബ്രേക്ക് എടുത്തിരിക്കുന്നു , എന്തായാലും പോയതല്ലേ ന്നാപ്പിന്നെ പുതിയ പടത്തെപ്പറ്റി സംസാരിച്ചു ഡേറ്റ്‌ വാങ്ങിക്കളയാംന്നു ആന്‍റോക്കൊരു ഭൂദോദയം … താനിപ്പോ വേറൊരു പടത്തിന്‍റെ ഷൂട്ടിംങ്ങിലാന്നും , വൈകിട്ട് വിശാലമായി കാണാന്‍ മാനേജരോട് ചോദിച്ചു സമയം അറ്രെന്ജ് ചെയ്യണമെന്നും നിത്യ !!! അത് പറ്റില്ല്യ , ഞങ്ങള്‍ ആരാന്നു നിനക്കറിയോ സൂപ്പര്‍ താരങ്ങള്‍പോലും തങ്ങള്‍ ആവശ്യപ്പെട്ടാല്‍ എന്തേതെന്നു നോക്കാതെ ഉടന്‍ കാണാന്‍തയാറാകുമെന്ന് പറഞ്ഞു ഇവരും ..

അഭിനയിക്കേണ്ട സമയത്ത് കിന്നാരം പറയാന്‍പോയീന്ന് പറഞ്ഞാല്‍ ? അതോ ജോലിയോടുള്ള ആത്മാര്‍ത്ഥതയോ എന്തോ , എന്തായാലും പറ്റില്ലെന്ന് നിത്യ അറിയിച്ചു … മഹാനടന്‍മാര്‍പോലും തങ്ങളുടെ മുമ്പില്‍ മുട്ട്താത്തി നില്‍ക്കുമ്പോ , ഇവളാരെടാ , ഇന്നലെപ്പെയ്ത മഴയത്തു ജനിച്ച ഇരുപത്തിരണ്ടുകാരിയെന്നു അവരും ..അങ്ങനെ ചെന്നയുടനെ സുരേഷ് എല്ലാ നിര്‍മ്മാതാക്കള്‍ക്കും നീട്ടിയെഴുതി..മേലാല്‍ അനുമതി വാങ്ങാതെ ഒരൊറ്റപ്പടത്തിലും ആ അഹങ്കാരിപ്പെണ്ണിനെ അടുപ്പിക്കരുത് !!!! കേട്ടയുടനെ നിത്യ പറഞ്ഞു ,നല്ല പടം ഇറക്കണമെന്നുള്ളവര്‍ ഉള്ളിടത്തോളം വിലക്കൊന്നും പ്രശ്നമാണെന്ന് തോന്നുന്നില്ല്യ 🙂

ജോലി ചെയ്യേണ്ട സമയത്ത് ചുമ്മാകേറിചെന്ന് സീനിയര്‍ നിര്‍മ്മാതാക്കള്‍ ആണെന്നും അപ്പോതന്നെ സംസാരിക്കണമെന്ന് പറഞ്ഞവര്‍ക്കോ , ആരുടെ ദാര്‍ഷ്ട്യത്തിലും മുന്നിലും തല കുനിക്കാതെ ഏറ്റെടുത്ത ജോലി വലുതായികണ്ട നിത്യക്കോ ..ആര്‍ക്കാണിവിടെ ജാഡ 😛

സങ്കടനകള്‍ , നല്ലതിനുവേണ്ടി സങ്കടിക്കനുള്ളതാവണ്ടേ അതോ വ്യക്തിവിദ്വേഷം തീര്‍ക്കാനുള്ള കൊട്ടുവടിയാണോ ? മഹാനടന്‍ തിലകന്‍ കൊളുത്തിയ നെറികെട്ട ചിലര്‍ക്കെതിരെയുള്ള പ്രതിഷേധം സത്യമായിരുന്നു എന്ന് ചിലരെങ്കിലും ഓര്‍ത്തെടുക്കും ..
മാന്യരെങ്കില്‍ ,ഇഷ്ട്ടപ്പെടാത്തത് വല്ലതും പറഞ്ഞു പോയെങ്കില്‍ , അത് ഇരുപത്തിരണ്ടുകാരിയുടെ വിവരമില്ലായ്മയായ്‌ എടുക്കാമല്ലോ …

നിത്യാമേനോന്‍ : വയസ്സ്: 22 ,അച്ഛന്‍:കോഴിക്കോട് അമ്മ: പാലക്കാട്‌ ..ഒരിക്കലും അഭിനയിക്കാന്‍ മോഹമില്ലാതെ ജേര്‍ണലിസം പഠിച്ച ബംഗ്ലൂരില്‍ ജനിച്ചു വളര്‍ന്നു എട്ടാം വയസില്‍ അഭിനയരംഗത്തേക്ക് വന്നവള്‍…

പണ്ട് ശരണ്യാമോഹനും ,മീരാജാസ്മിനും , നയന്‍താരയ്ക്കും ഒക്കെ വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ , ശരണ്യാമോഹന്‍ കേറി കാലു പിടിച്ചു ഒത്തുതീര്‍പ്പാക്കി അഭിനയിക്കുന്നത്പോലെ ഒരുത്തന്‍റെയും അഹങ്കാരത്തിന് മുന്നില്‍ തലകുനിക്കാതെ നിന്ന നിത്യക്ക്‌ , ഒരുപാടൊരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള എല്ലാ സന്ദര്‍ഭവും കാലം കൊടുക്കട്ടെ …

.. ശരിയപ്പോ 🙂

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

ടിക്കെറ്റ്‌ പ്രിന്ട്ടൌട്ട് വേണ്ട :റെയില്‍വേ

അതിപ്പോ ഭയങ്കര ആശ്വാസമായി !!!!!!!!!

