ദശപുഷ്പം കണ്ടവരുണ്ടോ – സംക്രാന്തി ഓര്‍മ്മപ്പെടുത്തലുകള്‍


ദശപുഷ്പം കണ്ടവരുണ്ടോ 

എന്ന ചോദ്യം മനസിലേക്ക് ഓടിയെത്തുമ്പോള്‍ …
ദശപുശ്പമോ ?  ഓര്‍ക്കിഡ് , ചെമ്പരത്തി , മുല്ല എന്നിവയറിയാം  പക്ഷെ  ഈ ദശപുഷ്പം ?
 പുതിയ തലമുറ കേട്ടിട്ടുപോലുമുണ്ടാകാന്‍ സാധ്യതയില്ല എന്ന തിരിച്ചറിവാണ്  , ഓര്‍മ്മയില്‍ തെളിയുന്നത്   ഇവിടെ പങ്കിടാന്‍  എന്നെ സന്തോഷിപ്പിക്കുന്നത് …  

നമ്മള്‍ കേരളീയര്‍ പിന്തുടരുന്നത്   “കൊല്ലവര്‍ഷം ” എന്ന കലെണ്ടറാണ്  … 825 AD യിലാണ് കൊല്ലവര്‍ഷം ആരംഭിക്കുന്നത്  … മഹാനായ ശങ്കരാചാര്യരോടുള്ള ആദരസൂചകമായാണ്  കൊല്ലവര്‍ഷം എന്നൊരു പുതിയ കലെണ്ടര്‍ നിലവില്‍ വന്നത് ..കേരളയീയ സമൂഹത്തില്‍ അന്ന്  മുന്‍സ്ഥാനക്കാരായിരുന്ന നമ്പൂതിരിമാര്‍ക്ക്  “64 അനാചാരങ്ങള്‍ ” എന്ന പേരില്‍ അറിയപ്പെടുന്ന “ഉപേക്ഷിക്കെണ്ടതും സ്വീകരിക്കേണ്ടതുമായ ”  ആചാര്യ മര്യാദകള്‍ സമര്‍പ്പിക്കുകയുണ്ടായി , അതിന്റെ സ്മരണാര്‍ത്ഥം ആദരസൂചകമായി  അവതരിക്കപ്പെട്ടതാണ്   ” മലയാളം കൊല്ലവര്‍ഷം ”

അങ്ങനെ കര്‍ക്കിടക മാസം വന്നെത്തി … സൂര്യന്‍  മിഥുന രാശിയില്‍നിന്നും കര്‍ക രാശിയില്ലേക്ക് (gemini to cancer ) സഞ്ചരിക്കുന്ന സമയവേളയാണ് കര്‍ക്കിടക സംക്രാന്തി  എന്നറിയപ്പെടുന്ന ദിവസം .തമിഴില്‍ ആടിമാസമെന്നും , ഒറീസയില്‍ പുണ്യ സ്നാനത്തിനും  , നമ്മുടെ കേരളത്തില്‍ രാമായണ മാസാരംഭാമെന്നും അറിയപ്പെടുന്ന ഇതു  ഭാരതത്തിലെ എല്ലാ സംസ്ഥാനത്തും വിശേഷപ്പെട്ട ദിവസങ്ങളാണിത്  , വിശേഷപ്പെട്ട  മാസമാണിത് ..

പഴയ കണക്കാണെങ്കില്‍  ജൂണില്‍ തുടങ്ങുന്ന  പെരുമഴയ്ക്ക് ശേഷം  കുറെ ദിവസം വേനല്‍ക്കാല പ്രതീതി ഉണര്‍ത്തുന്ന ദിവസമാണ് കര്‍ക്കിടകത്തിലെത്   .. വര്‍ഷം മുഴുവന്‍ തുടര്‍ന്ന് വന്ന ജോലികള്‍ക്ക് ശേഷം എല്ലാ ജീവജാലങ്ങളുടെയും ശരീരം ഇളം വെക്കുന്ന കാലം കൂടിയാണ് കര്‍ക്കിടകം ..അതുകൊണ്ടാണ് ഔഷധ കഞ്ഞിക്കൂടു കഴിക്കാനും , തിരുമ്മല്‍ , ഉഴിച്ചില്‍ എന്നിവക്കും ശരീരം പ്രകൃതിയോട് ഏറ്റവും കൂടുതല്‍ പ്രതികരിക്കുന്ന ഈ മാസം ഉത്തമമെന്നു പറയപ്പെടുന്നത്‌ …

വര്‍ഷം മൂന്നോ നാലോ ദിവസം മാംസാഹാരം ഉപയോഗിക്കുന്ന ഒരു ശീലമായിരുന്നു  ഉണ്ടായിരുന്നതില്‍ നിന്ന് മാറി വര്‍ഷം മൂന്നോ നാലോ ദിവസം മാത്രം പൂര്‍ണ്ണ  സസ്യാഹാരം ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു ..കോഴി കുടിക്കുക എന്നൊരു ശീലം നാട്ടിന്‍ പുറങ്ങളില്‍ കാണാറുണ്ട്‌ , അതും ഈ മാസത്തിലാണ്  ചെയ്യാറുള്ളത്  …  മുട്ടയിടാന്‍ തുടങ്ങിയിട്ടില്ലാത്ത കറുപ്പ് നിറത്തിലുള്ള നാടന്‍ കൊഴിയെയാണ്   പ്രിഫെര്‍ ചെയ്യാറുള്ളത് … നാടന്‍ കോഴിയെയും , പിന്നെ മല്ലി , വെളുത്തുള്ളി എന്നിവയടങ്ങിയ നാടന്‍ കൂട്ടും ചേര്‍ത്ത് കര്‍ക്കിടകത്തിലെ ഒരു വൈകുന്നേരം വെള്ളം കുടിക്കാതെ കഴിക്കാറുണ്ട് .. പിറ്റേ ദിവസം രാവിലെ ഒന്‍പതുവരെ വേറെ ഒന്നും കഴിക്കരുത്  അതാണ്‌ പഥ്യം .. ഒരു കിലോ സാധാ കോഴിക്ക്  150  രൂപയാണെങ്കില്‍ , കോഴികുടിക്കാന്‍  ഉപയോഗിക്കപ്പെടുന്ന കോഴിക്ക് ചോദിക്കുന്ന കാശാണ്  മിനിമം 400 ണ് മുകളിലേക്കാണ് നല്ല ഒത്ത കോഴിക്ക് വില ..

നാട്ടിലെ  സംക്രാന്തി  ഓര്‍മ്മ

 കര്‍ക്കിടകം ഒന്ന് ചങ്കരാന്തി എന്നാണ്  പാലക്കാട്‌   നാട്ടില്‍ പറയാറ് … സംക്രാന്തി എന്നതിന്റെ നാടന്‍ പ്രയോഗം …  ഓര്‍മ്മയില്‍  സംക്രാന്തി   മൂന്നു നേരവും ദോശയും  ഇറച്ചിയും കിട്ടുന്ന   ഒരേ ഒരു ദിവസമാണ്  അതുകൊണ്ട്   കൊതിയോടെ  കാത്തിരിക്കാറുണ്ട്  ..  സംക്രാന്തി ചടങ്ങുകള്‍  തുടങ്ങുന്നത് തലേ ദിവസമാണ്  … ” ചേട്ടയും ചോതിയും ” കളയുക എന്നാണ് നാടന്‍ പ്രയോഗം ..

ഇപ്പോഴുമോര്‍ക്കുന്നു ,  സന്ദ്യാനേരത്തടടുത്തു    കൈപ്പിടിയില്‍ മുറുകെ പിടിച്ചു  ഭാരതപ്പുഴയുടെ ഓരത്തെക്ക്   നടന്നു കയറിയ കല്ല്‌ കുത്തുന്ന വഴിത്താരകള്‍ … കയ്യില്‍ ഒരു പഴയ മങ്കലവും ഉപയോഗിച്ച് തേഞ്ഞ കുറ്റിച്ചൂലും ഉണ്ടാകും  …  

ചേട്ടെ പ്പോ …ചോതീ വാ  (    ചേട്ടെ പോ  … ജ്യോതി വാ  ) എന്ന് മൂന്ന് വട്ടം പറഞ്ഞുകൊണ്ട്
 അത് പറ്റാവുന്ന ദൂരത്തേക്കു  എറിഞ്ഞു   തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളിച്ചു  വീട്ടില്‍  തിരിച്ചെത്തും ..

ഞാന്‍ ആ വരികളെക്കുറിച്ച് കൂടുതല്‍ ചോദിച്ചപ്പോള്‍ വേറെ ഒരു വിശദീകരണമാണ്  പറഞ്ഞു തന്നത് ….
 ശ്രീഭഗവതിയുടെ ( സമ്പത്തിന്റെയും അഭിവൃദ്യിയുടെയും ദേവത )   മൂത്ത ജ്യെഷ്ടനാണത്രെ  ചേട്ടാ / ജ്യേഷ്ഠ  എന്ന് പറയുന്നത് … അപ്പോള്‍ മുറ്റം അടിക്കലും മറ്റും കഴിഞ്ഞു മങ്കലം ദൂരെ എറിഞ്ഞുകൊണ്ട് വിളിച്ചു പറയാറുണ്ട്
” ചേട്ട  പുറത്ത് , ശ്രീഭഗവതി അകത്ത്  ” ( ചേട്ട / അശുദ്ധി  പുറത്ത് പോട്ടെ ..സമ്പത്തും അഭിവൃദ്യിയും ഉള്ളിലോട്ടു വരട്ടെ )
.  
അതിനു ശേഷം വീടിലെത്തി  ഒരു പത്തായ പകലപ്പാളിയെടുത്തു  കുളിപ്പിച്ച് , മുഴുവന്‍ ഭസ്മം തേച്ചു  പൂജാമുറിയില്‍ കൊണ്ട് പോയി വെക്കും … എന്നും സന്ധ്യാവന്ദനസമയത്ത്  ദൈവാരാധനയോടെ  കുളിപ്പിച്ച് ഭസ്മം പുരട്ടി പൂജ ചെയ്യും …ഓണം വരെ   അതങ്ങനെ തുടരും  …  പിറ്റേ ദിവസം  സ്ത്രീകള്‍ ദശപുഷ്പം ചൂടിയാണ്  നടക്കാറ് ..  

 [ ദശപുഷ്പം – പത്തു വിവിധയിനം  ഔഷധഗുണമുള്ള  പച്ചിലകള്‍ കൂടിയതിനെയാണ്   ദശപുഷ്പം എന്ന് പറയാറ് .. അവ  മുക്കുറ്റി , പൂവാം കുറുന്നില, മുയല്‍ ചെവിയന്‍ , കറുക , നിലപ്പന , കയ്യോന്നി , വിഷ്ണുക്രാന്തി , ചെറുല , തിരുത്താളി , ഉഴിഞ്ഞ  എന്നിവയാണ്   ദശപുഷ്പം . കല്യാണ സമയത്തും മറ്റു വിശേഷ അവസരങ്ങളിലും ദശപുഷ്പം ഉപയോഗിക്കാറുണ്ട്  ]

 

സംക്രാന്തി ദിനം   മൂന്ന് നേരവും   നാടന്‍ ആട്ടിറച്ചിയും കൂട്ടി ദോശ  … അത് കഴിഞ്ഞു വരുന്ന രണ്ടാം ദിനം   ബലിയിടലിന്റെതാണ്  അന്ന്   സ്കൂള്‍ അന്നവധിയായിരിക്കും ,..  പിന്നീടുള്ള ദിവസങ്ങളില്‍   ഉലുവക്കഞ്ഞി , പാല്‍ക്കഞ്ഞി അങ്ങനെ എന്തൊക്കെയോ  പച്ചമരുന്നു ചേര്‍ത്ത്  വൈകുന്നേരങ്ങളില്‍ കഴിക്കാറുണ്ട്   ..   മുരിങ്ങയില കര്‍ക്കിടകത്തില്‍ ഉപയോഗിക്കാറില്ല,  വിവിധ കാരണങ്ങളാണ്  പറഞ്ഞു തന്നിരുന്നത്  …  കര്‍ക്കിടകത്തില്‍  മുരിങ്ങയില  അശുദ്ധിയാകുമെന്നു  ഒരു കൂട്ടര്‍ … കര്‍ക്കിടകം  രാമായണ മാസമാണ് അതുകൊണ്ട് മാംസ്യം ധാരാളമുള്ള മുരിങ്ങയില കഴിക്കരുത് എന്ന് കുറച്ചു പേര്‍ …   ഈ മാസത്തില്‍ മുരിങ്ങയില കട്ടി വെക്കുമെന്നും അത് കഴിക്കരുതെന്നും വേറെ കുറച്ചു പേര്‍ … പക്ഷെ അപൂര്‍വമായി ചില സ്ഥലങ്ങളില്‍ മുരിങ്ങയില ഔഷധകഞ്ഞിക്കൊപ്പം ഉപയിഗിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട് …  

പഴയ ആള്‍ക്കാര്‍ പറയുന്ന കാരണങ്ങള്‍ പലതാണെങ്കിലും ശാസ്ത്രീയമായി നോക്കിയാല്‍ പറഞ്ഞത് നൂറു ശതമാനം സത്യമാവാറുണ്ട് എന്നതാണ് വേറെ ഒരു വസ്തുത !!!!!!!!

ഇതൊക്കെയാണ് എന്റെ സംക്രാന്തി   ഓര്‍മ്മകള്‍  ..  

If found something interesting  keep sharing ..May be some one will get new info’s

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged , , , , , , , , , , , , , , , , , , , , , , , | Comments Off on ദശപുഷ്പം കണ്ടവരുണ്ടോ – സംക്രാന്തി ഓര്‍മ്മപ്പെടുത്തലുകള്‍

കന്യാകുമാരിയിലെ ചില കാഴ്ചകള്‍

 

കോരിച്ചൊരിയുന്ന പാലക്കാടന്‍ മഴയില്‍ നിന്നും ഒരു ഒളിച്ചോട്ടത്തിനായാണ്   കന്യാകുമാരിയിലേക്ക് പോയത്   … അതിനു മാത്രം അവിടെന്തെങ്കിലും ഉണ്ടോയെന്നു ചോദിച്ചാല്‍  സത്യം പറയാമെങ്കില്‍ ഒന്നുമില്ല …  വിവേകാനന്ദന്‍ രണ്ടു ദിവസം ധ്യാനത്തിന് ഇരുന്നതെന്ന് പറയെപ്പെടുന്ന ഒരു പാറയും , സൂര്യന്റെ വരവും പോക്കും കാത്ത്  ദേശ ദേശാന്തരങ്ങളില്‍ നിന്നും വന്നെത്തിയ  പണക്കാരുണ്ട്  പാവപ്പെട്ടവരുണ്ട്  …യാതൊരു സങ്കോചവും കൂടാതെ   അലസമായ് ഒഴുകുന്ന കാറ്റും  …  എപ്പോഴും  വീശിയടിക്കുന്ന ഒരുപാട്  റിഫ്രഷിങ്ങ്  തരുന്ന നല്ല തണുത്ത സ്വല്‍പ്പം ഉപ്പുരസം കലര്‍ന്ന കാറ്റാണ് അവിടുത്തെ ഏറ്റവും ആകര്‍ഷകമായി തോന്നിയത്…

വിത്തിട്ടാല്‍ മുളക്കാത്ത  കുടിക്കാന്‍ തുള്ളലി വെള്ളം പോലും കാശ് കൊടുത്തു വങ്ങേണ്ട ഉപ്പുനിലത്തിലെ   സെന്റിന്  പതിനഞ്ചു ലക്ഷം വിലയുള്ള നാട് … ഒരു ചായയും വടയും കൊണ്ട്  ഉച്ചവിശപ്പ്‌ ശമിപ്പിക്കുന്നവര്‍ മുതല്‍ ആയിരങ്ങള്‍  ഭക്ഷണത്തിനായ്‌ ചിലവാക്കുന്നവര്‍ … അഞ്ചു രൂപയുടെ ഉഴുന്നുവടക്ക് പതിനെട്ടു രൂപ വിലയുള്ള നാട്  , കാരണം മൂന്നോ നാലോ മാസം നീണ്ടു നില്‍ക്കുന്ന സീസണില്‍ നിന്നുള്ള വരുമാനം കൊണ്ട് വേണമത്രേ ഒരു കൊല്ലം പിടിച്ചു നില്ക്കാന്‍ ..

