കേരളപോലിസ് പറയാതിരുന്നത്

സമ്പത്തിന്‍റെ ഉരുട്ടിക്കൊലപാതകം  , കേരള പോലിസ്‌ രൂക്ഷ വിമര്‍ശനത്തില്‍

ജയിലിലിലെ പീഡനക്കേളികളില്‍പ്പെട്ട് മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

കേരള പോലിസ്‌ തുമ്പില്ലാതെ ഇഴയുന്നു

കേരള പോലിസ്‌ ക്രിമിനകളുടെ തറവാടോ

എന്നിങ്ങനെയുള്ള അശരീരികളോ  കേട്ടുകേള്‍വിയോ  മഞ്ഞപ്പത്ര വാര്‍ത്തകളോ മാറ്റി വെച്ച് നമുക്ക് മുന്നിലുള്ളത് വിശ്വസിക്കുകയാണെങ്കില്‍  ഒന്നുണ്ട്  …അന്വോഷണ  വേഗതയിലും കൃത്യതയിലും  ലോകത്തെ മറ്റേതൊരു  അന്വോഷണ ഏജന്‍സിയുമായും  ഒരുമിച്ചു വെക്കാന്‍ കഴിയുന്ന ഒന്നാണ് കേരളപോലിസ് എന്നത് ഗോവിന്ദച്ചാമി    എപ്പിസോഡ്  നമുക്ക് കാണിച്ചു തന്നിരിക്കുന്നു

 

കസ്റ്റഡിയില്‍ എടുത്ത പ്രതിയും , മാസങ്ങള്‍ക്കുശേഷം പുറത്ത് വന്ന പ്രതിയും കണ്ടാല്‍ വല്ല ഫെയര്‍നസ് ക്രീമുകാര്‍  മല്‍സരിക്കുമെന്ന് താഴെയുള്ള ഫോട്ടോ

നമുക്ക് കാണിച്ചു തരുമ്പോള്‍,   ജയിലിലെ പീഡനങ്ങള്‍ ഒരു കെട്ടുകഥയല്ലേ എന്ന ആരോപണം ആരെങ്കിലും ഉന്നയിച്ചാലും അതിലശേഷം അതിശയോക്തിയില്ല ….

ഈപുതിയ  ഫോട്ടോ കണ്ടപ്പോള്‍  കഥയറിയാത്ത ഒരു സുഹൃത്ത് പറഞ്ഞത് ” വൊവ്  സെക്സി ലുക്ക്‌ എന്നാണു ”     കാലം പോയ കാലം  ;( 

 

 

 അതിനിടയില്‍ തമിഴ്‌നാട്ടില്‍നിന്നും പത്രത്തിലൂടെ ഒരു ശബ്ദമുയരുന്നത്രേ ….  പാവം വികലാംഗനായ ഒരു  തമിഴനെ കേരളത്തിലെ മുല്ലപ്പെരിയാര്‍ പ്രതികാര ജനത , ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത വേഗത്തില്‍ കേസ് തീര്‍ത്ത് വധശിക്ഷക്ക് വിധിച്ചിരിക്കുന്നു ..അത് ചോദ്യം ചെയ്യാന്‍ ഒരു തമിഴനുമില്ല്യെ എന്നാണ് ഉള്ളടക്കം  ….

അതൊരു കേവലം വധശ്രമ കേസ് അല്ലാത്രേ ….രണ്ടു ജാതികളോ രണ്ടു സംസ്ഥാനങ്ങളോ തമ്മിലുള്ള ആന്തരിക പ്രശ്നമായി കാണണമെന്ന് പത്രം പറയുന്നു …  വിദ്യാഭ്യാസവും  ബുദ്ധിയുമുള്ള കേരള ജനത അത് കേട്ട വഴിക്ക് പോകില്ല്യ എന്നുറപ്പുണ്ട്   😉   

 

എന്തൊക്കെപ്പറഞ്ഞാലും നമ്മള്‍ ആഥിത്യ മര്യാദ ഉള്ളവരാണെന്ന്  തെളിയിക്കാന്‍  ആ പ്രതി മാത്രം മതി … കേരള പോലീസിനു മാത്രം അവകാശപ്പെട്ട ഒന്നാണത്  … മാസങ്ങള്‍ കൊണ്ട് ഗോവിന്ദച്ചാമി  തടിച്ചു വെളുത്തിരിക്കുന്നു .. ഈ സമയത്താണ്    മഅദനി വര്‍ഷങ്ങള്‍ക്കു ശേഷം കോയമ്പത്തൂര്‍ ജയിലില്‍നിന്ന് വന്നപ്പോള്‍ കണ്ട ദേഹസ്ഥിതി ഓര്‍ക്കേണ്ടത് ..അപ്പോള്‍ കേരള പോലീസിനു തുല്യം കേരള പോലിസ്‌ മാത്രം 

വന്നു വന്നു ജയില്‍ ഒരു പേടിസ്വപ്നം അല്ലാതായിരിക്കുന്നു …ആര്‍ക്കും കിടക്കാന്‍ കട്ടില്‍ ……ചപ്പാത്തിയോ ഇഡിലിയോ ഏതാണ്  ഇഷ്ടമെങ്കില്‍ അതും …പിന്നെ ചായയും  😉 …

ജെയിലിലെ  ഉപോല്‍പ്പന്നങ്ങള്‍  പുറത്തു വില്‍ക്കാന്‍ അധികാരം നല്‍കി രണ്ടു ദിവസം ആയിരിക്കുന്നു …ജയിലിലെ അന്തേവാസികള്‍ ഉണ്ടാക്കുന്ന ചപ്പാത്തിയും കറിയും സാധാരണക്കാര്‍ക്കും മിതമായ രീതിയില്‍ കിട്ടിത്തുടങ്ങും ..ഒരു ചപ്പാത്തിക്ക് രണ്ടു രൂപ വെച്ചാണ് ഈടാക്കാന്‍  ഉദ്ദേശിക്കുന്നുവത്രേ    ….ജോലിചെയ്തു മടുക്കുമ്പോ പുസ്തകം വായിക്കാം ….ഇടക്ക് അനുമതിയോടെ ഫോണ്‍ ചെയ്യാം ..

 

ജയിലിലെ താമസക്കാരെ , ജയില്‍ പ്രതിയെണോ ജയില്‍ പുള്ളിയെന്നോ വിളിക്കരുതെന്നാണ് ഈയിടെ ഒരു മനുഷ്യാവകാശ പ്രവര്‍ത്തക പറഞ്ഞത്….അതവരെ മാനസികമായി  തളര്‍ത്തുമത്രേ  ..അവരെ ജയില്‍ അന്തെവാസികളെന്നോ   ജയില്‍ സോദരെന്നോ വിളിക്കാം   🙁 

നേരാം നേരം ഭക്ഷണം …  ദിവസങ്ങള്‍ മാരുന്നതിനനുസരിച്ചു  മെനുവും മാറും …    ചെയ്യാന്‍ ജോലി ….വിളിക്കാന്‍ ഫോണ്‍ …വായിക്കാന്‍ പുസ്തകം ….കാണാന്‍ ടിവി …ഇതില്‍ക്കൂടുതല്‍ എന്താണ് വേണ്ടത് …..

 

ഇടക്ക്  ജയില്‍ സോദരുടെ  മാനസിക  സംഘര്‍ഷം കുറക്കാന്‍ ഓരോ ഫുള്ളു കൂടി വിതരണം ചെയ്യുന്നു എന്നൊരു വാര്‍ത്ത സാംസ്കാരിക കേരളം എന്നാണ് കേള്‍ക്കെണ്ടിവരുക എന്ന ആശങ്ക പങ്കുവെച്ചുകൊണ്ട്  

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on കേരളപോലിസ് പറയാതിരുന്നത്

അടി തെറ്റിയാല്‍ അംബാനിയും അയ്യായിരം കോടിയും …. ;)

    അടി തെറ്റിയാല്‍ അംബാനിയും  ;

അങ്ങനെ നാട്ടുകാര്‍ക്കിട്ടു പണിത് പണിത് അംബാനിക്കും അവസാനം ഒരു പണി കിട്ടിയിരിക്കുന്നുവേണം കരുതാന്‍

 

 

…..പുറത്തു വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അനുസരിച്ചു അയ്യായിരം കോടി ഇന്ത്യന്‍ രൂപ മുടക്കി മുകേഷ്‌ അംബാനി പണിത ആന്‍റിലിയ എന്ന കൊട്ടാരം വാസ്തു ശാസ്ത്രപ്രകാരം താമസയോഗ്യമല്ലാത്ത ഒന്നാണത്രേ … പണി തീര്‍ന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചില്ലറ പാര്‍ട്ടികള്‍ക്കല്ലാതെ ഒറ്റ രാത്രി പോലും താമസിക്കാന്‍ അംബാനി ധൈര്യപ്പെടാത്തത് അന്ധവിശ്വാസം കൊണ്ടാണോ വാസ്തു ശാസ്ത്രം ശരിക്കും ഉള്ളതാണോ എന്നൊക്കെയുള്ള ചിന്ത  മാറ്റി നിര്‍ത്തുകയാണെങ്കില്‍ ഒന്നുണ്ട് .. പാവപ്പെട്ടവന്‍റെ  ജീവിതചെലവ്  പെട്രോളിനെക്കാള്‍  വേഗത്തില്‍ ഉയര്‍ത്താന്‍ ലോകം കണ്ടഏറ്റവും വലിയ ബിസിനസ് കുടുംബം അറിഞ്ഞോ അറിയാതെയോ നടത്തുന്ന ശ്രമങ്ങള്‍ക്ക് അദൃശ്യമായ ശക്തിയുടെ ഒരു നിഷേധക്കുറിപ്പായി ഇതിനെ  വായിച്ചെടുക്കുന്നു ….

നിങ്ങളില്‍ എത്രപേര്‍ക്ക് അറിയും എന്നറിയില്ല , അയ്യായിരം കോടി ഇന്ത്യന്‍ രൂപ മുടക്കി അംബാനി പണിത സമുച്ചയം ആരംഭം മുതലേ നിയമക്കുരുക്കുകളില്‍ പെട്ട് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു ….

 

 

കുത്തബ് മീനാറിനെക്കാള്‍  ഉയരത്തില്‍ ആ ഇരുപത്തിയേഴു നില കെട്ടിടം ഉയരം പണിതത് വാര്‍ത്തകള്‍ക്ക് കുറച്ചുകൂടി ശക്തി പകര്‍ന്നിരുന്നു ..കുത്തബ് മീനാറിനേക്കാള്‍  നൂറു മീറ്റര്‍ ഉയരമുണ്ടത്രേ 🙁   ഒടുക്കം അതിനുള്ളില്‍ ഒരുക്കിയിരിക്കുന്ന സൌകര്യങ്ങള്‍ കൊണ്ട് അത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു …

അന്ജ്ജോ ആറോ പേര്‍ക്ക് താമസിക്കാന്‍ ഒരുക്കിയിരിക്കുന്ന ആ കെട്ടിടത്തിലെ സൌകര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണെങ്കില്‍

 

 

 

4,00,000 സ്ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണം
27 നിലകള്‍
ഒന്‍പതു ലിഫ്റ്റുകള്‍
വാഹനം പാര്‍ക്ക് ചെയ്യാനായി മാത്രം ആറുനിലകള്‍
നാല് നിലകളില്‍ വ്യാപിച്ചു കിടക്കുന്ന ഫ്ലോട്ടിംഗ് പൂന്തോട്ടം
മൂന്നു ഹെലി പാടുകള്‍
പരിചരിക്കാന്‍   അറുനൂറു  ട്രെയിന്‍ഡ് സ്റ്റാഫ്‌

താജിലും ഒബ്രോണ്‍ ഹോട്ടലിലും വര്‍ഷങ്ങള്‍ ജോലി ചെയ്തു വന്നിരുന്ന ജീവനക്കാര്‍ സദാസമയം അടുക്കളയിലും     ……………

 

 

 

ഒരു വേശ്യ ചാരിത്ര്യവതിയെന്നു  സ്വയം വിളിച്ചുപറയുംപോലെ , എന്തുണ്ടായിട്ടെന്താ വാസ്തു ശരിയില്ലെങ്കില്‍ പോയില്ലേ 😉                   

 

 

എന്തായാലും  വാസ്തുവിദ്യ പ്രചരിപ്പിക്കുന്നവര്‍ക്ക്  ലോകാവസാനംവരെ വരെ ഉദാഹരിക്കാന്‍  അംബാനിയുടെ കുടില്‍ ആന്റിലിയയുണ്ട്   ……………….

ആരാന്‍റെ  കാണാന്‍കഴിയാത്ത സ്ഥലത്ത് ആലുമുളച്ചാല്‍ അത് കാണാനും ഒരു ചന്തം   എന്ന് പറയുംപോലെ അല്ലെങ്കില്‍ സാധാരണക്കാരെ    അതിസാദാരണക്കാരനാക്കുന്ന വില വര്‍ദ്ധനയുടെ പ്രതിഷേധം എന്നനിലക്ക്    പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും എന്ന്  വിളിച്ചു പറയാന്‍ നമുക്ക് മുന്നിലിതാ മുകേഷിന്‍റെ  ആന്റിലിയ    ………………….

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged , , , , , , , , , , | Comments Off on അടി തെറ്റിയാല്‍ അംബാനിയും അയ്യായിരം കോടിയും …. ;)

ഹെയ്ഗിയോടൊത്തൊരു രാത്രി

സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാത്ത കുറച്ചു നിമിഷങ്ങള്‍ ..അങ്ങനെ ഒരു നിമിഷം ഓര്‍ത്തെടുക്കാന്‍ ജീവിതം ഒരവസരമെങ്കിലും നല്‍കും ….

കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ യാത്രയിലായിരുന്നു …കുമളി -കട്ടപ്പന-  അങ്ങനെ … ..ഇടയിലെന്നോ അത് സംഭവിച്ചുവെന്നു വേണം  കരുതാന്‍ …അജ്ഞാതയായ  വിദേശിയോടൊത്ത് ഒരു ദിനം …ഹെയ്ഗി 🙂

 കല്യാണത്തിനു ക്ഷണിച്ചുകൊണ്ടുള്ള സുഹൃത്തിന്‍റെ മെയില്‍ വന്നപ്പോള്‍ എനിക്കൊരു ചോദ്യമേ ഉണ്ടായിരുന്നള്ളൂ ..എങ്ങനെ ?  എവിടെയോ ജീവിച്ചു വളര്‍ന്ന തികച്ചും അപരിചിതയായ ഒരു പെണ്‍കുട്ടി  കുറച്ചു ദിവസങ്ങള്‍ക്കകം നിന്നോടൊപ്പം …എങ്ങനെ ? നിനക്കെങ്ങനെ അത്‌ ഉള്‍ക്കൊള്ലാനാകും ?