കേവലം ഒരു വര്‍ഷം മുന്‍പ് മാത്രം കമ്പ്യൂട്ടര്‍ എത്തിയ ഗ്രാമത്തിലെ പ്രിന്‍റ്ഔട്ട്‌ എടുത്തുകൊടുക്കുന്ന സ്ഥാപനത്തിലെ പതിവ് ചോദ്യത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നു !!!!!! പ്രായം നാല്‍പതിനോടടുത്തെങ്കിലും അകാരണമായി കെട്ടാതെ കഴിയുന്ന… എപ്പോഴും വെറ്റില ചവയ്ക്കുന്ന ചേച്ചിയുടെ വായില്‍ നിന്നും ഉള്ള പതിവ് ചോദ്യങ്ങള്‍ ആയിരുന്നുവത്

എപ്പോ വന്നു ?

ഹ്മം എപ്പോഴാ പോണേ ?

നീയങ്ങു വളര്‍ന്നല്ലോ 😉

മടിച്ചു മടിച്ചു ഞാന്‍ പെന്‍ഡ്രൈവ് വീട്ടിയാല്‍ ചോദിക്കും

” ക്ലീനാണോ , എന്‍റെ സിസ്റ്റം അടിച്ചുപൂവ്വോ ..”

ഇല്ല്യ , അത് ക്ലീനാ …………

അതല്ലെങ്കില്‍ പ്രിന്ട്ടൌട്ട് എടുക്കാനായി ഒരുപാട് ദൂരം പോണം ….. ഇടക്ക് ഞാന്‍ ആലോചിക്കാറുണ്ട് അത് കേള്‍ക്കാനായി അങ്ങോട്ട്‌ പോകണോ എന്നൊക്കെ …ഇപ്പോ അത് ശീലമായിരിക്കുന്നു ..ഏതായാലും ഇനിയത് വേണ്ട ….ടിക്കെറ്റ്‌ പ്രിന്ട്ടൌട്ട് ഇനിമുതല്‍ വേണ്ട 🙂

കിലോകണക്കിനു പേപ്പറുകള്‍ രക്ഷപ്പെട്ടു …പ്രിന്ട്ടൌട്ട് എടുക്കാന്‍ കാശ് മുടക്കണ്ട …എല്ലാം കൊണ്ടും ലാഭം 🙂

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ടിക്കെറ്റ്‌ പ്രിന്ട്ടൌട്ട് വേണ്ട :റെയില്‍വേ

സ്ത്രീയൊരു ഭാരമോ ?


സ്ത്രീയൊരു ഭാരമോ എന്ന ചിന്ത മനസ്സില്‍ കേറി അസ്വസ്തമാക്കാന്‍ തുടങ്ങിയിട്ടിപ്പോ ദിവസം രണ്ടായി ,മുകളിലെ ഫോട്ടോ കണ്ട മുതല്‍ അത് കൂടിക്കോണ്ടേയിരിക്കുന്നു…. ഉള്ളത് പച്ചക്ക് പറയുകയാണെങ്കില്‍ ഇന്ന് കേരളത്തിലെ ഇരുപതോ അതിനു മുകളില്‍ പ്രായമുള്ള കെട്ടു കഴിയാത്ത പെണ്‍കുട്ടികളുടെ അവസ്ഥയെന്നു പറയുന്നത് ഭൂരിപക്ഷം രക്ഷിതാക്കളെ സംഭന്ധിച്ചിടത്തോളം, അറപ്പുരയില്‍ കൂട്ടിവേക്കപ്പെട്ട വിത്തിന് സമാനമാണോ ? …നല്ല മഴയൊന്നു കണ്ടു വിത്തിറക്കാം എന്ന് നിനച്ചിരിക്കുന്നതിനിടയില്‍ അന്ധകാരത്തില്‍ എവിടെ നിന്നെങ്കിലും പാഞ്ഞുകയറിവരുന്ന ഒരു നനുത്ത തണുപ്പ് അതിനെ മുളപ്പിക്കുമോ എന്ന ചിന്ത എപ്പോഴും വേട്ടയാടപ്പെടുന്നു , അതുകൊണ്ട് ചിലപ്പോഴെങ്കിലും മഴ വരും എന്ന് തോന്നുന്ന അന്തരീക്ഷത്തില്‍ വിത്തിടാന്‍ നിര്‍ഭന്ധിതരാക്കപ്പെടുന്നു … അല്ലെങ്കില്‍ മാര്‍ക്കറ്റില്‍ വിലപ്പനക്ക് വെച്ചിരിക്കുന്ന ജീവനുള്ളതും വികാരങ്ങള്‍ ഉള്ളതുമായ ഒരു പാവ മാത്രമാണോ സ്ത്രീ ? അമ്മാവന്‍ മരിച്ചിട്ട് വേണം കട്ടിളില്‍ക്കിടക്കാന്‍ എന്ന ചിന്ത പോലെ , പെണ്മക്കളെ ഒരു ഭാധ്യതയായും ,എങ്ങനെയെങ്കിലും ഒന്ന് കൈയയച്ചു കിട്ടിയാല്‍ മതിയെന്ന സ്ഥിതിവിശേഷത്തില്‍ എത്തിനില്‍ക്കുന്നോ ?