എന്തുകൊണ്ട് അവിടേക്ക് ആള്‍ക്കാര്‍ പോകുന്നു എന്നതു അവിടെയുള്ളവര്‍ക്ക് പോലും  അറിയില്ല ..പ്രത്യേകിച്ച്  അവിടൊന്നുമില്ലെങ്കിലും വീണ്ടും  പോകാന്‍ കൊതിപ്പിക്കുന്ന എന്തോ ഒന്നവിടെ ഉണ്ട് .. ചിലപ്പോള്‍ അലസമായ് വീശിയടിക്കുന്ന ഉപ്പുരസമുള്ള   കടല്‍ക്കാറ്റായിരിക്കാം …  ഒന്നുമൊന്നും ചിന്തികാതെ വെറുതെ കാറ്റുകൊണ്ട്‌ അലസമായ്  അപരിചിതമായ് ഒഴുകി നടക്കാന്‍ മോഹമുള്ളവര്‍ക്ക് പറ്റിയ വളരെ നല്ലൊരു ചോയ്സായി കന്യാകുമാരി അവശേഷിക്കുമ്പോള്‍ അവിടെ കണ്ട കാഴ്ചകള്‍  നിരത്തിക്കൊണ്ട്‌ തല്ക്കാലം വിട  ..

ഫോട്ടോകള്‍ക്കായിഇവിടെക്ലിക്ക്ചെയ്യുക   

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in Uncategorized | Comments Off on കന്യാകുമാരിയിലെ ചില കാഴ്ചകള്‍

ജീവിതത്തിലെ ഒരേട്‌

” ഈ പോസ്റ്റിനെ സംഭന്ധിച്ചു ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ iamlikethis.com@gmail.com

 ഭീഷണികള്‍ക്ക് മുന്‍പില്‍ മുട്ടുകുത്താന്‍ എന്റെ നട്ടെല്ല് ആര്‍ക്കും പണയം കൊടുത്തിട്ടില്ല ... “

 

 

തനിച്ചിരിക്കും  യാമങ്ങളിലെന്നോ
നിനച്ചിരിക്കാതെ ഓര്‍മ്മകളണയുമ്പോള്‍
നിറമിഴിയുമായ്   ഞാനോര്‍ക്കുന്നു  ..  
കൊതിച്ചതെല്ലാം നഷ്ട്ടപ്പെടുമെന്‍ജീവിതത്തിലെ 
അടര്‍ന്നകലുമൊരു ദളമര്‍മ്മരം മാത്രമോ  നീയും ?


 

ഇതൊരു ബ്ലോഗോ ലേഖനമോ അല്ല … ജീവിതത്തിലെ ഒരേട്‌ ഇവിടെ പകുത്തു വെക്കുകയാണ്  അതുകൊണ്ട് തന്നെ കാവ്യാത്മകമായ ഭാഷയോ രചന ശൈലിയോ ഉപയോഗിക്കുന്നില്ല .. ഈ യാഥാര്‍ത്ഥ്യ കഥയിലെ എല്ലാ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നുണ്ട് ..
ആരെയും  പ്രണയിച്ചിട്ടില്ലേ എന്ന ചോദ്യം  മിന്നല്‍ പിണരായി പായുമ്പോള്‍   ചെറു പുഞ്ചിരിയോടെ  രണ്ടേ രണ്ടു മുഖങ്ങളാണ്  ഓര്‍മ്മയില്‍ തെളിയാറുള്ളത് … ഒന്നോ രണ്ടോ നിമിഷത്തിനു ശേഷം ധൈര്യമായി  പറയാറുണ്ട്‌ 

നോ വെ …. യഥാര്‍ത്ഥ പ്രണയം ? അങ്ങനോന്നുണ്ടോ .. ഞാന്‍  കണ്ട ഭൂരിഭാഗം പേരും പ്രതീക്ഷകളിലും  , കണക്കുകൂട്ടലുകളിലും ജീവിക്കുന്നു ..  നിസ്വാര്‍ത്ഥമാണ്  പ്രണയമെങ്കില്‍ , അതെന്തെന്നു ഞാന്‍ അറിയാനിരിക്കുന്നു

ഓര്‍മ്മയില്‍ വരാറുള്ള രണ്ടു മുഖങ്ങളില്‍ ഒരു മുഖത്തെക്കുറിച്ചാണ് പറഞ്ഞു തുടങ്ങുന്നത് …ഓര്‍ക്കാന്‍ കാരണം  ” ദൈവമെവിടെയോ ഉണ്ടെടാ ” എന്ന തലക്കെട്ടോടെ സുഹൃത്ത്‌ അയച്ചു തന്ന ഒരു മെയിലാണ് ..  കരയണോ ചിരിക്കണോ എന്നറിയാത്ത നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമെങ്കില്‍ അത്തരമൊരു അവസ്തയിലണിപ്പോള്‍ ….  സന്തോഷം കൊണ്ട് കണ്ണുനീര്‍ നിറയുന്നെങ്കിലും ആരോ പിറുപിറുക്കുന്നു .. ടേക്ക് ഇറ്റ്‌ ഈസി ഡാ …

 ഓര്‍മ്മകള്‍ക്ക് ഇപ്പോഴും  മങ്ങലേറ്റിട്ടില്ല … 

മൂന്നു  വര്‍ഷം മുന്‍പ്  ജോലി തേടിയുള്ള യാത്രയിലൊന്നാരംഭിച്ചത്  പാലക്കാടില്‍ നിന്നുമായിരുന്നു .. അപ്രതീക്ഷിതമായി കിട്ടിയ ഇന്റര്‍വ്യൂകോള്‍ ആയിരുന്നതുകൊണ്ട്  പേര് പോലും നോക്കാതെ  വൈകിട്ട്  ആറുമണിക്ക്  സിനിമ കാണാന്‍ കയറേണ്ടി വന്നു ..പത്തു മണിക്കാണ്  ഏറണാകുളം വഴി തിരുവനന്തപുരത്തേക്കുള്ള  അമൃത  ..ആറിന്റെ ഷോയും കണ്ടു   കഴിക്കാന്‍ പോലും നില്‍ക്കാതെ ഓടേണ്ടിവന്നു , കാരണം പതിവില്‍ നിന്നും വ്യത്യസ്തമായി  ടൌണ്‍ സ്റ്റേഷന്‍ പരിസരമാകെ ഒരു ബഹളം … പൂരത്തിനുള്ള ആളുണ്ട് ..  തമിഴരും ശ്രീലങ്കന്‍ വംശജരും  കലാപത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട്    ഇനിയോരരിയിപ്പുണ്ടാകുന്നത് വരെ   തമിഴ്നാട്ടിലെ എല്ലാ കോളേജിനും  കരുണാനിധി  സര്‍ക്കാര്‍  ഒദ്യോഗിക അവധി പ്രഖ്യാപിച്ചിരിന്നു .. അതുകൊണ്ട്  തൃശൂര്‍ തൊട്ടു തിരുവനന്തപുരം വരെയുള്ള കുറെ അച്ചായതിമാരുണ്ട്  പിന്നെ  ബോഡി ഗാര്‍ഡ് കണക്കെ അവിടവിടെ ബോയ്സും …

കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ട്രെയിനില്‍ സീറ്റ്‌ പിടിക്കാനും പറഞ്ഞു വിട്ടു  ഒരു കണക്കിന് പണിപ്പെട്ടാണ് ക്യുവില്‍ കയറിയത് … പത്തു മണിക്ക് പുറപ്പെടേണ്ട ട്രെയിനിനു പത്തു മണിയായിട്ടും പത്തു മീട്ടറിലതികം നീളമുള്ള ക്യു ഉണ്ടായിരുന്നു .. പതിനൊന്നോടെ  ടിക്കെട്ടും  എടുത്തു കേറിയപ്പോള്‍ കണ്ടത് എനിക്ക്  പിടിച്ചു വെച്ച സീറ്റ്  ഒരു തൊലിവെളുത്ത പെണ്ണിന് ദാനം കൊടുത്തു  എതിര്‍ ഭാഗത്ത്‌  ഇരുപ്പുറപ്പിച്ച  സുഹൃത്തിനെയുമാണ്  …

ഒന്നും പറയാന്‍ ഇട നല്‍കാതെ അവന്‍ പറഞ്ഞു ,   വാടാ , നമുക്ക് അഡ്ജസ്റ്റ് ചെയ്യാം … 
എനിക്കവനോട്  ഒന്നും പറയാനുണ്ടായിരുന്നില്ല  കാരണം പരിമിതമായ അറിവ് വെച്ച്  ഭൂരിഭാഗം പെണ്ണുങ്ങള്‍ എന്നത്  വലയുമായി നടക്കുന്ന സ്വാര്‍ത്ഥരാണ് … അവരുടെ കാര്യം നേടാന്‍ അവര്‍ ചിരിക്കും , വേണമെങ്കില്‍ വെറുതേ കരയും …അതുമല്ലെങ്കില്‍ മിണ്ടാതിരുന്നു  കരയുകയോ ചിരിക്കുകയോ എന്നറിയാതെ കാര്യം നേടിപ്പോകും …   

ഇയാള്‍ക്ക് വേണമെങ്കില്‍ ഞാന്‍ സീറ്റ്‌ തരാട്ടോ .. 
എന്റെ സീറ്റ്‌ തട്ടിയെടുത്ത പെണ്ണ് പറഞ്ഞു തുടങ്ങി .. 
ഒന്നും മിണ്ടാതെ ഞാന്‍ തിക്കിത്തിരക്കി അഡ്ജസ്റ്റ് ചെയ്തിരുന്നു …
എനിക്ക് വയ്യാഞ്ഞിട്ടാ .. കാലിനു മേലാ ..ഇയാളിരുന്നോ …

 അവള്‍  അവസാനത്തെ നമ്പര്‍  എടുത്തിരിക്കുന്നു ..ഒന്നും നടന്നില്ലെങ്കില്‍ സ്ത്രീകള്‍ അവസാനം പുറത്തെടുക്കാറുള്ള  വജ്രായുധം .. സിമ്പതി …  . 

ഒടുക്കം ഒന്ന് മിണ്ടാന്‍ തന്നെ തീരുമാനിച്ചു .. 
വേണ്ട ,  .. ഞാന്‍ ഇവിടെ ഇരുന്നോളാം ..
കണ്ട  പെണ്ണുങ്ങളോട് കേറി വീണ്ടും  സംസാരിക്കാന്‍ അതുവരെ വളര്‍ന്ന ഗ്രാമീണ ചുറ്റുപാട്   അനുവദിച്ചിരുന്നില്ല … അതുകൊണ്ട് തന്നെ അത് പറഞ്ഞതിന് ശേഷം വെളിയിലോട്ട്‌ കണ്ണോടിച്ചു ഇരുന്നു ….

ഇതൊന്നും വക വെക്കാതെ എന്റെ സുഹൃത്ത്‌  അവളോട്‌  എന്തൊക്കെയോ സംസാരിച്ചു തുടങ്ങിയിരുന്നു .. ഒന്ന്  വ്യക്തമായി ..

ആ പെണ്ണ്  തമിഴ്നാട്ടില്‍ എങ്ങിനീയരിങ്ങിനു പഠിക്കുകയാണ് .. രാവിലെ കൊതുക് പോലെ എന്തോ ജീവി കടിച്ചത് കാരണം കാലില്‍ ചുമപ്പു നിറത്തിലുള്ള എന്തോ പാട് ഉണ്ട്  ..അവളുടെ വാക്കുകള്‍ പ്രകാരം ഇന്‍ഫെക്ഷന്‍ ആണത്രേ ( കാലിനു മേലാ എന്ന് പറഞ്ഞതതാണ്) …  ട്രെയിനില്‍ ജീവിതത്തില്‍ ആദ്യമായ് കേറുകയാണ് പോലും .. (  കല്ല്‌ വെച്ച  നുണ പറയുന്നു എന്നത്  മനസിലോര്‍ത്തു വീണ്ടും ഞാന്‍ സംഭാഷണം കേട്ടിരുന്നു )  ..സ്ഥിരമായി അച്ഛന്‍ കാറില്‍ അവളെ പിക്ക് ചെയ്യാന്‍ പോകാരുണ്ടാത്രേ .. പറ്റിയില്ലെങ്കില്‍ ബസില്‍ കേറി കൊല്ലത് ചെന്നിറങ്ങും  , അവിടെ കാര്‍ ഡ്രൈവര്‍ കാത്തു നില്‍പ്പുണ്ടാകും പോലും  …

നുണ ..നുണ കല്ല്‌ വെച്ച നുണ  എന്ന് മനസ് പറഞ്ഞെങ്കിലും , കേട്ടിരിക്കാന്‍  രസമുണ്ട്  …

ഇടക്ക് അവള്‍ സംഭാഷണം അവസാനിപ്പിച്ചു എന്റെ മൌനത്തെ കുറിച്ച് ചോദിക്കുന്നത് കേട്ടു … 
അവന്‍ അങ്ങനെ ഒരു പെണ്ണിനോടും കേറി സംസാരിക്കില്ല  എന്ന് പറയുന്നത് കേട്ടു  …

ബര്‍ത്തിലിരുന്ന ബാഗ്‌ എടുക്കാനായി വള്‍ എഴുന്നേറ്റു … ഒരു നിമിഷം ഞാന്‍ നോക്കി സിനിമയില്‍  കാണുന്ന പോലെ വെള്ള മുത്തുകള്‍ കൊണ്ടുള്ള മാലയിട്ട ഒരുവള്‍ .. കയ്യിലൊരു കനത്തിലുള്ള വളയിട്ടിട്ടുണ്ട് .. അത്  വൈറ്റ്മെറ്റല്‍ ആണെന്ന് പിന്നീട് സുഹൃത്ത്‌ പറഞ്ഞു …

അങ്ങനെ അവള്‍ ബാഗ്‌ എത്തിപ്പിടിച്ച്‌ അതില്‍ നിന്നും ഡെല്ലിന്റെ ലാപ്ടോപ് എടുത്തു മടിയില്‍ വെച്ചു ….

