ഇങ്ങനെപോയാല്‍ എങ്ങനെ ജീവിക്കും :(

പൈസക്ക് തീരെ വിലയില്ലാതായിരിക്കുന്നു …വിനിമയ നിരക്കില്‍ താഴേക്കു കുതിക്കുമ്പോഴും വിദഗ്ധര്‍ പറയുന്നു നമ്മുടേത് സ്റ്റേബിള്‍ ഇക്കോണമിയാണെന്ന്  …

വിദേശഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം  ചാകര വന്ന പ്രതീതിയാണ് ..കടം മേടിച്ചും സ്വരുക്കൂട്ടിയും കിട്ടാവുന്നത് മുഴുവന്‍   ഇന്ത്യയിലോട്ടു അയച്ചുകൊണ്ടിരിക്കുന്നു  …ഒരു രൂപ അയക്കുമ്പോള്‍ത്തന്നെ മൂന്നും നാലും രൂപയില്‍ക്കൂടുതല്‍ ലാഭം  ഉണ്ടാകുമ്പോള്‍ , കിട്ടാവുന്നത് നാട്ടിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ കുറ്റം പറയരുതല്ലോ …

ഇന്നോ  നാളെയോ പെട്രോളിന് ഒരു രൂപയോളം കൂടുമെന്ന് കേള്‍ക്കുന്നു …പെട്രോളും ,ചരക്കുഗതാഗതവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇപ്പോള്‍ ഏഴിലും  എട്ടിലും എത്തി നില്‍ക്കുന്ന ചായയുടെ വില പത്താകാന്‍ അതികം താമസമുണ്ടാകില്ല ….

കഴിഞ്ഞ ആഴ്ച , റോഡ്‌സൈഡില്‍   നല്ല നാടന്‍ കപ്പചിപ്സ് ഉണ്ടാക്കുന്നത് കണ്ടു പത്ത് രൂപയ്ക്കു ചോദിച്ചപ്പോള്‍  അടിമുടിയൊന്നു നോക്കി ..

“ഈ   ലോകത്തോന്നുമല്ലേ   ജീവിക്കുന്നത്   “

കപ്പ ചിപ്സ്  കിലോയ്ക്ക് 160  രൂപയാണ്

 

 വ്യക്തമായി ഓര്‍ക്കുന്നു …നാലു  വര്‍ഷം  മുന്‍പ്   ,  കുന്നുപോലെ കപ്പ കൃഷിചെയ്തു കൂട്ടിയിട്ടു  ആരെങ്കിലും വാങ്ങാന്‍ വരുമോയെന്ന കുറച്ചു നിമിഷങ്ങള്‍ ..അന്ന്  കപ്പയ്ക്ക് കിലോ ഒന്നര  രൂപയായിരുന്നു … കപ്പ തിന്നാന്‍ എലി വരുമ്പോള്‍ എലിവിഷം  വാങ്ങിവെക്കാന്‍   പത്തുകിലോ  കപ്പ വിറ്റ  കാശ് പോര ..ഇന്നിപ്പോള്‍   കപ്പയ്ക്ക്  കിലോ പതിനഞ്ചു  രൂപയില്‍ എത്തി നില്‍ക്കുന്നു …ഇങ്ങനെപോയാല്‍ എങ്ങനെ ജീവിക്കും  🙁

പട്ടിണികിടന്നു മറിക്കാന്‍ ഒരിഞ്ചു സ്ഥലം വേണമെങ്കില്‍ തമിഴ്നാട്ടിലോട്ടു കയറേണ്ട സ്ഥിതിയില്‍ എത്തി നില്‍ക്കുന്നു  …   

തലസ്ഥാന നഗരത്തില്‍ മന്ത്രിമന്ദിരത്തിനടുത്ത് സെണ്ടിനു   ഇരുപതുലക്ഷത്തില്‍   എത്തി നില്‍ക്കുന്നു  🙁

ലക്ഷത്തില്‍ക്കുറഞ്ഞു  കേരളത്തില്‍  സ്ഥലം ചോദിച്ചു  ചെല്ലേണ്ട എന്നാണിന്നു  ആരാണീ ദുര്‍ഗതി വരുത്തിയത്  ?? ഇതാണോ സാമ്പത്തിക ഭദ്രത  ??   നമ്മള്‍ വളരുകയാണോ ??    ഒരു ഗ്ലാസ്‌ ചായക്ക് പത്തും ഒരു സെന്റിനു  ലക്ഷവും വിലയെത്തി  നില്‍ക്കുമ്പോള്‍ എങ്ങും കേള്‍ക്കുന്നു  , നമ്മള്‍ വളരുകയാണ്

ഭര്‍ത്താവിനും ഭാര്യക്കും ജോലിയുണ്ടെങ്കിലെ ഇനിയുള്ള കാലത്ത് ജീവിക്കാന്‍  പറ്റൂവെന്നു പണ്ട് ഒരു തമാശരൂപേണ പറഞ്ഞത് ഇന്നെത്തി നില്‍ക്കുന്നത് , അവര്‍ എല്ല് മുറിയെ പണിതാലും വേറെ വരായ്ക   വല്ലതുമുണ്ടെങ്കിലേ   നേരെ  ജീവിച്ചുപോകാന്‍ പറ്റൂ…ആരാണ് ഇതിനു ഉത്തരവാദി …

ഇങ്ങനെ  പോയാല്‍ പത്തുവര്‍ഷം കൊണ്ട് , ഇന്ത്യയിലെ സമ്പത്ത്  പത്ത് ശതമാനം വരുന്ന ഇപ്പോഴുള്ള ശതകൊടീശ്വരന്മാര്‍ക്ക്‌ കോടികള്‍ കൂട്ടിപ്പറയാനുള്ള വഴിയിലേക്കുള്ള പോക്കിലാണ് എന്നോര്‍ക്കുമ്പോള്‍ ഒന്നുണ്ട് …  വിദേശരാജ്യത്തെ  നമ്മള്‍ അപ്പാടെ പിന്തുടര്‍ന്ന് ഇവിടെയും  ഒരു വാള്‍സ്ട്രീറ്റ്  സമരത്തിനുള്ള സാധ്യത തള്ളിക്കളയാവുന്ന   ഒന്നല്ല …

 ഇവിടെയുള്ള അന്യസംസ്ഥാന തൊഴിലാളികളെ നിയത്രിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന തൊഴില്‍ സങ്കടനകള്‍ സങ്കടിച്ചാല്‍  ഒന്നോര്‍ക്കാം  , നമ്മളും തകര്‍ന്നടിയപ്പെട്ട വിദേശരാജ്യങ്ങളുടെ  മാതൃക പിന്തുടരുകയാണോ?

ഗ്രീസിലോ ,  ഉഗാണ്ടയിലോ ആരെങ്കിലും ഒന്ന് തുമ്മിയാല്‍ വിറയ്ക്കുന്ന ഇന്ത്യന്‍ ഷെയര്‍മാര്‍ക്കറ്റ്‌ ലോകത്തിലെ  സ്ഥിരതയുള്ള ഒന്നാണെന്ന് അടിയുറച്ചു പറയുമ്പോഴും .ഒന്ന് ചോദിച്ചുപോകുന്നു ..ഇങ്ങനെപോയാല്‍ എങ്ങനെ ജീവിക്കും  🙁

ഇന്ത്യന്‍ ജി.ഡി.പി  ശതമാനം പത്തുണ്ടായിരുന്നതില്‍നിന്നു  ഏഴ്‌ശതമാനത്തിലെത്തിനില്‍ക്കുമ്പോള്‍ ഒന്നഭിമാനിക്കം , അമേരിക്കക്കുപോലും രണ്ടില്‍ത്താഴെയുള്ള വളര്‍ച്ചാനിരക്കെ ഉള്ളൂ ..പക്ഷെ സാധാരണക്കാരെ സംബന്ധിച്ചത്തോളം  പത്ത് രൂപ കൊടുത്തു ചായ കുടിക്കുന്നതും , ദിവസം ഭക്ഷണം കഴിച്ചു പോകാന്‍ അറുപതോ എണ്‍പതോ രൂപയില്‍ എത്തി നില്‍കുന്നതും ഏതു രീതിയില്‍ വ്യാഖ്യാനിക്കും …

 

ഇങ്ങനെപോയാല്‍ എങ്ങനെ ജീവിക്കുമെന്ന  ആശങ്ക പങ്കുവെച്ചുകൊണ്ട് തല്‍ക്കാലം  വിട 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in രാഷ്ട്രീയം | Tagged , | Comments Off on ഇങ്ങനെപോയാല്‍ എങ്ങനെ ജീവിക്കും :(

അകലുവാനാകില്ല നിനക്കുമെനിക്കും

 

 

 

 

വരാനിരിക്കും പ്രഭാതങ്ങളില്‍ നിന്നെക്കുറിച്ചോര്‍ക്കാന്‍

മഞ്ഞുതൂകിയ  പാതയോരത്ത് ഞാനില്ലായിരിക്കാം

എന്നില്‍നിന്നും പ്രഭാതവും സന്ധ്യകളും കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു

“മറന്നോയെന്നെ ”  യെന്നമാറ്റൊലി  എങ്ങോ അലയടിക്കുന്നു

കാരണം നിന്നെ ഓര്‍ക്കാതിരിക്കാനിക്കിപ്പോഴും കഴിയുന്നില്ല

നിനക്കോര്‍ക്കാന്‍ ആയിരം മുഖങ്ങളുണ്ടാകാം

പക്ഷെ എനിക്കൊര്‍ക്കാന്‍ നീ മാത്രം

നിനക്ക് ചിരിക്കാന്‍ ആയിരം കാരണമുണ്ടാകാം

എനിക്ക് ജീവിക്കാന്‍ നീ മാത്രം 

നിനക്ക് പറയാന്‍ നൂറുകഥകളുണ്ടാകാം

എന്‍റെ  കഥയും കഥയില്ലായ്മയും നീ മാത്രം

നീ മറന്നാലും നിന്നെയോര്‍ക്കാതിരിക്കാനെനിക്കാകില്ല

വിടചൊല്ലിയകന്നരാ നിമിഷം മാത്രം മറക്കുവാന്‍ ശ്രമിക്കുന്നു

അകലുവാനാകില്ല നിനക്കുമെനിക്കും 

 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in കഥ/കവിത | Tagged | Comments Off on അകലുവാനാകില്ല നിനക്കുമെനിക്കും

ബി ഹാപ്പി :)

ഒരു നിമിഷമെങ്കിലും എന്തിനെന്നറിയാതെ ബോറടി തോന്നിയിട്ടുണ്ടോ , ജീവിതത്തിന്‍റെ അര്‍ത്ഥമെന്തെന്നു ചിന്തിച്ചുപോയിട്ടുണ്ടോ ?  ദൈവം എന്തിനു നമ്മളെ സൃഷ്ടിച്ചു എന്ന് ആലോചിച്ചിട്ടുണ്ടോ  എങ്കില്‍ മാത്രം തുടര്‍ന്ന് വായിക്കുക:)

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ഒരു തരം  ഒളിച്ചോടലിന്‍റെതായിരുന്നു  …ജീവിതത്തിന്‍റെ അര്‍ത്ഥം തേടിയുള്ള മനസിന്‍റെ ഭ്രംശനത്തനിടയില്‍ ഒരുപാടൊക്കെ ചിന്തിച്ചു ..ഒരുപാട്പേരോടു സംസാരിച്ചു .. അലക്ഷ്യമായ മനസും ജീവിതവുമാണ്  ചില ഇടവേളകളില്‍  എങ്ങുനിന്നോ പാഞ്ഞടുക്കുന്ന ബോറടിക്കും വിഷാദത്തിനും മൂലകാരണം എന്നൊരു നിമിഷം തോന്നിച്ചെങ്കിലും  അതികം വൈകാതെ തെളിനീരുപോലെ അവ വ്യക്തമായി ..