സമയം വരുമ്പോള്‍ പഠിക്കും …. എന്ന് പറഞ്ഞു ഒരു സ്മൈലി വന്നു വീഴാറുണ്ട്

കല്യാണം എന്നതു  ആരെങ്കിലും ഓര്‍മ്മപ്പെടുത്തുമ്പോള്‍ മാത്രം ഓര്‍ക്കുന്ന …. നാണമോ പുഞ്ചിരിയോ മാത്രം തുടര്‍ന്ന്  വിടര്‍ത്തുന്ന ഒരു സബ്ജെക്ട് ആയി തുടരുന്നു …

സ്വാതന്ത്രം, സ്വകാര്യത എന്നിവ അടിയറ വെച്ച് ഒരു നിമിഷംപോലും പിരിഞ്ഞിരിക്കാന്‍ മനസ് അനുവധിക്കില്ലെന്നിരിക്കെ  ഒരു ദിനം വരുകയാണ് …എവിടെയോ ജനിച്ചു വളര്‍ന്ന , തികച്ചും ഭിന്നമായ ടെയിസ്റ്റുള്ള  ഒരു പെണ്‍കുട്ടി … അന്ന് മുതല്‍ ജീവിതത്തോടൊപ്പം …എങ്ങു നോക്കിയാലും അപരിചിത മുഖം ..എങ്ങനെ …എവിടേക്ക് എന്തിനു എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരവും പ്രതീക്ഷിച്ചു … 🙁    കറമം എന്ന് ഓര്‍ക്കാറുണ്ട്

അങ്ങനെയിരിക്കുമ്പോള്‍ …..എവിടെ നിന്നോ വന്ന ഒരു ഇരുപത്തോന്നുവയസുകാരിയോടോത്ത് ഒരു രാത്രി …ദൈവമേ …ആരെങ്കിലും കേട്ടാല്‍ എന്ത് വിചാരിക്കുമെന്ന  ചിന്തകള്‍ മനസിനെ കാര്‍ന്നു തിന്നുമെന്ന് ഉറപ്പുള്ളപ്പോഴാണ് ഇനിയും ഞെട്ടല്‍ മാറിയിട്ടില്ല്യാത്ത കുറെ നിമിഷങ്ങള്‍ സമ്മാനിച്ചു കടന്നുപോയത് …

സുഹൃത്തിന്‍റെ  കല്യാണം കഴിഞ്ഞു എല്ലാരെയും യാത്രയാക്കുമ്പോള്‍ എന്തോ ഒരു ഉള്‍വിളി …നിശബ്ദതയില്‍ നിന്നും ….:)        എങ്ങും പച്ചപ്പ് നിറഞ്ഞ …ഫ്രിട്ജിലെ വെള്ളം പോലെ എപ്പോഴും  തണുത്തുറയുന്ന വെള്ളവും , എയര്‍കണ്ടീഷണറുടെ തണുപ്പും …എല്ലാത്തിനും മീതെ എങ്ങും നിശബ്ദത …ആരും ശല്യപ്പെടുത്താനുമില്ല്യ ഇതൊക്കെക്കൊണ്ട്  കുമളിയും പീരുമെടും ഒരുപാടിഷ്ടമായി  ..അത് കൊണ്ടുതന്നെ ഒരു ദിവസം കൂടെ അവിടെക്കഴിഞ്ഞാല്‍ തെറ്റില്ല്യ എന്ന് തോന്നി …

വൈകിട്ട് മൂന്നു മണിയോടെ എവിടേക്കെന്നില്ലാതെ നടന്നു തുടങ്ങി ….അങ്ങനെ ആ യാത്രയില്‍ ഒരു ചോദ്യം എന്നെത്തേടിയെത്തി  ….

ഹെയ്ഗി എന്ന് സ്വയം പരിചയപ്പെടുത്തിയ  അമേരിക്കക്കാരി പറഞ്ഞു …അവര്‍ ടാക്കോമയില്‍ നിന്നാണ് വരുന്നത് ..ഇന്ത്യയിലെത്തി ഒരു മാസം കഴിഞ്ഞിരിക്കുന്നു … …അവരുടെ ആവശ്യം ലളിതമായിരുന്നു

ഒരു കൌതുകത്തിനെന്നോണം  ആരംഭിച്ച  സംസാരം  എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ മനസിലാക്കിയപ്പോള്‍  ഇത്രേയെയുള്ളൂ …

ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഒരു ദിവസം കുമളിയില്‍ക്കഴിയണം ….അതുകഴിഞ്ഞ് നേരെ സേലത്തെക്ക്  ….

ഒരു നിമിഷം ഓര്‍ത്തു ….ഞാന്‍ എടുത്ത ഡീലക്സ് റൂമില്‍ ഒരു ബെഡ് ഒഴിവായിക്കിടക്കുകയാണ് …പക്ഷെ ഞാന്‍  എങ്ങനെ അവരെ വിശ്വസിക്കും ..പകുതി കാശ് തരുമെങ്കില്‍ കൊള്ളാമെന്നുമുണ്ട് ..ഒട്ടും മറച്ചു വെക്കാതെ ഞാന്‍ ചോദിച്ചു

പക്ഷെ എങ്ങനെ ഞാന്‍ വിശ്വസിക്കും ?

ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു , ഞാന്‍ നിന്നെ വിശ്വസിക്കുന്നു ..അത് പോരെ … ആ ചോദ്യം ഞാനാ  ചോദിക്കണ്ടത്…

 ഉത്തരം എനിക്കിഷ്ടമായി ….പക്ഷെ  എന്തോ ഒരു ശങ്ക  മനസ്സില്‍ പറ്റി നിന്നു..അത് മനസിലാക്കിയെന്നപോലെ അവര്‍ പാസ്പോര്‍ട്ട്ടും ഒരു കുഞ്ഞു ഫോട്ടോയും എടുത്തു കാണിച്ചു …എന്നിട്ട് പറഞ്ഞു

ഹെയ്ഗി …. വയസ്സ് ഇരുപത്തിരണ്ട് … …പഠിപ്പ് തല്ക്കാലം മതിയാക്കി   ലോകം കാണാനും ജീവിതം പഠിക്കാനും ഇറങ്ങിയതാത്രെ ….

അവരുടെ പതിമൂന്നു വയസില്‍ കളിക്കൂട്ടുകാരനോടോത്ത് ജീവിതം ആരംഭിച്ചു ….രണ്ടു വര്‍ഷം ഡെയിറ്റിംഗ് ആയി  കടന്നുപോയി…പതിനാറാം വയസില്‍ ഒരുമിച്ചു താമസിക്കാന്‍ തുടങ്ങി …നാല് വര്‍ഷം ആ ജീവിതം നീണ്ടു നിന്നു..ഇരുപതാം വയസില്‍ ഇനി തുടരാന്‍ ആകില്ലെന്ന് മനസിലാക്കിയപ്പോള്‍ വിട പറഞ്ഞു ഇറങ്ങി …ആ നാല് വര്‍ഷം ഒരുമിച്ചു ജോലി ചെയ്ത കാശും , നാലുവര്‍ഷത്തെ ബന്ധത്തിന്‍റെ ഓര്‍മ്മയുമായ ജോഷ്വ എന്ന സ്വന്തം കുഞ്ഞിനെയും വിട്ടുകൊടുത്തു ..എപ്പോഴെങ്കിലും ജോഷ്വ യുടെ ഓര്‍മ്മ വരുമ്പോള്‍ ഫോടോയെടുത്ത് നോക്കും …..ഫെയിസ്ബുക്കില്‍    പരിചയപ്പെട്ട  സുഹൃത്തില്‍നിന്നും കേട്ടറിഞ്ഞു  ഇപ്പോള്‍ ഇന്ത്യ  കാണാന്‍ ഇറങ്ങി …

ഇത്രയും കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു …ശരി ….വൈകിട്ട് ഒന്‍പതുമണി കഴിയുമ്പോള്‍ ഗെയിറ്റ് അടക്കും …ഞാന്‍ താമസിക്കുന്നത് കോട്ടേജ് ഇരുപത്തെഴിലാണ് …ഏറ്റവും അറ്റത്തുള്ള ആ കോട്ടേജിനടുത്ത് ഒരു മാവ് വീണു മതില്‍ പോളിഞ്ഞിട്ടുണ്ട് ..അതിലൂടെ വരുക …സൂക്ഷിക്കണം 🙂

ഒരു നന്ദി പറഞ്ഞു , എന്‍റെ പേരും ചോദിച്ചു അവര്‍ യാത്രയായി …

മണി എട്ടു കഴിഞ്ഞപ്പോള്‍ത്തന്നെ കറക്കം മതിയാക്കി  തിരിച്ചെത്തി  …തുടര്‍ന്നുള്ള ഓരോ നിമിഷവും നെഞ്ചില്‍ തീയായിരുന്നു … ഒരു ദിവസം കൂടെ തങ്ങിയിട്ടെ മടങ്ങുന്നുള്ളൂവെന്നു പറഞ്ഞപ്പോള്‍ സുഹൃത്ത് ചോദിച്ചു ..എന്തെ അവിടുത്തെ ഇമ്പോര്‍റ്റഡ് കമ്പിളിപ്പുതപ്പ് അത്രക്കിഷ്ടമായോയെന്നു …

ആരെങ്കിലും കേട്ടാല്‍ ..അറിഞ്ഞാല്‍ ഒരിക്കലും വിശ്വസിക്കില്ല്യ ..വാടക ഷെയര്‍ ചെയ്യാനായി ഏതോ ഒരു വിദേശിവനിതയെ രാത്രി റൂമിലേക്ക്‌ ക്ഷണിച്ചിരിക്കുന്നു ,,, ശിശു ദിനമായതുകൊണ്ട് ആകെ ആ പത്ത് കൊട്ടെജിലും കൂടെ ഞാന്‍ ഉള്‍പ്പെടെ രണ്ടേ രണ്ടുപേര്‍ മാത്രമെന്നത് എനിക്ക് ധൈര്യം നല്‍കി  യിരുന്നു ..എന്നാലും …ദൈവമേ …

ഒന്‍പതരയോടെ വാതിലില്‍ മുട്ട് കേട്ട് , പാതി മങ്ങിയ ജനലിലൂടെ പുറത്തേക്കു നോക്കി ..അതേ ..ഹെയ്ഗി തന്നെ ….എന്‍റെ പാതി ജീവന്‍ അവിടെപ്പോയി ..ഞാന്‍ അന്തോ അതിഭീകരമായ തെറ്റ് ചെയ്യാന്‍ പോകുന്നു … ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു …തനുപ്പോന്നും അറിയാതെയായി …എന്തായാലും , ദൈവം കാണുന്നുണ്ടല്ലോ എന്നോര്‍ത്ത് പ്രാര്‍ത്ഥിച്ചു കതകു തുറന്നു …

ഹായ് ….. കേറിയ ഉടനെ അവര്‍ പറഞ്ഞു …

തിരിച്ചെന്തുപറയണം എന്നറിയാതെ നിന്നപ്പോള്‍ ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു …

ആര്‍ യു ഓക്കേ …കംഫര്‍ട്ടബിള്‍  വിത്ത്‌ മി ?

ഹ്മം ….മനസില്ലാമനസ്സോടെ ഞാന്‍ മൂളി …

മൂന്നു നാല് നിമിഷത്തോളം അവിടെ മൌനം തലം കെട്ടി നിന്നു …എന്‍റെ ഹൃദയമിടിപ്പ് കൂട്ടാനേ ആ മൌനം ഉപകരിക്കൂ എന്നി നിശച്ചയമുള്ളതുകൊണ്ട് ഞാന്‍ സംസാരിക്കാനാരംഭിച്ചു …

എന്നിട്ട് ഇന്ത്യയെക്കുറിച്ചു എന്ത് പഠിച്ചു ?

ഓ …നല്ലൊരു എക്സ്പീരിയന്‍സ് ആയിരുന്നു ..തുടര്‍ന്ന് അവരൊരു സിഗറിനു തീ കൊളുത്തിയപ്പോള്‍  ഞാന്‍ പറഞ്ഞു …

അത് ആരോഗ്യത്തിനു നല്ലതല്ല …

ആരുടെ ആരോഗ്യത്തിനു ?

നിങ്ങളുടെയും …എല്ലാരുടേം …

ഉറക്കെ ചിരിച്ചുകൊണ്ട്  അവര്‍ തുടര്‍ന്നു … സീ …ഇതാണ് ആദ്യം ഞാന്‍ മനസിലാക്കിയത് … നിങ്ങള്‍ മറ്റുള്ളവരെക്കുറിച്ച് കൂടതല്‍ ആലോചിക്കുന്നു …അവരെ ആലോചിക്കാന്‍ വിടുന്നില്ല്യ …മിക്കപ്പോഴും നിങ്ങളുടെ തന്നെ താല്‍പ്പര്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കും …ചിലപ്പോഴെല്ലാം ന്യായീകരിക്കാന്‍ നിങ്ങളുടേതായ കാരണം കണ്ടുപിടിക്കും ..എന്നിട്ട് നടക്കില്ലെന്നറിഞ്ഞിട്ടും സ്വയം സമാധാനിക്കാന്‍ ശ്രമിക്കും …

ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാന്‍ അവരുടെ സംസാരം കേട്ടിരുന്നു  …

മറ്റുള്ളവരെ വിശ്വസിക്കാന്‍ നിങ്ങള്‍ വളരെ മടിക്കും …ഒരു സംശയ ദ്രിഷ്ടിയോടെയെ കാര്യങ്ങള്‍ കാണൂ …

 സദാചാരപോലിസ്‌  ഒരാളെ അടിച്ചുകൊന്നു..എന്നുള്ള വാര്‍ത്ത കേട്ടപ്പോള്‍ ഒരു ഞെട്ടലോടെ അങ്ങോട്ട്‌ നോക്കി ….

അവര്‍ ചോദിച്ചു ,  എന്താണ് കാര്യം …

ഒരു ഏകധേശ രൂപം അറിയാവുന്നപോലെ അവരെ പറഞ്ഞു കേള്‍പ്പിച്ചു ….അത് കേട്ട് അവര്‍ തുടര്‍ന്നു ..

പിന്നെ നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങളെക്കുറിച്ച് അബദ്ധമായ ധാരണയാണ് ..അത് തിരുത്താന്‍ വരുന്നവരെ നിങ്ങള്‍ ആട്ടിയോടിക്കും ..

