ഒരു വിപ്ലവകാരിയുടെ ജനനം


” നമുക്ക് വേണ്ടിയല്ലാതെ സമൂഹ മാറ്റത്തിനുവേണ്ടി സ്വജീവന്‍ അവഗണിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ അയാളൊരു വിപ്ലവകാരിയാണ് “

അങ്ങനെ നോക്കിയാല്‍ താന്‍ ഒരു വിപ്ലവകാരിയല്ലേ എന്നോര്‍ത്ത് അയാള്‍ അഭിമാനത്തോടെ പറമ്പിലൂടെ നടന്നകന്നു ..

 

 

പലഭാഗത്തു നിന്നും തന്നെ വന്നു കുത്തുന്ന ഒളിഞ്ഞുനോട്ടങ്ങള്‍ക്കിടയിലും ഇഷ്ട്ടപ്പെട്ടുവരുന്നു ചീമേനിയിലെ അന്തരീക്ഷം .. സംസ്ഥാനത്തിലെ ആദ്യത്തെ തുറന്ന ജയില്‍ … , എല്ലാരുടെയും കണ്ണില്‍ പരിപൂര്‍ണ്ണ സ്വാതന്ത്രമുള്ള ആകാശക്കാഴ്ചകള്‍ കാണാന്‍ പറ്റുന്ന തുറന്ന തടവറ പക്ഷെ മിക്കപ്പോഴും പഴയ ചിന്തകള്‍ വേട്ടയാടുന്നു .. വന്നു വന്നു എല്ലാം ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു …തലയോട്ടിപൊളിച്ച് കുറെ ശബ്ദങ്ങള്‍ കടന്നുപോകുമ്പോഴുള്ള അസഹനീയതയിലും ഒരു ആനന്ദം   .. കഴിഞ്ഞ മുപ്പതു വര്‍ഷത്തെ ജീവിതം പഠിപ്പിച്ചത് നിശബ്ദതയില്‍ നിന്നും നിശബ്ധതയിലെക്കുള്ള വെറുമൊരു നിശബ്ധരഹിതമായ യാത്രയാണ് ജീവിതമെന്നതാണ്‌ ..

വിവാഹപ്പന്തലില്‍ അവളുടെ കൈ  അയാളുടെകൈക്കുമീതെ വെച്ച് നീട്ടി കാരണവന്മാര്‍ പറഞ്ഞത് ഓര്‍മ്മയില്‍ വന്നു
അവളുടെ വീട്ടുകാര്‍ : അന്ജ്ജീരിക്കിണ്ടിയും പാത്രവും , അതിനൊത്ത മുതലും പശുവും കിടാവും കൊടുക്കുകയല്ലേ കാരണവന്മാരെ ?

അയാളുടെ വീട്ടുകാര്‍ : വാങ്ങുകയല്ലേ കാരണവന്മാരെ ?

ആറാലൊന്നു മുടങ്ങാതെ ജാത്യാജാരപ്രകാരം വെച്ചുപുലര്‍ത്തിക്കൊള്ളാമെന്നു സത്യം ചെയ്യുന്നുവന്നു പറഞ്ഞു കൈ പിടിച്ചപ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു തെളിച്ചമുണ്ടായിരുന്നു …

അതൊരു വിശ്വാസമായിരുന്നു … താന്‍ ഉണ്ടില്ലെങ്കിലും അവളെ ഊട്ടുമെന്നും , താന്‍  ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കുമെന്നുമുള്ള പരസ്പരമുള്ള വിശ്വാസം .. എഴുതപ്പെടാത്ത നിയമമാണ് വിശ്വാസം .. law will be good if everyone uses it lawfully പക്ഷെ ഒടുവില്‍ ….


കല്യാണം കഴിഞ്ഞുള്ള ആദ്യവര്‍ഷം ഒട്ടേറെ തിരിച്ചറിയലിന്റെതായിരുന്നു ..സ്നേഹത്തിനും പരസ്പരവിശ്വാസത്ത്തിനും പണത്തിനു മീതെയല്ല സ്ഥാനം എന്നത് മിക്കപ്പോഴും തെറ്റാണെന്ന തിരിച്ചറിയലിന്റെ .. അങ്ങനെ ഒരുപാട് ..

.

അവള്‍ക്കു ഒരുപാട് സ്വപ്നമുണ്ടത്രേ … മേല്‍ക്കൂര തുറന്ന കാറിനുള്ളില്‍ കിടന്നു നിലാവ് കാണണം .. ഹൈവേയിലൂടെ കാറ്റിനെക്കാള്‍ വേഗത്തില്‍ മഴയത്ത് യാത്ര ചെയ്യണം …അങ്ങനെയോരുപാട് ..അവള്‍ക്കുള്ളത്‌ അതുമാത്രമായിരുന്നു ..കുറെ ആഗ്രഹങ്ങള്‍


പണമുണ്ടാക്കാനായി പിന്നീടു നടത്തിയ യാത്രകള്‍ … അങ്ങനെ പരാജയപ്പെട്ട യാത്രയില്‍ ആറുമാസത്തിനു ശേഷം വീട്ടിലെത്തിയ ദിനം ….ആദ്യരാത്രിയില്‍ കണ്ട അതെ നാണത്തോടെ കണ്ണുകളില്‍ തെളിച്ചത്തോടെ അവള്‍ നില്‍ക്കുന്നു .. കയ്യിലൊരു പൊതിയുമായി … അഞ്ചു ലക്ഷം അതായിരുന്നു ദേശത്തെ വിഭാര്യനായ പണക്കാരന്‍ നാല്പ്പത്തന്ജ്ജുകാരനും അവളും തനിക്കിട്ട വില … ചരിത്രത്തില്‍ ആദ്യമായ് ഒരു പക്ഷെ വിവഹാബന്ധം ഒഴിയുന്നതിന് ഭാര്യ ഭര്‍ത്താവിനു വെച്ച് നീട്ടിയ വില … സ്വന്തം താലിക്കു വിലപറഞ്ഞു അവള്‍ പറഞ്ഞു , ഈ പണം വാങ്ങണം നന്നായി ജീവിക്കണം ..

എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന സന്ദര്‍ഭങ്ങള്‍ മുന്പുണ്ടായിട്ടുണ്ടെങ്കിലും , ഇതു ലോകത്തില്‍ ഒരു ഭര്‍ത്താവിനും നേരിടേണ്ടി വന്നിരിക്കാന്‍ സാധ്യതയില്ലാത്ത ഒന്നായിപ്പോയി …

അല്ലെങ്കിലും അവള്‍ തികച്ചും പ്രക്ടിക്കലായിരുന്നു … പെണ്ണ് കാണാന്‍ ചെന്ന നിമിഷം ഓര്‍ത്തുപോയി

മടിച്ചു മടിച്ചു ” എന്നെ ഇഷ്ടമായോ ” എന്ന ചോദ്യത്തിന് അവള്‍ തന്ന മറുപടിയിലുണ്ടായിരുന്നു അത് …പക്ഷെ മനസിലാക്കാന്‍ വൈകി …

അവള്‍ പറഞ്ഞതോര്‍ക്കുന്നു …

അതെങ്ങനെ കണ്ടു ഒരു നിമിഷം കൊണ്ട് ഇഷ്ടമാവും ? എനിക്ക് താങ്കളെ അറിയില്ല തിരിച്ചും ,

 … അല്ലെങ്കിലും കാണാന്‍ വന്ന ചെക്കന്റെ സാമ്പത്തിക ചുറ്റുപാടുകളെക്കുറിച്ചു ആദ്യമായി കാണുന്ന ഒരു പെണ്ണ് എന്ത്  ചോദിക്കാന്‍ … വിവാഹശേഷം  അവളുടെ പ്രതീക്ഷയും കണക്കുകൂട്ടലും തെറ്റിയിരിക്കാം ..

 അവളാണ്  തനിക്കു മുന്‍പേ അഞ്ജുലക്ഷവുമായി …

സാഹചര്യമാണ് പലപ്പോഴും പുതിയതൊക്കെ സൃഷ്ടിക്കുന്നത് എന്നതെത്ര സത്യം …

 അവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു … തന്നെ ഓര്‍ത്തു , തനിക്കു വേണ്ടി മാത്രം കാത്തിരിക്കാന്‍ ഇ ലോകത്തില്‍ ഒരാള്‍ !!! പണം വാങ്ങിയില്ലെങ്കിലും ആ വിഭാര്യനോടോത്ത് അവളെ പുതിയ ജീവിതത്തിലേക്ക് പോകാന്‍ അനുവദിച്ചാലോ എന്ന് ചിന്തിച്ചതും  അതുകൊണ്ടാണ് … അവള്‍ നന്നായിരിക്കട്ടെ …

പക്ഷെ ഈ ലോകം എന്ത് പറയും ? ഭര്‍ത്താവ് എന്ന നിലയില്‍ താന്‍ തികഞ്ഞ ഒരു പരാജയമായിരുന്നെന്നോ ? കെട്ടിയ  ഭാര്യയെ പണത്തിനു വേണ്ടി വേറൊരുത്തന്റെ കൂടെ ജീവിക്കാന്‍ വിട്ട നാണം കേട്ടവനെന്നോ … 

എന്തൊക്കെയോ അലര്‍ച്ച പുറകെ കേള്‍ക്കുന്നു

ഒരു നിമിഷത്തില്‍ എടുക്കപ്പെട്ട തീരുമാനമാണെങ്കിലും അത് തെറ്റായിരുന്നു എന്നൊരിക്കലും തോന്നിയിട്ടില്ല …

വീട്ടില്‍ നിന്ന് സ്റ്റെഷനിലേക്ക് നടന്നടുക്കുംപോഴും തന്നെ നോക്കി ആരൊക്കെയോ എന്തൊക്കെയോ മുറുമുറുക്കുന്നുണ്ടായിരുന്നു … വളരെ സൂക്ഷിച്ചു കൊണ്ടുവന്ന ചോരയൊലിക്കുന്ന സഞ്ചി പോലിസ് സ്റ്റേഷനിലെ മേശപ്പുറത്തു വെച്ച് പറഞ്ഞു

ഒരുപാടെന്തോക്കെയോ വെട്ടിപ്പിടിക്കാന്‍ കൊതിച്ച എവിടെയൊക്കെയോ എത്താന്‍ ശ്രമിച്ച എന്റെ ഭാര്യയാണിത് .. അവളും അവളുടെ മോഹങ്ങളും ഇതില്‍ ഭദ്രം ,
സ്വയം പരിചയപ്പെടുത്തി … 

അവളെ സ്നേഹിക്കുന്ന ഒരാളെന്ന നിലയില്‍ ,  വിഭാര്യനോടോത്ത് അവളെ വിടാന്‍ എനിക്കെതിര്‍പ്പില്ല .. അത്രയേറെ അവളെ സ്നേഹിച്ചിരുന്നു …

അതുപോലെ  സമൂഹത്തെയും സ്നേഹിക്കുന്നു , ഇതൊരു പാഠമായിരിക്കട്ടെ .. ചോരയൊലിക്കുന്ന അവളുടെ തല ഇത്തരം സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരോര്‍മ്മപ്പെടുത്തല്‍ ആവട്ടെ .. സ്വന്തം ഭാര്യയെ കൊന്നവനെ വെറുമൊരു കൊലപാതകിയായി സമൂഹം കാണാതിരിക്കട്ടെ .. അവളുടെ കഴുത്തറത്തത് തനിക്കു വേണ്ടിയല്ല .. അതീ സമൂഹത്തിനു വേണ്ടിയാണു … ഈ ലോകത്തില്‍ ഒരു ഭാര്യയും ഇത്തരം വഞ്ചന ആവര്‍ത്തിക്കാതിരിക്കട്ടെ ..

ആരൊക്കെയോ എന്തൊക്കെയോ മുറുമുറുക്കുന്നു .. അലിഞ്ഞലിഞ്ഞു പോകുന്ന കുറെ ശബ്ദങ്ങള്‍ സത്യത്തില്‍ അതല്ലേ ജീവിതം … നിശബ്ദതയില്‍ നിന്നും നിശബ്ധതയിലെക്കുള്ള വെറുമൊരു നിശബ്ധരഹിതമായ യാത്ര…

ഒരു കോടതിക്കും തന്റെ മനസാക്ഷിയെ ശിക്ഷിക്കാന്‍ ആകില്ല .. താന്‍ ചെയ്തതായിരുന്നു ശരി … ” അയാളൊരു വിപ്ലവകാരിയായിരുന്നുവെന്ന് ഒരിക്കല്‍  ലോകം പറയും “

… ഒരുവിപ്ലവകാരിയാണ് ……….  അയാള്‍  അലറി വിളിച്ചു  . ..

  ചില മുറുമുറുപ്പുകള്‍ ഇപ്പോഴും എവിടെയൊക്കെയോ …

 

സജിത്ത്

  https://www.facebook.com/iamlikethisbloger


 

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in കഥ/കവിത | Tagged | 1 Comment

അരികെ – 6/10 ഫിലിം റിവ്യു


 

 

തിരക്കഥ /സംവിധാനം  : ശ്യാമപ്രസാദ്

Dileep as Shantanu / Samvrutha Sunil as Kalpana / Mamta Mohandas as Anuradha

Ajmal Ameer / Urmila Unni as Kalpana’s mother / Madambu Kunjukkuttan

 

“” ദിലീപ് അവതരിപ്പിക്കുന്ന ശന്തനു കണ്ടുമുട്ടിയ രണ്ട് പെണ്‍കുട്ടികളായിരുന്നു കല്പനയും അനുരാധയും.  ഈ സിനിമ അവരിലൂടെയുള്ള യഥാര്‍ത്ഥ പ്രണയത്തിന്റെ  അന്വോഷണമാണ്‌  “”

വളരെ നന്നായിരിക്കുന്നുവെന്നോ മോശമെന്നോ പറയാന്‍ കഴിയാത്ത ഒരു സിനിമയാണ്  ശ്യാമപ്രസാദ്  തിരക്കഥയും സംവിധാനവും നിര്‍വഹിച്ച അരികെ … മറ്റു ശ്യാമപ്രസാദ്  സിനിമകളെപ്പോലെ സിനിമ കണ്ടിരിക്കുന്നവര്‍ക്ക്  അവരുടെതായ രീതിയില്‍ വ്യാഖാനവും ന്യായീകരണവും നല്കാന്‍ വിധിക്കപ്പെട്ട ഒരു സിനിമയാണിത്  …  സുനില്‍ ഗന്ഗോപാധ്യായ്   എന്നയാളുടെ   ബംഗാളി ചെറുകഥയില്‍ നിന്നുമാണ് ഈ ചിത്രത്തിന്റെ പിറവി  …  സിനിമയുടെ കഥയും ദൈര്‍ഖ്യവും  രണ്ടും തീരെ ചെറുതാണ് .. രണ്ടു മണിക്കൂറില്‍ പറഞ്ഞുതീര്‍ത്തു പ്രേക്ഷകരുടെ ചര്‍ച്ചക്ക് വിടുന്ന ഈ ചിത്രം  വ്യക്തിപരമായ് ഇഷ്ട്ടപ്പെട്ടു ..  ഷോര്‍ട്ട് ആന്‍ഡ്‌ സ്വീറ്റ് എന്നൊക്കെ പറയില്ലേ 😉

യഥാര്‍ത്ഥ സ്നേഹമെന്തെന്നുള്ള ഒരു യുവതിയുടെ അന്വോഷണമാണ്  ഈ ചിത്രം … ഒരു ലൈനില്‍ ഈ ചിത്രത്തിന്റെ കഥ പറയാമെന്നതുകൊണ്ടും കഥയെക്കുരിച്ച്ച്ചു  കൂടുതല്‍ ഒന്നും പറയുന്നില്ല ..

