മരണവ്യൂഹം

സത്യത്തെ മൂടിവേപ്പിക്കുന്നതെന്ന് തോന്നിച്ച കര്‍ട്ടന്‍  വകഞ്ഞുമാറ്റി , ഏഴാം നിലയില്‍ നിന്നും താഴെയുള്ള ഔട്ട്‌ഹൌസിലേക്ക് ഭയത്തില്‍ കുതിര്‍ന്ന പ്രതീക്ഷയോടെ ഒളിഞ്ഞുനോക്കി …സമയം രാവിലെ ഒന്നൊന്നരയായിക്കാണും  .ഗ്ലാസില്‍ ഈര്‍പ്പമോ ,മഴത്തുള്ളികളോ എന്നറിയാതെ ജലകണങ്ങള്‍ പറ്റിപ്പിടിച്ചിരുന്നെങ്കിലും , ജനലിലൂടെ താഴേക്കു നോക്കി  ഒരു നിശബ്ദതക്കായി കൊതിച്ചു  …. റൂണിയെന്ന ആക്ക്രിക്കടക്കാരന്‍റെ  പട്ടി അസ്വാഭാവികമായി കരയുന്നു എന്നൊഴിച്ചാല്‍ ഒന്നും തന്നെ കണ്ടില്ല്യ… …ഇപ്പോള്‍ ആ ഔട്ട്‌ഹൌസ് രാത്രി ആരും ഉപയോഗിക്കാറില്ല്യ .. കുറച്ചു മണിക്കൂറുകള്‍ക്കകം ആ ഔട്ട്‌ഹൌസ്  പൊളിച്ചുനീക്കാന്‍ തീരുമാനിക്കപ്പെട്ടിരിക്കുന്നു …  രണ്ടു അസ്വാഭാവിക മരണം നടന്ന സ്ഥലം എന്നതുകൊണ്ടല്ല , പകല്‍ മുഴുവന്‍ റൂണി നിശബ്ദമായി അതിനു ചുറ്റും കറങ്ങും , ജന്മനാ മൂകനായി പിറന്ന റൂണി ആകെ  കുരയ്ക്കുന്നത് , പുലര്‍ച്ചെ   മാത്രമാണ് ….ആ സ്ത്രീ വരുംമ്പോള്‍ മാത്രമായിരിക്കണം …കുറച്ചു നേരം കഴിഞ്ഞാല്‍ ഒച്ച നിലക്കും ….റൂണി താഴെ തളര്‍ന്നുറങ്ങുന്നത് കാണാം , ആ സ്ത്രീ വരുമ്പോള്‍ മാത്രമായിരിക്കണം വീണ്ടും  ശബ്ദിക്കുന്നത്  ….

മരണാനന്തര ജീവിതത്തിലോ , പ്രേതത്തിലോ ആര്‍ക്കും വിശ്വാസമില്ല്യ  ,എന്നിരുന്നാലും പുലര്‍ച്ചെ ഒന്നോ അതില്‍ താഴെയോ മണിക്കൂര്‍ മാത്രം റൂണിക്ക് കിട്ടുന്ന സംസാരസിദ്ധിയും എവിടെ നിന്നറിയാതെ പ്രത്യക്ഷപ്പെടുന്ന ഒരു സ്ത്രീയും   സ്വാഭാവികമായ ഒരു ശങ്ക ഫ്ലാറ്റുകളില്‍ താമസിക്കുന്ന എല്ലാരിലും ജനിപ്പിക്കുന്നുവേന്നത് തള്ളിക്കളയാന്‍ പറ്റാത്ത സത്യമായി  തുടരുന്നു ….

ജ്യോതിഷശാസ്ത്രപ്രകാരം ,  കെട്ടിടം പണിയുമ്പോള്‍ ഉള്ള  വാസ്‌തുവിന്‍റെ കണക്കുകളെ നിയന്ത്രിക്കുന്നത്‌ അഷ്ടവര്‍ഗ ഗുണങ്ങള്‍ ആണ് …. ആരോ പറഞ്ഞിരുന്നു ഔട്ട്‌ഹൌസ് ഇരിക്കുന്ന ഭാഗം , മരണവ്വുഹത്തില്‍ പെടുന്ന ഒന്നാത്രേ  …  അതില്‍ വസിക്കുന്നവര്‍ ആയിരം  യാമം തികക്കില്ല്യ

( ഒരു യാമം = ഏഴര നാഴിക= മൂന്ന് മണിക്കൂര്‍ )  …. സെക്യുരിറ്റി ആള്‍ക്കാര്‍ക്ക് താമസിക്കാന്‍ ഉണ്ടാക്കിയ ഒന്നായത് കൊണ്ട് , ആരും അതികം ശ്രദ്ധിച്ചില്ല ..അല്ലെങ്കില്‍ത്തന്നെ ഫ്ലാറ്റില്‍ എന്ത് വാസ്തു , പണ്ട് കാലത്ത് ആശാരിമാര്‍ക്ക് പണികിട്ടാന്‍ വേണ്ടി ആരോ പറഞ്ഞ കുപ്രചാരണം ആണെന്നും , മൂന്നാംനമ്പര്‍ ഫ്ലാറ്റില്‍ താമസിക്കുന്ന ഹിന്ദിക്കാരന്‍ ട്രൌസര്‍വാലാ പറഞ്ഞിരുന്നു….

പക്ഷെ ഇതിപ്പോള്‍ , മരണം രണ്ടു കഴിഞ്ഞിരിക്കുന്നു … ഒരാള്‍ക്ക്‌ മുപ്പതും , മറ്റേയാള്‍ക്ക് നാല്‍പ്പത്തിയന്ജ്ജും പ്രായം കാണും  ….     മുപ്പതുവയസുകാരന്‍ ഒരു ആസ്ത്മാരോഗിയായിരുന്നു  ….അയാള്‍ മരിച്ചതിനെക്കുറിച്ചു  കേട്ടറിവ് മാത്രമേയുള്ളൂ … പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍   ശ്വാസം കിട്ടാതെ മരിച്ചു എന്ന് മാത്രം …തുലാമാസത്തിലെ ആഞ്ഞടിക്കുന്ന കാറ്റിലും മഴയിലും ഉള്ള രാത്രിയില്‍   ആസ്ത്മാരോഗം അയാളെ അപഹരിച്ചിരിക്കാമെന്ന് എല്ലാരും പറഞ്ഞു …പക്ഷെ ചിലരിലെങ്കിലും അവിസ്വാസത സമ്മാനിക്കാന്‍ അയാളുടെ മരണത്തിനു കഴിഞ്ഞിരുന്നു ..

… അയാള്‍ മരിച്ചു നാല്‍പ്പത്തിയോന്നു ദിവസം  തികയുന്നതിനു മുന്‍പ്  നാല്‍പ്പത്തിയന്ജ്ജുകാരനും മരിച്ചിരിക്കുന്നു  …. രാവിലെയോ വൈകിട്ടോ അമ്പലത്തില്‍ പോയിരുന്ന ആ നാല്‍പ്പത്തിയന്ജ്ജുകാരന്‍റെ മരണത്തിനു ഞാന്‍ ദൃക്‌സാക്ഷിയായിരുന്നു      എന്നത് ഒരു പേടിപ്പെടുത്തുന്ന ഓര്‍മയായി വേട്ടയാടുന്നു …

സ്വപ്‌നങ്ങള്‍ ബുദ്ധിമുട്ടിച്ച ഒരു രാത്രിയില്‍ , താഴേക്കു നോക്കിയപ്പോള്‍ കണ്ടത് ഗെയിറ്റിനു  തൊട്ടപ്പുറത്തുള്ള ആക്ക്രിക്കടയുടെ അടുത്ത്  മഴയില്‍ കുതിര്‍ന്ന ഒരു സ്ത്രീയെയും , റൂണിയെയും   …  മഴ കൊള്ളാതെ ഇരിക്കാന്‍ ആ  നാല്‍പ്പത്തിയന്ജ്ജുകാരന്‍ ഔട്ട്‌ഹൌസിന്‍റെ വാതില്‍ തുറന്നു കൊടുക്കുന്നതും , ആ സ്ത്രീയും റൂണിയും കൂടെ ചെല്ലുന്നതും ഞാന്‍ കണ്ടിരുന്നു ..

 

…പത്രക്കാരന്‍റെ നിലവിളിയോടെ തുടങ്ങിയ  പ്രഭാതം , ഇനിയും ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ കൊണ്ടുവന്നു …    നാല്‍പ്പത്തിയന്ജ്ജുകാരന്‍  മരിച്ചിരുന്നു ….മരണകാരണം ഹൃധയസ്തംഭനം 🙁      അന്ന് രാത്രി പട്ടി കുരയ്ക്കുന്നത് ഒരുപാട് പേര്‍ കേട്ടത്രേ ..റൂണി അല്ലാതെ വേറെ ഒരു പട്ടിയും ഫ്ലാറ്റ് നില്‍ക്കുന്ന മതിലിനുള്ളില്‍ കേറിയിട്ടില്ല്യ … ഒരു സ്ത്രീയെ കണ്ട വിവരം  പറഞ്ഞപ്പോള്‍ , ചിലര്‍ കൂട്ടിവായിച്ചു , ഒരുപക്ഷെ അന്നത്തെ മഴയില്‍ കുതിര്‍ന്ന രാത്രിയില്‍ നിന്ന് രക്ഷ നേടാനായി , അയാള്‍ ആ  സ്ത്രീയെ ഒരു കമ്പിളിപ്പുതപ്പുപോല്‍ കരുതിയിരിക്കാം  …പക്ഷെ ഞാന്‍ വിശ്വസിക്കുന്നില്ല്യ ..അയാള്‍ നേരുള്ള  ഒരു മനുഷ്യനായിരുന്നു ..പക്ഷെ വികാരങ്ങള്‍ക്ക് ചില സമയത്ത് നേരിനെക്കള്‍ ശക്തിയാണല്ലോ …

 

ചിലപ്പോള്‍ അത് പ്രേതമായിരുന്നിരിക്കണം … പ്രണയബദ്ധരായ നിമിഷങ്ങളില്‍ , വര്‍ദ്ധിച്ച ഹൃദയമിടിപ്പിനാല്‍ ആയിരിക്കണം അയാള്‍ മരിച്ചത്  ……  സത്യത്തില്‍  ഔട്ട്‌ഹൌസ് മരണവ്വുഹത്തില്‍പെടുന്ന  ഒന്നാണോ , വാസ്തു  ഒന്നെന്നുണ്ടോ ?  എങ്കില്‍ പ്രേതവും ആത്മാവും സത്യമായിക്കൂടെ ..