ഏകാധിപത്യവുമല്ല എന്നാലോട്ടു പരിപൂര്‍ണ്ണ സ്വാതന്ത്ര്യവുമില്ല്യ …ഒരുപാടുപേര്‍ അതിനിടയില്‍പ്പെട്ടു ശ്വാസം മുട്ടുന്നു …

രാത്രിയുണ്ടായത് ആരുടെ കുറ്റം കൊണ്ടാണ് ….അതിനു ആര്‍ക്കൊക്കെയോ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു  …. 

വിവാഹം എന്നത് നിങ്ങളില്‍ ഭൂരിഭാഗംപേരെ സംഭന്ധിച്ചും ഒരു ലൈസെന്‍സ്പോലെയാണ് … അതൊന്നുമല്ല സത്യം .. നിങ്ങള്‍ക്ക് ഇഷ്ടമില്ല്യാത്ത കാര്യങ്ങളോ , അടിച്ചമര്‍ത്തിവച്ചിരിക്കുന്നതോ ആരെങ്കിലും ഓര്‍മ്മപ്പെടുത്തിയാല്‍ അവര്‍ നിഷേധി …വിചിത്രം

നിങ്ങള്‍ സ്വയം തന്ത്രഞാനികള്‍ എന്ന് നടിക്കുന്നു …അതുകൊണ്ടോ അല്ലെങ്കില്‍ ഭീരുക്കളായാതുകൊണ്ടോ ആരെയും ഒരുപാടൊക്കെ ഭയപ്പെടുന്നു …സ്വന്തമായി അഭിപ്രായം പറയാന്‍ മിക്കപോഴും  ഭയപ്പെടുന്നു ..

ഇത്രയും കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു …പിന്നെ നിങ്ങളുടെ സംസ്ക്കാരം കേമം …രാത്രി ആയ ഉടനെ  അപരിചിതര്‍ക്ക് മുന്നില്‍പ്പോലും  ബെഡ്ലാമ്പുകള്‍ അണക്കുന്നവരല്ലോ നിങ്ങള്‍ …. ഞാന്‍ സിനിമയില്‍ കണ്ടിട്ടുണ്ട് …

പൊട്ടിച്ചിരിച്ചുകൊണ്ട് അവര്‍ തുടര്‍ന്ന് … സീ …മറ്റുള്ളവരുടെ കുറവുകളില്‍ ഓടിയൊളിക്കാന്‍ നിങ്ങള്‍ അത്യുത്സാഹം കാട്ടും ..പിന്നെ അതൊക്കെ സിനിമയില്‍ മാത്രമേ ഉള്ളൂ …അല്ലെങ്കില്‍ത്തന്നെ അതൊരു തെറ്റല്ല …അതെല്ലാം വ്യക്തിപരമായ കാര്യങ്ങളല്ലേ ….ഞങ്ങള്‍ക്ക് ഒന്നും ഒളിച്ചു വെക്കാനില്ല്യ  😉

ഞങ്ങളുടേത് ആയിരം വര്‍ഷം പഴക്കം ഉള്ള സംസ്ക്കാരമാണ് ..അമേരിക്കക്കാര്‍ക്ക് എന്തുണ്ട് …

ഹ്മം …ഞങ്ങള്‍ സന്തുഷ്ടരായി ജീവിക്കുന്നു മരിക്കുന്നു …നിങ്ങള്‍ സംസ്ക്കാരം കെട്ടിപ്പിടിച്ചു ഉള്ളിലൊതുക്കി നീറി നീറിക്കഴിയുന്നു 😉   അവിടെ എന്തിനും സ്വാതന്ത്ര്യമുണ്ട്  …ഇവിടെ ആ പേര് മാത്രം

 

ഇവിടെ ഒരാളെ ഇഷ്ടമാണെന്ന് പറയാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും മടിക്കുന്നു..

ഞങ്ങള്‍ അതിനുള്ളില്‍ കുറെയേറെ ജീവിച്ചു തീര്‍ത്തിരിക്കും …

ഞങ്ങള്‍ ഇന്ന് ജീവിച്ചു തീര്‍ക്കുന്നു …..നിങ്ങളില്‍പ്പലരും നാളേക്ക് വേണ്ടി കൊതിച്ചു ജീവിച്ചു പോകുന്നു

ഞങ്ങള്‍ ചെയ്യുന്ന ജോലിയില്‍ ശ്രദ്ധിക്കുന്നു …നിങ്ങള്‍ എന്ത് ജോലി ചെയ്യുന്നു  എന്നതിലും  

അവര്‍ക്ക്  പറയാന്‍ നൂറായിരം കാര്യം   ഉണ്ടായിരുന്നു …അതിനിടയില്‍ അവരുടെ കുറ്റപ്പെടുത്തിയുള്ള  സംസാരമോ , സിഗാര്‍ പുകയോ എന്തോ എന്നെ ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു …അതുകൊണ്ട് വാതില്‍ തുറന്നിട്ട്‌ ഞാന്‍ സംസാരം ശ്രവിച്ചു  …

ഞങ്ങള്‍ ഇരുകൈയും  തുറന്നു ആള്‍ക്കാരെ സ്വീകരിക്കുന്നു … നിങ്ങള്‍ കൈകള്‍ പരസ്പരം അടച്ചു സ്വീകരിക്കുന്നു ..എന്നിരുന്നാലും നിങ്ങള്‍ ഹൃദയശുദ്ധി ഉള്ളവരാണ്

കുഞ്ഞു കുഞ്ഞു കാര്യങ്ങളെ ഒളിച്ചു വെച്ച് നിങ്ങള്‍ കൂടുതല്‍ ഭയപ്പെടുന്നു …അവിടെകൂടുതല്‍ തുറന്ന സമീപനമാണ് എല്ലായിടത്തും..

കാര്യങ്ങള്‍ തുറന്നു പറയാന്‍ നിങ്ങള്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു 

കണ്ണ് തുറന്നു പിടിക്കാന്‍ ഞാന്‍ ആവുന്നതും ശ്രമിച്ചുകൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ അവര്‍ ചോദിച്ചു …

ഞാന്‍ ഇപ്പോപ്പറഞ്ഞു നിര്‍ത്തിയതല്ലെയുള്ളൂ ….കാര്യങ്ങള്‍ തുറന്നു പറയാന്‍ നിങ്ങള്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു 

അല്ല ,  അതിപ്പോ നിങ്ങള്‍ക്ക് മുഷിവുണ്ടാക്കണ്ട എന്ന് കരുതിയാ  

ഹ്മം എന്തൊക്കെയായാലും നിങ്ങള്‍ കൂടുതല്‍ കെയറിംഗ് ആണ് ….കൂടുതല്‍ പേരും ഹൃദയശുദ്ധി ഉള്ളവരാണ് ….കൂടുതല്‍ ചിന്തിക്കുന്നവരാണ് …അതൊക്കെ നിങ്ങളെ വ്യത്യസ്താരക്കുന്നു …

ലെറ്റ്‌ മി കംപ്ലീറ്റ് ദി സിഗാര്‍  എന്ന് പറഞ്ഞു വാതിലനടുത്തെക്ക് നീങ്ങിയത് അവ്യക്തമായി  ഓര്‍ക്കുന്നു  …

കണ്ണ് തുറന്നു നോക്കിയപ്പോള്‍ ഒന്‍പതു കഴിഞ്ഞിരിക്കുന്നു …കഴിഞ്ഞ രാത്രി ഊരും പേരും അറിയാത്ത പെണ്ണിന്‍റെ കൂടെ ഒരു രാത്രി കഴിഞ്ഞു വെന്ന് ആരെങ്കിലും അറിഞ്ഞാല്‍ ശിവ ശിവ ..എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല്യ … ചില്ലറ മാറ്റാനായി കള്ളുഷാപ്പില്‍ കേറിയതാ എന്ന് പറഞ്ഞപോലെയാകും …പക്ഷെ അങ്ങനെ ആരെങ്കിലും വന്നിരുന്നോ ..അതോ  സ്വപ്നമായിരുന്നോ …വാതില്‍ തുറന്നു കിടക്കുന്നു …പക്ഷെ അത് ..അത് ഞാന്‍ തന്നേയ് തുറന്നിട്ടതാണ് ….പെട്ടെന്ന് പോയി പേഴ്സ് തപ്പി …അതിനുള്ളില്‍ എത്ര രൂപയുണ്ടെന്നു ഒരു നിശ്ചയവുമില്ല്യ …ഒരുപക്ഷെ ഹെയ്ഗി അതില്‍ കുറച്ചു നൂറിന്‍റെ നോട്ടുകള്‍ ഇട്ടിരുന്നോ ..അതോ എല്ലാം ഒരു തോന്നല്‍ മാത്രമായിരുന്നോ  ….

സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാത്ത കുറച്ചു നിമിഷങ്ങള്‍ 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

 

 

 

 

 

 

 

 

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ഹെയ്ഗിയോടൊത്തൊരു രാത്രി

കര്‍ഷക കാഫിറുകള്‍

11.11.11.11.11 am

 

വരും ….ഇത്തിരി വൈകിയാലും ഇന്നെന്തായാലും വരും …

ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമല്ലാലോ …പറ്റിക്കില്ല്യ  … അതോ എല്ലാരെയുംപോലെ …ചതിക്കുമോ …

നഷ്ടങ്ങളില്‍ നിന്നും നഷ്ടത്തിന്‍റെ  പടുകുഴിയിലെക്കുള്ള  പോക്കിലും  മാനത്ത് നോക്കി സ്വയം ആശ്വസിപ്പിച്ചു പ്രതീക്ഷ കൈവിടാതെ ഇരിക്കുന്ന കുറച്ചു കര്‍ഷകര്‍ ഉള്ളത്കൊണ്ട് നമുക്കെല്ലാം   പറയാം കര്‍ഷക കേരളം .. പക്ഷെ ഒരു പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം ?

ആത്മഹത്യകള്‍ സംഭവിക്കുമ്പോള്‍ മാത്രം ഓര്‍ക്കപ്പെടുന്ന ഒരു വിഭാഗമായി കര്‍ഷകരെ മാറ്റിയിതെന്തു  … എന്ത് കൊണ്ട് യുവ ജനത കാര്‍ഷികരംഗത്തെക്കിറങ്ങുന്നില്ല്യ …ഉത്തരം തേടി എനിക്ക്  മറ്റെങ്ങും പോകേണ്ട കണ്ണാടിയില്‍ നോക്കിയാല്‍ മതി …..

ഈ ലേഖനം എഴുതാനുണ്ടായ  കാരണം , ഒരു ഫെയിസ് ബുക്ക്‌ പ്രൊഫൈലില്‍ കണ്ട വാചകവും അതിന്‍റെ താഴെയുള്ള കുറെ ലൈക്ക് ക്ലിക്കുമാണ് ..വാചകം താഴെ കൊടുക്കുന്നു

കര്‍ഷകര്‍ വട്ടിപ്പലിശക്ക് ബ്ലേഡ്‌ കാരുടെ കയ്യില്‍ നിന്ന് കാശ് കടം വാങ്ങുമ്പോള്‍ കടം വീട്ടാന്‍ കഴിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ആലോചിക്കണമായിരുന്നു

എഴുതിയ ആളെ  തേജോവധം ചെയ്യുക  ഈ ലേഖനത്തിന്‍റെ ഉദേശമല്ല …പക്ഷെ അത്തരം ഒരു വാചകം ശരിയെന്നു വിശ്വസിക്കുന്ന ,  താഴെ ലൈക്‌ ക്ലിക്ക്  ചെയ്ത , അല്ലെങ്കില്‍  മാറി മാറി വന്ന അധികാരസിരാകേന്ദ്രങ്ങള്‍ കര്‍ഷകരെ എങ്ങനെ ദ്രോഹിച്ചു എന്നാരെങ്കിലും ചിന്തിക്കുന്നെങ്കില്‍ , ശരിക്കുള്ള കുട്ടനാട്ടിലെ പാലക്കാടിലെ കര്‍ഷകരുടെ  ജീവിതം അറിയണമെങ്കില്‍ , എന്തിനാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ആരെങ്കിലും വിചാരിക്കുന്നെങ്കില്‍ അതിനുള്ള ഉത്തരം കണ്ടെത്തുകയാണ് ഈ ലേഖനത്തിന്‍റെ ലക്‌ഷ്യം …

 പണ്ട് പണ്ട് …ഏകദേശം നാല്‍പ്പതു- നാല്‍പ്പത്തന്ജ്ജു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ  നിന്നിരുന്ന സ്ഥിതി , ഇന്ന് മധ്യപ്രദേശിലോ കണ്ടുവരുന്ന സ്ഥിതിയില്‍നിന്നും ഒട്ടും ഭിന്നമല്ലായിരുന്നു ..ഒരു നേരത്തേ ഭക്ഷണത്തിനു വേണ്ടി പണിയെടുക്കുന്ന …. എന്തു ജോലി ചെയ്യുന്നു എന്നതിനെക്കാള്‍ ,എത്ര ആത്മാര്‍ഥമായി ജോലി ചെയ്യുന്നു എന്ന് വീക്ഷിക്കുന്ന ഒരു ജനതയുണ്ടായിരുന്നു  ..അവര്‍ക്ക്   അമിതമായ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നില്ല്യ ….പണിയെടുക്കുന്നവര്‍ വീണ്ടും വീണ്ടും പണിയെടുക്കാനും ,കാശുള്ളവന്‍ വീണ്ടും പണക്കാരനായും തുടര്‍ന്ന് പോന്നു ….വിദ്യാഭ്യാസം മുകള്‍ത്തട്ടിലുള്ളവര്‍ക്ക് മാത്രമായോ, പണിയെടുക്കുന്നവര്‍ക്ക് അതിന്‍റെ ആവശ്യകത അറിയാതെ തുടര്‍ന്ന് പോന്നു ….