“” ദിലീപ് അവതരിപ്പിക്കുന്ന ശന്തനു കണ്ടുമുട്ടിയ രണ്ട് പെണ്‍കുട്ടികളായിരുന്നു കല്പനയും അനുരാധയും.  ഈ സിനിമ അവരിലൂടെയുള്ള യഥാര്‍ത്ഥ പ്രണയത്തിന്റെ  അന്വോഷണമാണ്‌  “”

അവതരണ ശൈലിയും , ഡബ്ബിംഗ് ഒഴിവാക്കി തത്സമയം തന്നെ ശബ്ധലേഖനവും  നടത്തിയിരിക്കുന്ന ഈ ചിത്രം പരമാവധി കുറഞ്ഞ ബട്ജെറ്റില്‍ ഒരുക്കിയ ഒന്നാണെന്ന്  ഒരു നിമിഷം നീണ്ടു നില്‍ക്കുന്ന ഗ്രാഫിക്സ് സീന്‍ ഓര്‍മ്മിപ്പിക്കും ( മോശം ഗ്രാഫിക്സ് ) … ഇതു ചിത്രീകരിച്ചിരിക്കുന്നത് സോണി F3 കാമറയിലാണ്  ..  പക്ഷെ ഈ ചിത്രത്തിന്റെ ശക്തി കഥയും , തെറ്റ് പറയാനില്ലാത്ത തിരക്കഥക്ക് വളരെ  നന്നായി അഭിനയിച്ചു പ്രതിഫലിപ്പിച്ച മംതയുടെയും , ദിലീപിന്റെയും സംവൃതയുടെയും അഭിനയ മുഹൂര്‍ത്തങ്ങളുമാണ് … അതിനാണ് നമ്മള്‍ പ്രാമുഖ്യം കൊടുക്കേണ്ടത് …  സിനിമ കഴിഞ്ഞാല്‍ കണ്ടിറങ്ങിയവര്‍ക്കു കുറച്ചുനേരം അവരവരുടെ യുക്തിക്ക് സംവദിക്കാന്‍ അവസരമൊരുക്കുന്ന ഒരു ചിത്രം കൂടിയാണിത് …

ഇതൊരു എന്റെര്ട്രെയിനാര്‍ സിനിമയല്ല … കോമഡി സിനിമയല്ല … ഫാമിലി ചിത്രം എന്നും പരയാനാവില്ല …  ഞാന്‍ നേരത്തെ പറഞ്ഞപോലെ സത്യത്തില്‍ എന്താണ് സ്നേഹം എന്നാ അന്വോഷണം വളരെ സരളമായി നമുക്ക് മുന്‍പില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍.  തിയേറ്ററില്‍ ഈ ചിത്രം കാണാന്‍ സാധിക്കാത്തവര്‍ ഈ പേര് ഓര്‍മ്മയില്‍ വെച്ച് , എന്നെങ്കിലും സാഹചര്യം കിട്ടുകയാണെങ്കില്‍ ഈ ചിത്രം ഒരിക്കല്‍ കാണണം എന്ന് ഞാന്‍ പറയും …. വളരെ ലൈറ്റ് ആയി അവതരിക്കപ്പെട്ട ഒരു ചെറിയ ചിത്രം …ശബ്ദ കോലാഹലങ്ങള്‍ ഒന്നുമില്ല …

മമ്ത വളരെ നന്നായി അഭിനയിച്ചിരിക്കുന്നു … മാടമ്പ് കുഞ്ഞുക്കുട്ടന്‍ അവതരിപ്പിച്ച ഗുരുവിന്റെ സംഭാഷണവും സീനുകളും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു …

കഥയുടെ ക്ലൈമാക്സിനെപ്പറ്റി   രണ്ടഭിപ്രായം ഉണ്ടാകുമെങ്കിലും ,  ഒരേ കടല്‍ എന്നാ സിനിമപോലെ കുറച്ചുകൂടെ  കോംപ്ലെക്സ് ആയ  ചിത്രമല്ല ഇതു …  വളരെ ലൈറ്റ് … കണ്ടിരിക്കുമ്പോള്‍ ഒരു പുതിയ അനുഭവം  ഉണ്ടാകും , കാരണം

വിഷ്വലില്‍ ചില പരീക്ഷണങ്ങള്‍
ലൈവ് സൗണ്ട് ഉപയോഗിച്ചുള്ള  ചിത്രം
അവതരണവും  ഫോട്ടോഗ്രാഫിയും  റിയലിസ്റ്റിക്  ആണ്  

പോരായ്മകള്‍ : –

ഗ്രാഫിക്സ് മോശമാണ്   / കഥാപാത്രങ്ങളുടെ ജീവിത ചുറ്റുപാടുകള്‍ ആഴത്തിലല്ല കാണിച്ചിരിക്കുന്നത് /( അവര്‍ എങ്ങനെ കണ്ടുമുട്ടി എന്നോ , ദിലീപിന് എന്താണ് ഇപ്പോഴുള്ള ജോലിഎന്നോ അങ്ങനെ വ്യതമായി പറയുന്നില്ല … കുറച്ചു ലൈറ്റ് ആയി അവിടവിടെ പറഞ്ഞു പോകുന്നു എന്ന് മാത്രം … എനിക്ക് തോന്നുന്നത് സിനിമ മൊത്തത്തില്‍ ലൈറ്റ് ആയതുകൊണ്ട് അതും ലൈറ്റ് ആക്കിയതാവം 😉 ) അറുപതു രൂപകൊടുത്ത് ബാല്‍ക്കണി എടുത്തതുകൊണ്ട് തീരെ  ചെറിയ സിനിമ എന്ന് തോന്നി .. ( നമ്മള്‍ മലയാളികള്‍ അങ്ങനെയാണല്ലോ .. അറുപതു ലക്ഷത്തിന്റെ  ഓഡിക്കെത്ര   മൈലേജു എന്ന് ചോധിക്കുന്നവരല്ലേ 😉 )

എനിക്ക് പറയാനുള്ളത്  , ഒരു നല്ല സിനിമ കാണാം എന്ന് വിചാരിക്കുന്നവര്‍ ധൈര്യമായി  കാണുക  ക്വാണ്ടിട്ടിയിലല്ല  ക്വാളിട്ടിയിലാണ് കാര്യം എന്ന് ചിന്തിക്കുന്നവരും ഈ സിനിമ കാണുക … എന്താണ് യഥാര്‍ത്ഥ സ്നേഹം എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടെങ്കില്‍ പ്രണയിനിയോടോത്ത്  തീര്‍ച്ചയായും ഈ ചിത്രം കാണുക … ( കുടുംബ സമേധം ദൈര്യമായി ഈ ചിത്രം കാണാം ) …  അരികെ – 6/10   ഫിലിം റിവ്യു 

റിവ്യു  സത്യസന്ധമെന്നു തോന്നുന്നെങ്കില്‍ സിനിമ റിവ്യു   ഷെയര്‍ ചെയ്യാന്‍ മടി കാണിക്കാതിരിക്കുക ..  ആര്‍ക്കെങ്കിലും ഉപകാരപ്പെടും .. ഇരുകൂട്ടര്‍ക്കും  ലാഭമോ നഷ്ടമോ ഇല്ല  🙂 

സമയവും , ധനനഷ്ടവുമാല്ലാതെ  വേറൊന്നും ഈ എഴുത്തുകൊണ്ടില്ലല്ലോ എന്നൊരു ചിന്ത ഈയിടെയായി വരാറുണ്ട് .. അതുകൊണ്ടുതന്നെ ഈ  എഴുത്ത്  അതികകാലം മുന്നോട്ടു പോകാന്‍ സാധ്യതയില്ല എന്നോര്‍മ്മിപ്പിച്ചുകൊണ്ട്‌

 

സജിത്ത്

  https://www.facebook.com/iamlikethisbloger

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in കഥ/കവിത | Tagged | 2 Comments

ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ .

ഓരോ ട്രെയിന്‍ യാത്രയും ഒരു കൊച്ചു  ജീവിതമാണ് 

എവിടെ നിന്നൊക്കെയോ വന്നു  വേറൊന്തൊക്കെയോ ലക്ഷ്യങ്ങളുള്ള കുറേപ്പേര്‍ എങ്ങോട്ടന്നറിയാതെ ഒരു  ലോഹക്കുഴലില്‍  ഒരുമിച്ചു കുറച്ചു നേരം  …

അത്തരം അന്തരങ്ങള്‍ക്കിടയിലും കൊച്ചു കൊച്ചു പരിചയങ്ങളുണ്ടാവാറുണ്ട്  .. പക്ഷെ  ആ യാത്രയുടെ ഒടുക്കം സത്യം പറഞ്ഞുകൊണ്ട് പകുത്ത  നിമിഷങ്ങളെ    മറവിയുടെ പാളങ്ങളിലേക്ക്  യാത്രയാക്കി അവരവരുടെ തിരക്കുകളിലേക്ക് ….  

 

തെക്കോട്ട്‌ തിരി തെളിച്ചുവെച്ചൊരു കത്തുന്ന നിലവിലക്കിന് താഴെ കടും ചുവപ്പുള്ള പട്ടില്‍ അങ്ങിങ്ങായി നാക്കിലത്തുണ്ടുകള്‍ … നാക്കിലയില്‍ കടുകുമണികളും അരിയും ചേര്‍ന്ന് രാത്രിയേയും പകലിനെയും പ്രതിനിധീകരിച്ചു  ചിതറിക്കിടക്കുന്നതിനിടയില്‍ തീരെ മെലിഞ്ഞൊരു കാക്ക കൊതിയോടെ എന്തൊക്കെയോ കൊത്തിപ്പെറുക്കുന്നു  ..ചുറ്റും നടക്കുന്നതെന്തെന്ന് അതറിയുന്നില്ല … അത്തരമൊരു ചിന്തയില്‍നിന്നും ശ്രദ്ധ തിരിച്ചത് ഒരു രൂക്ഷ ഗന്ധമാണ് …   ട്രെയിനിലാണ് എന്ന് തിരിച്ചറിയാന്‍ ഒരു നിമിഷമെടുത്തു …

 പതിവില്ലാതെ ഹോമിയോ മരുന്നുപോലെ ഒരു മണം ഇടക്ക് കേറിവന്നപ്പോള്‍ എല്ലാവരും പരസ്പരം നോക്കി , ഇതൊന്നും ശ്രദ്ധിക്കാതെ ഒരു പെപ്സി ബോട്ടില്‍ ഒരാള്‍  തുറക്കുന്നത് കണ്ടു , ഞങ്ങളെല്ലാം അങ്ങോട്ട്‌  നോക്കി  …ഒരു ചിരിയോടെ അയാള്‍  പറഞ്ഞു ..

മുംബൈക്കാണ് …  മണിക്കൂറുകളോളം എങ്ങനെയാ പച്ചക്കിരിക്കുക … അതും പറഞ്ഞു മടമടാന്ന് അയാള്‍ കറുത്ത ദ്രാവകം കുടിച്ചിറക്കി …

ട്രെയിന്‍ കേറിയ മുതല്‍ പത്ത് നിമിഷമായി തുടര്‍ന്ന് വരുന്ന നിശബ്ധത വലിച്ചുകീറിക്കൊണ്ട്  ഒരു കണ്ണാടിക്കാരന്‍ പറഞ്ഞു ,

നമുക്ക് ടിട്ടിയെ വിളിച്ചു കംപ്ലൈന്റ്റ്‌ പറഞ്ഞാലോ ? ആയിരം  ഉറുപ്പിക പിഴയും ആറുമാസം തടവും കിട്ടും ..ഈ കുടിയന്മാരെയൊക്കെ വെറുതെ വിട്ടുകൂടാ …

” ഓ , നീ ഒരു മാന്യന്‍ ” എന്ന്  ഞങ്ങളില്‍പ്പലര്‍ക്കും തോന്നിയെങ്കിലും പുറത്തു പറഞ്ഞില്ല ..
ദാവണിയുടുത്ത  നല്പ്പതുകാരിഎന്ന് തോന്നിപ്പിച്ചവര്‍  മുടി കോതിയോതുക്കിക്കൊണ്ട് പറഞ്ഞു ,  

സ്ത്രീകളെ മാന്യമായി യാത്ര ചെയ്യാന്‍ സമ്മതിക്കില്ല…

അടുത്തത് എന്റ ഊഴമായിരുന്നു. …  

അതിനിപ്പോ അയാള് നമ്മളെ കടിച്ചു തിന്നാനൊന്നും വന്നിട്ടില്ലലോ  ..പറഞ്ഞുനിര്‍ത്തി  

“ദ്രോഹി , ഒരു തുള്ളി വേണമോയെന്നുപോലും  ചോദിച്ചില്ല .. ” എന്നൊരു ശബ്ദം അപ്പര്‍ ബര്‍ത്തില്‍നിന്നും കേട്ടു …

കൂട്ടത്തില്‍ പ്രായമുള്ള കുറ്റിത്താടിക്കാരന്റെ അഭിപ്രായത്തിനായി എലാവരും  കാതോര്‍ത്തു  …

അയാള്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കുംപോ നമുക്കപ്പോ നോക്കാം … നമ്മളായിട്ട്  ആരുടേയും  സന്തോഷം കളയേണ്ടല്ലോ …

ശരിയാണ് എന്നാ അര്‍ത്ഥത്തില്‍ വീണ്ടും അവിടമാകെ  മൌനം തളം കെട്ടി  നിന്നു …

 

എവിടെയാണ് ഇറങ്ങുന്നത് ?  കുറ്റിത്താടിക്കാരന്‍ ചോദിച്ചു ..

ട്രെയിന്‍ ഇറങ്ങുന്നതുവരെ കത്തിവെച്ചിരിക്കാന്‍ തരുന്ന ലൈസെന്‍സാണ് അത്തരമൊരു ചോദ്യം …. സത്യത്തില്‍ ആരെങ്കിലും ആ ചോദ്യം ചോദിക്കാനായി കാത്തിരിക്കുകയായിരുന്നു …

തൃശൂര്‍ …

തൃശൂരില്‍ എവിടെയാ വീട്  ?

പാലക്കാടാണ്  വീട് .. തൃശൂരില്‍ ഇറങ്ങിയാല്‍ പെട്ടെന്നെത്താം

എന്റെ ഊഴമെത്തി  …

ചേട്ടന്‍ എവിടെക്കാണ്‌ പോകുന്നത് …
പട്ടാമ്പിയിലേക്ക്  ….
അവിടെയാണോ വീട് …
 അതെയെന്നു പറയാം … ഞാന്‍ ജനിച്ചു വളര്‍ന്നതവിടെയാണ്  ….
എവിടെയാ ജോലി  ചെയ്യുന്നത് …
അങ്ങനെ പറയാന്‍ മാത്രമൊന്നുമില്ല …. ..ഇടക്കിടെ സൂററ്റില്‍ പോകും  തിരിച്ചു നാട്ടിലേക്കും  .. പോകുമ്പോ ഇവിടെ നിന്നും തേങ്ങയും പുളിയും അങ്ങനെ അല്ലറ ചില്ലറ സാധനങ്ങള്‍ കൊണ്ടുപോകും തിരിച്ചു വരുമ്പോ തുണിയും അങ്ങനെ കുറച്ചു സാധനവുമായി മടക്കം .. ചിലപ്പോ ആരെങ്കിലും നാട്ടില്‍ കൊടുക്കാനായി വല്ലതും കൊടുത്തയക്കും , അതിവിടെ ഏല്‍പ്പിക്കും ഇവിടുന്നുള്ളത് അവിടെയും  … സ്വത്തെന്നു പറയാനുള്ളത്    കഴിഞ്ഞ  ഇരുപതു വര്‍ഷങ്ങള്‍  അങ്ങനെ  ഉണ്ടാക്കിയെടുത്ത വിശ്വാസമാണ് …..