 

നമ്മുടെ ശരീരത്തില്‍ ആകെയുള്ളത് പ്രാണന്‍ മാത്രമാണത്രേ ….നാം ജീവിക്കുന്ന ഇടവേളയില്‍ നമ്മുടെ ആഗ്രഹവും,ലക്ഷ്യവും പൂര്‍ത്തീകരിക്കുന്നതിന്മുന്‍പ് പ്രാണന്‍ നമ്മുടെ ശരീരത്തെ വിട്ടു പോയാല്‍ , ആ പ്രാണന്‍ ലക്ഷ്യമില്ലാതെ അലയുമത്രേ ..ചിലപ്പോള്‍  മനസ് ശക്തമല്ലാത്തവരെ , അന്യരുടെ പ്രാണന്‍ ആകര്‍ഷിച്ചെക്കാം …ഒരു ദേഹത്തില്‍ നിന്നും വേര്‍പെട്ട പ്രാണനു അപാരമായ ശക്തിയും , അതിലും താഴെ ശക്തിയും കണ്ടേക്കാം …നമ്മുടെ  അപൂര്‍ണ്ണമായ ആഗ്രഹങ്ങള്‍ അതിശക്തമായിരുന്നെങ്കില്‍ ,   പ്രാണന് ഒരുപാട് ശക്തിയുണ്ടാകാം .ഏത്  രൂപവും സ്വീകരിക്കാന്‍ പറ്റും … ഒരു പക്ഷെ ആ സ്ത്രീരൂപം അപ്പോള്‍ കൊതിച്ചുജീവിക്കുന്നതിന്മുന്‍പേ  മരണപ്പെട്ട ഒരു ആത്മാവായിരിക്കുമോ ?

 

എന്തുകൊണ്ടാണ് ആത്മാവ് അല്ലെങ്കില്‍ സാധാരണ പറയാറുല്ലപോലെ പ്രേതം സ്ത്രീരൂപം എടുക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട് …ഉത്തരം ലളിതം …സ്ത്രീകളുടെ വേവ്‌ലെങ്ങ്ത് താരതമ്യേനെ കുറവായിരിക്കും …അതുകൊണ്ടാത്രേ , പ്രേതം സ്ത്രീകളുടെ ദേഹത്തെ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത്   ഫ്ലാറ്റുകളില്‍ താമസിക്കുന്ന ചിലര്‍ പറയാറുണ്ട്  താഴെ  ഒരു സ്ത്രീരൂപത്തെ കണ്ടുവെന്ന് …അതവരുടെ തോന്നല്‍ ആയിരിക്കുമോ ..എങ്കില്‍ ആരോ പറഞ്ഞപോലെ ആയിരം യാമം തികക്കുന്നതിനു മുന്‍പ് രണ്ടുപേര്‍ മരിച്ചിരിക്കുന്നു , അതോ  ….  ഊര്‍ജ്ജത്തെ നശിപ്പിക്കാന്‍ പറ്റില്ല്യ എന്ന് പഠിച്ചത്  ഞാന്‍ ഓര്‍ക്കുന്നു …ഒരുപക്ഷെ , ഒരാള്‍ മരണപ്പെടുമ്പോള്‍ അയാളുടെ പ്രാണന്‍ അലഞ്ഞുതിരിഞ്ഞു അവസാനം , വേറെ ദേഹങ്ങളിലേക്ക് കേറിക്കൂടെന്നില്ല്യാലോ …അതാണോ ചിലര്‍ പറയുന്ന പ്രേതം …

ആര്‍ക്കും വിശ്വാസമോ പേടിയോ ഉണ്ടായിട്ടല്ല  പക്ഷെ എന്തോ  ആ ഔട്ട്‌ഹൗസ്‌  ഇനി അവിടെ വേണ്ട എന്നാണ് തീരുമാനം …ആ സ്ത്രീരൂപം വീണ്ടും വരുമോ , റൂണിക്ക് എന്തുകൊണ്ട് ഒരു മണിക്കൂര്‍ മാത്രം കുരയ്ക്കാന്‍ പറ്റുന്നു …വാസ്തുവും പ്രേതവും ആത്മാവും ശരിയാണോ എന്നോകെയുള്ള ചോദ്യങ്ങള്‍  ഒരുപാട് ചോദ്യങ്ങളോടൊപ്പം ഉത്തരം കിട്ടാതെ , പ്രാണന്‍ കലക്കെ അലയുന്നു ……. 🙁   

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in കഥ/കവിത | Comments Off on മരണവ്യൂഹം

മോള്‍ടെ അച്ഛനാരാ….

അപ്രതീക്ഷിതവും , പുച്ചിക്കപ്പെട്ടതുമായ      ഒന്‍പതു മാസങ്ങള്‍ക്കോടുവില്‍ പ്രതീക്ഷിച്ചപോലെ അത് സംഭവിച്ചിരിക്കുന്നു ….കോതമംഗലം  ബലാല്‍സംഗ കലാപ്രകടനത്തിന്‍റെ ഓര്‍മ്മകള്‍ കാലത്തിനു മീതെ കൊത്തിവെക്കാനും , വരും കാല സമൂഹത്തിന്  പുച്ചത്തോടെ നോക്കാനുമായി പതിനഞ്ചു വയസുകാരിക്ക് ഒരു പെണ്‍കുട്ടി ജനിച്ചിരിക്കുന്നു ..അമ്മയും കുഞ്ഞും ഏറണാകുളത്ത് സുരക്ഷിതര്‍ …പക്ഷെ ഓര്‍മ്മവെച്ച്‌ കഴിഞ്ഞാല്‍ ആ കുട്ടി ,അല്ലെങ്കില്‍ നെറികെട്ട സമൂഹത്തിലെ  ചിലര്‍ ഒരു ചോദ്യം ചോദിക്കും 

മോള്‍ടെ അച്ഛനാരാ….??

 ഓട്ടോയിലും കാറിലെയും  ക്വാറിയിലെയും കാമാസക്തമായ നിമിഷങ്ങളില്‍ , ഇരുണ്ടമുറിയുടെ അതിലും നിറം  മങ്ങിയ നിമിഷങ്ങളില്‍  നാല്‍പ്പതിലതികം പേര്‍ക്ക്  സുഖം സമ്മാനിക്കുന്നതിനിടയില്‍ പതിനാലുകാരിയായ അവള്‍ ഗര്‍ഭിണിയാക്കപ്പെട്ടിരുന്നു ….

ആരെങ്കിലും അറിയാന്‍ ബാക്കിയുണ്ടെങ്കില്‍ സംഭവത്തെ ഇങ്ങനെ കൂട്ടിവായിക്കാം :-

അന്‍പതിനോടടുത്ത കൂലിപ്പണിക്കാരനായ പിതാവ്‌ . അനാരോഗ്യത്തെത്തുടര്‍ന്ന് നിത്യവൃത്തിക്ക് വഴിയില്ലാതെ വന്നപ്പോള്‍ പതിനാലുകാരിയായ മോളോട് ,  തന്‍റെ അടുത്ത കൂട്ടുകാര്‍ക്ക് ശരീരം പങ്കുവയ്ക്കാന്‍ ആവശ്യപ്പെട്ടു ..അതായിരുന്നു തുടക്കം ..പിന്നെ അതൊരു പതിവായി …അയാള്‍ക്ക് സുഹൃത്തുക്കള്‍ കൂടിക്കൂടി വന്നു , കുമിഞ്ഞുകൂടുന്ന ആയിരത്തിന്‍റെ നോട്ടുകെട്ടുകളില്‍ കണ്ണു മഞ്ഞളിച്ചോ അനാരോഗ്യമോ എന്തോ ,  ആ  സംഖ്യ അന്‍പതോളം അടുത്തു…കരിങ്കല്‍ ക്വാറിയെന്നോ, പാര്‍ക്ക്‌ ചെയ്യപ്പെട്ട ഓട്ടോയെന്നോ ,  കൊട്ടിയടക്കപ്പെട്ട ശീതീകരിച്ച മുന്തിയയിനം കാര്‍ എന്നോ വ്യത്യാസമില്ലാതെ പഠിച്ചവനും പഠിക്കാത്തവനും , ഓട്ടോക്കാരനും ഡോക്ക്ടരുമടക്കം  നാനാജാതിമതസ്ഥരായ എല്ലാവരും അവളെയറിഞ്ഞു …പതിനാലുവയസുകാരിയുടെ മേല്‍ ആയിരങ്ങള്‍ വാരിയെറിഞ്ഞു സ്വയം സമാധാനിച്ചു …സ്വന്തം കൂട്ടുകാരനും അവള്‍ ശരീരം  കാഴ്ചവെച്ചു …

അവള്‍ക്കുള്ളില്‍ ഒരു കുരുന്നു ജീവന്‍ തുടിക്കുന്നെന്നു മനസിലാക്കിയ പിതാവ്‌ , അതിനെ നശിപ്പികാനായി ആശുപത്രിയെ സമീപിച്ചു …വിസമ്മതിച്ച അവര്‍ ഈ വിവരം സ്കൂളിലും , പോലീസിലും അറിയിച്ചു ..അങ്ങനെ ആറു മാസത്തെ ഓട്ടപ്രദക്ഷിണത്തിന് ശേഷം സംഭവം പുറം ലോകമറിഞ്ഞു ….