പ്ലസ്‌ടു പഠിക്കുമ്പോഴാണ്   ഞാന്‍ കമ്പ്യൂട്ടര്‍   കാണുന്നത് … സ്വന്തമായ് കമ്പ്യൂട്ടര്‍ എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്ന ഒരു സമയത്താണ് അവളുടെ ഡെല്‍ ലാപ്‌ കണ്ടത് …

ഈശ്വരാ , ഒരു നിമിഷം വിളിച്ചു … അവള്‍ പറഞ്ഞത്  ഓര്‍ത്തു .. ജീവിതത്തില്‍ ട്രെയിനില്‍ കേറാത്ത  കാറില്‍ മാത്രം യാത്ര ചെയ്യുന്ന ഒരു പണക്കാരി … ശരിയായിരിക്കാം അവള്‍ പറഞ്ഞത് മുഴുവന്‍ ശരിയെന്നു തോന്നിപ്പിക്കാന്‍  ആ ഡെല്‍ കമ്പ്യൂട്ടറിന് കഴിഞ്ഞു  …
ഏറണാകുളം എത്തിയപ്പോള്‍ ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഒരു കുപ്പി വെള്ളം വാങ്ങിത്തരാന്‍ അവള്‍ ആവശ്യപ്പെടുന്നത് കേട്ടു …

ഡ്രിന്കിംഗ് വാട്ടര്‍ എന്നെഴുതി വെച്ച സ്ഥലം നീട്ടി ഞാന്‍ പറഞ്ഞു , ആ വെള്ളം കുടിച്ചാല്‍ ചത്തുപോകുകയോന്നും ഇല്ല .. ഇന്ഫെക്ഷനും വരില്ല .. എനിക്കവളോട്  ദേഷ്യമായിരുന്നു .. എന്റെ സീറ്റ്‌ തട്ടിയെടുത്ത .xxx. …

അതിനിടയില്‍ എന്റെ സുഹൃത്ത്‌ ഒരു കുപ്പി വെള്ളവുമായി വന്നു … , ഇടക്ക്  കോണ്ടാക്റ്റ് ചെയ്യണമെന്ന ഓര്‍മ്മപ്പെടുത്തലോടെ  മെയില്‍ ഐഡിയും  പറഞ്ഞു  ചിരിയോടെ അവള്‍ കയറിപ്പോയി  ..

പതിവുപോലെ അടുത്ത ഇന്റര്‍വ്യൂ എപ്പഴാണാവോ എന്ന മുഖവുരയോടെ ആ ഇന്റര്‍വ്യൂവിവിനു  ശേഷം വീട്ടിലേക്കു  മടങ്ങി …

ഒന്ന് രണ്ടു ദിവസത്തിനു ശേഷം  കേട്ടു , നേരത്തെ ട്രെയിനില്‍ വെച്ചു കണ്ട പെണ്ണ് മെയില്‍ അയച്ചിരുന്നു എന്നും എന്നെ അന്വോഷിചിരുന്നുവെന്നും ..

അതുകൊണ്ട് മാത്രം  ഇന്റര്‍വ്യൂ മെയില്‍ വന്നിട്ടുണ്ടോ എന്ന് നെറ്റ് ചെക്ക്‌ ചെയ്യാന്‍ പോയ കൂട്ടത്തില്‍ ,  വെറുതേ ഒന്നിനുമല്ലാതെ കേറി ഒരു മെയില്‍ അയച്ചു ……  

“Hope you  reached fine ”    
അതായിരുന്നു ആദ്യത്തെ മെയില്‍  .അവിടെ നിന്നും  ആരംഭിച്ചു   ഒരു മാസത്തിനുള്ളില്‍ മൂന്നുമണിക്കൂറോളം ചാറ്റില്‍  സംസാരിക്കാന്‍ തക്കവണ്ണം   അതങ്ങനെ വളര്‍ന്നു .. അന്ന് കൊച്ചിയില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു കൊച്ചു കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു  ഞാന്‍ …

അവളുടെ സ്വന്തം വാക്കില്‍ അവളെക്കുറിച്ച് പറയുകയാണെങ്കില്‍

ദൈവഭയവും  പ്രാര്‍ത്ഥനയും പഠിപ്പുമായി നടക്കുന്ന  , ആണ്കുട്ടികളോട്  സംസാരിക്കാത്ത  , എല്ലാ  ഞായറാഴ്ചയും കുര്‍ബാന  കൈക്കൊള്ളുന്ന ഒരു പാവം കൊല്ലംകാരിയാണ്‌  ഞാന്‍ … ആണ്‍കുട്ടികള്‍ എന്ന് കേട്ടാലെ പേടിയാണ് ..എന്താണ് കാരണം എന്ന്  അറിയില്ല … എന്തോ  ഇയാളുടെ അടുത്ത് സംസാരിക്കാന്‍ മാത്രം പേടിയില്ല ..”

 അങ്ങനെ  ദിവസങ്ങള്‍ കുറെ കടന്നു പോയി … വാടകക്കും ഭക്ഷണത്തിനും മാത്രമുള്ള പൈസ മാത്രം ശമ്പളമായി കിട്ടാറുള്ളത് കൊണ്ട്    ദിവസവും കാശ് മുടക്കി വിളിച്ചിരുന്നത്‌ അവളായിരുന്നു … അപൂര്‍വ്വമായി റീചാര്‍ജ്  ചെയ്തു തരികയും ചെയ്തിരുന്നു …

അതിനിടയില്‍ എങ്ങനെയോ  നീണ്ട ഗാപ്‌ ഞങ്ങളുടെ സംഭാഷണത്തില്‍ വന്നു … മൊബൈല്‍ നഷ്ട്പ്പെട്ടു എന്നാണ് കാരണം പറഞ്ഞിരുന്നത്  …വീണ്ടും പതിവുപോലെ സംഭാഷണം ആരംഭിച്ചു , കാണാന്‍ വരുന്നു എന്ന് പറയാന്‍ മാത്രമുള്ള അടുപ്പമായി ..

 

അങ്ങനെ  ഒരു ദിവസം അവള്‍ കൊച്ചിയില്‍ എത്തി …. ടൂറിനു വന്നു മടങ്ങും മഴി ഒബെരോണ്‍ മാളില്‍  വെച്ച് കാണാമെന്നു  പറഞ്ഞെങ്കിലും  ഞാന്‍ പോയില്ല … ഒരു പ്രാവശ്യം ട്രെയിനില്‍ കണ്ട ഒരു പെണ്ണിനെ ഇടക്ക്  ഫോണില്‍ സംസാരിക്കാറുള്ളതു മാത്രം വെച്ചു കാണാന്‍ പോകുക എന്നത്  അസാധ്യമായിരുന്നു ..  പിന്നീടെപ്പോഴെക്കെയോ  രണ്ടു മൂന്നു വട്ടം കാണണം    എന്നൊക്കെ പറഞ്ഞെങ്കിലും എന്തോ ആ വഴിക്ക് പോയില്ല … പിന്നെ ഒരു നാല് മാസക്കാലം പ്രതേകിച്ചു ഒരനക്കവും  ഇല്ലായിരുന്നു …  

ദൈവം ഉണ്ടോ ഇല്ലയോ എന്ന് ഇടക്ക് ആലോചിക്കുമെങ്കിലും  ഉണ്ടെന്നു വിശ്വസിക്കാന്‍ ഇഷ്ട്ടപ്പെടുന്നു ..  പതിയെ ഞാന്‍ അറിയുകയായിരുന്നു ,  തനിക്കു ചുറ്റുമുള്ള ബോയ്‌ഫ്രണ്ട്സിനു  റീചാര്‍ജ് ചെയ്യാനായി വീട്ടില്‍ നിന്നും കളവു പറഞ്ഞു പൈസ വാങ്ങുന്ന , തികയാതെ വരുമ്പോള്‍ അന്യരുടെ മൊബൈല്‍ അടിച്ചു മാറ്റി വിറ്റ്   ,പൈസ അടിച്ചു മാറ്റി അവരെ എപ്പോഴും പ്രീതിപ്പെടുത്തുന്ന ഒരുത്തി .. ഒരേ സമയം രണ്ടോ മൂന്നോ പേരുടെ പ്രണയിനി എന്നറിയപ്പെടാന്‍ ആഗ്രഹിച്ച , ഒരു കൊല്ലത്തില്‍ക്കൂടുതല്‍ ഒരു ബോയ്‌ഫ്രണ്ടിനെയും സ്ഥിരമാക്കാത്ത ഒരുത്തി . ഇതൊക്കെയായിരുന്നു അവള്‍ …. 
എല്ലാവരോടും അവള്‍ പറയുന്നത് ഒരേ വാചകം

ദൈവഭയവും  പ്രാര്‍ത്ഥനയും പഠിപ്പുമായി നടക്കുന്ന  , ആണ്കുട്ടികളോട്  സംസാരിക്കാത്ത  , എല്ലാ  ഞായറാഴ്ചയും കുര്‍ബാന  കൈക്കൊള്ളുന്ന ഒരു പാവം കൊല്ലംകാരിയാണ്‌  ഞാന്‍ … ആണ്‍കുട്ടികള്‍ എന്ന് കേട്ടാലെ പേടിയാണ് ..എന്താണ് കാരണം എന്ന്  അറിയില്ല … എന്തോ  ഇയാളുടെ അടുത്ത് സംസാരിക്കാന്‍ മാത്രം പേടിയില്ല ..”

അതറിഞ്ഞപ്പോള്‍  മേലില്‍ എന്നെ വിളിക്കരുത്  എന്ന് മെസ്സേജ് ചെയ്തു അവസാനിപ്പിച്ചതായിരുന്നു … ഇപ്പോള്‍ ഈ നിമിഷം വീണ്ടും അവളെ ഓര്‍ക്കുന്നു …

ബംഗ്ലൂരില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത്‌ ചൂടോടെ എടുത്തു അയച്ചു തന്ന ഒരു മെയിലാണ്  വീണ്ടുമവളെ ഓര്‍മ്മിപ്പിച്ചത്.. സ്കാനിംഗ് റിപ്പോര്‍ട്ടിന്റെ കോപ്പിയാണതില്‍ ..കൂടെ ഒരുപദേശവും

” പാമ്പിനെയും തെക്കത്തിയെയും ഒരുമിച്ചു കണ്ടാല്‍ , ഒറ്റയടിക്ക് തീര്‍ത്തോളണം തെക്കത്തിയെ”

വീണ്ടും അവളെ ഞാന്‍ അറിഞ്ഞു ,  കഴിഞ്ഞ നവംബറിലെ തണുപ്പുള്ള ഏതൊ  ദിവസത്തില്‍ സ്വന്തം കുഞ്ഞിനെ അബോര്‍ട്ട് ചെയ്തു  കളഞ്ഞ കോയമ്പത്തൂരില്‍ എഞ്ചിനിയരിംഗ് പഠിക്കുന്ന  ഒരു പാവം കൊല്ലംകാരി …. അതവള്‍ തന്നെ …  ആര് ഗര്‍ഭിണിയാക്കിയെന്നോ എപ്പഴെന്നോ ചോദ്യമില്ല … കാരണം അവള്‍ക്കിതൊരു ടൈം പാസ്‌  …   

 

കരയണമോ ചിരിക്കണമോ എന്നെനിക്കറിയില്ല  കാരണം കഴിഞ്ഞ  ഇരുപത്തേഴു വര്‍ഷത്തെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിരുന്ന പെണ്‍കുട്ടി … അവളാണതു ….  ഇതെഴുതുന്നതിനു കുറച്ചു മുന്‍പുള്ള വിവരം വെച്ചു ഒരു പുതിയ കൂട്ട് കെട്ടുമായി അവള്‍ മുന്നേറുകയാണ് .. അവനോടും പറഞ്ഞത് ഒന്ന് തന്നെയായിരിക്കണം

ദൈവഭയവും  പ്രാര്‍ത്ഥനയും പഠിപ്പുമായി നടക്കുന്ന  , ആണ്കുട്ടികളോട്  സംസാരിക്കാത്ത  , എല്ലാ  ഞായറാഴ്ചയും കുര്‍ബാന  കൈക്കൊള്ളുന്ന ഒരു പാവം കൊല്ലംകാരിയാണ്‌  ഞാന്‍ … ആണ്‍കുട്ടികള്‍ എന്ന് കേട്ടാലെ പേടിയാണ് ..എന്താണ് കാരണം എന്ന്  അറിയില്ല … എന്തോ  ഇയാളുടെ അടുത്ത് സംസാരിക്കാന്‍ മാത്രം പേടിയില്ല ..”

എന്നോട് തന്നെ ചോദിച്ചു ..ഒരു നിമിഷമെങ്കിലും അവളെ സ്നേഹിച്ചിരുന്നോ ..നേരത്തെ പറഞ്ഞപോലെ , കരയണോ ചിരിക്കണോ എന്നറിയാത്ത നിമിഷങ്ങള്‍… മെയില്‍ ഡിലീറ്റ് ചെയ്യുന്നതിനിടയില്‍   മനസിലേക്ക് വന്ന നാലുവരിക്ക് മുന്‍പില്‍…….

തനിച്ചിരിക്കും  യാമങ്ങളിലെന്നോ
നിനച്ചിരിക്കാതെ ഓര്‍മ്മകളുണരുമ്പോള്‍  
നിറമിഴിയുമായ്   ഞാനറിയുന്നു ….. 
കൊതിച്ചതെല്ലാം നഷ്ട്ടപ്പെടുംജീവിതത്തിലെ 
അടര്‍ന്നകലുമൊരു ദളമര്‍മ്മരം മാത്രമായിരുന്നുവതും

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

 


Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in കഥ/കവിത | Tagged | 2 Comments

മരിക്കും മുന്‍പ് കഴിച്ചിരിക്കണം

നമ്മുടെ മസാലദോശക്ക്  ഒരു വിശേഷം ഉണ്ടായിട്ടുണ്ട് !!!

മരിക്കും മുന്‍പ് കഴിച്ചിരിക്കണം എന്ന ലോക  ഭക്ഷണ വിഭവത്തിന്റെ പത്തിന  പട്ടികയിലോട്ടു നമ്മുടെ മസാലദോശയും !!!  നമുക്കഭിമാനിക്കാം 😉

മസാലദോശക്ക്  നാലാം സ്ഥാനമാണ് ഹമ്മിങ്ങ്ടന്‍ പോസ്റ്റ്‌  എന്നാ ന്യൂസ്‌ സൈറ്റ് നല്‍കിയിരിക്കുന്നത് … മറ്റു ഒന്‍പതു എണ്ണം ഏതാണ് എന്നതായിരിക്കും അടുത്ത സംശയം .. .സമയം കളയാതെ താഴോട്ട് നോക്കുക

1. ചൈന  – Peking duck

ഒന്നാം   സ്ഥാനം  ചൈനക്കാണ്

A Chinese imperial dish, the Peking duck is popular for its crispy skin which is sweet and garlicky. The skin is usually served first, followed by the meat, then steamed pancakes, spring onions, and sweet hoisin sauce

2. ഫ്രാന്‍സ്  – Escargots

 

This famous appetizer, identified mostly with the French, is actually a bunch of snails flavored with garlic and butter

3. ഗ്രീസ് – Moussaka

The dish is finished off with a showering of onions, garlic, tomatoes, and spices

4. ഭാരതം – മസാലദോശ

thin pancake similar to the quesadilla. It is made from rice and lentils and is stuffed with a special mix of mashed potatoes and fried onions

5. ഇറ്റലി : Zucchini flowers

prepared by stuffing the Zucchini flowers with herbed ricotta or mozzarella and dipping it into a batter and drizzled with olive oil.