ഇടക്കെപ്പോഴോ  ഭൂപരിഷ്കരണവും , എല്ലാവര്‍ക്കും സാക്ഷരത എന്ന സ്വപ്നവും അരങ്ങത്ത് വന്നു ….മാറ്റത്തിന്‍റെ ആഗ്രഹങ്ങള്‍ എവിടെയൊക്കെയോ വീശിത്തുടങ്ങി ….പണിയെടുക്കുന്നവരുടെ തലമുറ പണിയെടുക്കാന്‍ മാത്രം വിധിക്കപ്പെടുന്നതിനെതിരെ ക്രിയാത്മകമായി ചിന്തിച്ചുതുടങ്ങി …..എല്ലായിടത്തുമുള്ള സംവരണം ആഗ്രഹങ്ങളെ യാഥാര്‍ത്യങ്ങളാക്കാന്‍  ആക്കം കൂട്ടിയെന്ന് പറയുന്നതാവും കൂടുതല്‍ ശരി …

തുടര്‍ന്ന് വന്ന ആഗോളവര്‍ക്കരണ-ഉദാരവല്‍ക്കരണ മാറ്റൊലികള്‍  കേരള കര്‍ഷകരംഗത്തിനു  ( റബ്ബര്‍ /നാണ്യവിളകള്‍ / …എന്നിവ ഇവിടെ പ്രതിപാദിക്കുന്നില്ല്യ ) ചെയ്ത ദ്രോഹങ്ങള്‍ ചില്ലറയല്ല … കാലാകാലങ്ങളില്‍ വന്നിരുന്ന ഇറക്കുമതി പ്രോത്സാഹനമോ , പാശ്ചാത്യ ഭക്ഷണങ്ങളോടുള്ള അമിതഭ്രമമോ ഇവിടെ ഉള്ളതിനെ നിസാരമായി കാണാന്‍ ശ്രമിച്ചതോ അങ്ങനെ എണ്ണിയാല്‍ അനേകമുണ്ട്   ….

നാലിടങ്ങഴി നെല്ലോ ( പത്തിടങ്ങഴി = ഒരു പറ , ഏഴ് പറ = ഒരു ചാക്ക് =55 കിലോ നെല്ല് ,  ഒരിടങ്ങഴി  = ഏകദേശം 5.5 കിലോ )  ഒരു നേരത്തെ  ഭക്ഷണത്തിനോ ചെയ്തു പോന്നിരുന്ന ജോലി ചെയ്തു കിട്ടാന്‍ എന്ന് ആളില്ലാതായിരിക്കുന്നു  …. അന്ന് അമ്പതു രൂപയുണ്ടായിരുന കൂലി ഇന്നു ഇരുനൂറു രൂപയില്‍ എത്തിനില്‍ക്കുന്നു  ….തീര്‍ച്ചയായും നെല്ലിനും വില കൂടി  …  പക്ഷെ  ഒന്നുണ്ട് സ്ഥലം കുറഞ്ഞു കുറഞ്ഞു വരുന്നു  …  നെല്ലുല്‍പാദനത്തിലും അത്രയതികം കുതിച്ചുചാട്ടമോന്നുമില്ല്യ …

നിങ്ങളില്‍ എത്രപേര്‍ക്കറിയാം എന്നറിയാത്തതുകൊണ്ട്  ഒന്നുകൂടെ പറയാം … ഇന്നു ഇരുപത്തെഴോ മുപ്പതോ രൂപയ്ക്കു ഒരു കിലോ അരി നിങ്ങള്‍ വാങ്ങുമ്പോള്‍  , കഷ്ട്ടപ്പെട്ട കര്‍ഷകന് കൊടുക്കുന്നത്  കിലോക്ക് പന്ത്രണ്ടു രൂപയാണ്  …. മുപ്പതിനും പന്ത്രണ്ടിനും ഇടയിലുള്ള പൈസ പോകുന്നത് ഇടത്തട്ടുകാരുടെ കീശയിലെക്കാണ്  …ഇത് എല്ലാ രംഗത്തെയും സ്ഥിതിയാണ്

കര്‍ഷകത്തൊഴിലാളിക്ക്  ജോലിക്ക് കൂലിയായി കൊടുക്കുന്നത്  നെല്ലാണ് ,  ഒരു രൂപയ്ക്കു ഇരുപത്തഞ്ഞ്ജു കിലോ അരി കൊടുക്കുമ്പോള്‍ ആര് ജോലി ചെയ്യാന്‍ തയാറാകും ?   ദേശീയതൊഴിലുറപ്പു പദ്ധതി പ്രകാരം പണിയെടുത്തില്ലെങ്കില്‍ക്കൂടെ മാസം തികയുമ്പോള്‍ പൈസ കിട്ടുമെന്നിരികെ ആരാണ് പാടത് ചെളിയിളിറങ്ങി പണിയെടുക്കാന്‍ തയാറാകുക 

കര്‍ഷകരും മനുഷ്യരാണ്  …അവര്‍ക്കും ആഗ്രഹങ്ങളുണ്ട് …വരും തലമുറയെങ്കിലും തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം പെരറുത് എന്ന്  ചിന്തിച്ചു ,  കടമെടുത്തു  മക്കളെ പഠിക്കാന്‍  അയക്കുന്നെങ്കില്‍  ..അങ്ങും ഇങ്ങും എത്താത്ത ജീവിത ചുറ്റുപാടില്‍ വട്ടിപ്പലിശക്ക് കടം വാങ്ങിയെങ്കില്‍ ….നഷ്ടങ്ങളുടെ കണക്ക് മാത്രം പറയാറുള്ള ദിവസങ്ങളില്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചെങ്കില്‍ അതിനവരെമാത്രം കുറ്റം പറയരുത് ..

സ്വാഭാവികമായും ഒരു സംശയം വരും … ഇത്രക്ക് നഷ്ടമാണെങ്കില്‍ പിന്നെന്തിനു നെല്‍കൃഷി ചെയ്യുന്നുവെന്ന്  …  ഇതേ ചോദ്യമുന്നയിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് ഒരു കര്‍ഷകന്‍ പറഞ്ഞു 

നിനക്കതു മനസിലാകില്ല്യ , മണ്ണില്‍ ജനിച്ചു കളിച്ചു വളര്‍ന്നവനാണ് ഞാന്‍ …..ലാഭാമായാലും നഷ്ടമായാലും എനിക്ക് കഴിയുന്നിടത്തോളം ഞാന്‍ ഇത് ചെയ്യും .. ലാഭത്തിനു വേണ്ടി മാത്രമല്ല കൃഷി ചെയ്യുന്നത് . ഇതെന്‍റെ ജീവനാണ് ….ശ്വാസമാണ് ..ഇതെന്‍റെ ചോറാണ് …

അച്ഛന്‍ മാറില്ല്യ  എന്ന് തിരിച്ചുത്തരം പറഞ്ഞപ്പോള്‍  ഒരു മറുചിരിയോടെ പറഞ്ഞു …

നിന്നെ ഇങ്ങനെ പറയാനാക്കിയതും ഈ മണ്ണും ഇവിടുത്തെ ശ്വാസവുമാണ് 

പിന്നെ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല്യ 

കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ എത്ര കര്‍ഷകഭൂമിയും കൈവശം വെക്കാമെന്നിരിക്കെ ഇവിടെ ഇഷ്ടം പോലെ റബ്ബര്‍കാടോ , തേയിലാപ്പടങ്ങളോ അങ്ങനെ ഒന്നിനും നിയന്ത്രണമില്ല്യ പക്ഷെ നെല്ല് വിളയിക്കാനുള്ള നിലത്തിന് മാത്രം നിയന്ത്രണം  … തമിഴ്നാട്ടില്‍ , നെല്‍കൃഷി നഷ്ടമായാല്‍ അവര്‍ക്ക്  താങ്ങായി സര്‍ക്കാര്‍ ഉണ്ട് ..ഇവിടെ ? 

വാദഗതികള്‍ ഉണയിക്കാനാണെങ്കില്‍ മണിക്കൂറുകളോളം പറയാന്‍ എനിക്കുണ്ട് …അതിനിടയിലാണ്  വേറൊരു വഴിയില്ല്യാതെ തൂങ്ങിമരിക്കുന്ന   കര്‍ഷകരെ  ചുരുക്കം ഒന്നോര്‍ക്കുകയെങ്കിലും ചെയ്യാതെ , അവന്‍റെ  മരണത്തിലേക്ക് പോസ്റ്റ്മോര്‍ട്ടവും , മരണത്തില്‍ കുറ്റപ്പെടുത്താനും മാത്രമായി കുറെ  പോയ്‌മുഖങ്ങള്‍  …

കര്‍ഷകര്‍ക്ക് ആകെയുള്ളത് കുറെ പ്രതീക്ഷകളാണ് …മഴഎന്ന് വരുമെന്നോ വെയില്‍ എന്ന് മായുമെന്നോ അവര്‍ക്കറിയില്ല്യ …എവിടെ നിന്നെങ്കിലും കാശ് കടം വാങ്ങി വിത്തിനോപ്പം പ്രതീക്ഷയും വിതക്കുന്നു …എന്തെങ്കിലും ഒരു പാളിച്ച പറ്റിയാല്‍ എല്ലാ സ്വപ്നവും തകര്‍ന്നടിയും …ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലെന്ന അവസ്തയിലേക്ക്  എത്താറുണ്ട്  …  മനസിന്‍റെ ശക്തി കൊണ്ട് മാത്രം തൂങ്ങിച്ചാകാതെ പിടിച്ചു നില്‍ക്കുന്ന ഒട്ടനവധി കര്‍ഷകരുടെ നാടാണിത്  ..അപ്പോഴാണ്‌     തൂങ്ങിമരിച്ചതിനെയും  കുറ്റപ്പെടുത്തി കുറെപ്പേര്‍ ..ഒന്നും ഓര്‍ക്കാതെ അത് ശരിയെന്നു വിശ്വസിക്കാന്‍ മറ്റുകുറേപ്പേര്‍  ….മര്യാദക്ക് വെയില്‍ കൊണ്ട് പണിയെടുക്കുന്ന ഒരുത്തനും അത്തരമൊരു അഭിപ്രായ പ്രകടനത്തിന് മുതിരില്ല്യ  …

നമ്മള്‍ ഈ കാണുന്ന തണുപ്പ്മുറികളോ , കണ്ണാടിക്കൂടുകളോ അല്ല ജീവിതം മണ്ണിനെ അറിയുന്ന മണ്ണിനെ സ്നേഹിക്കുന്ന കുറേപ്പേര്‍ ഇപ്പോഴും ഉള്ളതുകൊണ്ട് നമ്മളൊക്കെ ഉണ്ടുറങ്ങിപ്പോകുന്നു …ഹ്മം 

രാവിലെ കഴിക്കുന്ന ഓട്ട്സോ , കോണ്‍ഫ്ലെക്സോ  പഴച്ചാറോ  ..ബര്‍ഗറോ  പിസ്സയോ എന്തെങ്കിലും ഈ കര്‍ഷകര്‍ ഉണ്ടാക്കുന്നോ എന്ന് ആരെങ്കിലും ഓര്‍ത്ത്തുപോയാല്‍  🙁  ഒന്നും പറയാനില്ല്യ 

എവിടെയോ വായിച്ചത് ഞാന്‍ ഓര്‍ക്കുന്നു ,,കാഫിര്‍ 

മൂടിവെച്ചു, മറച്ചുവെച്ചു എന്നൊക്കെ അര്‍ഥമുള്ള ‘കഫറ’ എന്ന പദത്തില്‍ നിന്നാണ് ‘കാഫിര്‍’ വന്നതത്രെ  …..  ബോധപൂര്‍വം മറച്ചുവെക്കുന്നവനും അതിനെ അവിശ്വസിക്കുന്നവനും നിഷേധിക്കുന്നവനുമാണ് കാഫിര്‍. ‘നന്ദികെട്ടവന്‍’ എന്ന അര്‍ത്ഥവും ഉണ്ടത്രേ  …

വിത്തിനെ പ്രതീക്ഷയോടെ   മണ്ണില്‍ മൂടിമറച്ചുവെച്ചു  മാനത്ത് നോക്കിയിരിക്കുക്കുന്ന കര്‍ഷകന്‍ കാഫിര്‍ ആണ് …  ഒന്നുമറിയാതെ അതിനെ വിമര്‍ശിക്കുന്നവര്‍ … കര്‍ഷകരെ വിമര്‍ശിക്കുന്നവര്‍   എല്ലാവരും കാഫിര്‍ ആണ് …. കാഫിര്‍ എന്നതിന്‍റെ അര്‍ത്ഥം എവിടെ എങ്ങനെ   വിലയിരുത്തണം  എന്നത് ഇതു വായിക്കുന്നവര്‍ക്ക് നല്‍കുന്നു   ……

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on കര്‍ഷക കാഫിറുകള്‍

എം വി ജയരാജന്‍ പിടിച്ച പുലിവാല്‍ -6699

 ഈ ലേഖനം ജയരാജന്‍ നടത്തിയ പ്രസ്താവനയെയോ അല്ലെങ്കില്‍ കോടതിയെയോ വിമര്‍ശിക്കാന്‍ ഉദേശിക്കുന്നതല്ല   മറിച്ച് വിധിയുടെ അല്ലെങ്കില്‍ ചില സാഹചര്യങ്ങളിലൂടെയുള്ള ഒരെത്തിനോട്ടം മാത്രമാണ് 

‘ശുംഭന്‍ എന്ന പ്രയോഗം കോടതിയുടെ അന്തസ് താഴ്ത്തുന്നതാണ്. ശുംഭന്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങള്‍ കോടതിയുടെ മാന്യതയെ ബാധിക്കുന്നതാണ്. നിയമനിഷേധത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന നടപടിയാണിത്. കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് ശേഷവും ജയരാജന്‍ മാധ്യമങ്ങളും പൊതുചടങ്ങിലും വീണ്ടും കോടതിക്കെതിരെ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു ” -കോടതി വിധിന്യായം

കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട  എം വി ജയരാജന്‍ ; ഇടമലയാര്‍ കേസില്‍  ഒരു വര്‍ഷത്തിനു ശിക്ഷിക്കപ്പെട്ടു  അറുപത്തോമ്പത് ദിവസം മാത്രം ജയിലില്‍ കഴിഞ്ഞു  ഇന്നിറങ്ങിയ മുന്‍മന്ത്രി ബാലകൃഷ്ണപ്പിള്ള ഉപയോഗിച്ചിരുന്ന അതെ മുറിയിലേക്ക് 6699 ബാട്ജുമായി പൂജപ്പുര ജയിലില്‍ കൊട്ടിയടക്കപ്പെടുമ്പോള്‍ സ്വാഭാവികമായും ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു ….