 

ഇനി ….

ജനിക്കപ്പെട്ട കുഞ്ഞിന്‍റെ പിതാവിന്‍റെ സ്ഥാനത്ത് എന്തെഴുതും എന്ന ചോദ്യം ബാക്കി …എല്ലാവരുടെയും രക്തം പരിശോധനക്കയച്ചു  കാത്തിരിക്കുകയാണ് കേരള പോലിസ്‌  ……  സാധാരണ , കുഞ്ഞിന്‍റെ അച്ചനാരെന്നു അമ്മക്ക് പറയാന്‍ കഴിയും …പക്ഷെ, ഇവിടെ  …അന്‍പതിലതികം പേരില്‍നിന്നും ഒരു പതിനഞ്ചുവയസുകാരിക്ക്  കണ്ടെത്താവുന്ന ഒന്നല്ല അതെന്നത് ഒരു ഞെട്ടലോടെയും വെറുപ്പോടെയും വേണം ഓര്‍ക്കാന്‍ …

ജനിക്കപ്പെട്ട കുഞ്ഞിന്‍റെ അച്ചനാരെന്നു ചോദിച്ചാല്‍ ദൈവംപോലും കൈമലര്‍ത്തിക്കട്ടുന്ന സ്ഥിതിയിലെക്കെത്തിച്ചതാരാണ് ….

അനാരോഗ്യത്തെത്തുടര്‍ന്ന് നിത്യവൃത്തിക്ക് വഴിയില്ലാതെ വന്ന കൂലിപ്പണിക്കാരനായ പിതാവോ ? അതോ തെറ്റാണ് ചെയ്യുന്നതെന്ന് അറിഞ്ഞോ അറിയാതെയോ രണ്ടാനച്ചന്‍റെ നിര്‍ബ്ബന്ധത്തിന്മുന്നില്‍  അത് തുടരേണ്ടി വന്ന പതിനഞ്ചുകാരിയോ ? ഗര്‍ഭച്ചിദ്രം നിഷേധിച്ച ആശുപത്രിക്കാരോ ?  പിഞ്ചുകുഞ്ഞെന്നുപോലും നോക്കാതെ അവളുടെ ശരീരം പകുത്തിട്ട  കാമാഭ്രാന്താരോ ?  അതോ തൊഴിലില്ലായ്മ സൃഷ്ടിച്ച അധികാരികളോ ? ഇത്രയും കാര്യങ്ങള്‍ കൊണ്ടെത്തിച്ച ഉടയതമ്പുരാനോ ?  മുന്‍ഭാര്യ ഉണ്ടെന്നറിഞ്ഞും അയാളെ കെട്ടിയ സ്ത്രീയോ ?   ഇത്തരം സന്ദര്‍ഭം മുന്‍പുണ്ടായിട്ടും  പ്രതികളെ മാതൃകാപരമായി ശിക്ഷിക്കാത്ത അധികാരകേന്ദ്രങ്ങളോ ? അതോ കറുപ്പ് വസ്ത്രമണിഞ്ഞു വെളുപ്പിനും സത്യത്തിനും വേണ്ടി വാദിക്കുന്ന  വക്കീലന്മാരോ ?  പ്രായമാകുന്നതിനു മുന്‍പേ വയസ്സറിയിക്കപ്പെട്ടു പോകുന്ന വിധിയോ ?  വിവാഹപൂര്‍വ്വ ലൈംഗികത സഭ്യമാണെന്ന് വാദിക്കുന്നവരോ ? 

എല്ലാവര്‍ക്കും ന്യായീകരണം കാണും …അല്ലെങ്കില്‍ തന്നെ ശരിയും തെറ്റുമൊക്കെ ആപേക്ഷികമാണല്ലോ …

എന്തായാലും ഒന്നുറപ്പ് … ഉപഭോഗസംസ്ക്കാരവും ഉദാരണവല്‍ക്കരണവും നമ്മെ കാര്‍ന്നുതിന്നുന്ന ഇടവേളയില്‍ , പുരാതന സംസ്ക്കാരമാണോ , പാശ്ചാത്യസംസ്ക്കാരമാണോ എടുക്കേണ്ടത് ..ഏതാണ് ശരി എന്നറിയാതെ എങ്ങോട്ടോ ഒഴുകുകയാണ് … നെഞ്ചിനു താഴെ ഇറക്കിവെട്ടിയ തുണിക്കഷണവും മുട്ടോളമെത്താത്ത കുട്ടിയിടുപ്പും ധരിച്ചുകൊണ്ട് അവര്‍ അട്ടഹസിക്കുന്നു …ചിലര്‍ ചോദിക്കുന്നു ,

“ഒരു കൈകണ്ടാല്‍ മലയാളികള്‍ക്ക്‌ ഹരം പിടിക്കുന്ന കാലമാണിതെന്ന്‌ എനിക്കറിയില്ലായിരുന്നു. ..ദൈവം നമ്മെ സൃഷ്‌ടിച്ച കൂട്ടത്തില്‍ സെക്‌സും തന്നു. സെക്‌സിനുവേണ്ടി വീര്‍പ്പുമുട്ടുന്ന ഒരു സമൂഹത്തെ വെറുതെ സൃഷ്‌ടിക്കുകയാണിവിടെ. അമര്‍ത്തിവച്ച ലൈംഗികതയുടെ നാടാണ്‌ കേരളം..അമേരിക്കയിലൊക്കെ ഒരു പ്രായം കഴിഞ്ഞാല്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടിക്ക്‌ ഉച്ചഭക്ഷണത്തോടൊപ്പം കോണ്‍ടവും കൊടുത്തുവിടും. ഇവിടെയാണെങ്കില്‍ ?? ”  —   ( രഞ്ജിനി ഹരിദാസ്‌ )

കുറച്ചുപേര്‍ ഇതു കേട്ട് പറയുന്നു ,  ഭേഷ്‌ , പെങ്കുട്ടികളായാല്‍ ഇങ്ങനെ വേണം …മറ്റു ചിലര്‍  പുരികം ചുളിക്കുന്നു …   

നമ്മള്‍ ആകെ വിഷമത്തിലാണ് , കയ്ച്ച്ചിട്ടോട്ട് ഇറക്കാനും വയ്യ , മധുരിചിട്ടോട്ടു തുപ്പാനും വയ്യ എന്ന സ്ഥിതിയാണ്  …. പഴയതാണോ നല്ലത് അതോ പുതിയ ചിന്തകളോ , അത് രണ്ടും കൂടെ സ്രിഷ്ടിക്കുന്ന ആശയക്കുഴപ്പം ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയാക്കുന്നു …..

ലൈംഗികത തെറ്റാണെന്ന് ആരും പറയുന്നില്ല്യ. ഒരു ഒളിവും മറയും വേണമെന്ന് പഴയവരും , എന്താണിത്ര ഒളിക്കാനെന്നു പുതുതലമുറയും …

ഞാന്‍ കുറെ ആലോചിച്ചു ….എനിക്ക് തോന്നുന്നത് …

  വിവാഹപൂര്‍വ്വ ലൈംഗികത തെറ്റാണെന്ന് ഞാനും പറയുന്നില്ല്യ, ചെയ്യേണ്ടവര്‍ ചെയ്തോട്ടെ പക്ഷെ  ഒരു പഴയ മനസിന്‌ ഉടമയായതുകൊണ്ടോയെന്തോ വ്യക്തിപരമായി അതിനോട് യോജിക്കുന്നില്ല്യ, പക്ഷെ ആരെങ്കിലും അനുവര്‍ത്തിക്കുന്നെങ്കില്‍ , അത് തെറ്റാണെന്ന് പറയാനും ആളല്ല , അതെല്ലാം വ്യക്തിപരമായ ഇഷ്ടങ്ങള്‍ ആണല്ലോ ….

സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടിക്ക്‌ ഉച്ചഭക്ഷണത്തോടൊപ്പം കോണ്‍ടവും കൊടുത്തുവിടണം എന്ന പ്രഖ്യാപനത്തോട് ഒരു തരത്തിലും അനുകൂലിക്കാന്‍ തോന്നുന്നില്ല്യ …പക്ഷെ വികാരങ്ങള്‍ മുട്ടി നില്‍ക്കുന്നവരുടെ കഴപ്പു തീര്‍ക്കാന്‍  ,വിദേശത്തു കണ്ടുവരുന്നപോലെ  ലൈസന്‍സ്ട് സ്ഥാപനം വരണം എന്ന് ആരെങ്കിലും ഉന്നയിച്ചാല്‍ ….പത്തുവയസ്സുകാരിയെന്നോ  , എഴുപതുവയസ്സുകാരിയെന്നോ നോക്കാതെ ആര്‍ക്കുമേലും ചാടിവീണ് വികാരങ്ങള്‍ തീര്‍ത്ത്‌ തീരാദുഃഖം സമ്മാനിക്കുന്നതിനെക്കാള്‍ എത്രയോ ഭേധമാണത് എന്ന് ചിന്തിച്ചുപോകുന്നു …

എല്ലാം തുറന്നു പറയുന്ന , സ്നേഹത്തില്‍ അധിഷ്ഠിതമായ കൂട്ട്കുടുംബം നില നിന്ന കാലത്ത് ഇത്തരം കൃത്യങ്ങള്‍ കുറവായിരുന്നു …നമ്മള്‍ എല്ലാരും ഓട്ടത്തിലാണല്ലോ …എന്തിനുവേണ്ടിയെന്നറിയാതെ എവിടേക്കോ ഓടുകയാണ് ..എല്ലാം തുറന്നു  പറയുന്ന …കേള്‍ക്കാന്‍ ക്ഷമയുള്ള …മാനുഷികമൂല്യങ്ങള്‍ക്ക് കൂടുതല്‍ നല്‍കുന്ന ഒരു സമൂഹത്തിന് ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധിവരെയങ്കിലും അകറ്റാന്‍ കഴിയും എന്ന ഓര്‍മ്മപ്പെടുത്തലോടെ  ….