ഭൌതികവും സ്വാര്‍ത്ഥവുമായ  ഒന്നിനും  ശാശ്വതമായത്  നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്ന് ആദ്യനാളുകളില്‍  തെളിഞ്ഞെങ്കിലും സത്യമന്വോഷിച്ചുള്ള  യാത്ര പിന്നീടങ്ങനെ തുടര്‍ന്നു …ഒടുവില്‍  ആദ്യാക്ഷരം  എഴുതുന്ന  ഒരു കൊച്ചുകുട്ടിയുടെ മനസോടെയുള്ള അര്‍പ്പണം പിന്നീടങ്ങോട്ട്
സ്ഥായിയിലെത്തി എന്ന് വേണം കരുതാന്‍ ..  കണ്ടെത്തിയതും സത്യെമെന്നു പരിപൂര്‍ണ്ണവിശ്വാസതയുള്ള അവയൊക്കെ  അതെ പരിശുദ്ധിയോടെ  ഇതു  വായിക്കുന്ന ഓരോരുത്തരോടും പങ്കുവെക്കുന്നു ……

 

സൌകര്യപൂര്‍വ്വം നമ്മള്‍ മറക്കുന്നതോ , അതികം ഓര്‍ക്കപ്പെടാതെ ഇരിക്കുന്നതോ ചിലത് വിധിയെനിക്ക്മുന്നില്‍   ചൂണ്ടിക്കാണിച്ചു …ഇതൊന്നും ഞാന്‍ കണ്ടെത്തിയതല്ല ..വായിച്ചുപോയ പുസ്തകത്താളുകളോ ,കൊതിയോടെ സംസാരിച്ചു തീര്‍ത്ത നിമിഷങ്ങളോ അതുമല്ലെങ്കില്‍  പരിചിതമല്ലാത്തതെന്തോ പകര്‍ന്നുതന്നവയാണ് ..

 

 

 

 

 

 

 

 

 

 

“ഈ നിമിഷം സന്തോഷിക്കുക ..ഇതാണ് ജീവിതം “

”  be happy for this moment ..this moment is your life  “

ചെയ്തുപോയെന്നുകരുതുന്ന തെറ്റുകളെ ഓര്‍ത്തു അല്ലെങ്കില്‍ നേടാന്‍ പോകുന്ന സാമ്രാജ്യങ്ങളെ  , കിട്ടാന്‍ പോകുന്ന നല്ല ഭാവിയെ ഓര്‍ത്തു എരിച്ചു കളയാനുള്ളതല്ല നിമിഷങ്ങള്‍ ..ഇന്നു ജീവിക്കാന്‍ പഠിക്കുക … ഉള്ളതില്‍ സംതൃപ്തി കണ്ടെത്താനുള്ള മനസ് നമ്മളില്‍ വേണം …

ഒരു  ദിവസത്തിലെ 86400 നിമിഷങ്ങള്‍ നാം എരിച്ചുതീര്‍ക്കുന്നത് നമുക്കുവേണ്ടിയാണ് … ഓരോ ശ്വാസവും നമുക്കുവേണ്ടി മാത്രം  …കേവലം അറുപതു നിമിഷം/ ഒരു മിനിറ്റ്  അന്യര്‍ക്കുവേണ്ടി ജീവിക്കാന്‍ ഒന്ന് ശ്രമിച്ചാല്‍ അത് നമുക്കുതരുന്നതു  കേവലം വാക്കുകളാല്‍ പ്രകടിപ്പിക്കാന്‍ അപ്രാപ്യമാണ് …ഈ ജീവിതം നമുക്ക് മാത്രമുള്ളതല്ലന്നും , അന്യര്‍ക്ക്വേണ്ടി ശ്രമിക്കാന്‍ എത്രത്തോളം സമയം നാം  ചിലവഴിക്കുന്നുവെന്നും  മാത്രമാണ്  ജീവിതത്തിന്‍റെ ശരിയായ മൂല്യത്തിലെ അര്‍ത്ഥതലങ്ങളിലേക്ക് നയിക്കുന്നത് ..

” be happy by making others happy “

“മറ്റുള്ളവരുടെ സന്തോഷിപ്പിക്കുന്നത്തിലൂടെ  സ്വയം സന്തോഷിക്കാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ നിങ്ങള്‍ ഒരുപാടൊക്കെ നേടിയിരിക്കുന്നു…

വാട്ട്‌ എ ക്രാപ്‌  എന്നാരെങ്കിലും  ഓര്‍ത്തുവെങ്കില്‍ അതിശയോക്തിയില്ല …എഴുപതും എണ്‍പതും വര്‍ഷം  സ്വയം ജീവിച്ചു ശരിക്കുള്ള സത്യമെന്തെന്ന് മനസിലാകുമ്പോളെ  ചിലപ്പോള്‍ മേല്‍പ്പറഞ്ഞത്തിന്‍റെ സത്യാംശം മനസിലാകൂ

മറ്റുള്ളവരുടെ സന്തോഷത്തില്‍ ആശ്വാസം കണ്ടെത്തുന്നതിനോ മറ്റുള്ളവര്‍ക്ക്വേണ്ടി ജീവിച്ചുതീര്‍ക്കുന്നതിനോ   സ്രഷ്ടാവ്‌ നമ്മളെയെല്ലാം സൃഷ്ടിച്ചു എന്നു പലപ്പോഴും തോന്നിയിട്ടുണ്ട് , അത് തെറ്റാണെന്ന് കരുതാനുള്ള വാദമുഖങ്ങളൊന്നും ഇതുവരെ കാണാത്തിടത്തോളം ആ തോന്നല്‍  ശരിയാണെന്ന് വിശ്വസിക്കുന്നു   🙂  

അറുപതു നിമിഷം /ഒരു മിനുട്ടെങ്കിലും  മറ്റുള്ളവര്‍ക്ക് വേണ്ടിയാക്കാന്‍ തയാറായാല്‍ അത് തരുന്ന അനുഭൂതി  പറഞ്ഞറിയിക്കാന്‍ എളുപ്പമല്ലെന്ന്  നേരത്തേ പറഞ്ഞിരുന്നല്ലോ …..എന്തൊക്കെ ചെയ്യാം എന്നാലോചിച്ചപ്പോള്‍ ഓടിയെത്തുന്ന ചിലത് …

പുഞ്ചിരിക്കാന്‍ ശ്രമിക്കാം …    മനസ്തുറന്നു മറ്റുള്ളവരോട് പുഞ്ചിരിക്കാന്‍ ശ്രമിക്കുക ….   അവര്‍  നമുക്കിട്ടു പണിതെന്നു കരുതുന്നത്തില്‍ വക വെക്കാതെ അവരുടെ എന്തെങ്കിലും നല്ല വശം കണ്ടെത്തി ഒരുപാട് പ്രകീര്‍ത്തിക്കുക ..അഭിനന്ധിക്കുക  …

ജീവിതം   അപ്രതീക്ഷിതമായതിന്‍റെ   ഒരു കലവറയാണ് …   കൊച്ചുജിവിതത്തില്‍  സര്‍പ്രൈസ്  നില നിര്‍ത്താന്‍ ശ്രമിക്കുക …   ചെറുതെങ്കിലും മറ്റുള്ളവര്‍ക്ക് എന്തെങ്കിലുമൊന്നു  സമ്മാനിക്കാന്‍ നിങ്ങള്‍ ശ്രമിക്കുക  ..മറ്റുളവര്‍ പറയുന്നത് കേള്‍ക്കാന്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക …   അവര്‍എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന്  ഇടക്കിടെ ഓര്‍മ്മപ്പെടുത്തുക

 

സര്‍പ്രൈസ് ഗിഫ്റ്റുകള്‍ ( വലുപ്പത്തിലല്ല കൊടുക്കാന്‍ തയാറാവുന്ന മനസാണ് പ്രധാനം ) നല്‍കുന്നത് ശീലമാക്കുക

 

 

 

ജീവിതം ജീവിക്കാനുള്ളതാണ് …ഇന്നലെകളെക്കുറിച്ചോര്‍ത്ത്  വ്യസനിക്കാതെ ..ജീവിതം മെച്ചപ്പെട്ടതാക്കാന്‍ എന്തൊക്കെചെയ്യാം എന്നു ഒരുപാട് കണക്ക്കൂട്ടലുകളില്‍  മുഴുകാതെ  കണ്ണിനുമുന്‍പില്‍ ഉള്ളത്  ജീവിക്കുക …ഈ കാണുന്നതും കേള്‍ക്കുന്നതുമാണ് ജീവിതം …  

പഴിചാരലുകളിന്‍റെയും  കണക്കുകൂട്ടലുകലിന്‍റെയും  പുറകെ പോകാന്‍ തുടങ്ങിയാല്‍ അതിനു മാത്രമേ നമുക്ക്കൂടൂ  എന്നോര്‍ക്കുക    എന്ന  ഓര്‍മ്മപ്പെടുത്തലോടെ തല്‍ക്കാലം   . …

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ബി ഹാപ്പി :)

മായുന്ന കാഴ്ചകള്‍

 ചില കാഴ്ചകള്‍ അങ്ങനെയാണ് …അലിഞ്ഞലിഞ്ഞിതില്ലാലാകുന്ന   മഞ്ഞുകട്ടപോല്‍  വളരെ പതുക്കെ ഓര്‍മ്മകളിലേക്ക് ഉള്‍വലിയും … പതുക്കെപ്പതുക്കെ അത് ഓര്‍ക്കുന്നവരുടെ ഓര്‍മ്മകളോടൊപ്പം ചരിത്രത്താളുകളിലേക്ക് ഉള്‍വലിയും  ….

നമ്മളും മാറുകയാണ് എന്ന് ഈയിടെ തോന്നിയത് ജയരാജ്‌ വാര്യരുടെ നാല് വര്‍ഷം മുന്‍പുള്ള ഒരു സ്റ്റേജ് പരിപാടിയുടെ വീഡിയോ കണ്ടതിലൂടെയാണ് 

പത്ത് വര്‍ഷം കഴിഞ്ഞാല്‍ കൈലിയുടുത്ത് നടക്കുന്നവര്‍ കുറവായിരിക്കും ,അന്ന് ബര്‍മുഡ അരങ്ങു വാഴും …തെല്ലൊരു  അത്ഭുതത്തോടെ പറഞ്ഞ ആ വാക്കുകള്‍ ഇന്നോര്‍ക്കുമ്പോള്‍ ഒന്നുറപ്പാണ് …നമ്മളും മാറുകയാണ് ..അറിയാതെ … കാലം കഴിയുന്തോറും ഇന്നലത്തെ തെറ്റുകള്‍ ഇന്നിന്‍റെ ശരിയാകാം ….

 നാളെ ഒരു സമയം വരും , ഒരു തലമുറ നമ്മെ പുച്ഛത്തോടെ ഓര്‍ക്കും നിറത്തിന്‍റെ പേരില്‍ , സംസ്കാരത്തിന്‍റെ പേരില്‍ , ജാതിയുടെ പേരില്‍ ആളുകളെ തരാം തിരിക്കുന്ന  മാനസിക അടുപ്പത്തെക്കള്‍ കൂടുതല്‍ കടലാസുപൊരുത്തം നോക്കുന്ന ഒരു തലമുറയെ ഒരു നേരംപോക്കിനിടയില്‍ ഒരു ചിരിയോടെ  ഓര്‍ക്കും …   

നമുക്കിപ്പോള്‍ തോന്നുന്നപോലെ മുന്‍തലമുറ ചെയ്തിരുന്നതിനെ , തെറ്റുകള്‍ എന്ന് തോന്നുന്നതിനെ തിരുത്തും …  

ഒരുപാട് കാഴ്ചകള്‍  നമുക്ക് ചുറ്റും അലിയുകയാണ് …നാളെ അവ ചരിതം മ മാത്രമാകാം …അത്തരം ചില കാഴ്ചകളിലൂടെ . . .  

 

വിവാഹ ദിവസം രാത്രി തലയില്‍ മുല്ലപ്പൂവോക്കെ ചൂടി  , ഒരു ഗ്ലാസ്‌ പശുവിന്‍ പാലുമായി  നാണത്തോടെ  മണിയറയിലേക്ക് വരുന്ന ഒരു കാഴ്ച ചിലപ്പോള്‍ സിനിമകളില്‍ മാത്രം കാണാം … 

മുല്ലപ്പൂവിന്  1850 രൂപയായിരിക്കുന്നു ( കിലോക്ക് രണ്ടായിരം  രൂപ 🙁     ) , പശുവിന്‍ പാലിനായി  പശുവില്ല …മില്‍മയുടെപാല്‍  പാല്‍പ്പൊടിയും ,  സാരിയുടുക്കാന്‍ കുറെപ്പെര്‍ക്കെങ്കിലും അറിയില്ല മറ്റു ചിലര്‍ പറയുന്നു അത്  ഏറ്റവും  സെക്സിയായ വസ്ത്രമാണത്രേ …നാണിക്കാനാണെങ്കില്‍ അഭിനയിക്കേണ്ടിവരും  😉   

ജീവിതത്തില്‍ അഭിനയിച്ച്‌ തുടങ്ങണോ എന്നാ ചോദ്യത്തിന് മുന്നില്‍ ആ ചിത്രം ചിത്രമായി അവശേഷിച്ചുകൊണ്ടിരിക്കുന്നു …

 

തലയില്‍ വെള്ളം കിനിയുന്ന  കെട്ടുമായി  തുളസിത്തറയ്ക്കു ചുറ്റും വെള്ളമൊഴിക്കാന്‍ പോകുന്ന ഒരു കാഴ്ച ശരാശരി മലയാളി വീട്ടമ്മയുടെ ജീവിതത്തില്‍ അസാധാരണമല്ലാത്ത ഒന്നായിരുന്നു …ഇന്നിപ്പോള്‍ ചില ഫോട്ടോ സെഷനുവേണ്ടി മാത്രം  അത്തരം ചുവടുകള്‍ വെക്കുന്നതു അത്ഭുധത്തോടെ നമുക്ക് നോക്കിക്കാണാം  

 

അന്തികള്ളു വെട്ടാനായി കരിമ്പനയുടെ മേല്‍ കയറി നിന്ന് ഓരോന്നിലേക്ക് കയറില്‍ക്കൂടെ  ചാടിനീങ്ങുന്ന  കാഴ്ച പാലക്കാടന്‍ സന്ധ്യകളെ കൂടുതല്‍ ഗൃഹാതുരത്വത്തിലേക്ക് നയിച്ചിരുന്നു ..