ഓ …കുടുംബമൊക്കെ  സൂററ്റില്‍ ആണോ സെറ്റിലായിരിക്കുന്നത്  …

ഒരു നിമിഷം ഒന്നും മിണ്ടിയില്ല ..ഒരു നിശ്വാസത്തോടെ പറഞ്ഞു … ഈ ലോകത്ത് എന്ത് കുടുംബം എന്ത് ബന്ധങ്ങള്‍  ….

പിന്നെ പട്ടാമ്പിയില്‍ ?

അവിടിപ്പോ ഉടപ്പിറന്നോള്‍ (അനുജത്തി ) താമസമാക്കിയിട്ടുണ്ട്  ….  സത്യത്തില്‍ ഉടപ്പിറന്നോളല്ല അവള്‍ മുതുകുടിയിലെയാ ( അച്ഛന്റെ രണ്ടാം ഭാര്യ ) … ഞാന്‍ അങ്ങനെ പിരിച്ചു കണ്ടിട്ടില്ല അവളങ്ങനെ ഒരുമിച്ചും കണ്ടിട്ടില്ല  …അത് മനസിലാക്കാന്‍  കുറെ വൈകി …

അപ്പൊ അവരുടെ കല്യാണം കഴിഞ്ഞിട്ടില്ലേ ?

ഉവ്വ് ..അമ്പത് പവനും അമ്പതിനായിരം രൂപയുമായി കെട്ടിച്ചു വിട്ടതായിരുന്നു .. കെട്ടി മൂന്നാം മാസം  അച്ഛനെ പിരിഞ്ഞിരിക്കാന്‍ വയ്യ എന്ന് പറഞ്ഞു കേട്ടിയവനോടോത്ത്  വന്നു താമസമാക്കിയതാ ..
അതോരടവായിരുന്നു എന്ന്   അവളുടെ അമ്മയൊഴിച്ചു  അന്നാരും  അറിഞ്ഞില്ല .. ഇനി പറഞ്ഞിട്ടെന്താ …

ചേട്ടനപ്പോ കല്യാണം കഴിച്ചില്ലേ ?

അത് വേറൊരു ഭ്രാന്തു … സ്വന്തമായ്  ഒരു കുടിയുണ്ടാക്കിയിട്ടു മതി കെട്ടെന്ന് തീരുമാനിച്ചിരുന്നതായിരുന്നു … തറവാട്ടു വീടുണ്ട് എന്നാലും  ….   തറവാട് വീടിനടുത്ത് തന്നെ വീടും പണിതു  … പാല് കാച്ചിലിന്റെ അന്നാണെന്ന് തോന്നു ..

അതെ അന്ന് തന്നേ … വ്യതമായി ഓര്‍ക്കുന്നു  ..ഞാന്‍ വീട് വെച്ച സ്ഥലം ഉടപ്പിറന്നോള്‍ക്ക് അവകാശപ്പെട്ടതാണെന്ന്  അവളുടെ അമ്മ പറഞ്ഞത്  ..
എന്റെ എളെമ്മ ആളിത്ര സൂത്രകാരിയാണെന്ന് അന്നാണ്  മനസിലായത്  …  

എന്നിട്ട് ?

സംഭാഷണം ഒടുക്കം സ്ഥലത്തെ പ്രമാണിമാര്‍ ഏറ്റെടുത്തു  പക്ഷെ  എളെമ്മ ആര് പറയുന്നതും കൂട്ടാക്കിയില്ല .. ഒടുക്കം അവര്‍ പറഞ്ഞു എന്തുവന്നാലും ഞാന്‍ വീട് വെച്ച സ്ഥലം അവരുടെ മോള്‍ക്ക്‌ വേണമെന്ന്  .. വേണമെങ്കില്‍ വീട് പൊളിച്ചു വേറെ സ്ഥലത്ത് മാറ്റി വെക്കാന്‍ ..

കഷ്ടം ….. പിന്നെയോ …

ഒടുക്കം വീടവള്‍ക്ക് കൊടുത്തു …പക്ഷെ   തറവാട്ടില്‍ പകുതി ഓഹരിയും അവള്‍ ചോദിച്ചു  … ആകെയുള്ള സ്ഥലമൊക്കെ വിറ്റാണ് അവളെ കെട്ടിച്ചു വിട്ടത്  … ബാക്കിയുള്ളത് ആ തറവാട് വീടും ഇരുപതു സെന്റു സ്ഥലവുമായിരുന്നു …  

പിന്നെന്തു സംഭവിച്ചു ?

… ആയിടക്കു അച്ഛന്‍ മരിച്ചു … ഹൃദയം പൊട്ടിയാ മരിച്ചത് … സഞ്ജയന ദിവസം ബലിയിടലും കഴിഞ്ഞു അവളുടെ മുഖത്തേക്ക്  ആധാരക്കെട്ടും വലിച്ചെറിഞ്ഞു പടിയിറങ്ങിയതാ.. കഴിഞ്ഞ ആഴ്ച സൂററ്റില്‍ കണ്ട ഒരാള്‍ പറഞ്ഞു അവള്‍ ഇടുപ്പിന് താഴെ തളര്ന്നിരിക്കുകയാണെന്നു .. കൂടുതലൊന്നും അറിയില്ല ..

ട്രയിന്‍ ഒരു തുരങ്കത്തിലേക്ക് പാഞ്ഞടുത്തു മെല്ലെ മെല്ലെ അവിടമാകെ ഇരുട്ടു വ്യാപിക്കാന്‍ തുടങ്ങി … ഇടക്ക് ആരുടെയോ മൊബൈല്‍ അടിച്ചു  …

ഹലോ .. ഹലോ …

ഛെ  .. റേഞ്ച് ഇല്ലാന്നാ തോന്നുന്നത് …    ഹലോ … ഹലോ  

ഒരു നിമിഷം ഞാന്‍ ഓര്‍ത്തെടുത്തു …. ട്രെയിനില്‍ കേറിയപ്പോഴോ അതോ തലേന്ന് രാത്രിയിലോ  ..അല്ലെങ്കില്‍ സമയമെതെന്നു നിശച്ചയമില്ലാത്ത  യാമത്തില്‍ എപ്പഴോ  കണ്ട സ്വപ്നത്തിന്റെ കഷണം..

തെക്കോട്ട്‌ തിരി തെളിച്ചുവെച്ചൊരു കത്തുന്ന നിലവിലക്കിന് താഴെ കടും ചുവപ്പുള്ള പട്ടില്‍ അങ്ങിങ്ങായി നാക്കിലത്തുണ്ടുകള്‍ … നാക്കിലയില്‍ കടുകുമണികളും  …

അത് സ്വപ്നമാല്ലയിരുന്നോ ? അയാള്‍ പറയുന്നതിനുമുന്പേ  അത്തരമൊരു സീന്‍ എവിടെയോ കണ്ടിരിന്നു …എവിടെയാണെന്നോ എപ്പോഴെന്നോ നിശച്ചയമില്ല  … ചിലപ്പോഴെല്ലാം അത്തരം സന്ദര്‍ഭം യാദൃശ്ചികമായി സംഭവിക്കാറുണ്ട് ….

തുരങ്കം കഴിഞ്ഞു  ട്രെയിനിലേക്ക്‌ പതിയെ വെളിച്ചം വന്നുതുടങ്ങി …. അയാളുടെ കണ്ണിനുതാഴെ ഒരു തുള്ളി കണ്ണുനീര്‍ പൊഴിഞ്ഞിരിന്നു …  

 കഴിഞ്ഞുവല്ലേ ?

ഹ്മം …

ഒരു നിമിഷം കഴിഞ്ഞു വീണ്ടും സംസാരിച്ചു തുടങ്ങി …

ഒന്നറിയുമോ  ? പെണ്ണിനും പണത്തിനും വേണ്ടിയല്ലാതെ ഈ ഭൂമി മലയാളത്തില്‍ കലഹം ഇല്ലെന്നു തന്നെ പറയാം .. പിന്നെയും … !!!  

നിങ്ങളുടെ അനുജത്തി മരിച്ചതില്‍ സത്യത്തില്‍ വിഷമമുണ്ടോ .. അവര്‍ക്കത്‌ വേണ്ടിയിരുന്നതല്ലേ ?

കണ്ണ് തുടച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു … സ്ത്രീകളെക്കുറിച്ചു  അറിയുമോ  …

എപ്പോഴും ഓര്‍ക്കും  എന്നുപറഞ്ഞു ഒരു നിമിഷം കൊണ്ട് മറക്കാനും ,
ഒരുപാട് സ്നേഹിക്കുന്നു എന്നുപറഞ്ഞ നാവുകൊണ്ട് ഏറ്റവും വെറുക്കുന്നുവെന്ന് പറയാനും  അവര്‍ക്കെ കഴിയൂ … സത്യത്തില്‍ ഒരു സമയത്ത് ആരെയെങ്കിലും അവര്‍ സ്നേഹിച്ച്ചുകൊണ്ടിരിക്കുകയാവും ..

കല്യാണത്തിനു മുന്‍പില്‍ അവള്‍ അമ്മയെ സ്നേഹിച്ചിരുന്നു , കല്യാണ ശേഷം അവള്‍ അവളുടെ വീട്ടുകാരെ സ്നേഹിച്ച്ചിരിക്കാം … അതുകൊണ്ട് അവളെ വെറുക്കാനോ ,  വിഷമിക്കാതിരിക്കാനോ  ആവില്ല ….

ഇടക്ക് ട്രെയിന്‍ നിന്നു ..  കുറച്ചകലെ ഒരു പെരിച്ചാഴിയെ കാക്കകള്‍ കൊത്തിവലിക്കുന്ന കാഴ്ച കണ്ണിലുടക്കി … ആരൊക്കെയോ കരയുകയാവണം …  കുറച്ചുപേര്‍ ചിരിക്കുകയും … ആര്‍ക്കൊക്കെയോ  എന്തൊക്കെയോ നഷ്ടപ്പെടുമ്പോള്‍ വേരാര്‍ക്കൊക്കെയോ എന്തോ കിട്ടുന്നു

 

 

NB: All incidents/situations  are fictitious  

സജിത്ത്

  https://www.facebook.com/iamlikethisbloger

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ .

ഓര്‍മ്മയില്‍ ചില നഷ്ട്ടങ്ങള്‍

നിങ്ങള്‍ക്ക് നഷ്ട്ടപ്പെടുന്നതെന്തെന്നു , നിങ്ങള്‍ നഷ്ട്ടപ്പെടുത്തുന്നതെന്തെന്നു നിങ്ങളറിയുന്നില്ല ..

തിരക്കില്‍ നിന്നും തിരക്കിലേക്ക് ജീവിതം നിങ്ങളെ വഴി നടത്തുമ്പോള്‍ ഒരു നിമിഷം ഓര്‍ക്കാറുണ്ടോ നഷ്ട്ടപ്പെടലുകലെക്കുറിച്ചു ?

 

 

കണ്ണ് തുറന്നത് മുതല്‍ ഇംഗ്ലീഷ് മാത്രം സംസാരിപ്പിചു ജീവിപ്പിക്കുന്ന നഗരത്തിലെ ഹൃദയ ഭാഗത്തുള്ള ഫ്ലാറ്റില്‍ നില്‍ക്കുമ്പോള്‍ എനിക്ക് കാണാം , താഴെ സച്ചുവെന്നും വിച്ചുവെന്നും വിളിപ്പേരുള്ള രണ്ടു കുരുന്നുകള്‍ ഈ മേയ്മാസച്ചൂടില്‍ വാന്‍ കാത്തു നില്‍ക്കുന്നത് .. അവര്‍ ആദ്യമായി ഈ ലോകത്തെ നോക്കിയപ്പോള്‍ , അവരോടെ പറഞ്ഞ വാക്കുകള്‍ ഇതായിരിക്കാം ..
മോനൂ , ലുക്ക്‌ ഇറ്റ്സു യുവര്‍ ഡാഡി …

അവരുടെ കാലുകള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയെങ്കിലും മണ്ണില്‍ പതിക്കുന്നോ എന്നുപോലും സംശയമാണ് … ഫ്ലാറ്റില്‍ നിന്നും വാനിലെക്കും , കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നിലും ജീവിക്കാന്‍ വിധിക്കപ്പെട്ട ഹതബാഗ്യര്‍ .. അന്ജ്ജോ ആറോ വയസില്‍ കളിച്ചു നടക്കണ്ട പ്രായത്തില്‍ അവധികാല വ്യക്തിത്വ വികസന കാമ്പില്‍ പങ്കെടുക്കാന്‍ വിധിക്കപ്പെട്ട ഭാഗ്യ ദോഷികള്‍ .. കളിയ്ക്കാന്‍ സ്ഥലമെവിടെ , കളിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സമയമെവിടെ എന്നിങ്ങനെയുള്ള ന്യായവുമായി ആരൊക്കെയോ ..

ഗ്രാമവും നഗരവും തമ്മിലെന്തു വ്യത്യാസം എന്ന് ഓര്‍ക്കാറുണ്ട് ..അവിടെ ആര്‍ക്കും ഒന്നിനും തിരക്കില്ല … എന്തിനെങ്കിലും കുറവുണ്ടെങ്കിലും അവര്‍ ജീവിക്കുകയാണ് , ഇവിടെ ജീവിതം വെട്ടിപ്പിടിക്കാന്‍ ഓടുകയും … ഓര്‍ക്കുകയായിരുന്നു അവധിക്കാലത്തെ എന്റെ ഗ്രാമദിനം ….

കരിമ്പന പൂക്കുന്ന പാലക്കാടന്‍ ചൂട് കാറ്റില്‍ , കുളിര് കോരിയിടുന്ന നിമിഷവുമായി കണ്ണ് തുറക്കുന്ന പ്രഭാതങ്ങള്‍ …

രാവിലെ എഴുന്നെട്ടയുടന്‍ ഒടൂമാവിന് ചോട്ടിലേക്കും , ഗോമാങ്ങ ചുവട്ടിലെക്കും ഒരുപാട് പ്രതീക്ഷയുമായി നീളുന്ന ചില നിമിഷം .. മുറ്റത്തു വീണു കിടക്കുന്ന ചെമ്പകപ്പൂവിനൊപ്പം പഴമാങ്ങ പെറുക്കി കൈപ്പിടിയില്‍ ഒതുക്കുന്നതിനിടയില്‍ തൊഴുത്തില്‍ നിന്നും പാല്‍ കറക്കുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാം .. തേന്‍ കിനിയുന്ന മാമ്പഴം അകത്ത്താക്കുന്നതിനിടയില്‍ പതിവുപോലെ ഒരു ചോദ്യം ഇപ്പോഴും കേള്‍ക്കാം

പല്ല് തേക്കാതെയാണോ മാങ്ങ തിന്നുന്നത് ???
പശുക്കള്‍ പല്ല് തേചിട്ടാണോ കഴിച്ചേ എന്ന് പതിവുപോലെ മറുപടിയും ..