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

Posted in നമുക്ക്‌ച്ചുറ്റും | Tagged | 3 Comments

സ്ത്രീ അബലയാണോ

ഇരുട്ടിന്‍റെ മറവില്‍  പതിഞ്ഞിരിക്കുകയായിരുന്നു അവള്‍ ….ഇരയില്‍ നിന്നും രക്ഷനേടാനായി സര്‍വ്വസ്വവും അടക്കി  ഒരു മാനിനെപ്പോലെ… , പേടിച്ചു കലങ്ങിയ ആ കണ്ണുകള്‍ മാത്രം മതിയായിരുന്നു ഏതൊരു മനുഷ്യന്‍റെയും കരളലിയിക്കാന്‍..

വിട്ടില്ല്യ …അബലയായ അവളുടെ വായമര്‍ത്തി ..തിളങ്ങുന്ന കണ്ണുകളോടെ അടിമുടിയോന്നു നോക്കി …  …നിമിഷങ്ങള്‍ വികാരങ്ങള്‍ക്ക് വഴിമാറിയപ്പോള്‍  അവിടെ ജനിക്കപ്പെട്ടു   —- ??? പീഡനം ? ബലാല്‍സംഗം ? അതോ വികാരപ്രക്ഷുബ്ധയുടെ വേലിയേറ്റങ്ങളില്‍ പരസ്പരം അറിഞ്ഞുകൊണ്ടുള്ള ഒരു തരം കീഴടങ്ങലോ ….

ബലാത്സംഗത്തിനിരയായ സ്ത്രീയുടെ മൊഴിക്ക് മറ്റു സ്ഥിരീകരണങ്ങളുടെ ആവശ്യമില്ല്യ.. പ്രതിയെ കുറ്റവാളിയാക്കാന്‍ ഇരയുടെ മൊഴി മാത്രം മതി.. സംശയത്തോടെ കാണരുത്.. ..പീഡനത്തിനിരയായ സ്ത്രീ കാമാസക്തിയുടെ ഇരയാണ് …….. സുപ്രീം കോടതി 

മുകളിലെ സന്ദര്‍ഭം , ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്ക്മുന്‍പ് നടന്നിരിക്കാം ..പക്ഷെ ഇന്നത്തെക്കാലത്ത് ?? 

പലപ്പോഴും സത്യം വളച്ചൊടിക്കപ്പെടുന്നു …ഞാന്‍ ഒരു സ്ത്രീവിധ്വെഷിയോ,ഫെമിനിസ്റ്റോയല്ല , സത്യം പറഞ്ഞാല്‍ സ്ത്രീകള്‍ക്ക് ഒരു വജ്രായുധം കൂടി കിട്ടിയിരിക്കുന്നു …വിദ്യാഭ്യാസം തീരെയില്ലാത്ത സ്ഥലങ്ങളില്‍ അല്ലെങ്കില്‍ വക്രബുദ്ധി കടന്നു ചെന്നെത്താത്ത സ്ഥലങ്ങളില്‍ ഇത്തരമൊരു വിധി തികച്ചും സ്വാഗതാര്‍ഹമാണ്…പക്ഷെ ഇതിപ്പോ ???

ഒരു നിമിഷം ഓര്‍ക്കുക …. ശ്വാസക്രമീകരണങ്ങളില്‍ കുറച്ചൊരു വ്യത്യസ്തതയോടെ അല്ലെങ്കില്‍ , ഒന്ന് കരഞ്ഞു തുടങ്ങിയ കണ്ണുകളോടെ ഏതെങ്കിലും ഒരു പെണ്ണ് കേറി , ” അവന്‍ അവന്‍ ….പിന്നെ ഒരു കരച്ചിലും ” …മതി അത്ര മതി …തുടര്‍ന്നങ്ങോട്ട് അവന്‍റെ ജീവിതം മാധ്യമങ്ങളും , പിന്നെടങ്ങോടു നാട്ടുകാരും തീരുമാനിക്കും … തറ പറ എന്ന് കേള്‍ക്കുന്നതിനുമുന്‍പേ  പീഡനം എന്ന് കൊച്ചുകുട്ടികള്‍ കേട്ട് വളരുന്ന കേരളം പോലൊരു സംസ്ഥാനത്ത് , ഇത്തരമൊരു വിധി സ്രിഷിട്ടിച്ചെക്കാവുന്ന ആഘാതങ്ങള്‍ വളരെ വലുതാണ്‌ ….  

ഒരു കാര്യം തെറ്റാണെങ്കില്‍ , അതില്‍ ഉള്‍പ്പെടുന്ന എല്ലാവരും തെറ്റുകാരല്ലേ…ഇനിയിപ്പോ എന്തെങ്കിലും നടന്നുവെന്നു കരുതുക ,  എല്ലാവരും പറയുന്നപോലെ ആദ്യ നിമിഷങ്ങളില്‍ അവന്‍റെ കരത്തില്‍ നിന്നും രക്ഷപ്പെടാന്‍ തയാറാകാത്ത സ്ത്രീ തുടര്‍ന്ന് ചെയ്യുന്നതെന്താണ് …ഒരു തരാം കീഴടങ്ങല്‍ അല്ലെ ? സുഖലോലുപതയില്‍ രമിക്കുന്ന അത്തരം നിമിഷങ്ങള്‍ എന്തെ കുറ്റമായി കണക്കാക്കപ്പെടുന്നില്ല്യ …മിക്കപ്പോഴും ഒന്നുറക്കെ നിലവിളിച്ചാല്‍ ഒഴിവാക്കപ്പെടാവുന്ന രംഗങ്ങള്‍ , ആസ്വദിച്ചുകൊണ്ട് രമിക്കുകയും പിന്നീട് എല്ലാം നഷ്ട്ടപ്പെട്ടുവെന്നു പറയുന്നതും തമ്മിലെന്ത്‌ യുക്തി  …

കരഞ്ഞുകലങ്ങിയ മറച്ച  ഒരു പെണ്ണിന്‍റെ മുഖവും , അവളുടെ “അവന്‍ അവന്‍ എന്നെ ” . അത്രയുമുള്ള വാക്കുകള്‍ കൂടിയാകുമ്പോള്‍ ഒരുത്തന്‍റെ ജീവിതം തകരും …അവള്‍ പറയുന്നത് മുഴുമിപ്പിക്കാന്‍ ഉത്സാഹം കാട്ടുന്ന മാധ്യമങ്ങളും , ചില ഞരമ്പ്‌സ്നേഹികളും കൂടെയാകുമ്പോള്‍ ഇവിടെ എന്താണ് നടക്കാന്‍ പാടില്ല്യാത്തെ ???    വനിതാസംരക്ഷണ സങ്കടനകളും , സ്ത്രീസംരക്ഷകരെക്കൊണ്ടും നിന്ന് തിരിയാന്‍ ഇടമില്ല്യാത്ത കൊച്ചു കേരളത്തില്‍ പുരുഷന് നീതി കിട്ടാന്‍ , അവന്‍ പറയുന്നത് കേള്‍ക്കാന്‍ ആരെങ്കിലുമുണ്ടോ ..ഈ ചോദ്യം അല്‍പ്പം തമാശയായി ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ , കുറച്ചു വര്‍ഷം മുന്‍പ്  നടന്ന ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ 

“കാമുകനോടോന്നിക്കാന്‍ ബലാല്‍സംഗ ആരോപണവും ആക്രമണ സ്വഭാവവും ഉന്നയിച്ചു സ്വന്തം ഭര്‍ത്താവിനെ കൊന്ന നാടാണിത് ” വില കുറഞ്ഞ ഫെയിസ്ബുക്ക് കമന്റുകള്‍ക്കു  വേണ്ടി കല്യാണം കഴിഞ്ഞുപോയി എന്ന് അപ്ഡേറ്റ് ചെയ്യുന്ന കുട്ടികളുടെ നാടാണിത് ….  ”   ഭര്‍ത്താവ് ബലാല്‍സംഗം ചെയ്യുകയോ എന്നോര്‍ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ..ഉണ്ട് …സ്ത്രീയുടെ സമ്മതമില്ലാത്ത അവളുടെ ദേഹത്തിനു നേരെയുള്ള ഏതൊരു പ്രവര്‍ത്തിയും അങ്ങനെ കണക്കാപ്പെടാന്‍ വകുപ്പുകള്‍ ഉണ്ടിവിടെ , എല്ലാം കഴിഞ്ഞു ചിലപ്പോള്‍ ആരോപണ വിധേയനായയാള്‍ തെറ്റുകാരനല്ല എന്നെങ്ങാനും കണ്ടെത്തിപ്പോയാല്‍ അത് കേള്‍ക്കാനോ വിശ്വസിക്കാനോ സമൂഹം തയ്യാരാകുന്നുല്ല്യ .. നിരവധി ആരോപണങ്ങളെത്തുടര്‍ന്ന് സ്ട്രോസ് ഘാന്‍ ( IMF ) വെട്ടയാടപ്പെട്ടതും, പിന്നീട് സമൂഹം സ്വീകരിച്ചതും നമുക്ക് മുന്നില്‍ ഉണ്ട് …പക്ഷെ ഇവിടെ അതൊന്നും നടപില്ല്യ …

“എനിക്ക് നഷ്ട്ടപെടാനുള്ളത് ലിപ്സ്റ്റിക്കിന്‍റെ മാഞ്ഞു തുടങ്ങിയ പാട് , നിനക്കോ ? നിന്‍റെ ജീവിതവും ” എന്ന് ഏതെങ്കിലും ഒരു മേലുദ്യോഗസ്ഥ ഒരുത്തന്‍റെ കുത്തിനു പിടിച്ചു പറഞ്ഞുപോയാല്‍ , എന്ത്‌ ചെയ്യണം എന്നൊരുനിമിഷം ആലോചിക്കാത്ത,പതറാത്ത  യുവത്വം വേണമെങ്കില്‍ . മുകളിലെ നിയമം ഒരു കനലായേക്കാം 🙁

സ്ത്രീ പുരുഷനോടൊപ്പം , അവര്‍ക്ക് മീതെ എന്ന് പറഞ്ഞു വാദിക്കുമ്പോള്‍  സ്ത്രീ അബലയെന്നോ ?? സ്ത്രീകള്‍ പോലും ഒരു സമ്മതിച്ചുതരാന്‍  മടിക്കുന്ന ഒന്നാണത് …  കാലാനുസൃതമായി നിയമങ്ങളും പൊളിച്ചെഴുത്തപ്പെടെണ്ടതല്ലേ ..