പോയിപ്പോയി കരിമ്പന അപ്രത്യക്ഷമായി…ഇന്ന് പന കാണണമെങ്കില്‍ ചിലപ്പോള്‍ തമിഴ്നാടിന്‍റെ അടുത്ത ഗ്രാമങ്ങളിലേക്ക് പോകണം …

പനങ്കള്ള് വെട്ടി ജീവിച്ചിരുന്നവര്‍ തൊണ്ണൂറും  തൊണ്ണൂട്ടനജ്ജിലും എത്തി നില്‍ക്കുന്നു  .. .

 

വീടിന്‍റെ മുറ്റത്തെ അലങ്കരിച്ചിരുന്ന തുളസിത്തറ  പാടെ അപ്രത്യക്ഷമായി എന്ന് പറയാം …നമുക്ക് മുന്‍പ് ജീവിച്ചിരുന്നവര്‍ മരുന്നിനായും ഐശ്വര്യത്തിന്‍റെയും പേരില്‍  നിലനിര്‍ത്തിപോന്ന  തുളസിത്തറ  നമുക്ക് ഒരു അധികപ്പറ്റായി തോന്നിയിരുന്നുവെന്ന് വേണം കരുതാന്‍ 

 

ഇലയടയും  ഇടനയിലയടയും അതികം താമസിയാതെ ചരിത്ത്രത്തില്‍ അന്തിയുറങ്ങും …….  

 

 

എനിക്കുറപ്പുണ്ട്  നിങ്ങളില്‍ പലരും” ഇടനയില ”  എന്ന പേരുതന്നെ ചിലപ്പോള്‍ കേട്ടിരിക്കില്ല … ഒരുകാലത്ത് പിസക്കും ബര്‍ഗ്ഗറിനും  മുന്‍പ് നമ്മുടെയൊക്കെ നാലുമണിപ്പലഹാരമായിരുന്നു ഇടനയില കൊണ്ടുണ്ടാക്കിയ അട …  അതിന്‍റെയൊന്നും സ്വാദിന്‍റെ ഏഴയലത്ത് എത്താന്‍ ഒന്നിനും കഴിയില്ല എന്ന് ആ അട  കഴിച്ചിരുന്നവര്‍ക്ക് അറിയാം …

ഇനിയും ഒരുപാടുണ്ട് …നമ്മളറിയാതെ അവ നമ്മെ വിട്ടു പിരിഞ്ഞുതുടങ്ങിയിരിക്കുന്നു …ആരും ചിലപ്പോള്‍ ഓര്‍ക്കാതെ അത്തരം കാഴ്ചകള്‍  ചരിത്രമാകുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത്  നമ്മുടെ സംസ്കാരം കൂടിയാണ് എന്ന ഓര്‍മ്മപ്പെടുത്തലോടെ  തല്‍ക്കാലം വിട 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on മായുന്ന കാഴ്ചകള്‍

വീണിടം വിഷ്ണുലോകം

— ഡയറിത്താളിലേക്ക്  ഒരേട്  —

 

“വീട്ടില്‍ നിന്ന് അതികം വിട്ടു നില്‍ക്കാത്ത കുട്ടിയാ …ആദ്യമായിട്ടാ   …”

ഇതുവരെയും  വീട്ടില്‍ നിന്നാ പഠിച്ചതൊക്കെ “

 

നിങ്ങളെ വിശ്വസിച്ചു ഏല്‍പ്പിക്കുന്നു  …. ഒന്ന് ശ്രദ്ധിക്കണം ……. ഇതുവരെ വഴക്ക് പറയാതെയാ വളര്‍ത്തിയത് …”

…ഒന്ന് ശ്രദ്ധിക്കണെ

ശരാശരി  നാട്ടിന്‍പുറത്തുകാരി  അമ്മയുടെ തേങ്ങല്‍ പ്രതിഫലിപ്പിച്ചു ഒരു   സ്ത്രീ ശബ്ദം എന്‍റെ   ശ്രദ്ധ തിരിച്ചു കടന്നുപോയി … ശബ്ദം കേട്ട ഭാഗത്ത്നിന്നും  നാണം കുണുങ്ങിയ  ഒരു ജോഡിക്കാല്‍പ്പാദങ്ങള്‍ അലക്ഷ്യമായി ഉള്‍വലിഞ്ഞു പുറക്കൊട്ടെടുത്തു …..ആ വിടവിലൂടെ അതിനപ്പുറത്തിരിക്കുന്ന ആ സ്ത്രീയെ ഞാന്‍ കണ്ടു …

നാട്ടിന്‍പുറത്തെ  പെണ്ണുകാണല്‍  ചടങ്ങിലാണോ ഞാനെന്ന് ഒരു  നിമിഷം ആശയക്കുഴപ്പത്തിലായി  …അല്ല ഇരുപത്തോന്നു വയസുകാരനായ , നഗരം കാണാതെ വളര്‍ത്തിയ  ഒറ്റ മോനെ ആദ്യമായി  ജോലിക്ക് കൊണ്ട്ചെന്നുവന്നു വിടാന്‍ വന്ന ഒരു രംഗത്തിനാണ് ഞാന്‍ സാക്ഷ്യം വഹിക്കുന്നത്  …….  അന്ജ്ജരയടി  പൊക്കത്തിലുള്ള ഒരു ചുള്ളനും  കൂടെ നാട്ടിന്‍പുറത്തുകാരായ  മാതാപിതാക്കളും

 തനി നാടന്‍ വീട്ടമ്മ …കൂടെ  ഭര്‍ത്താവുമുണ്ട് …. ഏതോ തുണിക്കടയുടെ കവര്‍ അവരുടെ വിറയ്ക്കുന്ന കൈകളികളില്‍  ഫാനിന്‍റെ കാറ്റിനെതിരെ ഇളകിക്കൊണ്ടിരിക്കുന്നത്  കണ്ടു ….കറങ്ങുന ഫാനിലേക്ക് ഞാന്‍ ഒന്ന് നോക്കി , ചൂട് കാറ്റാണോ അതില്‍നിന്നും പ്രവഹിക്കുന്നത് എന്ന് അവരുടെ മുഖത്ത് ഉരുണ്ടുകൂടിയ വെള്ളത്തുള്ളികള്‍ എന്നില്‍ സംശയം ജനിപ്പിച്ചു ….

 

മൂന്നു മുറികള്‍  ഉള്ള വിശാലമായ ഫ്ലാറ്റിന്‍റെ ചുമരുകളിലേക്ക്  അതിശയത്തോടെ അവര്‍ നോക്കി  …പതിയെ നടക്കാനാരംഭിച്ചു

” ഇവിടെ വെപ്പും കുടിയുമൊക്കെ  ഉണ്ടോ ”  പതിയെ ആ സ്ത്രീ ചോദിച്ചു …

 

കണ്ണാടിക്കൂടിനുള്ളില്‍  വിശ്രമിക്കുന്ന  സീസറിന്‍റെയും , മോര്‍ഫസിന്‍റെയും , റെഡ്‌ലെബലിന്‍റെയും കുപ്പികള്‍ കണ്ടിട്ടാണോ കുടിയുടെ കാര്യം ചോദിച്ചത്  എന്ന് ഭയന്നെങ്കിലും  ഒരു കാര്യം ഉറപ്പായി അല്ല ,  നാട്ടിന്‍പുറത്തെ ശൈലിയില്‍ പറഞ്ഞുപോയതാണ് ..

ഇല്ല …കിച്ചന്‍  ഉണ്ട് ഗ്യാസ് ഉണ്ട് …പക്ഷെ കുക്കിംഗ്‌ ചെയ്യാറില്ല

ഹ്മം ?  എന്താണ് പറഞ്ഞത് എന്ന ഭാവത്തോടെ അവര്‍ മുഖമുയര്‍ത്തി ..

അല്ല ..ഗ്യാസ് വരുന്ന കുഴല്‍ ഫ്ലാറ്റില്‍ അടുക്കളയില്‍ ഉണ്ട് ….പാചകം ചെയ്യാറില്ല …

അവര്‍ക്കപ്പോഴതു മനസിലായി ..ഗ്യാസ്‌ വരുന്ന ചുവപ്പ് കുഴല്‍ എടുത്തു പിടിച്ചു ചോദിച്ചു ..ഇതെന്താ …

ഞാന്‍ ഓര്‍ത്തു , മകനെ കൊണ്ട് വിടാന്‍ വന്നതോ അതോ പെണ്ണുകാണാന്‍ വന്നതോ ..എങ്കിലും അവരുടെ സംശയമകറ്റി

അതാണ്‌ ഗ്യാസ്‌ വരുന്ന കുഴല്‍ …നമ്മളിപ്പോ ആറാം നിലയില്‍ ആണ്, താഴെ ഭൂമിക്കടിയില്‍  വലിയ ഗ്യാസ്‌ സിലിണ്ടര്‍ ഉണ്ട് …..നമ്മള്‍ കറന്റ്  ഉപയോഗിക്കുന്നതുപോലെ മാസംതോറും  പൈസ കൊടുത്താല്‍ മതി …

അത്ഭുതത്തോടെ അവര്‍ അടുത്ത മുറികളിലേക്ക് കടന്നു

അവിടവിടെയായി ഒരു ബാച്ചിലര്‍ ജീവിതത്തിന്‍റെ അടയാളങ്ങള്‍ അലക്ഷ്യമായി  ചിതറിക്കിടന്നിരുന്നു , അതിലൂടെ  ഒരു ഓട്ടപ്രദക്ഷിണം നടത്തി അവര്‍ പറഞ്ഞു …

മോന്‍ ഇതേവരെ എവിടേം പോയി താമസിച്ചിട്ടില്ല ..അവന്‍ ഒരു നിശബ്ദനാണ് ….ആരോടും ഒന്നും മിണ്ടില്ല ……

മുഴുമുപ്പിക്കാന്‍ വിടാതെ ഞങ്ങള്‍ പറഞ്ഞു , ” ശ്രദ്ധിച്ചോളാം  “

നിങ്ങളെന്താ ഇവനെ ഇവിടെ കെട്ടിച്ചുവിട്ടു പോകുകയാണോ എന്ന് ചോദിക്കാന്‍  മനസ് പറഞ്ഞെങ്കിലും , എല്ലാം ഉള്ളിലൊതുക്കി …കാരണം പാവം അവര്‍ പുറം ലോകം അതികം കാണാത്ത ഒരു നാട്ടിന്‍പുറത്തെ വീട്ടമ്മ   …ഹ്മം

അതിനിടയില്‍ അവന്‍റെ അച്ഛന്‍ കണാടിക്കൂടിലിരിക്കുന്ന നീല നിറമുള്ള സീസര്‍കുപ്പി കണ്ടു …

“യേയ്   അത് ഇവിടെ മുന്‍പ് താമസിച്ചിരുന്നവരുടെയാ ”  എന്ന് പറഞ്ഞോപ്പിച്ചു..    അതൊരു കല്ല്‌ വച്ച നുണയാണെന്ന് എല്ലാര്‍ക്കും അറിയാമെങ്കിലും   ഒരു സമാശ്വാസപ്പെടുത്തല്‍    …

 എല്ലാ മുറികളും ഓടിനടന്നവര്‍ കണ്ടു …ഇടക്ക് പറഞ്ഞു , എത്ര വലിയ വീട് …

 

“അയല്‍ക്കാര്‍ കൊണവത്തുള്ളതാണോ    ..? ” വീണ്ടും അവരുടെ ആശങ്ക ..