മാങ്ങാ തിന്നുന്നതിനിടയില്‍ വീണ്ടും വിളി കേള്‍ക്കാം ..

വാ ചായ് കുടിചിച്ചിട്ടു പോ …

വിറകടുപ്പില്‍ ഉമ്മിയിട്ടു ചെറുതീയില്‍ കുറുക്കിയെടുത്ത പാലില്‍ ഒരു ചായ ..അതും കുടിച്ചു , ഉള്ളു തണുപ്പിക്കുന്ന പുഴ വെള്ളത്തില്‍ കുളിച്ചു വരുന്നതിനിടയില്‍ പ്രാതല്‍ ആയിരിക്കും ..

ഇന്നത്തെപ്പോലെ വെളുത്ത ഓട്സ് അല്ലെങ്കില്‍ പിസ്സയോന്നുമല്ല …
ഒന്നുകില്‍ വീട്ടില്‍ ഉണ്ടാക്കിയ നെയ്യ് എടുത്തു മൊരിപ്പിച്ചെടുത്ത ദോശയും കാന്താരി മുളകരച്ച തേങ്ങ ചമ്മന്തിയും / അല്ലെങ്കില്‍ സ്റ്റൂവും ഇഡാലി അതുമല്ലെങ്കില്‍ പുട്ടും ചെറുപയറും പപ്പടവും ഒടുക്കം കഴിക്കാനായി പത്തായപ്പുരയില്‍ വെട്ടിവെച്ച പഴക്കുലയില്‍ നിന്ന് പഴവും …

അത് കഴിക്കുന്നതിനിടയില്‍ മോര് കലക്കുന്ന ശബ്ദം കേള്‍ക്കാം .. മിക്സി ഉണ്ടെങ്കിലും കലത്തിലെ മോര് കലക്കി വെണ്ണ എടുക്കാറുള്ളൂ .. ..തുടര്‍ന്ന് പകലന്തിയോളം നീളുന്ന കളികള്‍ …

(കളികളെക്കുറിച്ച് അറിയാന്‍ തല്പ്പര്യമില്ലത്തവര്‍ക്ക് അടുത്ത ഖണ്ടികയിലോട്ടുപോകാം )

*******************************************************************************

 

ഓര്‍മ്മയില്‍ പെട്ടെന്ന് ഓടിയെത്തുന്ന ചില കളികള്‍ …

 

 

 

കണ്ണുപൊത്തിക്കളി

ഒരാള്‍ കണ്ണുപൊത്തി എണ്ണുമ്പോ മറ്റുള്ളവര്‍ ഒളിക്കുന്നു. എണ്ണിത്തീരുമ്പോ അയാള്‍ മറ്റുള്ളവരെ കണ്ടുപിടിക്കണം. ആദ്യം കണ്ടുപിടിക്കപ്പെടുന്നയാള്‍ അടുത്തതവണ എണ്ണണം …

അമ്മാനക്കളി:

ചെറുനാരങ്ങ, പുന്നയ്ക്ക എന്നിവ ഒന്നൊന്നായി ക്രമത്തില്‍ മുകളിലേക്ക് എറിയുകയും തിരിച്ചു വീഴുമ്പോ പിടിച്ചെടുക്കുകയും വീണ്ടും മുകളിലേക്ക് എറിയുകയും ചെയ്യുന്നു.കളിക്കിടയില്‍ കരു താഴെ വീഴുകയോ കൈക്കുള്ളില്‍ ഇരുന്നു പോകുകയോ ചെയ്താ കളിക്കുന്ന വ്യക്തി പുറത്താകും ..

ഈര്‍ക്കില്‍കളി / നൂറാംകോല്‍

തെങ്ങിന്റെ ഈര്‍ക്കില്‍ ഉപയോഗിച്ച് കളിക്കുന്ന ഒരു നടന്‍ കളിയാണ് ഇതു . നൂറാംകോല്‍ എന്നും പേരുണ്ട്. രണ്ടോ അതിലധികമോ പേര്‍ തറയില്‍ ഇരുന്നാണ് കളിക്കുക. സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഈ കളി കാറ്റടിക്കാത്ത മുറിക്കകത്തും കോലായിലും വച്ചാണ് സാധാരണ കളിക്കുക.
വ്യത്യസ്ത നീളങ്ങളിലുള്ള മൂന്നുതരം ഈര്‍ക്കിലുകളാണ് ഈ കളിയില്‍ ഉപയോഗിക്കുന്നത്. നാലിഞ്ചോളം നീളത്തിലുള്ള പത്ത് എണ്ണവും. ആറിഞ്ചോളം നീളത്തില്‍ രണ്ടെണ്ണവും പത്തിഞ്ചോളം വലിപ്പമുള്ള ഒരീര്‍ക്കിലുമാണ് കളിക്കു വേണ്ടത്.ഓരോ തരം ഈര്‍ക്കിലിനും വ്യത്യസ്ത പൊയന്റാണ് . ചെറിയതിനു 10-ഉം ഇടത്തരത്തിനു 50-ഉം ഏറ്റവും വലിയ ഒരു ഈര്‍ക്കലിനു 100-ഉം ആണ് .. ഈ ഈര്‍ക്കിലുകള്‍ പകുത്ത് കുരിശുരൂപത്തില്‍ പിടിച്ച് നിലത്തേക്ക് ചെറിയ ശക്തിയില്‍ ഇടും. ചിതറിക്കിടക്കുന്ന ഈര്‍ക്കിലുകല്‍ മറ്റു ഈര്‍ക്കിലുകള്‍ അനങ്ങാതെ സൂക്ഷ്മതയോടെ ഓരോന്നായി എടുക്കണം. ഏറ്റവും വലിയ ഈര്‍ക്കിലിനു മുകളില്‍ ഒരു ഈര്‍ക്കിലെങ്കിലും വന്നില്ലെങ്കില്‍ ആ കളിക്കാരന്‍ അവസരം അടുത്ത കളിക്കാരനു കൈമാറണം. നിലത്ത് വീണിരിക്കുന്ന ഈര്‍ക്കലുകള്‍ ഓരോന്നായി മറ്റുള്ള ഈര്‍കലുകള്‍ അനങ്ങാതെ എടുക്കണം.. കൂടെയുള്ള കളിക്കാര്‍ ഈര്‍ക്കില്‍ അനങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കും.അനങ്ങിയാല്‍ കളിനിര്‍ത്തി അടുത്തയാള്‍ക്കു കളിക്കാം. അനങ്ങുന്നതുവരെ സ്വന്തമായി കിട്ടിയ ഈര്‍ക്കിലിന്റെ വില കൂട്ടി വെക്കും. മുഴുവന്‍ ഈര്‍ക്കിലുകളും എടുക്കാനായാ 300

കക്ക്കളി :

ദീര്‍ഘ ചതുരക്കളം വരച്ചാണ് ഈ കളി കളിക്കുന്നത്. കളം എട്ട് സമ ഭാഗങ്ങളായി ഭാഗിക്കുന്നു. കളിയില്‍ പങ്കെടുക്കുന്ന ഓരോ ആളും കൈയില്‍ കക്ക് കരുതണം. പൊളിഞ്ഞ മണ്‍ കലത്തിന്റെ തുണ്ടാണ് കക്ക്. അത് കളത്തിനു പുറത്ത് നിന്ന് ഓരോ കളത്തിലായി എറിഞ്ഞ്, എറിഞ്ഞ ആള്‍ തന്നെ ഒറ്റക്കാലില്‍ ചാടി കുനിഞ്ഞ് കക്ക് എടുത്ത് തിരിച്ച് വരണം. ചാട്ടത്തിനിടയില്‍ വരകളില്‍ തൊടാന്‍ പാടില്ല. കക്ക് കാല്‍ പാദത്തിനു മുകളില്‍ വച്ച് വീഴാതെ എല്ലാ കളവും തുള്ളികടന്ന് വരുന്ന ഒരു രീതിയും ഉണ്ട്. വലതു പുറം കൈയില്‍ കക്ക് വെച്ച് തുള്ളുന്നത് മറ്റൊരു രീതിയാണ്. ഒരു കണ്ണടച്ച് പോളയ്ക്ക് മുകളില്‍ കക്ക് വെച്ച് വീഴാതെ തുള്ളിവരുന്നതാണ് അവസാന ഇനം. കളിക്കിടയില്‍ കക്ക് വീണാലും വരയില്‍ തൊട്ടുപോയാലും കളി തോറ്റതായി കണക്കാക്കും. തുടര്‍ന്ന് അടുത്ത ആള്‍ക്ക് കളിക്കാം. ഇതെല്ലാം തെറ്റാതെ ചെയ്തു തീര്‍ത്താല്‍ കളത്തിനു പുറത്ത് പുറംതിരിഞ്ഞ് നിന്ന് കളങ്ങള്‍ ലക്ഷ്യമാക്കി പുറകോട്ട് കക്ക് വലിച്ചെറിയും. കക്ക് കൃത്യമായി കളത്തില്‍ വീണാല്‍ ആ കളം ആ കളിക്കാരിയുടേ . കോണോട് കോണ്‍ വരഞ്ഞ് അത് അടയാളപ്പെടുത്തും. തുടര്‍ന്ന് അടുത്ത ആളുടെ കളിയാണ്. മുന്‍ വിജയിയുടെ അടയാളപ്പെടുത്തിയ കളത്തില്‍ കാല്‍ വെക്കാതെ വേണം അയാള്‍ കളിക്കാന്‍. കള്ളിയില്‍ കാല്‍ കുത്തിപ്പോകുകയോ വരയില്‍ ചവിട്ടുകയോ ചെയ്താല്‍ കളിയില്‍ നിന്നും പുറത്താകും.
വടംവലി :

എട്ട് അംഗങ്ങള്‍ ഉള്ള രണ്ട് ടീമുകള്‍ ഇതില്‍ പങ്കെടുക്കുന്നു. ഇരു ടീമുകളും ഒരു വടത്തിനു ഇരു വശവുമായി അണിനിരക്കുന്നു. വടത്തിന്റെ നടുവില്‍ ഒരു അടയാളം രേഖപ്പെടുത്തിയിരിക്കും. ഇത് നടുവിലെ ഒരു വരയില്‍ വരുന്ന വിധം വടത്തിനെ വച്ചിരിക്കും. ഈ അടയാളത്തില്‍ നിന്നും നാലു മീറ്റര്‍ അകലത്തില്‍ ഇരു വശത്തേക്കും ഓരോ അടയാളങ്ങളും ഉണ്ടായിരിക്കും. ഏതു ടീമാണോ എതിര്‍ ടീമിനെ ആദ്യം തങ്ങളുടെ വശത്തേക്ക് വലിച്ച് വശങ്ങളിലെ അടയാളത്തെ നടുവിലത്തെ വരയില്‍ നിന്ന് ക്രോസ്സ് ചെയ്യിപ്പിക്കുന്നത് ആ ടീമിന്റെ വിജയിയായി പ്രഖ്യാപിക്കുന്നു.
സേവികളി / ഗോലികളി

മൂന്നു ഗോലികളുപയോഗിച്ചാണ്‌ കിശേപ്പി കളിക്കുന്നത്‌. രണ്ടോ അതിലധികമോ കളിക്കാരും ഉണ്ടാകുമെങ്കിലും ഒരു സമയം രണ്ടു പേര്‍ക്കു മാത്രമേ കളിക്കാനാകൂ. സാധാരണയായി ഗോലിക്കു വേണ്ടിയാണ്‌ ഈ കളി കളിക്കുന്നതെങ്കിലും പണം വച്ചും കളിക്കാറുണ്ട്. രണ്ടു ഗോലി കളത്തിലേക്കിട്ടതിനു ശേഷം എതിരാളി നിര്‍ദ്ദേശിക്കുന്ന ഗോലിയില്‍ മുന്നാമത്തെ ഗോലി (വക്കര്‍) ഉപയോഗിച്ച് എറിഞ്ഞു കൊള്ളിക്കുക എന്നതാണ്‌ ഈ കളിയുടെ പ്രഥമലക്ഷ്യം. ധാരാളം നിയമങ്ങളുള്ള ഒരു കളിയാണ്‌ സേവികളി .. ചില പദങ്ങള്‍ മാത്രം ഓര്‍മ്മ വരുന്നു

സേവി , ഗുമ്മ , മുട്ട് , ബെല്‍ട്ടാപ്പ് ..
കുട്ടിയും കോലും –
ഒരു മുഴം നീളമുള്ള മരക്കമ്പിനെയാണ്‌ കൊട്ടി അഥവാ കോല്‌ എന്നു വിളിക്കുന്നത്‌. ഏതാണ്ട്‌ രണ്ടര ഇഞ്ച്‌ നീളമുള്ള ഒരു ചെറിയ മരക്കമ്പിനെ പുള്ള്‌ അഥവാ കുട്ടി എന്നും വിളിക്കും
നിലത്ത്‌ ഒരു ചെറിയ കുഴിയില്‍ പകുട്ടി വെച്ച്‌ കോല് കൊണ്ട്‌ അതിനെ തോണ്ടി തെറുപ്പിച്ചാണ്‌ കളി തുടങ്ങുന്നത്‌. നിലത്തു തട്ടാതെ പുള്ളിനെ പിടിക്കുകയാണെങ്കി കളിക്കാരന്‍ പുറത്താകും. പുള്ളിനെ പിടിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കി കളിക്കാരന്‍ കൊട്ടിയെ കുഴിക്കു മുകളില്‍ കുറുകെ വെയ്ക്കും. പുള്ള്‌ വീണുകിടക്കുന്ന സ്ഥലത്തു നിന്ന്‌ എതിര്‍ ഭാഗം കൊട്ടിയില്‍ പുള്ള്‌ കൊണ്ട്‌ എറിഞ്ഞു കൊള്ളിക്കുന്നു. പുള്ള്‌ കൊട്ടിയില്‍ കൊണ്ടാല്‍ കളിക്കാരന്‍ പുറത്താകും. ഈ രണ്ടു കടമ്പകളും താണ്ടി വേണം കളിക്കാരന്‌ ആദ്യത്തെ പോയിന്റിനു വേണ്ടി കളിക്കാരന്‍ പുള്ളിനെ കൊട്ടികൊണ്ട്‌ അടിച്ചു തെറിപ്പിക്കുകയാണ്‌ കളിയുടെ രീതി. തെറിച്ച്‌ വീണ പുള്ള്‌ എതിര്‍ വിഭാഗം എടുത്ത്‌ കുഴി ലക്ഷ്യമാക്കി എറിയുന്നു. കുഴിയില്‍ നിന്നും എത്രകൊട്ടി ദൂരത്തില്‍ പുള്ള്‌ വന്നു വീണുവോ അത്രയും പോയിന്റ്‌ കളിക്കാരനു ലഭിക്കും ….
തലപ്പന്തുകളി
തെങ്ങോലകൊണ്ടുണ്ടാക്കിയ പന്തുപയോഗിച്ചുള്ള ഒരു കളിയാണു തലപ്പന്തുകളി .