പൊതുനിരത്തില്‍  ജനങ്ങള്‍ക്ക്‌ ശല്യമുണ്ടാകുന്ന രീതിയില്‍ എന്ത് നടന്നാലും അത് ഒരു ശല്യം തന്നെയാണ് ….ഇഷ്ടമില്ലെങ്കില്‍ക്കൂടെ എല്ലാ പാര്‍ട്ടികളും അനുസരിക്കാന്‍ ശ്രമിക്കുന്ന , നിരോധിച്ചാലും ആവര്‍ത്തിക്കപ്പെടാവുന്ന ഒന്നായി ആ വിധി അവശേഷിക്കുമ്പോള്‍  സ്വാഭാവികമായ്‌ കോടതി കണ്ടിട്ടില്ല്യാത്ത ഒരാളുടെ ചില സംശയങ്ങള്‍ …

കോടതി ദൈവമാണോ ……. ദൈവത്തിനെ വരെ നിശിത വിമര്‍ശനത്തിനു ഇടയാക്കുന്ന ഈ കാലത്ത് , കോടതി ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് ആരും ചോദ്യം ചെയ്യരുതെന്നോ വിമര്‍ശിക്കരുതെന്നോ പറയാന്‍ ,  ഉടയതമ്പുരാന്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടു വരം കൊടുത്തു വാഴിച്ച പുണ്യാളന്‍മാരല്ലല്ലോ അവിടെ …എല്ലാം മനുഷ്യര്‍ തന്നെയല്ലേ …

കോടതിമുറിയിലെപ്പോലെ കാലേകൂട്ടി എഴുതിത്തയ്യാറാക്കിയതല്ലല്ലോ കവല പ്രസംഗം …ജനക്കൂട്ടത്തില്‍ ഒരു പക്ഷെ അതിവരമ്പുകള്‍ മറക്കുന്നത് സ്വാഭാവികം മാത്രം

തെളിവുകള്‍ മാത്രം കാണുന്ന കോടതി , അതിനു പുറത്തുസംഭവിക്കുന്ന ഒരുവക കാര്യങ്ങളും അനുകൂലമായോ പ്രതികൂലമായോ വിധിന്യായത്തെ  ബാധിക്കില്ലെന്നിരിക്കെ ,  കേസിനു ശേഷമുള്ള  സാഹചര്യങ്ങളിലും  ജയരാജന്‍ കോടതിയെ വിമര്‍ശിച്ചിരുന്നു എന്നത് കണക്കിലെടുത്തു കൂടിയാണ് ഇത്തരം  ആറു മാസത്തെ തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം എന്ന  ശിക്ഷ വിധിച്ചതെങ്കില്‍  ഇത്രയും വേഗതയില്‍ കേസ് തീര്‍ത്തതിനു പിന്നിലെ  കര്‍മ്മബോധത്തെ വരും തലമുറ സംശയത്തോടെ നോക്കിയെങ്കില്‍ തെറ്റ് പറയാനാവില്ല്യ 

ജഡ്ജിമാരെ വിമര്‍ശിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ പിന്നെന്തിനാണ് നടപടികളെ ഭയക്കുന്നതെന്ന് സുപ്രീംകോടതി ഒരു ഹര്‍ജി പരിഗണിക്കുന്നതിനിടെ ചോദിച്ചിരുന്നു …..ദൈവങ്ങള്‍പ്പോലും  ക്രോസ്വിസ്താരം നേരിടേണ്ടിവരുന്ന ഈ കാലത്ത് ജഡ്ജിമാര്‍ ദൈവങ്ങളല്ലാത്തിടത്തോളം കാലം ,തെറ്റ് ചെയ്‌താല്‍ അത് വിമര്‍ശിക്കാതെ ??  

ശുംഭന്‍ പരാമര്‍ശത്തിന്റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചതെങ്കില്‍  കോടതി സ്വാഭാവികമായും അതിന്‍റെ അര്‍ത്ഥതലങ്ങളിലെക്കല്ലേ പോകേണ്ടിയിരുന്നത് …കോടതിയലക്ഷ്യക്കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയും നല്‍കിയപ്പോള്‍ , കെട്ടിയിട്ടു കുത്തിക്കൊന്നവരും, ബലാത്സംഗ വീരരും പുല്ലുപോലെ എവിടെ സ്ഥാനാമാനങ്ങളില്‍ രമിക്കുമ്പോള്‍ ..ശുംഭന്മാര്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരേയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് എന്ന പേരില്‍  സ്വമേധയാ തുടങ്ങിയ കേസാണ് ഒന്നര വര്‍ഷത്തിനുള്ളില്‍ വിധി വന്നിരിക്കുന്നത് …അടുത്ത നിമിഷം തന്നെ ശിക്ഷ വിധിക്കുകയും ചെയ്തു …ചില കേസുകള്‍ വര്‍ഷങ്ങള്‍ നീണ്ടുപോയി വിധിയറിയാതെ നീളുമ്പോള്‍ , ഇതിലും   അപ്പുറം പ്രാധാന്യമുള്ള  കേസുകള്‍ വര്‍ഷങ്ങളായി അവശേഷിക്കുമ്പോള്‍  ഇത്രയും വേഗം ഇതു തീര്‍ത്തതിനു പിന്നിലെ ചേതോവികാരത്തിനു മുന്നില്‍ നമ്രശിരസ്ക്കരാവാം

ബഹുമാനവും , അംഗീകാരവും  പിടിച്ചോ ഭീഷണിപ്പെടുത്തിയോ വാങ്ങേണ്ട ഒന്നല്ല ……  ഒരു ജനാധിപത്യ രാഷ്ട്രത്തില്‍  ജനങ്ങള്‍ക്കായിരിക്കണം മുന്‍തൂക്കം എന്ന് പറയുമ്പോള്‍ ,  കോടതിയെ വിമര്‍ശിച്ചു എന്ന പേരില്‍ ഒരു നിമിഷംപോലും കളയാതെ ശിക്ഷ നടപ്പാക്കിയെങ്കില്‍ ഒരു ഏകാധിപതിയും ,കോടതിയും തമ്മില്‍ എന്താണ് വ്യത്യാസം ???    

നിരുപാതികം മാപ്പപേക്ഷിച്ചിരുന്നുവെങ്കില്‍ , അല്ലെങ്കില്‍ സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ചാല്‍ എല്ലാത്തില്‍ നിന്നും ഒഴിവാക്കാമെന്ന് ചില ജഡ്ജിമാര്‍ വാശി പിടിക്കുമ്പോള്‍  ഇതെല്ലാം  ഒരു കൊച്ചുകുട്ടിയുടെ   ദുശാട്യമായെ പെട്ടെന്ന് കരുതാനാവുന്നുള്ളൂ  

ഒരു സാധാരണക്കാരന് ഇതില്‍ നിന്നും കിട്ടുന്ന സന്ദേശം ഇതാണ് …അതായതു ജഡ്ജിമാര്‍ എല്ലാത്തിനും മീതെയാണ്  …അവര്‍ ഒരിക്കലും വിമര്‍ശിക്കപ്പെടരുത് …എന്തെങ്കിലും പറഞ്ഞുപോയാല്‍ നിരുപാതികം മാപ്പപേക്ഷിച്ചു കാലില്‍ വീണുകൊള്ളണം  ….:(     ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണോ അതോ ബ്യുറോക്രസി അരങ്ങുവാഴുന്ന രാജ്യമോ  😉  

ഇനിയും ഒരുപാട് പറയാനുണ്ടെങ്കിലും കോടതിയലക്ഷ്യമായാലോ ???

ആലുവയില്‍ പാതയോരത്ത് നടന്ന ഒരു പൊതുയോഗത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വഴിയരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. ഇതിനെതിരെ 2010 ജൂണ്‍ 26ന് കണ്ണൂരില്‍ ഒരു പൊതുപരിപാടിക്കിടെയാണ് ജയരാജന്‍ നടത്തിയ ഒരു വിഡിയോയോടെ   തല്‍ക്കാലം വിട 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

 

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in രാഷ്ട്രീയം | Tagged , , , , | 1 Comment

തക്കാളിയും ‘ഐ പാഡും’

സാമ്പാറില്‍ മുങ്ങിത്തപ്പി

വെണ്ടക്കക്കഷണം കിട്ടി

നിന്നെ മാത്രം കണ്ടില്ല്യാലോ

ഉണ്ടതക്കാളീ ഉണ്ടതക്കാളീ ….

 

തട്ടുദോശയിലോഴിക്കാനായി സാമ്പാര്‍ ഇളക്കുന്നതിനിടയില്‍ ഒരു കാര്യം എനിക്കുറപ്പായിരുന്നു ,എന്തോ സംഭവിച്ചിരിക്കുന്നു …സാധാരണ കാണാറുള്ള ഒരു തരത്തിലുള്ള പച്ചക്കറികളും കാണുന്നുണ്ടായിരുന്നില്ല്യ … മനസ്സില്‍ ആ പഴയ പാട്ട് ഓര്‍മ്മ വന്നു

 

സാമ്പാറില്‍ മുങ്ങിത്തപ്പി

വെണ്ടക്കക്കഷണം കിട്ടി

നിന്നെ മാത്രം കണ്ടില്ല്യാലോ

ഉണ്ടതക്കാളീ ഉണ്ടതക്കാളീ ….

 

തക്കളിയെന്നല്ല , ഒരു സാമ്പാറിന് വേണ്ട ഒന്നും തന്നെയില്ല്യ ..നിരാശയോടെ മുഖമുയര്‍ത്തിയപ്പോള്‍  എല്ലാം മനസിലാക്കിയെന്നപോലെ ഉത്തരം വന്നു വീണു

 

ഒരു കിലോ തക്കാളിക്ക് 40          🙁 🙁

ആര്‍ക്കും ഒന്നിനും വേണ്ടാതെ അഞ്ചുപൈസ വാങ്ങാതെ കൊടുത്തുവന്നിരുന്ന  കറിവേപ്പിലക്ക് 30  ….  മല്ലിയില   36 ..ചേന 20 …

അങ്ങനെ പോകുന്നു ….കൂടുതല്‍ പറഞ്ഞു വെറുതേ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നതെന്തിനാ  ….   എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് …നാല് മാസം  മുന്‍പ് കോയമ്പത്തൂരില്‍  രണ്ടു കിലോ തകാളിക്ക് അഞ്ചു രൂപ വിലയില്ലാതെ കെട്ടിക്കിടന്ന കാഴ്ച  … 

അഞ്ചുരൂപയുണ്ടായിരുന്ന ഒരു സാധനത്തിനു നാലുമാസങ്ങള്‍ക്കുള്ളില്‍ കൊടുക്കേണ്ടിവരുന്നത്  80 🙁

 

എവിടെക്കാണീ പോക്ക് ….  തക്കാളിയില്ലെങ്കിലും നമുക്ക് കറി വെക്കാം … പക്ഷെ എന്നിരുന്നാലും  ???    ബഹുരാഷ്ട്ര കുത്തകകള്‍ കരിഞ്ചന്തയില്‍ പൂഴ്ത്തിവെപ്പ് തുടരുന്നതോ , മടി പിടിച്ചു വരുന്ന മലയാളിയോ … കൃഷിക്കാരെ പുല്ലുവില കണക്കാക്കാത്ത എല്ലാരുമോ  അങ്ങനെയാരോക്കെയോ   ഉത്തരവാദികളാണ് …

മേലനങ്ങി പണിയെടുക്കുന്നവര്‍ ഇവിടെ ഒരിക്കലും അംഗീകരിക്കപ്പെടുന്നില്ല്യ … ഇതിന്‍റെ ഉത്തരവാദി നമ്മളെല്ലാം ആണ് … എല്ലാ തൊഴിലുകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിവരാനോ , തുടര്‍ന്ന് പോരുന്നതില്‍ എവിടെയോ ഒരു പാകപ്പിഴയോ ഇത്തരം സന്ദര്‍ഭങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു  ….

 

71 ഇല്‍ എത്തി നില്‍ക്കുന്ന പെട്രോള്‍ വിലയില്‍ ഒരു രൂപ കുറക്കാന്‍ ചിലപ്പോള്‍ കേന്ദ്രസര്‍ക്കാര്‍  നിര്‍ഭന്ധിതരായെക്കും   …പക്ഷെ ഒന്നുണ്ട് , അതെത്ര നാള്‍ ????   ഒരു തുണ്ട് ഭൂമിക്ക് ലക്ഷത്തില്‍ മേലും ഒരു കിലോ തക്കാളിക്ക് അമ്പതു രൂപയും ഒരു കുപ്പി പെട്രോളിന് എഴുപതിലും അതികം വില എത്തിനില്‍ക്കുമ്പോള്‍  സാധാരണക്കാര്‍ എന്ത് ചെയ്യും ??

കേരള ഹൈക്കോടതി  ഒരു പരാമര്‍ശം നടത്തിയിരിക്കുന്നു :  പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ ജനങ്ങള്‍ പ്രതികരിക്കണം …നൂലുകൊണ്ട് കഴുത്തറക്കുന്നതിന് തുല്യമാണ് വില വര്‍ദ്ധന

എങ്ങനെ പ്രതികരിക്കണം എന്ന് കൂടെ പറഞ്ഞിരുന്നെങ്കില്‍  ???  ഒന്നോ രണ്ടോ ജീപ്പ് കത്തിച്ചിട്ടോ  ?? അതോ പെട്രോള്‍ ഉപയോഗിക്കാതെ ഇരുന്നിട്ടോ  ??? അധികാരമുള്ളവര്‍  ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ സാധാരണക്കാര്‍ എന്ത് ചെയ്യും ??  ആളെപ്പറ്റിക്കുന്ന കണക്കുകള്‍ തരുന്നതിന് പകരം കുറച്ചുകൂടെ സുതാര്യമായ നടപടി എണ്ണക്കമ്പനികള്‍ തന്നിരുന്നെങ്കില്‍  ആശ്വസിക്കാനെങ്കിലും ഉപകരിച്ചെനെ ..പക്ഷെ ഇല്ല്യാത്ത കണക്കുകള്‍ എവിടെ നിന്ന് ഉണ്ടാക്കിയെടുക്കാനാ അല്ലെ …

സാധാരണക്കാര്‍ക്ക്  നിങ്ങളുടെ സാമ്പത്തികശാസ്ത്രവും , കണക്കുകളും ഒന്നുമറിയേണ്ട …ചില രാജ്യങ്ങള്‍ മുപ്പതു രൂപക്കും ഇരുപതു രൂപക്കും പെട്രോള്‍ കൊടുക്കുമ്പോള്‍ ഇവിടെ മാത്രം ….  ഇതിനു ഉത്തരം പറയാന്‍ സര്‍ക്കാര്‍ തയാറായിലെങ്കില്‍  ,  നട്ടെല്ലുള്ള പ്രതിപക്ഷം ഉണ്ടായാല്‍ വരുന്ന തെരഞ്ഞെടുപ്പുകള്‍ എക്കാലവും ഓര്‍ക്കാന്‍ തക്കവണ്ണം കോണ്‍ഗ്രസിനു കുറച്ചു ഓര്‍മ്മകള്‍ നല്‍കും …

അതിനിടയില്‍  വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി എല്ലാ എം എല്‍ എ മാര്‍ക്കും   ” ആപ്പിള്‍ ഐ പാഡ് ”  നല്‍കിയത്രെ … വെല്ലുവിളിയോടെ ചോദിക്കട്ടെ അവിടെ ഇരിക്കുന്ന എത്ര പേര്‍ക്ക് ഐപാഡും, ഐപ്പോഡും,ടാബും,ഐഫോണും തമ്മിലുള്ള വ്യാത്യാസമെന്തെന്നറിയാം ??