ഒരു മണിക്കൂറിലതികം പറഞ്ഞാലും ഫ്ലാറ്റ് ജീവിതത്തെക്കുറിച്ച് അവര്‍ക്ക് പിന്നെയും ചോദ്യങ്ങള്‍ ഉണ്ടാകും  എന്നുറപ്പുള്ളതുകൊണ്ട്  പറഞ്ഞു

 

ഇവിടിപ്പോ എട്ടു നിലയിലായി മുപ്പത്തിരണ്ട് വീട്ടുകാര്‍ താമസിക്കുന്നു …അവര്‍ ആരൊക്കെയാണെന്ന് അറിയില്ല …ചിലരെ കണ്ടിട്ടുണ്ട് ….ഞങ്ങള്‍ കല്യാണം കഴിയാത്ത പിള്ളേര്‍ ആയതുകൊണ്ട് ഒരു പരുന്തിനെ നോക്കുന്നപോലെയേ നമ്മളെ നോക്കാറുള്ളൂ …പറഞ്ഞുനിര്‍ത്തി

ഓ , അത് ഒരു കണക്കിന് നല്ലതാ  എന്ന് പറഞ്ഞു അവര്‍ തിരിച്ചുചെന്നിരുന്നു ..

എന്നാല്‍പ്പിന്നെ ഞങ്ങള്‍ പോട്ടെ മോനെ  ..മകന് നേരെ നീണ്ട കണ്ണുകള്‍ക്ക്‌ വാതില്‍തുറന്നു അവന്‍ മറുപടി നല്‍കി

ആ അച്ഛനുമമ്മയെയും റെയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ടുവിടുന്നതല്ലേ മര്യാദ , പോരാത്തതിന് അവര്‍ ഇവിടെ ആദ്യമാ  …   അതുകൊണ്ട്  അവരെ അനുഗമിച്ചു ….

യാത്രയില്‍ ഉടനീളം അവര്‍ പറഞ്ഞു …മോനെ സങ്കടം അറിയാതെയാണ് വളര്‍ത്തിയത് ….അവന്‍ ആരോടും ഒന്നും മിണ്ടില്ല …….നിങ്ങളെകൂടെയാണല്ലോ എന്ന് മാത്രമാണ് ആകെ ഒരു ആശ്വാസം .. ഒറ്റമോനാണ് ..അതിന്‍റെ  ലാളനയും  ഉണ്ടെന്നു കൂട്ടിക്കോളൂ  ..

വിട പറയാന്‍ നേരവും  അവര്‍ അതുതന്നെ മന്ത്രിച്ചു … ഒടുക്കമോടുക്കം ആ വാക്കുകള്‍ ആവര്‍ത്തിക്കുന്നത് കേട്ട് ഞങ്ങള്‍ക്ക് ബോറടിച്ചുതുടങ്ങി .. മടക്കയാത്രയില്‍ ഞാന്‍ ഓര്‍ത്തു …അവന്‍ ഭാഗ്യവാന്‍ …. ജോലി സങ്കടിപ്പിച്ചു കൊടുക്കാന്‍ വീട്ടുകാര്‍ ഉണ്ട് … ഞാന്‍ സ്വന്തം വീട്ടുകാരെ ഓര്‍ത്തു ..എന്താണ് പഠിച്ചിരുന്നതെന്നുപോലും അവര്‍ക്കറിയില്ല ..ഇപ്പോള്‍ എന്ത് ജോലി ചെയ്യുന്നു എന്നുപോലും അവര്‍ക്കറിയില്ല … ഇതിനു ഒരു അപവാദം എന്ന് പറയുന്നത് ഇടക്ക് എവിടേക്കോ അലക്ഷ്യമായി നോക്കി മന്ത്രിക്കാറുള്ള അച്ഛന്‍ മാത്രമാണ് ..

നിനക്ക് വേണമെങ്കില്‍  പഠിക്കുക …ഞാന്‍ കഷ്ട്ടപ്പെടുന്നത് കാണുന്നുണ്ടല്ലോ .. വിളക്ക്മാടത്തിന്‍റെ  മേല്‍ തിരുകിവെച്ചിരിക്കുന്ന സ്വര്‍ണ്ണപ്പണയ കടലാസുകള്‍ ചൂണ്ടി പറയാറുണ്ടായിരുന്നു …

അമ്പത് ഇന്‍റെര്‍വ്യൂ വരെ പോയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു ..അങ്ങനെ ജോലി തേടി ഒന്നരകൊല്ലം അലഞ്ഞു ..

 ഇവന്‍ സുകൃതം ചെയ്തവന്‍ …ജീവിതത്തില്‍ കഷ്ടപാട് അറിയാതെ വളര്‍ന്നവന്‍ …അവന്‍റെ മുഖം കാണുമ്പോള്‍ വീട്ടില്‍ തണലത്തു വച്ചു വളര്‍ത്തുന്ന മണിപ്ലാന്‍റിനെ ഓര്‍മ്മ വരുന്നു … 

അത് കഴിഞ്ഞു ദിവസം  ഒന്ന് രണ്ടായിരിക്കുന്നു  ..അവന്‍റെ വരവോടെ ഒരു ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു , “എന്തിനാണ് വര്‍ഷങ്ങള്‍ നീണ്ടു നമ്മള്‍ വേണ്ടാത്ത കുറെ ചപ്പുചവറുകള്‍ പഠിക്കുന്നത് എന്നെപ്പോഴും ചിന്തിച്ചിട്ടുണ്ട് …  വര്‍ഷങ്ങള്‍ നീണ്ട വിദ്യാഭ്യാസത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഒരുപാടൊക്കെ പഠിക്കുന്നു … 

എങ്ങനെ മറ്റുള്ളവരോട്  അഡ്ജസ്റ്റ്  ചെയ്യാം …ഷെയറിംഗ് …ഒരുമ … കുറേപ്പേര്‍ ചേര്‍ന്ന ചുറ്റുപാടില്‍ എങ്ങനെ മറ്റുള്ളവരെ മുഷിപ്പിക്കാതെ കഴിഞ്ഞു പോകാം ..  അങ്ങനെ ഒരുപാടൊരുപാട്  … 

അവനിതോന്നും അറിയില്ല …

…അവര്‍ പോയ ഉടനെ കാലിനു മീതെ കാലേറ്റി പേപ്പറും എടുത്തുപിടിച്ചുകൊണ്ട് സെറ്റിക്ക് മേല്‍ ഇരുന്നു ആരെയൊക്കെയോ ഫോണ്‍ ചെയ്തു അമ്പരപ്പ് തന്നു തുടങ്ങിയ സഹവാസം തുടരുന്നു … 

സഹിക്കാവുന്നതിന്‍റെ നെല്ലിപ്പലകയില്‍ എത്തിനില്‍ക്കുന്നെങ്കിലും , നാട്ടിന്‍പുറത്തെ അവന്‍റെ അമ്മയുടെ മുഖ ഓര്‍മ്മ  വരുന്നു … അവനെ വഴക്ക് പറയരുത് … വിഷമിപ്പിക്കരുത്  …

എവിടെച്ചെന്നു നില്‍ക്കും എന്നറിയാതെ  നിമിഷങ്ങള്‍ കൊഴിയുന്നു ….

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in കഥ/കവിത | Tagged | Comments Off on വീണിടം വിഷ്ണുലോകം

ഇങ്ങനെയും ഒരു പരൂക്ഷ :)

പരീക്ഷക്കായി വിമാനം വരെ തടഞ്ഞിടുക …  ടാക്സിയില്‍ അന്നെ ദിവസം  ഒരു ഫ്രീ സഞ്ചാരം അങ്ങനെയും  ലോകത്തില്‍ ഒരു സ്ഥലമുണ്ട്  …

ജീവിക്കാന്‍ വിദ്യാഭ്യാസം വേണമെന്നില്ലെന്നും , കാശുകാരനാകാന്‍ കോളേജിന്‍റെ  പടി കയറണം ഇല്ലെന്നും നമ്മള്‍ വാദിക്കുന്ന ഈ കാലത്തും  വിദ്യാഭ്യാസത്തെ  ഏറ്റവും പ്രാധാന്യം നല്‍കി വരുന്ന ഒരു സ്ഥലമുണ്ട് ….

ഒരു പരീക്ഷ , ഒരാളുടെ തുടര്‍ന്നങ്ങോട്ടുള്ള  ജീവിതം മാറ്റിമറിക്കാന്‍ പോന്നത് ..അഞ്ചു വയസുമുതല്‍  അതിനായുള്ള ശ്രമം …പത്ത് വര്‍ഷങ്ങളിലതികം നീളുന്ന തയാറെടുപ്പ് …  പരീക്ഷ ദിവസം  വിമാനം വരെ  പറക്കില്ല, തിരക്ക് ഒഴിവാക്കാന്‍  ഓഫീസുകള്‍   വൈകി തുറന്നു നേരത്തേ അടക്കും  …വാഹനം ഉപയോഗിക്കുമ്പോള്‍  ആരും ഹോണ്‍  മുഴക്കില്ല …പരീക്ഷ നടക്കുന്ന സ്ഥലത്തിനടുത്ത് പാര്‍ക്കിംഗ് അനുവദനീയമല്ല …അങ്ങനെയും ഒരു സ്ഥലം ഈ ലോകത്തുണ്ട്  🙂

 

കൊറിയയിലാണ് സംഭവം ….

പതിനെഴുകാരായ കൊറിയക്കാരെ സംഭന്ധിച്ചു  നവംബര്‍ രണ്ടാം ആഴ്ചയിലെ വ്യാഴാഴ്ച    ജീവന്‍ മരണ പോരാട്ടത്തിന്‍റെതാണ് …രാവിലെ എട്ടരക്ക് ആരംഭിച്ചു പകലന്തിയോളം നീണ്ടു വൈകിട്ട് ആറിന് തീരുന്ന  College Scholastic Ability Test (CSAT)   പരീക്ഷ  തുടര്‍ന്നങ്ങോട്ട് അവരുടെ ജീവിതം മാറ്റി മറിക്കാന്‍ പോന്നതാണ് …ചെറുപ്പത്തില്‍ത്തന്നെ  ഈ പരീക്ഷക്കുള്ള തയാറെടുപ്പുകള്‍ നടത്തിത്തുടങ്ങും … കൊറിയക്കാര്‍ ഇതിലെ ഉയര്‍ന്ന ഗ്രേഡിനായി  എന്തുതരം വിട്ടുവീഴ്ച്ചക്കും തയാറാകും …ഒരു കൈയില്‍ എണ്ണിയാല്‍ ഒതുങ്ങുന്ന ഒരു പറ്റം കോളേജില്‍ അഡ്മിഷന്‍  മേടിക്കുക എന്നതാണ് അഞ്ചുവയസ്‌  ആയിരികുംപോള്‍  മുതല്‍ അവരില്‍ കുത്തിനിറക്കപ്പെടുന്നത് ..ഈ പരീക്ഷയെ വ്യത്യസ്തമാക്കുന്നത് ..

അന്നേ ദിവസം സ്കൂളിനടുത്തുകൂടെ  ആരും വിമാനം പറപ്പിക്കില്ല…

അമ്പലങ്ങളില്‍ / പള്ളികളില്‍ പരീക്ഷ എഴുതാന്‍ പോകുന്നവരുടെ ചിത്രം വെച്ചു പ്രത്യേക പ്രാര്‍ത്ഥനയുണ്ടാവും …

കൊറിയന്‍ ഓഫീസുകള്‍ വൈകി തുറന്നു നേരത്തേ അടക്കും 

സ്റ്റോക്ക്‌മാര്‍ക്കറ്റ്  പോലും  വൈകി തുറന്നു നേരത്തേ അടക്കും 

അത്രയും എമര്‍ജന്‍സി അല്ലാതെ ആരും ഹോണ്‍ മുഴക്കരുത് ..അമിത വേഗതയില്‍ അന്നേ ദിവസം ആരും വാഹനം ഓടിക്കരുത് 

സ്കൂളിനടുത്ത് പാര്‍ക്കിംഗ് പാടില്ല 

അന്നെ ദിവസം ഒരു വിധ സമരകൊലാഹലങ്ങലോ പാടില്ല 

പരീക്ഷ എഴുതുന്നവര്‍ക്ക്  ടാക്സിയില്‍   ഫ്രീ ലിഫ്റ്റ്‌ 

പള്ളികളിലും അമ്പലങ്ങളിലും  മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന വഴിപാടും പൂജകളും …

 

അങ്ങനെ ഒരുപാട് കാരണങ്ങള്‍   ഈ പരീക്ഷയെ വ്യത്യസ്തമാക്കുന്നു 🙂

 

എന്‍ട്രന്‍സ് പരീക്ഷാചോദ്യപേപ്പര്‍  മോഷ്ടിക്കപ്പെട്ടു …  ഉത്തരക്കടലാസ്‌ പെരുവഴിയില്‍ എന്നിങ്ങനെയുള്ള പത്ര  വാര്‍ത്തകള്‍ നമ്മെ ഉണര്‍ത്തുന്ന നമ്മുടെയവിടെ ഇത്തരം പരീക്ഷകള്‍  ഒരു അത്ഭുതം ആയിരിക്കാം .എന്നോര്‍ത്തുകൊണ്ട് തല്ക്കാലം വിട  … 

 

 ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | 2 Comments

നിനവുകള്‍ …

ഹ്മം എന്താണ് വേണ്ടത് ?  എന്ന മുഖഭാവത്തോടെ കണ്ണട വെച്ച  നാല്‍പ്പതുകാരിയുടെ കണ്ണുകള്‍ അയാള്‍ക്ക് നേരെ നീണ്ടു

എണ്ണയില്‍ പൊരിഞ്ഞു തുടങ്ങിയ കുരുമുളകിട്ട ഉഴുന്നുവടയുടെ മണം അവിടവിടെ  പരന്നുതുടങ്ങിയിരുന്നു  …ഒരറ്റത്ത് ആരുടെയൊക്കെയോ വിശപ്പിനെ പശയിട്ടു ഒട്ടിച്ചു നിര്‍ത്താനെന്നവണ്ണം പൊറോട്ട അടിച്ചു കൊണ്ടിരുന്നു ….