6. ജപ്പാന്‍ : Teppanyaki

Teppanyaki is actually not a kind of food but a type of restaurant in Japan. It is a “show and dine” experience because the food will be cooked in front of you with blazing style using very tall flames on a gas-powered griddle

7. മലയ്ഷ്യ : Seafood curry laksa

Chinese-Malay soup dish is of Peranakan origins and consists of noodles, seafood, fish stick, puffed tofu, vegetables, a hard-boiled egg, coriander and chili sambal all mixed within the spicy and creamy coconut soup

 

8. തായ്ലണ്ട്  : Som tam (green papaya salad)

this salad can be sweet, sour, salty, spicy or even a combination of all with most servings usually partnered with grilled chicken and rice.The shredded unripe papaya can be eaten with palm sugar, garlic, lime juice, fish sauce, tamarind juice, dried shrimp, seafood, tomatoes, carrots, beans and peanuts

 

9.  ഓസ്ട്രേലിയ & ന്യൂ  സീലന്ദ് : Pavlova

This decadent dessert is named after Russian ballerina Anna Pavlova

 

10. അമേരിക്ക, USA: BBQ ribs

 

world’s best smoked pork ribs, BBQ ribs are served in a variety of ways in cities such as Kansas, Memphis and St. Louis.
ഇത്രയും വായിച്ചവര്‍  , കഴിഞ്ഞ പോസ്റ്റും വായിച്ചിരിക്കുന്നുവെന്നു കരുതുന്നു   ഇവിടെക്കൂടെക്ലിക്ക്ചെയ്യുക 

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger

 

 

 

 

 

 

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on മരിക്കും മുന്‍പ് കഴിച്ചിരിക്കണം

Deja Vu – നിങ്ങളറിഞ്ഞതും നിങ്ങളറിയെണ്ടതും

ദൈവത്തിനുപോലും ഉത്തരം കണ്ടെത്താന്‍ സാധിക്കാത്ത ഒരു സമസ്യയെക്കുറിച്ചാണ്  ഇവിടെ  പറഞ്ഞു തുടങ്ങുന്നത് ..  

 ” ദേജവു  ”  അതെ , നിങ്ങളില്‍ ഭൂരിഭാഗം പേരും ദേജവു   അനുഭവിച്ചിട്ടുണ്ടെങ്കിലും അതെപ്പറ്റി  കൂടുതല്‍ അന്വോഷിചിരുന്നവര്‍ കുറവായിരിക്കും …

 

 

 സത്യത്തില്‍ എന്താണ് ദേജവു എന്ന് ചോദിച്ചാല്‍ , “എവിടെയോ കണ്ടത് ” എന്നര്‍ത്ഥം വരുന്ന  ഒരു  ഫ്രാന്‍സ് വാക്കാണ്  … എവിടെയെങ്കിലും യാത്ര   പോകുമ്പോള്‍  അല്ലെങ്കില്‍  മുന്‍പ് പോയതോ ആയ സ്ഥലത്ത് നില്‍ക്കുമ്പോള്‍  നമുക്ക് ചിലപ്പോഴെല്ലാം തോന്നാറുണ്ടല്ലോ , ദൈവമേ  ഞാന്‍ ഇവിടെ മുന്‍പ് വന്നിരുന്നുവെന്നു തോന്നുന്നു … എവിടെയോ ഒരു ഉള്‍വിളി … ആ നിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്നത് നിങ്ങള്‍ നേരത്തെ എവിടെയോ കണ്ടിട്ടുണ്ട് .. അല്ല ഈ യാത്ര  ഓര്‍മ്മയില്‍ എവിടെയോ കൊത്തിവെക്കപ്പെട്ടിട്ടുണ്ട്  …അത്രയും ആലോചിക്കുന്നതിനു മുന്‍പിലുള്ള നിമിഷം വരെ നിങ്ങള്‍ക്ക് ചിലപ്പോള്‍ ഓര്‍ത്തെടുക്കാം

 

വളരെ അപൂര്‍വ്വമായി തൊട്ടടുത്ത നിമിഷം എന്താണ് നടക്കാന്‍ പോകുന്നതെന്നും … അത്തരത്തില്‍ ഒരു നിമിഷം മുന്നിലേക്ക്‌ ഓടിയെത്തുന്ന പ്രതിഭാസമാണ്   ” ദേജവു  ” എന്തിനെയെങ്കിലും അപ്രതീക്ഷിതമായി കൂടുതല്‍ ശ്രദ്ധിക്കുമ്പോള്‍ ആവും എവിടെയോ കണ്ടു മറന്ന ഒരു അനുഭവം നമുക്കുണ്ടാവുക …

 ചിലപ്പോള്‍ അതൊരു വ്യക്തിയാവാം , നമ്മുടെ സ്വബോധത്തോടെ ഒരിക്കലും അതിനുമുന്‍പ്‌ കാണാത്ത ഒരാളെ ആദ്യം കാണുമ്പോള്‍  അപ്പോഴും ദേജവു ഓടിയെത്താം … ശേ , എവിടെയോ കണ്ടപോലെയെന്നു …  ഉറപ്പു തരാം ജീവിതതത്തില്‍ ഒരിക്കലെങ്കിലും അത്തരമൊരു അനുഭവം ഉണ്ടാവാത്തവര്‍ വളരെ വിരളമായിരിക്കും …

എപ്പോഴാണ് , എവിടെയാണ് എങ്ങനെയാണ് അത് അതിനു മുമ്പ്  കണ്ടത് എന്ന്  എത്ര ശ്രമിച്ചാലും ഓര്‍ത്തെടുക്കാന്‍ ആവില്ല ..കുറച്ചു ദിവസം മുന്‍പോ , മാസങ്ങള്‍ക്കുമുമ്പോ  അതോ വര്‍ഷങ്ങള്‍ക്കുമുമ്പോ സംഭവിച്ചതായി ചിലപ്പോള്‍ തോന്നാം ..പക്ഷെ ഒന്ന് ഉറപ്പാണ്‌ …മുന്‍പ് എപ്പഴോ ആ സ്ഥലം , ആ നിമിഷം കണ്ടനുഭവിചിട്ടുണ്ട്  … പക്ഷെ എപ്പോഴെന്നുമാത്രം ഓര്‍മ്മിക്കാന്‍ പറ്റില്ല …  ദേജവു അങ്ങനെ ഇന്നും ഒരത്ഭുതമായി തുടരുകയാണ് ….  ഒരുപാടുപേര്‍ അന്വോഷിച്ചിട്ടും , വ്യത്യസ്ത  ഊഹാപോഹങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും  കൃത്യമായ ഒരു തെളിവ് ഇതേവരെ നമ്മുടെ ശാസ്ത്ര ലോകത്തിനു അന്യമാണ് …  

നൈറ്റ്‌ ഷിഫ്റ്റില്‍ നിന്നും നൈറ്റ്‌ ഷിഫ്റ്റിലേക്കുള്ള  യാത്രയില്‍ ഇത്തരം അനുഭവം ഇടക്കിടെ ഉണ്ടായതുകൊണ്ടാണ് കൂടുതല്‍ അന്വോഷിക്കാം എന്നുവെച്ചത് … ഇതാണ് സത്യം എന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കില്ലെങ്കിലും  സത്യത്തോടെ അടുത്ത് കിടക്കുന്ന ചില കണ്ടെത്തലുകള്‍  പറഞ്ഞുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം …

ആദ്യകാലത്ത് കേട്ടിരുന്നത് , അത്തരം ദേജവു അനുഭവങ്ങള്‍ മുന്‍പ് എപ്പോഴോ സംഭവിച്ചിരുന്നെന്നും വീണ്ടും സമാന സാഹചര്യങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍  ആ ഓര്‍മ്മ ഓടിയെത്തുന്നു എന്നതുമാണ്‌ … മുന്‍പ് സംഭവിച്ചിരുന്നത് എന്നത് ഒരുപക്ഷെ  പഴയ ജീവിതത്തിലാവം … പക്ഷെ പുനര്‍ജ്ജന്മം എന്നൊരു സാധ്യത കണ്ണടച്ച് വിശ്വസിക്കാന്‍ ശാസ്ത്ര ലോകം ഇനിയും തയ്യാറായിട്ടില്ല …

അടുത്ത സാധ്യത , അത്തരം നിമിഷങ്ങള്‍ അല്ലെങ്കില്‍ സ്ഥലങ്ങളിലൂടെ  നമ്മുടെ ബോധാമനസു അറിയാതെ മുന്‍പ് എപ്പോഴോ പോയിട്ടുണ്ടെന്നതും അതുകൊണ്ടാണ് അവ നമുക്ക് പരിചിതമായി തോന്നുന്നതും എന്നതുമാണ്‌ … നമ്മുടെ അബോധമനസിനു  കിലോമീറ്ററുകള്‍ നാം അറിയാതെ സഞ്ചരിക്കാന്‍ സാധിക്കും എന്ന് നിങ്ങള്‍ക്കറിയാമല്ലോ ..ഇല്ലെങ്കില്‍ അറിയുക ,  മുന്‍പ് എപ്പോഴോ വായിച്ചിട്ടുണ്ട് പണ്ടുകാലത്ത് കഴിവുള്ളവര്‍ക്ക് അത്തരമൊരു സിദ്ധി ഉണ്ടായിരുന്നു .. അവരുടെ മനസിനൊപ്പം സഞ്ചരിക്കാന്‍ … നമ്മുടെ മസ്ഥിസ്കത്തില്‍ ഉള്ള  ഇലക്ട്രോമാഗ്നറ്റിക് കാന്തിക തരംഗങ്ങള്‍ അല്ലെങ്കില്‍ നാം ഏതു പേരില്‍ അവയെ വിളിക്കാന്‍ ഇഷ്ട്ടപ്പെടുന്നോ അവയ്ക്ക്  നമ്മുടെ വിശ്രമ വേളയില്‍ നമ്മുടെ ശരീരത്തെ വിട്ടു നാമറിയാതെ കിലോമീറ്ററുകള്‍ സഞ്ചരിക്കാം ..അവയ്ക്ക് തെളിവുകള്‍ നല്‍കാന്‍ ശാസ്ത്ര ലോകത്തിനു കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം ,,,

വേറെ ഒരു കാരണമായി പറയപ്പെടുന്നത്‌ , നമ്മുടെ തലച്ചോറിലെ  കെമിക്കല്‍ സംതുലനം അപൂര്‍വ്വമായി ഇടക്ക് തെറ്റുമ്പോള്‍  അനുഭവപ്പെടുന്ന ഒരവസ്ഥയാണ്   ദേജവു എന്നതാണ് … അതിനു കാരണം ” Jamais vu   ” എന്നാ അവസ്ഥയാണ്‌ .. “Jamais vu   ” എന്നത്  ദേജവു  എന്നതിന്റെ നേരെ വിപരീതമാണ് .. അതായതു , ചില പേര്‍ക്ക് അപൂര്‍വ്വമായി വരുന്ന മാനസിക ഭ്രമം …  പലവട്ടം പോയ ഒരു സ്ഥലം  കാണുമ്പൊള്‍ ആദ്യമായ് അവിടെ പോകുന്നതാണെന്ന തോന്നല്‍ .. അല്ലെങ്കില്‍  മുന്‍പ് പരിചയപ്പെട്ട ഒരു വ്യക്തിയെ വീണ്ടും കാണുമ്പോള്‍  തീരെ ഓര്‍മ്മയില്ലാത്ത ഒരവസ്ഥ .. അമ്നീഷ്യയുമായും അല്ഷിമേര്സുമായും അതിനെ കൂട്ടിക്കുഴക്കരുത് ,  ” Jamais vu   ”  അവയില്‍ നിന്നും വ്യത്യസ്തമാണ്  …  അതുകൊണ്ടാണ്  കെമിക്കല്‍ സംതുലനം അപൂര്‍വ്വമായി ഇടക്ക് തെറ്റുമ്പോള്‍  അനുഭവപ്പെടുന്ന ഒരവസ്ഥയാണ്   ദേജവു  എന്നത് ചിലര്‍ വിശ്വസിക്കുന്നത് …

അടുത്ത സാധ്യത പറയുന്നതിന് മുന്‍പ്  നമ്മുടെ തലച്ചോറിന്റെ  ഓര്‍മ്മയുടെ പ്രവര്‍ത്തനത്തെക്കുറിച്ച്  പറയേണ്ടതുണ്ട്  ..ഇതുവരെ നിങ്ങള്‍ വായിച്ച ഈ ലേഖനം , ഇതിനു മുന്‍പ് സംസാരിച്ച വ്യക്തി എന്നിവരെപ്പറ്റിയെല്ലാം  ഓര്‍ക്കാന്‍ പറ്റുന്നത്  മെമ്മറിയുടെ/ഓര്‍മ്മയുടെ      “തിരിച്ചറിയാന്‍ പറ്റുന്ന മെമ്മറി / Recognition memory  ” എന്നാ ഭാഗം കൊണ്ടാണ് .. Recognition memory  സാധ്യമാകുന്നത്  അതിനു      (1)  ഓര്‍ത്തെടുക്കാന്‍ പറ്റുന്ന ഓര്‍മ്മ  (2)  എന്തിനോടെങ്കിലും സാദൃശ്യപ്പെടുതാന്‍ പറ്റുന്ന ഓര്‍മ്മ  എന്നീ അവസ്ഥയിലൂടെ പോകുമ്പോഴാണ്  (  recollection and familiarity   ) … ദേജവു നെക്കുറിച്ച് കൂടുതല്‍ അന്വോഷിച്ചപ്പോള്‍ / എക്സ്പിരിമെന്റുകള്‍ നടത്തിയപ്പോള്‍ തെളിഞ്ഞത് , ദേജവു എന്നത് മുന്‍പ് എപ്പോഴോ സംഭവിച്ചതായിരിക്കണം അതുകൊണ്ടാണ്   recollection and familiarity   എന്നീ അവസ്ഥയിലൂടെ പോയി അവ മുന്‍പ് എപ്പോഴോ  സത്യത്തില്‍ സംഭവിച്ചത്  ആണെന്ന് നമുക്ക് തോന്നുന്നത് …അതായതു ദേജവു  കെമിക്കല്‍ സംതുലനം അപൂര്‍വ്വമായി ഇടക്ക് തെറ്റുമ്പോള്‍  അനുഭവപ്പെടുന്ന ഒരവസ്ഥയല്ല 🙂
പക്ഷെ എപ്പോള്‍ ? എങ്ങനെ എന്തുകൊണ്ട് എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ് …  

കൂടുതല്‍ അടുത്ത് നില്‍ക്കുന്ന ഒരു സാധ്യത കൂടെ പറഞ്ഞുകൊണ്ട്  ഈ ലേഖനം അവസാനിപ്പിക്കുന്നു  …. നാം ഒരു വസ്തുവിനെ കാണുമ്പോള്‍ , നമ്മുടെ രണ്ടു കണ്ണില്‍ നിന്നും ഉള്ള ചിത്രങ്ങള്‍ പ്രോസസ്  ചെയ്തു ക്രോഡീകരിച്ചാണല്ലോ  “കണ്ടു ” എന്നാ ഫീലിംഗ് നമ്മുക്ക് തോന്നുന്നത് …ചിലപ്പോള്‍ കുറച്ചു വീക്കായ ഒരു കണ്ണില്‍നിന്നുമോ അല്ലെങ്കില്‍  മറ്റെതിനെക്കാള്‍ വേഗത്തില്‍ കാണാന്‍ സാധിക്കുന്ന അടുത്ത കണ്ണില്‍ നിന്നോ ഉള്ള ചിത്രങ്ങള്‍ നമ്മുടെ തലച്ചോറില്‍ എത്തി അവ അതിവേഗം പ്രോസസ് ചെയ്യപ്പെടുന്നു …പതിയെ അടുത്ത കണ്ണിലുള്ള ചിത്രങ്ങള്‍ എത്തുമ്പോഴേക്കും അവ നേരത്തെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന ഒരു ഫീലിംഗ് നമ്മുടെ തലച്ചോര്‍ നമുക്ക് തരുന്നു ..വ്യതിപരമായ് ഞാന്‍ ഇതു കൂടുതല്‍ വിശ്വസിക്കുന്നു …  ഒരു കണ്ണിനു മാത്രം കാഴ്ച ഉള്ളവര്‍ക്ക്  ദേജവു അനുഭവപ്പെടാറുണ്ടോ എന്നെനിക്കറിയില്ല ..