ഒരാള്‍ കളിക്കുമ്പോള്‍ മറ്റുള്ളവര്‍ മറുപുറത്ത് നില്ക്കും. അതിനെ ‘കാക്കുക’ എന്നാണ് പറയുന്നത്. ഒരു കല്ല് ( സ്റ്റമ്പ്) നിലത്ത് കുത്തി നിര്‍ത്തി അതിനടുത്തു നിന്നാണ് കളിക്കുന്നത്. ഈ കല്ലിനെ “ചൊട്ട” എന്നു ചിലയിടങ്ങളില്‍ പറയും. എറിയുന്ന പന്ത് നിലം തൊടാതിരിക്കുമ്പോ മറു ഭാഗക്കാര്‍ പിടിച്ചെടുക്കുകയാണെങ്കി കളിക്കാരന് കളി നഷ്ടപ്പെടും. പന്ത് നിലം കുത്തി വരുമ്പോ പിടിച്ചെടുത്തിട്ട് ചൊട്ടയിലെറിഞ്ഞു കൊള്ളിച്ചാലും അയാളുടെ കളി തീരും .. അങ്ങനെ കുറെ നിയമങ്ങള്‍ ഉണ്ട് …
തായം കളി —

ഒരുപക്ഷെ കൂടുതല്‍ കളിച്ചിട്ടുള്ളത് ഇതാണ്

നിലത്ത് ചോക്കുകൊണ്ടോ കരിക്കട്ടകൊണ്ടോ കളങ്ങള്‍ വരച്ചാണ്‌ ഇതു കളിക്കുന്നത്. അഞ്ചു കവടികളോ ചൂണ്ടപ്പനയുടെ അഞ്ചു വിത്തുകളൊ (പനംകുരു) കരുക്കളായി കയ്യിലിട്ട് കുലുക്കി നിലത്തേക്ക് വീശിവീഴ്ത്തുന്നു. അവ മലര്‍ന്നോ കമിഴ്ന്നോ വീഴുന്നതിനനുസരിച്ച് പോയിന്റുകര്‍ കിട്ടും. അത്രയും കളങ്ങള്‍ ഒരോരുത്തര്‍ക്കും മുന്നോട്ടു പോകാം. ഓരോരുത്തര്‍ക്കും അഞ്ചു വീതം ചൂതുകള്‍ കിട്ടും. വളപ്പൊട്ടുകളാണ്‌ ഈ അഞ്ചു ചൂതുകളും ഏറ്റവും ആദ്യം അവസാനത്തെ കളത്തിലെത്തിക്കാന്‍ കഴിയുന്നയാള്‍ വിജയിയാകും
തൊട്ടുകളി

ഒരു കുട്ടിയൊഴിച്ചുള്ളവരെല്ലാം കൈപ്പടങ്ങള്‍ മലത്തി നിലത്തുവയ്ക്കും. കൈ വയ്ക്കാത്ത കുട്ടി തന്റെ കൈ ചുരുട്ടിപ്പിടിച്ചുകൊണ്ട് ‘അത്തളി-ഇത്തളി-പറങ്കിത്താളി-സിറ്റുമ-സിറ്റുമ-സ’ എന്നു പാടിക്കൊണ്ട് മറ്റു കുട്ടികളുടെ കൈപ്പടങ്ങളില്‍ കുത്തും. ‘സ’ പറഞ്ഞുകൊണ്ടുള്ള കുത്തുകൊള്ളുന്നയാള്‍ കൈപ്പടം കമഴ്ത്തണം. ഒരു ചുറ്റു കഴിഞ്ഞ് പിന്നെയും അതേ കയ്യില്‍ കുത്തു കിട്ടിയാല്‍ ആ കൈ പിന്‍ വലിക്കണം. ഇങ്ങനെ രണ്ടുകയ്യും പിന്‍വലിക്കുന്ന ആള്‍ കളിയില്‍ നിന്നു പിന്മാറണം. അവസാനം ബാക്കിയാകുന്ന ആള്‍ ‘കാക്ക’ആകും. കാക്കയ്ക്കു പിടികൊടുക്കാതെ മറ്റുള്ളവര്‍ ഓടും. അവരെ തൊടുവാനായുള്ള കാക്കയുടെ ഓട്ടമാണ് കളിയുടെ അടുത്ത ഘട്ടം.
പമ്പരം കളി … സുന്ദരിക്ക് പൊട്ടു തൊടല്‍ കളി … നായും പുളിയും കളി … വെട്ടു കളി … ചില്ലെറു കളി ..കുറ്റിപ്പുര കെട്ടി ചോറും കറിയും വെക്കല്‍ അങ്ങനെ ഓര്‍ത്തെടുക്കുമ്പോള്‍ അനവധിയാണ് … ഓര്‍ക്കുമ്പോള്‍ തന്നെ എന്ത് രസം ….

********************************************************************************

ഇതിനിടയില്‍ ഇടസമയത്തു വീട്ടില്‍ എത്തി വെണ്ണഎടുത്ത മോരും , കഴിക്കാന്‍ ചക്ക ശര്ക്കരയിട്ടു വരട്ടിയതോ അല്ലെങ്കില്‍ നിലവറയില്‍ വാഴപ്പഴമോ കാണും … അതും കഴിച്ചു ഉച്ചയോടെ രണ്ടു മണിക്ക് ഉണ്ണാനായി എത്തും .. പരിപ്പും നെയ്യും ഒഴിച്ചു ചോറ് കഴിക്കും …തൈരും ,സാമ്പാറും , പിന്നെ ഒരുപാട് ഇലക്കറികളും ഉണ്ടാകും … അത് കഴിഞ്ഞാല്‍ കഴിക്കാനായി മാമ്പഴവും അല്ലെങ്കില്‍ പൈനാപ്പിള്‍ ...

 

 

ഒന്ന് മയങ്ങുംപോഴേക്കും വീണ്ടും കളിക്കാനായി നാലുമണി ആയിരിക്കും .. നൂലുപ്പിട്ടോ അല്ലെങ്കില്‍ അരിയും തേങ്ങയും ഇട്ടു അരച്ചെടുക്കുന്ന അപ്പമോ ഉണ്ടാകും ..അതും കഴിച്ചു വീണ്ടും കളികളിലേക്ക് … ആറുമണിയോടെ വീണ്ടും പുഴക്കടവിലേക്ക് … വെള്ളത്തില്‍ നീന്തി “വെള്ളത്തില്‍ പന്ത് കളിയും ” ..അപ്പോഴേക്കും നാമം ജപിക്കാന്‍ സമയം വൈകിയിരിക്കും … നാമജപത്ത്തോടെ കോലായിലേക്ക് കേറും … സമീപ വീടുകളില്‍ നിന്ന് ആരെങ്കിലും വന്നിരിക്കും … തുടര്‍ന്ന് അവരുടെ സംസാരം കേട്ടിരിക്കുമ്പോഴേക്കും അത്താഴത്തിനു വിളിച്ചിരിക്കും … പപ്പടം ചുട്ടതും , മുളകുമാങ്ങ ഉപ്പിലിട്ടതും കൂട്ടി ഭക്ഷണം .. ഇന്ജ്ജിക്കറിയോ , ചേമ്പും കൊള്ളും കൂട്ടി വേറെ എന്തെങ്കിലും കൂടെ കാണും ..അതും കഴിച്ചു മുത്തശ്ശിയുടെ അടുത്തേക്ക് .. അന്നത്തെ വിശേഷങ്ങള്‍  പറയുന്നതിനിടയില്‍ ചക്കരക്കിഴങ്ങു ച്ചുട്ടതുമായി അമ്മ എത്തിയിരിക്കും .. അതും കഴിച്ചു എന്തെങ്കിലും സംസാരിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയിരിക്കും കണ്ണ് തുറന്നു വീണ്ടും അടുത്ത ദിവസത്തേക്ക് … അതായിരുന്നു അവധി ദിനങ്ങള്‍ …. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ ..

ഇപ്പോഴും പാലക്കാട്‌  വീട്ടില്‍ എത്തിയാല്‍ കളികളൊഴികെ ഇതേ ശീലങ്ങള്‍ …. തേന്‍മധുരം പകര്‍ത്തി മാമ്പഴവും, നിലവറയും , പഴക്കുലകളും അവിടെയുണ്ട് … 🙂

ഓര്‍ക്കുകയായിരുന്നു , ഇന്നത്തെ തലമുറയ്ക്ക് എന്തൊക്കെയാണ് നഷ്ട്ടപ്പെടുന്നതെന്ന് … നിങ്ങള്‍ക്ക് നഷ്ട്ടപ്പെടുന്നതെന്തെന്നു , നിങ്ങള്‍ നഷ്ട്ടപ്പെടുത്തുന്നതെന്തെന്നു നിങ്ങളറിയുന്നില്ല .. ഇതു വായിച്ച കുറച്ചു പേര്‍ക്കെങ്കിലും അവരുടെ ചെറുപ്പകാലം ഓര്‍മ്മയില്‍ വിരിഞ്ഞിരിക്കുമെന്ന കണക്കുകൂട്ടലില്‍ തല്ക്കാലം വിട …

ശരിയപ്പോ

സജിത്ത്

 https://www.facebook.com/iamlikethisbloger

 

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഓര്‍മ്മയില്‍ ചില നഷ്ട്ടങ്ങള്‍

ഉടുതുണിയുരിയല്‍ ഡേ


 

 

2018 ലെ ഒരു  മെയ്ദിന പ്രഭാതം … തിടുക്കത്തില്‍ ട്രെയിനിലെക്കോ ബസിലെക്കോ കയറിയപ്പോഴാണതു  ശ്രദ്ധിച്ചത് ചുറ്റും കൂടി നില്‍ക്കുന്നവര്‍ ഒരു അവാര്‍ഡ്‌  പടം  കണ്ട ഭാവത്തോടെ നിങ്ങളുടെ മുഖത്തേക്ക് നോക്കുന്നു  പിന്നെ നിങ്ങളുടെ ജീന്‍സ് പാന്റിലെക്കും  … ഒരു ഞെട്ടലോടെ തിരിച്ചറിയുന്നു , ഓ , ഇന്നു ഉടുതുണിയുരിയല്‍  ഡേയാണല്ലോ   മറന്നു ..മറ്റുള്ളവരുടെ മുന്‍പില്‍ പഴഞ്ജനാക്കപ്പെട്ടത്തിന്റെ വിഷമത്തില്‍ ഉടനെ ജീന്സൂരി ബാഗിലേക്കിട്ടു ക്ഷമാപണത്തോടെ പതിവിലും വേഗത്തില്‍ നടന്നു നീങ്ങുന്നു …

ഇത്തരമൊരു ചിത്രം മനസ്സില്‍ ഓര്‍ക്കാന്‍ പറ്റുന്നെങ്കില്‍ നല്ലത് …ഇല്ലെങ്കില്‍ നിമിഷം തോറും മാറുന്ന വേഗതയുടെ ഈ ലോകത്തില്‍ നിങ്ങള്‍ പഴഞ്ഞ്ജനാക്കപ്പെട്ടെക്കാം !!!

ഈ ലോകത്തില്‍ അങ്ങനെയും ഒരു ദിവസമുണ്ട്  ഉടുതുണിയില്ലാതെ പുറത്തിറങ്ങേണ്ട ദിനം ( No Pants Day ) സാധാരണയായി മേയ് മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ്  No Pants Day ആയി ആഘോഷിക്കപ്പെടുന്നത്  ( എല്ലാം ആഘോഷമാണല്ലോ നമുക്ക് ) …

എഴുതപ്പെട്ട ചരിത്ര പ്രകാരം  ഓസ്റ്റിന്‍ എന്നൊരു അമേരിക്കന്‍ വക്കീലാണ് ഇത്തരത്തില്‍ 1997 ല്‍ ചിന്തിച്ചത് ..എന്നും  തുണിയുടുത്ത് പുറത്തിറങ്ങുന്നതല്ലേ  , ഇന്നൊരു ദിവസം  അതില്ലാതെ  അണ്ടര്‍വെയറിട്ടു ഇറങ്ങിയെക്കാം എന്ന് ..അന്നൊരു വെള്ളിയാഴ്ചയായിരുന്നു …മുഖം ചുളിച്ചു നോക്കിയവരോട് അയാള്‍ പറഞ്ഞു , its no pant day 🙂   അങ്ങനെ അന്നുതൊട്ട്  ഉടുതുണിയുരിയല്‍  ഡേ ആഘോഷിച്ചു വരുന്നു ..   ഈ വര്ഷം തായ്‌വാനില്‍ ഫെബ്രുവരിയില്‍ ഇരുപതു  മോടെലുകളുടെ  നേതൃത്വത്തില്‍  ആഘോഷിക്കപ്പെട്ടു … അങ്ങനെ ലോകമാകമാനം അറുപതു രാജ്യങ്ങളിലായി പന്തീരായിരത്തോളം ( 12000 ) പേര്‍ ഈ വര്‍ഷവും ഉടുതുണിയില്ലാതെ ഒരു ദിവസം നിരത്തിലിറങ്ങി …

സ്വര്‍ണ്ണം വാങ്ങാന്‍ കാഷില്ലലോ എന്നോര്‍ത്ത് അക്ഷയത്രിദീയ ആഘോഷിക്കാത്തവരും , പ്രണയിനി ഇല്ലല്ലോ എന്നോര്‍ത്ത് വാലെന്റിനെസ് ഡേയില്‍ സങ്കടപ്പെട്ടവരും നിരാശരാകേണ്ട , ഇതാ നിങ്ങകള്‍ക്കായി  “ഉടുതുണിയുരിയല്‍  ഡേ” , അതികം തുളയില്ലാത്ത ജട്ടിയും തൊലിക്കട്ടിയും ഉള്ള   ആര്‍ക്കും ആഘോഷിക്കാം …

കേരളത്തില്‍ ഇതു നടക്കുമോ എന്ന്  ആരെങ്കിലും ഓര്‍ക്കുന്നുവെങ്കില്‍….,

ഇക്കഴിഞ്ഞ ദിവസം മ്യുസിയത്തില്‍ നടക്കാനിറങ്ങിയപ്പോള്‍ , ബര്‍മുഡയെക്കാള്‍ തീരെ വലുപ്പക്കുറവുള്ളതും ഉടുത്ത്  ടൈറ്റ്  സ്ലീവുലെസ്സ്  ടോപ്പുമായി ഒരു സ്ത്രീയെ കണ്ടു .. ( ഒരു കൈ പുറത്തുകാണിച്ചാല്‍ തകരുന്നതാണോ മലയാളിയുടെ ലൈംഗികത എന്ന് പറഞ്ഞ രഞ്ജിനി ഹരിദാസിനെ ഒരു നിമിഷം ഓര്‍ത്തു)    

പതിവില്ലാത്ത കാഴ്ച്ചയായതുകൊണ്ട് സ്വാഭാവികമായി ഒരു നിമിഷം നിന്ന് നോക്കി ഓര്‍മ്മകളില്‍ നിന്ന് എന്തോ പരതിയെടുക്കാന്‍ ശ്രമിച്ചു ..

എന്താ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ ?  എന്ന ആ സ്ത്രീയുടെ ചോദ്യമാണ്  ഓര്‍മ്മയില്‍ നിന്നും ഉണര്‍ത്തിയത്  .. ഒരുപാടൊക്കെ പറയാന്‍ ഉണ്ടായിരുന്നെങ്കിലും ഒരു ചിരിയോടെ പറഞ്ഞു ..
ഉണ്ട് കണ്ടിട്ടുണ്ട് , പക്ഷെ ഇതുപോലെ തുണിയില്ലാത്തവരെ ആദ്യമായിട്ട് കാണുകയാ ..സോറി

ഒരു ചിരിയോടെ നടന്നകന്നു …

ഓര്‍ക്കുകയായിരുന്നു , 2005 ലെ കോളേജ് ഡേക്കെത്തിയ ജയരാജ് വാര്യര്‍  പറഞ്ഞത്  ..
പത്ത് വര്ഷം കഴിയുമ്പോള്‍ മുണ്ടില്ലാതെ ആള്‍ക്കാര്‍ നടക്കും …അതൊരു ഫാഷനായിരിക്കും  ..
ഒരിക്കലുമില്ല , അതും കേരളത്തിലോ എന്ന് ഞങ്ങളില്‍ പലരും തമ്മില്‍  പറഞ്ഞു ..

no pant day ഇവിടെ പെട്ടെന്ന് വന്നുകൂടായ്കയില്ല !!! അന്നേ ദിവസം അണ്ടര്‍വെയര്‍  ഒന്ന് വാങ്ങുമ്പോള്‍ രണ്ടു ഫ്രീയെന്നോ , പെര്‍മനെന്റ് ഹെയര്‍ റിമൂവര്‍ ഫ്രീയെന്നോ ഒക്കെ പറഞ്ഞു മാര്‍ക്കറ്റിലെ അടിവസ്ത്ര കമ്പനികള്‍ മത്സരിച്ചാല്‍ , പെട്ടെന്ന്  No Pants ഡേ ഇവിടെയുമെത്താം  … അക്ഷയ ത്രിദീയക്കും വാലെന്റിനെസ് ഡേക്കുമൊപ്പം ഒന്നുകൂടെ !!!!

 

ഒടുവില്‍ കേട്ടത് :  ഈ ജന്മത്തില്‍ തന്നെ മനസിലാക്കുന്ന ഒരാളെ കിട്ടില്ലെന്ന് തോന്നുന്നെന്നും , മാതൃത്വം   അറിയാനായി കുട്ടിയെ ദത്തെടുത്തു വളര്‍ത്തുന്നതിന്റെ മുന്നോടിയായി പട്ടിയെ വളര്‍ത്താന്‍ തുടങ്ങിയെന്നും :  രഞ്ജിനി ഹരിദാസ് 

 ഉടുതുണിയുരിയല്‍  ഡേയുടെ പശ്ചാത്തലത്തില്‍ അവരുടെ സ്റ്റെമെന്റ്റ്‌  ഇനി  തിരുത്തുമോ ആവോ ..

” ജട്ടി മാത്രം ഇട്ടു നടന്നാല്‍ തകരുന്നതല്ല മലയാളിയുടെ ലൈംഗിക ബോധമെന്നു   താന്‍ കരുതുന്നില്ലെന്ന്  “

 

 

 

അന്തിക്കള്ളടിച്ചു കഴിഞ്ഞാല്‍  മുണ്ടൂരി തലയില്‍ കെട്ടി വെളിവില്ലാതെ  നടന്നു നീങ്ങുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്  ..അതങ്ങനെ  ആഘോഷമാവാന്‍ പോകുന്നു …ഇനി എന്തെല്ലാം കാണാനിരിക്കുന്നോ  ഈശ്വരാ എന്ന ആശങ്കയോടെ തല്ക്കാലം വിട ..

 

ശരിയപ്പോ

സജിത്ത്

 https://www.facebook.com/iamlikethisbloger

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഉടുതുണിയുരിയല്‍ ഡേ

ഇങ്ങനെയും ഒരു മനുഷ്യന്‍ :(

മനുഷ്യനെ മറ്റു മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നതെന്തെന്നറിയുമോ  ..
രണ്ട് കാല്‍കൊണ്ടു നടക്കാനും ,  രണ്ടു കൈ കൊണ്ട് പിടിക്കാനും കഴിയുമെന്നതാണോ …
 ചിന്തിക്കാന്‍ കഴിയുന്ന ഒരു ജീവിയെന്നതാണോ ?
വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്നതാണോ ?
മനോഹരമായി പുഞ്ചിരിക്കാനും പോട്ടിക്കരയാനും കഴിയുമെന്നതാണോ ?
മൂനുവയസുവരെ മുലപ്പാല്‍ കുടിക്കുകയും പിന്നീടങ്ങോട്ട് മറ്റു മൃഗങ്ങളുടെ പാല്‍ കുടിക്കുന്ന ഒരു ജീവിയെന്നതോ ?
ഉപ്പു തിന്നുന്ന ഒരു ജീവിയെന്നതോ ?
അച്ചടകത്തോടെയും മറ്റു മൃഗങ്ങളെ ദ്രോഹിച്ചും എന്തൊക്കെയോ എത്തിപ്പിടിക്കാന്‍ നോക്കുന്ന സാമൂഹ്യ  ജീവിയെന്നതോ..വസ്ത്രം ധരിക്കുന്ന  നാണമുള്ള ഒരു ജീവിയെന്നതോ ( മോഡേണ്‍ ഹോട്ട്ചിക്സ്  എക്സ്ക്കസുഡ്  )

 

ഇത്രയും പറഞ്ഞു വന്നത്  ചിത്രത്തിലെ വെയിന്‍ യുന്‍ എന്ന ചൈനക്കാരന്‍  ഇരുപത്തിമൂന്നുകാരനെ എന്ത് വിളിക്കും എന്നറിയാതതുകൊണ്ടാണ് … മൂനുവയസിനു മുന്‍പേ മാനസിക ആരോഗ്യം നഷ്ട്ടപ്പെട്ട ഈ യുവാവിനു ആകയുള്ളത് അച്ഛനും രണ്ടാനമ്മയും മാത്രം … ചെറുപ്പതിലെന്നോ തിളച്ച വെള്ളം നിറച്ച പാത്രത്തില്‍ വീണതുകൊണ്ട് , അവര്‍ ഇയാള്‍ക്ക് താമസിക്കാനായി ഒരു കൂടുണ്ടാക്കി ..മരക്കൂട് ..കഴിഞ്ഞ ഇരുപതിലതികം വര്‍ഷമായി അതിനകത്താണ് താമസം ..ഇരുവരും ജോലിക്ക് പോകുന്നതുകൊണ്ട്‌ ചിന്തിക്കാന്‍ ശേഷിയില്ലാത്ത അവനെ മരക്കൂടില്‍ അടക്കുന്നതിനോട് അയല്‍ക്കാര്‍ക്കും എതിര്‍പ്പില്ല ..  

പക്ഷെ കഴിഞ്ഞ ഇരുപതുവര്‍ഷത്തെ കൂടിനുള്ളിലെ ഒറ്റക്കുള്ള ജീവിതം അയാള്‍ക്ക് സമ്മാനിച്ചതെന്തെന്നു അറിയണോ ….
സാധാരണ മനുഷ്യരെപ്പോലെ നടക്കാന്‍ ആകില്ല … നിരങ്ങിയാണ് മുഴുവന്‍ സമയവും ജീവിതം ..അയാളുടെ ഇടുപ്പെല്ലുകള്‍ അതിനു വിധത്തില്‍ പാകമായി … വേറെ മനുഷ്യരെ കാണാത്തതുകൊണ്ട് ചിരിക്കണോ കരയാനോ അറിയില്ല ..  ബുദ്ധിക്ക് കേടുപാടുല്ലതുകൊണ്ട് ചിന്തിക്കാനോ , വികാര വിചാരങ്ങള്‍ പ്രകടിപ്പിക്കണോ കഴിയില്ല …  

ഇനി പറയൂ , നടക്കാന്‍ കഴിയാത്ത , ചിരിക്കാന്‍ കഴിയാത്ത , ചിന്തിക്കാന്‍ കഴിയാത്ത  ഈ ജീവിയെ മനുഷ്യനെന്ന് വിളിക്കാം അല്ലെ … അതൊരു മനുഷ്യ ദമ്പതികള്‍ക്ക് ഉണ്ടായതെന്ന അര്‍ത്ഥത്തിലെങ്കിലും 🙁   

തീയിലോ വെള്ളത്തിലോ പെടരുതെന്നും , ജീവിച്ചിരിക്കുന്ന കാലം മുഴുവന്‍ മകനെ കാണണമെന്നും വിചാരിച്ച മാതാപിതാക്കള്‍ ചെയ്തത് തെറ്റാണോ … അതോ ജീവിക്കാന്‍ കാശില്ലാതെ , മകന്റെ വിശപ്പകട്ടാന്‍   കഴിയാതെ ഇവന് കാവലിരിക്കണമായിരുന്നോ ?  ആരാണ് തെറ്റ് ചെയ്തതെന്ന് ചോദിച്ചാല്‍ , ചില സമയങ്ങളില്‍ ഉത്തരം പ്രയാസമായിരിക്കും …

ഒന്നുമില്ലെങ്കിലും അവനെ ഇത്ര കാലം ജീവനോടെ അവര്‍ വളര്ത്തിയല്ലോ എന്ന് പറഞ്ഞാല്‍ , ഇതാണോ വളര്‍ത്തല്‍ കൂട്ടിലിട്ടു പട്ടിയെ വളര്ത്തുന്നപോലെ എന്ന് വേറെ ചിലര്‍ ചോദിച്ചേക്കാം …    എല്ലായിടത്തും ന്യായങ്ങള്‍ …ശരിയും തെറ്റും അങ്ങുമിങ്ങും … ഒരാള്‍ക്ക്‌ ശരിയെന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് തെറ്റായിതോന്നാം
ഒന്ന് ചെയ്യാം മേലോട്ട് നോക്കാം , അതിന്റെ അര്‍ഥം ഏതു   വിധത്തിലും  എടുക്കാം …സൃഷ്‌ടിച്ച ഉടയാതംബുരാനാണ് തെറ്റുകാരനെന്നോ അല്ലെങ്കില്‍ ദൈവത്തിനു മാത്രം അറിയും ന്യായം എന്നോ ..

ഒന്നറിയുക …അവിടവിടെ   ഇങ്ങനെയും ചില മനുഷ്യര്‍  …. 

ശരിയപ്പോ  തല്ക്കാലം വിട  …

സജിത്ത്

 https://www.facebook.com/iamlikethisbloger

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | 2 Comments

നമുക്ക് ചുറ്റും :)


 

 

 

 

 

 

എവിടെ നിന്നോ എവിടെക്കെന്നില്ലാതെ ജീവിതം തിരക്കുകളില്‍ നിന്നും  തിരക്കുകളിലേക്ക് നിങ്ങളെ നയിക്കുമ്പോള്‍ , എന്തൊക്കെയോ നേടിയെന്ന നിമിഷങ്ങള്‍ക്കിടയിലും ,ഒന്നുമില്ലായ്മയുടെ തിരയുന്ന ദുഖങ്ങള്‍ക്കിടയിലും എന്തിനു വേണ്ടി ഈ ജീവിതം എന്നോര്‍ക്കാരുണ്ടോ …. ഒന്നിനും വേണ്ടിയല്ലാത്തതുകൊണ്ട് ഞാന്‍ ചിലപ്പോഴെല്ലാം പറയുന്നതിനേക്കാള്‍ കേള്‍ക്കാനും കാണാറും ശ്രമിക്കാറുണ്ട്  …..

ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നവരും  ,ഭക്ഷണം കഴിക്കാന്‍ വേണ്ടി  ജീവിക്കുന്നവരുമായ ചിലര്‍..
ജീവിക്കാന്‍ വേണ്ടി പണമുണ്ടാക്കുന്നവരും , പണമുണ്ടാക്കാന്‍ വേണ്ടി ജീവിക്കുന്നവരുമായ മറ്റു ചിലര്‍ ..
ചുറ്റും നോക്കുമ്പോള്‍ ഒരുപാട് സന്തോഷവും , തന്നിലേക്ക് നോക്കുമ്പോള്‍ തീര്‍ത്തും അസന്തുഷ്ടിയുമായി ഒരുപാടുപേര്‍ .. സ്വയം അഭിനയിച്ചും , മറ്റുള്ളവരുടെതും  അഭിനയമെന്നും മനസിലാക്കിയും , മനസിലാക്കാതെയും  അറിഞ്ഞിട്ടും വീണ്ടും അഭിനയിച്ചും മറ്റു ചിലര്‍ … ഒരുപാടെന്തൊക്കെയോ കണക്കുകൂട്ടിയും , കണക്കുകൂട്ടലുകള്‍ പിഴച്ചു വീണ്ടുമെന്തോക്കെയോ അസന്തുഷ്ടിയോടെ പുതിയ കണക്കുകൂട്ടല്കളുമായി  ആരൊക്കെയോ … എന്തിനു ജീവിക്കുന്നു എന്നോരുപാടോര്ത്തും , ഒന്നുമോര്‍ക്കാതെയും ചിലര്‍   …

പലപ്പോഴും കണ്ണിനു മുന്നിലുള്ളതിനെ കാണാതെ എന്തൊക്കെയോ തേടി നാം അലയാറുണ്ട്  …
അത്തരം നിമിഷങ്ങളിലെല്ലാം , ഹോട്ടെലിലെ അരണ്ട വെളിച്ചത്തില്‍  കേട്ട സംഭാഷണവും അടുത്ത നിമിഷത്തില്‍ കാണാനിടയായ ഒരു ചിത്രവും മനസിലെക്കൊടിയെത്താറുണ്ട്  

ബാന്ഗ്ലൂരില്‍ കെട്ടിച്ചുകൊടുത്ത മകളെ കാണാനേത്തിയതെനു തോന്നിപ്പിച്ച വിദേശ മലയാളിയുടെ  സംഭാഷണത്തിലൂടെ …

 ഇന്നലെ മോളെ കാണാന്‍ പോയിരുന്നു ..ബാംഗ്ലൂര്‍ കുറച്ചുകൂടെ crowded ആയെന്നു തോന്നി ..അല്ല ഞാന്‍ പറഞ്ഞ കാര്യം എന്തായി ?

അത് കുഴപ്പമില്ല , നടക്കും ഞാന്‍ മാനേജരോട് സംസാരിച്ചിരുന്നു ..എത്രയാ വേണ്ടത് , sixty lacs അല്ലെ ?

അതെ , അറുപതു വേണം .. പെട്ടെന്ന്  ഇരുപതു ലക്ഷം കൊടുക്കണം അത് എന്റെ കയ്യിലുണ്ട് ..ഇരുപതു ആറുമാസം കഴിയുമ്പോ ok ആകും .. പിന്നെ ഒരറുപത്‌ കൂടെ ആറുമാസത്തിനുള്ളില്‍ വേണം അത്  ഫ്ലാറ്റ് പണിതീരുമ്പോള്‍ മതി …കൊച്ചിയിലും ട്രിവാന്ദ്രത്തും  ഉള്ള ഫ്ലാറ്റുകള്‍ സെക്യൂരിറ്റി വെച്ച്  താന്‍ അത്  ശരിയാക്കണം .. അവിടുത്തെ റെന്റ് മതിയാകും പലിശ അടച്ചു പോകാന്‍ .. ഒരു സിആര്‍  കൊണ്ട്  4BHK ഫ്ലാറ്റ് , അതും ബാന്ഗ്ലൂരില്‍ എന്ന് പറയുമ്പോള്‍ വിടാനും പറ്റുന്നില്ല … മോള്‍ക്ക്‌ അതൊരു  അസ്സെറ്റുമാകുമല്ലോ ….

ശരിയാക്കാം , അതൊരു പ്രശ്നമാകില്ല ..

ഒരു നിമിഷം ഞാന്‍ ആലോചിച്ചു , കൊച്ചിയിലും തിരുവനതപുരത്തും ഉള്ള ഫ്ലാറ്റുകള്‍ വാടകയ്ക്ക് കൊടുത്തു വിദേശത്ത് ജോലിയെടുക്കുന്ന ഒരു മലയാളി …മോളെ കെട്ടിച്ചു കൊടുത്തിരിക്കുന്നത്‌ ബാന്ഗ്ലൂരില്‍ ..അവര്‍ക്കും വീട് കാണണം …അത് പോരാഞ്ഞു വീടുമൊരു ഫ്ലാറ്റ് …   ഒരു നിമിഷം ആലോചിക്കുന്നതിനിടയില്‍ ഹോട്ടെലിനു   പുറത്തു   കേട്ട കുറെ തെരിവു നായ്ക്കളുടെ കുര ശ്രദ്ധ തിരിച്ചു ..അസഹനീയമായ ഒന്നായതുകൊണ്ട് വെളിയിലിറങ്ങി …

ഒരു ചുവന്ന കാറിനു പുറകെ മൂന്നോ നാലോ തെരുവ് പട്ടികള്‍ കുരച്ചുകൊണ്ടു നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ട് ..ഇതിനിടയിലാണ് ഒന്ന് ശ്രദ്ധിച്ചത് …ശബ്ദം കേട്ട ഭാഗത്തേക്ക് വേറെ ആരും നോക്കുന്നില്ല

പൊടുന്നനെ കാറിന്റെ വാതില്‍ തുറന്നു , സാമാന്യം ഉയരമുള്ള ഒരു ബുള്‍ഗാന്‍ താടിക്കാരന്‍ പുറത്തിറങ്ങി … എല്ലാ നായ്ക്കളും  വരിവരിയായ് നിലയുറപ്പിച്ചു ..ആവര്‍ കുരക്കുന്നത്   നിന്നപ്പോള്‍ അയാള്‍ കാറില്‍ നിന്നും സഞ്ചിയെടുത്തു ഓരോന്നിനും കൊടുത്തു .. ഭക്ഷണം കണ്ട മാത്രയില്‍ വളരെ അച്ചടക്കത്തോടെ അവ തിന്നാന്‍ തുടങ്ങി …

പതിവില്ലാത്ത ഒരു കാഴ്ച കണ്ടുകൊണ്ടതുകൊണ്ട് അയാളോട് ഒരു നിമിഷം സംസാരിക്കാന്‍ തീരുമാനിച്ചു

രണ്ടു വര്‍ഷമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന പത്തോളം നായ്ക്കള്‍ക്ക് അയാള്‍ ഭക്ഷണം ഭക്ഷണം നല്കാരുണ്ടത്രേ .. വൈകുന്നേരം ആറുമണിയോടെ സ്വയം പാചകം ചെയ്താണ് തന്റെ രണ്ടു നായ്ക്കലോടുത്തു എട്ടോളം തെരിവു നായ്ക്കള്‍ക്ക് അയാള്‍ ഭക്ഷണം വിളമ്പുന്നത് …  
മനുഷ്യരെക്കാള്‍ നായ്ക്കള്‍ക്ക് നന്ദിയുള്ളതുകൊണ്ടാണോ  അവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതെന്ന ചോദ്യത്തിന് മുന്നില്‍ ഒരു ചിരിയോടെ അയാള്‍ പറഞ്ഞു , കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടക്ക്  ഭക്ഷണം കിട്ടാതെ വിശന്നിരിക്കുന്ന ഒരു മനുഷ്യനെപ്പോലും കണ്ടില്ലത്രെ …

ശരിയായിരിക്കാം ..കേരളത്തില്‍ ഒരു രൂപയ്ക്കു അരി കൊടുക്കുന്ന ഈ കാലത്ത് അദേഹം പറഞ്ഞത് ശരിയായിരിക്കാം  …

ഇതിനിടയില്‍ , അവരുടെ തീറ്റ കഴിഞ്ഞ ഒഴിഞ്ഞ പേപ്പറുകള്‍ കുപ്പത്തോട്ടിയിലെക്കിട്ടു അയാള്‍ യാത്രയായി .. ഈ കാലത്തും എങ്ങനെയും ചില മനുഷ്യര്‍ എന്നോര്‍ത്തപ്പോള്‍ സത്യത്തില്‍ അഭിമാനം തോന്നി ….

ജീവിതം ഒരുപാടുപേര്‍ക്ക് ഉപകാരപ്പെട്ടു  എങ്ങനെ ജീവിച്ചു തീര്‍ക്കുന്നു എന്നതിലാണ് കാര്യം .. ഉണ്ടാക്കിയ ബാങ്ക് ബാലന്‍സോ , ഷെയര്‍ മാര്‍ക്കട്ടുകളുടെ ലാഭ -നഷ്ടക്കണക്കിലോ അല്ല …

ശരിയപ്പോ  തല്ക്കാലം വിട  …

സജിത്ത്

 https://www.facebook.com/iamlikethisbloger

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on നമുക്ക് ചുറ്റും :)

ഒരു ഹര്ത്താലിന്റെ ജനനം

 ” അപ്പൊ കണ്ടവനെ അപ്പനെന്നു വിളിക്കാന്‍ മടിയില്ലാത്ത ഒരു പാര്‍ട്ടി , നേരവും കാലവുമില്ലാതെ പാതിരാ വെളുപ്പിന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആചരിക്കാന്‍ കേരളത്തിലെ മണ്ടന്മാരായ നമ്മളും “

() () () () () () () () () () )() () () () () ()

മുകളിലെ വിള്ളലുകളില്‍ക്കൂടെ , പുറത്തു പെയ്യുന്നതിനെക്കളും ശക്തിയായി  വെള്ളം വീണു കൊണ്ടിരുന്നെങ്കിലും , സാമാന്യം തിരക്കുള്ള കെഎസ്ആര്‍ടിസി ബസ്സിന്റെ  ഇത്തിരിവട്ടത്തില്‍ ഒരിത്തിരി നനവില്ലാത്ത സ്ഥലത്തിനായി പുലര്‍കാലവേളയില്‍  പരതി പരാജയപ്പെട്ടു…മുകളിലോട്ടും താഴെ സീറ്റിലേക്കും കണ്ണോടിച്ചു കണ്ടക്ടറും യാത്രക്കാരും അങ്ങനെ സമദൂരം പാലിച്ചു മുന്നേറി …

 

എങ്ങനെയാണ് സംഭവം അവതരിപ്പിക്കുക എന്നോര്‍ത്ത് മനസ് പകച്ചു …ആരോട് ചോദിക്കും എന്തായാലും എത്രയും പെട്ടെന്ന് വേണം …സമയം കഴിയുന്തോറും ദൂരം കൂടി കൂടി വരുന്നു  …ഒടുവില്‍ മടിച്ചു മടിച്ചു  അടുത്തിരിക്കുന്ന ആരോടോ  ചോദിച്ചു , 

ചേട്ടാ ഇന്നു ഹര്‍ത്താല്‍ ആണോ ?
ഞാന്‍ എന്തോ മുട്ടന്‍ തെറി  വിളിച്ചപോലെ അയാള്‍ തിരിഞ്ഞു എന്നെ അടിമുടി നോക്കി ..
” നിനക്ക് കണ്ണില്ലേ , ഇത്രയും ആള്‍ക്കാര്‍ പോകുന്നത് കണ്ടില്ലേ  ” എന്നാണ് ആ നോട്ടത്തിന്റെ അര്‍ത്ഥമെന്നു പറയാതെ പിടികിട്ടി
സമയം കഴിയുന്തോറും ടെന്‍ഷന്‍ കൂടി വന്നു , മടിച്ചു മടിച്ചു കണ്ടക്ടറുടെ അടുത്ത് ചെന്ന് ചെവിയില്‍ വളരെ പതുക്കെ ഒന്നുകൂടെ ചോദിച്ചു  ചേട്ടാ , ഇന്നു ഹര്‍ത്താല്‍ ആണോ  ?
കേട്ട പാതി ഒന്ന് ചിരിച്ചുകൊണ്ട് എന്നോട് തിരിച്ചു പറഞ്ഞു , ആര് പറഞ്ഞു …
പത്രക്കെട്ടുകള്‍ക്കിടയില്‍ കിടന്നുറങ്ങുകയായിരുന്ന  ഭ്രാന്തനെന്നു തോന്നിപ്പിക്കുന്ന ഒരാളാണ് എന്നോട് പറഞ്ഞത്  … ബസ് കേറാന്‍ തിടുക്കമുണ്ടയിരുന്നതുകൊണ്ട് , അയാളോട്  കൂടുതല്‍ ഒന്നും ചോദിച്ചില്ല ,  പേരറിയില്ല …

 

ഒന്ന് കണ്ണിറുക്കിക്കൊണ്ട്  അയാള്‍ എന്നോട് പറഞ്ഞു , ” അത് വിശ്വസിക്കാന്‍ ഇയാള്‍ ഭ്രാന്തനല്ലാലോ  ” 

എവിടെയാ ഇറങ്ങേണ്ടത് ?
റെയില്‍വേസ്റ്റേഷന്‍
എത്തുമ്പോള്‍ പറയാം  ഇതും  പറഞ്ഞു കൊണ്ട് അയാള്‍ സംഭാഷണം അവസാനിപ്പിച്ചു  …
മൊബൈല്‍ എടുത്തു സമയം അറിയാനായി ഒന്ന് കണ്ണോടിച്ചു , ആറു   മണിയോടടുത്തിരിക്കുന്നു
ബസിലെ പലരും  കാഴ്ചബംഗ്ലാവിലെതുപോലെ എന്നെ അടിമുടി നോക്കി , ചിലര്‍ ചിരിച്ചു . ..
ഒരു നിമിഷം ഞാന്‍ ആലോചിച്ചു , ആ ഭ്രാന്തന്  എന്നോട് നുണ  പറയണ്ട സാഹചര്യം ഇല്ല …  മാനസികാരോഗ്യം ഒരു നിമിഷം നഷ്ട്ടപ്പെട്ടിരുന്നു എന്നുള്ളതുകൊണ്ട്
അയാള്‍ പറയുന്നത് സത്യമല്ലാതാവില്ലല്ലോ   … അതെന്താ ഭ്രാന്തന്മാര്‍ക്ക് സത്യം പറഞ്ഞുകൂടെ …
എന്തായാലും സകല ശങ്കകളും അവസാനിപ്പിച്ചു , കണ്ടക്ടര്‍ക്ക് ഡിപ്പോയില്‍ നിന്നും ഒരു വിളി വന്നു …സംഭവം ഇത്ര മാത്രം …
“സി.പി.എം. വിട്ട ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് “

കേട്ടവര്‍ കേട്ടവര്‍ പറഞ്ഞു , ഇന്നോ …ആരും പറഞ്ഞില്ലാലോ ..ഛെ …
പേപ്പറില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍  ഉണ്ടല്ലോ , എല്ലാം വിവരം കിട്ടിയ പോലെ കണ്ടക്ടര്‍ പറഞ്ഞു

ഞാന്‍ ഓര്‍ത്തു , തലേന്ന് പതിനൊന്നര വരെ ഷിഫ്റ്റും കഴിഞ്ഞു , ഇന്നു ഉച്ചക്ക്  കൊച്ചിയില്‍ ഉള്ള ഒരു കൂടിക്കാഴ്ചക്ക്   താടി വെട്ടിയൊതുക്കി , ഷര്‍ട്ട്‌  പൊരിചെടുത്തു പുറപ്പെട്ടതാണ് …

സമാധാനം , നല്ല തനുപ്പായിരുന്നതുകൊണ്ട്   കുളിക്കാന്‍ മെനക്കെട്ടില്ല ….

 

അപ്പൊ കണ്ടവനെ അപ്പനെന്നു വിളിക്കാന്‍ മടിയില്ലാത്ത ഒരു പാര്‍ട്ടി , നേരവും കാലവുമില്ലാതെ പാതിരാ വെളുപ്പിന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആചരിക്കാന്‍ കേരളത്തിലെ മണ്ടന്മാരായ നമ്മളും ..
കേട്ടവര്‍ കേട്ടവര്‍  നാനാ ദിക്കിലേക്കും വിളിച്ചു പറഞ്ഞു …
” അറിഞ്ഞോ , അറിഞ്ഞില്ലേ ഇന്നു ഹര്ത്താലാ … പേപ്പറില്‍ ഉണ്ടല്ല്ലോ വായിച്ചില്ലേ  “
അതിനിടയില്‍ ബസിലെ കണ്ടക്ടറും ചില യാത്രക്കാരും , പാതി വിരിഞ്ഞ അളിഞ്ഞ ചിരിയോടെ എന്നെ ഒന്ന് നോക്കി ….
അവിടെ ഒരു ഹര്‍ത്താല്‍ ജനിക്കുകയായിരുന്നു … പാതിരാ വെളുപ്പിന് പേപ്പര്‍ വായിച്ചല്ലല്ലോ ദൂര ദിക്കിലേക്ക് ആരും പുറപ്പെടുക …
ഇടക്ക് ആരോ  ഫോണിലൂടെ പറഞ്ഞു  ” കുഴച്ചോ ?  നീ രണ്ടു കിലോ മൈത മുഴുവന്‍ കുഴച്ചോ ,  പോയല്ലോ പോന്നു  മോളെ   ഇന്നു ഹര്‍ത്താല്‍ ആണത്രേ …ആര് വരാനാ ഇനി “
ഇന്നു പറഞ്ഞുകൊണ്ട്  സംഭാഷണം നിര്‍ത്തി —  മിക്കവാറും അതൊരു ഇടത്തരം ഹോട്ടല്‍ മുതലാളിയായിരിക്കണം …

റെയില്‍വേസ്റ്റേഷന്‍ വരെ വന്നതല്ലേ , എന്തായാലും ഒന്ന് കേറി … ഇപ്പോ പൊട്ടും ഇന്നു തോന്നിപ്പിച്ച , കിണഞ്ഞു  വലിച്ചു ബാഗ്‌ പൊക്കിവരുന്ന ഒരാളുടെ മുഖത്ത്‌   നോക്കി ചിരിയോടെ പറഞ്ഞപ്പോള്‍ എന്തോ ഒരു ആശ്വ്വാസം  ” ചേട്ടാ ഇന്നു ഹര്ത്താലാ .. ” കേട്ട പാതി അയാള്‍ ഒരു ശങ്കയോടെ നിന്നു  

..പേപ്പറില്‍ ഉണ്ടല്ലോ ഇന്നു പറഞ്ഞുകൊണ്ട് ഞാന്‍ നടന്നകന്നു …

അത് പറഞ്ഞപ്പോള്‍  എന്തോ ഒരു ആശ്വാസം …പുറത്തു പെയ്യുന്ന മഴയെക്കാള്‍ കുളിര്‍മ തോന്നി
അങ്ങനെ നമ്മളെല്ലാം ഓരോ നിമിഷവും ഈ മണ്ടന്മാരുടെ കളിപ്പാവകള്‍ ….രാഷ്ട്രീയ കേരളം നീണാള്‍ വാഴട്ടെ …
തല്ക്കാലം വിട  …

സജിത്ത്

 

https://www.facebook.com/iamlikethisbloger 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in രാഷ്ട്രീയം | Tagged | Comments Off on ഒരു ഹര്ത്താലിന്റെ ജനനം

ശ്രുതിയുടെ മരണം : കൊലപാതകമോ ?

ശ്രുതിയുടെ മരണം : കൊലപാതകമോ ?

 

വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതിനെത്തുടര്‍ന്നു ആത്മഹത്യക്ക് ശ്രമിച്ച നര്ഴ്സിംഗ് വിദ്യാര്‍ഥി മരിച്ചു എന്നാ വാര്ത്തയോടെ വീണ്ടുമൊരു  തൊഴിലാളിദിനം  വന്നെത്തുമ്പോള്‍ , രാവിലെ ചൂട് ചായക്കൊപ്പം കുറെപ്പേരെങ്കിലും ശ്ശൊ കഷ്ടമായി എന്ന ഉപകാരമില്ലാത്ത മഴത്തുള്ളിയുടെ ആയുസുള്ള സഹതാപത്തില്‍  പൊതിഞ്ഞൊരു ഖേദപ്രകടാനത്തോടെ ആ വാര്‍ത്തയും വായിച്ചു  സ്പോര്‍ട്സ് പെജിലെക്കോ , സിനിമ പെജിലെക്കോ നീങ്ങിയിരിക്കാമെന്ന  കണക്കുകൂട്ടളില്‍  തുടര്‍ന്നെഴുതട്ടെ … 

 

വിദ്യഭ്യാസ വായ്പ പതിനായിരം കോടി എത്തിനില്ക്കുന്നെന്നും  അതൊരു കിട്ടാക്കടത്ത്തിന്റെ  രൂപത്ത്തിലെക്കാന് പോക്കെന്ന് പറയപ്പെടുമ്പോള്‍ ,  ഈ മരണം   ഒരുപക്ഷെ അതൊരു പരമ്പരയുടെ തുടക്കമാവാം

സത്യത്തില്‍   ശ്രുതിയുടെതു ആത്മഹത്യയായിരുന്നോ ? അല്ല ..അതൊരു കൊലപാതകമായിരുന്നു   ..

 

വിദ്യാഭ്യാസം എന്നത് ജോലിക്കുവേണ്ടിയാനെന്നും , വയിറ്റ് കോളര്‍ ജോബ്‌ കിട്ടിയില്ലെങ്കില്‍  സമൂഹത്തില്‍ മാന്യതയുടെ ചീട്ടുകൊട്ടാരം ഇടിഞ്ഞുവീഴുമെന്നും ഉള്ള പൊള്ളയായ ചിന്തകള്‍   നേരിട്ട് പറയാതെയോ  പറഞ്ഞോ സമൂഹത്തില്‍ കുത്തിയിറക്കിയ  ആരൊക്കെയോ ആകൊലപാതകത്തിന് ഉത്തരവാദികളാണ് … വേറെവിടെക്കൊയോ എത്താന്‍  കൊതിച്ച , മറ്റെന്തൊക്കെയോ ആഗ്രഹമുള്ള ഒരുപാട് പേര്‍   രക്ഷിതാക്കളുടെ താല്‍പ്പര്യത്തിന് മുന്നില്‍ ഏറ്റിയാല്‍  പൊങ്ങാത്ത ലക്ഷങ്ങളുടെ ലോണുമായി  ബലിയാടുകളാകുന്നു …. പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചിലപ്പോഴെല്ലാം ആഗ്രഹത്തില്‍ മാത്രം ഒതുങ്ങി ഇതുപോലെ എരിഞ്ഞടങ്ങേണ്ടി വരുന്നു …..

 

തോന്നൂരുകളുടെ  തുടക്കം വരെ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രം ഉപരിപടനത്തിനു പോയും  , ബാക്കിയുള്ളവര്‍ മറ്റു തൊഴിലുകളില്‍ ഏര്പ്പെട്ടും  സംതുലാനമായി പോന്നിരുന്നു .. ഇടക്കെപ്പോഴോ ,  മേലനങ്ങി   പണിയുന്നത്  അഭിമാന ഭ്രഷ്ടാനെന്നു ചിന്തകള്‍ കുത്തിനിറക്കപ്പെട്ടു  ജീവിക്കാന്‍ കാശുണ്ടാവുക എന്നതില്‍ നിന്നും , കാശുണ്ടാക്കാനായി ജീവിക്കുക എന്ന ചിന്തയും ശക്തമായി എന്ന് വേണം കരുതാന്‍  …  

 

പാരമ്പര്യ കാര്‍ഷിക മേഖലകളില്‍  കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സര്‍ക്കാരുകളുടെ അശ്രദ്ധ , അത്തരം മേഖലകളുടെ മൂല്യ ശോഷണത്തിനോ , അനാകര്‍ഷമാക്കുനതിണോ ഇടയാക്കി അങ്ങനെ വന്നു വന്നു , കഴിക്കാനുള്ള ഭക്ഷണം പോലും തമിഴനോ  , ആന്ദ്രക്കാരാണോ കനിഞ്ഞാല്‍  കിട്ടുമെന്ന സ്ഥിതിയില്‍ എത്തിനില്‍ക്കുന്നു കൂടുതല്‍ കൂടുതല്‍ സുഖസൌകര്യങ്ങള്‍ക്ക് പിന്നാലെ പായുമ്പോ വേറെന്തൊക്കെയോ വിസ്മരിക്കപ്പെട്ടു  

 ഒരു സെന്റു ഭൂമിക്കു അയ്യായിരമോ പതിനായിരത്തില്‍ താഴെയോ വിലയുണ്ടായിരുന്ന അവസ്ഥയില്‍ നിന്നും , ഇപ്പോള്‍ ലക്ഷങ്ങളിലും ശത ലക്ഷങ്ങളിലും എത്തി നില്‍ക്കുന്നു ഒരു വര്ഷം പതിനായിരക്കണക്കിനു എന്ജിനീയറിംഗ് ബിരുദക്കാരും , ആയിരക്കണക്കിന് മെഡിക്കല്‍  രംഗക്കാരും കൊച്ചു കേരളത്തില്‍  പടിച്ച്ചിറങ്ങുന്നു പണ്ട് പണ്ട് ടൈപ്പ് റൈറ്റിംഗ് പടിച്ച്ചിരുന്നവരെപ്പോലെ ഇന്നിപ്പോള്‍ നിറയെ മാനെജ്മെന്റ് ബിരുദദാരികളും  

 

എല്ലാവര്‍ക്കുമുണ്ട് കണ്ണ് നിറയെ സ്വപ്നം കുരെപ്പെര്‍ക്ക് തല നിറയെ ബാങ്ക് ലോണും  ….സത്യത്തില്‍  നല്ലത് പറഞ്ഞു തരുന്ന ആരൊക്കെയോ നമുക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു

എല്ലാ തൊഴിലിനും അതിന്റേതായ മാന്യത ഉണ്ടെന്നു വിശ്വസിക്കുന്ന ജനതയാണ് നമുക്കാവശ്യം ,  എന്ത് പണി ചെയ്യുന്നു എന്നതിനേക്കാള്‍ എത്ര നന്നായി അത് ചെയ്യുന്നു എന്ന് നോക്കുന്ന ഒരു ജനതയാണ്  നമുക്കാവശ്യം  …  മടികൂടാതെ പാരമ്പര്യ  മേഖലകളില്‍ ജോലി ചെയ്യാന്‍ തയാറുള്ള ഒരുപാടുപെരെയാണ് നമുക്കാവശ്യം 

ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം ഉറപ്പുവരുത്തുന്ന അധികാരികള്‍ ഉണ്ടായിരുന്നെങ്കില്‍ …  തൊലിയുടെ നിറമോ , മതമോ നോക്കി റിസര്‍വേഷന്‍ ചെയ്യുന്നതു നിര്‍ത്തി സാമ്പത്തിക ചുറ്റുപാടുകള്‍ നോക്കി മുന്ഗണന വരുന്ന ഒരു സിസ്ടമല്ലേ നമുക്ക് വേണ്ടത് …  കാശുള്ളവന്‍ വീണ്ടും കാശുകാരനായും , ദരിദ്രന്‍ ചെറ്റയായും മാറുന്ന ഇവിടെ എന്തോ എവിടെയോ പിഴചിട്ടില്ലേ ..

 ഇവിടെ കൂടുതല്‍ ശ്രുതിമാരുടെ കണ്ണീര്‍ പോഴിയാതിരിക്കട്ടെ ഇങ്ങനെ പോയാല്‍ കേരളം എങ്ങോട്ട് എന്ന് ചിന്തിക്കുന്ന , മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന , ചിന്തിക്കുന്ന  ഒരുപാടുപേര്‍ വരട്ടെ ..അല്ലെങ്കില്‍ കേരളത്തിനും വാള്‍സ്ത്രീറ്റിനും അതികം ദൂരം ഉണ്ടാവില്ല എന്നോര്‍ത്തുകൊണ്ട് തല്ക്കാലം വിട

സജിത്ത്

https://www.facebook.com/iamlikethisbloger 

 

 

 

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in നമുക്ക്‌ച്ചുറ്റും | Tagged , | 4 Comments

ഞാനെത്ര ചെറുത്‌ !!!

 

 

ഞാനെത്ര ചെറുത്‌ !!!

 

നീ ചെറുതാണ് തീരെ ചെറുത്‌ , ഒരു പക്ഷെ ഏറ്റവും ചെറുത്‌ . അഹങ്കരിക്കത്തക്കതായി നിനക്കതികമോന്നുമില്ല

 

എന്നത് ഇടക്ക് മറക്കുമ്പോള്‍ സ്വയം അഹങ്കരിക്കാന്‍ തോന്നാറുണ്ട് …. ഒരു പക്ഷെ എന്തൊക്കെയോ എവിടെയൊക്കെയോ എത്തിയെന്ന ചിന്തയോ , എന്തെല്ലാമോ വെട്ടിപ്പിടിച്ചെന്ന മിഥ്യാ ധാരണയോ കൊണ്ടാവാം

 അത്തരം നിമിഷങ്ങളില്‍ ഓര്‍മ്മപ്പെടുതനെത്തുന്ന നിമിത്തങ്ങളെ യാദൃചികം എന്നല്ലാതെ എന്ത് പറയാന്‍

 ഐടി മേഘലയില്‍ പണിയെടുക്കാന്‍ തുടങ്ങിയിട്ട് ഇതിപ്പോള്‍ വര്ഷം നാല് കഴിഞ്ഞല്ലോ , എന്നോര്‍ത്ത് നിശ്വാസത്തോടെ എന്തോ ഓര്‍ക്കുന്നതിനിടയിലാണ് , തലയില്‍ അവശേഷിച്ചിരിക്കുന്ന മുടിയെ ഓര്‍ത്തത് അതൊരു നിമിത്തമായിരുന്നു എന്നത് അതികം വൈകാതെ തെളിഞ്ഞു

 

…. അറുപതു വര്‍ഷങ്ങള്‍ക്കപ്പുറം അങ്ങോട്ട്‌ കാശ് കൊടുത്തു ജോലി ചെയ്യുന്ന എണ്‍പത്തിമൂന്നുകാരന്റെ മുന്നില്‍ മൊട്ടു സൂചിയുടെ വലുപ്പം അവകാശപ്പെടാന്‍ പോലും കഴിയില്ലല്ലോ എന്നാ ചിന്തക്കും അപ്പുറം ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കണ്ട നിറവിലും , അറുപത്തി മൂന്ന് വര്‍ഷമായി ജോലി ചെയ്യുന്നു എന്നാ ചിന്തയില്ലാതെ ജാഗ്രതയോടെ കത്രിക നീക്കുമ്പോള്‍ , പാതി മങ്ങിയ അയാളുടെ  കണ്ണടക്കുളിലെ അകക്കണ്ണിന്റെ വെളിച്ചം അറിഞ്ഞു തുടങ്ങുകയായിരുന്നു …. 

 

…. കറങ്ങുന്ന കസേരയോ , കെട്ടും കണ്ടും രസിക്കാന്‍ അനവധി ടെലിവിഷന്‍ ചാനലിന്റെ അകമ്പടിയോ ഇല്ലാത്ത നിറം മങ്ങിയ കടക്കുള്ളിലെ എണ്‍പത്തി മൂന്നുകാരന്റെ മുന്നില്‍ , മുടി മുറിക്കാന്‍ എത്തുന്നവര്‍ അപൂര്‍വ്വം എന്നിട്ടും എന്തോ അങ്ങോട്ട്‌ പോകാന്‍ തോന്നിയത് ഒരു നിമിത്തമാനെന്നു അല്ലാതെ വേറെന്തു പറയാന്‍ വിറയാര്‍ന്ന ശബ്ധത്തില്‍ അയാള്‍ പറഞ്ഞു തുടങ്ങി

 ഇരുപതാം വയസില്‍ തുടങ്ങിയതാത്രേ മുടിവെട്ടുദ്യോഗം ..അന്നൊക്കെ ശമ്പളം പത്തുപൈസ ….ചിലപ്പോഴെല്ലാം നാട്ടിലെ എണ്ണപ്പെട്ടവരുടെ വീട്ടില്‍ പോയി മുടി വെട്ടുമായിരുന്നത്രേ ….ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന അത്തരം ജോലിക്ക് കിട്ടുന്നത് രണ്ടു നേരം വയറു നിറയെ ഭക്ഷണവും ഒരു വെള്ളിയുരുപ്പികയുമായിരുന്നത്രേ ന്നത് ഒരു തലയ്ക്കു അമ്പതു രൂപയില്‍ എത്തി നില്‍ക്കുന്നു …. പത്തു പൈസയുടെ സമൃദ്ധിയുടെ സന്തോഷിപ്പിക്കുന്ന ഓര്‍മ്മകളില്‍ കരിനിഴല്‍ വീഴ്ത്തി ഇന്നത്തെ  അനപത് രൂപയുടെ ദാരിദ്ര്യം .. ഇന്നിപ്പോള്‍ രണ്ടോ മൂന്നോ ആള്‍ വന്നാലായി , എല്ലാവര്ക്കും വേണ്ടത് കറങ്ങുന്ന കസേരകളും കണ്ടിരിക്കാന്‍ ടിവിയും ….ഇതൊന്നുമില്ലാതെ എന്പതിമൂന്നുകാരന്‍ !!!

 ജീവിക്കാന്‍ വേണ്ടി എന്തെങ്കിലും ജോലി ചെയ്യുക എന്ന ചിന്തയെ ചോദ്യം ചെയ്തു , ജോലിയെ ദൈവമായി കരുതുന്ന അയാള്‍ എണ്‍പത്തി മൂന്നു വര്‍ഷങ്ങള്‍ക്കപ്പുറം നൂറു രൂപയോളം ദിവസവും അങ്ങോട്ട്‌ മുടക്കി ജോലി ചെയ്തു തുടരുമ്പോള്‍ ഒന്നുറപ്പ് എവിടെയോ എനിക്ക് പിഴച്ച്ചിരിക്കുന്നു …  എന്ത് ജോലി ചെയ്യുന്നു എന്നതിലല്ല , എങ്ങനെ ജോലി ചെയ്യുന്നു എന്നതിലായിരിക്കാം കാര്യം ….

 

ഞാനറിയുന്നു ഞാന്‍ ചെറുതാണ് തീരെ ചെറുത്‌ , ഒരു പക്ഷെ ഏറ്റവും ചെറുത്‌ . അഹങ്കരിക്കത്തക്കതായി എന്റെ കയ്യില്‍ ഒന്നുമില്ല

 

സജിത്ത്

https://www.facebook.com/iamlikethisbloger

 

Digiprove sealCopyright secured by Digiprove © 2012 Sajith ph
Posted in കഥ/കവിത | Tagged | Comments Off on ഞാനെത്ര ചെറുത്‌ !!!