അവിടവിടെയായി നരച്ചുതുടങ്ങിയ കുറ്റിരോമം നിറഞ്ഞ  മുഖത്തിലെ കുഴിഞ്ഞകണ്ണുകള്‍ ഒരു നിമിഷം അവരുടെ മുഖത്തുടക്കി പതിവുള്ള  ഉത്തരം ദൃഡമായി പറഞ്ഞു ….

ശാന്തി  … ശംഭു ….  വില്‍സ്   ..ഹ്മം ….. ഒരു കട്ടന്‍ ചായെന്‍റെ വെള്ളോം രസവടയും

[ ***ശാന്തി /ശംഭു  = ഒരു തരം  പാന്‍പരാഗ് ****]

അതിനിടയില്‍ ഒരു ഗ്ളാസ് ചൂടന്‍ കട്ടനും , രസവടയും നിറച്ച ഒരു പ്ലേറ്റ് അയാളുടെ മുഖത്തിനു നേരെ നീണ്ടു ..നിന്നുകൊണ്ട് തന്നെ അത് മുഴുവന്‍ തീര്‍ത്തു   കടലാസില്‍ കൈതുടച്ചു  ആ കടലാസ് ഇടതുകൈയിലുള്ള സഞ്ചിയിലെക്കിട്ടു  ..

അന്‍പതിന്‍റെ  നോട്ടെടുത്ത് മേശപ്പുറത്ത് വെച്ച് മാറി നിന്നു … ആ സ്ത്രീ മേശ തുറന്നു കുറെ പാന്‍പരാഗും  സിഗാറും നിറഞ്ഞ ഒരു പൊതി അയാള്‍ക്ക് നേരെ നീട്ടി  …  അത് വാങ്ങുമ്പോള്‍  കുഴിഞ്ഞ കണ്ണുകള്‍ പൊങ്ങിവരുന്നതായി  പലപ്പോഴും തോന്നിയിട്ടുണ്ട് …ഒരാര്‍ത്തിയോടെ അത് വാങ്ങി നിമിഷനേരം കൊണ്ട് രംഗം ശൂന്യമാക്കി …ആ സ്ത്രീ മറ്റാരെയോ വിളിച്ചു കൌണ്ടറിലിരുത്തി   എഴുന്നേറ്റു അടുക്കളയിലേക്കു പോയി ..

രാവിലെ ഭക്ഷണം കഴിക്കുനതിനിടയില്‍ അതൊരു പതിവുള്ള കാഴ്ചയാണ് …പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് ആ സ്ത്രീ വടയുടെയും ചായയുടെയും പൈസ ഒഴിച്ചു ബാക്കിയുള്ള പൈസക്ക് മുഴുവന്‍ ഒരു പൊതി കൊടുക്കുന്നതെന്ന് ..ദിവസവും അര മണിക്കൂര്‍ മാത്രമേ ആ സ്ത്രീയെ കൌണ്ടറില്‍ കാണാറുള്ളൂ …

 നേരത്തേ കണ്ട കണ്ണ് കുഴിഞ്ഞയാളെ ഞാന്‍ ഇടക്കിടെ കാണാറുണ്ട് … റോഡിലെ ചപ്പു ചവറും  കുപ്പിയും പെറുക്കി ആക്രിക്കടയില്‍ കൊടുക്കുന്നതോ , ഗ്യാസ് സിലിണ്ടര്‍ ചുമന്നു നടന്നു പോകുന്നതോ .. അങ്ങനെ ഒരുപാട് സ്ഥലത്ത് വിവിധ വേഷങ്ങളില്‍ ഒരേ മുഖഭാവത്തോടെ കണ്ടിട്ടുണ്ട് … പൈസ കൊടുത്താല്‍ എന്തും ചെയ്യുന്ന ഒരു ഭ്രാന്തന്‍ എന്നാണ് കുറേപ്പേര്‍ അയാളെക്കുറിച്ച് പറഞ്ഞിരുന്നത് ..മറ്റുചിലര്‍ പറഞ്ഞു  , സ്വന്തമായി ഒരു ഹോട്ടലും മൊന്ജ്ജത്തി ഭാര്യയുമുണ്ടായിട്ടും  ജീവിക്കാനറിയാത്ത പൊട്ടന്‍  …  എലാവര്‍ക്കും ഒരു കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല ..അയാള്‍ ഒരു കിറുക്കനാണ് …. അതിനവര്‍ക്ക് നിരത്താന്‍ ന്യായഗതികള്‍ നിരവധിയാണ് …

നേരത്തേ കണ്ട സ്ത്രീ അയാളുടെ ഭാര്യയും , ആ ഹോട്ടല്‍ അയാളുടെ സ്വന്തവുമാണത്രേ …പക്ഷെ ദിനം മുഴുവന്‍ കുപ്പ പെറുക്കിയും നാട്ടുകാര്‍ ആവശ്യപ്പെടുന്ന ചില്ലറ ജോലികള്‍ കാശിനു ചെയ്തു കൊടുത്തും മുഴുകും …ഇടക്കെപ്പോഴേങ്കിലും വല്ലതും  കഴിച്ചാല്‍ ആയി …ദിവസവും രാവിലെ കുറെ സിഗരറ്റും പാനും വാങ്ങി ആര്‍ത്തിയോടെ വലിച്ചു കീറി വെള്ളച്ചാലിലേക്ക് എറിയുമത്രേ ..കുറെ നിമിഷം അത് നോക്കി നില്‍ക്കും ..ദിവസവും രാവിലെ സ്വന്തം ഭാര്യയെ കാണാന്‍കൂടിയാണ് പോകുന്നത് എന്ന് ചിലര്‍ പറയാറുണ്ട്‌ ..കുളിച്ചൊരുങ്ങി  പൂ തലയില്‍ച്ചൂടിയെ ആ സ്ത്രീയെ എല്ലാവരും കാണാറുള്ളൂ …

മറ്റു ചിലര്‍  പറയുന്നു , അവര്‍ക്ക് ഒരു മകനുണ്ടായിരുന്നെന്നും  ചെറുപ്പത്തിലെ അവസാന നാളുകള്‍ കാന്‍സര്‍ സെന്‍ററില്‍ ആയിരുന്നു എന്നുമാണ് … ചെറുപ്പത്തില്‍ ഒരുപാട് സിഗരറ്റ് വലിക്കുന്നത് കണ്ടപ്പോള്‍ , ഒരു ദിവസം അവനെ ഒരു റൂമില്‍ പൂട്ടിയിട്ടത്രേ , കൂടെ  അനേകം സിഗരറ്റ് പാക്കറ്റുകളും …കുറെ മണിക്കൂറുകള്‍ കഴിഞ്ഞു ആരോ ബലമായി മുറി തുറന്നു നോക്കിയപ്പോള്‍ കണ്ടത് കുറെ പുകയും ബോധമറ്റു കിടക്കുന്ന അയാളുടെ മകനെയുമാണത്രേ ….

ചിലപ്പോള്‍ സ്വയം അധ്വാനിച്ചു  ഓരോരോ സിഗരറ്റ് പാക്കറ്റുകളും നശിപ്പിക്കുമ്പോള്‍ ,എരിയുന്ന നിനവുകളില്‍ നിന്നും അല്‍പ്പം ആശ്വാസം ലഭിക്കുന്നുണ്ടാകാം …അല്ലെങ്കില്‍ ഇനിയുള്ള ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ഇങ്ങനെ  ആലോചിച്ചുറച്ചിരിക്കാം ….

എരിഞ്ഞു തുടങ്ങിയ ചിതക്കരികില്‍  നില്‍ക്കുംപോഴും നിനവുകള്‍ വെന്തെരിയാത്തതെന്തുകൊണ്ട് എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ..…കേട്ടത് വിശ്വസിക്കണോ കണ്ടത് അവിശ്വസിക്കണോ എന്നറിയാത്ത കാലം 

 

ഞാന്‍ അയാളെ ഇനിയും കാണും … ലക്ഷ്യമില്ലാത്ത എന്‍റെ ജീവിതവഴിത്താരയില്‍ ഇങ്ങനെയും  കുറച്ചു കാഴ്ചകള്‍     🙂

 

 ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in കഥ/കവിത | Tagged | 2 Comments

മുല്ലപ്പെരിയാറും സര്‍ക്കാരുകളും

കഴിഞ്ഞ കുറച്ചു കാലങ്ങളായി മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചും  അപകടാവസ്ഥയെക്കുറിച്ചും   കേള്‍ക്കുന്നു …ചരിത്രത്തിലൂടെ ഒരെത്തിനോട്ടം മാത്രമാണ് ഈ ലേഖനം …

മുല്ലപ്പെരിയാര്‍ ……പെരിയാറിന്‍റെ തീരത്ത് ഏകദേശം 116 വര്‍ഷങ്ങള്‍ക്കുമുന്‍പ്  ( 1895 ല്‍ )  999 വര്‍ഷത്തെ നിബന്ധനയോടെ കേരള  മണ്ണില്‍  ബ്രിട്ടീഷുകാരാല്‍  സൃഷ്ടിക്കപ്പെട്ട   ,തമിഴ്നാടിന് നിയന്ത്രണമുള്ള ഒരു തടയണയാണെന്ന് പറയാം ..

244 കിലോമീറ്റര്‍ നീളത്തിലുള്ള പെരിയാര്‍ നദിയെയും  അതിന്‍റെ തന്നെ സൃഷ്ടിയായ മുല്ലയാറിനെയും  കല്ലുകളും സുര്‍ക്കിയും ( കല്ലും , ചക്കരയും കുറെ രാസവസ്തുക്കളും ചേര്‍ന്നത്‌ ) കൊണ്ട്  തടഞ്ഞുനിര്‍ത്തിയ   വെള്ളക്കെട്ടാണ് മുല്ലപ്പെരിയാര്‍ ..( മുല്ലയാര്‍ + പെരിയാര്‍ ) ..