മുകളില്‍ കൊടുത്ത പടത്തിലെ നായകന്‍റെ ശരിക്കുള്ള പേര് അറിയില്ല്യ ….ഈ നിമിഷം വരെ 16 പേരെ കെട്ടിയിരിക്കുന്നു …പാലക്കാട്‌ , മലപ്പുറം ,ഏറണാകുളം, അങ്ങനെ ജില്ലയേതോന്നില്ലാതെ പതിനാറു സ്ത്രീകളെ ഭാര്യയായി വെച്ചിരിക്കുന്നു ….ഒരു സ്ത്രീയെയും ആറു മാസത്തില്‍ക്കൂടുതല്‍ പൊറുപ്പിക്കാറില്ല്യ ……ഒരു കല്യാണത്തില്‍ നിന്നും കെട്ടിയാല്‍ കിട്ടുന്ന സ്ഥാപനജംഗമവസ്തുക്കള്‍ തീരുന്നവരെ നിക്കും അവിടെ നിന്ന് പിന്നെ അടുത്തതിലേക്ക് !!!! അഭിനയിച്ചു പ്രതിഫലിപ്പിക്കാന്‍ സ്വന്തമായി ഒരു പ്രൊഫെഷണല്‍ കുടുംബവും ,വണ്ടിയും ഒക്കെ ഈ വിരുതനുണ്ട് !!!!! അങ്ങനെ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയ പുട്ടടിച്ചു ജീവിച്ചുപോരുകയായിരുന്നു …തല്‍ക്കാലം അഴിയെണ്ണിക്കഴിയുന്നു ….ഒരിക്കല്‍ തുറന്ന്‌വിട്ടാല്‍ , ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലവും , വിഗ് ,തലമുടി കളര്‍ ചെയ്യാനുള്ള സെറ്റപ്പ് മുതലായവ ഉള്ളിടത്തോളം കാലവും ഇതേ തൊഴില്‍ചെയ്തു മുന്നോട്ടു പോകും …

എനിക്കിനിയും മനസിലാകാത്ത ഒന്ന് , ഒരു കല്യാണം കഴിപ്പിച്ചു കൊടുക്കുന്നതിനുമുന്‍പ് സ്വാഭിവകമായും അറിഞ്ഞിരിക്കേണ്ട , ചോധിച്ചിരിക്കേണ്ട കുറെ കാര്യങ്ങള്‍ ഉണ്ടല്ലോ ….വാര്‍ത്താവിനിമയ മാധ്യമങ്ങള്‍ എത്രയും വളര്‍ന്ന ഈ കാലത്ത് ഇങ്ങനെയൊക്കെ തട്ടിപ്പ് സാധ്യമാകുന്നുണ്ടല്ലോ ?? അപ്പോള്‍ കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് രക്ഷാകര്‍ത്താക്കളുടെ നേരെയാണ് …

സ്ത്രീ എന്ന് പറഞ്ഞാല്‍ ഒരു ഭാധ്യതയാണോ ? ആണ്‍കോലത്തില്‍ ഒരുത്തനെ കണ്ടാല്‍ തലച്ചുമട് ഒഴിവാക്കിയേക്കാം എന്ന് വിചാരിക്കുന്ന കുറെയേറെപ്പേര്‍ ഇവിടുണ്ട് എന്നല്ലെ ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത് ?? സ്ത്രീയെ തനിക്കൊപ്പം ജീവിക്കുന്ന , അത്രയും പ്രാധാന്യമുള്ള ഒരാളായി കാണാന്‍ അത്തരക്കാര്‍ പഠിക്കേണ്ടിയിരിക്കുന്നു … പ്രായപൂര്‍ത്തിയായാല്‍ എല്ലാ കെട്ടുകളും നീക്കപ്പെട്ടെന്നും സര്‍വ്വസ്വതന്ത്രയെന്നും എന്തും കാണിച്ചുകൂട്ടാം എന്ന ചിന്ത സ്ത്രീകളും തിരുത്തെണ്ടിയിരിക്കുന്നു … ഒരു പെണ്‍കുട്ടി ജനിക്കുന്നതോടൊപ്പം രക്ഷിത്താക്കളുടെ മനസ്സില്‍ ഒരു കനല്‍ കൂടെ എരിയാന്‍ തുടങ്ങുന്നു …അവളുടെ ഒരോ നിഷേധവാക്കും ആ കനലിനെ ആളിക്കത്തിക്കുന്നു ..
നിങ്ങള്‍ക്കു നല്ലത് മാത്രം വരണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ രക്ഷിതാക്കള്‍ … നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ , നിങ്ങള്‍ കണ്ടെത്തുന്നവരെ കെട്ടിച്ചു തരുന്നതില്‍ ഈ കാലത്തെ ഭൂരിപക്ഷം രക്ഷിതാക്കളും പ്രതേകിച്ച് എതിര്‍പ്പൊന്നും കാണിക്കാറില്ല്യ…പഴയ ശൈലി ഇഷ്ട്ടപ്പെടുന്നവര്‍ രക്ഷിതാക്കളെ കുത്തിനോവിക്കാതെ ക്ഷമയോടെ കാത്തിരിക്കാന്‍ തയാറാവണം 🙁
അല്ലെങ്കില്‍ ഇത്തരം സംഭവം ഒരു തുടര്‍ക്കഥയായേക്കാം 🙁

ശരിയപ്പോ 🙂

സജിത്ത്

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on സ്ത്രീയൊരു ഭാരമോ ?

നാമൊന്നു നമുക്കുരണ്ട് ???

കേരളത്തിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിനും ,ജനസാന്ദ്രത നിയന്ത്രിക്കാനും ആയി ഒരു കമ്മിഷനെ നമ്മുടെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു …ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ നയിച്ച 12 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ആ കമ്മിറ്റി ഇക്കഴിഞ്ഞ ദിവസം 94 പേജു വരുന്ന “Kerala Women’s Code Bill 2011” നമ്മുടെ മുഖ്യമന്ത്രി ചാണ്ടി സാറിന്‍റെ മേശപ്പുറത്ത് വെച്ചിരിന്നു ..നിങ്ങളെല്ലാം അതിനെക്കുറിച്ചു അറിഞ്ഞിരിക്കുമെന്നും , ഇതിനോടകം കുറച്ചെങ്കിലും വായിച്ചിരിക്കുമെന്നും വിശ്വസിക്കുന്നു ..