 

എന്ത് പറയാനാ …ആപ്പിലൊരു  ഐപാഡില്ലെങ്കില്‍  ഭരണയന്ത്രം തിരിയുന്നതെങ്ങനെയാ ..

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in രാഷ്ട്രീയം | Tagged | 1 Comment

ആര്യന്‍റെ അമ്മ

” ഈ ദുര്‍ഗുണപരിഹാര ശാലയെവിടിടെയാണ്” 

നൈറ്റ്‌ ഷിഫ്റ്റിന്‍റെ ആലസ്യത്തില്‍ ചെറുതായൊന്നു മയങ്ങിത്തുടങ്ങിയിരുന്ന  എന്‍റെ നിദ്രാവിഹീനമായ പ്രഭാതനിമിഷങ്ങള്‍ക്ക് തിരശീലയിട്ട് ആ ചോദ്യം  കാതുകളിലേക്ക് ഒഴുകിയെത്തി …. 

” മാഷേ   ഉറക്ക്വാണോ….നേരം വെളുത്തല്ലോ….ഈ ..”

മുഴുവന്‍ കേള്‍ക്കുന്നതിനു മുന്‍പേ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി 

പ്രായം എത്രയായെന്നു ഒരു പിടിയും തരാത്ത ഉറക്കം വിട്ടുമാറാത്ത ഒരു കുഞ്ഞുമുഖം …. എന്തായാലും പതിനഞ്ചു വയസു ആയിരിക്കുമെന്നു തോന്നി

നമ്മുടെ തോന്നലുകള്‍ പലപ്പോഴും ശരിയാകണമെന്നില്ല്യ, അത്ഭുദപ്പെടുത്താനെന്നപോലെ  ചിലപ്പോഴെല്ലാം തെറ്റാറുമില്യ

അല്ല , ഈ ” ഈ ദുര്‍ഗുണപരിഹാര ശാലയെവിടിടെയാണ്” 

അത് സ്റ്റേഷനില്‍നിന്നും കുറച്ചകലെയാ ….വഴി പറഞ്ഞു തന്നാല്‍ ….

ഞാന്‍ പറഞ്ഞു മുഴുമിപ്പിക്കുംമുന്‍പേ  , അവന്‍ പറഞ്ഞു തുടങ്ങി 

ഇല്ല്യ, ഞാന്‍ ഈവഴി ആദ്യമാ …വഴി പറഞ്ഞു തന്നാലും …..

നന്നായി …അല്ലെങ്കിലും എനിക്ക് വഴി പറഞ്ഞു തരാന്‍ അറിയില്ല്യ ..സാരല്ല്യ സ്റ്റേഷനില്‍ നിന്നും ഒരു ഓട്ടോ എടുത്താമതി , അങ്ങോട്ട്‌ പോകുന്ന ബസ്‌ കുറവാണ് …

ഹ്മം 

പിന്നെ ഞങ്ങള്‍ സംസാരിച്ചില്ല്യ  ….

എന്‍റെ ഉറക്കവും പോയി …ബാക്കി വീട്ടില്‍ച്ചെന്നുറങ്ങാം  ..

എന്തെങ്കിലും നേരമ്പോക്കുകള്‍ക്കായി ട്രെയിനില്‍ കണ്ണോടിച്ചു …കാണുന്ന പെങ്കുട്ട്യോളെല്ലാം ലോകം അവസാനിക്കാന്‍ പോകുന്ന പ്രതീതിയില്‍  മൊബൈലില്‍ സംസാരിക്കുന്നതും  ,പയ്യന്മാരെല്ലാം എന്തൊക്കെയോ തേടുകയും വര്‍ത്തമാനം പറഞ്ഞു നില്‍ക്കുകയും ചെയ്യുന്നതു കാണുമ്പൊള്‍ പല്ലപ്പോഴും ആലോചിക്കാറുണ്ട്‌  ഈ പെങ്കുട്ട്യോളെല്ലാം ആരോടാണ് ഇത്ര സംസാരിക്കുന്നതെന്ന് ….

വേറെ ഒന്നുമില്ല്യ …ഇനിയിപ്പോ സ്റ്റേഷന്‍ എത്തുന്നവരെ അവനോടുതന്നെ സംസാരിച്ചിരിക്കാം …  

ആരെയാ കാണാന്‍ പോകുന്നതവിടെ ? കൌതുകത്തോടെ ഞാന്‍ ചോദിച്ചു  …..

 …….മിണ്ടാട്ടമില്ല്യ …

കുറച്ചു നേരം മിണ്ടാതിരുന്നെങ്കിലും സ്വാഭാവികമായും ജിജ്ഞാസ അടക്കാന്‍ കഴിഞ്ഞില്ല്യ …അത് കൊണ്ട് ഈഗോ മാറ്റി വെച്ച് ഒന്നുകൂടെ ചോദിച്ചു …

അല്ല ദുര്‍ഗുണപരിഹാര പാഠശാലയില്‍ ആരെക്കാണാനാ …

അഹങ്കാരി …ഞാന്‍ മനസ്സില്‍ ഓര്‍ത്തു …എന്തായാലും ഒന്നില്‍ തൊട്ടാല്‍ മൂന്നു ന്നു പറയാറില്ലേ , ഒന്നുകൂടെ ചോദിക്കാം …

ഇനി ഞാന്‍ ചോദിക്കില്ല്യാട്ടോ … ആരാ … എവിടുന്നാ ..ആരെക്കാണാനാ ….

ആര്യന്‍ … പട്ടാമ്പിയിലാ വീട് ….ആരേം കാണാനല്ല …

പിന്നെ ?  ദുര്‍ഗുണപരിഹാരശാല മ്യുസിയം അല്ലാലോ ..അവിടെ എന്ത് കാണാനാ …

ചോദിച്ചതിനു ഉത്തരം പറഞ്ഞൂടെ …ഇങ്ങനെ മിണ്ടാതിരുന്നാല്‍  എന്താ അര്‍ത്ഥം 

എന്‍റെ മുഖത്ത് നോക്കി അവന്‍ പറഞ്ഞു, ” എന്‍റെ നിശബ്ധതക്ക് ഈ ചോദ്യങ്ങളെക്കാള്‍ ഒരുപാട്  പറയാനുണ്ട്  ”  

ഓ ഇവന്‍ മറ്റെ കേസാ , സാഹിത്യം… 🙁      

പണ്ടേ എനിക്ക്  ഇത്തരക്കാരെ പിടിക്കില്ല്യ …ചോദിച്ചാല്‍ മനുഷ്യനു മനസിലാകാത്ത എന്തൊക്കെയോ പറയും …വിവരമുള്ളവര്‍ എന്ന് എല്ലാരെക്കൊണ്ടും പറയിക്കാന്‍….ഏത് നേരത്താണാവോ ഇവിടെ  ഇരിക്കാന്‍ തോന്ന്യേ … 

ഞാന്‍ ഒന്നും മിണ്ടാതിരുന്നു ..അല്ലെങ്കിലും എന്ത് പറയാനാ ….

കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം അവന്‍ പറഞ്ഞു തുടങ്ങി …

അവിടെ ചെല്ലണം …കീഴടങ്ങണം …. പോലീസിനെ എനിക്ക് പേടിയാണ് ..ഇതാവുമ്പോ അതൊന്നും വേണ്ടാല്ലോ ..

എല്ലാരും പറയുന്നത് ഞാന്‍ അമ്മയെ കൊന്നുവെന്നാ …എനിക്കറിയില്ല്യ …ഞാന്‍ ഒന്നും പറഞ്ഞില്ല്യ എന്നത് സത്യമാണ് …ശരിയാണ് പായസത്തില്‍ രസം കലക്കുനത് ഞാന്‍ കണ്ടിരുന്നു …പക്ഷെ അതാര്‍ക്കു വേണ്ടിയാണെന്ന് അറിയില്ലായിരുന്നു …

പായസത്തില്‍ …..

ഞാന്‍ ചോദിച്ചു തുടങ്ങുന്നതിന് മുന്‍പേ എന്നെ  നോക്കി …

എന്തിനാണ് ആകാംഷ ..നിങ്ങള്‍ക്കാര്‍ക്കും കുറച്ചു നേരം മിണ്ടാതിരിക്കാന്‍ …ഹ്മം വേണമെങ്കില്‍ ഞാന്‍ ദിവസങ്ങളോളം സംസാരിക്കാതെ ഇരിക്കാം  … 

… തെര്‍മ്മോമീറ്ററില്‍ നിന്നുള്ള രസം … കഴിച്ചാല്‍  ജീവിച്ചിരിക്കില്ല്യ എന്നറിയാം …..  കൃഷിചെയ്തു  കടം വന്നു മുങ്ങിത്താഴുന്നുകൊണ്ടിരിക്കുന്ന അച്ഛനും , അമ്മയ്ക്കും എന്നോടോന്നെ എപ്പോഴും പറയാനുണ്ടായിരുന്നുള്ളൂ

.തറവാട്ടു വീട്ടില്‍  താമസിക്കുന്നുതനിടയില്‍ ആര് കുറ്റപ്പെടുത്തുന്നതും  അതികം ശ്രദ്ധിക്കാതെ പിടിച്ചിരുന്നാല്‍  …എല്ലാം സഹിച്ചാല്‍ നിനക്ക് നന്നായി പഠിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടാകും  … നിനക്ക് വേണ്ടിയാണ് ഞങ്ങള്‍ എല്ലാം സഹിക്കുന്നത്  നിന്‍റെ നല്ല നാളേക്കുവേണ്ടി…എല്ലാം സഹിക്കുക ..

മിക്കപ്പോഴും കുറെയേറെ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ട് …..എല്ലാം ഒരു തരം കുറ്റപ്പെടുത്തലുകള്‍ …  എനിക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നത് …..പൈസ തരുന്നത് എല്ലാം തറവാട്ടു വീട്ടില്‍ നിന്നായിരുന്നു ….പക്ഷെ എപ്പോഴും കേട്ടിരുന്നത് അച്ഛനെയും അമ്മയെയും പറ്റിയുള്ള കുറെ കുറ്റപ്പെടുത്തലുകളും , അടക്കിയുള്ള അമ്മയുടെ കരച്ചിലും മാത്രം  ….അതിനിടയില്‍ ഒരു നിമിഷം , ശരിയാണ് ഞാന്‍ കണ്ടു …പക്ഷെ ആ പായസം ആര്‍ക്കു വേണ്ടിയാണെന്ന് എനിക്കറിയില്ലായിരുന്നു …  സ്നേഹത്തോടെ അമ്മ ഒരു ഗ്ലാസ്‌ പായസം വെച്ചു നീട്ടി എനിക്ക് തന്നപ്പോള്‍ ഞാന്‍ ഓര്‍ത്തത് , ഞാന്‍ ഇല്ലാതിരുന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരു പരിഹാരം ആവുമാല്ലോയെന്നതാണ് …ഒന്ന് മരിച്ചു കിട്ടിയെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ഒരു നിമിഷം പോലും കടന്നു പോയിരുന്നില്ല്യ  …..  ” നിനക്ക് നല്ലത് മാത്രമേ വരൂ എന്ന് പറഞ്ഞത് മുഴുമിപ്പിക്കാതെ   ഗ്ലാസ്‌ കൈമാറുന്നതിനിടയില്‍ അമ്മ പറഞ്ഞു  വീണപ്പോള്‍  മാത്രമാണ് ഒരു നിമിഷം ഞാന്‍ ഞെട്ടിയത് …

ശരിയായിരിക്കാം …  ഞാന്‍ അത് കണ്ട നിമിഷം  ഒന്ന് ചോദിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ……    പക്ഷെ ഒന്നുണ്ട് , അന്ന് ഞാന്‍ നിശബ്ദമായി  ഇരുന്നില്ലായിരുന്നെങ്കില്‍  ഒരു പക്ഷെ ഒരിക്കലും വറ്റാത്ത അമ്മയുടെ കണ്ണുനീര്‍ ഇപ്പോഴും തുടരുന്നുണ്ടാവാം …. ഇന്നിപ്പോ എല്ലാം ശാന്തമാണ് …

എല്ലാം സഹിക്കുക ..നിനക്ക് നല്ലൊരു നാളെയുണ്ടാവും എന്നുള്ള അച്ഛന്‍റെ ഓര്‍മ്മപ്പെടുത്തല്‍ മാത്രം …. പക്ഷെ എന്തോ , എനിക്കിനിയും ഈ ഭാരം കൊണ്ട് നടക്കാന്‍ കഴിയുന്നില്ല്യ ..എല്ലാം    ഏറ്റുപറയണം … ഹ്മ്മം 

സ്റ്റേഷന്‍ അടുക്കുംതോറും അവനോടു എന്ത് പറഞ്ഞു പിരിയണം എന്നെനിക്കറിയില്ലായിരുന്നു  …..  ” നീ തിരിച്ചു പോകുക നന്നായി പഠിക്കുക ” എന്ന് പറയണമായിരുന്നോ  …അതോ എല്ലാം ഏറ്റു പറഞ്ഞ അവന്‍റെ മനസിനെ പ്രകീര്‍ത്തിക്കണമായിരുന്നോ … അതൊകൊണ്ട് തന്നെ മൌനത്തില്‍ കവിഞ്ഞ ഒരുത്തരവും എനിക്ക് നല്‍ക്കാന്‍ ഉണ്ടായിരുന്നില്ല്യ ….  അവന്‍റെ വാക്കുകള്‍ ഇടക്കിടെ  വേട്ടയാടുന്നു  

” എന്‍റെ നിശബ്ധതക്ക്  ഒരുപാട്  പറയാനുണ്ട്  “

 

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ആര്യന്‍റെ അമ്മ

അങ്ങനയവനും ….