 നിങ്ങള്‍ക്ക് കൂടുതല്‍ എന്തെങ്കിലും പങ്കുവെക്കാനുണ്ടെങ്കില്‍ കേള്‍ക്കാന്‍ താല്‍പ്പര്യമുണ്ട് …. താഴെ പ്രതികരിക്കാം അല്ലെങ്കില്‍  എഴുതാം   iamlikethis.com@gmail.com  
– please keep sharing  this post –

 
ഒരു കുഞ്ഞു ജനിക്കുന്നത്  എങ്ങനെ എന്നതിലുള്ള ശാസ്ത്രീയ വിശദീകരണം വേണ്ടവര്‍ക്ക്    ഇതില്‍ക്ലിക്ക്ചെയ്യാം

 

സജിത്ത്   ,    https://www.facebook.com/iamlikethisbloger

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | 3 Comments

ഒരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നെങ്കില്‍:(


ഓരോ പെണ്‍കുട്ടിയെ തിയേറ്ററിനു  മുന്നില്‍  കാണുമ്പോഴും സത്യത്തില്‍ നെഞ്ചിലൊരു വേദനയാണ്  ശല്യങ്ങള്‍ , അവര്‍ക്ക് വരാന്‍  കണ്ട നേരം …

 

 

 

അതുകൊണ്ടുതന്നെ  പലപ്പോഴും ചിന്തിച്ചിട്ടുണ്ട്  ഈശ്വരാ ആയൊരു നിമിഷത്തേക്ക്  ഗേള്‍ഫ്രണ്ട്  ഉണ്ടായിരുന്നെങ്കിലെന്നു …  

 ജീവിതത്തില്‍ എന്തിനെങ്കിലും വേണ്ടി ആത്മാര്‍ഥമായി ദൈവത്തെ വിളിച്ചിട്ടുണ്ടെങ്കില്‍ അത്  സിനിമ കാണാന്‍ ക്യു നില്‍ക്കുമ്പോള്‍ മാത്രമാണ് … ഒരു മണിക്കൂര്‍ സമയമോ ചിലപ്പോ റിലീസിംഗ് ദിവസമാണെങ്കില്‍  രണ്ടു മണിക്കൂര്‍ സമയം വരെ ….. മുന്‍പിലത്തെ ഓരോ ചലനങ്ങളുടെ ഒപ്പവും ഹൃദയം പട പടാഎന്ന് മിടിക്കുന്നത്‌ കേള്‍ക്കാം … സിനിമ കാണുന്നെങ്കില്‍ അത് ക്യുവില്‍ നിന്ന് ടിക്കറ്റ്‌  എടുത്തു വേണം എന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട് … 

 

ഡി എ സ്പി  ( DSP )  പരീക്ഷക്കുപോലും ദൈവത്തെ  വിളിച്ചിട്ടില്ല , കാരണം കിട്ടിയാല്‍ കിട്ടട്ടെ,  പഠിച്ചിട്ടൊന്നുമല്ല ( DSP )  എഴുതാന്‍ പോകുന്നത് …അതിപ്പോ പോയാലും പിന്നെയും എഴുതാം … പക്ഷെ ക്യുവില്‍ നില്‍ക്കുന്നത് മണിക്കൂറുകള്‍ ചിലവഴിച്ചാണ് … അതുകൊണ്ടുതന്നെ നെഞ്ച് പിളര്‍ക്കുന്ന വേദനയോടെയും പ്രതീക്ഷയോടെയുമാണ് ഒരു സിനിമക്കുമുള്ള ക്യുവില്‍ കേറുക …

അതിനിടയില്‍ ചുണ്ടത്തു ചായവും , മൂക്കില്‍ വിരല്‍ വെച്ച് പോകുന്ന മണവുമായി ,   നല്ല ഭംഗിയുള്ള  റാപ്പറുകള്‍  കൊണ്ട് പൊതിഞ്ഞ ഏതൊ ചോക്കലെട്ടു പെട്ടിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ടിക്കറ്റ് കൊടുക്കുന്നതിനു പത്ത് നിമിഷം മുന്‍പ് കുറെ പെണ്‍കുട്ടികളും …  ഓരോരുത്തര്‍ക്കും അന്ജ്ജോ ആരോ ടിക്കറ്റ് വരെ  കൊടുക്കാന്‍ കുറെയവന്മാരും ….  എപ്പോഴെങ്കിലും ഒരു ഗേള്‍ഫ്രണ്ട്  ഉണ്ടായിരുന്നെങ്കിലെന്നു മനസ്സില്‍ തോന്നിയുട്ടുണ്ടെങ്കില്‍ അതപ്പോള്‍  മാത്രം !!  

അങ്ങനെ  ഇന്നും പതിവുപോലെ മണിക്കൂറുകള്‍ക്കു മുന്‍പേ ക്യുവില്‍ സ്ഥാനം പിടിച്ചു  കാത്തു നില്‍പ്പായി …ഉസ്താദ് ഹോട്ടെല്‍ … പതിവിലും തിരക്കുണ്ടായിരുന്നെങ്കിലും  പ്രതീക്ഷക്കു വകയുണ്ട് … നഗര ഹൃദയത്തിലെ റെയില്‍പ്പാളങ്ങളുടെ  സമീപത്തുള്ള ആ തിയേറ്റര്‍ ഒരിക്കലും ചതിച്ചിട്ടില്ല ..ധാരാളം സീറ്റുകള്‍ അതുകൊണ്ട് തന്നെ എഴുപതു രൂപയ്ക്കു ബ്ലാക്കിനു വന്ന ടിക്കറ്റ് ഒരു സങ്കോചവും കൂടാതെ നിരസിച്ചു കാത്തു നില്‍പ്പായി … ഓരോ നിമിഷം കഴിയുന്തോറും ഹൃദയമിടിപ്പ് കൂടുന്നത്  കേള്‍ക്കാം …അപ്പോഴാണത് ശ്രദ്ധിച്ചത് … തീരെ ചെറിയ ഒരു പയ്യന്‍ ക്യുവില്‍ കേറാനുള്ള ശ്രമം നടത്തുന്നതും , അവിടെ നില്‍ക്കുന്നവര്‍ തെറി വിളിക്കുന്നതും … പാവം , മനസിലോര്‍ത്തു …അവനെ വിളിച്ചു എനിക്ക് മുന്‍പേ നിര്‍ത്തി … ഒരു നല്ല കാര്യം ചെയ്ത സംതൃപ്തിയില്‍ മനസൊന്നു തണുത്തു ….

വെറും പത്ത് പേര്‍ കൂടെ … മിക്കവാറും മുന്‍ നിരയിലാകും സീറ്റ് .. ആഹ പോട്ടെ .. അങ്ങനെ മുന്നില്‍ നിന്നവര്‍ നാലായി ..അതിനിടയില്‍ ഞാന്‍ ചെറിയ പയ്യനെ നോക്കി ..അവനൊരു നന്ദി പറയാമായിരുന്നു … പോട്ടെ കുട്ടിയല്ലേ ക്ഷമിച്ചേക്കാം ….

അതിനിടയില്‍ ഒരുത്തി വന്നു പുഞ്ചിരിയോടെ അഞ്ചു ടിക്കറ്റ് എന്ന് പറയുന്ന കേട്ടു.. നാശം !!!

അങ്ങനെ അവന്റെ ഊഴമെത്തി  … അവനൊരു ടിക്കട്ടെ വേണ്ടിയിരുന്നെങ്കിലും നൂറു രൂപ കൊടുത്തു രണ്ടെണ്ണം വാങ്ങുന്നത് കണ്ടു … അടുത്തത് ഞാന്‍ … അവസാന ടിക്കറ്റ് …  
എനിക്കും , തൊട്ടു പുറത്തു പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്ന സുഹൃത്തിനും കൂടി രണ്ടു ടിക്കറ്റ് വാങ്ങാന്‍  നിന്നപ്പോള്‍ അവസാനം ബാക്കിയായത് ആ  ഒരു ടിക്കറ്റ്  ….  മനസ് ഈയടുത്ത കാലത്തൊന്നും ഇത്രയതികം വേദനിച്ചിട്ടില്ല … എല്ലാ പ്രതീക്ഷയും പോയി …. എനിക്ക് നഷ്ട്ടപ്പെട്ടത്‌ ഒരു സിനിമ ടിക്കട്റ്റ് മാത്രമല്ല … ഒരു ദിവസം കൂടിയാണ് …ആ സിനിമ കാണുന്ന വരെ ഇനി ഓര്‍മ്മകള്‍ അലട്ടിക്കൊണ്ടേയിരിക്കും   

…എല്ലാം സഹിക്കാം … എല്ലാം തകര്‍ന്ന മട്ടില്‍ വെളിയില്‍ വന്നപ്പോള്‍ ,  കുറച്ചു മുന്‍പ് ഞാന്‍ സ്ഥാനം കൊടുത്ത കൊച്ചു പയ്യന്‍ നില്‍ക്കുന്നു  നന്ദി പറയാനായിരിക്കും എന്നോര്‍ത്തു പക്ഷെ ..

ചേട്ടാ ഒരു ടിക്കട്റ്റ് ഉണ്ട് , ചെട്ടനായതുകൊണ്ട്  എണ്‍പത് രൂപ മാത്രം  

…അമ്പതിന്റെ ടിക്കട്റ്റ് അവനെനിക്ക് എമ്പതിനു  തരാമെന്നു …വേണ്ടേ എന്ന മട്ടില്‍  നീങ്ങിയപ്പോള്‍ കൂടെ ഒരു ഉപദേശവും  …
സ്വന്തം അച്ചനാണെങ്കിലും ഇടക്ക്  ക്യുവില്‍  കേറാന്‍  അനുവാദം ചോദിച്ചാല്‍ പുറകിലെ നിര്‍ത്താവൂ ..

വേണം ..എനിക്കത് വേണം …ഞാന്‍ തന്നെ അത് കേള്‍ക്കണം … ഈശ്വരാ ഒരു നിമിഷത്തേക്ക് ഒരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നെങ്കില്‍  🙁

 

 

സജിത്ത്

  https://www.facebook.com/iamlikethisbloger

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in കഥ/കവിത | Tagged | 1 Comment

വൈനോട്ട് കേരള ???


കേരളമോ ? കേരളത്തിലോ ? തലയ്ക്കു വല്ല കിറുക്കുമുണ്ടോ .. കാര്യം നടക്കണമെങ്കില്‍ വേറെ വല്ല വഴി കാണൂ ഭായ്  

  എന്ന് പലരും പലവട്ടം പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും  ഒരനുഭവമുണ്ടാകുന്നവരെ വിശ്വസിച്ചിരുന്നില്ല  …

അതിവേഗം ബഹുദൂരം ചലിക്കുന്ന ഭരണയന്ത്രക്കസേരകളിന്‍  ചുവട്ടില്‍ നിന്നും ചില പച്ചയായ നിമിഷങ്ങള്‍ പറഞ്ഞു തുടങ്ങട്ടെ  …..

 

 

മഴ വന്നു എന്നറിയണമെങ്കില്‍  ഇവിടെ പാലക്കാട്‌  വരണം … നേരവും കാലവും ഇല്ലാതെ മഴയങ്ങനെ തിമര്‍ക്കുകയാണ് .. ഞാറു നടാനായി ആളില്ലല്ലോ  ഈശ്വരാ , മഴയോട്ടു നില്‍ക്കുന്നുമില്ല എന്നാണ് എല്ലായിടത്തും സംസാര വിഷയം … ആ നിമിഷങ്ങളില്‍ എപ്പഴോ ഒരു മോഹമുദിച്ചു , അസ്തമയ സൂര്യന്റെ ഇളം വെയിലേറ്റു  തണുത്തതെന്തെങ്കിലും കഴിച്ചു , കൊറിച്ചു   ഒന്നങ്ങനെ കുറച്ചു നേരം കിടക്കണം … അതിനു കന്യാകുമാരിയല്ലാതെ  വേറെന്തു ചോയ്സ്  എന്ന് മനസ് മറുപടിയും തന്നു …

എന്തായാലും അതുവരെ പോകുന്നതല്ലേ , എങ്കില്‍പ്പിന്നെ അസ്തമയം മാത്രമാക്കുന്നതെന്തിനു ഉദയവും കണ്ടുകളയാം  എന്ന ദുരാഗ്രഹമാണ് ഒരു പക്ഷെ എല്ലാത്തിനും കാരണം എന്നിപ്പോ തോന്നുന്നു … താമസിക്കാനായി ഒരു സ്ഥലത്തെക്കുറിച്ച്  പരതിയപ്പോള്‍ ഓര്‍മ്മയില്‍ വന്നത് കേരള ഹൌസ് ആണ് ..അതെ , നമ്മുടെ സ്വന്തം കേരളത്തിന്റെ  !!!    

ഫോണ്‍ എടുത്തു കറക്കിയപ്പോള്‍ തിരുവനന്തപുരം കെ ട്ടി ഡി സി യില്‍ നിന്നും  മറുപടി വന്നു ..

ഈ ശനിയാഴ്ചയോ ? അതിനെന്താ … റൂം ബുക്ക്‌ ചെയ്യണം .. ഇവിടെ റെയില്‍വേ സ്റ്റേഷന്റെ അടുത്ത് ഓഫീസ് ഉണ്ട് …ഒന്ന് വന്നാല്‍ മതി ….