അല്ലെങ്കില്‍ അടിമുടി മാറ്റം വരണം ” ലൈംഗിക ആരോപണവും , പീഡനവും , ബലാല്‍സംഗവും എന്തെന്ന് ശരിയായി അപഗ്രധിക്കുന്ന, കേള്‍ക്കാന്‍ ക്ഷമയുള്ള ………..  പെണ്ണിന്‍റെ കരച്ചിലും കരഞ്ഞുതുടങ്ങിയ കണ്ണുകളും കാണുമ്പോള്‍ കാമെറയും തൂക്കിയിറങ്ങാന്‍ ഒരുങ്ങാത്ത മാധ്യമ സുഹൃത്തുക്കളും, ബാക്കിയുള്ളത് ഊഹിച്ചെടുക്കാത്ത സമൂഹവും….സ്ത്രീ പറയുന്നത് ശരിയും പുരുഷന്‍ പറയുന്നത് തെറ്റും എന്ന് മുന്‍വിധികള്‍ വച്ചുപുലര്‍ത്താത്ത സമൂഹവും വേണം “

അല്ലെങ്കില്‍ വരാനിരിക്കുന്ന നാളെകള്‍ , പ്രതികരിക്കാന്‍ ശബ്ധമില്ല്യാത്ത, അടിച്ചമര്‍ത്തപ്പെടുന്ന , എങ്ങുമെങ്ങും പേടിയോടെ നീങ്ങേണ്ടി വരുന്ന യുവാക്കളെ സൃഷ്ടിച്ചാലും കുറ്റപ്പെടുത്താനാവില്ല്യ , അവരുടെ തലയ്ക്കു മീതെ  സര്‍വ്വ അധികാരങ്ങളും കല്‍പ്പിക്കപ്പെട്ടുകൊടുത്ത  നാട്യശൃംഗാരികള്‍ അട്ടഹസിക്കുന്നുണ്ടാവാം

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on സ്ത്രീ അബലയാണോ

ആത്മഹത്യ ഒരടിദൂരെ

 ” കാത്തു നില്‍ക്കപ്പെടുന്നതോ,  തേടി വരുന്നതോ എനിക്കിഷ്ടമല്ല അതുകൊണ്ട്തന്നെ മരണമെന്ന അതിഥിയെത്തേടി പ്പുറപ്പെട്ടാല്‍  ആത്മഹത്യ യല്ലെന്നറിയുക  ”  

 

 

ഇത്രയും  ഒരു കറുത്ത കടലാസില്‍ വെളുത്ത പെര്‍മനന്‍റ് മാര്‍ക്കര്‍ കൊണ്ട് എഴുതി , തുടര്‍ന്ന് മൂന്ന് കുത്തുകളും ഇട്ട് ഒന്ന് കുടഞ്ഞപ്പോള്‍ അതൊരു മനോഹരമായ ചിത്രമായി  തോന്നി ….പണ്ടെന്നോ വിചാരിച്ചിരുന്നതാണ് , ഒരു ചിത്രം വരയ്ക്കണമെന്ന് …നിറങ്ങളില്ലാത്ത ഒരു ചിത്രം വരയ്ക്കണം …ആരെങ്കിലും അത് കണ്ടു മനോഹരമെന്നു പറയണം ….നിറങ്ങളില്ലാതെ ചിത്രം വരക്കാമോ ? പറ്റും …വെളുപ്പും കറുപ്പും മാത്രം ഉപയോഗിച്ചു വരക്കാം..ദൈവം വരക്കുന്നുണ്ടല്ലോ ….ദിനമെന്നും രാത്രിയെന്നും ആരോ അതിനെ പറഞ്ഞു , ഇടക്കുള്ള കുറച്ചു സ്വപ്ന നിമിഷങ്ങളെ ജീവിതമെന്നും ….വെളുപ്പും കറുപ്പും നിറങ്ങളല്ല …അവ ശരിയും തെറ്റുമാണല്ലോ  ….എല്ലാത്തിനെയും ആര്‍ത്തിയോടെ വിഴുങ്ങുന്ന കറുപ്പും , എല്ലാത്തിനെയും തിരിച്ചു കാണിക്കും എന്ന് തോന്നിപ്പിക്കുന്ന വെളുപ്പും ..ജീവിച്ചു മടുത്തിരിക്കുന്നു …

 

.മനസ്സില്‍ എന്തൊക്കെയോ ചിന്തിക്കുകയും , വേറെന്തോ പറയുകയും മറ്റെന്തൊക്കെയോ ചെയ്തുകൂട്ടുന്ന ചില നാട്യക്കാരുടെ ഇടയില്‍പെട്ട്  ശ്വാസംമുട്ടിത്തുടങ്ങിയിരിക്കുന്നു …..കേട്ടുതുടങ്ങുംമുമ്പ് ഒരുപാടൊക്കെ വായിട്ടലക്കുന്ന കോളാംബികള്‍  സ്വസ്ഥത നശിപ്പിച്ചിരിക്കുന്നു ….ഞാന്‍  ഏകനാണ് എന്ന തിരിച്ചറിവ്  ഒരര്‍ത്ഥത്തില്‍ വേദനിപ്പിക്കുന്നതെങ്കിലും സ്വാതന്ത്ര്യത്തിന്‍റെ വിശാലമായ തലോടല്‍ ആയി തോന്നുന്നു ..

 

സ്നേഹം , അതോരര്‍ത്ഥത്തില്‍  ഒരു തരം ബന്ധനത്തില്‍ പൊതിഞ്ഞ പ്രതീക്ഷയുടെ കടപ്പത്ത്രമായി തോന്നാറുണ്ട്…തിരിച്ചുകിട്ടുംന്ന് മനസിലെങ്കിലും പ്രതീക്ഷിച്ചുകൊണ്ട് ആരൊക്കെയോ സ്നേഹം എന്ന്പറഞ്ഞ് കേട്ടിട്ടുണ്ട് … ഒരച്ഛന്‍ പറഞ്ഞുകേട്ടു , ഞാന്‍ എന്നെ സ്നേഹിക്കുന്നു ..എന്‍റെ സ്നേഹത്തെ നഷ്ട്ടപെടാന്‍ ആവില്ല്യ….അത് കൊണ്ട് കൂടെ നിന്നെയും മോനെയും മറക്കാനും എനിക്കാവില്ല്യ… … എന്നെയാണോ അച്ചനെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ച മകനോട്‌ , അവന്‍റെ കൊച്ചു നുണക്കുഴി തൊട്ടുകൊണ്ട് അമ്മ പറഞ്ഞു , ഞാന്‍ എന്നെ കൂടുതല്‍ സ്നേഹിക്കുന്നു ..പിന്നെ എന്‍റെ സ്നേഹം ..അത്ന്ന് പറഞ്ഞാ ആരാ …മോന്‍ അല്ലാതാരാ …  ഒരു കുസൃതിച്ചിരിയോടെ അതൊതുങ്ങി …ഒരമ്മ കൂടുതല്‍ സ്നേഹിക്കുന്നത് ആരെയായിരിക്കാം എന്ന് ഞാന്‍ ഓര്‍ക്കാറുണ്ട് ..ഏതോ ഒരു നിമിഷത്തില്‍ അതിനും ഉത്തരം കിട്ടിയിരിക്കുന്നു..വിശാസം ആണല്ലോ കുറെയെല്ലാം ..