ജനസാന്ദ്രത നിയന്ത്രിക്കാനായി ആ കമ്മിറ്റി മുന്നോട്ടു വെച്ച ഒരു ഉപദേശം “കുടുംബാസൂത്രണവും ,ജനിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം രണ്ടായി ചുരുക്കണം ” എന്നതുമായിരുന്നു നിരവധി നിര്‍ദേശങ്ങള്‍ അതിലുണ്ടെങ്കിലും ഭൂരിപക്ഷം വരുന്ന ഞാന്‍ ഉള്‍പ്പെടുന്ന മലയാളികള്‍ ആദ്യം കണ്ട വാര്‍ത്ത , അല്ലെങ്കില്‍ നമ്മളില്‍ ആദ്യം എത്തിക്കപ്പെട്ട വാര്‍ത്ത അതുമാത്രമായിരുന്നു …

ആ കമ്മിറ്റി മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ അതേപടി കേരളത്തില്‍ നടപ്പില്‍ വരുത്തുകയാണെങ്കില്‍ , ” ഇനി മുതല്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കി വരുന്ന സഹായങ്ങള്‍ കൈപ്പറ്റണമെങ്കില്‍ , നിയമ വിധേയമായി കല്യാണം കഴിക്കപ്പെട്ട ഏതൊരു പുരുഷനും-സ്ത്രീക്കും കൂടി തന്‍റെ വംശപരമ്പര നില നിര്‍ത്താനായി രണ്ടു വരെ കുട്ടികള്‍ ആകാം ” ഇതെങ്ങാനും മറന്നു പോയി രണ്ടില്‍ക്കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിപ്പോയാല്‍ ചിലപ്പോ പത്തായിരം രൂപവരെ അങ്ങോട്ട് കെട്ടിവെക്കേണ്ടി വന്നേക്കും 🙁 അതായത് ഒരുറയോ , ഗുളികയോ മറന്നു പോവുകയാണെങ്കില്‍ ചിലപ്പോ രൂപ പത്തായിരംവരെ കേട്ടിവേക്കേണ്ടി വന്നേക്കാം 😛 കൂടാതെ “നിയമം നിഷെധിച്ചവര്‍ ” എന്നൊരു പട്ടം കൂടെ കിട്ടും …രണ്ടാം വിവാഹമാന്നുവെച്ചാ ആദ്യത്തെ ബന്ധത്തിലെ കുട്ടികളെ കൂട്ടില്ല്യ, ഒരിക്കല്‍ കെട്ടിയാല്‍ രണ്ടേ പാടൂന്ന് 😉
ഒറ്റപ്രസവത്തില്‍ രണ്ടില്‍കൂടുതല്‍ ഉണ്ടായിപ്പോയാല്‍ എന്ത് സംഭവിക്കുംന്നുചോദിച്ചാല്‍ എനിക്കറിയില്യ 😉

അടുത്ത നിര്‍ദ്ദേശങ്ങള്‍ ചിലത് …

ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍ നിന്നുള്ള അനാഥരായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സംരക്ഷണത്തിനായി “തണല്‍ മാതൃകയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കപ്പെടട്ടെ ..ഇവിടെയുള്ള പന്ത്രണ്ടാം ക്ലാസുവരെയുള്ള എല്ലാവരുടെയും വിദ്യാഭ്യാസം നിര്‍ഭന്ധിതവും സൌജന്യവും ആക്കണം ….കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യവും,വിദ്യാഭ്യാസവും, പോഷകാഹാരം അടങ്ങിയ ഭക്ഷണവും, നിയമ വിധേയമായി കിട്ടുന്നതിനു തുറന്ന കണ്ണുകളോടെ കമ്മിറ്റി ജാഗരൂകരായിരിക്കും .. അങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍

സ്വാഭാവികമായും , ഞാന്‍ ഉള്‍പ്പെടുന്ന ഏതൊരു മലയാളിയും ആദ്യം ശ്രദ്ധിച്ചതും കൂടുതല്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതും ഒന്നേ ഒന്ന് മാത്രം – ” രണ്ടു വരെ കുട്ടികള്‍ ആകാം ”

മൌലികമായി നമ്മുടെ ഭരണഘടന അനുശാസിക്കുന്ന സ്വകാര്യതയിലുള്ള കടന്നുകയറ്റമായോ , നീതി നിഷേധമായോ , അവനാരെടാ നമ്മുടെ കുടുംബകാര്യത്തില്‍ കേറി ഇടപെടാന്‍ ..പോയിപ്പോയി എത്ര കുട്ട്യോളെ ണ്ടാക്കണംന്നുവരെ സര്‍ക്കാര്‍ പറയാരായോ , വയസ്സ് പത്തുതൊണ്ണൂറായല്ലോ രാമനാമം ജപിച്ചു കഴിയേണ്ട സമയതാണോ നമ്മളെ ഉപദേശിക്കാന്‍ വരുന്നത് ” എന്നെല്ലാം നമുക്ക് പെട്ടെന്ന് തോന്നും ..ഒരു നിമിഷം ശ്രദ്ധിക്കുക …

ആരാണ് ഈ വി ആര്‍ കൃഷ്ണയ്യര്‍ ?