അങ്ങനെ പെട്ടിയും പായുമെടുത്തു ട്രെയിന്‍ പിടിച്ച് അവിടെ ചെന്നു .. മണിക്കൂറുകള്‍ നീണ്ട യാത്രയായതിനാല്‍ വഴിയരുകില്‍ നിന്നുമൊരു ചായ കുടിച്ചു … ഒരു ചെറു കടിക്കായി തിരക്കി

ചേട്ടാ കടിക്കാനെന്തുണ്ട്‌
രസവട, ഉള്ളിവട , മസാലവട ഉഴുന്നുവട , വാഴക്കഅപ്പം ,വത്സന്‍  …എന്ത് വേണം ?
ഗോതമ്പ് ബോണ്ട കിട്ട്വോ ?
അയാളെന്നെ ഒരു നിമിഷം നോക്കി .. വടക്കൂന്നാ ?   
ഹ്മം
മയപ്പം ഉണ്ട്  ഇച്ചിരി ഹോട്ടാണ്  ഒന്നെടുക്കട്ടെ ?
കടിക്കുന്നതിനിടയില്‍ പിടി കിട്ടി …സംഗതി മൈത ഉരുട്ടി എണ്ണയില്‍ പൊരിച്ചതാ .. മൈത കൊണ്ടുള്ള ഉണ്ട .. മൈത അപ്പം ..അങ്ങനെ മയ്യപ്പം ….

 ചായ കുടിക്കുന്നതിനിടയില്‍ കെ ട്ടി ഡി സി യുടെ ഓഫീസ് അന്വോഷിച്ചപ്പോള്‍ ഒരുപദേശം കൂടെ കിട്ടി  .. കന്യാകുമാരിയില്‍ ഈ  ശനിയാഴ്ച താമസിക്കാനാണോ .. വേറെ വല്ല വഴി നോക്കിക്കൂടെ ചങ്ങായി .. അടുത്ത് തന്നെ ഇഷ്ടം പോലെ ഹോട്ടല്‍ ഉണ്ട് …ചിലപ്പോ ഒരു പത്തുരൂപ്പിക അതികമാകും എന്നാലെന്താ ? കാര്യം നടക്കും ..

ഒരു ചിരിയോടെ ആ ഉപദേശത്തെ അതിന്റെ പാട്ടിനു വിട്ടു നേരെ കെ ട്ടി ഡി സി യുടെ ഓഫീസില്‍ കേറി ചെന്നു … സംഗതി അവതരിപ്പിച്ചു …

കന്യാകുമാരിയില്‍ ഒന്ന് അന്തിയുറങ്ങണം … ഒരു ഡബിള്‍ റൂം വേണം ..   നമ്മുടെ  സര്‍ക്കാരിന്റെ റൂം ഉള്ളപ്പോള്‍ കണ്ട പാണ്ടിയുടെ ..

മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല   അതിനിടയില്‍ മറുപടി തന്നു …

ടി ട്ടിഡിസി യുടെ റൂം വേണമെങ്കില്‍ ഇവിടെ നിന്നും ബുക്ക്‌  ചെയ്യാം … കെ ട്ടി ഡി സി വേണമെങ്കില്‍  അതിനു സെക്ക്രട്ടറിയേററില്‍ ചെല്ലണം ….. ജിഎഡി ഡിപ്പാര്‍ട്ട്മെന്റില്‍ ..അവിടെ നിന്നുമുള്ള പേപ്പറുമായി ഇവിടെ വരണം . ( ജെനറല്‍ അഡ്മിനിസ്റ്റേഷന്‍ ) ..  

ഒരു നിമിഷം ചിന്തിച്ചു …. കേരളത്തിലിരുന്നു തമിഴ്നാട് ഹൌസിന്റെ റൂം ബുക്ക്‌ ചെയ്യാന്‍ കേരള സര്‍ക്കാരിന്റെ ഓഫിസ് … കേരള ഹൌസ് ബുക്ക്‌ ചെയ്യാന്‍ സെക്ക്രട്ടറിയേററില്‍ ചെല്ലണം !!! ഹ്മം  അവര്‍ക്കിതൊക്കെ ആദ്യം ഫോണ്‍ ചെയ്യുമ്പോ പറയാമായിരുന്നില്ലേ …..

സെക്ക്രട്ടറിയേററില്‍ പോകുന്ന കാര്യമൊക്കെ ആലോചിച്ചപ്പോള്‍ അറിയാതെ ചോദിച്ചു പോയി ..  ടി ട്ടിഡിസി യുടെ നോണ്‍ ഏസി ഡബിള്‍റൂം വേണമെങ്കില്‍ എത്രയാകും ?
800  പിന്നെ ടാക്സും …പക്ഷെ അതിവിടെ നിന്ന് ബുക്ക്‌ ചെയാന്‍ പറ്റില്ല … ഏസി മാത്രമേ പറ്റൂ ..
അപ്പൊ   ഏസിക്കോ ?
1600   പിന്നെ ടാക്സും

അറിയാതെ വീണ്ടും  ചോദിച്ചു പോയി …  സെക്ക്രട്ടറിയേററില്‍ പോകാന്‍ എങ്ങനെയാ ?

നേരെ ചെല്ലുക
എന്നിട്ട് …?
എന്നിട്ട് …ഏതെങ്കിലും ഓട്ടോക്കരനോട് ചോദിച്ചാല്‍ മതി …
അതിനിപ്പോ  നിങ്ങള്‍ പറയണോ എന്ന് മനസ്സില്‍ ഓര്‍ത്തെങ്കിലും … മനസാനിധ്യം  വീണ്ടെടുത്തു നളിനി നെറ്റോ എന്ന പേരും പീഡനം എന്ന വാക്കും ഓര്‍മ്മയില്‍ വന്നു അവിടെ നിന്നും നീങ്ങി …

അങ്ങനെ വഴി തപ്പി സെക്ക്രട്ടറിയേററില്‍ എത്തി …
ഗേറ്റില്‍ ഉള്ള പോലീസുകാരന്‍ എവിടെക്കാ എന്ന ഭാവത്തില്‍ നോക്കി … കണ്ട ഉടനെ കാര്യം പറഞ്ഞു
റൂം ബുക്ക്‌ ചെയ്യാനാ …ജിഎഡി ഡിപ്പാര്‍ട്ട്മെന്റില്‍ പോകണം
അതിനു പാസുണ്ടോ ?
ഇല്ല
എങ്കില്‍ ആദ്യം പാസുമായി വാ
പാസ് എവിടെക്കിട്ടും എന്നന്വോഷിച്ചു അവിടെ എത്തി ..
കൌണ്ടറില്‍ ഇരുന്ന അനിയനോട് കാര്യം പറഞ്ഞു … ചേട്ടാ , ഒരു പാസ് വേണം …
കേരള ഹൌസ് റൂം ബുക്ക്‌ ചെയ്യാനാ …ജിഎഡി ഡിപ്പാര്‍ട്ട്മെന്റില്‍ പോകണം ..പാസ് വേണം

അങ്ങേര്‍ ആരോടോ സംസാരിക്കുന്നതിനിടയില്‍ ഒരു മൂലയ്ക്ക് കണ്ണ് നീട്ടി …
അങ്ങോട്ട്‌ നോക്കിയപ്പോള്‍ ..ചുമരില്‍ എഴുതി വെച്ചിരിക്കുന്നു , പാസിനായി ഫോം പൂരിപ്പിച്ചു  നല്‍കുക
അങ്ങനെ പേരും വിലാസവും എഴുതി വീണ്ടും അതുമായി കൌണ്ടറില്‍ എത്തി  …
.ജിഎഡി ഡിപ്പാര്‍ട്ട്മെന്റില്‍ എവിടെയാ ? പൊളിട്ടിക്കലാ  ?
അറിയില്ല … റൂം ബുക്ക്‌ ചെയ്യാനാ  .. പറഞ്ഞു നിര്‍ത്തി
ഓ ..അപ്പൊ പൊളിട്ടിക്കല്‍ തന്നെ …
അങ്ങേര്‍ എന്തൊക്കെയോ കമ്പ്യൂട്ടരില്‍ എന്റര്‍ ചെയ്യുനത് കണ്ടു … ഒരു നിമിഷം കഴിഞ്ഞപ്പോള്‍ പറഞ്ഞു ..

നീങ്ങി നില്‍ക്ക്
എന്താണെന്നറിയാതെ സ്തംഭിച്ചു നില്‍ക്കുമ്പോള്‍ , മേശക്കരികില്‍ നിന്നും ഒരു വടി ഉയര്‍ത്തി താഴെ വെച്ചു …  വടിയുടെ അറ്റത്തു ഒരു കുഞ്ഞു കാമറ …..
അങ്ങനെ പടം പിടിത്തവും അന്വോഷണവും കഴിഞ്ഞു , അയാള്‍ ഒരു തുണ്ട് കടലാസ് നീട്ടി ..എന്നിട്ട് പറഞ്ഞു     സാന്ഡ്വിച്ച്ചില്‍ പോയാല്‍ മതി … നോര്‍ത്ത് സാന്ഡ്വിചു ….
north sandwitch   !!  അതിപ്പോ എവിടെയാണാവോ .. അങ്ങനെ  “പൊട്ടന്‍ പൂരത്തിന് പോയപോലെ ” എന്ന മട്ടില്‍ അവിടെ അങ്ങനെ കറങ്ങി നടന്നു ..ഒടുക്കം അങ്ങകലെ അത് കണ്ടു … north sandwitch   !!
നേരെ  അങ്ങോട്ട്‌ ചെന്നു കേറി …പാറാവ്‌ നടയില്‍   കാര്യം ഉണര്‍ത്തിച്ചു
കേരള ഹൌസ്   റൂം ബുക്ക്‌ ചെയ്യാനാ …ജിഎഡി ഡിപ്പാര്‍ട്ട്മെന്റില്‍ പോകണം .

 പാസ് വാങ്ങി നോക്കിക്കൊണ്ട്‌ അയാള്‍ പറഞ്ഞു ,    രണ്ടാമത്തെ നില …
ലിഫ്ഫ്റിനായി കണ്ണോടിച്ചപ്പോള്‍ ചിരിച്ചു കൊണ്ട് അങ്ങേര്‍ പറഞ്ഞു …
ലിഫ്ട്‌ വര്‍ക്ക് ചെയ്യുന്നില്ല … all kerala lift operators   association    സൂചന പണിമുടക്കിലാണ്

അങ്ങനെ രണ്ടാം നിലയില്‍ ചെന്നു … ഒരു മണി വരെയേ ബുക്കിംഗ് ഉള്ളുവത്രേ …അങ്ങനെ എഴുതി വെച്ചിരിക്കുന്നു … ആരെയും കണ്ടില്ല .. അര മണിക്കൂറോളം അവിടെ നിന്നു ..ചിലരെല്ലാം വന്നു പോകുന്നുണ്ട് ..പക്ഷെ എല്ലാവരും തിരക്കിലാണ്  ഒടുക്കാന്‍ ഒരു കണ്ണാടിക്കാരന്‍ വന്നു …സംഭവം പറഞ്ഞു … ഒരു റൂം വേണം ..കേരള ഹൌസില്‍ …
സമയം കഴിഞ്ഞല്ലോ  ..വന്നപാടെ കമ്പ്യൂട്ടര്‍ നോക്കിക്കൊണ്ട്‌ അയാള്‍ പറഞ്ഞു …
സര്‍ !!!  പാലക്കാടില്‍ നിന്നും വരുകയാണ് .. എങ്ങനെയെങ്കിലും ഒരു റൂം ….
സര്‍വീസില്‍ ആരെങ്കിലുമുണ്ടോ ?
ഇല്ല .. ഇവിടുത്തെ ആരെയും അറിയില്ല
പോയി വെള്ള പേപ്പറില്‍ കോര്‍ട്ട്ഫീ സ്റ്റാമ്പ് ഒട്ടിച്ചു അപേക്ഷയുമായി വരൂ …

അവിടെനിന്നും ശര വേഗത്തില്‍ ഓടി ..പേനയും സ്റ്റാമ്പും , പേപ്പരുമൊക്കെ സങ്കടിപ്പിച്ചു  നീട്ടിയെഴുതി
__________________________________
സര്‍ , എനിക്ക് കന്യാകുമാരിയില്‍ സൂര്യാസ്തമയവും സൂര്യോദയവും കാണാന്‍ അതിയായ മോഹമുണ്ട്  … അന്തിക്ക് ഒന്ന് തല ചായ്ക്കാനും കുളിച്ചുറങ്ങാനും  ഒരു ദിവസത്തിനു ഒരു മുറി വേണം …അവിടുത്തെ അധികാര പരിധിയില്‍പ്പെട്ട കേരള ഹൌസില്‍ നിന്നും ഈയുള്ളവന് ഒരു മുറി ഒരു ദിവസത്തേക്ക് ദയവുണ്ടായി അനുവദിച്ചു  തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു …  ( ഒപ്പ് )
____________________________________
ഹ്മം , ഏതു  റൂം ആണ്  വേണ്ടത്  , എപ്പോഴാണ്  ? തിരക്കിട്ട് ആര്‍ക്കോ  മൊബൈല്‍ ഫോണ്‍ ഡയല്‍ ചെയ്തുകൊണ്ട് ആ അപേക്ഷയും വായിച്ചു അയാള്‍  ചോദിച്ചു …
ഡബിള്‍ റൂം വേണം ..ഈ ശനിയാഴ്ച …
ഈ ശനിയാഴ്ചയോ ? ഇല്ല എല്ലാം ബുക്ക്‌ഡാ  .. ശനിയും ഞായറും റൂമിനായി വരണ്ട ..

പരമ ദ്രോഹി  എന്നുറക്കെ വിളിച്ചു അയാളുടെ മണ്ടക്ക്  ഒന്ന് കൊടുക്കണമെന്ന് തോന്നിയെങ്കിലും , നമ്മളൊക്കെ ആരാ ..വെറും സാധാ ജനം …  പക്ഷെ ഏതു അപേക്ഷ എഴുതുന്ന മുന്‍പ് അയാള്‍ പറഞ്ഞിരുന്നെങ്കില്‍ ?? അല്ല എല്ലാം ചോദിക്കേണ്ടത്  ആവശ്യകാരാനാണല്ലോ അല്ലെ …

പുറകില്‍ നിന്നും ഇവിടെ നിന്നോ ഒരു ശബ്ദം കേട്ടതായി തോന്നി

കേരളമോ ? കേരളത്തിലോ ? തലയ്ക്കു വല്ല കിറുക്കുമുണ്ടോ .. കാര്യം നടക്കണമെങ്കില്‍ വേറെ വല്ല വഴി കാണൂ ഭായ്

ആരോ ഒരാള്‍ പറഞ്ഞു , ഇതിന്റെ വല്ല ആവശ്യവുമുണ്ടോ ? നേരെ കന്യാകുമാരിയില്‍ ചെല്ല് … അവിടെ തമിഴന്മാര്‍ ആവശ്യത്തിനു മാത്രം  കാശ് മേടിച്ചുകൊണ്ട്  കുറെ ലോഡ്ജ് നടത്തുന്നുണ്ട്
ചിലപ്പോ പത്തുരപ്പിക കൂടുതല്‍ ആകും ..എന്നാലും കാര്യം നടക്കും …

ഇപ്പോള്‍ വൈനോട്ട്  കേരള   എന്ന് പറഞ്ഞു ആരെങ്കിലും മുഖം ചുളിച്ചാല്‍ പറയാന്‍ നൂറു നൂറു കാര്യങ്ങളുണ്ട് …

 എല്ലാ  മോഹവും അവിടെ ഉപേക്ഷിച്ചു എന്ത് ചെയ്യണം എന്ന് ചിന്തിക്കുന്നതിനിടയില്‍ ഒരു കുഞ്ഞു മഴയും കൂടെ മൊബൈല്‍ ഫോണും റിംഗ് ചെയ്തു …

നാട്ടില്‍ നിന്നാ .. പാലക്കാട്‌ ഇപ്പൊ മഴ പോയത്രെ …പോകുന്ന വഴി  പട്ടാമ്പിയില്‍  പാറപ്പുറത്ത് കേറി സൂര്യാസ്തമയം കാണാം .. നാറാണത്ത്‌ ഭ്രാന്തന്റെ അടുത്ത്   കിടന്നുറങ്ങി പുഴയില്‍ മുങ്ങിക്കുളിച്ചു മടങ്ങുകയുമാവാം …

 

 

സജിത്ത്

  https://www.facebook.com/iamlikethisbloger

 

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Comments Off on വൈനോട്ട് കേരള ???