ഒന്നുകൂടെ വ്യക്തമാക്കുകയാണെങ്കില്‍  കേരളത്തിലെ   8100  ഏക്കര്‍ സ്ഥലത്ത്   പെരിയാര്‍ നദിയിലെ വെള്ളം തടഞ്ഞുവെച്ചു  തമിഴ്നാടിലെ നാലു ജില്ലയിലെ  അനെകായിരത്തിനു കുളിക്കാനും കുടിക്കാനും ,കറണ്ട് ഉണ്ടാക്കാനുമായി   തമിഴ്‌നാടിലെ സര്‍ക്കാരിനാല്‍ നിയന്ത്രിതമായ  ഡാം ആണ് മുല്ലപ്പെരിയാര്‍      🙁  

അതിശക്തമായ വെള്ളക്കെട്ടില്‍ ആദ്യത്തെ ഡാം  ഒളിച്ചുപോയതിനെത്തുടര്‍ന്ന് 1895 ല്‍   കല്ലും പഞ്ഞ്ജാരയും വേറെ കുറെ രാസവസ്തുക്കളും ചേര്‍ത്ത് ഉണ്ടാക്കിയെടുത്ത ഒന്നാണിത് …ഡാമിലെ വെള്ളം  തമിഴ്നാട്ടിലെ മധുര, തേനി ,രാമനാഥപുരം , ശിവഗംഗ എന്നീ ജില്ലകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു വരുന്നു …

ഡാം അപകടസ്ഥിതിയിലാണെന്നും  അതുകൊണ്ട് , കേരളത്തിന്‍റെ ഘജനാവില്‍നിന്നു  പണം മുടക്കി വേറൊരു ഡാം പണിത് തരാമെന്നു പറഞ്ഞിട്ടും  വിസമ്മതിക്കുകയാണ് അവിടുത്തെ രാഷ്ട്രീയക്കാര്‍  ..മാറ്റത്തിനായി കഴിഞ്ഞ മുപ്പതിലതികം വര്‍ഷമായി  കേരളം ക്ഷമയോടെ കാത്തിരിക്കുന്നു …

ചരിത്രം 🙂

..ചുരുക്കിപ്പറയാം

ട്രാവന്‍കൂര്‍ രാജാവിനാല്‍   999 വര്‍ഷ കാലയളവില്‍ നീട്ടിയെഴുതപ്പെട്ട  1886 ലെ ഒരു ഉടമ്പടിയോടെയാണ് മുല്ലപ്പെരിയാര്‍  ഡാം ചരിത്രം ആരംഭിക്കുന്നത്… ബ്രിട്ടീഷുകാര്‍ വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിനോടുവില്‍  രാജാവിനെക്കൊണ്ട് 999 വര്‍ഷത്തെ ഒരുടമ്പഡി സമ്മതിപ്പിച്ചെടുക്കുകയായിരുന്നു എന്ന് പറഞ്ഞാലും അശേഷം തെറ്റില്ല ..

രാജാവ്‌  8100  ഏക്കര്‍ സ്ഥലം വിട്ടുകൊടുക്കണം …അതില്‍ അവര്‍ ഡാം കെട്ടി പരിപാലിച്ചു വെള്ളമെടുത്ത്‌ അങ്ങനെ ജീവിക്കും .. ..പകരം  ഒരു ഏക്കറിനു അഞ്ചുരൂപ വെച്ച് കേരള സര്‍ക്കാരിനു തരും  🙂   ഉടമ്പടിയില്‍ രാജാവും ബ്രിട്ടിഷ് അധികാരികളും തമ്മില്‍ ആയിരുന്നതുകൊണ്ട് സ്വാഭാവികമായി  ഭാരത സ്വാതന്ത്ര്യത്തോടൊപ്പം അതും അസാധുവാകേണ്ടതാണ്  …പക്ഷെ …..

വായിച്ച  താളുകള്‍ ശരിയാണെങ്കില്‍  ആ ഉടമ്പടി പരിഷ്കരിക്കാന്‍  പിന്നീട് വന്ന സര്‍ക്കാരുകള്‍ കുറെ ശ്രമം നടത്തി …ഒന്നും നടന്നില്ല … വര്‍ഷങ്ങള്‍  നീണ്ട പ്രയത്നത്തിനോടുവില്‍  അച്യുതമേനോന്‍  മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1970 ല്‍  ആ ഉടമ്പടി തിരുത്തിയെഴുതപ്പെട്ടു ..അതിന്‍പ്രകാരം  ഏക്കറിനു മുപ്പതുറുപ്പിക   സ്ഥല വാടകയും വൈദ്യുതി  ഉണ്ടാക്കിയെടുക്കുന്നതിനു പ്രതിഫലമായി  പന്ത്രണ്ടുറുപ്പികയും വെച്ചു തരും …അങ്ങനെ കഴിഞ്ഞ അമ്പത് വര്‍ഷമായി  2.5   ലക്ഷം രൂപ ടാക്സ്‌ ആയും    7.5 ലക്ഷം രൂപ യും അടച്ചു വരുന്നു    … ( കണക്കുകള്‍ ശരിയാണെങ്കില്‍ എണ്‍പതിനായിരം കോടി രൂപയുടെയോ ചിലപ്പോള്‍ അതിലും കൂടുതലോ പ്രയോജനം അവര്‍ അനുഭവിച്ചു വരുമ്പോഴാണ് കേരളത്തിലെ ജീവിതങ്ങള്‍ക്ക്    പത്തുലക്ഷം അടച്ചു അവര്‍ മനുഷ്യതരഹിതമായ നിലപാടെടുക്കുന്നത് …

കേരളത്തിലെ അനേകലക്ഷം  ജീവന്‍ അപകടത്തിലാണെന്നും പഴയ ഉടമ്പടി നിര്‍ബന്ധിച്ചു എഴുതിപ്പിച്ചതാണെന്നും  ഭൂമികുലുക്കത്തിന്‍റെ  പശ്ചാത്തലത്തില്‍ കേരളം വാദിക്കുമ്പോള്‍ എന്നോ എഴുതപ്പെട്ടു പോയ ലോകത്തില്‍ എവിടെയും കേട്ട് കേള്‍വിയില്ലാത്ത  കരാറും 1970 ല്‍  ഉടമ്പടി തിരുത്തിയെഴുതിയതുമൊക്കെപ്പറഞ്ഞു മറുവാദഗതികള്‍ ഉന്നയിക്കുകയാണ് തമിഴ്‌നാട്‌ സര്‍ക്കാര്‍ …

155 അടി ഉയരമുള്ള ഡാമില്‍   ഇപ്പോള്‍ 136 അടി വെള്ളം ഉണ്ട്  …ഈ ലേഖനം  എഴുതിക്കൊണ്ടിരിക്കുമ്പോള്‍  ( 24/11/2011  വ്യാഴം പുലര്‍ച്ച ഒരു മണി പത്ത് മിനിട്ട് ) പതിനാറു അടി വെള്ളം തുറന്നു വിടും എന്നിട്ട് 120 അടിയാക്കും എന്നൊക്കെയുള്ള വാര്‍ത്ത മിന്നി മറയുന്നു…. 

2006 ലെ സുപ്രീംകോടതി വിധിയനുസരിച്ചു   142 അടിവരെ വെള്ളം ഡാമില്‍ നിര്‍ത്താം എന്ന്  തമിഴ്നാട് വാദിക്കുമ്പോള്‍  നമുക്ക് ചൂണ്ടിക്കാട്ടാന്‍   സമീപകാലത്തെ നിരവധി  ഭൂമികുലുക്കങ്ങളും  ചോര്‍ന്നൊലിക്കുന്ന വിണ്ടു തുടങിയ ഡാമുണ്ട്  … മറു വാദഗതി ഉന്നയിക്കാന്‍ അവര്‍ക്ക്  ലോകത്ത് എവിടെയും കേട്ടുകേള്‍വിയില്ലാത്ത ആയിരം വര്‍ഷത്തെ പാട്ടക്കരാര്‍ ഉണ്ട് ….നമുക്ക് സുരക്ഷ നിങ്ങള്‍ക്ക് വെള്ളം എന്നൊക്കെപ്പറഞ്ഞ് നോക്കിയെങ്കിലും തമിഴ്നാട് സര്‍ക്കാര്‍ കേള്‍ക്കുന്ന വട്ടമില്ല ..

ഡാം പൊട്ടി ലക്ഷങ്ങള്‍  മരിച്ചാല്‍ ആര് സമാധാനം പറയും എന്ന് നമ്മള്‍ ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് “ഡാം 999” എന്ന സിനിമ ഇന്ത്യ ആകെമാനം നിരോധിക്കണം …ആ സിനിമ വെറുതേ ഭീതി പരത്തുകയാണ് എന്നാണ് …തമിഴ്നാട്ടില്‍ ആ സിനിമ റിലീസ്‌ നിരോധിച്ചു …ഇന്ത്യ മൊത്തം നിരോധിക്കാന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി കാത്തിരിക്കുകയാണ്  …കേരള സര്‍ക്കാര്‍ കാശുമുടക്കി എടുത്ത പടമാണ്‌ അതെന്നാണ് അവരുടെ വാദം … ..സിനിമ റിലീസ് ആയില്ലെങ്കിലും കാണേണ്ടവര്‍ കാണും എന്നോ , സാഹചര്യത്തെ കുറച്ചുകൂടെ പക്വതയോടെ സമീപിക്കണമെന്നോ തമിഴ്നാടിനെ ഓര്‍മ്മപ്പെടുത്താന്‍ നമ്മള്‍ ഉണ്ടെങ്കിലും അത് മനസിലാക്കാന്‍ അവര്‍ക്ക് വിദ്യാഭ്യാസം ഇല്ലാതെ പോകുന്നതാണ് ഇവിടുത്തെ യഥാര്‍ത്ത പ്രശ്നം 

തമിഴ്നാട് സര്‍ക്കാരിനെ  സംഭന്ധിച്ചു  ഇതൊരു അഭിമാന പ്രശ്നമാണ് …. എങ്ങാനും ഡാം ഉണ്ടാക്കാന്‍ അവരുടെ  ഏതെങ്കിലും സര്‍ക്കാര്‍ അനുമതി കൊടുത്താല്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് ആ പാര്‍ട്ടി അധികാരത്തില്‍ വരില്ല …  പ്രതിഷേധത്തിന്കു വേണ്ടി  കുറേപ്പേര്‍ മുല്ലപ്പെരിയാറില്‍ അതിക്രമിച്ചു കേറി  മണ്ണെണ്ണ  ഒഴിച്ചു താഴേക്കു ചാടും … നിരവധി വെള്ളമില്ലേ  , അപ്പോള്‍  മണ്ണെണ്ണ ഒഴിക്കുന്നത് എന്തിനെന്നോ  കത്തി താഴേക്കു വെള്ളത്തില്‍ ചാടിയാല്‍ രക്ഷപ്പെടില്ലേ എന്നൊക്കെ നാം ഓര്‍ക്കുമെങ്കില്‍ അവര്‍ക്കതിനുള്ള  ബുദ്ധിയില്ല .. കുറ്റം പറയരുത് ബുദ്ധിയില്ലാതെ ജനിച്ചുപോകുന്നത്  ആരുടേയും കുറ്റമല്ല ..

 അരുതാത്തതോ ഇഷ്ടപ്പെടാത്തതോ നടന്നാല്‍  മണ്ണെണ്ണ കൊളുത്തി താഴേക്കു ചാടുക എന്നതാണ്  ഒരു രീതി  …     കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ്  ഇതേ പ്രശ്നത്തിന്‍റെ പേരില്‍ കേരളത്തിലേക്കുള്ള പച്ചക്കറി യും പാലും തടഞ്ഞു വെച്ചതും കേരള ജലവിഭവമുന്‍മന്ത്രി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ മധുരം വിതരണം ചെയ്തു അത് ആഘോഷിച്ചതോ   ഒക്കെ ബാലിശമായ  ഒന്നാണ് …   എപ്പോഴും ബുദ്ധിയുള്ള തലയാണ് പ്രായോഗിക വികാരമില്ലാത്ത ഹൃധയത്തെക്കാള്‍  വലുത്   …  

കഴിഞ്ഞ ഇടതുപക്ഷ കേരള സര്‍ക്കാരിലെ  എന്‍ കെ പ്രേമചന്ദ്രന്‍  വളരെ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സുപ്രീംകോടതി സമിതിക്ക് മുന്നില്‍ വെച്ചിരുന്നു …ഇപ്പോഴത്തെ സ്ഥിതി ആകെപ്പാടെ കലുഷിതമാണ്‌ ..ഇനി കോടതിയെ രക്ഷയുള്ളൂ … അല്ലെങ്കില്‍ അധികാരക്കസേരകള്‍ ശരിക്കൊന്നു കനിയണം …

 നമ്മുടെ വെള്ളം ..നമ്മുടെ ഭൂമി …വേറെ ആരോ ഉപയോഗിക്കുന്നു …നമ്മെ ഭരിക്കുന്നു …..എന്തോരവസ്ഥ   🙁

എന്താണെങ്കിലും 

വീഡിയോകാണാന്‍മറക്കരുത്    

സമയം വളരെ വൈകിയിരിക്കുന്നു ….  മുല്ലപ്പെരിയാറിന് ഒന്നും സംഭവിച്ചില്ലെങ്കില്‍  വീണ്ടും കാണാം എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് തല്ക്കാലം വിട  …  

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in രാഷ്ട്രീയം | Tagged | Comments Off on മുല്ലപ്പെരിയാറും സര്‍ക്കാരുകളും

മന്ത്രിമാര്‍ക്കെന്താ കൊമ്പുണ്ടോ

 

മണിക്കൂറുകള്‍ പലതു  കഴിഞ്ഞിരിക്കുന്നു …..