ഇപ്പോള്‍ 95 വയസില്‍ എത്തിനില്‍ക്കുന്ന , കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരു മുന്‍ സുപ്രീംകോടതി ജഡ്ജി ..
1957 ലെ ബഹു : ഇഎംഎസ്‌ സര്‍ക്കാരിലെ നിയമ-ഊര്‍ജ്ജ-ജയില്‍-ജലവിതരണ -സാമൂഹികോന്നമന മന്ത്രിസ്ഥാനം അലങ്കരിച്ചിരുന്നയാള്‍ .. ഭൂപരിഷ്കരണ നിയമത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍.. അന്താരാഷ്ട്രരംഗത്തില്‍ ശ്രദ്ധ്ധിക്കപ്പെടുന്ന എട്ടോളം നിയമ പുസ്തകം എഴിതിയ ആള്‍ … പത്മവിഭൂഷണ്‍ ഉള്‍പ്പെടെ മുപ്പതിലതികം അവാര്‍ഡുകള്‍ നേടിയ ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരിക്കല്‍ മത്സരിച്ച നിയമവിധഗ്ദ്ധന്‍ …എഴുപതു വര്‍ഷത്തിലതികമായി നിറഞ്ഞു ജീവിക്കുന്ന ,സത്യത്തിനു വേണ്ടി എന്നും ശബ്ദം ഉയര്‍ത്തിയിട്ടുള്ള ഒരാളെക്കുറിച്ച് ഇതില്‍ക്കൂടുതല്‍ എഴുതി മുഷിപ്പിക്കുന്നില്ല്യ

അപ്പോള്‍ ഒന്ന് മാത്രം ഓര്‍ക്കുക ..എന്തെങ്കിലും കാണാതെ , പഠിക്കാതെ ചുമ്മാ കേറി അഭിപ്രായം പറയുന്ന ഒരാളല്ല …അദേഹം പറഞ്ഞ,സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമല്ലേ മുന്നോട്ടു പോകൂ ..ഇപ്പോഴേ കേറി അങ്ങേരെ തെറി വിളിക്കുന്നത്വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നതോണ്ട് ചോദിച്ചുപോയതാ …

ഭൂരിപക്ഷം ദമ്പതികളും പ്രത്യേകിച്ചൊരു കോഡും ഇല്ലാതെ തന്നെ ഇപ്പോള്‍ ഒന്നോ രണ്ടോ കുട്ടികളെയേ ആഗ്രഹിക്കാറുള്ളൂ ..കാരണം മറ്റൊന്നുമല്ല ..വര്‍ദ്ധിച്ചുവരുന്ന ചിലവ് !!! താമസയോഗ്യമായ ഒരു സെന്‍ട് ഭൂമിക്കിപ്പോ പതിനായിരങ്ങള്‍ തുടങ്ങു പല മടങ്ങ്‌ ലക്ഷങ്ങള്‍ വരെ എത്തി നില്‍ക്കുന്നു …ഉപ്പ് തൊട്ടു കര്‍പൂരത്തിന് വരെ തീപിടിച്ച വില ..കേരളത്തില്‍ അങ്ങുമിങ്ങുംമെന്തിനും സംവരണം …എന്തിനുമേതിനും അപേക്ഷിക്കാന്‍ നൂറായിരം പേര്‍ ..ഇങ്ങനെ ആകെക്കൂടെ കലങ്ങിമറിഞ്ഞ ഒരു ചുറ്റുപാടില്‍ ആണ് , കുട്ടികള്‍ രണ്ടായി ചുരുക്കപ്പെട്ടെങ്കില്‍ നല്ലത് എന്നൊരു അഭിപ്രായം പറഞ്ഞിരിക്കുന്നത് …ഭര്‍ത്താവും ഭാര്യയും രണ്ടു കുട്ടികള്‍ ഉണ്ടാകുന്നവരെ മാത്രമേ ഒരുമിച്ചു കഴിയാവൂ എന്നൊന്നും പറഞ്ഞിട്ടില്ല്യ ..എന്തിലും ഒരു കരുതല്‍ വേണം ..അതിന്‍റെ കാര്യത്തില്‍ ഒരു നിഭന്ധന വേണമെന്നേ പറഞ്ഞിട്ടുള്ളൂ ..ഒരു കരുതല്‍ , അത്ര മാത്രം ..

ഇതിന്മുന്‍പും നിരവധി രാജ്യങ്ങള്‍ ഇതേ പരിപാടി , ഇതിലും കടുത്ത നിഭന്ധന ഏര്‍പ്പെടുത്താന്‍ ശ്രമിച്ചു അവരെല്ലാം പാതി വഴിയെ പരാജയപ്പെട്ടുവെന്നത്‌ വേറൊരു സത്യം 🙁

കടുത്ത ഭാഷയില്‍ വിമര്‍ശിക്കും മുന്‍പ് അങ്ങേര്‍ പറഞ്ഞത് നല്ലതാണോ , എന്തെങ്കിലും കാര്യമുണ്ടോ എന്നൊക്കെ ഒന്ന് ചിന്തിക്കാം ..
ഒരുപാട് ഇതേക്കുറിച്ച് സംസാരിക്കരുത് കാരണം ഒരിക്കല്‍ ആ ബില്‍ നടപ്പില്‍ വന്നുകഴിഞ്ഞാല്‍ ഇത്തരമൊരു “Kerala Women’s Code Bill 2011” നെക്കുറിച്ച്‌ ഒരുപാടൊക്കെ കൂട്ടം കൂടി സംസാരിക്കുന്നതോ ,ക്യാംപെയിന്‍ നടത്തുന്നതോ അങ്ങനെ എന്തും നിയമനിഷേധമായി കണക്കാക്കപ്പെടും എന്നൊരു കാര്യം കൂടെ അതില്‍ സൂചിപ്പിച്ചിട്ടുണ്ട് 😉

ശരിയപ്പോ ..