സമദൂരത്തിലെ ശരിദൂരം

 

മനുഷ്യത്വം മരിക്കുമ്പോള്‍ മതങ്ങള്‍ ജനിക്കുന്നു  ……….

മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുന്ന  വ്യവസായമായി മതങ്ങള്‍ മാറ്റപ്പെടുമ്പോള്‍  ഓരോ തിരഞ്ഞെടുപ്പും നിഘണ്ടുവിലേക്ക് ചില പുതിയ പദങ്ങളെ അരക്കിട്ട് ഉറപ്പിക്കുന്നത് കാണാന്‍ തുടങ്ങിയിട്ട് നാളേറെ ആയിട്ടില്ല  ..

മനസാക്ഷി വോട്ട്  , സമദൂരം , ശരിദൂരം , … ശരിദൂരത്തിലെ സമദൂരം …സമദൂരത്തിലെ  ശരിദൂരം എന്നിങ്ങനെ ആ പദങ്ങള്‍  വളര്‍ന്നുകൊണ്ടിരിക്കുന്നു …  ബഹുപൂരിപക്ഷതിലെക്കുള്ള ന്യുനപക്ഷത്തിന്റെ  കടന്നാക്രമണം ,  ന്യുനപക്ഷ പ്രീണനം  എന്നൊക്കെപ്പറഞ്ഞു സ്വയം വിശ്വാസം ആര്‍ജിച്ചെടുക്കാന്‍ കുറേപ്പേര്‍ കാറുന്നത്‌ കാണുമ്പോള്‍ ആരും ചോദിച്ചുപോകും  , ഇതൊരു ജനാതിപത്യ രാജ്യമല്ലേ , മതമേലധ്യക്ഷന്മാര്‍ പറയുന്നത് കേട്ട്   ബാലറ്റ് പേപ്പറില്‍ സീലടിക്കാനായി മാത്രമിരിക്കുന്ന കഴുതകളാണോ പൊതുജനം  ?    

തിരഞ്ഞെടുപ്പില്‍ ഏത് സ്ഥാനാര്‍ത്തി ജയിച്ചാലും അത് തങ്ങളുടെ  കടാക്ഷം ഒന്നുകൊണ്ടു മാത്രമാണെന്നും പറഞ്ഞു വിജയശില്‍പിയുടെ  കോണകത്തിനുപോലും   അവകാശമുന്നയിക്കാന്‍ മടിയില്ലാത്ത ഇക്കൂട്ടര്‍ക്ക് വേണ്ടത്  സാമൂദായിക ഉന്നമനത്തിന്റെ പേരില്‍  ഉളുപ്പില്ലാതെ യാചിച്ചെടുക്കുന്ന   അധികാരക്കസേരകളോ  അല്ലെങ്കില്‍ ഉദാരവല്‍ക്കരണക്കാലത്തെ പുത്തന്‍ വാണിജ്യസമുച്ചയങ്ങളായ  വിദ്യാഭ്യാസസ്ഥാപനങ്ങളോ ആണ്  …  

തിരഞ്ഞെടുപ്പ് ഫലം  മതമേലധ്യക്ഷന്മാര്‍ക്ക് നേരിട്ട് മാറ്റിയെടുക്കാന്‍ കഴിയാത്തവിധം   ജനമനസുകള്‍  അവരില്‍നിന്നും  അകന്നെന്നു ഇരുകൂട്ടര്‍ക്കും ബോധ്യമുണ്ടെങ്കിലും കിട്ടുന്നതില്‍ ഒരോഹരി ആര്‍ക്കും പിച്ചകൊടുക്കാന്‍ രാഷ്ട്രീയക്കാര്‍ മടി കാണിക്കാറില്ല എന്നതാണ് വസ്തുത … അതിന്റെ പേരില്‍  കാണുന്ന ചില പിന്നാമ്പുറക്കഥകളാണ്  ഇടക്കെങ്കിലും കേള്‍ക്കാറുള്ള ബഹുപൂരിപക്ഷതിലെക്കുള്ള ന്യുനപക്ഷത്തിന്റെ  കടന്നാക്രമണം ,  ന്യുനപക്ഷ പ്രീണനം എന്നതെല്ലാം …

സ്വയം വളര്‍ച്ചയുടെ പടികള്‍ കേറുവാന്‍ സാമുദായിക സങ്കടനകളുടെ  കൂട്ടുപിടിക്കുന്ന  ഇക്കൂട്ടരുടെ അറിയാവുന്ന ചിത്രം  പരിശോധിക്കുകയാണെങ്കില്‍   …

 

 

വളര്‍ന്നു വളര്‍ന്നു ഇന്ത്യന്‍ റെയില്‍വെയുടെയും  , NTPC  യുടെയും , നാഷണല്‍ ഹൈവേകളുടെയും മൊത്ത കരാര്‍ ജോലികള്‍ വര്‍ഷങ്ങളായി പതിച്ചു നല്‍കപ്പെട്ട വ്യക്തികളുണ്ട്‌ .. നിരവധി  വിദ്യാഭ്യാസ സ്ഥാപങ്ങളുടെ അമരക്കാരാണിവര്‍ … ഒരു പ്യുണായി ജോലിയാരംഭിച്ചു കേരളരാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ തക്കവിധം ജനറല്‍ സെക്ക്രട്ടരി പദത്തിലെത്തിയ ചിലര്‍ ….    കോടികള്‍ മറിയുന്ന വ്യവസായങ്ങള്‍ … എന്നിട്ടും മതിയാകാതെ സാമൂഹ്യ ഉന്നമനത്തിനു സധാസമയം ജാഗരൂഗരായിരിക്കുന്ന  മഹാന്മാര്‍ !!!!   എല്ലാം കാലാകാലങ്ങളായി വിശ്വസിക്കാന്‍  പൊതുജനവും …  

മനുഷ്യത്വം മരിക്കുമ്പോള്‍ മതങ്ങള്‍ ജനിക്കുന്നു  

 

 

ഈയിടെ  കണ്ടത്   മെത്രാനാവാന്‍  മൂന്നുകോടി രൂപ കാണിക്ക വെച്ച ഒരു അഭിനവ പിതാവിനെയാണ്


ഈ കാലത്ത് മൂന്നിറക്കിയാല്‍  മുന്നൂറു കിട്ടണം എന്ന കണക്കുകൂട്ടലുള്ള  ഒരുപാടുപേര്‍ മതമേലധ്യക്ഷന്മാരുടെ കസേരകളില്‍ അമരുമ്പോള്‍  സാധാരണക്കാര്‍ എന്ത് ചെയ്യും .. എല്ലാം കാണുകയും കേള്‍ക്കുകയുമാല്ലാതെ എന്തെങ്കിലും പറഞ്ഞുപോകുന്നവര്‍ പിന്നീടുള്ള സൂര്യോദയം കാണില്ല എന്നുള്ളപ്പോള്‍ എല്ലാം ചരിത്രത്തില്‍ കുഴിച്ചുമൂടപ്പെടുന്നു  ….

പട്ടുകുപ്പായവും കാഷായവും  അണിഞ്ഞ  മതമേലധ്യക്ഷന്മാരും  ,യാതൊരു  നീതിയുമില്ലാതെ സംവരണവും സാദാരണക്കാരെ വീര്‍പ്പുമുട്ടിക്കുമ്പോള്‍  ..വിദേശത്ത് നിന്നെത്തുന്ന കണക്കില്ലാത്ത ഫണ്ടുകള്‍ ചിലവഴിക്കാന്‍  പുതുവഴികള്‍ തേടി വീണ്ടുമവര്‍  …

ബാലറ്റ് പേപ്പറില്‍ സീലടിക്കാനായി ജനവും  …

ഒരുപാടൊക്കെ പറയാനുണ്ടെങ്കിലും , പറയുന്നത്  വെറും പറച്ചിലുകളായി  മാത്രം അവസാനിക്കുമെന്നറിയുമ്പോള്‍  വെറുതെയെന്തിനു 

സജിത്ത്

  https://www.facebook.com/iamlikethisbloger

 

 

 

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in രാഷ്ട്രീയം | Tagged | Comments Off on സമദൂരത്തിലെ ശരിദൂരം

ഇങ്ങനെയും നായ്ക്കളുണ്ടോ ?

 നന്ദി എന്ന വാക്കിനു  എത്രത്തോളം വ്യാപ്തിയോ അര്‍ത്ഥമോ ഉണ്ടെന്നു പറഞ്ഞു തരാന്‍ മറ്റാരെക്കാളും  ഒരു പക്ഷെ ഒരേ ഒരു ജീവിക്കേ അവകാശമുള്ളൂ …  നായ … ലോയല്‍റ്റി  എന്നത്  അവരുടെ മാത്രം കുത്തകയാണ്  ലോയല്‍റ്റിയുടെ പേരില്‍ ഈ ലോകത്ത് എവിടെയെങ്കിലും ഒരു അവാര്‍ഡ് ഉണ്ടെങ്കില്‍ അതവര്‍ക്ക് മാത്രം സ്വന്തം …

ഇപ്പോളിതെടുത്ത്  പറയാന്‍ കാരണം Xiao Sa  എന്ന ചൈനീസ് തെരിവു പട്ടിയെപ്പറ്റി കേട്ടപ്പോഴാണ് …ഒരു കോഴിക്കാലിന്റെ   നന്ദി  ഒരു പക്ഷെ ആയിരം കിലൊമേട്ടരൂകളെക്കാളും നീളമുണ്ടെന്നു തെളിയിച്ചു തന്ന ചൈനീസ് തെരിവു പട്ടി ….

കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പാണ് അത് സംഭവിച്ചത്  … 1200  കിലോമീറ്റര്‍ ദൂരമുള്ള  ടിബറ്റിലേക്ക് സൈക്കിള്‍ റാലി നടത്തുകയായിരുന്ന ഒരു  കൂട്ടം ചെറുപ്പക്കാര്‍ക്ക് മുന്നില്‍  ഒരു തെരിവു നായ അവതരിച്ചത് …  കൂട്ടത്തിലെ Xiao Yong   എന്ന ഇരുപത്തിരണ്ടുകാരന്‍  ആ നായിനൊരു കോഴിക്കാല്‍ എറിഞ്ഞുകൊടുത്തു …  യാത്ര തുടര്‍ന്ന അവര്‍ക്ക് പിന്നില്‍ ആ നായും അവരെ പിന്തുടര്‍ന്നു … അറുപതു കിലോമ്മീട്ടറോളം  അന്ന് മുഴുവന്‍ അവര്‍ക്കൊപ്പം … ശേഷം അവര്‍ വിശ്രമിച്ചതിന്റെ  തൊട്ടടുത്ത്‌  കിടന്നു , ആ യാത്ര അങ്ങനെ ഇരുപത്തിനാല് ദിവസം പിന്നിട്ടു … ഏകദേശം 1100  കിലോമീറ്റര്‍ ആ നായും അവര്‍ക്കൊപ്പം  പിന്നിട്ടു …

അവസാനം ആ തെരിവുപട്ടിക്കു സ്വന്തം പേര് നല്‍കി Xiao Yong , Xiao Sa  എന്ന ചൈനീസ് തെരിവു പട്ടിയെ  സ്വന്തം വീടിലേക്ക്‌  വിമാനത്തില്‍ കയറ്റി വിട്ടു  ( ചൈനയില്‍ ട്രെയിനില്‍ നായ്ക്കള്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമില്ലാ )

 വീഡിയോക്കായിഇതില്‍ക്ലിക്ക്ചെയ്യുക

ഇത്രയും പറഞ്ഞു  വന്നപ്പോഴാണ്  ഒരു സംഭവം കൂടെ ഓര്‍മ്മയില്‍ തെളിയുന്നത് …  ജപ്പാനിലെ സ്ഥാപിക്കപ്പെട്ട ഒരു നായിന്റെ പ്രതിമ … Hachiko  എന്ന പേരുള്ള അതിനു മുന്നില്‍  ഭക്ത്യാദരങ്ങളോടെ  കുറെ ജപ്പാന്‍കാര്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ ആദ്യനിമിഷം തമാശയാണ് തോന്നിയത് .. ഇത്രയും വിവരമുള്ള അവര്‍പോലും ഒരു നായിനെ ദൈവമായിക്കാണുന്നു എന്നതില്‍ ..

 

 

 

 

 

 

 

 

 

പക്ഷെ കൂടുതല്‍ അറിഞ്ഞപ്പോള്‍  അറിയാതെ പറഞ്ഞുപോയി  ” ഇങ്ങനെയും നായ്ക്കളുണ്ടോ ? ”

  കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ടോക്കിയോ യൂണിവേര്സിട്ടിയില്‍ പ്രൊഫസര്‍ ആയിരുന്ന Hidesaburō Ueno  “അകിറ്റ”  വിഭാഗത്തില്‍ പെടുന്ന ഒരു നായിനെ എടുത്തു വളര്‍ത്തിയിരുന്നു … എല്ലാ ദിവസവും  തൊട്ടടുത്ത റെയില്‍വേ സ്റ്റേഷന്‍ വരെ തന്റെ യജമാനനെ ആ നായ അനുഗമിച്ചിരുന്നു … തിരിച്ചു വരുന്നതും കാത്തു  വൈകുന്നേരത്തോടെ പോകുമായിരുന്നു ..