മന്ത്രി കെ.സി ജോസഫിന്റെ വാഹനം , റോഡ്‌ മുറിച്ചുകടക്കുകയായിരുന്ന മൂന്നു വഴിയാത്രക്കാരുടെ മേല്‍  നിരങ്ങിയിറങ്ങി  രണ്ടുപേര്‍ മരിച്ചിരിക്കുന്നു …ഒരാള്‍ വിധി കാത്തു കിടക്കുന്നു …

. വൈകീട്ട് ഏഴിനാണ് അപകടം നടന്നത്. റോഡ് മുറിച്ചുകടന്ന മൂന്നുപേരെ മന്ത്രി സഞ്ചരിച്ച വാഹനം ഇടിച്ചു തെറിപ്പിച്ചു.. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നുവത്രേ മന്ത്രി  …

…ദേശീയ മാധ്യമങ്ങള്‍ പോലും കുറച്ചതികം ഗൌരുവത്തോടെ കാര്യങ്ങള്‍ കാണുന്നതിനിടയില്‍ സംസ്ഥാനത്തെ പത്രങ്ങളായ പത്രങ്ങളോക്കെയും താളുകള്‍ക്കുള്ളില്‍  വാര്‍ത്ത ഒളിപ്പിച്ചു  …

ഒരു തെറ്റ് അറിയാതെ ചെയ്‌താല്‍ അബദ്ധമെന്നും ആവര്‍ത്തിച്ചാല്‍ അതിനെ പോക്രിത്തരമെന്നും   വീണ്ടും ആവര്‍ത്തിക്കുമ്പോള്‍  ശുദ്ധ തെമാടിത്തരമെന്നും പറയാമെങ്കില്‍ , ഇവിടുത്തെത്  ശുദ്ധ തെമാടിത്തരമെന്നു പറയാതെ നിവൃത്തിയില്ല  …

കാരണം , ഈ അമിത വേഗത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല …  സായിപ്പിനെക്കണ്ടാല്‍ കവാത്തുമറക്കും എന്ന് പറയുമ്പോലെ റോഡ്‌ കണ്ടാല്‍ സകല നിയമാവലികളും കാറ്റില്‍ പറത്തി സാധാരണക്കാരുടെ നെഞ്ചിനു നേരെ പാഞ്ഞെടുക്കുന്ന ചില മന്ത്രിമാരുടെ  കാറുകള്‍ എന്നും എല്ലാവരുടെയും പേടി സ്വപ്നമാകുന്നു …  പക്ഷെ പരാതിപ്പെടാന്‍ ആര്‍ക്കും ധൈര്യമില്ലാഞ്ഞിട്ടോ , പരാതിപ്പെട്ടാലും  യാതൊരുവിധ കാര്യവും ഇല്ലെന്നു അറിയാവുന്നത് കൊണ്ടോ അല്ലെങ്കില്‍ അത്തരമൊരു പരാതി രാഷ്ട്രീയ വല്‍ക്കരിക്കപ്പെടുമെന്നു അറിയാവുന്നതു കൊണ്ടോ , എന്തായാലും ഇപ്രാവശ്യം രണ്ടു ജീവന്‍ എടുത്തിരിക്കുന്നു …

മന്ത്രിയുടെ തന്നെ വാക്കുകള്‍ പ്രകാരം , റോഡ്‌ മുറിച്ചു കടക്കുന്നത് കണ്ടില്ല എന്നാണ് ഭാഷ്യം … എങ്ങനെ കാണും ??   നൂറ്റിപ്പത്ത് കിലോമീറ്ററിനുമേല്‍ വേഗതയില്‍  എല്ലാം മറന്നു സാധാരണക്കാരുടെ ജീവന് പുല്ലിന്‍റെ വില പോലും കല്‍പ്പിക്കാതെ പറക്കുമ്പോള്‍ ,  അത്ര വേഗതയുള്ള ഒരു കാറില്‍ നിന്നും റോഡിലെ പുഴുക്കളെ എങ്ങനെ കാണും .. സാധാരണക്കാര്‍ക്ക് ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ  …

പരാതിപ്പെട്ടാല്‍ ,   ജനശ്രദ്ധ ആകര്‍ഷിക്കാന്‍ മന്ത്രിക്കെതിരെ പരാതി എന്നോ  മറുപക്ഷത്തിന്‍റെ രാഷ്ട്രീയ തന്ത്രം എന്നൊക്കെയോ പറഞ്ഞു  അവഗണിക്കാനല്ലാതെ , നടപടിയെടുക്കാന്‍ നട്ടെല്ലുള്ള ഒരു ഉദ്യോഗസ്ഥനെങ്കിലും ഉണ്ടോയെന്നു ചോദിച്ചുപോകുന്നു ….

 

….മന്ത്രി രഥം കാറ്റത്ത് കുതിച്ചു പായുന്നതും സാധാരണക്കാര്‍ , ” അത് മന്ത്രിയല്ലേ അവര്‍ക്കെന്തും ആവാമല്ലോ ” എന്ന  പരാതിയോടെ നോക്കി നില്‍ക്കുന്നതും റോഡിലെ സ്ഥിരം  കാഴ്ചകളില്‍  ഒന്നാണ്   …പക്ഷെ ചില മന്ത്രിമാരുടെയെങ്കിലും കാര്‍ സ്ഥിരം പരാതികള്‍ ഉയര്‍ത്തുന്ന ഒന്നാണെന്നതു ഓര്‍ക്കുമ്പോള്‍ ഇതെന്താ മന്ത്രിമാര്‍ക്കു കൊമ്പുണ്ടോ എന്ന് ഓര്‍ത്തുപോകുന്നു ..

 

പോട്ടയിലെ സ്വകാര്യ സന്ദര്‍ശനം കഴിഞ്ഞു തിരിച്ചു പോകുകയായിരുന്ന മന്ത്രി  റോഡിലെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്തരല്ലേ … മന്ത്രിയല്ല വാഹനമോടിച്ചിരുന്നതെന്നും അതൊരു അപകടം ആയിരുന്നെന്നും പറഞ്ഞു കൈകഴുകാനാകില്ല  …കാരണം ആ വേഗതയക്കുറിച്ചും റോഡിലെ നിയമം കാറ്റില്‍ പരത്തുന്നതിനെക്കുറിച്ചും നാടുകാരോട് ചോദിച്ചാല്‍ അവര്‍ ബാക്കി പറഞ്ഞു തരും …

 

പലപ്പോഴും മറന്നു പോകുന്ന ഒന്ന് മന്ത്രിയായാല്‍ എന്തുമാകാമെന്നാണോ ? 

പക്ഷെ വളരെയതികം വ്യത്യസ്താരകുന്ന ചില മന്ത്രിമാരെങ്കിലും ഉണ്ട്…..   

 ഓര്‍ത്തു നോക്കുമ്പോള്‍ പെട്ടെന്ന് മിന്നിമറയുന്ന ഒന്ന് മുന്‍ മന്ത്രി തോമസ്‌ ഐസക്കിന്‍റെതാണ് …കഴിഞ്ഞ നാലുമാസത്തിനിടെ നാലു തവണയെങ്കിലും പുള്ളിയുടെ അതെ ടേബിളില്‍,ചിലപ്പോ തൊട്ടടുത്ത് ഇരുന്നു  ഭക്ഷണം കഴിക്കാനും തിരിച്ചു വരുന്നതും പോകുന്നതും കണ്ടിട്ടുണ്ട് ….വളരെ പതിയെ നടന്നുവന്നു ചപ്പാത്തിക്കും ജൂസിനും ഓര്‍ഡര്‍ കൊടുത്തു ….യാതൊരു ജാടയുമില്ലാതെ നടന്നു നീങ്ങുന്ന രൂപം കാണുമ്പോള്‍ ഓര്‍ക്കും കുറെ കാര്യങ്ങള്‍ മറ്റുള്ളവര്‍ ഇദേഹത്തില്‍ നിന്ന് കണ്ടു പഠിച്ചുപോയെങ്കില്‍ എന്ന് ..

മറ്റൊരു മുഖം ഓര്‍ത്തു പോകുന്നത് സുരേഷ് കുമാര്‍ ഐ എ എസ് ആണ് …

ചായ കുടിക്കാനായി ഒരു ഇടത്തരം ഹോട്ടലില്‍ കയറി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ എവിടെയോ പരിചയമുള്ള ചുവന്നു കലങ്ങിയ കണ്ണുകളുള്ള ..ചുളുങ്ങിയ ടീ ഷര്‍ട്ടുമായി ഒരാള്‍ കേറി വന്നത് ഞാന്‍ ഓര്‍ക്കുന്നു …വന്നയുടനെ ഒരു ചായക്കും അപ്പത്തിനും പറഞ്ഞു ..കുറെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു അവസാനം അതിനുത്തരമായി പുറത്ത് കിടക്കുന്ന സര്‍ക്കാര്‍ വണ്ടിയില്‍ കണ്ണുടക്കി നിന്നു ..അതേ അത് തന്നെ …ഇതാണോ മൂന്നാറിലെ പൂച്ച എന്നതു ഒരു അതിശയോക്തിയോടെ നോക്കി ..ഒരു സാധാരണ മനുഷ്യന്‍ .. എന്‍റെ ചിന്തയില്‍ സ്റ്റാര്‍ ഹോട്ടലില്‍ മാത്രം കേറുന്ന അപൂര്‍വ്വ ബുദ്ധിമാന്‍മാരാണ് ഐഎഎസ് കാര്‍ ..പക്ഷെ ഈ കുറിയ മനുഷ്യന്‍ അതെല്ലാം പൊളിച്ചെഴുതി ..

അപ്പോള്‍ പറഞ്ഞു വരുന്നത് …മന്ത്രിമാരെങ്കിലും അവരും സാധാരണ മനുഷ്യരാനെന്നതും , ഭരണ ഭാരം ഇറക്കി വെച്ചു വരുമ്പോള്‍ റോഡിലൂടെതന്നെ നടക്കെണ്ടാവരെന്നും  ഓര്‍ത്തുപോയാല്‍  സാധാരണക്കാര്‍ക്ക്  പേടിയില്ലാതെ നടക്കാമായിരുന്നു ….

ഇതെല്ലാം  ഇവരെന്നു പഠിക്കും എന്ന വ്യാകുലതകള്‍ പങ്കുവെച്ച്‌ തല്ക്കാലം വിട 

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in രാഷ്ട്രീയം | Tagged | 2 Comments

ഗ്രീന്‍ പീസും ഞാനും :)

കേട്ടറിഞ്ഞവരും  പറഞ്ഞറിഞ്ഞവരും  ചോദിക്കുന്നു .. നിനക്കെന്താ വട്ടുണ്ടോ …..  …..വീണ്ടുമോരിക്കല്‍ക്കൂടെ പറ്റിക്കപ്പെട്ടിരിക്കുന്നോ എന്ന ചോദ്യം അവിടവിടെ തങ്ങി നില്‍ക്കുന്നു …സ്വയം സമാധാനിക്കാന്‍ ശ്രമിക്കുന്നു …അവസാനം ആരോടെങ്കിലും പറയാമെന്നു വിചാരിക്കുമ്പോള്‍ അപൂര്‍വ്വമായി മാത്രം ശബ്ധിക്കാറുള്ള മൊബൈല്‍ ഫോണിലേക്ക് പരിഹാസം തുളുമ്പിനില്‍ക്കുന്ന കുറച്ചു വാകുകളോടെ കേട്ടറിഞ്ഞവര്‍   🙁

 

ഇക്കഴിഞ്ഞ ഒരു ശനിയാഴ്ച  ശരാശരി മലയാളിയെപ്പോലെ താങ്ങാവുന്ന വിലക്ക് ഏറ്റവും  മുന്തിയ ഇനം ഷൂ  എവിടെക്കിട്ടും എന്നറിയാതെയുള്ള യാത്രയിലായിരുന്നു  …

” ഒരു രണ്ടു മിനിട്ട് എടുക്കാനുണ്ടോ  “

പ്രതീക്ഷ നിറഞ്ഞ പച്ച ടീ ഷര്‍ട്ടിട്ട  മുപ്പതു വയസുകാരന്‍റെ ചോദ്യം കേട്ടപ്പോള്‍ , ഞാന്‍ പറഞ്ഞു ….