Posted in നമുക്ക്‌ച്ചുറ്റും | Tagged , , , , | Comments Off on നാമൊന്നു നമുക്കുരണ്ട് ???

ഇവളെനിങ്ങളറിയുമോ ?

ആദ്യമേ പറഞ്ഞു തുടങ്ങട്ടെ .. ദയവു ചെയ്ത് മുഴുവന്‍വായിക്കുക

“Feeling super cool today. Dumped my new ex-girlfriend. Happy independence day.”

 

കൊട്ടിയടക്കപ്പെട്ട ഹോസ്റ്റല്‍ മുറിയിലെ അന്ധകാരത്തില്‍ കുതിര്‍ന്ന നേര്‍ത്ത വെളിച്ചത്തില്‍ ഫാനില്‍ കുടുക്കിയിട്ട കയറില്‍ സ്വയം പിടഞോടുങ്ങുമ്പോഴും ഈ ചിരിക്കുന്ന  പെണ്‍കുട്ടിക്ക് ഒരുപാടൊന്നും ആലോചിക്കാനുണ്ടായിരിന്നിരിക്കില്ല്യ ..അറിയാത്തവര്‍ അറിയുക ..ഇവളാണ്  “Malini Murmu”, ബുദ്ധിയുണ്ടെങ്കിലും വിവരമില്ലാതെ,  ഫെയിസ്ബുക്ക് സ്റ്റാറ്റസ് അല്ല ജീവിതമെന്ന് നമ്മളില്‍ചിലരെപ്പോലെ ഒരു നിമിഷം മറന്നു ഇരുപത്തിമൂന്നു വര്‍ഷം പോറ്റിവളര്‍ത്തിയ മാതാപിതാക്കളുടെ പൊള്ളുന്ന നെഞ്ചിലേക്ക് വീണ്ടും കനല്‍കോരിയിട്ട് മരണത്തിലേക്ക് നടന്നുകയറിയ  ബി.ടെക് ഭിരുദദാരിണിയായ മുന്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥ…

ഇന്ത്യയിലെ സമര്‍ത്ഥര്‍ പഠിക്കുന്ന ,അതിലും അതിസമര്‍ത്ഥര്‍ക്ക് മാത്രം പഠിക്കാന്‍ യോഗം കിട്ടുന്ന (IIM B) ( ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ബംഗ്ലോര്‍ ) യിലെ MBA വിദ്യാര്‍ത്ഥിനി ..കുറച്ചു ദിവസങ്ങള്‍ കൂടെ ക്ഷമിച്ചിരുന്നെങ്കില്‍ രണ്ടോ നാലോ ലക്ഷം രൂപ മാസശമ്പളം എണ്ണി പോക്കറ്റില്‍ ഇടാന്‍ യോഗമുണ്ടായിരുന്നവള്‍ 🙁

മുഹമ്മദ് റാഫിയുടെ പാട്ടുകള്‍ ഇഷ്ട്ടപ്പെട്ട ,ചേതന്‍ ബഗത്തിനെ ആരാധിച്ച പിസ്സയും നൂടില്‍സും ഇഷ്ട്ടപ്പെട്ട ..നൃത്തവും സംഗീതവും സിനിമയും ഒരുപാട് ഇഷ്ട്ടമുണ്ടായിരുന്നവളുമായ നൈമിഷിക വികാരങ്ങള്‍ക്കോ പ്രണയത്തിനോ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ സ്ഥാനം കൊടുത്ത് മരണത്തെ വരിച്ച   ഒരു സാദുപെണ്‍കൊടി …ഇതൊക്കെയായിരുന്നു Malini Murmu

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19 നു ഇവളുടെ ചേതനയറ്റ ശരീരം ഹോസ്റ്റല്‍ റൂമില്‍ നിന്നും ഇറക്കുമ്പോള്‍ അവശേഷിപ്പിച്ച അടയാളങ്ങള്‍, തന്‍റെ ബോയ്‌ഫ്രണ്ടിന്‍റെ സ്റ്റാറ്റസ് മെസേജ് പ്രിന്‍റ് ചെയ്ത ഒരുകഷണം പേപ്പറും  പിന്നെ വെളുത്ത പ്രതലത്തില്‍ ചുവന്ന മഷികൊണ്ടെഴുതിയ കുറച്ചു വാകുകളും ..അവ ഇതായിരുന്നു …

 

“Feeling super cool today. Dumped my new ex-girlfriend. Happy independence day.”

 

 

 

 

 

 

വായിച്ചിട്ടും നമ്മളില്‍ പലര്‍ക്കും ഇതില്‍ അത്രയതികം വികാരങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായി തോന്നണമെന്നില്യ … പക്ഷെ മറ്റു ചിലര്‍ക്കും ഒരുപാടൊക്കെ കൊള്ളുകയും ചെയ്യും …വാക്കുകള്‍ അങ്ങനെയാണ് …അവ വികാരങ്ങളെ ചേര്‍ത്ത് വായിക്കുമ്പോള്‍ വാളുകളെക്കാള്‍ മൂര്‍ച്ചയുള്ളതാവും

.”  പതിവിലും ഉന്മേഷം തോന്നുന്നു ..അങ്ങനെയവളോരോര്‍മ്മയായ്‌ .. ഇനി ഞാന്‍ സ്വതന്ത്രന്‍ ” എന്ന് കണ്ടപ്പോള്‍  .. നൊന്തു പ്രണയിച്ച, പാതി പ്രാണന്‍ പോലെ കരുതിയ ഒരുത്തന്‍ ഉപയോഗത്തിന്ശേഷം ചവറ്റുകുട്ടയില്‍ നിക്ഷേപിച്ചുവെന്ന് അവള്‍ക്ക്‌ തോന്നിയെങ്കില്‍ !!!

ചിലപ്പോഴെല്ലാം അങ്ങനെയാണ് …നമ്മള്‍ പറയുന്നതല്ല എഴുതുമ്പോള്‍ വരുക …അത് വായിക്കുമ്പോള്‍ വേറൊരു അര്‍ത്ഥവും …പിന്നീട് കുറേപ്പേര്‍ അത് വായിക്കുമ്പോള്‍ നൂറായിരം അര്‍ഥങ്ങള്‍ അതിനുണ്ടാവും ..

“സ്ത്രീസമൂഹത്തിനു നേരിടേണ്ടി വരുന്ന അപമാനത്തിന് പ്രതിഷേധമായി  പത്തോ പന്ത്രണ്ടോ ചീത്ത വിളികള്‍ കോറിയിട്ടു  പ്രാണന്‍ വെടിയുന്നതിനിടയില്‍ അവള്‍ ഇതുകൂടി  ചേര്‍ത്തു …

“ഞാന്‍ കണ്ടതില്‍ വെച്ചു ഏറ്റവും നീചനായ മനുഷ്യാ, നിന്നെ ഞാന്‍ വെറുക്കുന്നു ”  “Revenge is best served when it is cold.”

ആര്‍ക്കു പോയി ? അവരുടെ വീട്ടുകാര്‍ക്ക്

അഭിഷേക് എന്നാ ആ സുഹൃത്ത് , സംഭവം നടന്നയുടന്‍ ഫെയിസ്ബുക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്ത് തടിതപ്പി ..  🙁  അഭിഷേകിനെ അറസ്റ്റ് ചെയ്യണമെന്നും സംഭവം കൊലപാതകം എന്നും അലമുറയിട്ടു കരയുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് ആശ്വാസമായി IPC 306  വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു പോലിസ്‌ കാത്തിരിക്കുന്നു  …

കഴിഞ്ഞദിവസങ്ങളിലൊന്നില്‍ ഒരു സുഹൃത്തിന്‍റെ ഫെയിസ്ബുക്ക് സ്റ്റാറ്റസ് “single”  എന്നതില്‍    നിന്നും “in a relation” കണ്ടു ആശ്ചര്യത്തോടെ നോക്കിയപ്പോള്‍ അവള്‍ പറഞ്ഞു ..”ഈയിടെയായി ഫ്രണ്ട്സ് ആരും തന്‍റെ ഫെയിസ്ബുക്ക്‌ ചുമരില്‍ ഒന്നും കോരിയിടാറില്ലത്രേ 🙁     നിലവാരം കുറഞ്ഞ കമന്റുകള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുമല്ലോ എന്നോര്‍ത്ത് മിണ്ടാതിരുന്നപ്പോള്‍ ..

“Mr who the hell you are  to think about me ,mind your own business ” എന്ന അര്‍ത്ഥത്തോടെ ഒരു സ്മൈലി വന്നു വീണു …  🙁 🙁

മുട്ടോളമെത്തിയ കുട്ടി നിക്കറുമിട്ട്  ഇടക്കിടെ തരത്തിലും വിധത്തിലും  ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്തു ഫോട്ടോകള്‍ക്കടിയില്‍ നിരവധി ലൈക്കും കമ്മന്റും വരുന്നത് ചിലരെ രസം പിടിപ്പിച്ചുകൊണ്ടിരിക്കുന്നു ..അതെവിടെയെങ്കിലും പോയി നിക്കട്ടെ കാരണം ..”Mr who the hell you are  to think about me ,mind your own business ” എന്നത് ഇനിയും കേള്‍ക്കാനെനിക്ക് വയ്യ …


“മാലിനിയുടെ മരണം  ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ് ..അല്ലെങ്കില്‍ വാര്‍ണിംഗ് …”

ഇപ്പോഴെങ്കിലും ഒന്ന് ശ്രദ്ധിക്കുക ..

ഇപ്പോള്‍  മരിച്ച  മാലിനിയെ എനിക്കറിയില്ല , ഇതിനുകുറെ ദിവസങ്ങള്‍ക്ക്മുന്‍പ് ഫേയിസ്ബുക്കിന്‍റെ മാറുന്ന മുഖത്തെക്കുറിച്ചു ഒരു ലേഖനം എഴുതി യത് നിങ്ങള്‍ വായിച്ചു കാണും എന്ന് വിശ്വസിക്കുന്നു

ഇവിടെക്ലിക്ക്ചെയ്യുക

മലയാളിയായ വേറൊരു മാലിനി ഇത്തരം സാഹചര്യത്തില്‍പെട്ടു എന്നൊരു വാര്‍ത്ത വായിക്കേണ്ടിവരരുത്  എന്ന്  സ്വാര്‍ത്ഥമായി  ആഗ്രഹമുള്ളതോണ്ടാണ്  ഇതെഴുതിയത്   🙁 🙁

മരിച്ചുപോയെങ്കിലും ,  “Malini Murmu”  പറയാതെ പറഞ്ഞ ഒരുപാട് സത്യങ്ങള്‍ നമുക്കെല്ലാം തന്നാണ്‌ പോയിരിക്കുന്നതെന്നു ഓര്‍ത്തു , കണ്ണീരില്‍ കുതിര്‍ന്ന വേദനയോടെ  അവര്‍ക്കുവേണ്ടി നല്ലത് പ്രാര്‍ത്ഥിച്ച് നമുക്ക് പിരിയാം …

 

ശരിയപ്പോ  🙂

 

സജിത്ത്

 

 

 

 

 

 

 

 

 

 

 

Posted in കഥ/കവിത | Tagged | 2 Comments

തട്ടുകടകള്‍ ഒരു ശല്യമോ ?