 ഇടക്ക് സഹതാപവുമായി ആരോ  ..തനിക്കിത് വന്നില്ല്യല്ലോന്നുള്ള മനസിന്‍റെ ഗൂഡമായ ആശ്വാസനിശ്വാസമാണ് മിക്കപ്പോഴും സഹതാപം …

 ഇങ്ങനെ തുടരുന്നതില്‍ അര്‍ത്ഥമില്ല്യ … ഞാന്‍ എന്നത് ഒരറിവ് മാത്രമാണെന്നും , അല്ലാതെ ഒന്നുമില്ലെന്നും അറിഞ്ഞിരിക്കുന്നു ….ഞാന്‍ ഇല്ല എന്ന എന്‍റെ ബോധമണ്ഡലത്തിന്‍റെ പരമമായ അറിവാണ് മരണം ,  നമുക്ക് അവസാനം കിട്ടുക അത് മാത്രമാണ് …അത് മനസിലാക്കും വരെ നമ്മള്‍ ഓടികൊണ്ടേയിരിക്കുന്നു ….ഒരു പക്ഷെ ഇതു വായിക്കുന്ന , കേള്‍ക്കുന്ന ആര്‍ക്കും ഒന്നും മനസിലാകില്ല്യ ..വട്ടാണോ എന്ന് പോലും ഒരു നിമിഷം ചിന്തിക്കും ,,,കാരണം താനും അങ്ങനെയായിരുന്നു …ഇനി ഒന്നിലെ താല്‍പര്യം ഉള്ളൂ …  മരണം  ..കാരണം  ” കാത്തു നില്‍ക്കപ്പെടുന്നതോ,  തേടി വരുന്നതോ എനിക്കിഷ്ടമല്ല അതുകൊണ്ട്തന്നെ മരണമെന്ന അതിഥിയെത്തേടിപ്പുറപ്പെട്ടാല്‍  ആത്മഹത്യയല്ലെന്നറിയുക  ”    

ആത്മഹത്യ ? അത് തെറ്റാണ് ..ആത്മാവിനെ ഹനിക്കാന്‍ ആര്‍ക്കാവും …എന്‍റെ പ്രാണന്‍ നിലച്ചു എന്നുള്ള അറിവ് അല്ലെങ്കില്‍ തെറ്റിധാരണ അതാണല്ലോ മരണം …ആത്മാവിനു മരണമില്ല്യ …അങ്ങനെ സംഭവിച്ചു എന്ന് മറ്റുള്ളവരെ കബളിപ്പിക്കണം …ശരീരത്തില്‍ നിന്നും പ്രാണന്‍ പോയ അവസ്ഥ …അങ്ങനെയൊരു അവസ്ഥ കൂടെ അനുഭവിക്കണം …  കാലത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ട് , ആത്മാവിന്‍റെ പ്രാണന്‍ എവിടേക്കെങ്കിലും ഒഴുകിമാറ്റപ്പെടും .. ആത്മാവിന്‍റെ മരണം ..     

 വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ ആയിരുന്നു ഇതേവരെ…സമാധാനമായി മടങ്ങാം ….എല്ലാത്തിനും ഉത്തരമായി ഒരു മനോഹര  ചിത്രം വരച്ചിരിക്കുന്നു…..കണ്ണുകള്‍ക്ക്‌ അല്‍പംകൂടി കാണാന്‍ കഴിയുന്നവര്‍ക്ക് , ഒരല്‍പം കൂടെ ചിന്തിക്കുന്ന ആരോ ഒരാളെങ്കിലും ഇത് മനസിലാക്കും .. ” കാത്തു നില്‍ക്കപ്പെടുന്നതോ,  തേടി വരുന്നതോ എനിക്കിഷ്ടമല്ല അതുകൊണ്ട്തന്നെ മരണമെന്ന അതിഥിയെത്തേടിപ്പുറപ്പെട്ടാല്‍  ആത്മഹത്യയല്ലെന്നറിയുക  “


 

 

   …….. സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

 

 

 

 

 

 

 

 

 

Posted in കഥ/കവിത | Tagged | Comments Off on ആത്മഹത്യ ഒരടിദൂരെ

ഇതു ഞങ്ങളുടെലോകം :)

തെരുവുപട്ടിയായ്‌  ജനിക്കപ്പെട്ടു   പട്ടി പിടുത്തകാരനുമുന്നില്‍ ജീവിതം ഒടുക്കേണ്ട ചുറ്റുപാടില്‍ നിന്നും മനുഷ്യസ്നേഹത്തിന്‍റെ കരളലിയിക്കുന്ന ഒരു കാഴ്ച  ……

ഇരുപതോളം വരുന്ന അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികകളെ  ചങ്ങലയില്‍ ബന്ധാനസ്ഥമാക്കി സമയാസമയങ്ങളില്‍ അവയ്ക്ക്‌ ഭക്ഷണം നല്‍കിവരുന്ന അജ്ഞാതനായ ഒരാള്‍  … നഗരത്തിലെ തിരക്കുള്ള ഒരു ഓവര്‍ബ്രിഡ്ജിനടിയില്‍ ഇരുപത്തന്ജോളം ജീവനുകള്‍ ഹാപ്പി 🙂 അതവരുടെ ലോകം …………

ആര്‍ക്കും ശല്യമാകുന്ന , തെരുവ്പട്ടികളെ കണ്ടാല്‍ നമുക്കൊരുചോദ്യമേ  മനസ്സില്‍ വരാറുള്ളൂ , ” നാശം ..പനജ്ജായതുകാരില്ല്യെയിവിടെ ? ”  ….അവര്‍ക്കും നായ പിടുത്തക്കാര്‍ക്കും വേണ്ടത് , അതിന്‍റെ വാല്‍ മാത്രം …കൊന്നുതള്ളി  വാല്‍ വെട്ടി സമര്‍പ്പിച്ചാല്‍ ഉറുപ്പിക അറുപതോ എഴുപതോ കിട്ടും ..അതാണ്‌  ജീവന്‍റെ വില .. അത്തരം കാഴ്ചകള്‍ എങ്ങും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ,പട്ടികളെ പിടിച്ചു കെട്ടി ഭക്ഷണം കൊടുക്കാനും ആരൊക്കെയോ 🙂   സ്നേഹം മരിക്കാത്ത മനുഷ്യര്‍ ഒരുപാടുണ്ടെന്നു ഇത്തരം കാഴ്ചകള്‍ വീണ്ടും ബോധ്യമാക്കിത്തരുന്നു  ………..

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഇതു ഞങ്ങളുടെലോകം :)

ഏഷ്യാനെറ്റിനും തെറ്റുപറ്റാം

പാലക്കാട് സ്വദേശിയായ സജീവിനെ, പ്രണയിനിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി എന്ന കുറ്റമാരോപിച്ചു പോലിസ്‌ കസ്റ്റഡിയില്‍ എടുത്ത്  ദിവസമോന്നുകഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്താതെ ക്രൂരമായി മര്‍ദ്ദനത്തിന് വിധേയമാക്കി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു എന്ന വാര്‍ത്തകള്‍ക്കിടയില്‍ , ടിയാന്‍  മരണപ്പെട്ടു എന്ന തെറ്റായ വാര്‍ത്ത നല്‍കിയ മലയാളത്തിലെ ഒന്നാംനമ്പര്‍ വാര്‍ത്താചാനെലിന്  എന്ത് വിശദീകരണമാണോ ഇക്കാര്യത്തില്‍ നല്‍കാനുള്ളത് …വിചിത്രം !!!
ഒരു അക്ഷരമൊക്കെ അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റാം  ..മനുഷ്യസഹജമല്ലേ ..പക്ഷെ ജീവിച്ചിരിക്കുന്ന , ആശുപത്രിയില്‍ പ്രവേശിക്കപ്പെട ഒരാള്‍ മരണപ്പെട്ടു എന്ന വാര്‍ത്ത കണ്ടപ്പോള്‍ , ഒന്ന് മനസിലായി ഏഷ്യാനെറ്റിനും തെറ്റുപറ്റാം  ..എല്ലാ വാര്‍ത്തകളും ശരിയായിരിക്കണമെന്നില്ല്യ …അതുകൊണ്ടുതന്നെ വാര്‍ത്തകള്‍ കേട്ടാല്‍ , ശരിയാണോ എന്ന് നോക്കേണ്ട സ്ഥിതിയാണിന്ന് … 
കുറച്ചു ദിവസം മുന്‍പ് മലയാളത്തിലെ വേറൊരു മാന്യ ചാനെല്‍ ഓണപ്പരിപാടി നടത്തിയ ഓര്‍മ്മകള്‍ മാറി വരുന്നതേയുള്ളൂ …    എന്തായിരുന്നുവത് ??

സജീവ്‌ സുഖമായിരിക്കുന്നു …ചാനെല്‍ ഒരു വിശദീകരണവും കൂടാതെ നല്‍കിയ വാര്‍ത്ത‍ ഡിലീറ്റ് ചെയ്തുകളഞ്ഞു ..പക്ഷെ അതിനിടയില്‍ ആയിരങ്ങള്‍ ആ വാര്‍ത്ത വായിച്ചുപോയെന്നത് വേറൊരു സത്യം 

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഏഷ്യാനെറ്റിനും തെറ്റുപറ്റാം

പോസ്റ്റല്‍ ദിനം :)

ഇന്ന്  ( ഒക്ടോബര്‍  9 )ലോക പോസ്റ്റല്‍ ദിനം 🙂 

…ആശയവിനിമയ മാധ്യമങ്ങള്‍ ഫെയിസ്ബുക്ക് ചുമരുകള്‍ക്കും ഗൂഗിള്‍ ഹാങ്ങൌട്ട്നും ചാറ്റിനും വഴിമാറിയപ്പോള്‍ നമ്മള്‍ മറന്നുപോയ ഒന്നുണ്ട് …പലചരക്കുകടയുടെ തൂണും ചാരി ഇരിക്കുന്ന ഒരു ചുവന്ന പെട്ടി .. ചുവപ്പാണെങ്കിലും,നമ്മുടെയൊക്കെ ജീവിതങ്ങളില്‍ ഒരുപാട് വെളിച്ചം പകരാന്‍ ആ പെട്ടിക്കു കഴിഞ്ഞിരുന്നു ….