 പക്ഷെ    ഒരു ദിവസം യാത്ര പോയ Hidesaburō Ueno   മടങ്ങി വന്നില്ല … മസ്തിഷ്ക  ആഘാതത്തെത്തുടര്‍ന്നു   അയാള്‍ മരിച്ചിരുന്നു ..പക്ഷെ ഇതറിയാതെ ആ നായ അവസാന ട്രെയിന്‍ പോകുന്നവരെ ആ കാത്തിരുപ്പ് തുടര്‍ന്നു … അയാള്‍ വന്നില്ല ..ദിവസങ്ങളോളം ആ കാത്തിരുപ്പ് തുടര്‍ന്നു … ഒടുവില്‍ ആ നായ മരിക്കുന്ന ദിവസം വരെ  ഒന്‍പതു വര്‍ഷത്തോളം തന്റെ യജമാനനെയും കാത്തു ആ നായ പോയിരുന്നുവത്രെ … 

അതിന്റെ ഓര്‍മ്മക്കായാണ്   Shibuya  സ്റ്റേഷന്‍ പരിസരത്ത് പ്രതിമ സ്ഥാപികപ്പെട്ടത്‌ …  ടോക്കിയോവില്‍ ആ നായിനെ  ഇന്നും പരിപാലിച്ചു പോരുന്നു … വംശ നാശം നേരിടുന്ന ഒരു വിഭാഗമായിരുന്നുവത്രെ akita

 

Hachi: A Dog’s Tale   എന്ന പേരില്‍ ഒരു സിനിമ  പോലും പിന്നീടു  പുറത്തിറങ്ങി .. പിന്നെയും വേറെ ചില സിനിമകള്‍ 🙂  ജാപ്പനീസ്‌ കഥാപുസ്തകങ്ങളില്‍ ഇന്നും  നന്ദിയോടെ ഓര്‍ക്കുന്ന ഒരു പേരാണ്   Hachiko  🙂

ഒരു നായിനോളം നന്ദി ഈ  ലോകത്തില്‍ വേറൊരു പട്ടിക്കുമില്ല

keep sharing  🙂 

സജിത്ത്

  https://www.facebook.com/iamlikethisbloger

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഇങ്ങനെയും നായ്ക്കളുണ്ടോ ?

ദയക്കായി രണ്ട് കണ്ണുകള്‍

 
 

 

 

പകലെന്നോ  രാത്രിയെന്നോ ഇല്ലാതെ ചില കാഴ്ച്ചകള്‍ പിന്തുടരാന്‍  തുടങ്ങിയിട്ട് ദിവസം പത്തിനോടടുത്തിരിക്കുന്നു …

ഈയിടെയായി ഒന്നിലേക്കും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല   ..  ഉറങ്ങുമ്പോഴും ഉണരുമ്പോഴും  കിനാവിന്റെയും നിനവിന്റെയും രൂപത്തില്‍ അതെന്നെ  കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു … 

അറിഞ്ഞോ കാര്യഗൌരവമില്ലാതെയോ ചെയ്ത ഒരു തെറ്റ്  … അതിന്റെ വില മനുഷ്യജീവനോളം എത്തുമെന്നറിഞ്ഞിരുന്നുവെങ്കില്‍  ഒരുപക്ഷെ ….. !!!!!
ജന്മജന്മാന്തര പാപം  തൂകിക്കളയാന്‍  കാശിക്ക് കഴിയുമെങ്കില്‍ , എന്റെ തെറ്റിന്  മാപ്പ് നല്‍കാന്‍ കുംബസാരക്കൂടുകള്‍ക്ക്  കഴിയുമെങ്കില്‍  എന്നെല്ലാം   ഓര്‍ക്കുമ്പോള്‍ വീണ്ടും ലജ്ജിക്ക്കുന്നു , ഈശ്വരാ ഒരുപാടൊരുപാട്  സ്വാര്‍ഥനായിക്കൊണ്ടിരിക്കുന്നു ..   

പത്ത് ദിവസങ്ങള്‍ക്കു മുന്‍പുള്ള മഴ മണക്കുന്ന പ്രഭാതം … ആദ്യമായാണ് അത്രയും ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നത് … വീടിലേക്ക്‌ എത്താന്‍ ധ്രിതിയുണ്ടായിരുന്നതുകൊണ്ട് പാലക്കാടിലെക്കുള്ള  400 കിലോമീറ്റര്‍  ദൂരത്തെക്കുറിച്ചു   കൂടുതല്‍  അക്ഷമനായി  ടോപ്‌ ഗിയറുകള്‍ മാറുന്ന നിമിഷത്തിലാണ് അത് ശ്രദ്ധിച്ചത്  …   പതിവില്‍ നിന്നും വ്യത്യസ്തമായി   നേരം പുലരാന്‍ നേരത്ത് അങ്ങകലെ ഒരു  കൂട്ടം  … കുഞ്ഞ്ഞ്ഞുറുമ്പുകളെപ്പോലെ  വണ്ടികള്‍ പതിയെ പതിയെ നീങ്ങി നീങ്ങിയില്ലെന്ന മട്ടില്‍ ഇരമ്പി നിന്നിരുന്നു…

നാലോ അന്ജ്ജോ വണ്ടികള്‍ക്ക് പിന്നിലെങ്കിലും എനിക്ക് വ്യക്തമായി കാണാം , പഞ്ചസാര കണക്കെ റോഡില്‍ കുപ്പിച്ചില്ലുകള്‍ പൊടിഞ്ഞു കിടക്കുന്നു .. അവയ്ക്ക് വല്ലാത്തൊരു നിറം പകര്‍ന്നുകൊണ്ട് ചോരത്തുള്ളികള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു ..   പതിയെ സൈഡ് ഗ്ലാസ്‌ താഴ്ത്തി ഒരു നിമിഷം നോക്കി … പത്തില്‍ താഴെപ്പേര്‍ കൂടി നില്‍ക്കുന്നു … എന്തൊക്കെയോ വിളിച്ചു പറയുന്നു …

ഇപ്പൊ നടന്നെയുള്ളൂ  ….  ഒരു ടിപ്പര്‍ ലോറി ആയിരുന്നെന്നെ …
നമ്പര്‍ നോക്കാന്‍ പറ്റിയില്ല ..
സമാധാനം , ഇത്രയല്ലേ പറ്റിയുള്ളൂ .. സ്പീഡ് കണ്ടപ്പോള്‍  …

അങ്ങനെയെന്തൊക്കെയോ ആരൊക്കെയോ പറയുന്നു … മുന്‍പില്‍ നാലോ അന്ജോ വണ്ടികള്‍  ഒരിത്തിരി സ്ടലത്തിനായി ചെന്നായ്ക്കളെപ്പോലെ  വെറിയടുത്തിരിക്കുന്നു .. അവയ്ക്ക് പുറകിലായി ഞാനും … എനിക്കും ഒരു പ്രാര്‍ത്ഥന മാത്രം , ഈശ്വരാ 400 കിലോമീറ്റര്‍  പോകണമല്ലോ …ഉച്ചക്ക് മുന്‍പ് എത്തുകയും വേണം ..ഇത്തിരി സ്ഥലം കിട്ടിയിരുന്നെങ്കില്‍ …   

എല്ലാ തരത്തിലും അതൊരു വര്‍ജിന്‍ സ്പോട്ട് ആണെന്ന് പറയാം ..അപകടം നടന്നു നിമിഷങ്ങള്‍ ആവുന്നതെയുള്ളൂ … അക്ഷമരായി ആരൊക്കെയോ ഹോണ്‍ മുഴക്കുന്നുണ്ട്‌  .. ഒന്നോ രണ്ടോ പേര്‍ മൊബൈല്‍ കാമറയുമായി ഓടി നടക്കുന്നു …   

ഛെ എന്ത് മനുഷ്യര്‍ എന്നൊരു നിമിഷം ഓര്‍ത്തു  നോക്കിനില്‍ക്കുന്നതിനിടയില്‍ മുന്നിലുള്ള വണ്ടി ചലിച്ചു തുടങ്ങി … ഒരു കാറും ടിപ്പറുമായി  കൂട്ടിയിടിച്ചതാണെന്ന് തോന്നി … അല്ലെങ്കിലും ടിപ്പറുകള്‍ക്ക്  എന്തൊരു സ്പീടാ .. മനുഷ്യന്റെ ജീവന്‍ വെച്ചാണല്ലോ അവരുടെ കളി എന്ന് പിറുപിറുത്തുകൊണ്ട്  ഫസ്റ്റ് ഗിയറിലേക്കിട്ടു മുന്നോട്ടു നീങ്ങി ..  ഖേദസൂചകമായി കേട്ടുകൊണ്ടിരുന്ന പാട്ട് നിര്‍ത്തി .. അതിനിടയില്‍ എനിക്ക് മുന്നിലുള്ള അഞ്ജു വണ്ടികളും മുന്നോട്ടു എടുത്തിരുന്നു .. സ്ലോ ചെയ്താണ് പോക്ക് ..

 

ഒടുക്കം എന്റെ ഊഴമെത്തി  … അതിനിടയില്‍ ചോര പൂണ്ട വിരലുകളോടെ ഒരാള്‍ കൈ നീട്ടി .. എനിക്ക് പിന്നിലുള്ള വണ്ടികള്‍ അക്ഷമരായി ശബ്ദം ഉണ്ടാക്കുന്നുണ്ടായിരുന്നെങ്കിലും ഒരു നിമിഷം നിര്‍ത്തി . …

കണ്ണാടിചില്ലുകള്‍ക്കും   ചോരത്തുള്ളികള്‍ക്കും സൈഡിലായി , ഒരു സ്ത്രീയെ ചാരി നിലത്തു വെച്ചിട്ടുണ്ട് … തലയില്‍ നിന്നും വീഴുന്ന രക്തം വക വെക്കാതെ അവരുടെ കണ്ണുകള്‍ എന്തോ പരതുന്നുണ്ടായിരുന്നു .. ഒരു പക്ഷെ ഒരിറ്റു ദയക്കായിരുന്നിരിക്കാം  .. മുന്നില്‍ പോയ വണ്ടികള്‍ എന്റെ കാഴ്ചയില്‍ നിന്നും മാഞ്ഞു ..പിറകില്‍ നിര്‍ത്താതെയുള്ള ഹോണ്‍ വ്യക്തമായി ഓര്‍ക്കുന്നു … കൈ നീട്ടിയ ആള്‍ അടുത്തെത്തി എന്നോട് പറഞ്ഞു ..

ഇവരെ ഒന്ന് മെഡിക്കല്‍ കോളേജില്‍ ആക്കണം … ഇപ്പൊ അക്സിടെന്റ്റ്  ആക്സിഡന്റ്റ്  നടന്ന വണ്ടിയിലെയാ

ഇപ്പോഴും ആ ശപിക്കപ്പെട്ട നിമിഷത്തെ ഓര്‍ത്തുകൊണ്ട്‌ തുടര്‍ന്നെഴുതട്ടെ  … ഒരു നിമിഷത്തെ ആലോചനയോ മടിയോ കൂടാതെ  പറഞ്ഞു ..

ചേട്ടാ , ഞാന്‍ പാലക്കാടിലെക്കാ  …

അവരുടെ നെറ്റിയില്‍ നിന്നും ഊര്‍ന്നു വീണിരുന്ന  ചോരത്തുള്ളികള്‍ ഇപ്പൊള്‍ ഞാന്‍ ഓര്‍ക്കുന്നു … പക്ഷെ അവയൊന്നും അപ്പോഴെന്റെ  കണ്ണ് തുറപ്പിച്ച്ചില്ല  .. മുന്നിലുണ്ടായിരുന്നത്‌  400 കിലോമീറ്റര്‍  മാത്രം …

അതിനെന്താ , ഇവരെ ഒന്ന് അവിടെ ആക്കിയിട്ടു പോയ്ക്കൂടെ ?  

ചേട്ടാ , എനിക്ക്  400 കിലോമീറ്റര്‍ പോകണം …

ശരി ….പോ  എന്ന് പറയുമ്പോള്‍ സത്യത്തില്‍ അയാള്‍ എന്നെ ശപിച്ചിരിക്കണം .. .  

വണ്ടി മുന്നോട്ടെടുത്തു … ആദ്യത്തെ അഞ്ജു നിമിഷത്തിനുള്ളില്‍ എവിടെ നിന്നോ ഒരു ചോദ്യമുയര്‍ന്നു  … ഞാന്‍ ആ ചെയ്തത് ശരിയായിരുന്നോ  ….  അവരെ ആശുപത്രിയില്‍ ആക്കാമെന്ന് വെച്ച്ചിരുന്നുവെങ്കില്‍ , മിക്കവാറും സ്ഥല പരിചയമില്ലാതിരുന്ന ഞാന്‍ ഒറ്റയ്ക്ക് തന്നെ അത് ചെയ്യേണ്ടി വന്നേനെ … മണിക്കൂറുകളോളം അവിടെ …. പിന്നെ  റിപ്പോര്‍ട്ടിങ്ങും മറ്റുമായി അന്നത്തെ ദിവസം  അവിടെ ഇരിക്കണ്ടി വന്നിരിക്കാം …  എനിക്ക് മുന്‍പ് പോയ അഞ്ജു വണ്ടികള്‍ നിര്‍ത്താതെ പോയത്  അതോര്‍ത്തായിരിക്കാം …

സമയം കൂടുന്തോറും  തെറ്റിന്റെ ഗൌരവം  എന്നെ വെട്ടയാടിത്തുടങ്ങിയിരുന്നു … എന്തൊക്കെ ആയാലും ഒരു മനുഷ്യജീവന്റെ വില എന്ത് തിരക്കുകളെക്കാളും  വലുതാണല്ലോ …  ഒരിറ്റു ദയക്കായി യാചിക്കുന്ന ആ സ്ത്രീയുടെ കണ്ണുകള്‍ ഇതെഴുതുമ്പോഴും എന്നെ വേട്ടയാടുന്നുണ്ട്  …

 പശ്ചാത്തപത്തിന്റെ  പനിനീരില്‍ മുങ്ങിക്കുളിച്ച്ചാലും  ചെയ്തത് തെറ്റ് തന്നെയാണ് …    അവിടെ കൂടി നിന്നവരെക്കള്‍ , മൊബൈല്‍ കാമറയുമായി എന്തോ പരതിയവരെക്കാള്‍ക്കൂടുതല്‍  തെറ്റ് ചെയ്തിരിക്കുന്നു … തെറ്റിനും വലിപ്പച്ച്ചെറുപ്പമുണ്ടോ എന്നോര്‍ക്കുന്നതിനിടയില്‍  വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു , എന്റേത്  തെറ്റും ശരിയും തേടിയുള്ള  ഒരുതരം  ന്യായീകരണത്തിനായുള്ള  വെറും   ഒളിചോടലാണോ  … കൂടുതല്‍  സ്വാര്‍ത്ഥനായിരിക്കുന്നു ….

ശരിയും തെറ്റും എല്ലാം സന്ദര്‍ഭമനുസരിചു  വ്യത്യാസപ്പെടും , നീ ചെയ്തത് തന്നെയായിരുന്നു  ആ നിമിഷത്തെ ശരി എന്നാരെക്കോയോ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും , ഒന്നറിയുന്നു   ആരൊക്കെ എന്തൊക്കെ പറഞ്ഞാലും  ഒരു  മനുസ്യജീവനോളം വില മതിക്കില്ലല്ലോ  ഒന്നിനും എനിക്ക് മുന്നില്‍ ഇപ്പോഴുമുണ്ട് , ഒരിറ്റു ദയക്കായി ദാഹിക്കുന്ന രണ്ട് കണ്ണുകള്‍     ….

 

സജിത്ത്

  https://www.facebook.com/iamlikethisbloger

 

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in കഥ/കവിത | Comments Off on ദയക്കായി രണ്ട് കണ്ണുകള്‍