രണ്ടു മിനിറ്റോ ? എന്തിനാ  …

കുറച്ചു സംസാരിക്കാനുണ്ട് …

ഞാന്‍ അയാളെ ഒന്ന് നോക്കി … സ്കൂള്‍ കുട്ടികളെപ്പോലെ കഴുത്തില്‍ ഐഡി കാര്‍ഡും തൂക്കി , ഞായറാഴ്ച ദിവസം ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു രൂപം … സംസാരമല്ലേ , ഒരുപാട് സംസാരിക്കാനിഷ്ടമാണ് അത് കൊണ്ട് തന്നെ ഞാന്‍ പറഞ്ഞു …

രണ്ടു മിനിട്ടല്ല …പത്ത് മിനിറ്റു സംസാരിചെക്കാം …

 കടുത്ത ചൂടിനാല്‍  തളര്‍ന്ന ശബ്ദം  വീണ്ടെടുത്തു  നന്ദി പറഞ്ഞുകൊണ്ട് അയാള്‍ ആരംഭിച്ചു …

ഗ്രീന്‍പീസിനെക്കുറിച്ചു കേട്ടിട്ടുണ്ടോ ?

ഞാന്‍ ഓര്‍ത്തു ..ഓ , വിപണിയില്‍ ഇറക്കാന്‍ പോകുന്ന ഗ്രീന്‍ പീസിനെക്കുറിച്ചു പൊതു ജനങ്ങള്‍ക്കിടയില്‍ ഒരു അവബോധം ഉണ്ടാക്കാന്‍ ഇറങ്ങിയതാണ് …സംസാരിച്ചു കഴിഞ്ഞാല്‍ അവസാനം ഒരു ചെറിയ ഗ്രീന്‍ പീസ്‌ പാക്കറ്റ് കിട്ടും …അത് ചെറുതായിരിക്കും …രണ്ടു പാക്കറ്റ് ചോദിച്ചെക്കാം ..ഒന്നുമില്ലെങ്കിലും പത്ത് മിനിട്ട് സംസാരിക്കാന്‍ താല്‍പര്യം ഉണ്ടെന്നു പറഞ്ഞ ആളല്ലേ ഞാന്‍  😉  വീട്ടില്‍  പോകുമ്പോ അത് പുഴുങ്ങി  ചൂണ്ടല്‍ ആക്കി കൊറിക്കാം  🙂  …..

ഉണ്ടല്ലോ …ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഗ്രീന്‍ പീസുകറിയും പുട്ടും കഴിക്കാറുണ്ട്  ..

അതല്ല …ഗ്രീന്‍ പീസ്‌ എന്ന ലോകമാകമാനമുള്ള സങ്കടന …

ഓ അതോ ..ഹ്മം എവിടെയോ വായിച്ചിട്ടുണ്ട് ആ പേര് …കൂടുതല്‍ അറിയില്ല

അറിയണം ..താങ്കളെപ്പോലെ പഠിച്ചവര്‍ വേണ്ടേ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ …   … ഭൂമിയിലെ അപരിഷ്കൃതമായ ഊര്‍ജ്ജ ചൂഷണത്തിനെതിരെ , “വീണ്ടെടുക്കാന്‍ പറ്റുന്ന”  ഊര്‍ജ്ജത്തിന്‍റെ പ്രചാരണത്തിനായി ഒക്കെ പ്രവര്‍ത്തിക്കുന്ന ആഗോളതല  സങ്കടനയാണ് …

ഞങ്ങള്‍ ആരില്‍നിന്നും ഒരു തരത്തിലുള്ള  ഫണ്ടും വാങ്ങില്ല …ഞങ്ങളുടെ പ്രവര്‍ത്തനം ചിലപ്പോഴെല്ലാം ആഗോള കുത്തകകള്‍ക്കെതിരെ ആയിരിക്കും …

എവിടെയും ഞങ്ങള്‍ ഉണ്ട് …സ്വച്ഛമായ ,സ്വസ്ഥമായ ഭൂമി അതാണ് ലക്ഷ്യം ….

നിങ്ങള്‍ക്കറിയാമോ ഈയിടെ ചെന്നെയില്‍ നടത്തിയ മുന്നറ്റം ?

ഇല്ല …കൊതിയോടെ ഞാന്‍ നോക്കി …

പൊടിപിടിച്ച ഒരു ഫയല്‍ മറിച്ചു കുറച്ചു ഫോട്ടോകള്‍ കാണിച്ചു  അയാള്‍ സംസാരം തുടര്‍ന്നു …

മൊബൈല്‍ഫോണ്‍ നെറ്റ്‌വര്‍ക്ക്   രംഗത്തുള്ള   എയര്‍ടെല്‍ , അവരുടെ ടവറുകളില്‍ ഉപയോഗിക്കുന്നത് ഡീസല്‍ ആണ് ….അതുപയോഗിച്ചാണ് അവരുടെ പ്രവര്‍ത്തനം …

അതെന്താ …അവിടെ കറന്റില്ല ?

അതല്ല ….കറണ്ട്  പോകുമ്പോള്‍ പിന്നെ മണിക്കൂറുകള്‍ പ്രവര്‍ത്തിക്കാനായി അവര്‍ ഡീസല്‍ ആണ് ഉപയോഗിക്കുന്നത് …ഈ സങ്കടനയുടെ തുടരെയുള്ള പ്രവര്‍ത്തനം കാരണം ഇപ്പോള്‍ ചെന്നെയില്‍ സൂര്യോര്‍ജ്ജം ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു ..വൈകാതെ എല്ലാ സ്ഥലത്തേക്കും ഇതു വ്യാപിപ്പിക്കും

രാജ്യം തോറും നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരുന്നുണ്ട് ..ആരില്‍ നിന്നും ഒന്നും വാങ്ങാതെ വര്‍ഷങ്ങളായി നിശബ്ദമായി പ്രവര്‍ത്തിക്കുന്നു …

എല്ലാം കേട്ട ശേഷം ഞാന്‍ പറഞ്ഞു …വളരെ നന്നായിരിക്കുന്നു …കൂടുതല്‍ അറിയാന്‍ സാധിച്ചതില്‍ നന്ദി ….അത്രയും പറഞ്ഞു പോകാന്‍ ആരംഭിച്ച എന്നോട് അദ്ദേഹം പാഞ്ഞു …വിരോധമില്ലെങ്കില്‍ താങ്കള്‍ക്കു ഒന്ന് സപ്പോര്‍ട്ട് ചെയ്തുകൂടെ  ?

തീര്‍ച്ചയായും …ഞാന്‍ തിരിച്ചു ചെന്ന ശേഷം നിങ്ങളെക്കുറിച്ച് എഴുതാം ..ഇതൊരു നല്ല കാര്യമായതുകൊണ്ട്  ഒരുപാടുപേര്‍ അറിയട്ടെ …

അതല്ല …താങ്കള്‍ക്കു ഒരു മെമ്പര്‍ ആയിക്കൂടെ …

പിന്നെന്താ …ഞാന്‍ പേരും  വിലാസവും പറഞ്ഞു കൊടുത്തു …എഴുതാന്‍ തുടങ്ങുന്നതിനു മുന്‍പ് പറഞ്ഞു …ഇതു ഒരു ബാധ്യത ആയിക്കാണരുത് ..നിങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടിനെ ഇതെപടി നിലനിര്‍ത്താന്‍ ആരോക്കെയോ ശ്രമിക്കുന്നു , അതിനെ നിങ്ങള്‍ പിന്തുണക്കുന്നു …. 250 രൂപക്ക് താങ്കളെ ഈ പ്രസ്ഥാനത്തിന്റെ ഒരു ഭാഗമാക്കുന്നു  🙂   

ഞാന്‍ മനസ്സില്‍ ഓര്‍ത്തു , ശ്ശൊ സംഭവം കൊള്ളാം …പ്രവര്‍ത്തനം നന്നായിട്ടുണ്ട് ..പക്ഷെ അതിനു ഞാന്‍ കാശ് മുടക്കണോ …പത്ത് രൂപ വ്യത്യാസതിനായി കടകള്‍ കേറിയിറങ്ങുമ്പോഴാ  … ഹ്മം എന്തോ പോട്ടെ

 

അങ്ങനെ നിമിഷങ്ങള്‍ക്ക് ശേഷം അടുത്ത ചോദ്യം വന്നു …ക്രെഡിറ്റ്‌ കാര്‍ഡ് നമ്പര്‍ ?

അതെന്തിനാ ?

അല്ല പൈസ പിന്നെ എങ്ങനെ ഞങ്ങളില്‍ എത്തും ?

അത് ഞാന്‍ തരമല്ലോ ..പൈസ എന്‍റെ കയ്യില്‍ ഉണ്ട് ..

ക്ഷമിക്കണം ….പൈസ ഞങ്ങള്‍ കൈകൊണ്ടു വാങ്ങില്ല്യ ..

അത് ശരി ..പക്ഷെ  ക്രെഡിറ്റ്‌ കാര്‍ഡ് നമ്പര്‍ ഞാന്‍ തരില്ല്യ …വേറെ എങ്ങനെയെങ്കിലും ആ  പൈസ തരാം ..

അപ്പോള്‍ എല്ലാ മാസവും എങ്ങനെ താങ്കളുടെ സപ്പോര്‍ട്ട് ഞങ്ങളില്‍ എത്തും  ?

ഓഓ………..  അപ്പൊ പറഞ്ഞു വരുന്നത് എല്ലാ മാസവും 250 രൂപ എടുക്കുമെന്നോ  ??

അതില്ല …താങ്കള്‍ക്ക് സപ്പോര്‍ട്ട് നിര്‍ത്തണമെന്ന് തോന്നുമ്പോള്‍ മെയില്‍ അയച്ചാല്‍ ഞങ്ങള്‍ ആ മാസം മുതല്‍ അത് നോട്ട് ചെയ്തേക്കാം ..ഒരു കണക്കിനും ഇതൊരു ബാധ്യതയായി കാണരുത് …

സംഭവം കൊള്ളാം പക്ഷെ  ക്രെഡിറ്റ്‌ കാര്‍ഡ്‌  🙁

അല്ലെങ്കില്‍ താങ്കള്‍ക്കു ഞങ്ങളുടെ ആജീവനാന്ത മെമ്പര്‍ ആകാം …     ഇതൊരു ബാധ്യതയായിക്കാണരുത്

ഞാന്‍ ഓര്‍ത്തു ശരിയാണ് …  നമ്മള്‍ സപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ പിന്നെ ആര് ചെയ്യാനാ …ദിവസം ഒരു ചായ ഒഴിവാക്കുകയാണെങ്കില്‍  മാസം 250 മിച്ചം വെക്കാം ..അല്ലെങ്കില്‍ വാങ്ങാന്‍ പോകുന്ന വുഡ്‌ലാന്‍ഡ്‌ ഷൂ  വേണ്ടെന്നു വെച്ചാല്‍ അതും മതിയാകും …പക്ഷെ …   🙁

ആരോ എവിടെയോ ഭൂമിയുടെ നല്ലതിന് വേണ്ടി …നന്മക്കായി പ്രവര്‍ത്തിക്കുന്നു …നമ്മളാല്‍ക്കഴിയുന്നത് നമ്മള്‍ സപ്പോര്‍ട്ട് ചെയ്യണ്ടേ ….

അങ്ങനെ അയാളുടെ സ്വാപ്പിംഗ് മേഷീനില്‍ക്കൂടെ കാര്‍ഡ്‌ കയറിയിറങ്ങി .. 3000 രൂപ  🙂

ഒരു പക്ഷെ അമ്പതു വെജിറ്റബിള്‍ ബിരിയാണി കഴിക്കേണ്ട പൈസ …

എഴുപതു സിനിമകള്‍ കാണാം …

നൂറു ചോക്കളേറ്റ് ഷെയിക്ക് കുടിക്കാം

പിന്നെയും ഒരുപാട് കാര്യങ്ങള്‍ നടത്താം …പക്ഷെ  അതുകൊണ്ട്   🙁

 

ഹ്മം  …സാമൂഹ്യബോധമുള്ള  വരും തലമുറയെക്കുറിച്ച്  ബോധമുള്ള ഒരാളാകാന്‍ പറ്റില്ല 🙂  അതുകൊണ്ട് സ്വയം സമാധാനിക്കുന്നു ..പക്ഷെ ചിലപ്പോഴെങ്കിലും ചില വാക്കുകള്‍  ” എന്നാലും നീ …”  നിന്‍റെ ബുദ്ധി ആ സമയത്ത് എവിടെപ്പോയി  …   ഒരു നിമിഷം ഞാന്‍ അത് കേള്‍ക്കും ….പക്ഷെ സ്വയം സമാധാനിക്കാന്‍ എനിക്ക്  നൂറു കാരണമുണ്ട്    …….  🙂

താല്‍പ്പര്യമുള്ളവര്‍ മാത്രം ,

 

കൂടുതലറിയാന്‍ക്ലിക്ക്‌ ചെയ്യുക

 

ശരിയപ്പോ

സജിത്ത്

https://www.facebook.com/iamlikethisbloger

 

Digiprove sealCopyright secured by Digiprove © 2011 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment