നയന്‍‌താര റീലോഡഡ് :) എന്നാണെന്നാണാ സുദിനം … …

 

 

അങ്ങനെ എല്ലാ അഭ്യുഹങ്ങള്‍ക്കും  വിട … കാഞ്ചിപുരത്തെ  “പോത്തി സില്‍ക്സില്‍ ” നെയ്തുകൊണ്ടിരിക്കുന്ന പൊളപ്പന്‍ പട്ടുസാരിയുടെ കാര്യം ഏതാണ്ട് തീരുമാനമായി  …

 

 

തിരുവല്ലക്കാരി ഡയാന  മറിയം കുര്യന്‍ ഇനി മുതല്‍
നയന്‍‌താര  തന്നെ … അതെ  മതം മാറി  ഹിന്ദുവാക്കാപ്പെട്ടിരിക്കുന്നു …

ഇക്കഴിഞ്ഞ ഞായറാഴ്ച ( ഓഗസ്റ്റ്‌ ഏഴിനു ) ചെന്നൈ ആര്യ സമാജത്തില്‍ വെച്ച്  രാവിലെ പതിനൊന്നു മണിക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ “ശുദ്ധി കര്‍മ്മാ” എന്ന  ചടങ്ങിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറ്റപ്പെട്ടത്തിന്‍റെ  നിയമ രേഖകള്‍ സ്വീകരിച്ചു കൊണ്ട് , ഒരു പാട് ചോദ്യങ്ങള്‍ക്ക്  വിരാമം നല്‍കിയിരിക്കുന്നു .. “വ്യക്തിമാരായ ചില കാരണങ്ങളാല്‍  ഞാന്‍ ഹിന്ദുവാകാന്‍ ഇഷ്ട്ടപ്പെടുന്നു” എന്ന് പറഞ്ഞുകൊണ്ട് ഒരുപാടൊക്കെ പറയാതെ പറഞ്ഞിരിക്കുന്നു .. .

( ശുദ്ധി കര്‍മ്മാ -അഗ്നിയുടെയും  പുരോഹിതന്‍റെയും
സാന്നിധ്യത്തില്‍ , ഹിന്ദു വേദ പുസ്തക സൂക്തങ്ങള്‍ ചൊല്ലി  നടത്തപ്പെടുന്ന ഒരു മതാചാര ചടങ്ങ് ..മതം മാറുന്നതിന് ഇതു കൂടിയേ തീരൂ )

നയന്താരയുടെ  ഹൃദയത്തിലും , കൈകളിലും കൊത്തിവെക്കപ്പെട്ട പ്രഭു ദേവയുടെ പേര് ഇനി നിയമത്തിന്‍റെ  നൂലാമാലകളില്‍ക്കൂടി  കടന്നു അങ്ങീകരിക്കപ്പെടാന്‍  യാതൊരു പ്രതിഭന്ധങ്ങളും ഇല്ല്യ …എല്ലാം നീങ്ങിയിരിക്കുന്നു …..ചിലമ്പരശന് ഇനി പുതിയ കൂട്ടുകള്‍ തെടിപോകാം ..

ഏകദേശം   പതിനഞ്ചു  വര്‍ഷം മുന്‍പ് റംലത്ത് എന്ന  മുസ്ലിം യുവതി പ്രഭു ദേവയെ കെട്ടുമ്പോള്‍ ഇത്രക്കൊന്നും ത്യജിചിരുന്നില്ല്യ …പാസ്പോര്‍ട്ട്‌ ആവശ്യങ്ങള്‍ക്ക് വേണ്ടി അവര്‍ പേര് മാറ്റി ലത എന്നാക്കി …പ്രഭു ദേവയുടെ ഭാര്യയായി ഇക്കഴിഞ്ഞ കാലം വരെ, തികച്ചും കൃത്യമായി പറയുകയാണെങ്കില്‍ നയന്താരയെ  കാണുന്ന വരെ  ജീവിച്ചു പോന്നു …

 

ആര്‍ക്കു നഷ്ട്ടപ്പെട്ടു ?

ക്രിസ്ത്യന്‍ സഭക്ക് വിലപ്പെട്ട ഒരു കുഞ്ഞാടിനെ നഷ്ട്ടപ്പെട്ടു …പക്ഷെ  ശരിക്കും നഷ്ട്ടപ്പെടത്  പ്രഭുദേവക്കാണ്   എന്ന് ഇനി വരും കാലം തെളിയിക്കും … കഴിഞ്ഞ  വിവാഹ മോചന ഉടംബടികള്‍ക്കായി മുപ്പതു കോടിയോളം രൂപ വില വരുന്ന സ്വത്തുക്കള്‍ മുന്‍ഭാര്യ  ലതക്ക് കൊടുക്കേണ്ടി വന്നു ..സോറി ലതയൊക്കെ  പണ്ട് ഇനി മുതല്‍ അവര്‍ പഴയപോലെ റംലത്ത് ആണ്…

പത്തുലക്ഷം രൂപ റൊക്കവും . ..പ്രഭു ദേവയുടെ രണ്ടു കാറും , അണ്ണാ നഗറിലെയും കൊയംബെടിലെയും വസ്തുക്കളും , പിന്നെ ഇഞ്ജബാക്കത്തെ കണ്ണായ പ്രോപെര്‍ട്ടിയും ഇതൊന്നും കൂടാതെ    പ്രഭുദേവക്കു ആന്ധ്ര പ്രദേശില്‍ ഉള്ള മൂന്ന് പ്രോപ്പെര്‍ട്ടികളും റംലത്തിനു കൊടുക്കാന്‍ തീരുമാനമായി …. പിന്നെയും ഇതെല്ലം പോരാണ്ട് രണ്ടു പിള്ളേര്‍ക്കും പഠിക്കാനുള്ള കാശും , അവര്‍ക്ക് കാണാന്‍  തോന്നുമ്പോ ഇടക്കിടെ കാണാനുള്ള അനുവാദവും വരെ കൊടുത്താണ് റംലത്ത് പിടി വിട്ടിരിക്കുന്നത് …അങ്ങനെ മുപ്പതു  കോടി കയ്യില്‍ എത്തിയിരിക്കുന്നു ..റംലത്ത് ആരാ മോള് …  അല്ല പറഞ്ഞു വരികയാണെങ്കില്‍ നയന്‍താരയുടെ അത്രയ്ക്ക് വരില്ല്യട്ടോ 😉 …ഇനി വല്ലതും വേണോ !!!  ഇതിന്‍റെ  പത്തിലൊന്ന് തന്നിരുന്നെങ്കില്‍ കോട്ടയതെയോ പാലയിലെയോ കൊല്ലത്തെയോ എതെകിലും ക്രിസ്ത്യാനി കുട്ട്യേ കെട്ടാമായിരുന്നു ..അവര്‍ ആണെങ്കില്‍ കാശ് ഇങ്ങോട് തന്നു പൊയ്ക്കോളും  …

 

പക്ഷെ ഒന്നുണ്ട് ….

നയന്‍താര  ഉള്ളത് ഉള്ളപോലെ പറയുന്നവള്‍ ആണ് ..അല്ലെങ്കില്‍ രാജുവേട്ടന്‍  പണ്ട് പറഞ്ഞപോലെ നമ്പറിട്ടെനെ ..

 

പ്രഭു ദേവയോ ? ആരാണത് … പാവം ഒരു മനുഷ്യന്‍റെ സമാധാനം നിങ്ങള്‍ കളയരുത്   …  ഞാന്‍ മതം മാറിയാല്‍ മാത്രം അതെതിനു വാര്‍ത്തയാക്കുന്നു ….

ലോറെന്‍സ് രാഗവേന്ദ്ര മതം മാറിയിട്ടില്ല്യെ( കാഞ്ചന എന്ന സുപ്പെര്‍ഹിറ്റ്‌ പടം ഓര്‍ക്കുക )   …Emir Kusturica  മതം മാറിയിടില്ല്യെ …എന്തിനു വേറെ , ബോളിവുഡ് അഭിനേത്രി സുബൈദ മതം മാറിയില്ല്യെ …നമ്മുടെ മാധവിക്കുട്ടി മതം മാറിയിട്ടില്ല്യെ ???? .

പ്രിയനും ലിസി ചേച്ചിയും കേട്ടിയില്ല്യെ …എം ജി ചേട്ടന്‍ കേട്ടിയില്ല്യെ …ഒരുപാട് എന്തിനു മല്ലിക സുകുമാരന്‍ വരെ കേട്ടിയില്ല്യ  പിന്നെ ഞങ്ങള്‍ക്ക് മാത്രം എന്തിനു അയിത്തം എന്നൊക്കെ പറഞ്ഞു കൂട്ടിയേനെ ..ഇതിപ്പോള്‍ മൌനത്തിലൂടെ എല്ലാം സമ്മതിച്ചമട്ടാണ് …

 

ചെന്നൈയില്‍ അവര്‍ക്ക് കല്യാണ ശേഷം താമസിക്കാനായി ഒരു വില്ലയോ അല്ലെങ്കില്‍ ഫ്ലാറ്റോ നോക്കിത്തുടങ്ങിയിരിക്കുന്നു …

കാവ്യ മാധവന് പറയാം —  പഴുത്തില വീഴുന്നത് കണ്ടു പച്ചയില ചിരിക്കരുതെന്ന് അന്നേ വിവരമുള്ളവര്‍  പറഞ്ഞതാ … ഞാനോ കേട്ടില്ല്യ  … നീ കെട്ട് മോളെ  , അതികം വൈകാതെ എന്‍റെ  ഗതി തന്നെയാ നിനക്കും

( കാവ്യാ  ഫാന്‍സ്‌  ക്ഷമിക്കണം –കാവ്യയുടെ ഇല പഴുത്തോ  പുഴുത്തോ എന്നൊന്നും എനിക്കറിയില്ല്യ ) …..

 

എല്ലാം നല്ല രീതിയില്നടക്കട്ടെ ….പക്ഷെ ഒരു വിവാഹ മോചന വാര്ത്ത കൂടി ഉടനെ ഞങ്ങളെക്കൊണ്ട് വായിപ്പിക്കരുത് .. ….എങ്ങാനും വല്ലതും സംഭവിച്ചാല്, നയന്‍‌താര നേരെ പൊന്നാനിക്കു വെച്ച് പിടിക്കും ..അതിനു മുന്പ് , പ്രഭു ദേവയുടെ മടിക്കുത്തിനു പിടിച്ചു ചോദിക്കുമ്പോള്എടുത്തു കൊടുക്കാന്ഉള്ള മണിയൊക്കെ കരുതി വെച്ചെക്കണം .. ഇറങ്ങിക്കളിക്കാന്നയന്സിന് ഇനിയും കാലം ബാക്കിയുണ്ട് ..പിന്നെ റംലത്ത് മുപ്പതു കോടി കൊടുത്തപ്പോള്ആണ് പോയതെങ്കില്, നയന്സ് എത്ര ചോദിക്കും എന്ന് ദൈവം തമ്പുരാനുമാത്രമേ അറിയൂ ഇനിപ്പോയി ഗംഗ ജലത്തില്മുങ്ങി വന്നാലും , അല്ലെങ്കില്ജീവിതകാലം മുഴുവന്കൊടുങ്ങല്ലൂര്ദേവിയായോ, ലക്ഷ്മി ദേവിയായോ ടെലിവിഷന്സീരിയലുകളില്അഭിനയിച്ചു ശരിക്കും ഒരു ദേവിയായാലും , അടിസ്ഥാനപരമായി അവള്വെറും തിരുവല്ലക്കാരി അച്ചായത്തിയാഒന്നും കാണാതെ പൂച്ച കിണറ്റില്ഇറങ്ങില്ല്യ..


മുപ്പതു കോടിയൊക്കെ പോകുമെന്ന് ആദ്യമേ അറിഞ്ഞിരുന്നെങ്കില്‍ , പ്രഭു ദേവ ഇതിനു സമ്മതിക്കുമായിരുന്നോ എന്ന്  ചിലരെങ്കിലും ആലോചിക്കുന്നുണ്ട് ..ആര് ആലോചിട്ടില്ലെങ്കിലും ഞാന്‍ ആലോചിച്ചു ..ഞാന്‍ അങ്ങനെയാ ..  മുപ്പതു കോടി കളഞ്ഞു പിടിക്കാന്‍ മാത്രം എന്തുണ്ട് ആ തിരുവല്ലക്കാരി അച്ചായത്തിക്ക് ….അല്ല പ്രേമത്തിന് കണ്ണും മൂക്കും ഒന്നുമില്ലന്നു പറഞ്ഞു കേട്ടിട്ടുണ്ട് …അത് വരുമ്പോള്‍ ബുദ്ധിയും പോകുമായിരിക്കും …


നയന്‍താരക്ക് എന്തിന്‍റെ കേടാണ് …റംലത്ത് ചെയ്തത് ശരിയോ തെറ്റോ …പ്രഭുദേവയ്ക്ക് എന്ത് പറ്റി ..മുപ്പതു കോടി കളഞ്ഞു പിടിക്കാന്‍ മാത്രം എന്തുണ്ടയാണ് നയന്‍സിന് എന്നൊന്നും തര്‍ക്കിച്ചു സമയം കളയണ്ട …കാരണം സ്നേഹം അങ്ങനെയൊക്കെയാണ് …ഞാന്‍ പണ്ട് എഴുതിയ പോസ്റ്റ്‌ ഓര്‍ക്കുന്നുണ്ടോ ? ഇല്ലങ്കില്‍ അതിവടെ വായിക്കാം സ്നേഹം അന്ധമാണോ

 

എങ്ങാനും ഞാന്‍ എന്തെങ്കിലും നിങ്ങള്‍ക്കിഷ്ട്ടപെടാത്തത് പറഞ്ഞുപോയിട്ടുണ്ടെകില്‍ , അതെന്‍റെ വിവരക്കേടായി മാത്രം കരുതുക … അഹങ്കാരമാണ് പറയുന്നത് എന്ന് വിചാരിക്കരുത് , സത്യത്തില്‍ അടിസ്ഥാനപരമായി എനിക്ക് വിവരം തീരെ കുറവാണ് …
വല്ല പിണക്കവും ഉണ്ടെങ്കില്‍ ഈ ഗാനത്തോടെ അതെല്ലാം തീര്‍ക്കുക …

അടുത്ത പോസ്റ്റ്‌ ഇടുന്നവരെ  വിട …..

© 2011, sajithph. All rights reserved.

This entry was posted in സിനിമ. Bookmark the permalink.
  • Unni Deepak

    super da….

  • വിവാഹശേഷം നയന്‍സാണോ പ്രഭുദേവയാണോ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തിരുത്താന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണാം…വഴിതെറ്റിപോയകുഞ്ഞാടിനെ നേരെയാക്കാന്‍ പറ്റാഞ്ഞ കത്തോലിക്കാസഭ ദുഖിക്കുന്നുണ്ടോ എന്നാണ് എന്റെ സംശയം …..

    • Sajithph

      സഭ എന്തായാല്‍ എന്താ …കിട്ടേണ്ടത് കിട്ടിയപ്പോരെ ..അതിപ്പോ സഭ ആയാലും , സമാജം ആയാലും ഒക്കെ കണക്കാ …ഇനീപ്പോ ഇതൊക്കെ മാതൃകയാക്കാന്‍ ആരൊക്കെ തുനിഞ്ഞിറങ്ങുമോ ആവോ 😛