വന്നുവന്ന് അസുഖങ്ങള്‍ക്കുപോലും സ്ഥലകാലബോധം നശിച്ചിരിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തലോടെ ഒരു ദിനം കൂടി  ….മനസിന്‌ എന്തും സഹിക്കാനുള്ള ഒരു സ്ഥിതി  വന്നുകൊണ്ടിരിക്കുന്നുവെന്നത് പക്വതയായി കണക്കാക്കാമെങ്കില്‍ ,ഞാന്‍ ഭയക്കുന്നു ഇത്തരമൊരു പക്വത വേണ്ടിയിരുന്നില്ല്യ … ജീവിച്ചിരിക്കുന്നുണ്ടെന്ന്‌ ഓര്‍മ്മപ്പെടുത്താനായി മാത്രം വല്ലപ്പോഴും ശബ്ധിക്കാറുള്ള എന്‍റെ ഫോണ്‍ കഴിഞ്ഞ നാലു മണിക്കൂറിനുള്ളില്‍ എട്ടിലതികം പ്രാവശ്യം ചിലച്ചിരിക്കുന്നു 🙁   ..എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒന്നേ ഒന്ന് …

രണ്ടു മരണം…. രണ്ടും ഞാന്‍ മൂന്നിലതികം വര്‍ഷം കഴിച്ചുകൂട്ടിയ കോയമ്പത്തൂരില്‍നിന്നും …ആദ്യത്തേത്  HOD രണ്ടാമത്തേത്  കളിച്ചും ചിരിച്ചും ചായ പങ്കിട്ടെടുത്ത നന്‍പന്‍  ….സത്യത്തോട് നീതിപുലര്‍ത്തുകയാണെങ്കില്‍ , ഒന്നാമത്തെ മരണത്തില്‍ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല്യ …

പഠിപ്പിച്ചിരുന്ന സാറും , പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയും ഒരു മണിക്കൂറിന്‍റെ ഇടവേളയില്‍ ഒരേ കാരണം കൊണ്ട് വിടവാങ്ങിയിരിക്കുന്നു .. HOD യെ ഓര്‍മ്മിച്ചെടുക്കുകയാണെങ്കില്‍ …..

മലയാളി വിദ്യാര്‍ത്ഥികളോട്  താല്‍പര്യം ഇല്ലാതിരുന്ന , കസേരയില്‍  ബോധം കേട്ട് മയങ്ങിയിരുന്ന മദ്യത്തില്‍ കുതിര്‍ന്ന ചുവന്നു തുടുത്ത  രണ്ടു കണ്ണുകള്‍ …അത്കൊണ്ട്തന്നെ ആ മരണം അത്രയതികം വേദനിപ്പിക്കുന്നില്ല്യ…. സ്ഥലകാലബോധമില്ല്യാതെ  മദ്യപിച്ചു.. അവസാനം അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ രണ്ടു ദിവസത്തിലതികം  മിടിച്ചുകൊണ്ടിരുന്ന ഹൃദയം ,  ബാക്കിയുള്ളവര്‍ക്ക് ഓര്‍മ്മിക്കാനായി , കനത്തിലൊരു  ആശുപത്രി ബില്ലും സമ്മാനിച്ചു മിടിപ്പ് നിര്‍ത്തിയിരിക്കുന്നു … അദ്ധേഹത്തിന്‍റെ മരണത്തെ ഇങ്ങനെ കുറിക്കുന്നു

OUR HOD SLR SIR  EXPIRED

SL Ravichandran, HOD, SNR SONS COLLEGE COIMABTORE

അടുത്തത്   26 വയസു മാത്രമുള്ള  … കള്ളുകുടിയോ പെണ്ണുപിടിയോ പുകവലിയോ ഇല്ലാതെ പച്ചക്കറി മാത്രം തിന്നു ജീവിച്ചിരുന്ന ഒരു അപ്പാവി  …അവനെങ്ങനെ ഹൃദയസ്തംഭനം വന്നുവന്നത്  കുഴപ്പിക്കുന്ന ചോദ്യമായി അവശേഷിക്കുന്നു … അപ്പോള്‍ വന്നുവന്ന് അസുഖങ്ങള്‍ക്കുപോലും സ്ഥലകാലബോധം നശിച്ചിരിക്കുന്നോ ??

ഇരുണ്ട  നെറ്റിക്ക്മീതെ വെളുത്ത  ഭസ്മക്കുറിയിട്ട എപ്പോഴും ചിരിചുകൊണ്ടിരുന്ന അവന്‍റെ മുഖത്തെ വ്യക്തമായി ഓര്‍ക്കുന്നു ..മെസ്സേജ് അയച്ചുകളിക്കാന്‍ മാത്രമായി ക്ലാസില്‍ കയറിയിരുന്ന എന്നെപ്പോലെ ആയിരുന്നില്ല്യ അവന്‍ .. ചുമപ്പും പച്ചയും വെള്ളയും നിറങ്ങളുള്ള ചോറുരുളകളെ  തക്കാളി സാദമെന്നും , മല്ലിസാദമെന്നും , തൈരുസാദമെന്നും പറഞ്ഞു ഒരു ചിരിയോടെ നീട്ടി പറയുമായിരുന്നു ….

സാപ്പിട് , ഒടംബുക്ക് റൊമ്പനല്ലത് …

കുത്തിയിരുന്ന് പഠിച്ചു നേടിയ ഡിഗ്രികള്‍ക്ക്  കടലാസിന്‍റെ വിലപോലുമില്ലെന്നു മനസിലാക്കിത്തന്ന പിന്നീടുള്ള ജോലി തെണ്ടലിന്‍റെ  ദിനങ്ങളില്‍ അവനെ  കണ്ടിരുന്നു … ചെന്നൈയില്‍ വെച്ചു നാല്‍പ്പത്തിനാലാം ഇന്‍റെര്‍വ്യൂ കഴിഞ്ഞപ്പോളും  , എന്നത്തേയും പോലെ പറഞ്ഞു പിരിഞ്ഞു …

സാരമില്ല്യ , ഇതിലും എത്രയോ ഒരു നല്ല ജോലി നമ്മെക്കാത്ത് ഇരിക്കുന്നു …

ആമാണ്ടാ മച്ചി…  കണ്ടിപ്പാ കെടയ്ക്കും .. …ആണ്ടവന്‍ കൈവിടമാട്ടെ …

 

കുറച്ചു നിമിഷത്തിനുമുന്‍പ്   വന്ന കോളിലൂടെ അവനെ വീണ്ടും ഓര്‍ക്കുന്നു ..

ആഗ്രഹിച്ച ജോലി ഒരിക്കലും കിട്ടാതെ അലഞ്ഞുതിരിയുന്നതിനിടയില്‍  പ്രതീക്ഷകള്‍ക്ക് അവന്‍റെ ഹൃധയത്തെക്കള്‍  വേഗത കൈവന്നിരുന്നെന്ന് തോന്നുന്നു …ഇരുപത്താറാം വയസില്‍ അവന്‍ വിട വാങ്ങിയിരിക്കുന്നു…ഒരു ജോലിയന്വോഷിച്ചു  കുറെ നടന്നത്രേ …ഒടുക്കം ഒരു ഇടത്തരം കമ്പനിയില്‍ രണ്ടു വര്‍ഷത്തെ ബോണ്ടോടെ ചേര്‍ന്നിട്ട് അതികം നാളായില്ല്യത്രേ..അതിനിടയില്‍ …..

മരവിപ്പിനിടയിലും അവന്‍ ഒരിക്കല്‍ പറഞ്ഞിരുന്ന വാക്കുകള്‍ ഒഴുകിനടക്കുന്നു … .” ആണ്ടവന്‍ കൈവിടമാട്ടെ … “

 

 

 

 

 

 

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on അങ്ങനയവനും ….

എന്താണ് സംഭവിക്കുന്നത്

എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്  …വന്നു വന്നു ലൈംഗികവൈകൃതം ബാധിക്കപ്പെട കുറെയേറെ ഞരമ്പുരോഗികളുടെ പറുദീസയായി കേരളം മാറിക്കൊണ്ടിരിക്കുന്നോ ….

കേരളത്തില്‍ ഒരു പെണ്‍കുട്ടി വീട്ടില്‍ എത്താന്‍ വൈകിയെന്നുപറയുമ്പോള്‍ ,സമാശ്വസിക്കാന്‍ കാരണങ്ങള്‍ ഇല്ല്യ എന്നാ സ്തിഥിവിശേഷത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു ..കാരണം നമുക്ക് മുന്നില്‍ ഉള്ളത്  അടുത്തുള്ള കാട്ടിലോ മേട്ടിലോ തിരിച്ചറിയാന്‍ കാത്തുകിടക്കുന്ന മാംസപിണ്ഡം  എന്നൊരു ചിത്രം മാത്രം  …എല്ലാം കഴിഞ്ഞു അത് ചെയ്തവര്‍ സര്‍വ്വസ്വതന്ത്രരായി  വിലസുന്നു …

കഴിഞ്ഞ ഫെബ്രുവരിയില്‍ സൌമ്യ എന്ന യുവതി  ട്രെയിനില്‍നിന്നു ഇറക്കി ബലാല്‍സംഗം ചെയ്യപ്പെട്ടു മരണപ്പെട്ടതുമുതല്‍ക്കിങ്ങോട്ടു  ഒരുപാടൊരുപാട് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു ..ഏറ്റവും ഒടുവിലത്തേത്  സ്മിതയുടെ കൊലപാതകത്തില്‍ എത്തി നില്‍ക്കുന്നു … വിശ്വരാജ് എന്ന ഈ നിഷ്ട്ടൂരന്‍ ലോകം കേട്ടാല്‍ അറയ്ക്കുന്ന കൊലപാതകം ചെയ്തിട്ടും , വീണ്ടും കുറെ പാതകങ്ങള്‍ ചെയ്യാനായി ഇവനെയും  നമ്മുടെ ഭരണസംവിധാനം വെറുതേ വിടും എന്നത് അറയ്ക്കുന്ന സത്യമായി നിലനില്‍ക്കുന്നു..

ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സ്മിതയെ വീടിന്‍റെ അടുത്തുള്ള വെളിച്ചമില്ലാത്ത  പാടത്തേക്ക് ഉന്തിമാറ്റി , പിന്നീട് വലിച്ചിഴച്ചുകൊണ്ടുപോയി നഗ്നയാക്കി കൊലപ്പെടുത്താന്‍ എടുത്ത സമയത്തിന്‍റെ  ആയിരത്തിലൊരംശം  നമ്മുടെ കോടതിക്ക് അല്ലെങ്കില്‍ നിയമസംഹിതയ്ക്ക്  നേരായ കണ്ണുകള്‍ കൊണ്ട് കാര്യങ്ങള്‍ കാണാന്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപെടുമായിരുന്നില്ല്യ ..കാരണം ഇതിനുമുന്‍പും ഇത്തരം ഒരു കേസില്‍ പ്രതിയായി അതിന്‍റെ ശിക്ഷ കഴിഞ്ഞു , ഒന്നൂടെ അത് തന്നെ ആവര്‍ത്തിച്ചു  വേറൊരു ബന്ധുവീട്ടില്‍ കഴിഞ്ഞുവരവേയാണ് സ്മിതയെക്കൂടെ ബലാത്സംഗം ചെയ്തു കൊന്നു വെള്ളക്കെട്ടുകളുള്ള പാടത്തേക്ക് വലിച്ചെറിഞ്ഞതത്രേ …. ഇത്തരം സംഭവങ്ങള്‍ സാധാരണക്കാര്‍ക്ക് നിയമവ്യവസ്ഥയിലുള്ള അവശേഷിച്ചിരിക്കുന്ന വിശ്വാസം കൂടെ കാറ്റില്‍പ്പറത്തുന്നു  …

ഏതെങ്കിലും  ഒരു പ്രതിയെ മാതൃകാപരമായി ശിക്ഷിച്ചിരുന്നെങ്കില്‍ അതൊരു പാഠമായി ഓര്‍ക്കപ്പെടും എന്ന വസ്തുത നിലനില്‍ക്കെ അത്തരക്കാര്‍ക്ക് വേണ്ടിയും വാദിച്ചു പുണ്യാളന്‍മാരാകാന്‍ മനസാക്ഷിയില്ലാത്ത കുറേപ്പേര്‍ ഉണ്ടെന്നത് ഒരു വേദനിപ്പിക്കുന്ന സത്യമായി നിലനില്‍ക്കുന്നു …

കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍നിന്ന്‌ ജോലികഴിഞ്ഞു ട്രെയിനില്‍ മടങ്ങുകയായിരുന്ന സൌമ്യ എന്ന യുവതിയെ , ശരീരത്തിനും ചിന്തകള്‍ക്കും , ഞരമ്പിനും  വികലാംഗതയുള്ള ഗോവിന്ദച്ചാമിയെന്ന പാണ്ടി  ട്രെയിനില്‍നിന്നു തള്ളിയിട്ടു പീഡിപ്പിക്കുകയും തുടര്‍ന്ന് സൌമ്യ പത്രത്താളുകളിലും  മാനുഷികവികാരം അവശേഷിച്ചിരുക്കുന്ന നമ്മുടെയെല്ലാം മനസിലും മാത്രം ജീവിച്ചിരിക്കേണ്ട സ്ഥിതിയില്‍ എത്തിയിട്ടും , അയാളെ മോചിപ്പിക്കാനും ഉണ്ടായി  കള്ളസാക്ഷി നല്‍കാന്‍ ഒരു മലയാളി ഡോക്ടര്‍ …അയാള്‍ക്ക് വേണ്ടി വാദിക്കാന്‍ കുറച്ചു വക്കീലന്മാരും  …  ചിലപ്പോള്‍ അവര്‍ക്ക് ന്യായീകരിക്കാന്‍ തൊഴില്‍ധര്‍മ്മങ്ങള്‍ കാണുമായിരിക്കും അല്ലെങ്കില്‍ , എത്രയെന്നു എണ്ണിത്തിട്ടപ്പെടുത്താത്ത കുറെ നോട്ടുകെട്ടുകളുടെ കഥ പറയാനുണ്ടാവും …

എന്തിന്‍റെ പേരിലാണെങ്കിലും ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത കുറെ തെറ്റുകള്‍ , പഠിച്ചവരെന്നു എല്ലാവരും വിശ്വസിക്കുന്ന കുറെ മാന്യര്‍ ചെയ്തുകൊണ്ടിരിക്കുന്നു  ….സാഹചര്യത്തെളിവുകളുടെ അഭാവം എന്നൊക്കെപ്പറഞ്ഞു  , നിയമത്തിന്‍റെ നൂലിഴകളില്‍ക്കൂടി അയാളും രക്ഷപ്പെട്ടെക്കാം …….   കാരണം സത്യം  പരാജയപ്പെടുന്നത്  കുറെ സാഹചര്യത്തെളിവുകള്‍ എന്ന ലേബലില്‍ ആണല്ലോ …

ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ കേരളത്തില്‍നിന്ന് ആരും തയ്യാറാകരുതായിരുന്നു അല്ലെങ്കില്‍ അയാള്‍ക്ക് വേണ്ടി തിരിമറി നടത്താന്‍  ഡോക്ടര്‍ തയ്യാറാകരുതായിരുന്നു …നമ്മളില്‍ച്ചിലര്‍തന്നെ  നമുക്കെതിരെ ? വിരോധാഭാസം  …..