മറന്നുപോയവര്‍ക്ക് ആ മധുരസ്മരണകള്‍ ഓര്‍ത്തെടുക്കാം ..ഇന്നു വിദേശത്തു ജോലി ചെയ്യുന്ന പതിനഞ്ചു വര്‍ഷം കഴിഞ്ഞ എല്ലാവര്‍ക്കും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു നിമിഷമായിരിക്കും അതു..അവര്‍ അയക്കുന്ന പൈസയും, തിരിച്ചിവിടെനിന്ന് ചെല്ലുന്ന വികാര തീവ്രതയേറിയ കത്തുകളും മടക്കി പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്ന ഒരുപാട് പേര്‍  കാണും 🙂  പണ്ടത്തെ പ്രണയദിനങ്ങളില്‍, വിരഹത അനുഭവിക്കുന്ന നിമിഷങ്ങളില്‍ ആകെ ആശ്വാസം ” കിണികിണിം” ഇന്നു മണിയടിച്ചെത്തുന്ന പോസ്റ്റ്മാന്‍ ആയിരുന്നു  ..  നമുക്കൊരിക്കലും മറക്കാന്‍ കഴിയില്ല്യ അതൊന്നും …ഒരു പക്ഷെ വരും തലമുറക്ക് നഷ്ടമാകുന്ന കൂട്ടത്തില്‍ അതുകൂടെപ്പെടും …ഉള്ള സത്യം പറയുകയാണെങ്കില്‍ “കത്ത്” വായിക്കുമ്പോള്‍ ഉള്ള ഒരു സുഖം വേറെ ഒന്നിനും  തിരികെ തരാന്‍ കഴിയില്ല്യ എന്നതാണ് സത്യം …ഞാനും അത്തരത്തില്‍ ഒരു കത്ത് , പെട്ടികള്‍ക്കിടയില്‍ മണക്കുന്ന ഒരു കൂട്ടം വെളുത്ത ഗുളികകള്‍ക്കിടയില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട് ..അതോര്‍ക്കുമ്പോള്‍ ഇന്നും ഒരു സുഖമുള്ള ഓര്‍മ്മയാണ് 🙂

ചരിത്രം 🙂

പോസ്റ്റല്‍  ചരിത്രം തുടങ്ങുന്നത്   നമുക്ക് ഇനിയും കൃത്യമായി പറയാന്‍ സാധിക്കാത്ത ഒന്നാണ് …പുരാണങ്ങളിലെല്ലാം എഴുത്ത് വിനിമയമാര്‍ഗമായി പ്രാവുകളുടെ കൈവശം കൊടുതയക്കുന്നത് വായിച്ചിട്ടുണ്ട് …..

—-< അഞ്ചല്‍പ്പെട്ടി

 

എന്തായാലും പോസ്റ്റല്‍  ചരിത്രം ഇത്ര മാത്രം

1837ന്  മുന്‍പുള്ളത്  &   1837 ന് ശേഷമുള്ളത്

പത്താം നൂറ്റാണ്ടില്‍ സന്ദെശം കൈമാറാന്‍ ആള്‍ക്കാരെയും കുതിരകളെയും ഉപയോഗിച്ചിരുന്നു ..അവരെ പറയുന്ന പേരാണ് ഹര്‍ക്കാര..തോളത്ത് സഞ്ചിയില്‍ സന്ദെശം അടങ്ങിയ  കുറിപ്പുകളായിരുന്നു..അന്ജ്ജല്‍ക്കാരന്‍ എന്നൊക്കെ കേട്ടിട്ടുണ്ട് 🙂

 

ഇന്നു നമ്മള്‍ കാണുന്ന പോസ്ടോഫീസ് വന്നത് 1688 ലാണ് .( ഈസ്റ്റിന്ത്യാകമ്പനി ) .ബോംബെയിലും മദ്രാസിലുമായാണ് അത് ആരംഭിക്കപ്പെട്ടത്‌ ..Warren Hasting എന്ന ആദ്യത്തെ ബംഗാള്‍ ഗവര്‍ണ്ണര്‍ ( സുപ്രീം പവറൊക്കെയുണ്ടായിരുന്നു പുള്ളിക്ക്  ) അത് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു …പോസ്ടോഫീസ് ആക്ട്‌ വന്നത് 1837ഇല്‍ 🙂 അതിന്‌ രണ്ടുവര്‍ഷം മുന്‍പേതന്നെ അവര്‍ക്ക് യൂണിഫോം നിലവില്‍ വന്നു ..1854 ഒക്ടോബര്‍ ഒന്നിന് സ്റ്റാമ്പ് നിലവില്‍ വന്നു 🙂

ഇന്നിപ്പോ ഒരുലക്ഷത്തിയമ്പതിനായിരത്തിലതികം പോസ്റ്റോഫീസ്‌ ഭാരതത്തില്‍ ഉണ്ടെന്നു കണക്കാക്കപ്പെടുന്നു ..

ഒരു ഘട്ടത്തില്‍ കത്തുകളും പോസ്റ്റോഫീസും മറന്നൊരു ജീവിതത്തെക്കുറിച്ചു നമുക്കൊരിക്കലും ചിന്തിക്കാന്‍ പറ്റുമായിരുന്നില്ല്യ .. ജിമെയില്‍ അല്ലെങ്കില്‍ ഫെയിസ്ബുക്ക്‌/ഓര്‍ക്കുട്ട് എന്നിവയൊക്കെ മറന്നുകൊണ്ട് ആധുനികകാലത്ത്  ജീവിതമുണ്ടോ …പക്ഷെ കത്തുകള്‍ തന്നിരുന്ന സംതൃപ്തി ആര്‍ക്കുമൊന്നിനും തരാന്‍ പറ്റുന്നില്ലല്ലോയെന്നത് , കത്തുകള്‍ക്കുള്ള പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു ..

പോസ്റ്റോഫീസ്‌ നാളെയും കാണും , ലോകം അവസാനിക്കുന്ന വരെ ..അതൊരുപക്ഷേ , പോസ്റ്റോഫീസ്‌ബാങ്ക് എന്ന രൂപത്തില്‍ ആയിരിക്കും അല്ലെങ്കില്‍ വേറെ ഏതെങ്കിലും രൂപത്തില്‍  .പക്ഷെ ..ബാങ്ക് സ്റ്റെട്ട്മേന്റും ,ഫോണ്‍ബില്ലും വാരാനുള്ള ഒന്നായി പോസ്റ്റ്‌ഓഫീസ് കത്തിടപാടുകള്‍ ചുരുങ്ങിയപ്പോള്‍ നമുക്ക് നഷ്ടമായികൊണ്ടിരിക്കുന്നത്,നഷ്ടമാകുന്നത്  ഒരുപാടോക്കെയാണ്  എന്ന ഓര്‍മ്മപ്പെടുതലോടെ ….

ഈഗാനംകേട്ടുമടങ്ങുക

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

സ്റ്റീവ് ജോബ്സ് വിട വാങ്ങി

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on സ്റ്റീവ് ജോബ്സ് വിട വാങ്ങി

എന്‍റെ വിജയദശമി :) ഓരോര്‍മ്മക്കുറിപ്പ്

എല്ലാവര്‍ക്കും വിജയദശമിദിനാശംസകള്‍ 🙂

തിന്മയുടെ മേല്‍ നന്മയുടെ വിജയം  ..അതാണ്‌ വിജയദശമി അല്ലെങ്കില്‍ ദസറ എന്ന് അറിയപ്പെടുന്നത് ….ഇന്ത്യ ..നേപ്പാള്‍ ബംഗ്ലാദേശ് എന്നിങ്ങനെ എല്ലായിടങ്ങളിലും ദസറ ആഘോഷിക്കപ്പെടുന്നു, ദസറ  സംസ്ക്രതത്തില്‍ നിന്നും വന്ന പദമാണ്  “Dasha-hara ” , തിന്മയുടെ അന്തകന്‍ എന്നാണര്‍ത്ഥം

എന്താണ് വിജയദശമി ?

നമ്മള്‍ മലയാളികള്‍ ഇന്നത്തെ ദിവസത്തെ ” ആശ്വായുധപൂജ” യായി കൊണ്ടാടുന്നു …സത്യത്തില്‍   ത്രേതായുഗത്തില്‍  മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ  അവതാരമായ ശ്രീരാമന്‍  ഇന്നത്തെ ദിവസമാത്രേ  രാവണനെ വധിച്ചത് …. ശ്രീരാമന്‍ “”Chandi Homa”  ചെയ്ത് ,  ദുര്‍ഗാദേവിയെ പ്രാസാദിപ്പിച്ചു എങ്ങനെ രാവണനെ കൊല്ലാമെന്നുള്ള അറിവ് നേടിയത് , വധിച്ചത് ഇന്നത്തെ ദിവസമാണ് ..അതുകൊണ്ടാണ് , തിന്മയുടെ മേല്‍ നന്മയുടെ വിജയം നേടിയ ഈ ദിവസം വിജയദശമി എന്നറിയപ്പെടുന്നത്  …

ഇതിനു തൊട്ടുമുന്‍പുള്ള ദിവസം ” കന്യാപൂജ” ദിവസമായി  ചില സ്ഥലങ്ങളില്‍ ആചരിക്കപ്പെടുന്നു ..കശ്മീര്‍ .പഞ്ചാബ്‌ , ഉത്തര്‍പ്രദേശ് അങ്ങനെ കുറെ സ്ഥലങ്ങളില്‍  ദേവിയെ പ്രതിനിധാനം ചെയ്തുകൊണ്ട് ഒന്‍പതു കന്യകമാര്‍  ആദരിക്കപ്പെടുന്നു …പാദപൂജയോടെ, പുതിയ വസ്ത്രങ്ങളാല്‍ ആദരിക്കപ്പെടുന്നു … 😉

 

എന്‍റെ വിജയദശമി 🙂 ഓരോര്‍മ്മക്കുറിപ്പ്

എന്‍റെ വിജയദശമി എന്നത് ചുരുക്കം ചില ഓര്‍മ്മകളില്‍ ഒതുങ്ങുന്നു .. തറവാട്ടമ്പലത്തിലെ മുറ്റത്ത്‌ പാവാടയിട്ട കുറെ പെണ്‍കുട്ടികള്‍ , അവിടവിടെയായി വണ്ടുകളെപ്പോലെ ചുറ്റിത്തിരിയുന്ന ചുരുക്കം ആണ്‍കുട്ടികള്‍ , ഇടക്കിടെ മുണ്ട് മുറുക്കിയുടുത്ത് ഗൌരവമായി അങ്ങുമിങ്ങും ഓടുന്ന എമ്പ്രാന്തിരി …എമ്പ്രാന്തിരിയുടെ കൈകളില്‍ തൊട്ടുരുമ്മി നടക്കുന്ന നീലക്കണ്ണുള്ള ഒരുവള്‍  …

അന്നെ ദിവസം നേരത്തെ കുളിച്ചു  അമ്പലത്തിലെത്തുന്ന എന്നെവരവെറ്റിരുന്നത് എമ്പ്രാന്തിരിയുടെ വാക്കുകളായിരുന്നു ..