വര്‍ദ്ധിച്ചുവരുന്ന പകര്‍ച്ചപ്പനിയില്‍ ഹൃദയംനൊന്ത് ഏറണാകുളം അധികാരഭരണ യന്ത്രം തിരിക്കുന്നവര്‍ “തട്ടുകടകള്‍ അടച്ചുപൂട്ടാന്‍”  ആലോചിക്കുന്നു

 

 

…..ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും  കുറച്ചു നാളത്തെക്കെങ്കിലും നിയത്രണം കൊണ്ട് വരണമോ എന്നോര്‍ത്ത്  തല  പുകച്ചുകൊണ്ടിരിക്കുന്നു ….പ്ലേറ്റ് കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളം നല്ലതല്ലാന്നും, ചിലയിടങ്ങളില്‍ പ്ലേറ്റ് കഴുകാരെ ഇല്ല്യന്നുമാണ്‌ ആരോപിക്കുന്നത്  ….

സത്യത്തില്‍ തട്ടുകടകള്‍ ഒരു ശല്യമോ ? അഞ്ചുവര്‍ഷത്തോളം തട്ടുകടയില്‍ നിന്ന് ഞാന്‍  ഇടക്കിടെ പുട്ടടിക്കാറുള്ളത്കൊണ്ട് അധികൃതരുടെ ഈ ആരോപണത്തില്‍ എത്രത്തോളം കഴമ്പുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു.. കൊച്ചിയിലെ വന്‍കിട ഹോട്ടല്‍മുതാലാളിമാരുടെ ചരടില്‍ ഉറഞ്ഞുതുള്ളും പാവകള്‍ ആയിരുന്നു ഈ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ എന്നൊരു ആരോപണം വന്നാല്‍ അത് സത്യമാണോ എന്ന് ആരും സംശയിച്ചുപോകും …

നഗരവീഥിയിലൂടെ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച എസി കാറില്‍ പിസ്സയും ,ബ്രാന്‍ഡ്‌ വെള്ളവും അകത്താക്കി കടന്നു പോയാല്‍ തട്ട്‌കട എന്താണെന്ന് അറിയില്ല്യ …

ഒരിക്കലെങ്കിലും ഒന്ന് കഴിച്ചു നോക്കണം ..എന്നിട്ട് പോരെ എന്തെങ്കിലും പറയാന്‍ ??

ദിവസം തോറും എന്തിനും വില കൂടി വരുന്ന ഇന്നത്തെക്കാലത്ത്  , സാധാരക്കാരന്‍റെ കീശ ഒരു പരിധിവരെയെങ്കിലും ചോരാതെ നോക്കാന്‍    തട്ടുകട  വഹിക്കുന്നപങ്കു ചില്ലറയല്ല  ….അവിടെ മിക്കവാറും എല്ലാം ഓപ്പണ്‍ ആണ് …. അപ്പപ്പോള്‍ ചുട്ടെടുക്കുന ദോശ മുതല്‍ അന്നുണ്ടാക്കിയ ചിക്കെന്‍കറി വരെ എല്ലാം സേഫ് ആണ് … പിന്നെ തട്ടുകടയിലെ ഫുഡും പ്ലേറ്റും തമ്മില്‍  ഒരില അല്ലെങ്കില്‍ എന്തെങ്കിലും ഉണ്ടാകുക പതിവുണ്ട് …ഭക്ഷണം നേരെ പ്ലേറ്റിലെക്കല്ല തരുക …

കുളിച്ചു ദിവസങ്ങള്‍ ആയ അന്യസംസ്ഥാനജീവനക്കാര്‍ ,ദിവസങ്ങള്‍ എത്രയെന്നറിയാതെ ശീതീകരിച്ച ഭക്ഷണം ഒരുളുപ്പും ഇല്ലാതെ , ഈച്ച പൊരിഞ്ഞുകൊണ്ടിരിക്കുന്ന ചുറ്റുപാടില്‍ കണ്ടാല്‍  അറയ്ക്കുന്ന,മണത്താല്‍ ചര്‍ദിച്ചു പോകും നാപ്‌കിന്‍ കൊണ്ട് തുടച്ച പ്ലേട്ടിലോട്ടു കൊട്ടുന്നതിനെക്കാള്‍ എത്രയോ ഭേദമാണ് ,  ഒരില വെച്ച പ്ലേട്ടിലോട്ടു അപ്പൊ ഉണ്ടാക്കിയ തട്ടുടോശയും ,ചട്നിയും  രസവടയും പകര്‍ന്നുതരുന്ന രംഗം ???

പിന്നെ ഉണ്ടാകാം , ചിലപ്പോള്‍ വൃത്തിഹീനമായ ചില തട്ടുകടകലെങ്കിലും ..പക്ഷെ ഭൂരിപക്ഷം അങ്ങനെയല്ല ….  തട്ടുകട ഇന്നലെ വന്ന സംഭവം അല്ല,പനിയും  🙁  അപ്പോള്‍ ഈ നിരോധനം സത്യത്തില്‍ ആരെ സഹായിക്കാന്‍ ഉദ്ദേശിച്ചാണാവോ   !!!!!!!!!!!!

പിന്നെ തട്ടുകടകള്‍ കൊണ്ട് ജീവിച്ചുപോകുന്ന പതിനായിരങ്ങള്‍ ..അവരുടെ ദുഃഖം ?

തിടുക്കത്തില്‍ എന്തെങ്കിലും തീരുമാനം എടുക്കും മുന്‍പ്  ഒരുപാട് ആലോചിക്കാന്‍ ദൈവം തോന്നിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ തല്‍ക്കാലം നിര്‍ത്തുന്നു

 

ശരിയപ്പോ  ….

 

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on തട്ടുകടകള്‍ ഒരു ശല്യമോ ?