ലൈംഗികകേസുകള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക സംവിധാനം ഉണ്ടായിരുന്നെങ്കില്‍ …മനസാക്ഷി മരിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥ ഭരണ സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ …..ഇത്തരം  കേസുകള്‍ അപൂര്‍വ്വ ഗുരുതരമായി  സമയം കളയാതെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുമെങ്കില്‍ … പ്രതികള്‍ക്ക് അതികഠിന ശിക്ഷ നല്‍കുമെങ്കില്‍ …..ഇത്തരം സംഭവങ്ങള്‍ ഒരു കഥ മാത്രമായി ചരിത്ത്രത്താളുകളില്‍ അവശേഷിച്ചെനെ എന്ന  ഓര്‍മ്മപ്പെടുത്തലോടെ    

 

തല്‍ക്കാലം വിട 

 

സജിത്ത്

https://www.facebook.com/iamlikethisbloger

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on എന്താണ് സംഭവിക്കുന്നത്

സ്നേഹിച്ചു കൊല്ലല്ലേ

 

സ്നേഹം ചിലപ്പോഴെങ്കിലും ,അതിവരമ്പുകള്‍ വിച്ചേദിച്ചു കടമയിലെക്കും .. സഹതാപത്തിലെക്കും  എത്തിനോക്കാറുണ്ട് അത്തരം നിമിഷം അടിച്ചേല്‍പ്പിക്കുന്ന വേദനയുടെ തീരങ്ങളില്‍ക്കൂടെ നിസഹായതയോടെ നടന്നകലുമ്പോള്‍ അപൂര്‍വ്വമായെങ്കിലും സ്നേഹത്തെ വെറുത്തുതുടങ്ങുന്നു …. അത്തരം സ്നേഹം  സമ്മാനിക്കുന്ന വീര്‍പ്പുമുട്ടലുകളില്‍ പെട്ടുഴലുംബോളും പ്രതികരിക്കാന്‍ കഴിയാത്ത നിമിഷങ്ങളില്‍ സ്നേഹം ചിലപ്പോഴെങ്കിലും ഒരു ശാപമാണോ എന്നുപോലും ചിന്തിച്ചുപോകുന്നു …

യാന്ത്രികമായ ജീവിതത്തിന്‍റെ ആവര്‍ത്തനവിരസത മാറ്റാനെന്നവണ്ണം ,രണ്ടു ദിവസം മുന്‍പ് ഒരു ഫോണ്‍കോള്‍ വന്നിരുന്നു …

“നീയിപ്പോയെവിടെയാ ?  ഞാന്‍ വീട്ടില്‍പ്പോയിരുന്നു ..നിന്‍റെ മുത്തശിയെ കണ്ടു ..ആഹ് വയസിതിപ്പോ കുറച്ചായല്ലോ …എന്തായാലും കഷ്ടമായി

ഞാന്‍ ഇവടക്കെത്തന്നെയുണ്ട് …ചത്തും , ചാവാതെയും അങ്ങനേ ജീവിച്ചുപോണൂ …മുത്തശിക്കെന്തു പറ്റി ..വീട്ടില്‍ നിന്ന് വിളിചിരുന്നപ്പോഴും ഒന്നും പറഞ്ഞില്ല്യാലോ .

ഉവ്വോ , നിന്നെ വിഷമിപ്പിക്കണ്ടാന്നു വെച്ചായിരിക്കാം ..ഞാന്‍ പറഞ്ഞതാന്നു പറയണ്ടട്ടോ …നീയിനി നാട്ടിക്കെപ്പോഴാ ..ഉടനെയുണ്ടാകുംല്ല്യെ ..പോരുമ്പോ എനിക്കുള്ളത് മറക്കണ്ടാട്ട്വോ ..

മറുപടി പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല്യ  ഞാന്‍ ഫോണ്‍ വെച്ചു

…എന്തോ പ്രശ്നമുണ്ട് ..ആരും ഒന്നും പറഞ്ഞുമില്ല്യ ..ഒരുപക്ഷെ എന്നെ വിഷമിപ്പിക്കണ്ടാന്നു വെച്ചായിരിക്കും  ..മുത്തശ്ശിയെ ഞാന്‍  ഒരു നിമിഷം ഓര്‍ത്തു ..വയസിതിപ്പോ തൊണ്ണൂട്ടന്ജ്ജായിക്കാണും …

വയസ്സ് ചോദിച്ചാല്‍ , തെക്കെപ്പുറത്തുള്ള  പ്ലാവ് ചൂണ്ടികാട്ടിപ്പറയും ..

എന്നെക്കൊണ്ടോര്‍ന്ന ദിവസം ഞാന്‍ വെച്ചതാ …ആ നിക്കുണ തെക്കെപ്ലാവിനെയും , മൂവാണ്ടന്‍ മൂച്ചിയെയും ..എന്നെ കൊള്ളിവെക്കാനുള്ളതാ മുവാണ്ടന്‍മാവ്  …

പെറുക്കിപ്പെറുക്കി  ഇപ്പോഴും ഇംഗ്ലീഷ് അക്ഷരം വായിക്കുന്നത് കാണുമ്പോള്‍ കൌതുകത്തോടെ ചോദിക്കാറുണ്ട് ..

മുത്തശി ഏത്വരെ പഠിച്ചു  ?

രണ്ടു നിമിഷം ആലോചനയില്‍ മുഴുകും , ചിലപ്പോഴെല്ലാം ഒരു തുള്ളി കണ്ണീരിന്‍റെ അകമ്പടിയോടെപ്പറയും  ..

എട്ടാംക്ലാസില്‍ പരീക്ഷകഴിഞ്ഞു വന്നപ്പോഴാ , നിന്‍റെ മുത്തശനെ കണ്ടത്..

എന്‍റെ ഉടപ്പിറന്നോള്‍ മരിച്ചെന്ന് അറിയിക്കാന്‍ വന്നതായിരുന്നു …മാടിനേം കോഴിയേം നോക്കാന്‍ കൂടെവന്നതാ … ഇപ്പോ പത്തെമ്പത് കൊല്ലം ആയിക്കാണണം

പെട്ടെന്ന് ഒരു ചിരിയോടെപ്പറയും ..എന്നിട്ടിപ്പോ ദോഷോന്നുണ്ടായില്ല്യട്ടോ ..നിന്‍റെ അച്ഛനുള്‍പ്പെടെ നാല് തടിമാടന്‍മാരെ പെറ്റിട്ടില്ല്യെ 😉

അവര്‍ എനിക്കെന്തോക്കെയോ ആയിരുന്നു  ….നേരം പുലരുന്നതിന് മുന്‍പ് രണ്ടു ഗ്ലാസ്‌ പശുവിന്‍പാല്‍ കുറുക്കി നാഴിപ്പാലാക്കി അതില്‍ ചായ വെച്ചു തന്നിരുന്നു ….അരിയിടുന്നതിനു മുന്‍പേ ചോറ് വെക്കാന്‍വെച്ചിരുന്ന തിളയ്ക്കുന്ന വെള്ളത്തില്‍പ്പുഴുങ്ങി ആരും കാണാതെ കോഴിമുട്ട തന്നിരുന്നു …ഐസ് വാങ്ങാന്‍ ആരും കാണാതെ ജീരകപ്പാത്ത്രത്തില്‍ നിന്നും പാല്‍വിറ്റ കാശെടുത്ത് തന്നിരുന്നു ..ഏറ്റവുമൊടുവില്‍  കണ്ടപ്പോള്‍  മറവി ആക്രമിച്ചു തുടങ്ങിയ  ചുളിഞ്ഞ  മുഖമുയര്‍ത്തി , എന്നോട് ചോദിച്ചു ..

നീയേതാ കുട്ട്യേ ??

അന്ന് ഞാന്‍ മനസിലാക്കി ..ജിവിതം ചിരിക്കാനും കരയാനും മാത്രമുള്ളതല്ല എന്തൊക്കെയോ മറക്കാനും  കൂടിയുള്ളതാണ് …

നാട്ടുകാര്‍ക്ക് അവര്‍  ” പടത്ത്യാരമ്മ ” ആയിരുന്നു  …

ഒരിക്കല്‍ മുത്തശ്ശി പറഞ്ഞത് കേട്ടിട്ടുണ്ട്  ” കൊല്ലത്തറ, കമ്മാളന്തറ, ആശാരിത്തറ  …  എന്‍റെ പശുക്കളുടെ പാല്‍കുടിച്ചു വളരാത്ത ഒരുത്തരും ഇവിടെയില്ല്യ ..”  നിലവും കന്നും  സമ്പത്ത് നിര്‍ണ്ണയിച്ചിരുന്ന  കാലത്ത് , എല്ലാവര്‍ക്കും നിര്‍ലോഭം പാലും തൈരും , ചോദിക്കുംമ്പോഴൊക്കെ പൈസയും നല്‍കിയിരുന്നതുകൊണ്ടായിരിക്കാം ..എല്ലാരും സ്നേഹത്തോടെ വിളിച്ചുപോന്നു ” പടത്ത്യാരമ്മ ”   …..ഹ്മം

 

വീട്ടിലേക്കു നടന്നുവരുനതിനിടയില്‍ നാടുകാരില്‍ ഭൂരിഭാഗവും ചോദിച്ചു …

“ഇപ്പോ വരുന്നേയുള്ളൂ  ? എപ്പഴാ മടക്കം …പടത്ത്യാരമ്മയുടെ കാര്യം അറിഞ്ഞു വന്നതായിരിക്കും ല്ല്യെ “

എന്‍റെ നെഞ്ചിടിപ്പ് കൂടിക്കൂടി വന്നു ….വളവു തിരിഞ്ഞതും ,വേദനിപ്പിക്കുന ആ കാഴ്ച കണ്ടു …

തെക്കെപ്ലാവിന്‍റെ ചില്ലകള്‍ വെട്ടിമാറ്റിയിരിക്കുന്നു …തടി  ഏതാനം നിമിഷം കൊണ്ട് വീഴും …ചെന്ന് കേറിയപ്പോള്‍  എല്ലാര്‍ക്കും ഒരു അമ്പരപ്പ് …

“ദാ നീയെന്താടാ പെട്ടെന്ന് ”     മൂലയില്‍ ഒരാള്‍ക്കൂട്ടം … ആല്‍ബത്തില്‍ മാത്രം കണ്ടു ശീലിച്ച പലേ മുഖങ്ങള്‍ക്കും , ചില നാട്ടുകാര്‍ക്കും ഇടയില്‍ ഒരു കസേരയില്‍ കാല്‍ ഉയര്‍ത്തി ഇരുത്തിയിരിക്കുന്നു … കാലില്‍  ഒരുപാട് നീരുണ്ട് … ആറേഴു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു കിഡ്നി പോയിരുന്നു ..പിന്നീട് ഒരു കിഡ്നിയുടെ പകുതി വെച്ചാണ് നാളിതുവരെ സസുഖം കഴിഞ്ഞു വരുന്നത്…

 ആരോ പറഞ്ഞത്രേ , കാലില്‍  സ്വല്‍പ്പം നീരുണ്ട് …ഒരു പാട്ടുപോലെ കുറേപ്പേര്‍ അതേറ്റു പറഞ്ഞു ….ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞത്രേ , പടത്യാരമ്മയെ കാണാന്‍ പോയിരുന്നു ….കഷ്ടമാണ് …കേട്ടവര്‍ കേട്ടവര്‍ പാഞ്ഞു വരുന്നു… വരാത്തത് ചിലരുടെ പ്രസ്ടിജ്‌  പ്രശ്നം ആയിരുന്നു എന്ന് തോന്നുന്നു …എല്ലാരും ഒന്ന് വന്നു  കാണാന്‍ മത്സരിക്കുന്നു ….

 

ചില ശബ്ദം ഇങ്ങനെ പ്രതിധ്വനിച്ചു ..

” ഇനി അതികം ഇല്ല്യ  ..കാലില്‍ നീര് കണ്ടോ

അല്ലെങ്കിലും വയസിതിപ്പോ എത്ര  ആയെന്ന്‌വെച്ചാണ്

മിക്കവരുടെയും മുഖത്ത് സഹതാപം …

ചിലര്‍ പറഞ്ഞത്രേ, പടത്യാരമ്മ കിടാപ്പായോ .. ഒന്ന് പോയി കണ്ടില്ലെങ്കില്‍ മോശമാണ്  … കുറെ ഉപകാരം ചെയ്തിരുന്ന ആളാണ്‌  …

ഉള്ളു മുഴുവന്‍ പോള്ളയായത് കൊണ്ടാണത്രേ തെക്കെപ്ലാവിനെ വെട്ടിയത് ..ഒരു സമയം കഴിഞ്ഞാല്‍ എന്തും ബാധ്യതയാവും എന്നാരോക്കെയോ പറയുന്നു ….

ഉള്ളില്‍ ഒന്നും ഇല്ലാതെ എല്ലാവരെയും ഉള്ളു നിറഞ്ഞു സ്നേഹിച്ച  എന്‍റെ മുത്തശിയെ …അവരുടെ പടത്യാരമ്മയെ  അറിഞ്ഞോ അറിയാതെയോ അവര്‍ കൊല്ലുകയാണ് …എനിക്ക് ഉറക്കെ വിലവിളിക്കണം എന്നുണ്ടെങ്കിലും ,എന്‍റെ ശബ്ദവും എന്തിനെയൊക്കെയോ ഭയക്കുന്നു …ഇങ്ങനെ അവര്‍ സ്നേഹിച്ചു  ,വീര്‍പ്പുമുട്ടിച്ചു  സ്നേഹത്തെ ഒരു തരം കടമയോ സഹതാപമോ ഒക്കെയാക്കുന്നു …  അവര്‍ക്ക് വേണ്ടത് കുറച്ചു സ്വസ്ഥതയാവാം .. ഉറക്കെ സംസാരിക്കാന്‍ കഴിഞ്ഞുരുന്നെങ്കില്‍, ഓര്‍മ്മകള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ നിലവിളിച്ചെനെ .. “നിങ്ങളെ സ്നേഹിച്ചു എന്നൊരു തെറ്റെ ഞാന്‍ ചെയ്തിട്ടുള്ളൂ …എന്നെ ഇത്രയും സ്നേഹിച്ചു കൊല്ലരുത് ”   … ഇമയുടെ കോണില്‍ ഒഴുകാന്‍ നില്‍ക്കുന്ന കണ്ണുനീര്‍ സാക്ഷി …

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

 

 

 

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in കഥ/കവിത | Tagged | Comments Off on സ്നേഹിച്ചു കൊല്ലല്ലേ