” പായസത്തിനുണ്ടോ കുട്ട്യേ ? ഇന്നിപ്പോ നിന്ന് തിരിയാന്‍ നേരം കാണില്ല്യ ..പിടിപ്പതു പണീണ്ട് ..ഇവിടുത്തെ പൂജയും തേവാരവും കഴിഞ്ഞു തറവാട്ടമ്പലത്തില്‍  പുസ്തകപൂജ  നടത്തണം ..വര്‍ഷങ്ങളായി മുടക്കാരില്ല്യ ..ചില്ല്വാനം വല്ലതും തടയുന്ന കേസാ “

പോക്കറ്റില്‍ നിന്നും പത്തുറുപ്പികയുടെ നോട്ടെടുത്ത്  എമ്പ്രാന്തിരി കാണെ ഭണ്ടാരത്തില്‍ ഇട്ടുകൊണ്ട് ഞാന്‍ പറയും ..

ഉവ്വ് സ്വാമീ , കടുംമധുരപ്പയസത്തിനാ ….
പെട്ടെന്ന് തന്നെ പായസം ഉണ്ടാക്കി പൂജ ചെയ്ത് കിട്ടും ..അതുമായി വീട്ടില്‍  എത്തുംമുമ്പേ  ഇഡിലിയുടെയും , ഇഷ്ട്ടുവിന്‍റെയും മണം അങ്ങിങ്ങായി പരന്നുതുടങ്ങും …പായസം കഴിച്ചുനോക്കാനുള്ള കൊതിവേറെ 🙁

പക്ഷെ , ഒരു രക്ഷയുമില്ല്യ …അങ്ങനെ ഒന്‍പതു കഴിഞ്ഞു …പത്താകുമ്പോ എവിടെ നിന്നോ കാതുകളെ ഞെട്ടിപ്പിച്ചുകൊണ്ട് ഒരു വെടിയൊച്ച കേള്‍ക്കാം .. അപ്പോള്‍ പുസ്തകം പൂജക്ക് വെച്ചിരിക്കുന്നിടത്തെക്ക് നീങ്ങും …വീണ്ടും ഒരു വെടിയൊച്ചകൂടെ കേട്ടാല്‍  പുസ്തകം എടുത്തു ഉറക്കെയുള്ള വായന ആരംഭിച്ചിരിക്കണം ..അങ്ങനെ എല്ലാ പുസ്‌തകങ്ങളും  കുറച്ചു നേരം വായിക്കുംപോളെക്കും പത്തര ആയിക്കാണും ….

വിശന്നും , പായസം കഴിക്കാനുള്ള കൊതിയും മനസ്സില്‍ ഇടക്കിടെ വന്നുപോയിരിക്കും  … അങ്ങനെ കുറച്ചു കഴിയുമ്പോള്‍ ഒരശരീരി കേള്‍ക്കാം

അപ്പുവേ , കഴിക്കാന്‍ വരുന്നില്ലേ

അതാ   എന്‍റെ വിജയദശമി 🙂  

 

ഇന്നു പുസ്തകം പൂജക്ക് പോയിട്ട് കൈകൊണ്ടു തൊടുന്നത് തന്നെ അപൂര്‍വ്വമാണ്  ..എങ്കിലും ഒരു കൊച്ചു പുസ്തകം ഞാന്‍  വെച്ചിട്ടുണ്ട് … ..തൊട്ടടുത്ത് അമ്പലമുണ്ട് .. ” ഡാഡി മമ്മി വീട്ടിലില്യെ ….” എന്ന പാട്ട് അലോസരപ്പെടുത്തി എവിടെ നിന്നോ ഒഴുകിവരുന്നു… അങ്ങകലെ ഒരു വെടിയോച്ചക്കായി  ഞാന്‍ കാതോര്‍ക്കുന്നു  … എന്നിട്ട് വേണം പുസ്തകമെടുത്ത് വായന തുടങ്ങാന്‍  🙂 🙂

Posted in കഥ/കവിത | Tagged | Comments Off on എന്‍റെ വിജയദശമി :) ഓരോര്‍മ്മക്കുറിപ്പ്

ആകാശ്‌ വന്നു :) ഇനി ടാബ്ലെറ്റ്‌ വസന്തം

അങ്ങനെ അതും സംഭവിച്ചിരിക്കുന്നു !! അവസാനം ആകാശ്‌ വന്നു …പണ്ട് ഒരുലക്ഷത്തിനു നാനോകാര്‍ ഇറക്കുമെന്ന് രത്തന്‍ ടാറ്റ പറഞ്ഞു അവസാനം കയ്യിലെത്തുമ്പോ രണ്ടു ലക്ഷത്തോളം കൊടുക്കേണ്ട സ്ഥിതിയായിരുന്നു ..ഇതിപ്പോ അതൊന്നുമില്ല്യ …അവസാനം ആകാശ്‌ ടാബ്ലെറ്റ്‌ 
വന്നു

ഉറുപ്പിക  1730 കൊടുത്താല്‍ ബേസ് മോഡലും  3000 ത്തിനു കോമേര്‍ഷ്യല്‍ വേര്‍ഷനും കിട്ടും  ( UbiSlate ) …ഒരു വര്‍ഷം മുന്‍പാണ്

മുപ്പത്തന്ജ്ജു ഡോളര്‍ കൊടുത്താല്‍ കിട്ടാവുന്ന വിധത്തില്‍ ഒരു ടാബ്ലെറ്റ്‌  ഇറങ്ങാന്‍ പോകുമെന്ന് കേട്ടത് …ലോകമാകമാനം അത് കേട്ട് പുച്ചിച്ചുതള്ളി  ..അവസാനം , അത് സത്യമായി …കപില്‍ സിബല്‍ ആകാശ്‌ ടാബ്ലെറ്റ്‌  ഉയര്‍ത്തിക്കാട്ടിയപ്പോള്‍ തകര്‍ന്നുവീണത്‌ ലോകമാകമാനമുള്ള ടെക്കി കണ്ണുകള്‍ മാത്രമല്ല , മറിച്ചു  ഇരുപത്തന്ജ്ജും, മുപ്പത്തന്ജ്ജും ആയിരങ്ങള്‍ കൊടുത്തു ടാബ്ലെറ്റ്‌  വാങ്ങി കിടക്കമേല്‍ വെച്ചിരിക്കുന്ന കുറെയേറെ ഭാരതീയര്‍ കൂടെയാണ്

 

Operating system: Android 2.2

Screen: 7″ resistive

Processor: 366 MHz + HD video co-processor

RAM: 256 MB

Flash memory: 2GB + 2GB Micro-SD (expandable up to 32 GB)

USB ports: 2

Network: WiFi (GPRS & 3G options)

 

ഇന്ത്യയില്‍ പഠിക്കുന്ന പിള്ളേര്‍ക്ക് മാത്രമേ ആകാശ്‌ കിട്ടൂ …അത് ഒരു ബേസ് മോഡല്‍ന്നു പറയാം …പക്ഷെ  വൈഫൈ ,  രണ്ടു യു എസ്ബി  പോര്‍ട്ട്‌ എന്നവയൊക്കെ ഉണ്ടാകും …  വാണിജ്യആവശ്യങ്ങള്‍ക്കായി  മൂവായിരം കൊടുത്താല്‍ കിട്ടുന്ന  അടുത്ത മോഡല്‍ ഇറക്കിയിട്ടുണ്ട് ..അതാണ്‌ UbiSlate …ഇന്‍ബില്‍ട്ട് മോഡം , സിം എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്നതാണ് മൂവായിരത്തിന്‍റെ  UbiSlate  ടാബ്ലെറ്റ്‌  🙂

 

ഒരുലക്ഷം ടാബ്ലെറ്റ്‌  തല്‍ക്കാലം ഇറക്കിയിട്ടുണ്ട് , ബാക്കി വഴിയെ  …QWERTY  കീബോര്‍ഡ്‌ കൂടെ ഉണ്ടെന്നതിനാല്‍  ടൈപ്പിംഗ്‌ കുറച്ചൂടെ എളുപ്പമാണ് താനും 🙂

അതികം വൈകാതെ  സ്ലേറ്റുകള്‍ അപ്രത്യക്ഷമാകും …അതിനു പകരം ആകാശ്‌ ടാബ്ലെറ്റ്‌   പിടിച്ചുപോകുന്ന കാഴ്ചകള്‍ നമുക്ക് കാണാം ….

ഭാരമുള്ള പുസ്തകക്കെട്ടുകളില്‍നിന്ന് …മഷിത്തണ്ടില്‍നിന്ന് …നോട്ടെഴുത്തില്‍നിന്ന് ..അങ്ങനെ എല്ലാത്തില്‍നിന്നും വിട …ഭാരതത്തിലെ കുട്ടികള്‍ , കൈ വീശി ആകാശ്‌ ടാബ്ലെറ്റ്‌  മാത്രം എടുത്തോണ്ട് സ്കൂളില്‍ പോകുന്ന കാഴ്ച നമുക്ക് ഉടനെ കാണാമെന്ന പ്രതീക്ഷയോടെ തല്‍ക്കാലം വിട വാങ്ങുന്നു

 


ശരിയപ്പോ

സജിത്ത്

 

 

Posted in നമുക്ക്‌ച്ചുറ്റും | Tagged , , , , , , | Comments Off on ആകാശ്‌ വന്നു :) ഇനി ടാബ്ലെറ്റ്‌ വസന്തം